◾https://dailynewslive.in/ ഭീകരവാദത്തിലൂടെ പാകിസ്ഥാന്‍ നടത്തുന്നത് നിഴല്‍ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകള്‍ തുടങ്ങിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ തല്ക്കാലത്തേക്ക് മാറ്റി വച്ചപ്പോള്‍ തന്നെ പാകിസ്ഥാന്‍ വിയര്‍ത്തു തുടങ്ങിയെന്നും നരേന്ദ്ര മോദി ഗാന്ധിനഗറില്‍ പറഞ്ഞു.
◾https://dailynewslive.in/ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസ ഇന്റര്‍വ്യൂ മരവിപ്പിച്ച് ട്രംപ് ഭരണകൂടം. എഫ്, എം, ജെ വീസ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ക്കാണ് നടപടി ബാധകമാകുക. അതേ സമയം നിലവില്‍ ഇന്റര്‍വ്യൂ അപ്പോയിന്‍മെന്റുകള്‍ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ കോണ്‍സുലേറ്റുകള്‍ക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്.
*
class="selectable-text copyable-text xkrh14z x117nqv4">ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* . കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒഡീഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഉയര്‍ന്ന തിരമാല ജാഗ്രതയുമായി ബന്ധപ്പെട്ട് ഇന്ന് കേരള തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
◾https://dailynewslive.in/ ഇത്തവണത്തെ കാലവര്‍ഷത്തില്‍ കേരളത്തിലുള്‍പ്പെടെ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷ സമയത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ജൂണ്‍ മാസത്തിലും കൂടുതല്‍ മഴ ലഭിക്കുമെന്നും ഇത് ദീര്‍ഘകാല ശരാശരിയുടെ 108 ശതമാനമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ ദേശീയപാതയില്‍ കുന്നിടിച്ചില്‍ അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്താന്‍ തീരുമാനം. വീരമലകുന്ന്, മട്ടലായികുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ഡ്രോണ്‍ പരിശോധനയിലൂടെ മല മുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയും ആണ് ലക്ഷ്യം. ജിയോളജി, മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സര്‍വ്വേ നടത്താനും തീരുമാനിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്നലെ മാസപ്പിറവി ദൃശ്യമായില്ല. കേരളത്തില്‍ ദുല്‍ഹിജ്ജ ഒന്ന് നാളെ ആയിരിക്കും. ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു. അതേസമയം മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 6-നായിരിക്കും ബലിപെരുന്നാള്‍. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 5-ന് നടക്കും.
◾https://dailynewslive.in/ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അന്‍വറിനോട് മയപ്പെടേണ്ടെന്ന നിലപാടില്‍ യുഡിഎഫ്. യുഡിഎഫ് നേതൃയോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. അന്‍വറിന്റെ മത്സരിക്കുമെന്ന ഭീഷണി, വിലപേശല്‍ എന്ന വിലയിരുത്തലിലാണ് യുഡിഎഫ് ഉള്ളത്. യുഡിഎഫില്‍ നിന്ന് അനുകൂല നിലപാടില്ലാത്ത സാഹചര്യത്തില്‍ പിവി അന്‍വര്‍ അബ്ദുല്‍ വഹാബ് എംപിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ചയിലാണ് അന്‍വര്‍.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിലെ സി പി എം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
◾https://dailynewslive.in/ പി വി അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അന്‍വര്‍ എല്‍ ഡി എഫില്‍ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അന്‍വറിന്റെ നിലപാട് യു ഡി എഫിന് അനുകൂലമായിരിക്കുമെന്നും ഞങ്ങളെ അത് ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ എല്‍ ഡി എഫ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ നിലമ്പൂരില്‍ പി വി അന്‍വറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്ന കാര്യത്തില്‍ അന്‍വറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫുമായുള്ള വിലപേശലില്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിലപാട് മയപ്പെടുത്തി പിവി അന്‍വര്‍. താന്‍ അസന്തുഷ്ടനല്ലെന്നും എന്നും ഹാപ്പിയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അബ്ദുള്‍ വഹാബ് എംപിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം പിവി അന്‍വര്‍ പ്രതികരിച്ചു. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ താന്‍ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് ചോദിച്ചാല്‍ തന്റെ നിലപാട് പറയുമെന്നും പി.വി. അന്‍വര്‍. യുഡിഎഫ് ആകുന്ന ബസിനകത്തും കോണിപ്പടിയിലും പുറത്തും സഞ്ചരിക്കാന്‍ തയ്യാറാണ്. തീരുമാനം എടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണെന്നും പ്രതീക്ഷയുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
◾https://dailynewslive.in/ കൊല്ലം തീരത്ത് കണ്ടെയ്നറുകള്‍ അടിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 41 കണ്ടെയ്നറുകളാണ് കൊല്ലം തീരത്ത് എത്തിയതെന്നും ഇവ പൂര്‍ണമായും മാറ്റാന്‍ അഞ്ച് ദിവസം എടുക്കുമെന്നും മന്ത്രി. ഭൂരിഭാഗം കണ്ടെയ്നറുകളും കാലിയാണ്. കണ്ടെയ്നറുകള്‍ മുറിച്ചാണ് മാറ്റേണ്ടത്. പരിചയ സമ്പന്നരായ കമ്പനിയെയാണ് കണ്ടെയ്നര്‍ നീക്കം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മത്സ്യത്തിന് പ്രശ്നമുണ്ടെങ്കില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങേണ്ടതാണെന്നും ആശങ്കപ്പെട്ട പോലെ അപകടകരമായ സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എസ്. നസീബിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ റദ്ദാക്കി. കരാര്‍ നിയമന കാലാവധി കൂടി കണക്കിലെടുത്താണ് സിന്‍ഡിക്കേറ്റ് നസീബിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചത്. നിയമനം നല്‍കിയത് സംബന്ധിച്ച് ഗവര്‍ണര്‍ യൂണിവേഴ്സിറ്റിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സിന്‍ഡിക്കേറ്റ് തള്ളികളഞ്ഞിരുന്നു.
◾https://dailynewslive.in/ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യാജ ഡീസല്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലും വില്‍പ്പന കേന്ദ്രങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വ്യാപക പരിശോധന. ഓപ്പറേഷന്‍ ഫുവേഗോ മറീനോ എന്ന പേരിലായിരുന്നു പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതില്‍ പുറത്ത് കേന്ദ്രങ്ങളില്‍ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സെര്‍ച്ച് നടത്തുന്നത്.
◾https://dailynewslive.in/ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസില്‍ പ്രതിയായ സുകാന്തിന്റെ മൊഴി പുറത്ത്. ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലാണ് ഒളിവിലായിരുന്നപ്പോള്‍ കഴിഞ്ഞിരുന്നതെന്ന് പ്രതി സുകാന്ത് പൊലീസിന് മൊഴി നല്‍കി. ധര്‍മ്മസ്ഥല്‍, മാംഗ്ലൂര്‍, കൊല്ലൂര്‍, ഉഡുപ്പി, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ കറങ്ങിനടന്നുവെന്നും ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചുവെന്നും സുകാന്തിന്റെ മൊഴിയിലുണ്ട്.സുകാന്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും.
◾https://dailynewslive.in/ മലപ്പുറം കോട്ടക്കല്‍ പുത്തൂരില്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുത്തൂരില്‍ അപകടമുണ്ടായത്.
◾https://dailynewslive.in/ വിപിന്‍ കുമാറിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. വിപിന്‍ കുമാറിനെ തന്റെ പേഴ്സണ്‍ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തന്റെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും നടന്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
◾https://dailynewslive.in/ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ പറയുന്നു. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക വിശദമായി പരിശോധിക്കും. ഫെഫ്ക വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാലിനെ പരാതി പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്. ഈ പരിശോധനയ്ക്ക് ശേഷം തുടര്‍നടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
◾https://dailynewslive.in/ മലപ്പുറം വണ്ടൂര്‍ പുളിയാക്കോട് സ്വകാര്യ ബസിന് മുകളില്‍ മരം വീണ് അപകടം. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആല്‍മരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.
◾https://dailynewslive.in/ മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി വീണ്ടും ദില്ലി ഹൈക്കോടതി മാറ്റി. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസില്‍ തുടര്‍ നടപടി പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചിരുന്നുവെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.
◾https://dailynewslive.in/ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുപ്രധാന നടപടി. വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുകയെന്നത് ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതോടെ ഫുള്‍ടൈം, പാര്‍ടൈം വ്യത്യാസമില്ലാതെ കാരാണ്മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസ്സായി.
◾https://dailynewslive.in/ മംഗളൂരുവിന് അടുത്ത് ബണ്ട്വാളില്‍ ബൈക്കില്‍ എത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കൊലത്തമജലു സ്വദേശി അബ്ദുള്‍ റഹീം (42) ആണ് മരിച്ചത്. പ്രാദേശിക പള്ളിയുടെ സെക്രട്ടറിയും പിക്കപ്പ് ഡ്രൈവറും ആയിരുന്നു കൊല്ലപ്പെട്ട അബ്ദുള്‍ റഹീം. ഒരു മാസത്തിനിടയില്‍ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരുവില്‍ നടക്കുന്നത്. ഗുണ്ടയും മുന്‍ ബജ്രംഗ് ദള്‍ നേതാവുമായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഈ കൊലപാതകം ഉണ്ടായിരിക്കുന്നത്.
◾https://dailynewslive.in/ സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ കമല്‍ഹാസന്‍ കന്നഡയെ അനാദരിച്ചുവെന്ന് കര്‍ണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര. കന്നഡിഗരോട് നടന്‍ നിരുപാധികം മാപ്പ് പറയണമെന്നും ബി വൈ വിജയേന്ദ്ര. ‘തമിഴ് കന്നഡയ്ക്ക് ജന്മം നല്‍കി’ എന്ന നടന്‍ കമല്‍ഹാസന്റെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമന്‍ദീപ് കൗറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് ഏപ്രിലില്‍ ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അമന്‍ദീപ് കൗറിനെതിരെ അഴിമതി കേസും ഫയല്‍ ചെയ്തു. ഏപ്രിലില്‍, 17.71 ഗ്രാം ഹെറോയിന്‍ കൈവശം വച്ചതിന് ആന്റി-നാര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയതിനെത്തുടര്‍ന്ന് കൗറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
◾https://dailynewslive.in/ കൊവിഡ് -19 കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍, കര്‍ണാടക ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളം കൊവിഡ് -19 പരിശോധന നിര്‍ബന്ധമാക്കി പുതിയ മാര്‍?ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയില്‍ പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, പൗരന്മാരോട് മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
◾https://dailynewslive.in/ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുകയും, അവരെ ആദരിക്കുകയും ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത. 1984-ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകളുടെ കുടുംബത്തിന് നിയമനക്കത്തുകള്‍ വിതരണം ചെയ്യുന്നതിനായി ദില്ലി സെക്രട്ടേറിയറ്റില്‍ നടന്ന പരിപാടിയിലാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പുതിയ പ്രഖ്യാപനം. രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായി മാസങ്ങളോളം ജയിലുകളില്‍ കഴിഞ്ഞവര്‍ക്ക് മുന്‍ കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒരു ആശ്വാസവും നല്‍കിയില്ലെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഇന്ത്യന്‍ രൂപയെ ആഗോള തലത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പുമായി റിസര്‍വ് ബാങ്ക് . വിദേശ രാജ്യങ്ങളിലെ വായ്പക്കാര്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വായ്പ നല്‍കാന്‍ ബാങ്കുകളെ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണത്തിനായുള്ള സുപ്രധാന നീക്കമാണിത്.
◾https://dailynewslive.in/ നിയമലംഘകര്‍ക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കില്‍ കുടുംബങ്ങളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കാനോ ഒരു മാസത്തെ സാവകാശം അനുവദിച്ച് കുവൈത്ത് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. വിസ ലഭിക്കാനായി തുടക്കത്തില്‍ 800 കുവൈത്തി ദിനാര്‍ ശമ്പള വ്യവസ്ഥ പാലിക്കുകയും ഭാര്യക്കും കുട്ടികള്‍ക്കും കുടുംബ വിസ നേടുകയും ചെയ്ത ശേഷം കുറഞ്ഞ ശമ്പളത്തിലേക്ക് മാറിയ പ്രവാസികള്‍ക്കാണ് ഈ മുന്നറിയിപ്പ്. ദേശീയതയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ എല്ലാ പ്രവാസികള്‍ക്കും ശമ്പള വ്യവസ്ഥ പാലിച്ചാല്‍ കുടുംബ വിസയ്ക്ക് അപേക്ഷിക്കാമെന്നും കുടുംബാംഗങ്ങള്‍ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് 800 ദിനാര്‍ ശമ്പള വ്യവസ്ഥ നടപ്പിലാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കൂട്ട നാടുകടത്തലുകള്‍ക്ക് ഇടയില്‍ ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ക്ലാസുകള്‍ ഒഴിവാക്കുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കും വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണം ഇന്ന്. മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുക. സ്റ്റാര്‍ഷിപ്പിന്റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു എന്നതിനാല്‍ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിനെ സംബന്ധിച്ച് അഭിമാന ദൗത്യമാണ് ഇന്നത്തേത്.
◾https://dailynewslive.in/ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ വീണ്ടും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. സര്‍വകലാശാലയുമായുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കാന്‍, സര്‍ക്കാര്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എട്ട് പന്തുകള്‍ ശേഷിക്കേ ഏഴ് വിക്കറ്റിനായിരുന്നു ബാംഗ്ലൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 61 പന്തില്‍ 118 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും 37 പന്തില്‍ 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂരു 33 പന്തില്‍ പുറത്താവാതെ 85 റണ്‍സെടുത്ത ജിതേശ് ശര്‍മയുടെയും 54 റണ്‍സെടുത്ത വിരാട് കോലിയുടേയും 41 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റേയും മികവില്‍ ലക്ഷ്യം മറികടന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയ ആര്‍സിബി ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സുമായി ക്വാളിഫയറില്‍ ഏറ്റുമുട്ടും.
◾https://dailynewslive.in/ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ഭീമനായ ഷവോമിയെ മറികടന്ന് ആദ്യ അഞ്ചില്‍ എത്തി ആപ്പിള്‍. വിപണി വിഹിതത്തിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആപ്പിളിന്റെ സ്ഥാനം. പ്രീമിയം ഐഫോണുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് ആപ്പിളിന് നേട്ടമായത്. 2025 ആദ്യ പാദത്തില്‍ 9.5 ശതമാനം വിപണി വിഹിതത്തോടെയാണ് ആപ്പിള്‍ ഐഫോണ്‍ അഞ്ചാം സ്ഥാനം പിടിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു. അതേസമയം, ഷവോമിയുടെ വിപണിവിഹിതം 12.8 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഇതോടെ, അവര്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനീസ് കമ്പനിയായ വിവോ ആണ് ഇന്ത്യന്‍ വിപണിയില്‍ ഒന്നാംസ്ഥാനത്തുള്ളത്. 19.7 ശതമാനം വിപണിവിഹിതമാണ് വിവോയ്ക്കുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനം സാംസങ്, പിന്നാലെ ഓപ്പോ, റിയല്‍മി, ആപ്പിള്‍ ഇങ്ങനെ പോകുന്നു പട്ടിക. രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന്റെ വിപണിവിഹിതം 15.6 ശതമാനത്തില്‍നിന്ന് 16.4 ശതമാനമായി മെച്ചപ്പെട്ടു. ഓപ്പോ -12 ശതമാനം, റിയല്‍മി -10.6 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്ത്യയിലെ ഐഫോണുകളുടെ ശരാശരി വില്‍പ്പന വില വിപണിയുടെ ഏകദേശം മൂന്നിരട്ടിയാണ്.
◾https://dailynewslive.in/ ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. ഒപ്പം ജോമോന്‍ ജ്യോതിറും സോഷ്യല്‍ മീഡിയയിലെ ടാന്‍സാനിയന്‍ താരം കിലി പോളും അസീസ് നെടുമങ്ങാടും അന്ന പ്രസാദും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഇന്നസെന്റ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എകെഡി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ ‘എലമെന്റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
◾https://dailynewslive.in/ മൃണാല്‍ താക്കൂര്‍, അദിവി ശേഷ്, അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ഡെക്കോയിട്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കണ്ണീരോടെ റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്ന മൃണാല്‍ താക്കൂരിന്റെ ചിത്രത്തിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് ആദിവി സേഷിന്റെ വോയ്‌സ്ഓവര്‍ രംഗം കീഴടക്കുന്നു. അനുരാഗ് കശ്യപിന്റെ ദൃശ്യവും ടീസറിലുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ടീസറില്‍ വെളിപ്പെടുത്തിയിട്ടില്ല. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ഈ ടീസര്‍ ഒരു ആക്ഷന്‍ ചിത്രം തന്നെയാണ് വരുന്നത് എന്ന സൂചനയാണ് നല്‍കുന്നത്. വരുന്ന ഡിസംബര്‍ 25ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ടീസറില്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ശ്രുതി ഹാസന്‍ ചെയ്യാനിരുന്ന വേഷമാണ് മൃണാല്‍ താക്കൂറിലേക്ക് എത്തിയത്. ഛായാഗ്രാഹകന്‍ ഷാനില്‍ ഡിയോയുടെ ആദ്യ സംവിധാന സംരംഭമാണ് ‘ഡെക്കോയിട്ട്’. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുനില്‍, സെയ്ന്‍ മേരി ഖാന്‍, കാമാക്ഷി ഭാസ്‌കര്‍ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചനയില്‍ അദിവി ശേഷും പങ്കാളിയാണ്. ഭീംസ് സെസിറോളിയോയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
◾https://dailynewslive.in/ ഏപ്രില്‍ മാസത്തെ വില്‍പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഹ്യുണ്ടേയ്യും ടാറ്റയേയും പിന്തള്ളി രണ്ടാമതെത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എസ് യു വി കളുടെ കരുത്തിലാണ് മഹീന്ദ്രയുടെ ഈ നേട്ടം. ഒന്നാം സ്ഥാനത്ത് മാരുതി തന്നെ തുടരുകയാണ്. 1,38,704 യൂണിറ്റുകളാണ് ഏപ്രില്‍ മാസത്തിലെ മാരുതിയുടെ വില്‍പന, 2024 ഏപ്രിലില്‍ 1,37,952 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാരുതിയുടെ വില്‍പനയില്‍ നേരിയ വര്‍ധനവാണ് ഈ ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലില്‍ മഹീന്ദ്ര 52,330 യൂണിറ്റുകളാണ് രാജ്യത്താകമാനമുള്ള ഉപഭോക്താക്കളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത്. 2024 ഏപ്രിലില്‍ 41,008 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.61 ശതമാനം വളര്‍ച്ച നേടാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.
2024 ഏപ്രിലില്‍ ടാറ്റ വിറ്റത് 47883 യൂണിറ്റ് വാഹനങ്ങളാണ്. ഈ വര്‍ഷം ഏപ്രിലിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.60 ശതമാനം കുറവില്‍ 45199 യൂണിറ്റാണ് വിറ്റിരിക്കുന്നത്. ഹ്യുണ്ടേയ്ക്ക്. 2024 ഏപ്രിലില്‍ 50201 യൂണിറ്റ് വാഹനങ്ങള്‍ വിറ്റപ്പോള്‍ ഈ വര്‍ഷമത് 44374 യൂണിറ്റാണ്.
◾https://dailynewslive.in/ മതേതരവാദിയും പൗരാവകാശപ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരിയുടെ സമകാലിക രാഷ്ട്രീയവിശകലനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. ഇന്നത്തെ രാഷ്ട്രീയ മേഖലയുടെ സമീപദൃശ്യം ഇവിടെ ലഭ്യമാണ്. നമ്മുടെ ജനാധിപത്യം പിന്നെപ്പിന്നെ ദുര്‍ബ്ബലമായി വരുന്നതിനെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിലെ ആധി. ജനാധിപത്യത്തിന്റെ വഴിക്ക് വന്ന് സര്‍വ്വാധിപതിയായിത്തീര്‍ന്ന ഹിറ്റ്‌ലറുടെ വ്യക്തിത്വം ഇവിടെ പഠനവിധേയമാവുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ അറേബ്യ വാണിരുന്ന രണ്ടാം ഖലീഫ ഉമറിന്റെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ വിവരണം ഇന്ന് ജനാധിപത്യത്തില്‍ പുലരുന്ന സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ ജീര്‍ണ്ണതകളുടെ ആഴം വെളിപ്പെടുത്തുന്നു. ‘ജനാധിപത്യം എന്ന കൂട്ടക്ഷരം’. എം.എന്‍. കാരശ്ശേരി. മാതൃഭൂമി. വില 144 രൂപ.
◾https://dailynewslive.in/ മുപ്പതുകള്‍ കഴിയുന്നതോടെ തലച്ചോറിന് ആവശ്യമായ പോഷകങ്ങള്‍ കുറയുന്നത് ബ്രെയിന്‍ ഫോഗ്, മറവി പോലുള്ള രോഗാവസ്ഥയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, കോഎന്‍സൈം ക്യു, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങളാല്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് ഓര്‍മശക്തി മെച്ചപ്പെടുത്തുക മാത്രമല്ല, മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു. ഇടവേളയില്ലാതെ തലച്ചോറിന് പുനഃസജ്ജമാകാന്‍ സാധിക്കില്ല. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിശ്ചിത സമയത്തേക്കു കുറയ്ക്കുന്നത് തലച്ചോറിന് പ്രോസസിങ് സമയം കിട്ടാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും സഹായിക്കുന്നു. ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഓര്‍മശക്തി, മാനസികാവസ്ഥ, ഏകാഗ്രത എന്നിവയെ ബാധിക്കുന്നു. വ്യായാമത്തിലൂടെയും ശക്തി പരിശീലനത്തിലൂടെയും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഹോര്‍മോണ്‍ സന്തുലിതമാക്കാനും സഹായിക്കും. വ്യായാമം നിങ്ങളെ ശാരീരികമായി മാത്രമല്ല, മാനസികമായും മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് തലച്ചോറിലെ പുതിയ കോശ വളര്‍ച്ചയെ സഹായിക്കും. ഓര്‍മശക്തിമെച്ചപ്പെടാനും സഹായകരമാണ്. മാനസിക ക്ഷമത വര്‍ധിപ്പിക്കുന്നതിന് സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിന് യോഗ, മെഡിറ്റേഷന്‍ പോലുള്ളവ പരിശീലിക്കാവുന്നതാണ്. വിട്ടുമാറാത്ത സമ്മര്‍ദം ഓര്‍മശക്തിയെ ദുര്‍ബലമാക്കുകയും തലച്ചോറിനെ ചുരുക്കുകയും ചെയ്യുന്നു. തലച്ചോറിനെ വിഷമുക്തമാക്കുകയും ഓര്‍മകളെ ഏകീകരിക്കുകയും പുനഃസജ്ജമാക്കുകയും ചെയ്യുന്നതിന് ഗുണമേന്മയുള്ള ഉറക്കത്തിന് പ്രധാനമാണ്. പ്രായമാകുന്തോറും, സാമൂഹികമായി ഇടപഴകുന്നത് ഏകാന്തത, മാനസിക സമ്മര്‍ദം, ഓര്‍മക്കുറവ് എന്നിവയെ പോലും മറികടക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അക്വാറിയം കാണാനെത്തിയ ഒരു കുട്ടി അവിടത്തെ ജീവനക്കാരനോട് ഒരു സംശയം ചോദിച്ചു: ‘ഈ സ്രാവിന്റെ കുഞ്ഞ് എത്രമാത്രം വലിപ്പം വെക്കും? എനിക്കും ഇതുപോലെ ഒരു സ്രാവിന്റെ കുഞ്ഞിനെ വാങ്ങണമെന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത്.’ അപ്പോള്‍ ജീവനക്കാരന്‍ പറഞ്ഞു: ‘സ്രാവിന്‍ കുഞ്ഞിനെ ഇടുന്ന അക്വാറിയത്തിന്റെ വലിപ്പമനുസരിച്ചാകും അത് വലുതാകുന്നത്. ഒരു ചെറിയ സ്ഥലത്താണ് അതിനെ ഇടുന്നതെങ്കില്‍ ഏതാണ്ട് പത്ത് ഇഞ്ച് വരെ അതിന് നീളം വെക്കും. അതല്ല സമുദ്രത്തിലാണ് സ്രാവിന്റെ കുഞ്ഞ് വളരുന്നതെങ്കില്‍ നമ്മെ വിഴുങ്ങാനുള്ളത്ര വലിപ്പം അത് വെക്കും. വളരാനനുവദിക്കുന്ന സ്ഥലത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് സ്രാവിനും ഗോള്‍ഡ് ഫിഷിനുമൊക്കെ വലിപ്പം വെക്കുക. നമ്മുടെ ചിന്തകളും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ്. നമ്മുടെ മനസ്സിന്റെ വലിപ്പത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ചായിരിക്കും നമ്മുടെ ചിന്തകള്‍ വികസിക്കുക. നമ്മുടെ ജീവിതം എത്ര വികസിക്കണം എന്നുള്ളതും അല്ലെങ്കില്‍ എത്ര ചെറിയ അളവില്‍ ആയിരിക്കണം എന്നുള്ളതുമൊക്കെ നമ്മുടെ മനോഭാവം ആണ് തീരുമാനിക്കുന്നത്. എല്ലാ അസംസ്‌കൃത സാധനങ്ങളും നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. നാം അത് വേണ്ട വിധത്തില്‍ വേണ്ട സമയത്ത് ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ മാത്രം മതി- ശുഭദിനം.