P10 yt cover

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട നാല് ഭീകരരില്‍ രണ്ട് പേര്‍ പരിശീലനം നേടിയ പാകിസ്ഥാന്‍ പട്ടാളത്തിന്റെ കമാന്‍ഡോകളാണെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ അഫ്താബ് ഇഖ്ബാല്‍. പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ഇഖ്ബാല്‍ തല്‍ഹ അലി, ആസിം എന്നിവര്‍ പാക് പൌരന്മാര്‍ മാത്രമല്ലെന്നും അവര്‍ പാകിസ്ഥാന്‍ ആര്‍മി കമാന്‍ഡോ യൂണിറ്റിലെ സജീവ അംഗങ്ങളാണെന്നുമാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കിയത്. ലഷ്‌കര്‍-ഇ-തൊയ്ബയുമായും പാകിസ്ഥാന്‍ സൈന്യവുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ചാണ് വെളിപ്പെടുത്തല്‍.

https://dailynewslive.in/ വെടിനിര്‍ത്തലില്‍ ഇന്ത്യയുടെ കര്‍ശന നിലപാടിന് വഴങ്ങി പാകിസ്ഥാന്‍. ചര്‍ച്ച നടത്തി വെടിനിര്‍ത്തല്‍ നീട്ടാമെന്ന പാക് നിര്‍ദേശം ഇന്ത്യ തള്ളി. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാതെ ഒരു ചര്‍ച്ചയുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതോടെ വെള്ളിയാഴ്ച്ച വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നുമുള്ള ഇന്ത്യന്‍ നിലപാടിന് വഴങ്ങുകയാണ് പാകിസ്ഥാന്‍.

https://dailynewslive.in/ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ സൈന്യം. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനെതിരായ പ്രത്യാക്രമണത്തിലാണ് സുവര്‍ണക്ഷേത്രം തകര്‍ക്കാനുള്ള ശ്രമം നടന്നത്. മെയ് 7-8 തീയതികളില്‍ രാത്രിയില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം പാകിസ്ഥാന്‍ ലക്ഷ്യമിട്ടതെന്ന് മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രി വെളിപ്പെടുത്തി.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഓപറേഷന്‍ സിന്ദൂറില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി വീണ്ടും രാഹുല്‍ ഗാന്ധി. പ്രത്യാക്രമണം പാകിസ്ഥാന്‍ നേരത്തെയറിഞ്ഞതിനാല്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് രാഹുല്‍ ഇന്നും ചോദിച്ചു. വിദേശകാര്യ മന്ത്രിയുടെ മൗനം അപലപനീയമാണെന്നും ഉണ്ടായത് വീഴ്ച്ചയല്ല, കുറ്റമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

https://dailynewslive.in/ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനും ദീക്ഷഭൂമി പ്രദേശത്തിനും സുരക്ഷ ശക്താക്കി. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്. പ്രദേശത്ത് 17 ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ചിട്ടുണ്ട്. നാഗ്പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. ആവശ്യമുള്ളത്ര പോലിസിനെ പ്രദേശത്ത് വിന്യസിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ലെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെസി ശോഭിത പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന സാധ്യത തള്ളാതെ പൊലീസ്. തീപിടിത്തത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കത്തി നശിച്ച ടെക്സ്റ്റയില്‍സിന്റെ മുന്‍ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമയും തമ്മിലുള്ള തര്‍ക്കമാണോ തീപിടിത്തത്തിന് പിന്നിലെന്നും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ ഒന്നര മാസം മുമ്പ് സംഘര്‍ഷമുണ്ടായിരുന്നു. പ്രകാശന്‍ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പഴയ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിലാണ് അടിപിടിയുണ്ടായത്.

https://dailynewslive.in/ കോഴിക്കോട് നഗരത്തില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിന് കാരണം കോര്‍പറേഷന്‍ പണം വാങ്ങി അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതാണെന്ന് ടി.സിദ്ദീഖ് എം.എല്‍.എ ആരോപിച്ചു. കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഫയര്‍ഫോഴ്സ് ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നല്‍കിയില്ല. ഫയര്‍ ഓഡിറ്റ് നടത്തുന്നതിലും വലിയ വീഴ്ച ഉണ്ടായതാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് ടി.സിദ്ദീഖ് ആരോപിച്ചു.

https://dailynewslive.in/ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ജോലി ചെയ്യുന്ന വീട്ടിലെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തെന്ന് പരാതി. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെണ്‍മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.

https://dailynewslive.in/ പേരൂര്‍ക്കടയില്‍ കള്ളക്കേസില്‍ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ അവഗണന നേരിട്ടെന്ന് ദളിത് യുവതിയായ ബിന്ദു. പരാതി നല്‍കാന്‍ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.മാല കാണാതെ പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കും, പോലീസ് പിടിക്കും. അത് സ്വാഭാവികമാണ്, അതൊക്കെ കോടതിയിലാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

https://dailynewslive.in/ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് യുവതി ബിന്ദു 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസിക പീഡത്തിനിരയാക്കിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരുവനന്തപുരം കമ്മീഷണര്‍. അസിസ്റ്റന്റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിര്‍ദേശിച്ചത്. പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

https://dailynewslive.in/ ദളിത് യുവതി ബിന്ദുവിന്റെ പരാതി ഗൗരവത്തോടെയാണ് കണ്ടതെന്ന് പി ശശി. മോശമായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശിച്ചു. വീട്ടുടമക്കെതിരെ നടപടിവേണമെന്ന ആവശ്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടതെന്നും അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയെ അവഗണിച്ചിട്ടില്ലെന്നും പി ശശി പറഞ്ഞു.

https://dailynewslive.in/ സര്‍ക്കാര്‍ ഇല്ലായ്മയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും നാലു വര്‍ഷമായി ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആണ് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നിര്‍ത്തിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കക്കൂസ് വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നതെന്നും രാത്രി മുഴുവന്‍ ഒരു സ്ത്രീയെ നിര്‍ത്തുന്നത് ആണോ ശരിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇങ്ങനെ ആണോ ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

https://dailynewslive.in/ ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ പേരൂര്‍ക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോണ്‍മെന്റ് എസിപിയുടെ വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

https://dailynewslive.in/ കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാല്‍ തത്കാലം നിയമനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 നു പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതോടൊപ്പം ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ മേയ് അവസാനമോ ജൂണ്‍ മാസമോ കേരളത്തിന് സമര്‍പ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേരളത്തിലെ മറ്റു കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളെപ്പോലെയല്ല, കൊച്ചി കാന്‍സര്‍ സെന്ററില്‍ ഗവേഷണം കൂടെ നടക്കുമെന്നും ഇതിനായി ഇന്ദിരാഗാന്ധി ബയോടെക്നോളജി സെന്ററുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് വികസനം സാധ്യമായതെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലിയോണല്‍ മെസി കേരളത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍. മെസിക്കും ടീമിനും കളിക്കാന്‍ കേരളത്തില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറില്‍ അര്‍ജന്റീന കേരളത്തില്‍ എത്തുമെന്നും എതിര്‍ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും അബ്ദുറഹിമാന്‍ വ്യക്തമാക്കി.

https://dailynewslive.in/ വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യം, 50000 രൂപ, 2 മാസത്തേക്ക് വഞ്ചിയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

https://dailynewslive.in/ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന ശേഷം ചികിത്സയിലായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആശുപത്രി വിട്ടു. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് എം.എസ്.നീതു വീട്ടിലെത്തിയത്. മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

https://dailynewslive.in/ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രാര്‍ തള്ളി. കേസെടുക്കുന്നതില്‍ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാര്‍ ഹര്‍ജി തള്ളിയത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

https://dailynewslive.in/ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകര ബന്ധമുളള രണ്ട് പേര്‍ പിടിയില്‍. സി ആര്‍ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരുടെ പക്കല്‍ നിന്നും 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കം ആയുധ ശേഖരം കണ്ടെടുത്തു. അന്വേഷണം തുടങ്ങിയതായി ഷോപ്പിയാന്‍ പൊലീസ് അറിയിച്ചു.

https://dailynewslive.in/ ഒരു പാര്‍ട്ടിയോടും പേരുകള്‍ ചോദിച്ചിട്ടില്ലെന്നും പ്രതിനിധി സംഘത്തെ അയക്കുന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാഷ്ട്രീയ, ഭരണ മര്യാദയുടെ ഭാഗമായാണ് ആ നടപടി സ്വീകരിച്ചത്. മികച്ച നേതാക്കളെയാണ് കോണ്‍ഗ്രസില്‍ നിന്ന് സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. പാര്‍ട്ടി അവരെ അവഗണിച്ചത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ബോളിവുഡ് താരം ഷാറൂഖ് ഖാനെയും ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെയും പരസ്യ കാമ്പെയ്നുകളില്‍ ഉള്‍പ്പെടുത്തിയത് വെറും പ്രശസ്തിക്ക് വേണ്ടിയല്ലെന്നും, ആഗോളതലത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുക എന്ന ബൈജൂസിന്റെ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നുവെന്നും ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍.

https://dailynewslive.in/ നവോദയ വിദ്യാലയ സമിതി ലാബ് അറ്റന്‍ഡന്റ് മത്സര പരീക്ഷയ്ക്കിടെ ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 ഉദ്യോഗാര്‍ത്ഥികള്‍ അറസ്റ്റില്‍. ഡെറാഡൂണ്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോപ്പിയടിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ അറസ്റ്റിലായത്.

https://dailynewslive.in/ ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് തൊട്ടുമുന്‍പും പാകിസ്ഥാന്‍ സന്ദര്‍ശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോ?ഗമിക്കുകയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു. ജ്യോതി പാകിസ്ഥാനിലേക്ക് പോയതെല്ലാം സ്പോണ്‍സര്‍മാരുടെ സഹായത്തോടെയാണെന്നും പോലീസ് വ്യക്തമാക്കി.

https://dailynewslive.in/ പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍. റാംപൂര്‍ സ്വദേശിയായ ഷഹ്സാദാണ് അറസ്റ്റിലായത്. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഉത്തര്‍പ്രദേശ് പൊലീസ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മൊറാദാബാദില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

https://dailynewslive.in/ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ജഗ്ബുഡി നദീതടത്തിലേക്ക് കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുംബൈയില്‍ നിന്ന് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.

https://dailynewslive.in/ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് ഷമി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.

https://dailynewslive.in/ മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തിയശേഷം ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാര്‍ഗവനെ നാട്ടിലെത്തിക്കാനുള്ള നപടികള്‍ പൂര്‍ത്തിയായി. ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും പൊള്ളലേറ്റ് മാര്‍ച്ച് ഏഴാം തീയതി പെനാങ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല.

https://dailynewslive.in/ കാലിഫോര്‍ണിയയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് പുറത്തെ കാര്‍ ബോംബ് സ്‌ഫോടനം ഭീകരപ്രവര്‍ത്തനമെന്ന് എഫ്ബിഐ. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണം നടത്തിയയാളും കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ആര്‍ക്കും പരിക്കില്ലെന്ന് ക്ലിനിക് അറിയിച്ചു.

https://dailynewslive.in/ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ അധികാരികള്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് മുമ്പാണ് ലോകത്ത് ആദ്യമായി കൊവിഡ് തരംഗമുണ്ടായത്.

https://dailynewslive.in/ ഗാസയില്‍ വീണ്ടും കരയാക്രമണം ആരംഭിച്ചിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത് ഉപരോധം ലഘൂകരിക്കുമെന്നും പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കുമെന്നുമാണ്. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 100 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ആഗോള സാമ്പത്തിക മേഖലയില്‍ ഇടപെടാനുള്ള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. മൊത്തകടം 36 ലക്ഷം കോടി ഡോളര്‍ (ഏകദേശം 3,000 ലക്ഷം കോടി രൂപ) പിന്നിട്ടതോടെ യു.എസിന്റെ ക്രെഡിറ്റ് റേറ്റിംഗ് ട്രിപ്പിള്‍ എയില്‍ നിന്നും ഡബിള്‍ എ വണ്ണിലേക്ക് വെട്ടിക്കുറച്ചു. 1919ലാണ് മൂഡീസ് യു.എസിന് ് ട്രിപ്പിള്‍ എ റേറ്റിംഗ് നല്‍കുന്നത്. കുമിഞ്ഞുകൂടിയ വായ്പകളും പലിശ ചെലവുകളും കുറക്കാന്‍ യു.എസ് ഭരണകൂടവും കോണ്‍ഗ്രസും പരാജയപ്പെട്ടെന്ന് മൂഡീസ് കുറ്റപ്പെടുത്തി. യു.എസിന് നല്‍കിയിരുന്ന സുസ്ഥിര റേറ്റിംഗ് നെഗറ്റീവാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഒരു രാജ്യത്തിന് വായ്പ തിരിച്ചടക്കാനുള്ള ഉയര്‍ന്ന ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മൂഡീസിന്റെ ട്രിപ്പിള്‍ എ ക്രെഡിറ്റ് റേറ്റിംഗ്. 2023ല്‍ യു.എസിന്റെ ട്രിപ്പിള്‍ എ ക്രെഡിറ്റ് റേറ്റിംഗ് ഭീഷണിയിലാണെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ഫിച്ച് റേറ്റിംഗ്‌സ് 2023ലും എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് 2011ലും യു.എസിന്റെ സവിശേഷ റേറ്റിംഗ് വെട്ടിക്കുറച്ചിരുന്നു.

https://dailynewslive.in/ ‘ഇന്റര്‍നെറ്റ് കുക്കീസ്’ എന്താണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല, എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ അസെപ്റ്റ് ഓള്‍ ചെയ്യുകയോ, റിജക്ട് ഓള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? സാധാരണയായി കമ്പ്യൂട്ടര്‍ വിന്‍ഡോയിലെത്തുന്ന പോപ്പ്-അപ്പുകള്‍, ബാനറുകള്‍ എല്ലാം തടസ്സമായാണ് ഫീല്‍ ചെയ്യുക. വിന്‍ഡോയില്‍ ‘അസെപ്റ്റ് ഓള്‍’ എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് ഇവ എത്രയും വേഗം ഒഴിവാക്കാനാണ് കൂടുതല്‍ പേരും ശ്രമിക്കുക. എന്നാല്‍ ഇത്തരത്തില്‍ കുക്കീസ് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഉപയോക്താവിന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍. കുക്കീസ് വെബ് പേജുകള്‍ നിങ്ങളുടെ ഡിവൈസില്‍ സൂക്ഷിക്കപ്പെടുന്ന ചെറിയ ഫയലുകളാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍ അവയില്‍ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് പതിവായി സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, ലോഗിന്‍ വിവരങ്ങള്‍, ഇഷ്ടപ്പെട്ട വാര്‍ത്തകള്‍, അല്ലെങ്കില്‍ നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററി എല്ലാം മനസിലാക്കാന്‍ കുക്കീസ് ഫയലുകള്‍ക്ക് കഴിയും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ നിങ്ങളുടെ ഡിവൈസിലേക്ക് നല്‍കാനും കുക്കീസ് സഹായത്തോടെ സാധിക്കും.

https://dailynewslive.in/ മണിരത്നം കമല്‍ഹാസന്‍ ചിത്രം ‘തഗ് ലൈഫി’ന്റെ ട്രെയിലര്‍ പുറത്ത്. ഉലകനായകന്‍ കമല്‍ഹാസനും ഹിറ്റ് മേക്കര്‍ മണിരത്നവും 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ ഹൈപ്പ്. ജൂണ്‍ 5ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. തൃഷ, ജോജു ജോര്‍ജ്, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണിരത്നത്തിന്റെ പതിവ് സഹപ്രവര്‍ത്തകരായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ നടി അഭിരാമിയെ കമല്‍ ലിപ്പ് കിസ് ചെയ്യുന്ന രംഗത്തിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. 70 വയസുകാരനായ കമല്‍ഹാസന്‍ 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നതാണ് പലരും പ്രശ്നമായി ഉന്നയിക്കുന്നത്.

https://dailynewslive.in/ അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എ ജെ വര്‍ഗീസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘അടിനാശം വെള്ളപൊക്കത്തി’ന്റെ ടീസര്‍ പുറത്തിറങ്ങി. സൂര്യ ഭാരതി ക്രിയേഷന്‍സിനന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പി. ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡ്രഗ്സിന്റെ ഉപയോഗം മൂലം വഴി തെറ്റുന്ന ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണമെന്ന് ബൈജുവിന്റെ കഥാപാത്രം ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തോട് പറയുന്ന സംഭാഷണമാണ് ടീസറിനെ കൂടുതല്‍ കൗതുകരവും അതേസമയം രസകരവുമാകുന്നത്. ഡ്രഗ്സിന് അടിമപ്പെടുന്ന കുട്ടികള്‍ക്ക് മാതൃകയാകേണ്ടി വരുന്ന ഷൈന്‍ ടോം ചാക്കോയുടെ ടീസറിലെ അഭിനയവും ശ്രദ്ധേയമാണ്. എഞ്ചിനിയറിങ് കോളജിന്റെ പശ്ചാത്തലത്തില്‍ മുഴുനീള ഫണ്‍ത്രില്ലര്‍ മൂവിയായി അവതരിപ്പിക്കുന്ന ‘അടിനാശം വെള്ളപ്പൊക്കം’ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നടി ശോഭനയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോണ്‍ വിജയ്, അശോകന്‍, ബാബു ആന്റണി, പ്രേം കുമാര്‍, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, സഞ്ജയ് തോമസ്, സജിത് തോമസ്, അരുണ്‍ പ്രിന്‍സ്, ലിസബത് ടോമി, രാജ് കിരണ്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

https://dailynewslive.in/ ഫെസ്റ്റിവല്‍ സീസണ് മുന്നോടിയായി പുതിയ ഐസിഇ എസ്യുവി പുറത്തിറക്കാന്‍ മാരുതി സുസുക്കി. നിലവില്‍ വൈ17 എന്നു വിളിക്കുന്ന ഈ മോഡലിന് എസ്‌ക്യുഡോ എന്നായിരിക്കും മാരുതി സുസുക്കി പേരു നല്‍കുകയെന്നാണ് സൂചന. ബ്രെസക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരക്ക് താഴെയുമായിട്ടായിരിക്കും പുതിയ എസ്യുവിയുടെ സ്ഥാനം. വിറ്റാരയുടെ 7 സീറ്റര്‍ വാഹനമായിരിക്കും പുതുതായി മാരുതി സുസുക്കി പുറത്തിറക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിപണി സാധ്യതകള്‍ കണക്കിലെടുത്ത് 5 സീറ്റര്‍ മോഡലിലേക്ക് മാരുതി സുസുക്കി തീരുമാനം മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് വിറ്റാരയുടെ അതേ ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമിലായിരിക്കും എസ്‌ക്യുഡോയും പുറത്തിറങ്ങുക. 104എച്ച്പി, 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനും 88എച്ച്പി, സിഎന്‍ജിയും 116 എച്ച്പി, 1.5 ലീറ്റര്‍ ഹൈബ്രിഡ് എന്‍ജിന്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം. മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും എസ്‌ക്യുഡോയിലുണ്ടാവും. വലിപ്പത്തില്‍ അടക്കം ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാവും മാരുതി സുസുക്കി എസ്‌ക്യുഡോയെ അവതരിപ്പിക്കുക.

https://dailynewslive.in/ വളരെക്കാലം മുമ്പ്, ഒരു രാജ്യത്ത് ആര്‍ക്കും സ്വപ്നം കാണാന്‍ പറ്റാതെയായി! ഒരു ദിവസം പെട്ടെന്ന് അവരുടെ സ്വപ്നങ്ങളെല്ലാം അപ്രത്യക്ഷമായതുപോലെ! എല്ലാവരും ആശയക്കുഴപ്പത്തിലാവുകയും എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ച് പരിഭ്രമിക്കുകയും ചെയ്തു… ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ ഒരു രാക്ഷസന്‍ അവരുടെ സ്വപ്നങ്ങള്‍ കവര്‍ന്നെടുത്തതായി കണ്ടെത്താനായി! നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍, ആരെങ്കിലും മലമുകളിലെ രാക്ഷസന്റെ കോട്ടയില്‍ പോയി അവയെ തിരികെ കൊണ്ടുവരണം! ഈ ദൗത്യത്തില്‍ അവര്‍ക്ക് വിജയിക്കാനാകുമോ?തന്റെ ഇളയ സഹോദരന്‍ കണ്ണന്റെയും മറ്റ് ദേശവാസികളുടെയും സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍ പുറപ്പെടുന്ന രാജകുമാരന്‍ എന്ന കുട്ടിയുടെ ആവേശകരമായ സാഹസികയാത്രയുടെ കഥയാണ് ‘ആകാശപ്പന്ത്’. മാന്ത്രികദേശങ്ങളും സംസാരിക്കുന്ന മൃഗങ്ങളുമുള്ള കഥ. കുട്ടികളുടെ ഭാവനയെ ആകാശത്തോളം വിശാലമാക്കുന്ന രചന… ‘ആകാശപന്ത്’. നന്ദന്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.

https://dailynewslive.in/ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ അധികാരികള്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് മുമ്പാണ് ലോകത്ത് ആദ്യമായി കൊവിഡ് തരംഗമുണ്ടായത്. സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മെയ് 3 ന് അവസാനിച്ച ആഴ്ചയില്‍ 14,200 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വര്‍ദ്ധിച്ചെന്നാണ് സിംഗപ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മേയ് 10 ന് 13.66 ശതമാനമായി വര്‍ധിച്ചു. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. പനി, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ഓക്കാനം, ഛര്‍ദ്ദി, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, കണ്ണിലെ ചുവപ്പ് എന്നിവയെല്ലാമാണ് പൊതുവേ കൊവിഡിന്റെ സൂചനകളായി കാണപ്പെടുന്നത്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടായാല്‍, മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഡോക്ടറെ കാണുകയും ചെയ്യുക. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കോവിഡിനെ തുടര്‍ന്നുള്ള ശ്വാസകോശ രോഗങ്ങള്‍ കാലാവസ്ഥയെ അപേക്ഷിച്ചാകണമെന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആറ് മാസത്തെ ഇടവേളകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.40, പൗണ്ട് – 114.12, യൂറോ – 96.13, സ്വിസ് ഫ്രാങ്ക് – 102.48, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.92, ബഹറിന്‍ ദിനാര്‍ – 226.54, കുവൈത്ത് ദിനാര്‍ -277.97, ഒമാനി റിയാല്‍ – 221.87, സൗദി റിയാല്‍ – 22.77, യു.എ.ഇ ദിര്‍ഹം – 23.26, ഖത്തര്‍ റിയാല്‍ – 23.40, കനേഡിയന്‍ ഡോളര്‍ – 61.20.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *