◾https://dailynewslive.in/ സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലയില്‍ അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിര്‍മ്മിക്കാനുള്ള കരാര്‍ 1838.1 കോടി രൂപയ്ക്ക് ലഭിച്ച അദാനി എന്റര്‍പ്രൈസസ് റോഡ് നിര്‍മ്മിക്കാതെ, 971 കോടി രൂപയ്ക്ക് ഈ കരാര്‍ അഹമ്മദാബാദിലെ വാഗഡ് ഇന്‍ഫ്രാപ്രോജക്റ്റ്സിന് മറിച്ചുനല്‍കിയെന്നാണ് ആരോപണം. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാര്‍ പ്രകാരം നിര്‍മ്മാണ ചെലവ്. എന്നാല്‍ വാഗഡ് ഇന്‍ഫ്രാപ്രോജക്റ്റ് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിര്‍മ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങള്‍ക്ക് ഊഹിക്കാമോയെന്ന ചോദ്യവും സമൂഹ മാധ്യമമായ എക്സിലെ കുറിപ്പില്‍ കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ദേശീയ പാതാ നിര്‍മ്മാണത്തില്‍ സംസ്ഥാനത്ത് അങ്ങിങ്ങായുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം കൊടുത്ത കമ്പനികളാണ് ദേശീയപാത നിര്‍മ്മിക്കുന്നതില്‍ പലതും. മലപ്പുറത്ത് ദേശീയപാത നിര്‍മ്മിച്ച കമ്പനിയുടെ സുതാര്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ. വിവിധയിടങ്ങളില്‍ മരങ്ങള്‍ വീണ് നാശനഷ്ടം. കണ്ണൂര്‍ പെരിങ്ങോം ചൂരലില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍വര്‍മന്‍ ആണ് മരിച്ചത്. തലസ്ഥാനത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തലസ്ഥാനത്ത് ഇന്നലെ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പെടെയുള്ള ജലവിനോദങ്ങള്‍ ഇന്ന് മുതല്‍ ഈ മാസം 27 വരെ നിരോധിച്ചു. മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്.
◾https://dailynewslive.in/ മഴയ്ക്ക് മുമ്പ് കനാലുകള്‍ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയന്‍സ് പഠിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോര്‍പ്പറേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോര്‍പ്പറേഷന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നഗരത്തിലെ കാനകളില്‍ നിന്ന് ചെളി നീക്കംചെയ്യുന്ന ജോലികള്‍ 30 ശതമാനം മാത്രമാണ് പൂര്‍ത്തികരിച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനം ഉയര്‍ത്തി കാട്ടിയാണ് സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട്. ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നാണ് റിപ്പോര്‍ട്ടിലെ വാദം. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾https://dailynewslive.in/ കേരളത്തില്‍ രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നു. കണ്ണൂരിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഇവിടെ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തില്ലെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടുന്നതെന്നും റെയില്‍വെ അറിയിച്ചു.
◾https://dailynewslive.in/ കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രോഗമുള്ളവര്‍ ഭക്ഷണ ശാലകളില്‍ ജോലിചെയ്യാന്‍ പാടില്ലെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ കൊച്ചിയിലെ റോഡുകളും ദേശീയപാതയും തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പല സ്ഥലത്തും വെള്ളക്കെട്ടാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റോഡ് നിര്‍മിക്കാന്‍ ഫണ്ട് ഇല്ല എന്ന് പറയുന്നത് ലജ്ജാകരമാണെന്ന് കുറ്റപ്പെടുത്തിയ കോടതി, സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പണം ചെലവാക്കുന്നണ്ടല്ലോ എന്നും ചോദിച്ചു. ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പൊലീസ് കുറ്റപത്രം നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യതയുമെന്ന് കുറ്റപത്രം പറയുന്നു.
◾https://dailynewslive.in/ എറണാകുളത്തെ നാലുവയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച് കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഡിജിപിക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹാത്കാര്‍ കത്തയച്ചു. കുട്ടിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയതിലും കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുമാണ് റിപ്പോര്‍ട്ട് തേടിയത്.
◾https://dailynewslive.in/ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയില്‍. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്ന് മറിയക്കുട്ടി പറഞ്ഞു. നാളിതുവരെയായും ഒരു കോണ്‍ഗ്രസുകാരനും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്നും വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ലെന്നും മറിയക്കുട്ടി പറഞ്ഞു.
◾https://dailynewslive.in/ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിന്റെ ഇന്ധന ടാങ്കില്‍ വെച്ചിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് ജീവനക്കാരന് ഗുരുതര പരിക്ക്. തൃശ്ശൂര്‍ പുതുക്കാടാണ് സംഭവം. ചെങ്ങാലൂര്‍ മുള്ളക്കര വീട്ടില്‍ ദേവസിക്കാണ് (75) പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവസി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾https://dailynewslive.in/ ബിഹാര്‍ കേഡര്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കെ ജി അരുണ്‍രാജ് രാജിവച്ചു. സേലം സ്വദേശി ആയ അരുണ്‍രാജിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇദ്ദേഹം ബിഹാറിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി രാജിവച്ച് ഇദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന നടന്‍ വിജയുടെ രാഷ്ട്രീയ കക്ഷി തമിഴക വെട്രി കഴകത്തില്‍ ഇദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.
◾https://dailynewslive.in/ ബെംഗളൂരു മെട്രോയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ച് ഇന്‍സ്റ്റ പേജിലിട്ടയാള്‍ ഒടുവില്‍ പിടിയില്‍. ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ബെംഗളൂരു പീനിയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ‘മെട്രോ ചിക്സ്’ എന്ന പേരില്‍ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാള്‍ ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ വന്‍ വിവാദമായതിനെത്തുടര്‍ന്നാണ് ഈ പേജ് പൊലീസ് ബ്ലോക്ക് ചെയ്തിരുന്നു.
◾https://dailynewslive.in/ കര്‍ണാടകയില്‍ കൂട്ടബലാത്സംഗക്കേസില്‍ ജാമ്യം കിട്ടിയത് റോഡില്‍ റാലി നടത്തി ആഘോഷിച്ച് പ്രതികള്‍. ബൈക്കും കാറുമായി തെരുവിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ആഘോഷം. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഇവര്‍ക്കെതിരെ ഹാവേരി പൊലീസ് കേസെടുത്തു. കര്‍ണാടക ഹാവേരിയിലെ അക്കി ആളൂര്‍ ടൗണില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. 26-കാരിയായ യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ അക്രമികളാണ് ഇത്തരത്തിലൊരു വിജയാഘോഷം അക്കി ആളൂരില്‍ സംഘടിപ്പിച്ചത്.
◾https://dailynewslive.in/ ഇന്ത്യന്‍ രൂപയെ അസ്ഥിര സാഹചര്യങ്ങളില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, റിസര്‍വ് ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് തുകയായ 398.71 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി വിറ്റഴിച്ചു. ആര്‍ബിഐ ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ച 153.03 ബില്യണ്‍ ഡോളറിനേക്കാളും, മുന്‍ റെക്കോര്‍ഡായ 2022-23 ലെ 212.57 ബില്യണ്‍ ഡോളറിനേക്കാളും വളരെ ഉയര്‍ന്നതാണ് ഈ വില്‍പ്പന.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം മോസ്‌കോയില്‍ പറന്നിറങ്ങാനിരിക്കെ വ്യോമപാതയില്‍ യുക്രൈന്‍ ആക്രമണം നടന്നത് ആശങ്കയുളവാക്കി. എംപിമാര്‍ യാത്ര ചെയ്ത വിമാനം ഇതേ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാന്‍ വൈകി. ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് അവര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഈ വ്യോമപാത താത്കാലികമായി അടച്ചു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാതെ ആകാശത്ത് വട്ടമിട്ട് നിലയുറപ്പിച്ച ശേഷമാണ് താഴേക്ക് ഇറങ്ങിയത്.
◾https://dailynewslive.in/ രാജി സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സൈന്യത്തില്‍ നിന്നുമൊക്കെ എതിര്‍പ്പ് നേരിടുന്നതിനിടെയാണ് യൂനുസ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്.
◾https://dailynewslive.in/ പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. ജൂണില്‍ നടക്കുന്ന പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ ഉന്നതതല സംഘം പങ്കെടുക്കും. പഹല്‍ഗാം ഉള്‍പ്പടെയുള്ള ആക്രമണങ്ങളില്‍ പാക് ഇന്റലിജന്‍സിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും.
◾https://dailynewslive.in/ ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണത്തില്‍ താന്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച ആപ്പിള്‍ കമ്പനിക്ക് പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇക്കുറി താരീഫ് ഭീഷണിയെന്ന കാര്‍ഡുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെന്നല്ല അമേരിക്കക്ക് പുറത്ത്, ലോകത്തെ ഏത് രാജ്യത്തായാലും ഐ ഫോണ്‍ നിര്‍മ്മാണം നടത്തിയാല്‍ 25 ശതമാനം താരീഫ് ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കക്ക് പുറത്ത് നിര്‍മ്മിച്ച ഫോണുകള്‍ അമേരിക്കയില്‍ വില്‍പ്പന നടത്തണമെങ്കില്‍ 25 ശതമാനം താരിഫ് നല്‍കേണ്ടിവരുമെന്നാണ് ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ട്രംപ് വിശദീകരിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശികളായ വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടി കോടതി തല്‍ക്കാലം തടഞ്ഞു. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സര്‍വകലാശാല ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഒരു പുരോഗതിയുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ തീരുവ ചുമത്തലുമായി മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി. ജൂണ്‍ ഒന്ന് മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ജൂണ്‍ 1 മുതല്‍ പുതിയ ഇറക്കുമതി തീരുവകള്‍ വര്‍ധിക്കുമെന്ന് ട്രംപ്, ട്രൂത്ത് സോഷ്യലില്‍ കുറിക്കുകയും ചെയ്തു.
◾https://dailynewslive.in/ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂവിനെ 42 റണ്‍സിന് തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 48 പന്തില്‍ 94 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരു 19.5 ഓവറില്‍ 189ന് എല്ലാവരും പുറത്താവുകയായിരുന്നു. 32 പന്തില്‍ 62 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടും 25 പന്തില്‍ 43 റണ്‍സെടുത്ത വിരാട് കോലിയും നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഇവര്‍ പുറത്തായതോടെ കളി ഏകപക്ഷീയമാവുകയായിരുന്നു.
◾https://dailynewslive.in/ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി മാറിയിരിക്കുകയാണ് അസം സംസ്ഥാനത്തെ കാസിരംഗ. കേരളത്തിലെ പെരിയാറിനും രാജസ്ഥാനിലെ രന്തംബോറിനും ശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാസിരംഗ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2024 ഒക്ടോബര്‍ 1നും 2025 മെയ് 18നും ഇടയില്‍ 4,43,636 സന്ദര്‍ശകരാണ് കാസിരംഗയിലെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട കാസിരംഗ നാഷണല്‍ പാര്‍ക്ക് ഇടംപിടിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളില്‍ ഒന്നായ ടൂറിസ്റ്റ് ഫാമിലിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നിര്‍മാതാക്കള്‍. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം 23 ദിവസം നേടിയ കളക്ഷനാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. നിര്‍മാതാക്കളുടെ കണക്ക് അനുസരിച്ച് ചിത്രം 75 കോടിയില്‍ അധികമാണ് ഇതിനകം നേടിയിരിക്കുന്നത്. അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശശികുമാറും സിമ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യന്‍ തേയില ബ്രാന്‍ഡിന് ആഗോളതലത്തില്‍ പ്രചാരം നല്‍കുന്നതിനായി ടീ ബോര്‍ഡ് ഓഫ് ഇന്ത്യയും സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യയും സംയുക്തമായി പ്രവര്‍ത്തിക്കും. ഇന്ത്യന്‍ തേയില വ്യവസായത്തെ വലിയ രീതിയില്‍ വിപണനം ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ടീ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. യുവാക്കള്‍ക്ക് നൈപുണ്യം നല്‍കാനും ഈ മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കാനുമായി ടീ ടേസ്റ്റിംഗില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്താനും ടീ ബോര്‍ഡിനോട് കേന്ദ്രം നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി, പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കായ ഡോള്‍ഫിന്‍ സര്‍ഫ് ബെര്‍ലിനില്‍ അവതരിപ്പിച്ചു. യൂറോപ്പില്‍ ബിവൈഡിയുടെ പത്താമത്തെ വാഹനമാണിത്. ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഒരു ഓപ്ഷന്‍ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ കാറിന്റെ വിലകള്‍ 22.4 ലക്ഷം മുതല്‍ 24.27 ലക്ഷം രൂപ വരെയാണ്. ഡോള്‍ഫിന്‍ സര്‍ഫിന് ഒറ്റ ചാര്‍ജില്‍ 507 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഇത് ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു, ഇത് 30 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു.
◾https://dailynewslive.in/ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ പുതിയ കിയ കാരന്‍സ് ക്ലാവിസ് പുറത്തിറക്കി. ഈ കാര്‍ ഏഴ് വകഭേദങ്ങളിലും മൂന്ന് എഞ്ചിനുകളിലും എട്ട് കളര്‍ ഓപ്ഷനുകളിലും ആണെത്തുന്നത്. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.50 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന വേരിയന്റിന് 21.50 ലക്ഷം രൂപ വരെ ആണ്.
◾https://dailynewslive.in/ ഇതിഹാസ കഥകളില്‍ അടയാളപ്പെടുത്താത്ത സ്‌ത്രൈണജീവിതങ്ങളെ കഥാകാരി ഒരു സ്ഥപതിയുടെ അന്യാദൃശമായ വൈഭവത്തോടെ ഊതിപ്പെരുക്കി മികച്ച ഒരു വായനാനുഭവമാക്കിയിരിക്കുന്നു ഡോ. ശ്രീരേഖ പണിക്കരുടെ അഗ്നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍. ഗ്രീന്‍ ബുക്സ്, വില 300 രൂപ.
◾https://dailynewslive.in/ യു.എസ്സില്‍ മദ്യപാനം മൂലമുണ്ടാകുന്ന കാന്‍സര്‍ മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 1990-കളില്‍ 12,000-ത്തില്‍ താഴെ മരണം മാത്രം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 2021-ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 23,000-ത്തിലധികം പേര്‍ മരിച്ചതായാണ് പഠനത്തില്‍ പറയുന്നത്. 55 വയസ്സും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്കിടയിലാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയത്. സ്തനാര്‍ബുദം, കരള്‍, വന്‍കുടല്‍, തൊണ്ട, വോയ്സ് ബോക്സ്, വായ, അന്നനാളം എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്നവ എന്നിങ്ങനെ ഏഴ് തരം കാന്‍സറുകള്‍ മദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. യുഎസില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമൂലം 20,000 മരണങ്ങള്‍ സംഭവിച്ചതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ രണ്ടുപേരും യാത്രയിലായിരുന്നു. അതില്‍ ഒരാള്‍ക്ക് വഴിയില്‍ നിന്നും ഒരു ബാഗ് കിട്ടി. അപ്പോള്‍ അവന്‍ പറഞ്ഞു. ഇതില്‍ നിറയെ പണമാണെന്ന് തോന്നുന്നു. ഞാന്‍ രക്ഷപ്പെട്ടു. ഞാന്‍ ഭാഗ്യവാനാണ്. അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു. നമ്മള്‍ ഒരുമിച്ചല്ലേ യാത്ര ചെയ്തത്. അപ്പോള്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണ് എന്നല്ലേ പറയേണ്ടത്. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: അത് നടക്കില്ല. ഞാനാണ് ഇത് കണ്ടതും എടുത്തതും. അപ്പോള്‍ ഇതിലുളളതെല്ലാം എനിക്ക് മാത്രമുളളതാണ്. അപ്പോഴേക്കും ആളുകള്‍ കള്ളന്‍..കള്ളന്‍.. എന്ന് പറഞ്ഞ് ഓടിവരുന്നുണ്ടായിരുന്നു. ഒന്നാമന്‍ പേടിച്ചിരണ്ട് പറഞ്ഞു: വരൂ.. നമുക്ക് ഓടി രക്ഷപ്പെടാം. രണ്ടാമന്റെ മറുപടി ഉടനെ വന്നു. നമുക്ക് എന്ന പറയരുത്. നിനക്കാണ് ബാഗ് കിട്ടിയത്. നീ ഓടി രക്ഷപ്പെട്ടാല്‍ മതി. ദൗര്‍ഭാഗ്യസമയത്ത് എന്റെ കൂടെ ആരും നിന്നില്ല എന്ന പറയുന്നവര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഇവര്‍ ഭാഗ്യനിമിഷങ്ങളില്‍ ആരെയെങ്കിലും കൂടെ കൂട്ടിയിരുന്നോ എന്നത്. ഒറ്റക്ക് ആനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവര്‍ ഒറ്റക്ക് തന്നെ വിലപിക്കുകയും വേണം. തന്റെ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരുടെ കൂടെയുളള ജീവിതം അസ്വസ്ഥവും അസഹനീയവുമാകും. അവരെ തിരിച്ചറിയാനും അവരില്‍ നിന്നും ഓടി രക്ഷപ്പെടാനും സാധിക്കുന്നിടത്തുനിന്നാണ് അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം ആരംഭിക്കുന്നത്. – ശുഭദിനം.