yt cover 17

https://dailynewslive.in/ സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ മഴ അതിശക്തമായിയിരിക്കുകയാണ്. കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

https://dailynewslive.in/ വാഗ അതിര്‍ത്തിയില്‍ അടക്കം മൂന്നിടങ്ങളില്‍ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകള്‍ വീണ്ടും തുടങ്ങി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 9-നാണ് വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകള്‍ ബിഎസ്എഫ് നിര്‍ത്തിവച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അതിര്‍ത്തിയില്‍ സമാധാനം തുടരുന്ന സാഹചര്യത്തിലാണ് ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങിയത്. പക്ഷേ, ഗേറ്റുകള്‍ അടച്ചിട്ട നിലയിലായിരിക്കുമെന്ന് മാത്രം.

https://dailynewslive.in/ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് പാകിസ്ഥാന്‍ ഭാഷയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ചോദിക്കുന്ന രാഹുലിന് പാക് വിമാനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ലെന്നും പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ പാകിസ്ഥാനാണോ രാഹുലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന്റേറെയും അസിം മുനീറിന്റേയും മുഖം ചേര്‍ത്തുള്ള ചിത്രവും അദ്ദേഹം പുറത്ത് വിട്ടു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാകിസ്ഥാനിലെ അണക്കെട്ട് നിര്‍മാണം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമായി ചൈന. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച സാഹചര്യത്തിലാണിത്. ഖൈബര്‍ പക്തൂന്‍ഖ്വയില്‍ മൊഹ്‌മന്ത് എന്ന അണക്കെട്ടിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ ചൈന തീരുമാനിച്ചതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ പാക് ഭീകരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതിനിധികളുടെ പേര് മന്ത്രി കിരണ്‍ റിജിജു ചോദിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. റിജിജു രാഹുല്‍ ഗാന്ധിയോടും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോടും സംസാരിച്ചുവെന്നും അതനുസരിച്ചാണ് രാഹുല്‍ ഗാന്ധി 4 പേരെ നിര്‍ദ്ദേശിച്ചതെന്നും ജയറാം രമേശ് വ്യക്തമാക്കി.

https://dailynewslive.in/ എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ സമ്മതിച്ചെന്ന് പൊലീസ്. എന്തിനു കൊന്നു എന്ന ചോദ്യത്തിന് ‘ഞാന്‍ കൊന്നു ‘ എന്ന് ഭാവഭേദം ഇല്ലാതെ മറുപടി നല്‍കിയെന്നും സന്ധ്യയുടെ മാനസിക നില പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധന്‍ സ്റ്റേഷനില്‍ എത്തി സന്ധ്യയെ പരിശോധിക്കും. സന്ധ്യയ്ക്ക് മാനസിക പ്രശ്നമില്ലെന്നും മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ സുഭാഷ് പറഞ്ഞു.

https://dailynewslive.in/ മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസുകാരി കല്യാണിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കല്യാണിയുടെ അച്ഛന്റെ വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങും. തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദര്‍ശനം. ഇന്ന് നാല് മണിക്ക് തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

https://dailynewslive.in/ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേക്ക് മുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്ക് ശേഷം വിമാനത്താവളത്തില്‍ തന്നെ മന്ത്രിസഭാ യോഗവും ചേര്‍ന്നു.

https://dailynewslive.in/ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് നൂറാം ദിനത്തിലേക്കും കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാം ദിവസത്തിലേക്കും കടന്നു. പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ സമരം നൂറ് നാള്‍ പിന്നിടുന്നത്. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് സമരക്കാര്‍.

https://dailynewslive.in/ പേരൂര്‍ക്കട പൊലീസ് ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് മുന്നറിയിപ്പുമായി എഡിജിപി. മാന്യമായി പെരുമാറിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. മാല കാണാതായ സംഭവത്തില്‍ തുടരന്വേഷണം നടത്താനും എഡിജിപി എച്ച്.വെങ്കിടേഷ് നിര്‍ദേശം നല്‍കി.

https://dailynewslive.in/ കനത്ത മഴയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. മലപ്പുറത്ത് ദേശീയപാതയില്‍ തലപ്പാറയിലും റോഡ് വിണ്ടുകീറിയത് കണ്ടെത്തി. നാദാപുരം വളയത്ത് ശക്തമായ മഴയില്‍ വളയം അച്ചം വീട്ടില്‍ മിനി സ്റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്നു. തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതില്‍ പതിച്ചത് ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

https://dailynewslive.in/ പ്രായപൂര്‍ത്തിയാവാത്ത നാല് കുട്ടികള്‍ ഒരു സ്‌കൂട്ടറില്‍ പോകവേ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍പ്പെട്ടതോടെ വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പത്തനാപുരത്ത് കുടുംബശ്രീയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാര്‍.

https://dailynewslive.in/ മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ആരായും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ 4 വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

https://dailynewslive.in/ സാമ്പത്തിക ക്രമക്കേടില്‍ സി പിഎം അന്വേഷണം നേരിടുന്ന ജില്ലാ കമ്മറ്റി അംഗം പി. എ ഗോകുല്‍ദാസിന്റെ ഭീഷണി പ്രസംഗം. തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും , മാധ്യമങ്ങള്‍ക്കുമാണ് ഭീഷണി. കാരിരുമ്പിന്റെ ശക്തിയെ അതിന്റെ ഉള്ളില്‍ അണഞ്ഞു കത്തുന്ന തീയെ കെടുത്താന്‍ ഒരു പിന്തിരിപ്പന്‍ ശക്തിക്കും കഴിയില്ല.അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടര്‍ന്നാല്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളും കരിഞ്ഞ് പോകും , ആളികത്താന്‍ ഇടവരുത്തരുതെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

https://dailynewslive.in/ പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാനയാക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഉമ്മറിന്റെ നെഞ്ചിനും വയറിനുമേറ്റ പരിക്ക് മരണകാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ ആക്രമണത്തില്‍ ഉമ്മറിന്റെ വാരിയെല്ലും നട്ടെല്ലും പൊട്ടിയിരുന്നു. ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകരയില്‍ ഉപ്പുകുളത്ത് ഉമ്മര്‍ വാല്‍പറമ്പന്‍ (65) മരിച്ചത്.

https://dailynewslive.in/ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പരാതി. പത്തനംതിട്ട വരയന്നൂര്‍ സ്വദേശി കെ എം സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ബീഡി വലിച്ചതിന് മാര്‍ച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്.

https://dailynewslive.in/ തമിഴ്നാട് തിരുപ്പൂര്‍ കങ്കയത്ത് വാഹനാപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. നിക്സണ്‍ (46), ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തില്‍പ്പെട്ടത്.

https://dailynewslive.in/ മുംബെയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ മരിച്ചു. ഇവരില്‍ ഒരാള്‍ക്ക് കാന്‍സറും മറ്റൊരാള്‍ക്ക് നെഫ്രോട്ടിക് സിന്‍ഡ്രോമും നേരത്തെ ഉണ്ടായിരുന്നുവെന്നും ഈ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. സിങ്കപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് ബാധ ആശങ്ക ഉയര്‍ത്തി വ്യാപിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലും മരണം സംഭവിച്ചത്.

https://dailynewslive.in/ ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിന്റെ ആവശ്യങ്ങളോ കണക്കിലെടുക്കാതെയുള്ള സ്ഥലംമാറ്റങ്ങള്‍ ഭരണഘടനാവിരുദ്ധം എന്ന് മദ്രാസ് ഹൈക്കോടതി. സ്ഥലംമാറ്റങ്ങള്‍ യാന്ത്രികമായി നടപ്പാക്കരുതെന്നും, അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഗണിക്കാതെയുള്ള നടപടികള്‍, ഭരണഘടനയുടെ 21ആം അനുച്ഛേദം ഉറപ്പ് നല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആണെന്നും കോടതി ഉത്തരവിട്ടു. യൂണിയന്‍ ബാങ്കിന്റെ സ്ഥലംമാറ്റ സര്‍ക്കുലറിനെതിരെ ജീവനക്കാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

https://dailynewslive.in/ തന്റെ ഓവര്‍സീസ് സിറ്റിസന്‍ഷിപ്പ് റദ്ദാക്കിയെന്ന് പ്രൊഫസറും എഴുത്തുകാരിയുമായ നിതാഷ കൗള്‍. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ പ്രൊഫസറാണ് നിതാഷ. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച അറിയിപ്പ് നിതാഷ കൗള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

https://dailynewslive.in/ ബെംഗളൂരു നഗരത്തില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ 12 മണിക്കൂറിനുള്ളില്‍ 130 മില്ലിമീറ്റര്‍ മഴ പെയ്തിറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. 500 വീടുകള്‍ വെള്ളത്തിനടിയിലായി. 20 ലധികം തടാകങ്ങള്‍ കരകവിഞ്ഞൊഴുകി. മൂന്ന് പേര്‍ മരിച്ചു. ഡസന്‍ കണക്കിന് തെരുവുകള്‍ വെള്ളത്തില്‍ മുങ്ങി. അണ്ടര്‍പാസുകളും ഫ്ലൈ ഓവറുകളും അടച്ചു. മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.

https://dailynewslive.in/ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ ഇന്റലിജന്‍സ് ബ്യൂറോ അടക്കം കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. ജ്യോതി പങ്കുവച്ച വിവരങ്ങളുടെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ തേടി. ലഡാക്കില്‍ അടക്കം ജ്യോതി നടത്തിയ യാത്രകളിലും അന്വേഷണം നടക്കുകയാണ്. അതേസമയം ജ്യോതിയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ പിടികൂടിയെന്നാണ് വിവരം.

https://dailynewslive.in/ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വൈറല്‍ ചിത്രം ഇനി ഇമോജിയാകും. സിറിയക്ക് മേലുള്ള ഉപരോധം പിന്‍വലിക്കും എന്ന ട്രപിന്റെ പ്രഖ്യാപന സമയത്തുള്ള കിരീടാവകാശിയുടെ ചിത്രത്തില്‍ നിന്നുമാണ് പുതിയ ഇമോജി സൃഷ്ടിക്കുന്നത്. നെഞ്ചില്‍ കൈ വെച്ച് കൊണ്ടുള്ള പുതിയ ഇമോജി സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശം സൗദി സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ അലി അല്‍ മുതൈരി യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

https://dailynewslive.in/ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന പുതിയ സൈനിക ആക്രമണത്തെയും വെസ്റ്റ് ബാങ്കിലെ കുടിയേറ്റം വിപുലീകരിച്ചതിനെതിരയും മുന്നറിയിപ്പുമായി യുകെ, ഫ്രാന്‍സ്, കാഡന എന്നീ രാജ്യങ്ങള്‍. ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തില്ലെങ്കില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മൂന്ന് രാജ്യങ്ങളും ഒരുമിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ പ്രമുഖ ടെലികോം കമ്പനികളുടെ ക്രമീകരിച്ച മൊത്ത വരുമാന കുടിശ്ശികയുമായി ബന്ധപ്പെട്ട പലിശ, പിഴ എന്നിവ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. വോഡഫോണ്‍, എയര്‍ടെല്‍, ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് കോടതിയെ സമീപിച്ചത്. നിലനില്‍പ്പ് ഉറപ്പാക്കാന്‍ 45,000 കോടിയിലധികം രൂപയുടെ എജിആറുമായി ബന്ധപ്പെട്ട ബാധ്യതകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യവുമായാണ് വി.ഐ കോടതിയില്‍ എത്തിയത്. കമ്പനിയുടെ ഏകദേശം 20 കോടി ഉപയോക്താക്കളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമെന്നും വി.ഐ പറഞ്ഞു. സ്പെക്ട്രം, എജിആര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 1.19 ലക്ഷം കോടി രൂപ കുടിശ്ശിക ഇപ്പോഴും കമ്പനിക്കുണ്ട്. സര്‍ക്കാര്‍ കമ്പനിയുടെ കുടിശ്ശികയുടെ ഒരു ഭാഗമായ ഏകദേശം 39,000 കോടി രൂപ ഓഹരിയിലേക്ക് മാറ്റിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവ പര്യാപ്തമല്ല. പലിശയും പിഴയും സംബന്ധിച്ച കുടിശ്ശികയില്‍ 34,745 കോടി രൂപ എഴുതിത്തള്ളണമെന്നാണ് ഭാരതി എയര്‍ടെല്ലും അതിന്റെ അനുബന്ധ സ്ഥാപനമായ ഭാരതി ഹെക്‌സാകോമും ഹര്‍ജിയില്‍ ഉന്നയിച്ചത്.

https://dailynewslive.in/ ഗൂഗ്ള്‍ ക്രോമിന്റെ ചില പഴയ വേര്‍ഷനുകളില്‍ സുരക്ഷ പ്രശ്നമെന്ന മുന്നറിയിപ്പുമായി ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി മന്ത്രാലയം. തട്ടിപ്പുകാര്‍ക്ക് കമ്പ്യൂട്ടറിന്റെ നിയന്ത്രണം വിദൂരങ്ങളില്‍നിന്ന് കൈവശപ്പെടുത്താന്‍ വഴിയൊരുക്കുന്ന സുരക്ഷ പ്രശ്നം കണ്ടെത്തിയെന്നാണ്, മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പു നല്‍കുന്നത്. വിന്‍ഡോസ്, മാക്, ലിനക്സ് ഒ.എസുകളെല്ലാം ഭീഷണിയിലാണെന്നും ക്രോം ഉപയോഗിക്കുന്നവര്‍ അടിയന്തരമായി അവ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നു. ലിനക്സില്‍ 136.0.7103.113നും വിന്‍ഡോസിലും മാകിലും 136.0.7103.113 അല്ലെങ്കില്‍ 136.0.7103.114നും മുമ്പുള്ള വേര്‍ഷനുകളാണ് അപായഭീഷണിയിലെന്നും അറിയിപ്പില്‍ പറയുന്നു.

https://dailynewslive.in/ വന്‍ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് 35 വര്‍ഷങ്ങള്‍ക്കു ശേഷം മണിരത്‌നം തന്റെ ചിത്രത്തിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനത്തിന്റെ പേരില്‍ ഇറങ്ങാന്‍ പോകുന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മധുബാല – ഇന്ദ്രന്‍സ് കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘ചിന്ന ചിന്ന ആസൈ’ എന്നാണ്. മലയാളത്തില്‍ കുറെ വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തില്‍ മധുബാല അഭിനയിക്കുന്നത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വര്‍ഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ സിനിമയൊന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാമായണ’. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമ്പോള്‍ സീതയാകുന്നത് സായ് പല്ലവിയാണ്. രാവണന്റെ വേഷം യാഷും കൈകാര്യം ചെയ്യുന്നു. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ രാമായണയ്ക്ക് വേണ്ടി എ.ആര്‍.റഹ്‌മാനും ജര്‍മ്മന്‍ സംഗീതഞ്ജന്‍ ഹാന്‍സ് സിമ്മറും കൈകോര്‍ക്കുമെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് നമിത് മല്‍ഹോത്ര. ഹാന്‍സ് സിമ്മറും ഓസ്‌കര്‍ ജേതാവാണ്. ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. രണ്ട് ഭാഗങ്ങളിലായി എത്തുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളില്‍ എത്തും. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ‘ഹനുമാനെ’ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ മുന്‍നിര ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട 2025 മെയ് മാസത്തില്‍ അവരുടെ ജനപ്രിയ ഹാച്ച്ബാക്ക് ഗ്ലാന്‍സയില്‍ ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍, ടൊയോട്ട ഗ്ലാന്‍സ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 1.03 ലക്ഷം രൂപ വരെ ലാഭിക്കാം. ഏറ്റവും ഉയര്‍ന്ന കിഴിവ് 2024 മോഡല്‍ ടൊയോട്ട ഗ്ലാന്‍സയിലാണ് വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട ഗ്ലാന്‍സയ്ക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ പരമാവധി 90 യവു കരുത്തും 113 ചാ പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതിനുപുറമെ, ഉപഭോക്താക്കള്‍ക്ക് കാറില്‍ സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനും ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ എക്സ്-ഷോറൂം വില 6.90 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ്. സുരക്ഷയ്ക്കായി 360 ഡിഗ്രി ക്യാമറ, മഴ സെന്‍സിംഗ് വൈപ്പറുകള്‍, 6-എയര്‍ബാഗുകള്‍ എന്നിവയും കാറില്‍ നല്‍കിയിട്ടുണ്ട്. ഈ അഞ്ച് സീറ്റര്‍ കാര്‍ ആകെ നാല് വേരിയന്റുകളില്‍ ലഭ്യമാണ്.

https://dailynewslive.in/ ”വഴിതെളിക്കാന്‍ മുന്‍ഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകള്‍ക്ക് ഒരേ സ്വഭാവമാണെന്നാണ് എന്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കള്‍ക്ക് നടുവില്‍ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയില്‍ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കല്‍ ഓഫീസറിലേക്കുള്ള വളര്‍ച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്തമാണ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മതില്‍ക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയില്‍ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിന്റെ നാള്‍വഴികളെക്കുറിച്ചാണ് ഈ പുസ്തകം. അതോടൊപ്പം ഞാന്‍ ഏറെ ഇഷ്ടപ്പെട്ട് നടത്തിയ വനയാത്രകളും എന്റെ സൗഹൃദങ്ങളുമൊക്കെ കഥകള്‍ക്കിടയിലൂടെ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.” ‘ആരണ്യകാണ്ഡം’. ഡോ. പ്രശോഭ് ഈനോസ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 332 രൂപ.

https://dailynewslive.in/ ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തെക്കാള്‍ ഏറെ ദോഷമേ ചെയ്യൂ എന്ന് ആരോഗ്യ വിദഗ്ധര്‍. ചിലര്‍ക്ക് ഇത് പെട്ടെന്നുള്ള ഫലം തരാമെങ്കിലും ഈ വഴി അത്ര സുസ്ഥിരമല്ലെന്നും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രാത്രിയില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കും. ഇത് ശരീരത്തിന് വിറയലും സമ്മര്‍ദ്ദവും ഉണ്ടാക്കാം. മാത്രമല്ല വിശക്കുമ്പോള്‍ ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉത്പാദനവും വര്‍ധിക്കും. ഇത് ശരീരത്തിന്റെ ചയാപചയവും മെല്ലെയാക്കും. ഇനി ഭക്ഷണം കിട്ടാന്‍ സാധ്യതയില്ലെന്ന് കരുതുന്ന ശരീരം കൊഴുപ്പ് ശേഖരിക്കുന്ന മോഡിലേക്ക് മാറുകയും ചെയ്യും. ഫലത്തില്‍ ഭാരം കുറയ്ക്കാനായി ചെയ്ത കാര്യം ഭാരവര്‍ധനവിലേക്കും ശരീരത്തിലെ കൊഴുപ്പ് ശേഖരണത്തിലേക്കും നയിക്കും. രാത്രിയില്‍ ഭക്ഷണം ഉപേക്ഷിക്കുന്നത് പിന്നീട് ഭക്ഷണം വാരിവലിച്ച് കഴിക്കാനും ഇടയാക്കാം. അത്താഴം കഴിക്കാത്തത് മൂലം ഊര്‍ജ്ജത്തിന്റെ തോതില്‍ ഉണ്ടാകുന്ന കുറവ് മൂഡിനെയും ബാധിക്കാം. കിടക്കുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുന്നതാണ് ഉത്തമം. അത്താഴവും പ്രഭാതഭക്ഷണവും തമ്മില്‍ 10 മണിക്കൂറിന്റെ ഇടവേള ഉണ്ടാകണം. ഉറക്കവും അത്താഴവും തമ്മില്‍ മൂന്നു മണിക്കൂറിന്റെ ഇടവേള സൂക്ഷിക്കുന്നത് ദഹനത്തിനും ഭാര നിയന്ത്രണത്തിനും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. അത്താഴം എന്നല്ല ഏതു നേരത്തെ ഭക്ഷണവും ഒഴിവാക്കുന്നത് അത്ര നല്ല ആശയമല്ല. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ചയാപചയത്തിന്റെ വേഗം കുറയ്ക്കുകയും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണം കൃത്യ സമയത്ത് പരിമിതമായ തോതില്‍ കഴിക്കുന്നതാണ് ഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.52, പൗണ്ട് – 114.53, യൂറോ – 96.43, സ്വിസ് ഫ്രാങ്ക് – 102.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.94, ബഹറിന്‍ ദിനാര്‍ – 226.85, കുവൈത്ത് ദിനാര്‍ -278.55, ഒമാനി റിയാല്‍ – 222.13, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.28, ഖത്തര്‍ റിയാല്‍ – 23.36, കനേഡിയന്‍ ഡോളര്‍ – 61.37.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *