yt cover 4

https://dailynewslive.in/ കേരളത്തിലെ നാല് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അള്‍ട്രാ വയലറ്റ് സൂചികയില്‍ ഓറഞ്ച് അലെര്‍ട്ട് രേഖപ്പെടുത്തിയത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂര്‍ -8, ഇടുക്കിയിലെ മൂന്നാര്‍-8 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ്. അള്‍ട്രാ വയലറ്റ് സൂചിക 11ന് മുകളില്‍ എത്തുമ്പോഴാണ് റെഡ് അലെര്‍ട്ട് നല്‍കുന്നത്.

https://dailynewslive.in/ കോണ്‍ഗ്രസിന്റെ രഹസ്യ സര്‍വ്വേയിലും കേരളത്തില്‍ മൂന്നാം പിണറായി സര്‍ക്കാര്‍ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വികസനത്തിന് സര്‍ക്കാരുകളുടെ തുടര്‍ച്ച പ്രധാനമാണെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാകും എന്നത് പൊതുവികാരമാണെന്നും അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചര്‍ച്ചയുണ്ടെന്നും മന്ത്രി പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*മാര്‍ച്ച് 4 ലെ വിജയി : മനു, തൈക്കാട്ടുക്കര പോസ്റ്റ്, ആലുവ, എറണാകുളം*

https://dailynewslive.in/ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍മപദ്ധതി തയ്യാറാക്കി എഐസിസി. സംസ്ഥാന സര്‍ക്കാരിനെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടാനാണ് നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ നിക്ഷേപ – തൊഴില്‍ അനുകൂല നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള പ്രചാരണത്തിന് ശശി തരൂര്‍ എംപി നേതൃത്വം നല്‍കിയേക്കും. വി.ഡി സതീശനും രമേശ് ചെന്നിത്തലയും നിയമസഭയില്‍ വിഷയങ്ങള്‍ ഉന്നയിക്കും. കേരളത്തിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യുവാക്കളെയും പുതിയ വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള നവമാധ്യമ കാമ്പെയ്‌നുകളില്‍ സജീവമാകാന്‍ കേരളത്തിലെ യുവ നേതാക്കള്‍ക്ക് എഐസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ് രംഗത്തെ നേട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത് പണം കൊടുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്റ്റാര്‍ട്ടപ് നേട്ടത്തെക്കുറിച്ച് സ്റ്റാര്‍ട്ടപ് ജെനോം എന്ന കമ്പനിക്ക് പണം കൊടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. 48,000 യു.എസ് ഡോളര്‍ സ്റ്റാര്‍ട്ടപ് ജെനോം കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

https://dailynewslive.in/ മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സിനിമാ സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരം ചെയ്യരുതെന്നും പ്രശ്ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നതാണ് ഫിലിം ചേമ്പറിന്റെ നിലപാട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്റെ യോഗം ഇന്ന് കൊച്ചിയില്‍. അതേസമയം നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25 ന് മുന്‍പ് നടത്തുമെന്നും എമ്പുരാന്‍ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

https://dailynewslive.in/ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കുള്ള സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബര്‍. സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി 10ന് ശേഷം ചര്‍ച്ച നടത്തുമെന്നും ഇതിന് ശേഷം മാത്രമേ പണിമുടക്കില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ഫിലിം ചേംബര്‍ അറിയിച്ചു. അതേസമയം സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുമെന്നും സെന്‍സര്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് വ്യക്തമാക്കി.

https://dailynewslive.in/ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*

ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തല്‍. നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രണം നടത്തി. ദൃശ്യങ്ങള്‍ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണില്‍ നിന്ന് തെളിവുകള്‍ കിട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇനി കേസില്‍ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്.

https://dailynewslive.in/ ആശാ പദ്ധതി വിഹിതത്തില്‍ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാല്‍ കേന്ദ്രം തികഞ്ഞ അവഗണ കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്നത്. ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 2023-24 വര്‍ഷത്തില്‍ 636 കോടി രൂപയാണ് നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു.

https://dailynewslive.in/ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ ഭയന്ന് കേസിലെ പ്രധാന ദൃക്‌സാക്ഷി. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടാണ് ഇയാള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോലീസിന് രഹസ്യമൊഴി രേഖപ്പെടുത്താനോ കോടതിയില്‍ മൊഴി നല്‍കാനോ ഇയാള്‍ തയാറാകുന്നില്ലെന്നതാണ് പോലീസിന് വലയ്ക്കുന്നത്. അതേസമയം, മറ്റ് സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു.

https://dailynewslive.in/ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജുവനൈല്‍ ഹോമിലേക്ക് വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷമായതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളും ഇന്നും പത്താം ക്ലാസ് പരീക്ഷയെഴുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ പ്രതിഷേധിച്ചത്.

https://dailynewslive.in/ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക നിരീക്ഷണം.

https://dailynewslive.in/ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്‌സോ കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി. കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. ജയചന്ദ്രന് നല്‍കിയ ഇടക്കാല സംരക്ഷണം മാര്‍ച്ച് 24 വരെ സുപ്രീം കോടതി നീട്ടി.

https://dailynewslive.in/ അതിരപ്പിള്ളിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന് ചികിത്സ നല്‍കാന്‍ വനംവകുപ്പ്. നിലവില്‍ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ചികിത്സയുമായി മുന്നോട്ടു പോകാനാണ് ശുപാര്‍ശ. നേരിയ പരിക്ക് ആണെന്നും നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ മലപ്പുറം താനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. താനൂര്‍ തെയ്യാലയില്‍ കഴിഞ്ഞ ഓഗസ്റ്റ് 17ന് പരാതിക്ക് ആധാരമായ സംഭവം നടന്നത്. തെയ്യാല എസ്എസ്എംഎച്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ആണ് മര്‍ദനമേറ്റത്. വെള്ളച്ചാല്‍ സിപിഎച്ച്എസ്എസ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചു എന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

https://dailynewslive.in/ നിലമ്പൂര്‍ മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങി. കരുവാരക്കുണ്ട് ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിന്‍ ആണ് രാത്രിയില്‍ കടുവക്ക് മുന്നില്‍ പെട്ടെങ്കിലും രക്ഷപ്പെട്ടത്.

https://dailynewslive.in/ തിരുവനന്തപുരം പള്ളിത്തുറയില്‍ നാല് തിമിംഗല സ്രാവുകള്‍ വലയില്‍ കുരുങ്ങി. വലയില്‍ കുരുങ്ങിയ രണ്ട് സ്രാവുകളെ കടലില്‍വെച്ച് തന്നെ വല മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കരയ്ക്കെത്തിയ രണ്ട് സ്രാവുകളില്‍ ഒരെണ്ണത്തിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഒരു സ്രാവ് കരയ്ക്കടിഞ്ഞു. പള്ളിത്തുറ സ്വദേശി സുനിലിന്റെ വലയിലാണ് നാല് തിമിംഗല സ്രാവുകളും അകപ്പെട്ടത്. സ്രാവുകളെ രക്ഷപ്പെടുത്താന്‍ വല മുറിച്ചതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

https://dailynewslive.in/ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. അരംഗ മുഗള്‍ സ്വദേശി രാഹുല്‍ (29)നാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാമപുരം ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്ക് സമീപത്താണ് സംഘര്‍ഷം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് തമ്മിലടിച്ചതെന്ന് പൊലീസ് പറയുന്നു.

https://dailynewslive.in/ ആലപ്പുഴ മുഹമ്മയിലെ ജ്വല്ലറി ഉടമയുടെ മരണത്തില്‍ നിര്‍ണ്ണായകമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രാധാകൃഷ്ണന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകളുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്തും രണ്ട് ഷോള്‍ഡറുകളിലുമായി ക്ഷതമേറ്റപാടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

https://dailynewslive.in/ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി വിനീഷ് ജസ്റ്റിനും ഭാര്യ ലിനുവുമാണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്. അഞ്ചലില്‍ ഏദന്‍സ് പാര്‍ക്ക് ഗ്ലോബല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ കേസിലാണ് വിനീഷിനെയും ലിനുവിനെയും അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് അയക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 50 ലക്ഷത്തിലധികം രൂപ കമ്മീഷനായി വാങ്ങിയിരുന്നു.

https://dailynewslive.in/ ഓണ്‍ലൈനിലെ ഗെയിം കളി എതിര്‍ത്ത മതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലെ ജഗത് സിങ് പൂരിലാണ് സംഭവം. തിങ്കളാഴച പുലര്‍ച്ചെയാണ് 21 കാരനായ സുര്‍ജ്യകാന്ത് ക്രൂരമായി മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത്. 65 കാരനായ പ്രശാന്ത് സേതി, ഭാര്യ കനകലത, മകള്‍ റോസ്ലിന്‍ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

https://dailynewslive.in/ സ്വര്‍ണ്ണം കടത്തുന്നതിനിടെ കര്‍ണാടകയില്‍ സിനിമാ നടി കസ്റ്റംസ് പിടിയില്‍. കന്നഡ നടി രന്യ റാവുവാണ് 14.8 കിലോ സ്വര്‍ണവുമായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡിആര്‍ഒ ഉദ്യോഗസ്ഥര്‍ രന്യയെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ ഒമാനില്‍ നേരിയ ഭൂചലനം. ദാഖിലിയ ഗവര്‍ണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്സിക്കോയ്ക്ക് ചുമത്തിയ അധിക താരിഫുകള്‍ക്ക് പകരമായി തിരികെ താരിഫ് ഏര്‍പ്പെടുത്തുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം. ഇതോടെ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാകും. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 25% താരിഫാണ് ട്രംപ് ഏര്‍പ്പെടുത്തിയത്.

https://dailynewslive.in/ ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും പരസ്പര താരിഫ് (റെസിപ്രോക്കല്‍ താരിഫ്) ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ എത്രയാണോ താരിഫ് ഈടാക്കുന്നത്, ഇതിന് സമാനമായ താരിഫ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ചുമത്തുമെന്നാണ് റെസിപ്രോക്കല്‍ താരിഫ് കൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത്. ഇന്ത്യയും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകളെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ഏപ്രില്‍ രണ്ടു മുതല്‍ പരസ്പര താരിഫ് പ്രാബല്യത്തില്‍ വരും. ചൈനയ്ക്കും ഇന്ത്യയ്ക്കും പുറമേ യൂറോപ്യന്‍ യൂണിയന്‍, ബ്രസീല്‍ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ക്കുമേലും സമാനമായ താരിഫ് ചുമത്താനാണ് അമേരിക്കയുടെ നീക്കം. യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, കാനഡ കൂടാതെ എണ്ണമറ്റ മറ്റ് രാജ്യങ്ങളും നമ്മള്‍ ഈടാക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന താരിഫ് ഈടാക്കുന്നു. ഇത് വളരെ അന്യായമാണ്, അമേരിക്കയില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നൂറ് ശതമാനത്തില്‍ കൂടുതല്‍ താരിഫ് ആണ് ഇന്ത്യ ഈടാക്കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

https://dailynewslive.in/ നിര്‍മിത ബുദ്ധി, റോബോട്ടിക്സ് സാങ്കേതിക വിദ്യയില്‍ പലപ്പോഴും ഫാന്റസികളായി അവതരിപ്പിക്കാറുള്ളതാണ് എ.ഐ അധിഷ്ഠിത സൈന്യം എന്ന സങ്കല്‍പം. ഇനി മുതല്‍ അത് കേവലമൊരു സങ്കല്‍പമല്ല. യഥാര്‍ഥ സൈനികര്‍ക്കൊപ്പം യുദ്ധഭൂമിയില്‍ പൊരുതുന്ന, അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ഹ്യൂമനോയിഡ് സൈന്യം ഇന്ത്യന്‍ ആര്‍മിയിലുമുണ്ടാകും. ഇതുസംബന്ധിച്ച ഗവേഷണം പുരോഗമിക്കുകയാണ് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍. നിലവില്‍ റോബോട്ടുകള്‍ സൈന്യത്തിന്റെ ഭാഗമാണ്. എന്നാല്‍, കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണവ. പുതിയ ഗവേഷണത്തിലൂടെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള റോബോട്ടുകളെയാണ്. സൈനികരുടെ ജീവന്‍ ആപത്തിലാകാന്‍ സാധ്യതയുള്ള ദൗത്യങ്ങളില്‍ അവര്‍ക്ക് മുന്നില്‍ നിന്ന് സൈനികരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പോരാടാനുള്ള സവിശേഷത ഇവക്കുണ്ടാകും. സൈനിക ദൗത്യങ്ങള്‍ വളരെ സമ്മര്‍ദ്ദരഹിതമാക്കി മാറ്റാനും സൈനികരുടെ ജീവന്‍ അപകടത്തിലാകുന്നത് കുറക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഡി.ആര്‍.ഡി.ഒയുടെ പ്രതീക്ഷ.

https://dailynewslive.in/ ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ സിനിമ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒടിടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തും അയച്ചിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ആയതു കൊണ്ടാണ് നടപടിയെന്നും മാര്‍ക്കോയ്ക്ക് തിയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്തതില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ചിത്രം ഡിസംബര്‍ 20നാണ് കേരളത്തില്‍ റിലീസിനെത്തിയത്. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കളക്ട് ചെയ്തിരുന്നു. ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്.

https://dailynewslive.in/ ടോളിവുഡിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഫാന്റസി എന്റര്‍ടെയ്നര്‍ ‘വിശ്വംഭര’ പ്രതിസന്ധിയില്‍ എന്ന് വിവരം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണിയറക്കാര്‍ എന്നാണ് വിവരം. 2025 സംക്രാന്തിക്ക് തിയറ്ററുകളില്‍ എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്ന ചിത്രത്തിന് അജ്ഞാതമായ കാരണങ്ങളാല്‍ ഉത്സവ സീസണില്‍ നിന്നും മാറ്റുകയായിരുന്നു. വിഎഫ്എക്‌സ് ജോലികള്‍ വൈകിയതാണ് കാരണമെന്ന് ടീം അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുമ്പോള്‍, യഥാര്‍ത്ഥ വെല്ലുവിളി പോസ്റ്റ്-പ്രൊഡക്ഷന്‍ തടസ്സങ്ങള്‍ക്കപ്പുറമാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വംഭരയുടെ ഒടിടി അവകാശം വിറ്റുപോകാത്തതാണ് ചിത്രത്തിന് പ്രതിസന്ധി സൃഷ്ടിച്ചത് എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങി വിശ്വംഭരയുടെ ടീസര്‍ വന്‍ ട്രോളായി മാറിയിരുന്നു. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ വലിയതോതില്‍ മോശമായി ബാധിച്ചുവെന്നാണ് വിവരം. ചിരഞ്ജീവിയുടെ പ്രതിഫലമായ 75 കോടി അടക്കം 215 കോടിക്ക് മുകളിലാണ് വിശ്വംഭരയുടെ ബജറ്റ് എന്നാണ് വിവരം.

https://dailynewslive.in/ ഈ മാസം ഹ്യുണ്ടായിയുടെ ജനപ്രിയ എസ്യുവി വെന്യുവിന് വലിയ വിലക്കിഴിവ് നല്‍കുന്നു. ഈ കാലയളവില്‍ ഹ്യുണ്ടായി വെന്യു വാങ്ങുന്നതിലൂടെ 45,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. 2025 മാര്‍ച്ചില്‍ 35,000 വരെ കിഴിവുകള്‍ ലഭിക്കുന്ന സ്‌പോര്‍ട്ടിയര്‍ എന്‍ ലൈന്‍ ട്രിമ്മുകളില്‍ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ വെന്യുവും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി വെന്യു 3 എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ആദ്യത്തേത് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്, ഇത് പരമാവധി 83 ബിഎച്പി കരുത്തും 114 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തേത് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്, ഇത് പരമാവധി 120 ബിഎച്പി കരുത്തും 172 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. മൂന്നാമത്തേത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്, ഇത് പരമാവധി 100 ബിഎച്പി കരുത്തും 240 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇന്ത്യന്‍ വിപണിയില്‍, ഹ്യുണ്ടായി വെന്യുവിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 7.94 ലക്ഷം രൂപ മുതലാണ്.

https://dailynewslive.in/ കാവ്യാത്മകവും ഓജസ്സുറ്റതുമായ ഭാഷയാണ് മിനി പി സി യുടെ രചനകളുടെ സവിശേഷത. കൊമ്പത്തിയിലാവട്ടെ ഭാഷതന്നെ പ്രകൃതിയാവുന്നു.. പെണ്ണും പ്രകൃതിയുമായുള്ള ബന്ധം കൊമ്പത്തിയെപ്പോലെ തീവ്രമായി ആവിഷ്‌കരിച്ച രചനകള്‍ സമീപകാലത്തുണ്ടായിട്ടില്ല. ഭാവനയുടെയും അതിജീവനത്തിന്റെയും സവിശേഷമായ പെണ്‍ലോകത്തെക്കുറിക്കുന്ന നോവലാണ് കഥമരം. പ്രകൃതിയുടെ മാറുന്ന മുഖവും മനുഷ്യന്റെ മനോവ്യാപാരങ്ങളും സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന രണ്ടു ശ്രദ്ധേയ രചനകള്‍. ‘കൊമ്പത്തി’. മിനി പി സി. മനോരമ ബുക്സ്. വില 190 രൂപ.

https://dailynewslive.in/ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനൊപ്പം തേങ്ങാവെള്ളം രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. തേങ്ങാവെള്ളത്തില്‍ 94% വെള്ളവും വളരെ കുറച്ച് കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തേങ്ങാവെള്ളം ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നു. വൃക്കയിലെ കല്ലുകള്‍ തടയാനും ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലുള്ള ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. തേങ്ങാവെള്ളം കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി. ചര്‍മ്മത്തിന്റെ യുവത്വവും തിളക്കവും ദീര്‍ഘനേരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ നേര്‍ത്ത വരകള്‍, ചുളിവുകള്‍, വാര്‍ദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ എന്നിവ അകറ്റി നിര്‍ത്തുന്ന ആന്റി-ഏജിംഗ് ഗുണങ്ങളും ഇതിനുണ്ട്. തേങ്ങാവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് മലബന്ധം എന്ന പ്രശ്‌നത്തിന് ആശ്വാസം നല്‍കുന്നു. ശരീരത്തിലെ മെറ്റബോളിസം വേഗത്തിലാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. തേങ്ങാവെള്ളത്തില്‍ കലോറി വളരെ കുറവാണ്, അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് ഒരു മികച്ച പാനീയമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.98, പൗണ്ട് – 111.70, യൂറോ – 92.95, സ്വിസ് ഫ്രാങ്ക് – 97.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.56, ബഹറിന്‍ ദിനാര്‍ – 230.79, കുവൈത്ത് ദിനാര്‍ -282.01, ഒമാനി റിയാല്‍ – 225.93, സൗദി റിയാല്‍ – 23.19, യു.എ.ഇ ദിര്‍ഹം – 23.71, ഖത്തര്‍ റിയാല്‍ – 24.02, കനേഡിയന്‍ ഡോളര്‍ – 60.41.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *