yt cover 29

https://dailynewslive.in/ 2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു.

https://dailynewslive.in/ ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്പോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നതും പുതിയ വ്യവസ്ഥയിലുണ്ട്.

https://dailynewslive.in/ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ്റിയ തുക പ്രതിവര്‍ഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പില്‍ നിന്ന് ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.

*ഗുജറാത്തിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

സിന്ധുനദീതട സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഗുജറാത്തിലേക്ക് 8 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി എന്‍ രംഗസ്വാമി പ്രഖ്യാപിച്ചു. ഇന്നലെ നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ ആണ് പ്രഖ്യാപനം. സംസ്ഥാനത്തെ 300 ആശ പ്രവര്‍ത്തകര്‍ക്കും ഓണറേറിയം വര്‍ധനയുടെ നേട്ടം ലഭിക്കും.

https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തില്‍ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണമടക്കം, സിഡബ്ല്യുആര്‍പിഎസ് സമര്‍പ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തില്‍ രണ്ടു പാക്കേജുകളായി തുറമുഖ പദ്ധതി നടപ്പാക്കും. 271 കോടി രൂപയുടേതാണ് പദ്ധതി.

https://dailynewslive.in/ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയുടെ പുനര്‍ നിര്‍മ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നില്‍ കേരളം സമര്‍പ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജന്‍. കല്‍പ്പറ്റ മേപ്പാടിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ദുരന്ത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടുന്നതോടെ പുനര്‍നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി വിവരിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ആശ വര്‍ക്കര്‍മാര്‍ക്ക് 12000 രൂപ വര്‍ഷം തോറും നല്‍കുമെന്ന് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വര്‍ക്കര്‍ക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.

https://dailynewslive.in/ സംസ്ഥാനത്ത് അടുത്ത തവണയും എല്‍ഡിഎഫ് ഭരിക്കുമെന്നും യുഡിഎഫിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുകയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ മാന്യനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം പിസി ജോര്‍ജിനെ നിശിതമായി വിമര്‍ശിച്ചു. ലൗ ജിഹാദ് വാദം പിസി ജോര്‍ജ് ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഉന്നയിക്കുന്നതെന്നും ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വാ തുറക്കുന്നയാളാണ് പി സി ജോര്‍ജെന്നും ഇവരെല്ലാം അടിഞ്ഞ് കൂടുന്നത് ബിജെപിയിലാണെന്നും ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമായി ബിജെപി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തണ്ടനാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്.

https://dailynewslive.in/ കൊടകര കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയത് ഇഡി രാഷ്ട്രീയ പ്രേരിത ഏജന്‍സിയെന്ന സിപിഎം വാദം ശരിവെക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കുഴല്‍പ്പണ വിനിമയം കേരളാ പൊലീസ് അന്വേഷിച്ച് കേസിന്റെ സ്വഭാവം വച്ചാണ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29 ന് കൊച്ചി ഇഡി ഓഫീലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

https://dailynewslive.in/ ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക ചുവടുവെയ്പുമായി കേരള സര്‍വകലാശാല. കേരള സര്‍വകലാശാല കോളേജില്‍ അഡ്മിഷന്‍ നേടണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകള്‍ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ കാമ്പസുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും സര്‍വകലാശാല അറിയിച്ചു. ഇന്നലെ ചേര്‍ന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.

https://dailynewslive.in/ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിലിനുപിന്നാലെ, കേരളത്തില്‍ അത്തരമൊരു അനുഭവമുണ്ടായെന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു..നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത് ദളിതരും പിന്നാക്കവിഭാഗങ്ങളുമാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി ബന്ധം തള്ളിയ ഇ ഡി കുറ്റപത്രത്തിന് വിരുദ്ധമായി സംസ്ഥാന പൊലീസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. ആറ് കോടി രൂപ കള്ളപ്പണം ബി ജെ പി ജില്ലാ ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന പാര്‍ട്ടി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശിന്റെ മൊഴിയില്‍ വസ്തുതയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാല്‍ പണത്തിന്റെ ഉറവിടത്തെ പറ്റി അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണെന്നാണ് ഇ ഡി ആവര്‍ത്തിക്കുന്നത്.

https://dailynewslive.in/ കാസര്‍കോട് അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായിരുന്ന നാല് പേരെയും കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഫീഖ്, ഹമീദ്, സാബിര്‍, അശ്റഫ് എന്നിവരെയാണ് വെറുതെ വിട്ടത്. 2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

https://dailynewslive.in/ കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍,മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമ്മൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് പിടിയിലായത്.

https://dailynewslive.in/ മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിമാന യത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് മുംബൈ പൊലീസ്. കുട്ടി ജനിച്ച ഉടന്‍തന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇന്നലെ രാത്രി 10:30 ഓടെ വിമാനത്താവളത്തിന്റെ ശുചിമുറികള്‍ വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

https://dailynewslive.in/ കര്‍ണാടകത്തിലെ വിമത എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ ബിജെപി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ആറ് വര്‍ഷത്തേക്കുള്ള നടപടി. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് കാരണം ബോധിപ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

https://dailynewslive.in/ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയെ അപമാനിക്കുന്നുവെന്നും ഇന്ത്യയ്ക്കെതിരെ അജണ്ട വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിമര്‍ശനം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

https://dailynewslive.in/ സഭയില്‍ മര്യാദ കാട്ടുന്നില്ലെന്ന കടന്നാക്രമണത്തിലൂടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ശകാരിച്ച് ലോക്സഭ സ്പീക്കര്‍ ഓംബിര്‍ല. കുടുംബാംഗങ്ങള്‍ ലോക്സഭയില്‍ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും, പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും ഓംബിര്‍ല ആവശ്യപ്പെട്ടു. സ്പീക്കര്‍ അടിസ്ഥാനരഹിതമായി സംസാരിച്ചെന്നും, തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

https://dailynewslive.in/ കര വ്യോമസേനകള്‍ക്കായി 156 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം. ഇതിനുള്ള അനുമതി ഉടന്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധ ഹെലികോപ്റ്ററായ പ്രചണ്ഡ് ആണ് ഇരുസേനകള്‍ക്കുമായി വാങ്ങുക.

https://dailynewslive.in/ യു.എസുമായുള്ള വ്യാപാരബന്ധം കൂടുതല്‍ സൗഹാര്‍ദപരവും ദൃഢവുമാക്കാന്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവയില്‍ ഇളവുനല്‍കുന്നത് പരിഗണിച്ച് ഇന്ത്യ. യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഹാര്‍ലി-ഡേവിസണ്‍ ബൈക്കുകള്‍, ബര്‍ബന്‍ വിസ്‌കി, കാലിഫോര്‍ണിയന്‍ വൈന്‍ എന്നിവയ്ക്കുള്ള ഇറക്കുമതിത്തീരുവയില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

https://dailynewslive.in/ ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കുമെന്നും എന്നാല്‍ തിരിച്ച് അങ്ങനെയല്ലെന്നും യോഗി എ.എന്‍.ഐക്ക് നല്‍കിയ പോഡ്കാസ്റ്റില്‍ അഭിപ്രായപ്പെട്ടു. 100 മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ താമസിക്കുകയാണെങ്കില്‍ അവര്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടില്ലെന്നും യോഗി പറഞ്ഞു.

https://dailynewslive.in/ തെക്കന്‍ കൊറിയയിലെ കാട്ടുതീയില്‍ മരണം 24 ആയി. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാന്‍ ശ്രമം തുടരുകയാണ്. മുപ്പതിനായിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. 250 ലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്തെ നിരവധി വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്ക് ഇരയായിട്ടുണ്ട്. 1,300 വര്‍ഷം പഴക്കമുള്ള ഗൗണ്‍സ് ബുദ്ധക്ഷേത്രവും കാട്ടുതീയില്‍ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സര്‍വീസ് അറിയിച്ചു.

https://dailynewslive.in/ സൂപ്പര്‍ താരം ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും. പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്റീന ദേശീയ ഫുട്ബോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില്‍ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്‍സര്‍മാരായ എച്ച് എസ് ബി സി അറിയിച്ചു.

https://dailynewslive.in/ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ പുറത്താകാതെ 61 പന്തില്‍ 97 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. രണ്ട് കളികളില്‍ രാജസ്ഥാന്റെ രണ്ടാം തോല്‍വിയും കൊല്‍ക്കത്തയുടെ ആദ്യ ജയവുമാണിത്.

https://dailynewslive.in/ ഏപ്രില്‍ ഒന്നുമുതല്‍ എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കലില്‍ മാറ്റങ്ങള്‍ വരികയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടത് സൗജന്യ പിന്‍വലിക്കലുകളുടെ എണ്ണം നിജപ്പെടുത്തിയെന്നതാണ്. അടുത്തയാഴ്ച മുതല്‍ മറ്റ് ബാങ്കുകളില്‍ നിന്ന് പ്രതിമാസം വെറും മൂന്ന് സൗജന്യ പണം പിന്‍വലിക്കലുകള്‍ മാത്രമാകും അനുവദിക്കുക. ഇതിനുശേഷമുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും 20 മുതല്‍ 25 രൂപ വരെ ഈടാക്കും. ഓണ്‍ലൈന്‍ രീതിയിലേക്ക് കൂടുതല്‍ മാറേണ്ടി വരുമെന്ന് ചുരുക്കം. എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടപാട് നടത്തുന്ന ബാങ്ക് ബ്രാഞ്ച് ഇരിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും ഇനി മിനിമം ബാലന്‍സ് നിശ്ചയിക്കുക. നഗരങ്ങളില്‍ മിനിമം ബാലന്‍സ് തുക കൂടുതലും ഗ്രാമങ്ങളില്‍ കുറവും ആയിരിക്കും. മിനിമം ബാലന്‍സ് പാലിച്ചില്ലെങ്കില്‍ പിഴയിലും വ്യത്യാസം ഉണ്ടാകും. ഓരോ ബാങ്കിനും വ്യത്യസ്ത നിരക്കാകും. ബാങ്കിംഗ് തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോസിറ്റീവ് പേ സിസ്റ്റം നടപ്പാക്കിലാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. 50,000 രൂപയ്ക്ക് മുകളില്‍ ചെക്കുകള്‍ നല്‍കുന്ന ഉപയോക്താക്കള്‍, അവര്‍ നല്‍കുന്ന ചെക്കുകളുടെ പ്രധാന വിവരങ്ങള്‍ ബാങ്കിന് നല്‍കേണ്ടതാണ്. ദീര്‍ഘകാലമായി ഉപയോഗിക്കപ്പെടാത്ത യു.പി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടും.

https://dailynewslive.in/ മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ‘916 കുഞ്ഞൂട്ടന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിനി ടോമും ഗിന്നസ് പക്രുവും തമ്മിലുള്ള നീണ്ട 25 വര്‍ഷത്തെ സൗഹൃദത്തില്‍ ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന സിനിമയാണിത്. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ രാജ് വിമല്‍ രാജനാണ്. ഫാമിലി എന്റെര്‍റ്റൈനറായ ചിത്രത്തില്‍ ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, കോട്ടയം രമേഷ്, , നിയാ വര്‍ഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

https://dailynewslive.in/ ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സ്, കാലിഷ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍, വേണു ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി – സഞ്ജയ് ടീം ആണ്. ‘ഇന്നലെ’ വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് – ആസിഫ് അലി ടീമിന് വേണ്ടി ബോബി – സഞ്ജയ് ടീം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. ബൈസൈക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ, തലവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രമാണിത്. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സ്, കാലിഷ് പ്രൊഡക്ഷന്‍സ് എന്നിവയുടെ അഞ്ചാം നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഈ വര്‍ഷം തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

https://dailynewslive.in/ പ്രീമിയം എസ്യുവി ടിഗ്വാന്‍ ആര്‍ ലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഫോക്സ്വാഗന്‍ ഇന്ത്യ. പെര്‍ഫോമന്‍സ് പ്രീമിയം എസ്യുവി ഫോക്സ്വാഗന്‍ ഡീലര്‍ഷിപ്പിലൂടെയോ അല്ലെങ്കില്‍ ഫോക്സ്വാഗന്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയോ മുതല്‍ ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിക്കുന്നത്. ഏപ്രില്‍ 14 മുതല്‍ വാഹനം വിതരണം ചെയ്യും. ഇതു കൂടാതെ ഗോള്‍ഫ് ജിടിഐ എംകെ 8.5 ന്റെ ബുക്കിങ്ങും ഫോക്സ്വാഗന്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം വിപണിയിലെത്തുന്ന പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് ഓണ്‍ലൈനിലൂടെ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. എംക്യുബി പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ടിഗ്വാന് 4539എംഎം നീളവും 1656 എംഎം ഉയരവും 1859 എംഎം വീതിയുമാണുള്ളത്. പൂര്‍ണമായും ഇരക്കുമതി ചെയ്യുന്ന വാഹനത്തില്‍ 2.0 ലീറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 204 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും ഫോര്‍ മോഷന്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവുമുണ്ട്. 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 7.1 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന ഈ വാഹനത്തിന്റെ പരമാവനധി വേഗം 229 കിലോമീറ്ററാണ്.

https://dailynewslive.in/ ബുക്കര്‍ പ്രൈസ് പരിഗണനാപ്പട്ടികയില്‍ ഇടം നേടിയ ക്രിസ്റ്റ്യന്‍ ക്രാഹ്റ്റിന്റെ ”ഡൈ ടോട്ടന്‍” എന്ന ജര്‍മ്മന്‍ നോവലിന്റെ മലയാളം പരിഭാഷ. 1930-കളിലെ ജര്‍മ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാര്‍ത്ഥമായ തത്ത്വങ്ങളെയും കോര്‍ത്തിണക്കിയ കൃതി. ജര്‍മ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരന്‍ എമില്‍ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിര്‍മ്മിക്കുക എന്ന തനിക്ക് ലഭിച്ച കര്‍ത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവര്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടര്‍ന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ. ‘ഡെഡ്’. ഡിസി ബുക്സ്. വില 220 രൂപ.

https://dailynewslive.in/ നമ്മുടെ വയര്‍ നിറഞ്ഞെന്ന സന്ദേശം നല്‍കുന്ന തലച്ചോറിലെ അതേ കോശങ്ങള്‍ തന്നെയാണ് മധുരം തേടി പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ചിലെ ഡോ. ഹെന്നിങ് ഫെന്‍സെലോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. പിഒഎംസി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ് നമ്മുടെ ഭക്ഷണശേഷമുള്ള മധുരക്കൊതിക്ക് പിന്നിലെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഇവരുടെ പഠനറിപ്പോര്‍ട്ട് പറയുന്നു. എലികളിലും ആരോഗ്യമുളള 30 മനുഷ്യരിലുമാണ് പഠനം നടത്തിയത്. ഈ മധുരക്കൊതിക്ക് പിന്നില്‍ പരിണാമപരമായ പ്രത്യേകതകളും ഉണ്ടാകാമെന്ന് ഡോ. ഹെന്നിങ്ങ് പറയുന്നു. പ്രകൃതിയില്‍ അപൂര്‍വമായി മനുഷ്യര്‍ക്ക് ലഭിച്ചിരുന്നതും എന്നാല്‍ പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്തിരുന്നതുമായ വിഭവമാണ് മധുരം. അതിനാല്‍ എപ്പോള്‍ കിട്ടിയാലും കഴിക്കാന്‍ തോന്നുന്ന രീതിയിലാണ് തലച്ചോര്‍ മധുരവിഭവങ്ങളെ കണക്കാക്കി വച്ചിരിക്കുന്നത്. ഇതാകാം മനുഷ്യരുടെ ഇനിയും മാറാത്ത മധുരത്തോടുള്ള ആസക്തിയുടെ പിന്നിലെന്ന് കരുതപ്പെടുന്നു. അമിതമായ ഭക്ഷണം കഴിപ്പ് നിയന്ത്രിക്കുന്നതിനുള്ള തെറാപ്പികളില്‍ അടക്കം പ്രയോജനപ്പെടുത്താവുന്നവയാണ് പഠനത്തിലെ കണ്ടെത്തലുകള്‍.

*ശുഭദിനം*

*കവിത കണ്ണന്‍*

വളരെ സന്തുഷ്ടരായി മാതൃകാജീവിതം നയിക്കുന്ന ദമ്പതികളായിരുന്നു അവര്‍. ഒരു ദിവസം പതിവിലും നേരത്തേ അയാള്‍ വീട്ടിലെത്തി. ഒരു യുവാവ് തന്റെ വീട്ടില്‍ നിന്നും ഇറങ്ങിപോകുന്നത് അയാള്‍ കണ്ടു. ഭാര്യയെ അയാള്‍ക്ക് അവിശ്വസിക്കാന്‍ തോന്നിയില്ല. പക്ഷേ, കണ്ണില്‍ കണ്ടത് വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല. നേരിട്ടു ചോദിക്കാന്‍ മടി. ഉറക്കം നഷ്ടപ്പെട്ടു. പിറ്റേന്ന് രാവിലെ ക്ഷീണിതനായി എണീറ്റപ്പോള്‍, വിവാഹവസ്ത്രവും ധരിച്ച് സമ്മാനപൊതിയുമായി നില്‍ക്കുന്ന ഭാര്യ അയാളോട് പറഞ്ഞു: വിവാഹ വാര്‍ഷിക ആശംസകള്‍. ആ സമ്മാനം കടയില്‍ നിന്നുംകൊണ്ടുകൊടുത്ത ആളെയാണ് താന്‍ കണ്ടതെന്ന് അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്. അടിസ്ഥാനരഹിത സംശയങ്ങള്‍ അവിശ്വാസങ്ങളിലേക്കുളള വാതിലുകളാണ് തുറക്കുക. സംശയം സ്വാഭാവികമാണ്. പക്ഷേ, എന്തിനേയും സംശയിക്കുന്നത് അസ്വാഭാവികവും അനാരോഗ്യകരവുമാണ്. സഹയാത്രികരെ സംശയിക്കുന്നവര്‍ക്ക് ഒരിക്കലും സന്തോഷത്തോടെ ജീവിതം തുടരാനാകില്ല. അതുപോലെ സംശയദൃഷ്ടിയോടെ പെരുമാറുന്നവരുടെ കൂടെ സഞ്ചരിക്കാനുമാകില്ല. തനിക്ക് വേണ്ട തെളിവുകള്‍ പരതി നടക്കും എന്നതാണ് സംശയരോഗികളുടെ പ്രധാന പ്രശ്‌നം. പിന്നീട് സംഭവിക്കുന്നതെല്ലാം, തനിക്കനുകൂലമായി അയാള്‍ മാറ്റുകയും ചെയ്യും. അനാവശ്യമായ സംശയങ്ങള്‍ ഒരാളുടെ വ്യക്തിത്വത്തോടുളള അനാദരവാണ്. സംശയാതീതമായി ജീവിക്കാന്‍ കഴിയുക എന്നതാണ് തെളിമയുളള ജീവിതത്തിനടിസ്ഥാനം. അതെ, നമുക്ക് തെളിമയോടെ ഈ ചെറിയ ജീവിതം ജീവിച്ചു തീര്‍ക്കാം – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *