yt cover 25

https://dailynewslive.in/ ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ ഒരു മാസത്തിനകം അറസ്റ്റ് ചെയ്തത് 7307 പേരെ. ലഹരിവസ്തുക്കളുടേയും എംഡിഎംഎ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് ഒരു മാസം പിന്നിടുകയാണ്. സംസ്ഥാനവ്യാപകമായി 70277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസ്സുകളില്‍ മാരക മയക്കുമരുന്നുകളായ 3.952 കി.ഗ്രാം എം.ഡി.എം.എ, 461.52 കി.ഗ്രാം കഞ്ചാവും, 5132 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.

https://dailynewslive.in/ മയക്കുമരുന്നിനെതിരെ എക്സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേര്‍. മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതല്‍ ശക്തമാക്കാനും അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത തുടരാനും മന്ത്രി നിര്‍ദേശം നല്‍കി.

https://dailynewslive.in/ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണ്ടത് ഇരട്ടത്താപ്പില്ലാതെ ആകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഇതില്‍ പ്രഭാതഭക്ഷണവും അത്താഴ വിരുന്നും നടത്തിയുള്ള നയതന്ത്രജ്ഞതയ്ക്ക് സ്ഥാനമുണ്ടാകരുത്. ജന സംഖ്യാടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

*സ്വപ്നസമാനമായ യാത്രകള്‍ പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം*

വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നിധികുംഭങ്ങള്‍ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകള്‍. ഓരോ യാത്രയും നമുക്കായി കരുതി വെക്കുന്നത് എന്ത് മാത്രം അവര്‍ണനീയമായ മുഹൂര്‍ത്തങ്ങളാണ്. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് ഈ അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം നാളെ നടക്കുമെന്ന് പി കെ കൃഷ്ണദാസ്. ഒറ്റ പത്രിക മാത്രമാണ് സമര്‍പ്പിക്കുന്നതെന്നും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരികയെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

https://dailynewslive.in/ ഹയര്‍സെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിന്റെ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് കണ്ടെത്താനാണ് നിര്‍ദ്ദേശം. അക്ഷരത്തെറ്റുകള്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കില്‍ മൂല്യനിര്‍ണയ സമയത്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്ര മന്ത്രി സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്ര മന്ത്രിയോട് അവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പറ്റിയില്ലേ? കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു കുറ്റപ്പെടുത്തി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ലോക ജലദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാര്‍ച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവ കേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

https://dailynewslive.in/ കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ ജോര്‍ജ് പുന്നക്കാട്ടിലിന് എതിരായ വനംവകുപ്പിന്റെ കേസ് ഭരണഘടനയോടുളള വെല്ലുവിളി എന്ന് കോതമംഗലം രൂപത. ആലുവ മൂന്നാര്‍ രാജപാതയിലെ ജനമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് ആയിരുന്നു മുന്‍ രൂപത അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തത്. വനംവകുപ്പിന് അവകാശമില്ലാത്ത റോഡ് ആണ് ഇതെന്ന് കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി.

https://dailynewslive.in/ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികളെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നിരപരാധികളെ രക്ഷിക്കാന്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ലെന്നും കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേര്‍ക്കുകയെന്നും ജയരാജന്‍ ചോദിച്ചു.

https://dailynewslive.in/ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുമെന്നും കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമാണിതെന്നും മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാര്‍ച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാംവാരം നടക്കും.

https://dailynewslive.in/ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം. യു ജി സി യുടെ നമ്പര്‍ 1 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അറിയിപ്പ് വന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു . കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി സര്‍വ്വകലാശാല മാറുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

https://dailynewslive.in/ ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശു മരണം. അഞ്ചര മാസം പ്രായമുള്ള കുട്ടിയാണ് ഇന്നലെ രാവിലെ മരിച്ചത് കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടര്‍ന്നെന്ന് എസ്എടി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് അണുബാധയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

https://dailynewslive.in/ കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

https://dailynewslive.in/ താമരശ്ശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി. ഗ്രേഡ് എസ്ഐ നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. പരാതിയുടെ ഗൗരവം മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തി എന്ന വിലയിരുത്തലിലാണ് നടപടി.

https://dailynewslive.in/ താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, എംഡിഎംഎ വിഴുങ്ങിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.

https://dailynewslive.in/ കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. രഞ്ജിത്തിന്റെ അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കടുത്ത സാമ്പത്തിക ബാധ്യത തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

https://dailynewslive.in/ തൊടുപുഴയില്‍ കൊല്ലപ്പെട്ട ബിജു ജോസഫ് പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം. ബിജു ജോസഫ് കൊലക്കേസില്‍ മുഖ്യപ്രതിയും ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോന്‍ ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോന്‍. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

https://dailynewslive.in/ തൃശ്ശൂരില്‍ ഇന്നലെ പെയ്തത് പതമഴ. അമ്മാടം, കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. മഴ ശമിച്ചതോടെയാണ് റോഡുകളിലും ഓടകളിലും സോപ്പുപതപോലെയുള്ള പ്രതിഭാസം കണ്ടത്. വേഗത്തില്‍ പത അപ്രത്യക്ഷമാകുകയും ചെയ്തു. അതേസമയം പതമഴയില്‍ ആശങ്ക വേണ്ടെന്നും വേനല്‍ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി.

https://dailynewslive.in/ 2024 ലെ ജ്ഞാനപീഠം പുരസ്‌കാരം ഛത്തീസ്ഗഡില്‍ നിന്നുള്ള പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക്. കവിത, കഥ, നോവല്‍ തുടങ്ങി വിവിധ സാഹിത്യമേഖലകള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പ്രതിഭാ റേയുടെ അദ്ധ്യക്ഷതയിലുള്ള സമിതി വിനോദ് കുമാര്‍ ശുക്ലയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ എഴുത്തുകാരനാണ് 88കാരനായ വിനോദ് കുമാര്‍ ശുക്ല.

https://dailynewslive.in/ ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് സിബിഐ. അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ അന്തിമ റിപ്പോര്‍ട്ട് മുംബൈ കോടതിയില്‍ സമര്‍പ്പിച്ചു. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവര്‍ത്തിക്ക് മരണത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക അതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പുണെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥക്ക് അനുകൂലമായ കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവര്‍ത്തകന്‍ നല്‍കിയ അപ്പീലിലാണ് ബോംബേ ഹൈക്കോടതിയുടെ വിധി. മുടി കൈകാര്യം ചെയ്യാന്‍ ജെസിബി ഉപയോഗിക്കേണ്ടി വരും എന്ന ഉദ്യോഗസ്ഥന്റെ കമന്റാണ് പരാതിക്കിടയാക്കിയത്.

https://dailynewslive.in/ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്നു പണം കണ്ടെത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തുക കണ്ടെത്തിയ സംഭവത്തില്‍ ചീഫ് ജസ്റ്റീസ് നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രീം കോടതി പുറത്തുവിട്ടത്. കത്തിയ നിലയില്‍ കറന്‍സി നോട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. പണം എത്രയെന്ന് കണ്ടെത്തിയിട്ടില്ല. പാതി നോട്ട് കെട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

https://dailynewslive.in/ കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചുവിട്ടെന്ന് ഇന്‍ഡിഗോ. പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി എയര്‍ ഇന്ത്യയും അറിയിച്ചു.

https://dailynewslive.in/ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഞായറാഴ്ച ആശുപത്രി വിടാമെന്നും സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളെ ആശീര്‍വദിക്കുമെന്നും ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെ റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നും വത്തിക്കാന്‍ അറിയിച്ചു. അതേസമയം രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

https://dailynewslive.in/ ലബനനിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമ, ഷെല്‍ ആക്രമണം. ഒരു കുട്ടിയുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. 8 പേര്‍ക്കു പരുക്കേറ്റു. അതിര്‍ത്തിക്കപ്പുറം ലബനീസ് മേഖലയില്‍നിന്നു റോക്കറ്റാക്രമണം നടത്തിയതിനുള്ള പ്രത്യാക്രമണമാണിതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

https://dailynewslive.in/ ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 56 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടേയും 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 36 പന്തില്‍ പുറത്താവാതെ 59 റണ്‍സെടുത്ത വിരാട് കോലിയുടേയും 31 പന്തില്‍ 56 റണ്‍സെടുത്ത ഫിലിപ് സാള്‍ട്ടിന്റേയും ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.

https://dailynewslive.in/ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് കളികള്‍. 3.30 ന് നടക്കുന്ന ആദ്യമത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടും. വൈകീട്ട് 7.30 നുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും.

https://dailynewslive.in/ മുന്‍നിര സ്വര്‍ണ പണയ എന്‍.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിംഗ് എസ് ആന്‍ഡ് പി ഗ്ലോബല്‍ ബി.ബി പ്ലസ് സ്റ്റേബിള്‍ ഔട്ട്‌ലുക്കിലേക്ക് ഉയര്‍ത്തി. കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറ, മികച്ച റിസ്‌ക്ക് മാനേജ്‌മെന്റ്, നവീന നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണ് റേറ്റിംഗിലെ വര്‍ദ്ധനയ്ക്ക് സഹായമായത്. പുതിയ തീരുമാനം മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല വളര്‍ച്ച പദ്ധതികളില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മുത്തൂറ്റ് ഫിനാന്‍സിന് നല്‍കിയിരുന്ന ഇഷ്യൂവര്‍ ക്രെഡിറ്റ് റേറ്റിംഗ് ബിബി/ബിയില്‍ നിന്ന് ബിബി പ്ലസ്/ ബി ആയി ഉയര്‍ത്തിയെന്ന് എസ്. ആന്‍ഡ് പി. ഗ്ലോബല്‍ റേറ്റിംഗ്‌സ് വ്യക്തമാക്കി. കമ്പനിയുടെ മികച്ച മൂലധനവും വരുമാനവും അടുത്ത 12 മാസത്തേക്ക് നിലനിര്‍ത്തുമെന്നും ശക്തമായ നിയന്ത്രണ സംവിധാനങ്ങള്‍ നേട്ടമാകുമെന്നുമാണ് സൂചിപ്പിക്കുന്നത്.

https://dailynewslive.in/ തമന്നയുടെ വരാനിരിക്കുന്ന ചിത്രം ‘ഒഡെല 2’ന്റെ റിലീസ് ഡേറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 2022 ലെ തെലുങ്ക് ചിത്രമായ ഒഡെല റെയില്‍വേ സ്റ്റേഷന്റെ തുടര്‍ച്ചയാണ് ഒഡെല 2. ഇപ്പോള്‍ പുറത്തിറക്കിയ പുതിയ പോസ്റ്റര്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ 17ന് റിലീലസ് ചെയ്യും. ആദ്യ ചിത്രം ഒഡെല റെയില്‍വേ സ്റ്റേഷന്‍ ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രം ആണെങ്കില്‍ ഒഡെല 2 ഒരു ഫാന്റസി ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇറങ്ങുന്നത്. ശിവ ശക്തി സംബന്ധിച്ച് ഒന്നിലധികം പരാമര്‍ശങ്ങളുണ്ട് ടീസറില്‍. തമന്ന മെറൂണ്‍ വസ്ത്രം ധരിച്ച്, രുദ്രാക്ഷം ധരിച്ച് സന്യാസി വേഷത്തിലാണ് എത്തുന്നത്. ഒരു ഡിവൈന്‍ വേഷത്തിലാണ് താരം. സുദ്ദല അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിര്‍മ്മിക്കുന്നത് മധു ക്രിയേഷന്‍സും സമ്പത്ത് നന്ദി ടീം വര്‍ക്കുമാണ്. തമന്ന ഭാട്ടിയയെ കൂടാതെ, വസിഷ്ഠ എന്‍ സിംഹ, ഹെബാ പട്ടേല്‍, നാഗ മഹേഷ്, വംശി, യുവ എന്നിവരും അഭിനയിക്കുന്നു.

https://dailynewslive.in/ കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 2026 മാര്‍ച്ച് 19നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത് എന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നത്. റിലീസിന് മുന്നോടിയായി ടോക്സിക്കിന്റെ നിര്‍മ്മാതാക്കള്‍ രാജ്യവ്യാപകമായി ഒരു പ്രമോഷണല്‍ ടൂര്‍ ആസൂത്രണം ചെയ്യുന്നു എന്നും വിവരമുണ്ട്. യാഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ആരാധകരുമായി സംവദിക്കും എന്നാണ് വിവരം. ഈ ടൂറില്‍ ഗ്രാന്‍ഡ് ഫാന്‍ ഇവന്റുകളും ഉണ്ടാകും എന്നാണ് വിവരം. ഇംഗ്ലീഷിന് പുറമേ കന്നഡയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ആഗോള ചലച്ചിത്രാനുഭവമായി ടോക്സിക് മാറ്റാനാണ് ഇത്തരം ഒരു ശ്രമം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍, അന്തര്‍ദേശീയ ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്യും. ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന യാഷിന്റെ ‘ടോക്സിക്’ ക്രോസ്-കള്‍ച്ചറല്‍ കഥപറച്ചില്‍ രീതിയിലാണ് ഒരുങ്ങുന്നത് എന്നാണ് വിവരം.

https://dailynewslive.in/ 2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ ടിവിഎസ് അപ്പാച്ചെ ശ്രേണി നാലുലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പന മറികടന്നു. 2019 സാമ്പത്തിക വര്‍ഷത്തിനുശേഷം രണ്ടാം തവണയാണ് ഈ മോട്ടോര്‍സൈക്കിള്‍ ഈ നാഴികക്കല്ല് പിന്നിടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ശക്തമായ വില്‍പ്പന അപ്പാച്ചെ സീരീസ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടിവിഎസ് മോട്ടോര്‍സൈക്കിള്‍ ആണെന്ന് വ്യക്തമാക്കുന്നു. 150 സിസി മുതല്‍ 200 സിസി വരെയുള്ള വിഭാഗത്തില്‍ ഇത് ജനപ്രിയമാണ്. ഇതിന് 40 ശതമാനം വിപണി വിഹിതമുണ്ട്. ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് 2025 സാമ്പത്തിക വര്‍ഷം ശക്തമായ ഒരു വര്‍ഷമായിരുന്നു. 11 മാസത്തെ ഇരുചക്ര വാഹനങ്ങളുടെ മൊത്ത വില്‍പ്പന (സ്‌കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, മോപ്പഡുകള്‍) 3.22 ദശലക്ഷം യൂണിറ്റിലെത്തി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണ് (ഏപ്രില്‍ 2023 മുതല്‍ ഫെബ്രുവരി 2024 വരെ). ടിവിഎസ് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 24% വളര്‍ച്ചയുണ്ടായി.

https://dailynewslive.in/ ആയോധനകലയും മറ്റെല്ലാ കായികാഭ്യാസങ്ങളും ഉള്‍പ്പെടെയുള്ള ധ്യാനസ ങ്കേതങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ഗുണവിശേഷമാണ് സംഭവിക്കുന്ന നിമി ഷത്തില്‍ ഉണര്‍ന്നിരിക്കുക എന്നത്. നിശ്ചിത നിമിഷത്തില്‍, നിശ്ചിത സ്ഥലത്ത് ഉണര്‍വോടെ സന്നിഹിതമായിരിക്കുക എന്ന ആ ഗുണത്തെയാണ് ഓഷോ അവ ബോധം എന്ന് വിളിക്കുന്നത്. ഓരോ നിമിഷത്തെയും ഓരോ ശബ്ദത്തെയും ഓരോ ചിന്തയെയും കുറിച്ചുള്ള തിരിച്ചറിവാണ് അവബോധം. സ്വമാര്‍ഗം നിശ്ചയിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ജീവിതത്തിന്റെ എല്ലാ ഭാവത്തിലും സ്വതന്ത്രമായിരിക്കുന്നതിനുമുള്ള താക്കോലാണ് അവബോധമെന്ന് ഓഷോ പറയുന്നു. ഏറ്റവും ശ്രദ്ധാലുവായി മനസര്‍പ്പിച്ച് ധ്യാനാത്മകമായി, സ്നേഹത്തോടെ, കരുതലോടെ ആത്മബോധത്തോടെ എങ്ങനെ ജീവിക്കാമെന്ന് ഈ പുസ്തകത്തിലൂടെ ഓഷോ നമുക്ക് പറഞ്ഞു തരുന്നു. ‘അവബോധം’. ഓഷോ. സൈലന്‍സ് ബുക്സ്. വില 275 രൂപ.

https://dailynewslive.in/ ഒരു ദിവസം ഏതാണ്ട് അഞ്ചും ആറും തവണ മെഷീന്‍ കാപ്പി കുടിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ ഈ ശീലം അത്ര സേയ്ഫ് അല്ലെന്നാണ് സ്വീഡിഷ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഇത്തരം മെഷീനുകളില്‍ നിന്നുള്ള കാപ്പിയില്‍ കൊളസ്ട്രോളിന്റെ അളവു വര്‍ധിപ്പിക്കുന്ന ഡൈറ്റര്‍പീനുകളായ കഫെസ്റ്റോള്‍, കഹ്വിയോള്‍ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇത് കാലക്രമേണ ഹൃദ്രോഗങ്ങളിലേക്കു നയിക്കാം. ഫില്‍റ്റര്‍ ചെയ്യപ്പെടാത്ത കാപ്പികളില്‍ ഇവയുടെ അളവു കൂടുതലായിരിക്കുമെന്ന് ഉപ്‌സാല സര്‍വകലാശാലയിലെയും ചാല്‍വേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ക്ക് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ എല്ലത്തരം കാപ്പികളും ഒരുപോലെയല്ല. ഫില്‍റ്റര്‍ ചെയ്യാത്ത കാപ്പി കൊളസ്‌ട്രോള്‍ അളവു കൂട്ടും. കോഫി മെഷീനില്‍ ഉണ്ടാക്കുന്ന കാപ്പിയില്‍ കടലാസില്‍ ഫില്‍ട്ടര്‍ ചെയ്യുന്ന കാപ്പിയെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന സംയുക്തങ്ങള്‍ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. 14 വ്യത്യസ്ത ഓഫീസ് മെഷീനുകളില്‍ നിന്നുള്ള കാപ്പികള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇത്തരം കാപ്പികളില്‍ കഫെസ്റ്റോള്‍, കഹ്വിയോള്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. സാധാരണയായി, പേപ്പര്‍ ഫില്‍ട്ടറുകള്‍ ഈ പദാര്‍ത്ഥങ്ങളെ ഫില്‍ട്ടര്‍ ചെയ്തെടുക്കുന്നു. എന്നാല്‍ മെഷീനില്‍ അല്ലെങ്കില്‍ ബ്രൂവറുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലോഹ ഫില്‍ട്ടറുകള്‍ അവയെ ഫില്‍ട്ടര്‍ ചെയ്യാതെ കടത്തിവിടുകയും നിങ്ങളുടെ കാപ്പില്‍ അവയുടെ സാന്ദ്രത കൂടുകയും ചെയ്യുന്നു. ബ്രൂയിങ് മെഷീനുകള്‍: ലോഹ ഫില്‍ട്ടറുകളിലൂടെ ചൂടുവെള്ളം കടത്തിവിടുന്ന ഏറ്റവും സാധാരണമായ ഓഫീസ് കോഫി മേക്കറുകള്‍. ഇവയിലാണ് ഏറ്റവും ഉയര്‍ന്ന ഡൈറ്റര്‍പീന്‍ അളവ് ഉണ്ടായിരുന്നത്. ലിക്വിഡ്-മോഡല്‍ മെഷീനുകള്‍: ഇവ ലിക്വിഡ് കോഫി കോണ്‍സെട്രേഷന്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തിയാണ് കാപ്പി ആയി പുറത്തു വരുന്നത്. ബ്രൂയിങ് മെഷീനുകള്‍ അപേക്ഷിച്ച് ഡൈറ്റര്‍പീന്‍ അളവ് കുറവാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ കിതച്ചുകൊണ്ടാണ് ആ വഴി ഓടുന്നത്. നന്നേ ക്ഷീണിതനാണ്. നിലവിളിക്കുന്നുമുണ്ട്. എതിരേവന്നയാള്‍ കാര്യമന്വേഷിച്ചു. അയാള്‍ പറഞ്ഞു: എന്റെ വീട് ഇവിടെയടുത്താണ്. ഞാന്‍ വര്‍ഷങ്ങളായി ഈ വഴിയാണ് സഞ്ചരിക്കുന്നത്. അപ്പോള്‍ വഴിപോക്കന്‍ ചോദിച്ചു: ഇതൊന്നും ഞാന്‍ ചോദിച്ചതിന് ഉത്തരമല്ലല്ലോ.. ഇതൊന്നും ഈ ഓട്ടത്തിന്റെ കാരണവുമല്ല. എന്താണ് പ്രശ്‌നം? അയാള്‍ പറഞ്ഞു: അല്‍പം മുമ്പ് ഒരു പാമ്പ് എന്നെ കടിച്ചു. എന്നിട്ട് ഈ വഴിയാണ് പോയത്. ഞാന്‍ അതിനെ തേടിപോവുകയാണ്. ഈ വഴി എന്റെയാണ്. എന്നെ എന്തിനാണ് കടിച്ചതെന്ന് ചോദിക്കണം. ഇത് പറഞ്ഞുപ്പോഴേക്കും അയാള്‍ കുഴഞ്ഞുവീണു. അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നത് ആരുടേയും യോഗ്യത നോക്കിയിട്ടല്ല. സുകൃതങ്ങള്‍ മാത്രം ചെയ്യുന്നവരുടെ ജീവിതത്തിലും അനര്‍ത്ഥങ്ങള്‍ കടന്നുവരാറുണ്ട്. സംഭവിക്കുന്ന അപകടങ്ങളല്ല. അവയോടുളള പ്രതികരണങ്ങളാണ് തുടര്‍ജീവിതത്തിന്റെ നീളവും വീതിയും തീരുമാനിക്കുന്നത്. ഏത് ദുരന്തത്തിലും തല്‍ക്ഷണം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ദുരിതമുണ്ടാക്കിയവയുടെ പിന്നാലെ പായലല്ല വേണ്ടത്. സ്വന്തം അതിജീവനത്തിനുളള മാര്‍ഗ്ഗം കണ്ടെത്തുകയാണ് ചെയ്യേണ്ടത്. എത്ര നന്മയോടെ ജീവിച്ചാലും അപമാനിക്കപ്പെടാം, ആക്രമിക്കപ്പെടാം. പ്രായോഗികമായി പെരുമാറുക എന്നത് മാത്രമാണ് പരിഹാരം. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *