◾https://dailynewslive.in/ ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുതെന്ന് ടെക്ക് കമ്പനികളോട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികള്‍ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇന്നലെ വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ജൂലൈ മാസത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
◾https://dailynewslive.in/ വെളിച്ചെണ്ണമവില പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയില്‍ വില്‍ക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു.
◾https://dailynewslive.in/ വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറിക്കാന്‍ പാസ് നല്‍കിയ കേസില്‍ നാല് റേഞ്ച് ഓഫീസര്‍മാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ റേഞ്ച് ഓഫീസര്‍മാര്‍ക്ക് എതിരെയാണ് കേസ്. 2020 ല്‍ ഇറങ്ങിയ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു മരംമുറി. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ആറന്‍മുള വള്ളസദ്യ ദേവസ്വം ബോര്‍ഡ് വാണിജ്യവല്‍ക്കരിക്കുന്നുവെന്ന് ആരോപണം. ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നല്‍കി. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് കത്ത്. പണം വാങ്ങി വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് എതിരാണെന്നും ആറന്മുള വള്ളസദ്യ വാണിജ്യവത്ക്കരിക്കുന്നതിന് തുല്യമാണെന്നുമാണ് പള്ളിയോട സേവാ സംഘം പറയുന്നത്. എന്നാല്‍ കൂടിയാലോചന നടന്നു എന്നും വള്ള സദ്യ ഏറ്റെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
◾https://dailynewslive.in/ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ പിതൃതര്‍പ്പണത്തിനായി തിരക്ക്. മഴ തുടരുന്നതിനാല്‍ ബലി കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതര്‍പ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതര്‍പ്പണം നടക്കുന്നുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഈ വര്‍ഷം ഇതുവരെ മാത്രം 73 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുമ്പൊന്നുമില്ലാത്ത രീതിയില്‍ ഒന്നിലധികം പ്രൈമറി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മസ്തിഷ്‌ക ജ്വര വ്യാപനത്തെ ഗൗരവമായി ആരോഗ്യവകുപ്പ് കാണേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.
◾https://dailynewslive.in/ താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് മോഹന്‍ലാല്‍. ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ളത്. കുഞ്ചാക്കോ ബോബനോ വിജയ രാഘവനോ ഇല്ലെങ്കില്‍ മത്സരിക്കും എന്ന് ജഗദീഷ് അറിയിച്ചു. അമ്മയിലെ താരങ്ങളില്‍ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയുമുണ്ട്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റിന് നടന്‍ മോഹന്‍ലാല്‍ പഴി കേള്‍ക്കേണ്ടി വരുന്നുവെന്ന് നടന്‍ രവീന്ദ്രന്‍. അതുകൊണ്ടാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്. മോഹന്‍ലാല്‍ മത്സര രംഗത്ത് ഉണ്ടെങ്കില്‍ മറ്റാരും മത്സരിക്കാന്‍ നില്‍ക്കില്ല. ആരോപണ വിധേയര്‍ മത്സരിക്കരുതെന്നും രവീന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ സസ്പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷം എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്താനൊരുങ്ങുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിംഗ് ഓഫീസര്‍. കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവില്‍ പറയുന്നു.
◾https://dailynewslive.in/ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ പെറ്റിക്കേസുകളില്‍ അഴിമതി നടത്തിയതിനെ തുടര്‍ന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പൊലീസ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസ്. 16,76,650 രൂപയാണ് പെറ്റിതുകയില്‍ തിരിമറി നടത്തി പൊലീസ് ഉദ്യോഗസ്ഥ തട്ടിയത്. രസീതിലും രജിസ്റ്ററിലുമുള്‍പ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 മുതല്‍ 2022 വരെയുളള കാലയളവിലാണ് സംഭവം നടന്നിരിക്കുന്നത്.
◾https://dailynewslive.in/ മലപ്പുറം തിരുവാലിയില്‍ ആധാര്‍ അടക്കമുള്ള തപാല്‍ ഉരുപ്പടികള്‍ തോട്ടില്‍ ഒലിച്ചു വന്ന നിലയില്‍ കണ്ടെത്തി. ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് നോട്ടീസുകള്‍, കത്തുകള്‍ എന്നിവയാണ് കണ്ടെത്തിയത്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രനാണ് തപാല്‍ ഉരുപ്പടികള്‍ ലഭിച്ചത്.
*Head & Neck Cancer* : തലയുടെയും കഴുത്തിന്റെയും കാൻസർ *മറ്റു കാൻസറുകളെ അപേക്ഷിച്ച് അപകടം നിറഞ്ഞതാണ് ഇവ നേരത്തെ കണ്ടെത്തുന്നതിലൂടെ ചികിത്സ ഫലങ്ങൾ മെച്ചപ്പെടുത്ത)നുo രോഗമുക്തി നേടാനും മരണനിരക്ക് കുറയ്ക്കാnum സാധിക്കും*.
*പുകവലിയും മദ്യപാനവും ആണ് ഏറ്റവും അപകടകരമായ ശീലങ്ങൾ പുകയില ഏതു രൂപത്തിൽ ഉപയോഗിച്ചാലും അപകടം തന്നെയാണ്*. ഇത് കൂടാതെ human papiloma virurs(ഹ്യൂമൻ പാപിലോമ virus ). പാരിസ്ഥിതിക അണുബാധകൾ, കെമിക്കലുകൾ അടങ്ങുന്ന പുക ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവയും പ്രധാന കാരണങ്ങളാണ്.
*വായ മൂക്ക് തൊണ്ട എന്നിവ വിശദമായി പരിശോധിക്കാനായി വീഡിയോ ലാരിngoസ് കോപ്പി, nasaൽ എൻഡോസ്കോപ്പി, കുത്തിപരിശോധന, ബയോപ്സി എന്നിവ ചെയ്യുന്നതിലൂടെ കാൻസർ കണ്ടെത്താനാകും. ആധുനിക സ്കാനിങ് സംവിധാനങ്ങൾ ആയ CT. MRI, PET SCAN, MICROSCOPY പരിശോധന എന്നിവയിലൂടെ ഏതുതരം അസുഖമാണെന്ന് അസുഖത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും സാധിക്കുന്നു*.
അസുഖം കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെയും റേഡിയേഷൻ, കീമോതെറാപ്പിലുടെയും ഭേദമാക്കാനും സാധിക്കും.
*ശബ്ദ വ്യത്യാസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തിലെ മുഴകൾ, മൂക്കിലൂടെയുള്ള രക്തസ്രാവം* എന്നിവ തള്ളിക്കളയാതെ ഉടനെE. N. T ഡോക്ടറെ സമീപിക്കുക. *Head & Neck Cancer* ന് എല്ലാവിധ ചികിത്സകളും അമല ആശുപത്രിയിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0487 2304000.
◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട താമരശ്ശേരി സ്വദേശിക്കെതിരെ കേസ്. ആബിദ് അടിവാരത്തിനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. വ്യാജപ്രചാരണം നടത്തി സമൂഹത്തില്‍ കലാപാഹ്വാനത്തിന് ശ്രമിച്ചെന്നാണ് എഫ്ഐആര്‍.
◾https://dailynewslive.in/ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിച്ച് ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതോടെ കേരളത്തില്‍ തിങ്കളാഴ്ച വരെ വീണ്ടും മഴ ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
◾https://dailynewslive.in/ കുറ്റിപ്പുറത്തെ ആശുപത്രി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക അറസ്റ്റ്. ആശുപത്രി മാനേജര്‍ കുറ്റിപ്പുറം സ്വദേശി അബ്ദു റഹിമാനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ജീവനക്കാരി അമീനയുടെ ആത്മഹത്യയിലേക്ക് നയിച്ചത് മാനേജര്‍ അബ്ദുറഹിമാന്റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് അറസ്റ്റ്.
◾https://dailynewslive.in/ കണ്ണൂരില്‍ പുഴയില്‍ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് കമല്‍രാജും ഭര്‍ത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പില്‍ പറയുന്നു. അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാന്‍ പറഞ്ഞുവെന്നും റീമ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.നാട്ടിലെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നുണ്ട്.
◾https://dailynewslive.in/ വിപഞ്ജികയുടെയും കുഞ്ഞിന്റേയും മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി പൊലീസ്. ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനും എതിരെയുള്ള വിപഞ്ജികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടെടുക്കും. വിപഞ്ജികയുടെ മൊബൈല്‍ ഫോണും കണ്ടെടുക്കും. ഷാര്‍ജയിലുള്ള പ്രതികളെ നാട്ടില്‍ എത്തിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
◾https://dailynewslive.in/ കൊച്ചിയിലെ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാട് കേസില്‍ അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് എന്‍സിബി. മുഖ്യപ്രതി എഡിസണ്‍ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് കെറ്റമിന്‍ ഇടപാട് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. എഡിസണ്‍ കൈകാര്യം ചെയ്തിരുന്ന പത്ത് ബാങ്ക് അക്കൗണ്ടുകള്‍ എന്‍സിബി മരവിപ്പിച്ചു.
◾https://dailynewslive.in/ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് ആലത്തൂര്‍ തോണിപ്പാടത്തെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
◾https://dailynewslive.in/ മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതികളെ വീണ്ടും ജയിലില്‍ അടക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിയിലെ നിരീക്ഷണം. ആറ് മലയാളികള്‍ അടക്കം 180 ലധികം പേര്‍ കൊല്ലപ്പെട്ട സ്ഫോടനക്കേസിലാണ് ഹൈക്കോടതി 12 പ്രതികളെ വിട്ടയച്ചത്. വിധി പ്രസ്താവത്തില്‍ പ്രോസിക്യൂഷനെതിരെ ബോംബൈ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
◾https://dailynewslive.in/ ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന് മേല്‍ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുവെന്നും മരിച്ചവരുടെയും, സ്ഥലംമാറിപോയവരുടെയുമൊക്കെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ കമ്മീഷന്‍ വഴിയൊരുക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്നും രാഷ്ട്രീയവ്യത്യാസം മാറ്റിവച്ച് എല്ലാവരും ഈ ചോദ്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ബിഹാര്‍വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധിച്ചു. സോണിയ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കെടുത്തു. അതോടൊപ്പം ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌ക്കരണ നടപടികള്‍ 98 ശതമാനവും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ബെംഗളൂരുവിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമായി ജിഎസ്ടി നോട്ടീസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. നിരവധി ചെറുകിട കച്ചവടക്കാര്‍ക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിരുന്നു.വാണിജ്യ നികുതി വിഭാഗമാണ് ഇത്തരത്തില്‍ നോട്ടീസുകള്‍ നല്‍കിയത്. നോട്ടീസ് നല്‍കിയതിനെതിരെ നാളെ ബംഗളൂരുവില്‍ നടത്താനിരുന്ന പ്രതിഷേധം ജിഎസ്ടി നോട്ടീസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ മാറ്റിവെച്ചെന്ന് ചെറുകിട കച്ചവടക്കാരുടെ സംഘടന അറിയിച്ചു.
◾https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെറ്റായി നല്‍കിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് ലണ്ടനിലേക്കയച്ച മൃതദേഹങ്ങള്‍ അവിടെ തിരിച്ചറിയല്‍ നടപടികള്‍ക്ക് വിധേയമാക്കും. 2 കുടുംബങ്ങള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് യുകെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടി എസ്ബിഐയിലെ ക്ലര്‍ക്ക് മുങ്ങിയെന്ന് പരാതി. അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക വിവരം. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ സാദിഖ് ബ്രാഞ്ചിലാണ് വന്‍ തട്ടിപ്പ് നടന്നത്. ഫിക്സഡ് ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടെ പിന്‍വലിച്ചാണ് ക്ലര്‍ക്ക് മുങ്ങിയത്. അക്കൗണ്ടുകളില്‍ സംശയകരമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
◾https://dailynewslive.in/ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവുചെയ്ത വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സാക്ഷിയുടെ അഭിഭാഷകന്‍ കെവി ധനഞ്ജയ്. സ്ത്രീകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗത്തിനും കൊലപാതകങ്ങള്‍ക്കും പിന്നിലാരെന്ന വിവരങ്ങള്‍ പൂര്‍ണമായി കോടതിക്ക് മുന്നില്‍ സാക്ഷി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കെവി ധനഞ്ജയ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഇരകള്‍ അടക്കം ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ബാങ്ക് വായ്പ തട്ടിപ്പില്‍ അനില്‍ അംബാനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ദില്ലിയിലും മുംബൈയിലുമായി 35 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. 3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുള്‍പ്പെടും.
◾https://dailynewslive.in/ തായ്ലന്‍ഡിനും കംബോഡിയയ്ക്കും ഇടയില്‍ വന്‍ സൈനിക സംഘര്‍ഷം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം ആണ് പൊടുന്നനെ സംഘര്‍ഷത്തിലേക്ക് എത്തിയത്. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 9 തായ് പൌരന്മാര്‍ കൊല്ലപ്പെട്ടു. തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് തായ്‌ലന്‍ഡ് ആക്രമണം നടത്തി. തായ്ലന്‍ഡ് അതിര്‍ത്തി അടയ്ക്കകയും ചെയ്തു.
◾https://dailynewslive.in/ 50 പേരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നു. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അമൂര്‍ പ്രവിശ്യയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അങ്കാറ എയര്‍ലൈന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ കുട്ടികളാണ്.
◾https://dailynewslive.in/ ഇന്ത്യ യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്സ്റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക് യുകെ തീരുവ ചുമത്തില്ല. സോഫ്റ്റ്വെയര്‍, ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പുറത്താകും.
◾https://dailynewslive.in/ യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പേയ്മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന എന്നിവയില്‍ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാകും. ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണയില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയില്ല, ഒരു ദിവസം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ. ഒരു ഇടപാടിന്റെ പേയ്മെന്റ് സ്റ്റാറ്റസ് മൂന്ന് തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയൂ, കുറഞ്ഞത് 90 സെക്കന്‍ഡ് ഇടവേളയിലേ സ്റ്റാറ്റസ് കാണാന്‍ കഴിയൂ. വിവിധ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപേ ഇടപാടുകള്‍ക്ക് നിശ്ചിത സമയപരിധി നല്‍കുന്നതടക്കമാണ് മാറ്റങ്ങള്‍. യുപിഐ ആപ്പുകളില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
◾https://dailynewslive.in/ കുട്ടികള്‍ക്കായി പുതിയ എ.ഐ ആപ്പ് രൂപകല്‍പന ചെയ്ത് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മസ്‌കിന്റെ എക്സ്.എ.ഐ. മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ‘ബേബി ഗ്രോക്ക്’ തികച്ചും കുട്ടികള്‍ക്ക് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ നല്‍കുന്നു. കുട്ടികള്‍ക്ക് സുരക്ഷിതവും വിദ്യാഭ്യാസപരവുമായ ഇടപെടലുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ളതാണിത്. ഡിജിറ്റല്‍ മേഖലകളില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്നതിനുള്ള സാധ്യത കുറക്കുകയും ഹാനികരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നത് തടയുന്നതിനും ഇത് സഹായിക്കുന്നു. എന്നാല്‍ ബേബി ഗ്രോക്കിന്റെ ലോഞ്ചിങ്ങുമായും ആപ്പിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നുംതന്നെ മസ്‌ക് പുറത്തുവിട്ടിട്ടില്ല. മാര്‍വല്‍ കോമിക്സിലെ ‘ബേബി ഗ്രൂട്ട്’ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ആപ്പ്. നിലവിലുള്ള എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്കില്‍’ നിന്ന് ‘ബേബി ഗ്രോക്ക്’ തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് മസ്‌ക് വാഗ്ദാനം ചെയ്യുന്നത്.
◾https://dailynewslive.in/ സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും നായികയുമായെത്തുന്ന ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവരെയാണ് പുതിയ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ബിബിന്‍ പെരുമ്പിള്ളി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജനാര്‍ദ്ദനന്‍, ജഗദീഷ്, ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകനായ ഫൈസല്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ഒരു സിനിമാക്കാരന്റെ ജീവിതം പ്രമേയമാക്കി, സിനിമയ്ക്കുള്ളിലെ സിനിമയുമായെത്തുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ ജൂലൈ 25ന് തിയേറ്ററുകളില്‍. അശ്വിന്‍ ജോസ് നായകനായെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് റിനോയ് കല്ലൂരാണ്. റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറുടെ ജീവിതം പ്രമേയമാക്കി എത്തുന്ന ചിത്രം അയാളുടെ ജീവിതത്തിലേക്ക് പി.കെ അരവിന്ദന്‍ എന്നൊരു ബിസിനസുകാരന്‍ എത്തുന്നതും തുടര്‍ന്നുള്ള ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങളുമാണ് ദൃശ്യവത്കരിക്കുന്നത്. പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വാദ്യകരമാവുന്ന രീതിയില്‍ ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം എത്തുന്നത്. ഇന്ദ്രന്‍സ്, പി.കെ അരവിന്ദന്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. ചൈതന്യ പ്രകാശാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. ലാല്‍, അല്‍ത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോന്‍, മേഘനാഥന്‍, പ്രമോദ് വെളിയനാട്, സുനില്‍ സുഗത, കലാഭവന്‍ റഹ്‌മാന്‍, മിഥുന്‍ എം ദാസ്, തുഷാര പിള്ള, മാസ്റ്റര്‍ ദര്‍ശന്‍ മണികണ്ഠന്‍, റീന മരിയ, അര്‍ജുന്‍ ഗോപാല്‍, വര്‍ഷ സൂസന്‍, കുര്യന്‍, സുപര്‍ണ്ണ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
◾https://dailynewslive.in/ 2025 ജൂണിലെ ബൈക്ക് വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 3.3 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ട ഹീറോ സ്പ്ലെന്‍ഡര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25,000 യൂണിറ്റിലധികം വര്‍ധനവ്. ഹോണ്ട ഷൈനാണ് രണ്ടാം സ്ഥാനത്ത്. ജൂണില്‍ 1.43 ലക്ഷം യൂണിറ്റ് വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 1.62 ലക്ഷമായിരുന്നു. ഹീറോയുടെ എച്ച്എഫ് ഡീലക്സ് ആണ് മൂന്നാം സ്ഥാനത്ത്. 18.13 ശതമാനം ഇടിവോടെ പള്‍സര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടിവിഎസ് അപ്പാച്ചെ സീരീസിന്റെ വില്‍പ്പനയില്‍ സ്ഥിരമായ ഉയര്‍ച്ച രേഖപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ബുള്ളറ്റ് 29,172 യൂണിറ്റുകളുമായി മുന്നേറ്റം തുടര്‍ന്നു. ടിവിഎസ് റൈഡര്‍ ആഭ്യന്തര റാങ്കിംഗില്‍ ഏഴാം സ്ഥാനത്തെത്തി. ഹോണ്ടയുടെ സിബി യൂണികോണ്‍ 26,126 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്ത് തുടര്‍ന്നു. ഹീറോയുടെ പാഷന്‍ ശക്തമായ തിരിച്ചുവരവോടെ പട്ടികയിലെ ആദ്യ പത്തില്‍ തിരിച്ചെത്തി. പട്ടികയില്‍ നിന്ന് പുറത്തുവരുമ്പോള്‍, ബജാജ് പ്ലാറ്റിനയുടെ വില്‍പ്പന ദുര്‍ബലമായി. 2025 ജൂണില്‍ 25,662 യൂണിറ്റുകള്‍ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇത് 33,704 യൂണിറ്റുകളായിരുന്നു.
◾https://dailynewslive.in/ പതിറ്റാണ്ടുകളുടെ സമരപാരമ്പര്യമുള്ള വി എസ്സിന്റെ ജ്വലമായ ഏടുകള്‍ നിറഞ്ഞ പുസ്തകം. സമരം എന്ന പദത്തെ ജനകീയവും ജനാധിപത്യപരവുമാക്കുന്നതില്‍ വി. എസ്. വഹിച്ചപങ്ക് വളരെ വലുതാണ്. ഇടവേളകളില്ലാത്ത സമരങ്ങള്‍ ആഹ്വാനം ചെയ്യുകയും കമ്യൂണിസമെന്ന ജീവിതരീതിയെപ്പറ്റി ആഴത്തില്‍ അറിവു പകരുകയും ചെയ്യുന്ന കൃതി. ‘സമരത്തിന് ഇടവേളകളില്ല’. വി എസ് അച്യുതാനന്ദന്‍. ഡിസി ബുക്സ്. വില 154 രൂപ.
◾https://dailynewslive.in/ ചീത്ത കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായി ബാധിക്കുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് പൂരിത കൊഴുപ്പ് കുറയ്ക്കുക എന്നതാണ്. ഈ തരത്തിലുള്ള കൊഴുപ്പ് അമിതമായി കഴിക്കുന്നത് രക്തത്തിലെ മോശം കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. മോശം കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളെ ഇടുങ്ങിയതാക്കുമെന്ന് നാഷണല്‍ ഹാര്‍ട്ട്, ലംഗ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെക്കുറിച്ചറിയാം. പെക്റ്റിന്‍ കൊണ്ട് സമ്പുഷ്ടമായ ആപ്പിള്‍, രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൊളസ്ട്രോള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. തൊലിയോടൊപ്പം കഴിക്കുക. സിട്രസ് പഴങ്ങള്‍ ജലദോഷവും അണുബാധയും തടയാന്‍ മാത്രമല്ല ഫ്ലേവനോയ്ഡുകള്‍ കുടലില്‍ ആഗിരണം ചെയ്യുന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ബെറിപ്പഴങ്ങള്‍ മികച്ചതാണ്. ബ്ലൂബെറി, സ്ട്രോബെറി, ജാമൂണ്‍ എന്നിവയിലെ മോശം കൊളസ്‌ട്രോളിനെ നിയന്ത്രിക്കുക ചെയ്യുന്നു. പൊട്ടാസ്യവും നാരുകളും അടങ്ങിയ വാഴപ്പഴം ബിപി നിയന്ത്രിക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തില്‍ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുന്നതിന് വാഴപ്പഴം ഗുണം ചെയ്യും. പേരയ്ക്കയില്‍ നാരുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. മുന്തിരിയില്‍ റെസ്വെറാട്രോള്‍, മറ്റ് പോളിഫെനോളുകള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 86.36, പൗണ്ട് – 117.13, യൂറോ – 101.62, സ്വിസ് ഫ്രാങ്ക് – 108.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.10, ബഹറിന്‍ ദിനാര്‍ – 229.12, കുവൈത്ത് ദിനാര്‍ -283.12, ഒമാനി റിയാല്‍ – 224.58, സൗദി റിയാല്‍ – 23.02, യു.എ.ഇ ദിര്‍ഹം – 23.52, ഖത്തര്‍ റിയാല്‍ – 23.77, കനേഡിയന്‍ ഡോളര്‍ – 63.49.
*കൊളംബോ*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -16*
ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരവും, വ്യാവസായിക തലസ്ഥാനവുമാണ് കൊളംബോ. ഇത് ദ്വീപിന്റെ സാമ്പത്തിക കേന്ദ്രവും ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്, ശ്രീലങ്കയുടെ നിയമനിര്‍മ്മാണ തലസ്ഥാനമായ ശ്രീ ജയവര്‍ധനപുര കോട്ടെ , ദേഹിവാല-മൗണ്ട് ലാവിനിയ എന്നിവ ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ കൊളംബോ പ്രദേശത്തോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീ ജയവര്‍ധനപുര കോട്ടെ കൊളംബോ മെട്രോ ഏരിയയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കൊളംബോയെ പലപ്പോഴും തലസ്ഥാനം എന്ന് വിളിക്കാറുണ്ട്. പശ്ചിമ പ്രവിശ്യയുടെ ഭരണ തലസ്ഥാനവും കൊളംബോ ജില്ലയുടെ ജില്ലാ തലസ്ഥാനവുമാണ് ഇത് . ആധുനിക ജീവിതവും കൊളോണിയല്‍ കെട്ടിടങ്ങളും സ്മാരകങ്ങളും കൂടിച്ചേര്‍ന്ന തിരക്കേറിയതും ഊര്‍ജ്ജസ്വലവുമായ ഒരു നഗരമാണ് കൊളംബോ. കൊളംബോയുടെ ഭൂമിശാസ്ത്രം കരയും വെള്ളവും ചേര്‍ന്നതാണ്. നഗരത്തില്‍ നിരവധി കനാലുകളും നഗരത്തിന്റെ ഹൃദയഭാഗത്ത് 65 ഹെക്ടര്‍ (160 ഏക്കര്‍) വിസ്തൃതിയുള്ള ബെയ്റ തടാകവുമുണ്ട് . ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗാലെ ഫേസ് ഗ്രീന്‍ വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്. ഈ പ്രൊമെനേഡിന്റെ തെക്കേ അറ്റത്തുള്ള ഒരു ചരിത്ര സ്മാരകമാണ് ഗാലെ ഫേസ് ഹോട്ടല്‍ .കൊളംബോയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗംഗാരാമയ ക്ഷേത്രം . ശ്രീലങ്കന്‍, തായ്, ഇന്ത്യന്‍, ചൈനീസ് വാസ്തുവിദ്യകളുടെ ഒരു സമ്മിശ്രണം ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയില്‍ പ്രകടമാണ്. കൊളംബോയിലെ നാഷണല്‍ മ്യൂസിയത്തിനും ടൗണ്‍ ഹാളിനും അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു നഗര പാര്‍ക്കാണ് വിഹാരമഹാദേവി പാര്‍ക്ക് . കൊളംബോയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പാര്‍ക്കാണിത്, ഇതില്‍ ഒരു വലിയ ബുദ്ധ പ്രതിമയുണ്ട്.ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നഗര പുനരുജ്ജീവന പരിപാടിയുടെ ഭാഗമായി , നിരവധി പഴയ സ്ഥലങ്ങളും കെട്ടിടങ്ങളും ആധുനിക പൊതു വിനോദ ഇടങ്ങളായും ഷോപ്പിംഗ് പരിസരങ്ങളായും നവീകരിച്ചു. ഇതില്‍ ഇന്‍ഡിപെന്‍ഡന്‍സ് മെമ്മോറിയല്‍ ഹാള്‍ സ്‌ക്വയര്‍ , പേട്ട ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റ് , പഴയ ഡച്ച് ആശുപത്രി എന്നിവ ഉള്‍പ്പെടുന്നു.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*