◾https://dailynewslive.in/ സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍, 22-ാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
◾https://dailynewslive.in/ നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍. രണ്ട് ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇവരില്‍ 100 പേര്‍ പ്രാഥമിക പട്ടികയിലാണ്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റിലാണ്.
◾https://dailynewslive.in/ ചാരവൃത്തിക്ക് പിടിയിലായ യു ട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച സംഭവത്തില്‍ മന്ത്രി റിയാസ് മറുപടി പറയണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു. ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും ആരൊക്കെ വേറെ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും റിയാസ് വ്യക്തിമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും കേരള സര്‍ക്കാര്‍ എപ്പോഴും രാജ്യവിരുദ്ധ ശക്തികള്‍ക്ക് തണലൊരുക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. പാക്കിസ്ഥാന്റെ ചാരന്‍മാര്‍ക്ക് ഇടത് സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിച്ചോയെന്ന് ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല ചോദിച്ചു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ഷഹ്സാദ് പൂനെവാല ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ കേരള സര്‍വകലാശാലയില്‍ ജോയിന്റ് റജിസ്ട്രാര്‍ ഹരികുമാറിനെതിരെ വിസി നല്‍കിയ സമയപരിധി അവസാനിച്ചു. അതേസമയം, വിസിയുടെ കാരണം കാണിക്കലിന് ജോ. രജിസ്ട്രാര്‍ മറുപടി നല്‍കിയില്ല. അദ്ദേഹം അവധിയില്‍ പ്രവേശിച്ചു. ഹരികുമാറിനെതിരായ നടപടി ആലോചിച്ച ശേഷമെന്ന് താല്‍ക്കാലിക വി സി സിസ തോമസ് അറിയിച്ചു. വിസി ഇന്‍ ചാര്‍ജ് സിസ തോമസ് പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ ജോയിന്റ് റജിസ്ട്രാര്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിസി നോട്ടീസ് നല്‍കിയത്.
◾https://dailynewslive.in/ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട കേസില്‍ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയെന്ന് ആശുപത്രി സൂപ്രണ്ട് ടി.കെ.ജയകുമാര്‍. അന്വേഷണം നടത്തുന്ന കളക്ടര്‍ക്ക് മുന്നില്‍ കാര്യങ്ങളൊന്നും മറച്ചുവയ്ക്കാനില്ലെന്നും സൂപ്രണ്ട് പറഞ്ഞു. മുടങ്ങിയ ശസ്ത്രക്രിയകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും നിലവില്‍ മറ്റ് ആശുപത്രികളിലേക്ക് രോഗികളേ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ സംസ്ഥാനത്തെ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലാണെന്നും തകര്‍ന്നു വീണത് ആരോഗ്യരംഗത്തെ കേരള മോഡല്‍ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍, അമ്മ സീതാലക്ഷ്മി, മകന്‍ നവനീത് എന്നിവരുമായി രാജീവ് സംസാരിച്ചു. ഷോണ്‍ ജോര്‍ജ് അടക്കമുള്ള ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പരിഹാസവുമായി കെ മുരളീധരന്‍. വീണ തൊട്ടതെല്ലാം കുളമാക്കിയെന്നും വാര്‍ത്ത വായിച്ച ചാനലിന്റെ പൊടിപോലുമില്ലെന്നും രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ ആ പാര്‍ട്ടിയുടെ കഷ്ടകാലം തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു. പിണറായിക്ക് വീണ എന്ന് കേട്ടാല്‍ പേടിയാണെന്നും വീട്ടിലും മന്ത്രിസഭയിലും വീണയുണ്ടെന്നും രണ്ടും പിണറായിയെ കൊണ്ടേ പോകൂ എന്ന് അദ്ദേഹം പരിഹസിച്ചു.
◾https://dailynewslive.in/ തൊണ്ടി വാഹനങ്ങള്‍ പൊലീസ് വാഹനങ്ങളാക്കണമെന്ന് മുന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കേസില്‍ പിടികൂടുന്ന അവകാശികളില്ലാത്ത വാഹനങ്ങള്‍ കണ്ടുകെട്ടണം. ആഴ്ചകള്‍ക്കുള്ളില്‍ നടപടിക്രമം പാലിച്ച് പൊലീസിലേക്ക് വാഹനം മാറ്റണം. 250 മുതല്‍ 300 വാഹനങ്ങള്‍ വരെയാണ് 15 വര്‍ഷം കഴിയുന്നതിനാല്‍ പൊളിക്കുന്നത്. ഇതിന് പകരം വാഹനങ്ങള്‍ വാങ്ങുന്നില്ല. ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇത് മറികടക്കാനുള്ള അടിയന്തിര പരിഹാരം അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങള്‍ കണ്ടുകെട്ടുന്നതാണെന്നും കത്തില്‍ പറയുന്നു.
◾https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി. മരട് പോലീസ് സ്റ്റേഷനിലാണ് സൗബിന്‍ അഭിഭാഷകനൊപ്പം ഹാജരായത്. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തി.
◾https://dailynewslive.in/ കനത്ത മഴ കാരണം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ യാത്ര തടസപ്പെട്ടു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡില്‍ ഹെലികോപ്ടര്‍ ഇറക്കാനായില്ല. ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങി. കാലവസ്ഥ അനുകൂലമെങ്കില്‍ കൊച്ചിയിലെ പരിപാടിക്ക് ശേഷം ധന്‍കര്‍ ഗുരൂവായൂരിലെത്തും.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*
◾https://dailynewslive.in/ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്ത (85)അന്തരിച്ചു. 64 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 56 വര്‍ഷം ഭാരത സഭയെ നയിച്ചു. ആത്മീയാചാര്യന്‍, സഭാതലവന്‍, സാംസ്‌കാരിക നേതാവ്, സഭാചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, സുറിയാനി ഭാഷാ പ്രേമി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
◾https://dailynewslive.in/ മലപ്പുറം കാളികാവില്‍ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് എത്തിച്ചത്. കടുവയെ ഇന്ന് ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ കോറന്റൈനില്‍ പാര്‍പ്പിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്.
◾https://dailynewslive.in/ കോഴിക്കോട് വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. സ്റ്റീല്‍ ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവുമ്മല്‍ സ്വദേശി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീല്‍ ബോംബ് പൊട്ടാത്തതാണെന്ന് സംശയം.
◾https://dailynewslive.in/ മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആള്‍ കസ്റ്റഡിയില്‍. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൊലീസ് കേസെടുത്തു. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാള്‍ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമര്‍ജന്‍സി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
◾https://dailynewslive.in/ ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ തവാവുര്‍ ഹുസൈന്‍ റാണ, ആക്രമണത്തില്‍ തന്റെ പങ്ക് സമ്മതിച്ചതായി റിപ്പോര്‍ട്ട്. താന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ തീഹാര്‍ ജയിലില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണ.
◾https://dailynewslive.in/ പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നതായി അധികൃതര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും കെട്ടിട അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും നീക്കം ചെയ്തതായും മരണസംഖ്യ സ്ഥിരീകരിച്ചുകൊണ്ട് ഓപ്പറേഷന്‍ വക്താവ് ഹസ്സന്‍ ഉല്‍ ഹസീബ് ഖാന്‍ പറഞ്ഞു.
◾https://dailynewslive.in/ പരാമവധി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സര്‍ക്കാരില്‍ നിന്ന് വാടകയുടെ അടിസ്ഥാനത്തില്‍ ലഭിച്ച പുതിയ വസതിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തന്റെ രണ്ട് പെണ്‍മക്കള്‍ക്ക് വീല്‍ചെയറില്‍ പോകാനുള്ള സൗകര്യം ഒരുക്കണമെന്നും ഇതിനായുള്ള കാലതാമസമാണ് ഒഴിയല്‍ നടപടികള്‍ വൈകാന്‍ കാരണമെന്നുമാണ് ചന്ദ്രചൂഡ് വിശദീകരിക്കുന്നത്.
◾https://dailynewslive.in/ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുന്നു. നാല് ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപം സംശയാസ്പദമായ ബോട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പൊലീസ്. റെവ്ദണ്ടയിലെ കോര്‍ലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാക് ബോട്ടാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
◾https://dailynewslive.in/ ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന വാദങ്ങള്‍ തള്ളി യുഎഇ അധികൃതര്‍. ചില സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരഭകര്‍, പ്രഗത്ഭരായ വ്യക്തികള്‍, ശാസ്ത്രജ്ഞര്‍, സ്പെഷ്യലിസ്റ്റുകള്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങള്‍ക്കാണ് ദീര്‍ഘകാല റസിഡന്‍സിയുള്ള ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് ഐസിപി വ്യക്തമാക്കി.
◾https://dailynewslive.in/ ഹമാസ് ആക്രമണത്തിന് പിന്നാലെ. പലസ്തീന്‍, ലബനന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളോട് യുദ്ധത്തിനിറങ്ങിയ ഇസ്രയേലില്‍ ഇപ്പോള്‍ യുദ്ധം ചെയ്യാന്‍ യുവാക്കളെ കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്. സൈന്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 54,000 തീവ്ര ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കടുത്ത എതിര്‍പ്പുകള്‍ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസയക്കാനാണ് സൈന്യത്തിന്റെ തീരുമാനം.
◾https://dailynewslive.in/ ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് പ്രധാന രാജ്യങ്ങളായ ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ പങ്കെടുത്തില്ല. അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബ്രിക്സ് വാര്‍ഷിക യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ചൈനയുടെ സമ്പദ്വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉച്ചകോടിയുടെ ഫലത്തെക്കുറിച്ചുള്ള പരിമിതമായ പ്രതീക്ഷകളുമാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ചൈനയുടെ തീരുമാനത്തിന്റെ കാരണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾https://dailynewslive.in/ ബ്രിക്സിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്സ് അമേരിക്കന്‍ വിരുദ്ധമെന്നും ബ്രിക്സിനോട് ചേര്‍ന്നു നില്ക്കുന്ന രാജ്യങ്ങള്‍ക്ക് പത്തു ശതമാനം അധിക തീരുവ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. തീരുവ ചുമത്തുന്നതിനോ കരാറുകള്‍ക്കോ ഉള്ള കത്തുകള്‍ ഇന്ന് അയച്ചു തുടങ്ങുമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. തീരുവ ഏകപക്ഷീയമായി അടിച്ചേല്പിക്കാനുള്ള നീക്കത്തെ ബ്രിക്സ് പ്രഖ്യാപനം എതിര്‍ത്തിരുന്നു.
◾https://dailynewslive.in/ ചൈനയെയും അമേരിക്കയെയും പിന്നിലാക്കി, സാമ്പത്തിക സമത്വത്തില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുന്നതായി ലോക ബാങ്ക് റിപ്പോര്‍ട്ട്. രാജ്യത്തെ സമ്പത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിലുള്ള തുല്യതയെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ഇതിനായി തയാറാക്കിയ ഗിനി ഇന്‍ഡക്‌സില്‍ ഇന്ത്യക്കുള്ളത് 25.5 പോയിന്റാണ്. ചൈനയെക്കാളും (35.7), യുഎസിനേക്കാളും (41.8) മുന്നിലാണ് ഇന്ത്യ. സ്ലോവാക് റിപ്പബ്ലിക്, സ്ലോവാനിയ, ബെലാറസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇന്‍ഡക്‌സ് നിരക്ക് കുറയുന്നതിന് അനുസരിച്ച് സമത്വം കൂടുന്നുവെന്നാണ് കണക്ക്. ലോകബാങ്കിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയില്‍ 2011 നും 2023 നും ഇടയില്‍ 17.1 കോടി ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് മുകളിലെത്തി. രാജ്യത്തെ ദാരിദ്ര്യത്തിന്റെ നിരക്ക് 16.2 ശതമാനത്തില്‍ നിന്ന് 2.3 ശതമാനത്തിലേക്ക് കുറഞ്ഞു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പോലുള്ള പദ്ധതികള്‍ പ്രകാരം 55 കോടി ജനങ്ങള്‍ക്ക് 2023 മാര്‍ച്ച് വരെ 3.48 ലക്ഷം കോടി രൂപ നല്‍കി. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. 41 കോടി ജനങ്ങള്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്. സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി 80 കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതായും ലോക ബാങ്ക് റിപ്പോര്‍ട്ടിലുണ്ട്.
◾https://dailynewslive.in/ മഴ നനഞ്ഞാലോ, അല്ലങ്കില്‍ വെള്ളത്തില്‍ വീണാലോ, അതിജീവിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണാണ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഐപി റേറ്റിങ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഐപി67, ഐപി68, ഐപി69 എന്നിങ്ങനെയാണ് ഐപി റേറ്റിങ് കാണിക്കുക. ആദ്യ അക്കം (0 മുതല്‍ 6 വരെ) പൊടി പോലുള്ള ഖരകണങ്ങളില്‍ നിന്നുള്ള സംരക്ഷണത്തെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ അക്കം (0 മുതല്‍ 9 വരെ) വെള്ളം, ഭക്ഷ്യയോഗ്യമായ ദ്രാവകങ്ങള്‍ തുടങ്ങിയ ദ്രാവകങ്ങളില്‍ നിന്നുള്ള സംരക്ഷണത്തെ സൂചിപ്പിക്കുന്നു. ഐപികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഡിവൈസ് കൂടുതല്‍ സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്നതാണ്. ഐപി67: പൊടിയില്‍ നിന്നും വെള്ളത്തില്‍ മുങ്ങുന്നതില്‍ നിന്നും 30 മിനിറ്റ് വരെ 1 മീറ്റര്‍ വരെ സംരക്ഷണം. ഐപി68: മികച്ച സംരക്ഷണം നല്‍കുന്നു ഡിവൈസുകളാണിവ. 1.5 മീറ്റര്‍ വരെ വെള്ളത്തില്‍ വരെ സുരക്ഷിതമാണ്, കൂടാതെ ഉപകരണത്തെ 30 മിനിറ്റ് വരെ വെള്ളത്തില്‍ നിന്ന് സംരക്ഷിക്കാനും കഴിയും. ഐപി69: ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണിത്, കൂടാതെ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള വാട്ടര്‍ ജെറ്റുകളെയും ഡിവൈസ് ആഴമുള്ള വെള്ളത്തില്‍ മുങ്ങിയാലും ഫോണ്‍ തകരാറിലാകില്ല. വിലകൂടിയ ഫോണുകള്‍ക്ക് മാത്രമേ ഉയര്‍ന്ന ഐപി റേറ്റിങ്ങുകള്‍ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ 20,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ക്ക് ഇത് നല്‍കുന്നുണ്ട്.
◾https://dailynewslive.in/ ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ‘ധുരന്ദര്‍’ന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്ത്. ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സാറാ അര്‍ജുന്‍ ആണ് രണ്‍വീറിന്റെ നായികയായി സിനിമയില്‍ എത്തുന്നത്. രണ്‍വീര്‍ സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബര്‍ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സര്‍ജിക്കല്‍’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ‘ധുരന്ദര്‍’ ഫസ്റ്റ് ലുക്ക് വിഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. വമ്പന്‍ ആക്ഷനും നിഗൂഢതയും നിറഞ്ഞ വിഡിയോക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്. ഹനുമാന്‍ കൈന്‍ഡ്, ജാസ്മിന്‍ സാന്‍ഡ്ലാസ് എന്നിവരുടെ ശബ്ദവും വിഡിയോയിലെ സംഗീതത്തിന് മാറ്റു കൂട്ടുന്നു.
◾https://dailynewslive.in/ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്‍കി അനൂപ് മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ശീലു ഏബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. അബാം മൂവീസിന്റെ ബാനറില്‍ ശീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. തീര്‍ത്തും ഹാസ്യത്തിന് ഒപ്പം കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ. ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ, സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അപര്‍ണതി, എന്‍.പി. നിസ, ഇതള്‍ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം ഈ മാസം തിയറ്റുകളിലെത്തും.
◾https://dailynewslive.in/ കെടിഎം 390 അഡ്വഞ്ചര്‍ എക്‌സ് മുഖം മിനുക്കിയെത്തുന്നു. കൂടുതല്‍ ഫീച്ചറുകളുമായെത്തുന്ന 390 അഡ്വഞ്ചര്‍ എക്‌സിന്റെ വില കെടിഎം ജൂലൈ 10ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുഖംമിനുക്കിയെത്തുന്ന കെടിഎം 390 അഡ്വഞ്ചര്‍ എക്‌സിന് നിലവിലെ മോഡലിനെ അപേക്ഷിച്ച് 12,000രൂപ അധികമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ കണക്കുകൂട്ടിയാല്‍ എക്‌സ് ഷോറൂം വില 3,03,126 രൂപയായിരിക്കും. 390 അഡ്വഞ്ചറിന്റെ ഏറ്റവും ഉയര്‍ന്ന മോഡലിനെക്കാള്‍ ഫുള്‍ ഇലക്ട്രോണിക്‌സ് സ്യൂട്ട് പുതിയ 390 അഡ്വഞ്ചര്‍ എക്‌സിലുണ്ടാവും. പുതിയ അഡ്വഞ്ചര്‍ എക്‌സില്‍ ഐഎംയു എത്തുന്നതോടെ വളവുകളില്‍ എബിഎസ് സുരക്ഷയും ട്രാക്ഷന്‍ കണ്‍ട്രോളും ലഭിക്കും. ഇത് കെടിഎം അഡ്വഞ്ചറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഉള്ള ഫീച്ചറുകളാണ്. ക്രൂസ് കണ്‍ട്രോള്‍ സൗകര്യവുമായെത്തുന്ന എഡ്വഞ്ചര്‍ എക്‌സില്‍ സ്ട്രീറ്റ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ റൈഡ് മോഡുകളുമുണ്ട്. ഇതെല്ലാമാണ് അഡ്വഞ്ചര്‍ എക്‌സിലെ പുതു ഫീച്ചറുകള്‍. 390 അഡ്വഞ്ചറിന്റെ ഡിസൈനിന് സമാനമാണ് 390 അഡ്വഞ്ചര്‍ എക്‌സിന്റേത്. ഇരു മോഡലുകളിലും 398.63സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണുള്ളത്. 45ബിഎച്ച്പി കരുത്തും 39എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും തുടരും.
◾https://dailynewslive.in/ സരസവും ലളിതസുഭഗവുമാണ് ഹരികുമാറന്റെ നര്‍മോപന്യാസങ്ങളിലെ പ്രതിപാദനം. അനന്തപുരിയിലെ ചരിത്രജ്ഞാനത്തോടൊപ്പം സാഹിത്യപുരാണപരിചയവും ഈ കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. അറിവും ആസ്വാദ്യതയും ഒന്നുപോലെ പകര്‍ന്നുതരാന്‍ പര്യാപ്തമായ ലേഖനങ്ങള്‍. പുതുതലമുറയ്ക്ക് തികച്ചും നൂതനമായ അറിവുകളുടെ ലേഖന സമാഹാരം. മുതിര്‍ന്ന തലമുറക്കാര്‍ക്കും ഏറെക്കുറെ ഗൃഹാതുരതയോടെ മാത്രം ഓര്‍ക്കാവുന്ന ചില സംഭവങ്ങള്‍. ഹൃദ്യമായ വിവരണംകൊണ്ടു വേറിട്ടുനില്ക്കുന്ന ഓര്‍മ്മകള്‍. ഗ്രന്ഥകാരന്റെ ജീവിതവീക്ഷണവും ജീവിതസന്ദേശവും പ്രതിനിധാനം ചെയ്യുന്ന കൃതി. ‘വവ്വാല്‍ കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും’. എസ്.പി. ഹരികുമാര്‍. ഗ്രീന്‍ ബുക്സ്. വില 213 രൂപ.
◾https://dailynewslive.in/ പല ആളുകളും ഇപ്പോള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്ന ആളുകളാണ്. പതിവായ ഇങ്ങനെ ചെയ്യുന്നത് ശരീരത്തിനേയും കരളിനേയും മോശമായ രീതിയിലാണ് ബാധിക്കുന്നത്. രാവിലെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കോര്‍ട്ടിസോള്‍ പോലുള്ള സ്ട്രെസ് ഹോര്‍മോണുകള്‍ വര്‍ധിക്കാന്‍ കാരണമാകും. ഇത് നമ്മുടെ കരളിനേയും ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ കരളിന് പങ്കുണ്ട്. അതിനാല്‍, രാവിലെ ചെറുതായെങ്കിലും എന്തെങ്കിലും കഴിക്കാന്‍ ശ്രമിക്കുക. അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് രാവിലെ കഴിക്കുന്നതെങ്കില്‍ അത് കരളിനെ ദോഷകരമായി ബാധിക്കും. കരളില്‍ വെച്ചാണ് ഫ്രക്ടോസ് മെറ്റബോളിസ് ചെയ്യപ്പെടുന്നത്. ഇതിന്റെ അമിതമായ അളവ് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം. രാവിലെ എണീറ്റുള്ള കിടക്കയില്‍ കിടന്നുകൊണ്ടുള്ള ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്നത്,വെറുതെ കിടക്കുന്നതെല്ലാം കരളിനെ ബാധിക്കുന്നു .രാവിലെയുള്ള നേരിയ വ്യായാമങ്ങള്‍, സ്ട്രെച്ചിംഗ്, നടത്തം അല്ലെങ്കില്‍ യോഗ എന്നിവ ലിംഫറ്റിക് ഫ്ലോ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും കരളിന്റെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പലപ്പോഴും നല്ലതാണെന്ന് തെറ്റിദ്ധരിക്കുന്ന ഡിട്ടോക്സ് പാനീയങ്ങള്‍ അമിതമായാല്‍ അപകടമാണ്. വൈകി ഉറങ്ങുകയോ, കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്താല്‍, കരളിന് അതിന്റെ പൂര്‍ണ്ണ വിശ്രമ സമയം ലഭിക്കുന്നില്ല. ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെയും കോര്‍ട്ടിസോളിന്റെയും അളവ് വര്‍ദ്ധിപ്പിക്കുകയും, അത് വീണ്ടും കരളിന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. മള്‍ട്ടിവിറ്റാമിനുകളും വേദനസംഹാരികളും മുതല്‍ ഹെര്‍ബല്‍ സപ്ലിമെന്റുകളും പ്രോട്ടീന്‍ പൗഡറുകളും വരെ, പലരും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നു. കാലക്രമേണ, അമിതമായതോ അല്ലെങ്കില്‍ കൃത്യസമയത്ത് കഴിക്കാത്തതോ ആയ സപ്ലിമെന്റേഷന്‍ നിങ്ങളുടെ കരളിനെ മോശമായി ബാധിക്കുന്നു.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 85.98, പൗണ്ട് – 116.89, യൂറോ – 100.93, സ്വിസ് ഫ്രാങ്ക് – 107.89, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.90, ബഹറിന്‍ ദിനാര്‍ – 228.04, കുവൈത്ത് ദിനാര്‍ -281.59, ഒമാനി റിയാല്‍ – 223.60, സൗദി റിയാല്‍ – 22.92, യു.എ.ഇ ദിര്‍ഹം – 23.39, ഖത്തര്‍ റിയാല്‍ – 23.51, കനേഡിയന്‍ ഡോളര്‍ – 62.88.
*മാലപോലെ ദ്വീപുകളുടെ നിരയുമായ് മാലദ്വീപ്*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -5*
വിനോദസഞ്ചാരികള്‍ക്ക് സ്വപ്നസമാനമായ അനുഭവമാണ് മാലദ്വീപ് പകരുന്നത്. കടലും തീരവും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നാണ് ഈ ദ്വീപസമൂഹം. താഴെ അടിത്തട്ടിലെ അഴകിന്റെ അദ്ഭുതങ്ങള്‍ നമ്മളെ കാത്തിരിക്കുന്നു.ഈ ദ്വീപ് കാണാനെത്തുന്നവരാണ് ദ്വീപിന്റെ പ്രധാന വരുമാനമാര്‍ഗം. ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മാലദ്വീപിന്റേത്. വളരെ ചുരുങ്ങിയ ചിലവില്‍ നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. കടലൊരുക്കുന്ന കാഴ്ചകളെ വളരെ പ്രൊഫഷണലായി ഇവിടം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിനോദത്തിന്റെ പറുദീസയൊരുക്കുന്ന റിസോര്‍ട്ടുകളുണ്ടിവിടെ. പഞ്ചസാര മണലുകള്‍ തെളിയുന്ന ബീച്ചുകള്‍. തെളിഞ്ഞ വെള്ളം. വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങള്‍ അങ്ങനെയെല്ലാം ഇവിടെയുണ്ട്.മാലപോലെ ദ്വീപുകളുടെ നിര. കടലിന്റെ ക്യാന്‍വാസില്‍ കൗതുകം നിറഞ്ഞ ചിത്രം വരച്ചതുപോലെ ഒരു ദ്വീപസമൂഹം. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന 1200-ഓളം ദ്വീപുകളുടെ കൂട്ടമാണ് മാലദ്വീപെന്നുപറയാം. ഇതില്‍ 200-ഓളം ദ്വീപുകളില്‍ ആള്‍ത്താമസമുണ്ട്. ഇവിടേക്കെല്ലാം സഞ്ചാരികള്‍ക്ക് എത്തിപ്പെടുക പ്രയാസമാണ്. അമ്പതോളം ദ്വീപുകളാണ് വിനോദസഞ്ചാര സാധ്യതകളുമായി സഞ്ചാരികളെ കാത്തിരിക്കുന്നത്. ഓരോ ദ്വീപിനും ഓരോ കഥ പറയാനുണ്ട്. മത്സ്യബന്ധനമായിരുന്നു ഒരുകാലത്ത് ദ്വീപുകളിലെ പ്രധാന വരുമാനമാര്‍ഗം. ഇപ്പോള്‍ ടൂറിസം സാധ്യതകള്‍കൂടെ എത്തിയതോടെ സ്ഥിതി മാറി. രാജ്യത്തെ മുന്നോട്ടുനയിക്കുന്നതില്‍ വിനോദസഞ്ചാരം ഒരു പ്രധാനഘടകമായി മാറി. കാലവസ്ഥ നമ്മുടേതുമായി സാമ്യമുള്ളതാണ്. നമ്മുടെ നാട്ടിലേതുപോലെ തെങ്ങുകള്‍ പച്ചപ്പിന്റെ തലയെടുപ്പ് കാട്ടുന്നതുകാണാം.മാലദ്വീപ് എന്നാണ് ഈ നാടിന്റെ പേര് നമ്മള്‍ പറയാറുള്ളത്. എന്നാല്‍ മാലെ എന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. പക്ഷേ എന്തുവിളിച്ചാലും ഒരു അദ്ഭുതലോകമാണ് ഇതെന്നതിന് സംശയമില്ല.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*