◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവടക്കം 636.88 കോടി രൂപ എന്‍എച്ച്എം വിഹിതം കുടിശികയെന്ന് കേരളം. കുടിശികയിനത്തില്‍ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുവെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും കേരളം കുറ്റപ്പെടുത്തി. ബ്രാന്‍ഡിങ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാത്തതിനാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ വിഹിതം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജോയിന്റ് സെക്രട്ടറി കേരളത്തിന് അയച്ച കത്തും ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
◾https://dailynewslive.in/ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസപദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ടൗണ്‍ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കല്‍ 15 ദിവസത്തിനകം പൂര്‍ത്തിയാകും. ദുരന്തബാധിതരില്‍ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിന് മാര്‍ച്ച് 10, 11, 12 തീയതികളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഹിയറിങ് സംഘടിപ്പിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 4 ലെ വിജയി : മനു, തൈക്കാട്ടുക്കര പോസ്റ്റ്, ആലുവ, എറണാകുളം*
◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ കൂടുതല്‍ ഇടപെടലുകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് സമരത്തെ കുറിച്ച് സുരേഷ് ഗോപി വിശദീകരിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് വേതനം നല്‍കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയെ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്ന് നദ്ദ സുരേഷ് ഗോപിയെ അറിയിച്ചു. ദില്ലിയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ ആയിരുന്നു കൂടികാഴ്ച.
◾https://dailynewslive.in/ റാഗിങ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള ഹൈക്കോടതി തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷം പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠനം അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധിയില്‍ അതിശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ തന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ വികാരം ഹൈക്കോടതി കണക്കിലെടുത്തതായി കരുതുന്നുവെന്നും അതിന്റെ കൂടി ഫലമാണ് ഈ തീരുമാനമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഭിന്നശേഷി സംവരണത്തിനായി തസ്തികകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ എന്‍എസ്എസിന് കീഴിലുള്ള സ്‌കുളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം. എന്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി അറുപത് സീറ്റുകള്‍ മാറ്റിവെച്ചതായി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സംസ്ഥാനത്ത് മൂന്നാമതും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുനില്‍ കനുഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടുണ്ടെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസയച്ചു. എഐസിസി സര്‍വേയെന്ന പേരില്‍ നല്‍കിയ വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പേരിലയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു.
◾https://dailynewslive.in/ എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്നും എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐയാണെന്നും എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്നും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പി എഫ് ഐയാണെന്നും എസ്ഡിപിഐക്ക് നാല് കോടിയോളം രൂപ പിഎഫ്ഐ നല്‍കിയതിന് തെളിവ് ലഭിച്ചുവെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് സഹോദരനെയും അടുത്ത ബന്ധുവിനെയും പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കൂട്ടുകാര്‍ തല്ലിച്ചതച്ചു. പത്തനംതിട്ട ഏനാത്ത് മാര്‍ച്ച് 2 നായിരുന്നു സംഭവം.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ എസ് ഇ ബി. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍ കൂടുതലുള്ള കെട്ടുകാഴ്ചകള്‍ തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവര്‍ത്തികള്‍ക്ക് ചുമതലപ്പെടുത്താവൂവെന്നും കെ എസ് ഇ ബി അറിയിച്ചു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ സഹായത്തോടെ തന്നെയാണ് ശമ്പളം നല്‍കുക. മാസം തോറും 50 കോടി രൂപ സര്‍ക്കാര്‍ തുടര്‍ന്നു നല്‍കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ കോണ്‍ഗ്രസില്‍ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. ശശിതരൂരിന്റെ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിര്‍ദ്ദേശവും ഹൈക്കമാണ്ട് നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
◾https://dailynewslive.in/ ഇന്‍സ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടര്‍ന്ന് മകന്റെ കൈ തല്ലിയൊടിച്ച് അച്ഛന്‍. കൊച്ചി കളമശ്ശേരിയിലാണ് ക്രൂരമായ സംഭവം നടന്നത്. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ കൈത്തണ്ടക്ക് പൊട്ടലുണ്ട്. അച്ഛന്‍ ശിവകുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് ഓമശ്ശേരി പുത്തൂരില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
◾https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങള്‍ക്ക് ശേഷമാണ് അഫാനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.
◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച നേതാക്കളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സമരം ചെയ്യുന്ന ഒരാളേയും പരിഹസിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന നിലപാട് സി.പി.എമ്മിന്റേതല്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. തൊഴിലാളിവര്‍ഗ പോരാട്ടങ്ങളും സമരങ്ങളും ഏറ്റക്കുറച്ചിലുകളോടുകൂടി ലോകത്ത് എമ്പാടും നടക്കുന്ന വര്‍ഗസമരത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ എംഡിഎംഎ വില്‍പ്പന നടത്തി വന്ന യുവാവ് അറസ്റ്റില്‍. വരാപ്പുഴ ഏലൂക്കര സ്വദേശി മുഹമ്മദ് നസീഫിനെയാണ് വരാപ്പുഴ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് എംഡിഎംഎ അടക്കം പിടികൂടിയിട്ടുണ്ട്. പ്രതിയില്‍ നിന്നും മയക്കുമരുന്ന് തൂക്കി വില്‍ക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക് വെയിങ്ങ് മെഷീന്‍, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകള്‍, പണം, മൊബൈല്‍ എന്നിവ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
◾https://dailynewslive.in/ 2024-2025 സാമ്പത്തിക വര്‍ഷത്തിലെ 11 മാസം പിന്നിട്ടുമ്പോള്‍ വരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷന്‍ വകുപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 5219.34 കോടി മറികടന്ന് വരുമാനം 5500 കോടിയില്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്‌ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യാ സുരേഷ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
◾https://dailynewslive.in/ പ്രശസ്തമായ ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൂരാഘോഷവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് നടത്താന്‍ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയിലാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠന്‍ അനുമതി നിഷേധിച്ചത്.
◾https://dailynewslive.in/ രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കുതിര കയറാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെല്ലാം അമേരിക്കന്‍ ഫണ്ട് കൈപ്പറ്റുന്നവര്‍ ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന അപവാദ രാഷ്ട്രീയത്തിന്റെ പുതിയ ഉദാഹരണമാണ്. മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ലോകത്ത് കൊലയ്ക്ക് കൊടുക്കാനുള്ള ശ്രമം ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
◾https://dailynewslive.in/ ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികള്‍ക്ക് പൊലീസ് ഇന്‍സ്പെക്ടറായി നിയമനം നല്‍കാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശന്‍ എന്നിവര്‍ക്ക് ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമനം നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു.
◾https://dailynewslive.in/ തമിഴ്‌നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൈബര്‍ ക്രൈം പൊലീസാണ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറിനെ പിടികൂടിയത്. എറണാകുളം സ്വദേശിയായ പുരോഹിതനെ ഇ- മെയിലിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
◾https://dailynewslive.in/ മഹാകുംഭമേളയില്‍ ഉപയോഗിച്ച ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങള്‍ ഇനി സംസ്ഥാനത്തുടനീളമുള്ള രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ യുപി. പ്രയാഗ്രാജിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ഉപയോഗിച്ച അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ യുപിയിലെ വിവിധ ജില്ലകളിലെ ആശുപത്രികളിലേക്ക് കൈമാറും. ഇതിനായി ജില്ലകളിലെ സിഎംഒ അപേക്ഷിക്കണം. അതിനുശേഷം മെഷീനുകള്‍ കൈമാറാനാണ് തീരുമാനം.
◾https://dailynewslive.in/ രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് സംഘത്തെ പിടികൂടി മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. സംഘത്തിലെ 6 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. വിദ്യാസമ്പന്നരായ ആളുകള്‍ പ്രധാനികളായ മയക്കുമരുന്ന് സംഘത്തിലെ വിദേശ ബന്ധമാണ് ഞെട്ടിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 1,128 കോടി രൂപയുടെ മയക്കുമരുന്ന് വിറ്റഴിച്ച സംഘമാണ് കുടുങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശ് നിയമസഭാ ഹാളില്‍ പാന്‍ മസാല ചവച്ച് തുപ്പിയ എംഎല്‍എയെ വിമര്‍ശിച്ച് സ്പീക്കര്‍. ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു നാടകീയ രംഗങ്ങള്‍. ഇത്തരമൊരു കാര്യം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ താന്‍ നേരിട്ട് പോയി അത് വൃത്തിയാക്കുകയായിരുന്നു എന്നും സ്പീക്കര്‍ സതീഷ് മഹാന പറഞ്ഞു.
◾https://dailynewslive.in/ ബി.ജെ.പിയുടെ അടുത്ത ദേശീയ അധ്യക്ഷനെ ഹോളിക്ക് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭ തുടങ്ങുന്ന മാര്‍ച്ച് 21-ന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. മാര്‍ച്ച് 14-നാണ് ഹോളി. മാര്‍ച്ച് 21 മുതല്‍ 23 വരെ ബെംഗളൂരുവിലാണ് ആര്‍.എസ്.എസിന്റെ ഉന്നതതലയോഗം.
◾https://dailynewslive.in/ ടിബറ്റില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾https://dailynewslive.in/ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിന് ഇഡി കേസിലും ജാമ്യം. ദില്ലി ഹൈക്കോടതിയാണ് മിഷേലിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അഴിമതിയിലെ സിബിഐ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി ഏഴു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്.
◾https://dailynewslive.in/ പാകിസ്താനില്‍ സൈനികത്താവളത്തെ ലക്ഷ്യമാക്കി നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു.ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 25 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ ഭീകരവാദികള്‍ ഓടിച്ചുകയറ്റിയാണ് ചാവേര്‍ ആക്രമണം നടത്തിയത്. താലിബാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജയ്ഷ് അല്‍-ഫുര്‍സാന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
◾https://dailynewslive.in/ വിദ്യാര്‍ഥികളുടെ നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിച്ചാല്‍ സ്‌കൂളുകളും യൂണിവേഴ്സിറ്റികളും കോളേജുകളും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ തടവുശിക്ഷയോ നാടുകടത്തലോ നേരിടേണ്ടിവരുമെന്നും സ്വദേശികളായ വിദ്യാര്‍ഥികളെ എന്നന്നത്തേക്കുമായി പുറത്താക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വാഗ്വാദത്തില്‍ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്നും ധാതു ഖനന കരാര്‍ ഏത് സമയത്തും ഒപ്പിടാന്‍ തയ്യാറാണെന്നും സെലന്‍സ്‌കി എക്സില്‍ കുറിച്ചു. . യുക്രെയ്നുള്ള സൈനിക-സാമ്പത്തിക സഹായങ്ങള്‍ യുഎസ് നിര്‍ത്തിവച്ചതിനു പിന്നാലെയാണ് സെലന്‍സ്‌കിയുടെ മാപ്പുപറച്ചില്‍. .
◾https://dailynewslive.in/ രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒന്നരക്കോടി രൂപ പാരിതോഷികമായി നല്‍കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 73 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിന്റെ കരുത്തില്‍ 264 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങ ഇന്ത്യ 83 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ വിജയലക്ഷ്യത്തിലെത്തി. ഇന്ന് നടക്കുന്ന ന്യൂസീലന്‍ഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.
◾https://dailynewslive.in/ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് ചൈന. പ്രതികാര നടപടിയെന്നോണം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി ത്തുകയാണെന്നാണ് ചൈനയുടെ പ്രഖ്യാപനം. ലോക വ്യാപാര സംഘടനയില്‍ അമേരിക്കക്കെതിരെ നിയമനടപടിക്കും ചൈന തുടക്കം കുറിച്ചു. മാര്‍ച്ച് 10 മുതല്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് ചൈനയുടെ കസ്റ്റംസ് താരീഫ് കമ്മീഷണന്‍ അറിയിച്ചിരിക്കുന്നത്. അമേരിക്ക ഇറക്കുമതി ചെയ്യുന്ന കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നത്. സോര്‍ഗം, സോയാബീന്‍, പന്നിയിറച്ചി, പോത്തിറച്ചി, അക്വാട്ടിക്ക് പ്രോഡക്ടസ്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക നികുതി ചുമത്തും. കൂടാതെ 10 യുഎസ് സ്ഥാപനങ്ങളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുമാണ് ചൈനയുടെ തീരുമാനം. പ്രതിരോധ, സുരക്ഷ മേഖലകളുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യോമയാനം, ഐടി, സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
◾https://dailynewslive.in/ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാന്‍ അവറാന്‍. സഹനടനായി തുടങ്ങി നായക നിരയിലേക്കുയര്‍ന്ന താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ പൂജ നടന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. റൊമാന്റിക് കോമഡി ജോണറില്‍ ഉള്ളതാണ് ചിത്രം. കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കൊറോണ ധവാന്‍’ സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
◾https://dailynewslive.in/ ഇതിനകം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ ‘വടക്കന്‍’ സിനിമയിലെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. റെട്രോ വൈബുള്ള ഹിപ്പ് ഹോപ്പ് സോംഗ് എഴുതി ആലപിച്ചിരിക്കുന്നത് എം.സി കൂപ്പറും ഗ്രീഷ്മയും ചേര്‍ന്നാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി ഗ്രീഷ്മ എത്തുന്നുമുണ്ട്. ഗ്രീഷ്മ അഭിനയിക്കുന്ന ആദ്യ സിനിമയും ആദ്യമായി പാടിയിരിക്കുന്ന സിനിമാ ഗാനവുമാണ് എന്ന പ്രത്യേകതയുമുണ്ട്. സിനിമയിലുള്ള യൂത്തിന്റെ കാഴ്ചപ്പാടില്‍ ഒരു ഫണ്‍ വൈബ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന രീതിയിലാണ് ‘മയ്യത്ത് റാപ്പ്’ ഒരുക്കിയിരിക്കുന്നത്. മാടനും മറുതയും കാലനും യക്ഷിയും ചാത്തനും തുടങ്ങി ഭൂത പ്രേത പിശാചുക്കളിലൂടെയെല്ലാം ചുറ്റിക്കറങ്ങിപ്പോകുന്ന ഗാനത്തിലെ വരികള്‍ കൌതുകമുണര്‍ത്തുന്നതാണ്. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ‘വടക്കനി’ല്‍ തെന്നിന്ത്യന്‍ താരങ്ങളായ കിഷോര്‍, സ്വാതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെ കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങിയവരുമുണ്ട്.
◾https://dailynewslive.in/ പുതിയ ടിഗ്വാന്‍ ആര്‍- ലൈനും ഗോള്‍ഫ് ജിടിഐയും ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യ. ഈ രണ്ട് ആഗോള മോഡലുകളും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിരവധി ഡീലര്‍മാര്‍ ഗോള്‍ഫ് ജിടിഐയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ഏകദേശം 52 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്. ആദ്യ ഡെലിവറികള്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നാണ് സൂചന. ആദ്യ ബാച്ചില്‍ 150 യൂണിറ്റ് ഗോള്‍ഫ് ജിടിഐയും 300 യൂണിറ്റ് ടിഗ്വാന്‍ ആര്‍ ലൈനും ഫോക്സ്വാഗണ്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജിടിഐയെ സംബന്ധിച്ചിടത്തോളം, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുക. ഇത് 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഈ ഹാച്ച് ബാക്ക് വെറും 5.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കും. 250 കിലോമീറ്ററാണ് പരമാവധി വേഗം. എന്‍ജിന്‍ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണക്കിചേര്‍ത്തിരിക്കുന്നു.
◾https://dailynewslive.in/ ദാസന്‍ സാധാരണക്കാരന്‍ എന്ന യൂടുബറും അദ്ദേഹത്തിന്റെ ചുരുളി മീഡിയയും വൈറലാണ്. രസകരവും ഞെട്ടിക്കുന്നതുമായ കണ്ടന്റുകള്‍ തേടിപ്പിടിച്ച് ഫോളോവേഴ്സിനെ ആകര്‍ഷിച്ച് പണം വാരുകയും നാടൊട്ടാകെ ആരാധകരെ നേടുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇടിത്തീ പോലുള്ള ഒരു പ്രണയം സംഭവിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരവും കാലിക പ്രസക്തവുമായ എപ്പിസോഡുകള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന നോവലാണിത്. ‘ലൈക്ക് ആന്റ്റ് സബ്സ്‌ക്രൈബ്’. റഷീദ് പാറയ്ക്കല്‍. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 142 രൂപ.
◾https://dailynewslive.in/ 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിതവണ്ണമുള്ളവരായിരിക്കും എന്നാണ് ദ ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. അങ്ങനെ ചെയ്യരുത്. മിതമായ അളവില്‍ കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കണം. രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞിരിക്കണം. നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. അതുപോലെ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം.