P2 yt cover 1

https://dailynewslive.in/ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യം കടുത്ത ജാഗ്രതയില്‍. പാക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്‌കൂളുകള്‍ അടച്ചു. പാക് അതിര്‍ത്തിയിലുള്ള 6 ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, അമൃത്സര്‍, ഗുരുദാസ്പൂര്‍, തരന്‍ താരന്‍ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ വരെ നിര്‍ത്തിവെച്ചു. ഇന്ന് മാത്രം മാത്രം 430 സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്.

https://dailynewslive.in/ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.

*ഓസ്‌ട്രേലിയ ന്യൂസിലാണ്ട് യാത്രകള്‍ ഫോര്‍ച്ചൂണിനൊപ്പം*

ഒരു ഭൂഖണ്ഡത്തില്‍ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമായ ഓസ്‌ട്രേലിയയിലേക്കും ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് 1500 കിലോമീറ്റര്‍ തെക്കു കിഴക്കായുള്ള ഒട്ടനവധി ചെറുദ്വീപുകള്‍ ചേര്‍ന്ന ന്യൂസീലാന്‍ഡിലേക്കും 15 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, പാകിസ്താന്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു.

https://dailynewslive.in/ സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ യോഗത്തില്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഒരു നടപടിയെയും വിമര്‍ശിക്കാനില്ലെന്നും സര്‍ക്കാര്‍ പറഞ്ഞതെല്ലാം കേട്ടുവെന്നും എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്നും ഈ ദുര്‍ഘട നിമിഷത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണോയെന്ന ഔചിത്യബോധം പ്രധാനമന്ത്രിക്കാണ് ഉണ്ടാകേണ്ടതെന്നും അതിനെ വിമര്‍ശിക്കുന്നില്ലെന്നും രാജ്യത്തെ സാഹചര്യം മറ്റൊന്നാണെന്നും ഖര്‍ഗെ പറഞ്ഞു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതില്‍ സ്ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനങ്ങള്‍ ഡ്രോണ്‍ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാന്‍ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോര്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പാക് സൈനികര്‍ക്ക് പരിക്കേറ്റെന്നും പാകിസ്ഥാന്‍ സ്ഥിരീകരിച്ചു.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണപ്രഖ്യാപിച്ച് ഭീകരസംഘടനയായ അല്‍ഖ്വയ്ദ. ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള അല്‍ഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നു. ‘അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ സബ്കോണ്ടിനന്റ്’ എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

https://dailynewslive.in/ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന് പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ. തെറ്റായ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പ്രത്യേക മെയിലും നമ്പറും സജീവമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സേനയെ കുറിച്ചോ നിലവിലുള്ള സാഹചര്യത്തെ കുറിച്ചോ തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് കണ്ടാല്‍ socialmedia@pib.gov.in എന്ന മെയിലിലേക്കൊ +91 8799711259 എന്ന വാട്സ് ആപ്പ് നമ്പറിലോ അറിയിക്കാം.

*കോസ്മെറ്റിക് സർജറി*

ശരീരസൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് സർജറിയുടെ ഉപവിഭാഗത്തെയാണ് കോസ്മെറ്റിക് സർജറി എന്ന് വിളിക്കുന്നത്. അമല ആശുപത്രയിൽ ലഭ്യമായ സേവനങ്ങളെ കുറിച്ച് ഒന്ന് നോക്കാം

*റൈനോപ്ലാസ്റ്റി

*

മൂക്കിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും ഇന്ന് കോസ്‌മെറ്റിക് സർജറിക്ക് കഴിയും. മൂക്കിലെ എല്ലുകളെയും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ആവശ്യമെങ്കിൽ മൂക്കിന്റെ വീതിയും മൂക്കിലെ ദ്വാരങ്ങളുടെ വലിപ്പവും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

*ഓട്ടോപ്ലാസ്റ്റി*

ചെവികളുടെ അസാധാരണ വലിപ്പമാണ് ചിലയാളുകൾക്ക് പ്രശ്നം. ജന്മനാ ചെവിദളങ്ങൾ ഒട്ടുമില്ലാത്ത മനുഷ്യരുമുണ്ട്. ഇവ രണ്ടിനും പരിഹാരമാണ് ഓട്ടോപ്ലാസ്റ്റി

*ഫെയ്‌സ് ലിഫ്റ്റ്*..

മുഖത്തെ ചുളിവുകളും അയഞ്ഞു തൂങ്ങിയ ചർമവും ഒഴിവാക്കി ചെറുപ്പം തോന്നിക്കാൻ ഈ ചികിത്സയ്ക്ക് കഴിയും.

*ഗൈക്കോമാസ്റ്റിയ*

പുരുഷന്മാരിൽ കാണപ്പെടുന്ന വലിപ്പമേറിയ സ്തനങ്ങൾ പരിഹരിക്കുന്നതിനുള്ള സർജറിയെ വിളിക്കുന്ന പേരാണ് ഗൈക്കോമാസ്റ്റിയ.

*സ്തനങ്ങളിലെ കോസ്മെറ്റിക്ക് സർജറികൾ*.

ചെറിയ സ്തനങ്ങൾ ഒരു കുറവാണെന്ന് കരുതുന്നവർക്ക് കോസ്‌മെറ്റിക് സർജറിയുടെ സഹായം തേടാം.അതേസമയം, വലിപ്പമേറിയ സ്തനങ്ങൾ കാരണം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ധാരാളം സ്ത്രീകളും നമുക്കിടയിലുണ്ട്.ഇവർക്ക് ബ്രസ്റ്റ് റിഡക്ഷൻ ശസ്ത്രക്രിയ വലിയ ഒരനുഗ്രഹമായിരിക്കും.

*കുടവയറും അമിതവണ്ണവും കുറയ്ക്കാം*.

അമിതവണ്ണം, പ്രായാധിക്യം, ഒന്നിലേറെ പ്രസവങ്ങൾ, ഉദരത്തിലെ ശസ്ത്രക്രിയകൾ എന്നിവ കുടവയറിന് കാരണമാകാറുണ്ട്. വയറിലെ ചർമം അയഞ്ഞ് താഴേക്ക് തൂങ്ങിക്കിടക്കുന്ന.ഈ അവസ്ഥ ശസ്ത്രക്രിയയിലൂടെ മാറ്റുന്നതിനെ അബ്‌ഡോമിനോപ്ലാസ്റ്റി എന്ന് വിളിക്കുന്നു.

തുടങ്ങിയ ഇന്ന് ലഭിക്കാവുന്ന എല്ലാത്തരം ചികിത്സ രീതികളും അമലയിൽ പ്ലാസ്റ്റിക് & റീകൺസർട്ടീവ്സർജറി വിഭാഗത്തിൽ ലഭ്യമാണ്.

*കൂടുതൽ വിവരങ്ങൾക്ക് 0487-2304000/2304170*

https://dailynewslive.in/ പാകിസ്ഥാനിലെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാക് സൈനിക വാഹനം കുഴി ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. എന്നാല്‍ പാകിസ്ഥാന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളും മറ്റ് വിവരങ്ങളും അറിയിക്കണമെന്ന് സഞ്ചാരികള്‍ അടക്കമുള്ളവരോട് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി. വിവരങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ഫോണ്‍ നമ്പറുകള്‍ എന്‍ഐഎ പുറത്തുവിട്ടു. വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്ക് 9654958816 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുകയോ, 01124368800 എന്ന ലാന്‍ഡ് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

https://dailynewslive.in/ മലയാളി യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കേരളാ പൊലീസ്. പാലക്കാട് കാഞ്ഞിരപ്പുഴ കറുവാന്‍തൊടി സ്വദേശി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. പുല്‍വാമയിലെ വനപ്രദേശത്തോട് ചേര്‍ന്ന നിലയിലാണ് ഇന്നലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് എങ്ങനെ കാശ്മീരിലെത്തിയെന്നതില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.

https://dailynewslive.in/ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദത്തില്‍ നിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോള്‍ ഇങ്ങനെ തീരുമാനമെടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം സുധാകരനെ വെട്ടിനിരത്താന്‍ തെക്കന്‍ ജില്ലക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചുവെന്നും കുറ്റപ്പെടുത്തി.

https://dailynewslive.in/ കെ സുധാകരനെ അനുകൂലിച്ച് കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നില്‍ ഫ്ലക്സ് ബോര്‍ഡ്. കെപിസിസി പ്രസിഡന്റായി സുധാകരന്‍ തുടരട്ടെ എന്ന് ഫ്ലക്സില്‍ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്ളക്സിലുണ്ട്. സേവ് കോണ്‍ഗ്രസ് കാസര്‍കോട് എന്ന പേരിലാണ് ബോര്‍ഡ്.

https://dailynewslive.in/ പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്റെ അപകടമരണത്തെ തുടര്‍ന്ന് നടപടി നേരിട്ട നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. നാലുപേരുടെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടാണ് തിരികെ സര്‍വീസില്‍ പ്രവേശിപ്പിച്ചത്. നടപടിയെടുത്ത് പതിമൂന്നാം ദിവസമാണ് നടപടി പിന്‍വലിച്ചത്.

https://dailynewslive.in/ നന്തന്‍കോട് കൂട്ടക്കൊല കേസിലെ വിധിപ്രസ്താവം വീണ്ടും മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. കുടുംബത്തോടുളള അടങ്ങാത്ത പകകാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദല്‍ ജിന്‍സന്‍ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്.

https://dailynewslive.in/ പുലിപ്പല്ല് കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും റാപ്പര്‍ വേടന്‍. റേഞ്ച് ഓഫീസര്‍ അധീഷ് സാറിനെ സ്ഥലം മാറ്റിയ കാര്യമാണ് അറിയുന്നതെന്നും അത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും വേടന്‍ പറഞ്ഞു. ഇപ്പോള്‍ മാത്രമല്ല, വേട്ടയാടല്‍ നിരന്തരമായി താന്‍ നേരിട്ടിരുന്ന കാര്യമാണെന്നും അത് ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നും വേടന്‍ പറഞ്ഞു.

https://dailynewslive.in/ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയിലെ (എച്ച്പിസിഎല്‍) ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എലത്തൂര്‍ ഡിപ്പോ മാനേജറടക്കം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡിപ്പോ മാനേജര്‍ വിനില്‍ ബാല,അസി മാനേജര്‍ അരുണ്‍, പ്ലാനിങ് ഓഫീസര്‍ രവികുമാര്‍, അസി . മാനേജര്‍ നിഖില്‍ എന്നിവര്‍ക്കാണ് സ്ഥലം മാറ്റം. സംഭരണിയോട് ചേര്‍ന്നുള്ള ഓവുചാലിലൂടെ ഇന്ധനം ചോര്‍ന്ന് മണ്ണും ജലവും മലിനമായതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ഈടാക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

https://dailynewslive.in/ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തേക്ക് പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ സേനാംഗങ്ങള്‍, 108 ആംബുലന്‍സ് ടീം, ഭട്വാരിയിലെ ബിഡിഒ, റവന്യൂ സംഘം എന്നിവര്‍ എത്തി.

https://dailynewslive.in/ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് കുറ്റക്കാരന്‍ എന്ന് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജി വയ്ക്കേണ്ടതായി വരും.

https://dailynewslive.in/ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി ഇന്ത്യയിലെത്തി. ഇന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഇന്ത്യയും ഇറാനും തമ്മിലുള്ള 20-ാമത് ജോയിന്റ് കമ്മീഷന്‍ യോഗത്തിന് സഹ-അധ്യക്ഷത വഹിക്കും. ഇന്ത്യ-ഇറാന്‍ സൗഹൃദ ഉടമ്പടി ഒപ്പുവച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്താണ് ഈ വര്‍ഷത്തെ യോഗം.

https://dailynewslive.in/ പാകിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുകെ എംപി പ്രീതി പട്ടേല്‍. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച പ്രീതി പട്ടേല്‍, പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അറിയാമെന്നും വ്യക്തമാക്കി.

https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ ദുര്‍ബലമായ സുരക്ഷാ അന്തരീക്ഷത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്ന നടപടികള്‍ ഒഴിവാക്കണമെന്നും നയതന്ത്ര തലത്തില്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടയില്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ താന്‍ അവിടെയുണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നാണ് ആഗ്രഹമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ ദിവസത്തിനിടെ 3000 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

https://dailynewslive.in/ മെയ് 13ന് ഗാലക്‌സി എസ്25 എഡ്ജ് ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് സാംസങ്. 200 എംപി മെയ്ന്‍ കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇത് ഒരു സ്ലിം സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം ആദ്യം നടന്ന ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ സാംസങ് ഗാലക്സി എസ് 25 എഡ്ജ് പ്രദര്‍ശിപ്പിച്ചിരുന്നു. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 ഃ 1080 പിക്സല്‍) എഫ്എച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ്, 12ജിബി റാമും 256ജിബി / 512ജിബി സ്റ്റോറേജ് ഓപ്ഷനും, ഐസോസെല്‍ എച്പി 2 സെന്‍സറുള്ള 200എംപി പ്രധാന കാമറ, 12എംപി അള്‍ട്രാ-വൈഡ് കാമറ എന്നിവ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറകള്‍ എന്നിവയാണ് ഫോണിന്റെ ഫീച്ചറുകള്‍. എസ്25ലേതിന് സമാനമായി 25വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 3900 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലും പ്രതീക്ഷിക്കുന്നത്. ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം സില്‍വര്‍, ടൈറ്റാനിയം ഐസി ബ്ലൂ എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 256 ജിബിപതിപ്പിന് ഏകദേശം 1,17,680 രൂപ വില വരുമെന്നാണ് സൂചന.

https://dailynewslive.in/ ‘തെളിവ് സഹിതം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നവാഗതനായ സക്കീര്‍ മണ്ണാര്‍മല സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ സ്വഭാവമുള്ളതാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രം മെയ് 23ന് തിയറ്ററുകളില്‍ എത്തും. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോളി ലോനപ്പന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. തികച്ചും ഒരു ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ നിഷാന്ത് സാഗര്‍, മേജര്‍ രവി, അബു സലീം, രാജേഷ് ശര്‍മ, നിര്‍മല്‍ പാലാഴി, പ്രദീപ് ബാലന്‍, തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്,നിദ, മാളവിക അനില്‍ കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖ നടന്‍മാരായ ഷൗക്കത്ത് അലി, ബിച്ചാല്‍ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. മെയ് 23ന് സന്‍ഹ സ്റ്റുഡിയോ സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നു.

https://dailynewslive.in/ കേരള ബോക്സ് ഓഫിസില്‍ നിന്നും 100 കോടി ഗ്രോസ് കലക്ഷനുമായി മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും. റിലീസ് ചെയ്ത് 13 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിര്‍മാതാക്കളായ രജപുത്രയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. അതേസമയം ആഗോള കലക്ഷനില്‍ ‘2018’ന്റെ കലക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവുമധികം കലക്ഷന്‍ നേടുന്ന മൂന്നാമത്തെ മലയാള സിനിമയായും ‘തുടരും’ മാറി. എമ്പുരാന്‍ ആണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമത് മഞ്ഞുമ്മല്‍ ബോയ്സും. 178 കോടിയാണ് ‘തുടരും’ ആഗോള കലക്ഷനില്‍ ഇതുവരെ വാരിയത്. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നീ സിനിമകള്‍ക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കലക്ഷനായി വാരിയത്.

https://dailynewslive.in/ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ എസ്യുവി എലിവേറ്റിന്റെ അപെക്സ് സമ്മര്‍ എഡിഷനെ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചു. മാനുവല്‍ പതിപ്പിന് 12.39 ലക്ഷം രൂപയും സിവിടി ഓട്ടോമാറ്റിക് വേരിയന്റിന് 13.59 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഈ പതിപ്പ് ആദ്യമായി 2024 സെപ്റ്റംബറില്‍ വി, വിഎക്സ് ട്രിമ്മുകളില്‍ പുറത്തിറക്കിയിരുന്നു. അപെക്സ് എഡിഷന്‍ ബാഡ്ജുകളും മറ്റ് പ്രത്യേക ആക്‌സസറികളും ഉള്‍പ്പെടെ ചെറിയ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ അപെക്സ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 121 ബിഎച്ച്പി, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അടങ്ങിയ ഒരു ലിമിറ്റഡ് റണ്‍ എഡിഷനാണിത്. സാധാരണ വി ട്രിമ്മുമായി (മാനുവലും സിവിടിയും) താരതമ്യപ്പെടുത്തുമ്പോള്‍, എലിവേറ്റ് അപെക്സ് സമ്മര്‍ എഡിഷന് ഏകദേശം 32,000 രൂപ കൂടുതല്‍ താങ്ങാനാവുന്ന വിലയുണ്ട്. ഹോണ്ട എലിവേറ്റ് അപെക്സ് സമ്മര്‍ എഡിഷന്‍ ഡ്യുവല്‍-ടോണ്‍ വെള്ളയും കറുപ്പും നിറങ്ങളിലുള്ള ക്യാബിന്‍ തീമോടെയാണ് വരുന്നത്.

https://dailynewslive.in/ അന്യരുടെ ഹിംസാവാസന നികൃഷ്ടമെന്നു വിധിക്കുന്നവന് അതുതന്നെ സ്വന്തം അടിമനസ്സില്‍ പ്രച്ഛന്നമായി വര്‍ത്തിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയാതെപോകുന്നു. ഭോഗവാസനയോടും അധികാരപ്രമത്തതയോടുമുള്ള അസഹിഷ്ണുതയുടെ ഹേതുക്കളിലൊന്ന് അവ സ്വന്തം അബോധത്തിലെ ശക്തിമത്തായ വാസനയാണെന്നതുതന്നെ. ഹിംസയെ ഹിംസകൊണ്ടു കീഴടക്കാനുള്ള ഏത് ഉദ്യമത്തിലും ഈ അബോധാത്മകസത്യം അന്തര്‍ഭവിച്ചിരിക്കാമെന്ന നിരീക്ഷണമാണ് പരശുരാമകഥയുടെ സമകാലിക പ്രസക്തിയായി ബാലാമണിയമ്മ കണ്ടത്. ദാര്‍ശനികമായ ഔന്നത്യവും കാവ്യഭംഗിയും നിറഞ്ഞ കാവ്യത്തിന്റെ അഞ്ചാം പതിപ്പ്. ‘മഴുവിന്റെ കഥ’. ബാലാമണിയമ്മ. മാതൃഭൂമി. വില 119 രൂപ.

https://dailynewslive.in/ പ്രായമാകുമ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ വന്‍കുടലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇത് കോളന്‍ അഥവാ വന്‍കുടല്‍ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഏത് പ്രായത്തിലും കോളന്‍ കാന്‍സര്‍ വികസിക്കാമെങ്കിലും, 50 വയസിനു മുകളിലുള്ളവരില്‍ ഇത് വളരെ സാധാരണമാണ്. കൂടാതെ, പ്രായത്തിനനുസരിച്ച് പ്രീകാന്‍സര്‍ പോളിപ്‌സിന്റെ വ്യാപനവും വര്‍ധിക്കുന്നു. അമ്പതു കഴിഞ്ഞവരില്‍ 40 ശതമാനത്തിലധികം ആളുകളിലും പ്രീകാന്‍സര്‍ പോളിപ്‌സ് സാന്നിധ്യമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവയുടെ അസാധാരണമായ വളര്‍ച്ചയാണ് കാന്‍സര്‍ ആയി രൂപപ്പെടുന്നത്. കൊളോനോസ്‌കോപ്പിയിലൂടെ പ്രീകാന്‍സര്‍ പോളിപ്‌സ് നേരത്തെ കണ്ടെത്താനും കാന്‍സറായി വികസിക്കുന്നതിനു മുന്‍പ് നീക്കം ചെയ്യാനും സഹായിക്കും. വന്‍കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം ഡയറ്റ് തന്നെയാണ്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പോലെ തന്നെ ഷുഗറി സ്‌നാക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ് വൈറ്റ് ബ്രെഡ് പോലുള്ളവയും ഡയറ്റില്‍ പതിവാക്കുന്ന ശീലം കുറയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പകരം നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലിവ് ഓയില്‍, സാല്‍മണ്‍, അവോക്കാഡോ, നട്‌സ് എന്നിവ നിങ്ങളുടെ വാര്‍ദ്ധക്യത്തെ ആരോഗ്യമുള്ളതാക്കും. വ്യായാമം ശരീരഭാരം ക്രമീകരിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മാത്രമല്ല, കോളന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില കാന്‍സറുകളും അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കാം. വന്‍കുടലിന്റെ ആരോഗ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അല്ലെങ്കില്‍, വന്‍കുടല്‍ കൂടുതല്‍ വെള്ളം ആഗിരണം ചെയ്യേണ്ടിവരും. കൂടാതെ ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് മദ്യപാനവും പുകവലിയുടെ ഉപേക്ഷിക്കുന്നത് ഗുണം ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.12, പൗണ്ട് – 112.99, യൂറോ – 96.12, സ്വിസ് ഫ്രാങ്ക് – 102.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.63, ബഹറിന്‍ ദിനാര്‍ – 225.79, കുവൈത്ത് ദിനാര്‍ -277.57, ഒമാനി റിയാല്‍ – 221.08, സൗദി റിയാല്‍ – 22.70, യു.എ.ഇ ദിര്‍ഹം – 23.15, ഖത്തര്‍ റിയാല്‍ – 23.35, കനേഡിയന്‍ ഡോളര്‍ – 61.41.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *