yt cover 22

https://dailynewslive.in/ വയനാട് പുനരധിവാസത്തില്‍ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഹൈക്കോടതിക്ക് മുകളിലാണോ ദില്ലിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തില്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കര്‍ശനമായും സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചു. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് പോലും കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു.

https://dailynewslive.in/ വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതില്‍ ചില വ്യവസ്ഥതകളടക്കം ഉള്‍പ്പെടുത്തിയതായും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ രേഖാമൂലം ഇത് ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല. ഇതും കോടതിയുടെ വിമര്‍ശനത്തിന് കാരണമായി.

https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടികാഴ്ചയ്ക്ക് അനുമതി തേടിയ സംഭവം ലോക്സഭയിലുന്നയിച്ച് കെ സി വേണുഗോപാല്‍. സംഭവത്തില്‍ വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തെയും, സംസ്ഥാനം കേന്ദ്രത്തേയും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണെന്നും ഇത് പ്രശ്നം പരിഹരിക്കാന്‍ ഗുണമാകില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

*ലേ ലഡാക്കിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

8,370 അടി മുതല്‍ 25,400 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്ക്, ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ലേ ലഡാക്കിലേക്ക് 6 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ കൂടിക്കാഴ്ചയ്ക്ക് മന്ത്രി വീണാ ജോര്‍ജ് സമയം തേടിയത് അറിഞ്ഞില്ലെന്നും മന്ത്രിയുമായി അടുത്തയാഴ്കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരിച്ചെത്തി. കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്‍മെന്റ് തേടിയത് എന്നാണെന്ന കാര്യത്തില്‍ വിവാദം കനക്കുന്നതിനിടെയും വ്യക്തത വരുത്താന്‍ ആരോഗ്യ മന്ത്രി തയ്യാറായില്ല. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമങ്ങളെ പഴിച്ച വീണാ ജോര്‍ജ്, ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നും കൊച്ചിയില്‍ പറഞ്ഞു.

https://dailynewslive.in/ ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. സമരം തീരാതിരിക്കാന്‍ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയില്‍ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

*

class="selectable-text copyable-text false x117nqv4">ലേ ലഡാക്കിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

8,370 അടി മുതല്‍ 25,400 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്ക്, ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ലേ ലഡാക്കിലേക്ക് 6 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം. സമരക്കാരെ സര്‍ക്കാര്‍ പുച്ഛിക്കുന്നുവെന്നും സമരം ഒത്തുതീര്‍പ്പാര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും തുടര്‍ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ലെന്നും അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ത്തി ഇറങ്ങിപ്പോക്കിന് തൊട്ടു മുമ്പ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിന് സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു.

https://dailynewslive.in/ ആശ പ്രവര്‍ത്തകരുടേത് രാഷ്ട്രീയ സമരമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ തരണമെന്ന് പറയുന്നത് വസ്തുതകളുമായി ബന്ധപ്പെട്ടതല്ലെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ അല്ല സമരത്തില്‍ വിഷയമാക്കിയിട്ടുള്ളതെന്നും 90% ആശാവര്‍ക്കര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു തന്ന അവാര്‍ഡാണ് സസ്പെന്‍ഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. സിപിഐയില്‍നിന്ന് ആറു മാസത്തെ സസ്പെന്‍ഷന്‍ നേരിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അന്തരിച്ച മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്നും പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞതെന്നും അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ലെന്നും പാര്‍ട്ടി നടപടി എന്നോ പ്രതീക്ഷിച്ചതാണെന്നും എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അത് അംഗീകരിക്കുമെന്നും ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന ശശി തരൂരിന്റെ നിലപാടുകളില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. തരൂരിനെ ഹൈക്കമാന്റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂര്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനവും കടുത്തിട്ടുണ്ട്.

https://dailynewslive.in/ എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഫാര്‍മസിസ്റ്റ് വി.സി ദീപയുടെ പരാതിയില്‍ ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ് കേസെടുത്തത്. പരാതിയില്‍ കേസെടുത്ത കൊച്ചി സിറ്റി പൊലീസ് ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കും ദീപ പരാതി നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ മാര്‍ച്ച് 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് എസ്എസ്എല്‍സി പരീക്ഷകളെ ബാധിക്കില്ല. എസ് ബി ഐയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ നിര്‍ദേശിക്കുന്ന സമയത്ത് തന്നെ ബാങ്ക് അധികൃതരെത്തി പരീക്ഷാ നടത്തിപ്പുകാര്‍ക്ക് കൈമാറും. ഇതിനായി നിര്‍ദേശം നല്‍കിയതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) അറിയിച്ചു.

https://dailynewslive.in/ ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനമുണ്ടാകുക. തിങ്കളാഴ്ച സംസ്ഥാന കൗണ്‍സിലിന് മുമ്പായി ഞായറാഴ്ച കോര്‍ കമ്മിറ്റി ചേരും.

https://dailynewslive.in/ ബിജെപി പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. പത്താം പ്രതിയെ വെറുതെ വിട്ടു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്.

https://dailynewslive.in/ നിരവധി ലഹരി കേസുകളില്‍ പ്രതിയായ യുവാവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ലഹരി മാഫിയക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് നൂറനാട് സ്വദേശി ഷൈജുഖാന്‍ എന്ന ഖാന്‍ പി കെ (41) യുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 2020 മുതല്‍ നൂറനാട് പൊലീസ്, നൂറനാട് എക്സൈസ്, ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷൈജു ഖാന്‍.

https://dailynewslive.in/ ഇടുക്കി പെരിയാര്‍ കടുവാ സങ്കേതത്തിലെ തമിഴ്നാട് ഐ.ബിക്ക് സമീപം വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ വിജേഷ് വിജയന്‍ (32), കടമനാട് സ്വദേശി അരവിന്ദ് രഘു(22) എന്നിവരാണ് പിടിയിലായത്.

https://dailynewslive.in/ ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോട്ടയം ജില്ലാ സെഷന്‍സ് കോടതി മാറ്റി. കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മരിച്ച ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം കോടതി ഹര്‍ജി പരിഗണിക്കും.

https://dailynewslive.in/ പണി എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊച്ചിയില്‍ കാപ്പാ കേസ് പ്രതിയുടെ അതിക്രമമെന്ന് റിപ്പോര്‍ട്ടുകള്‍. തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി ആക്രമിച്ച ശ്രീരാജിനെ പൊലീസ് പിടികൂടി. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കത്തിയുമായെത്തിയാണ് പ്രതി ആക്രമിച്ചത്. പെണ്‍കുട്ടിയുമായുള്ള അടുപ്പം പറഞ്ഞായിരുന്നു ആക്രമണമെന്നാണ് വിവരം.

https://dailynewslive.in/ കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ കൊച്ചു ആട്ടുകാല്‍ സ്വദേശി ഷെമീം മന്‍സില്‍ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് വിവരം. ഒന്നര മാസം മുന്‍പാണ് ഇദ്ദേഹത്തിന് പ്രമോഷന്‍ കിട്ടിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

https://dailynewslive.in/ സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് എത്തുന്ന ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങുന്നതിന് മുമ്പും ശേഷവും ബന്ധപെട്ട രേഖകള്‍ വ്യാപാരിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനയ്ക്കായി ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങള്‍ ഏതൊക്കെ എന്നുമുള്ള ഔദ്യോഗിക രേഖകള്‍ ഇതിലുണ്ടാവണമെന്നുമാണ് നിര്‍ദ്ദേശം.

https://dailynewslive.in/ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരായ പോരാട്ടം കേവലം ലോക്സഭാ സീറ്റുകള്‍ക്ക് വേണ്ടിയല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. നാളെ ചെന്നൈയില്‍ നടക്കുന്ന യോഗത്തിനായി നേതാക്കള്‍ എത്തിത്തുടങ്ങി. മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ ബിജെപി ഇതര പാര്‍ട്ടികളുടെ ഐക്യ കര്‍മ്മ സമിതി രൂപീകരണമാണ് എം.കെ.സ്റ്റാലിന്‍ വിളിച്ച യോഗത്തിന്റെ പ്രധാന അജണ്ട.

https://dailynewslive.in/ ത്രിഭാഷാ വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് ആര്‍എസ്എസ്. മാതൃഭാഷ, പ്രാദേശിക ഭാഷ, ജോലിക്കാവശ്യമായ ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകള്‍ പഠിക്കണം എന്നാണ് ആര്‍എസ്എസ് നിലപാട്. മാതൃഭാഷ പ്രധാനമാണ്, അത് പ്രാഥമിക ഭാഷ ആയിരിക്കണം. ഹിന്ദി മേഖയിലെ ആര്‍എസ്എസ് കേഡര്‍മാരോട് ഒരു ദക്ഷിണേന്ത്യന്‍ ഭാഷ പഠിക്കാന്‍ ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത് സമൂഹത്തിന്റെ ഒരുമയ്ക്ക് സഹായകമാകും എന്നും ആര്‍എസ്എസ് സംഘടനാ ജനറല്‍ സെക്രട്ടറി മുകുന്ദ് സി ആര്‍ പറഞ്ഞു .

https://dailynewslive.in/ വ്യോമ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്ന ജിപിഎസ് സ്പൂഫിങ് ഇന്ത്യന്‍ വ്യോമപാതയിലും അനുഭവപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിമാന കമ്പനികളില്‍ നിന്ന് ലഭ്യമായ വിവരം അനുസരിച്ച് ഒന്നര വര്‍ഷത്തിനിടെ 465 തവണ, ജിപിഎസ് സിഗ്നലുകളെ കബളിപ്പിക്കാനുള്ള സ്പൂഫിങ് നടന്നതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹുല്‍ ലോക്സഭയെ അറിയിച്ചു.

https://dailynewslive.in/ സെക്സ് എജ്യുക്കേഷന്‍ നിര്‍ബന്ധിത പഠന വിഷയമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ലഹരിക്കെതിരെ സ്‌കൂള്‍ തലത്തില്‍ നിന്നേ പ്രതിരോധം സംഘടിപ്പിക്കും. 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സെക്സ് എജ്യുക്കേഷന്‍ നിര്‍ബന്ധിത പഠനവിഷയമാക്കും. ആഴ്ചയില്‍ രണ്ട് ക്‌ളാസുകള്‍ ആണ് ഉണ്ടാവുക. ഡോക്ടര്‍മാരും പോലിസ് ഉദ്യോഗസ്ഥരും ആണ് ക്ലാസ് എടുക്കുക.

https://dailynewslive.in/ കര്‍ണാടകയിലെ 48 എംഎല്‍എമാര്‍ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ എന്‍ രാജണ്ണ പറഞ്ഞു. ഇതില്‍ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎല്‍എമാര്‍ ഉണ്ട്.ദേശീയ പാര്‍ട്ടികളിലെ എംഎല്‍എ മാരും ഹണി ട്രാപ്പിന് ഇരകളാണ്. തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി.

https://dailynewslive.in/ ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.

https://dailynewslive.in/ യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ലഭിക്കുക. രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.

https://dailynewslive.in/ സൗദി അറേബ്യയിലെ കനത്ത മഴയില്‍ ഒരു മരണം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ തനോമ ഗവര്‍ണറേറ്റിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മുങ്ങിപ്പോവുകയായിരുന്നു.

https://dailynewslive.in/ വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകള്‍ കാരണം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

https://dailynewslive.in/ യുഎസ് എംബസി വിസ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് – വിസ ഏജന്റുമാര്‍ക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. യുഎസ് വിസ അപേക്ഷകളില്‍ വ്യാപകമായ ക്രമക്കേട് നടത്തി യുഎസ് സര്‍ക്കാരിനെ വഞ്ചിച്ചു എന്ന എംബസിയുടെ കണ്ടെത്തലോടെയാണ് ഏജന്റുമാര്‍ക്കെതിരെ കേസെടുത്തത്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീരിച്ച് പ്രവര്‍ത്തിക്കുന്ന വിസ ഏജറ്റുമാരാണ് അപേക്ഷകളിലും രേഖകളിലും കൃത്രിമം കാണിച്ചത്.

https://dailynewslive.in/ ഐപിഎല്ലിന്റെ പതിനെട്ടാം സീസണ് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലിവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം.

https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ പങ്കാളിത്തം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രൈവറ്റി ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റല്‍. ആദ്യഘട്ടമായി 18 ശതമാനം പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ 4,385 കോടി രൂപയ്ക്ക് ഏറ്റെടുക്കും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ മണപ്പുറം ഫിനാന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബെയിന്‍ ക്യാപിറ്റലിന്റെ ഉപകമ്പനികളായ ബി.സി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് XXV ലിമിറ്റഡ്, ബി.സി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് XIV ലിമിറ്റഡ് എന്നിവ വഴിയായിരിക്കും ഇടപാട്. ഓഹരി ഒന്നിന് 236 രൂപ നിരക്കിലാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. അതായത് ഓഹരിയുടെ ആറുമാസത്തെ ശരാശരി വില കണക്കാക്കി അതിന്റെ 30 ശതമാനം ഉയര്‍ന്ന (പ്രീമിയം) വിലയിലാണിത്. ഈ കരാറിന്റെ തുടര്‍ച്ചയായി പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തി 26 ശതമാനം ഓഹരികള്‍ കൂടി അധികമായി വാങ്ങാനും ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ച വാഗ്ദാനം ഓപ്പണ്‍ ഓഫറിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.

https://dailynewslive.in/ താങ്ങാനാവുന്ന വിലയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണായ പിക്സല്‍ 9എ അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി എ.ഐ, സര്‍ക്കിള്‍ ടു സെര്‍ച്ച്, മാജിക് ഇറേസര്‍, ഓഡിയോ മാജിക് ഇറേസ് തുടങ്ങി നിരവധി ഗൂഗിള്‍ എ.ഐ സവിശേഷതകളോടു കൂടിയാണ് ഫോണ്‍ എത്തുന്നത്. 48എം.പി പ്രധാന ക്യാമറയും 13എം.പി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് മറ്റൊരു സവിശേഷത. മുന്‍ഭാഗത്ത് 13എം.പി സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു. 23വാട്ട് വയര്‍ഡ് ചാര്‍ജിംഗ് പിന്തുണയുള്ള 5100 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. ഏറ്റവും പുതിയ ടെന്‍സര്‍ ജി4 ചിപ്‌സെറ്റാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാസം ഇന്ത്യയില്‍ റീട്ടെയില്‍ പങ്കാളികള്‍ വഴി പിക്സല്‍ 9എ വില്‍പ്പനയ്‌ക്കെത്തും. പരിമിതമായ കാലയളവിലേക്ക് 3,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുകളും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ആനുകൂല്യങ്ങളും ലഭിക്കും. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.3 ഇഞ്ച് ആക്റ്റുവ പോള്‍ഡ് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 15 ഒഎസിലാണ് പ്രവര്‍ത്തനം. ഗൂഗിള്‍ പിക്സല്‍ 9എ യുടെ 8+128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയാണ് വില. 8+256 ജിബി സ്റ്റോറേജ് മോഡല്‍ 56999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

https://dailynewslive.in/ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്‍’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ വിറ്റുപോയത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതു ചരിത്ര റെക്കോര്‍ഡ് ആണ്. വിജയ്യുടെ ലിയോ, അല്ലു അര്‍ജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡ് ആണ് ‘എമ്പുരാന്‍’ നിസ്സാര നിമിഷങ്ങള്‍കൊണ്ട് തകര്‍ത്തു കളഞ്ഞത്. മാര്‍ച്ച് 21 രാവിലെ ഒന്‍പത് മണിക്കാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. സകല കലക്ഷന്‍ റെക്കോര്‍ഡുകളും എമ്പുരാന്‍ തകര്‍ത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാന്‍ ആണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ രണ്ടാഴ്ചയ്ക്കു മുമ്പേ തീര്‍ന്നിരുന്നു. മാര്‍ച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാന്‍.

https://dailynewslive.in/ ‘ചിത്ത’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘വീര ധീര ശൂരന്‍’ ട്രെയിലര്‍ റിലീസായി. 1 മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിയാന്‍ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനമാണ് ഹൈലൈറ്റ്. രണ്ട് ഭാഗങ്ങളുളള സിനിമായകും വീര ധീര സൂരന്‍. പതിവിനു വിപരീതമായി പാര്‍ട്ട് 2 ആദ്യം റിലീസ് ചെയ്ത് പിന്നീട് സിനിമയുടെ പ്രീക്വല്‍ ഇറക്കാനാകും അണിയറക്കാര്‍ പദ്ധതിയിടുന്നത്. ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച വീര ധീര ശൂരനിലെ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ് ആണ്. എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://dailynewslive.in/ മാരുതിയുടെ ആദ്യ ചെറു കാര്‍ ഫ്രോങ്സിനും പിന്നീട് മറ്റു ചെറു വാഹനങ്ങളിലേയ്ക്കും ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിക്കാനാണ് മാരുതി ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ഗുരുഗ്രാമില്‍ പരീക്ഷണയോട്ടം നടത്തുന്ന ഫ്രോങ്സിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവിലെ ഫ്രോങ്സില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ ഇല്ലാതെയാണ് പുതിയ മോഡല്‍ എത്തുക. പുതിയ സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിക്കുന്ന ഇസഡ് സീരിസ് എന്‍ജിനായിരിക്കും പുതിയ കാറില്‍. ടൊയോട്ടയുടെ പാരലല്‍ ഹൈബ്രിഡില്‍ നിന്ന് വ്യത്യസ്തമായി സീരിസ് ഹൈബ്രിഡ് സാങ്കേതിക വിദ്യയായിരിക്കും ഫ്രോങ്സില്‍. ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എന്‍ജിന്‍ പുറത്തിറക്കി ഡീസല്‍ വിപണിയില്‍ നിന്നുള്ള പിന്‍മാറ്റത്തിന്റെ ക്ഷീണം തീര്‍ക്കാനാകും എന്നാണ് മാരുതി കരുതുന്നത്. ലീറ്ററിന് 35 മുതല്‍ 40 വരെ കിലോമീറ്റര്‍ ഇന്ധനക്ഷമത ഈ എന്‍ജിന്‍ നല്‍കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ഹൈബ്രിഡ് ഫ്രോങ്സിനെ മാരുതി വിപണിയിലെത്തിക്കും. ഫ്രോങ്സിന് പിന്നാലെ ബലേനോ, സ്വിഫ്റ്റ് എന്നീ ജനപ്രിയ വാഹനങ്ങളുടേയും ഹൈബ്രിഡ് മോഡല്‍ പുറത്തിറക്കും. സാങ്കേതികവിദ്യക്കൊപ്പം മൈലേജിലും ഞെട്ടിക്കും വിപ്ലവം നടത്താനാണ് മാരുതി ശ്രമം.

https://dailynewslive.in/ കവിതയിലെ പാരമ്പര്യധാരയുടെ പ്രതിനിധിയായിരിക്കേത്തന്നെ അതിന്റെ ശില്‍പ്പത്തിലും പരിചരണത്തിലും നവീനത സൃഷ്ടിക്കാനും കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല. അനിത വിശ്വത്തിന്റെ കവിതയ്ക്കുള്ള അനന്യവശ്യത അതാണ്: അതു നമ്മുടെ മഹിതമായ കാവ്യപാരമ്പര്യത്തിന്റെ സ്തന്യം ആവോളം പാനം ചെയ്ത് വളര്‍ന്നു; മലയാളകവിതയുടെ വേരുകളെ എന്നപോലെ അതു വളര്‍ന്നെത്തിയ ആകാശങ്ങളെയും അനായാസം ഉള്‍ക്കൊണ്ടു. ഭൂതത്തെയും ഭാവിയെയും ഒപ്പംനോക്കുന്ന ജാനസ് ദേവന്‍ ഈ പെണ്മഷിയിലൂടെ മലയാളം എഴുതുന്നു. അനിത വിശ്വത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘കൊട്ടോമ്പടി’. മാതൃഭൂമി ബുക്സ്. വില 123 രൂപ.

https://dailynewslive.in/ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ചില ആളുകള്‍ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യണം. പപ്പായ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് തരം ആള്‍ക്കാര്‍ ആരൊക്കെ എന്നറിയാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള എന്‍സൈം ആയ പപ്പെയ്ന്‍ ശക്തിയേറിയ ഒരു അലര്‍ജന്‍ ആണ്. അതായത് അലര്‍ജി ഉണ്ടാക്കും എന്നു ചുരുക്കം. അമിതമായി പപ്പായ ഉപയോഗിക്കുന്നത് ശ്വസനപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. ചില ആളുകളില്‍ അലര്‍ജി ഉണ്ടാകാന്‍ പപ്പായയുടെ ഉപയോഗം കാരണമാകും. പപ്പായയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാല്‍ വയറിളക്കത്തിനും നിര്‍ജലീകരണത്തിനും കാരണമാകും. സാധാരണയായി നാരുകള്‍ ദഹനത്തിന് സഹായിക്കുന്നവയാണ്. എന്നാല്‍ അമിതമായ ഉപയോഗം ആശ്വാസം നല്‍കുന്നതിനു പകരം മലബന്ധത്തിനു കാരണമാകും. പച്ചയോ പകുതി പഴുത്തതോ ആയ പപ്പായ ഗര്‍ഭിണികള്‍ കഴിക്കുന്നത് സുരക്ഷിതമല്ല. ദോഷഫലങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഗര്‍ഭിണികള്‍ പപ്പായ ഒഴിവാക്കുന്നതാണ് നല്ലത്. പപ്പായ അമിതമായി ഉപയോഗിക്കുന്നത് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉദരപ്രശ്നങ്ങള്‍ ഉള്ളവര്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പപ്പായയുടെ ഉപയോഗം പരിമിതപ്പെടുത്തണം. നിരവധി ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിന് പപ്പായ സഹായിക്കും. അവശ്യ വൈറ്റമിനുകളെല്ലാം പപ്പായയിലുണ്ട്. എങ്കിലും മുന്‍പ് സൂചിപ്പിച്ച വിഭാഗത്തിലുള്ളവര്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പപ്പായ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക. ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തും മുന്‍പ് ഇത്തരക്കാര്‍ തീര്‍ച്ചയായും ഒരു ആരോഗ്യവിദഗ്ധന്റെ സേവനം തേടേണ്ടതാണ്. വൃക്കയില്‍ കല്ല്, ലാറ്റക്സ് അലര്‍ജി, ചില രോഗാവസ്ഥകള്‍ ഇവയുള്ളവര്‍ പപ്പായ ഉപയോഗിക്കും മുന്‍പ് വൈദ്യനിര്‍ദേശം തേടണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.06, പൗണ്ട് – 111.24, യൂറോ – 93.15, സ്വിസ് ഫ്രാങ്ക് – 97.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.13, ബഹറിന്‍ ദിനാര്‍ – 228.32, കുവൈത്ത് ദിനാര്‍ -279.31, ഒമാനി റിയാല്‍ – 223.57, സൗദി റിയാല്‍ – 22.94, യു.എ.ഇ ദിര്‍ഹം – 23.43, ഖത്തര്‍ റിയാല്‍ – 23.62, കനേഡിയന്‍ ഡോളര്‍ – 60.07.