◾https://dailynewslive.in/ ധീരാ…വീരാ…വി എസ്സെ… ജനനായകന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സമര ഭരിത ജീവിതത്തിന് കേരളം നല്‍കുന്നത് അവിസ്മരണീയ യാത്രയയപ്പ്. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ പുറപ്പെട്ട വിലാപ യാത്ര ജനസാഗരത്തിനു നടുവിലൂടെ 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. പെരുമഴയെ തോല്‍പ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം സാക്ഷ്യംവഹിച്ചത്.
◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെത്താന്‍ വൈകിയതോടെ വി എസിന്റെ സംസ്‌കാര സമയത്തിലടക്കം മാറ്റം വരുത്തി. വി എസിന്റെ സംസ്‌കാരം വൈകിട്ടോടെയാകും നടത്തുക. ആലപ്പുഴ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദര്‍ശന സമയവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഡി സിയില്‍ അരമണിക്കൂര്‍ നേരം മാത്രമാകും പൊതു ദര്‍ശനം. ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകുമെന്ന് അറിയിപ്പുണ്ട്. ശേഷം വൈകിട്ടോടെയാകും രക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന പുന്നപ്രയില്‍ വി എസ് അനശ്വരനാകുക.
◾https://dailynewslive.in/ പുന്നപ്ര സമര നായകന് അന്ത്യവിശ്രമം വലിയ ചുടുകാട്ടില്‍ പ്രത്യേകം സ്ഥലത്ത്. കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിന്റെ സംസ്‌കാരം നടക്കുക..
◾https://dailynewslive.in/ കാസര്‍കോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങളില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോയിരുന്ന യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനുശേഷവും നിമിഷ പ്രിയയുടെ കുടുംബത്തിനാവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേസില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾
◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തില്‍ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തില്‍ എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വിഎസ് ദ്രോഹിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറക്കരുത് എന്ന ആശയത്തില്‍ ആയിരുന്നു പോസ്റ്റ്. ഇതില്‍ വിഎസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.
◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വര്‍ഗീയ പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി. ജമാ അത്തൈ പ്രവര്‍ത്തകനായ പി എസ് അബ്ദുള്‍ റഹിം ഉമരിക്കെതിരെയാണ് വടക്കേക്കര സ്വദേശി പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ ആലുവ റൂറല്‍ പൊലീസ് അന്വേഷണം തുടങ്ങി.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ യുവമോര്‍ച്ചക്കും മഹിളാമോര്‍ച്ചക്കും കേരളത്തില്‍ ഇനി പുതിയ നേതൃത്വം. വി മനുപ്രസാദാണ് യുവമോര്‍ച്ച അധ്യക്ഷന്‍. നവ്യ ഹരിദാസാണ് മഹിളാ മോര്‍ച്ച അധ്യക്ഷ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.
◾https://dailynewslive.in/ ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഓട്ടോ ഓടിച്ച യുവാവ് അറസ്റ്റില്‍. മറ്റത്തൂര്‍ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടില്‍ വിഷ്ണു (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
◾https://dailynewslive.in/ ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹത്തിന്റ ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. ഇന്നലെ രാത്രിയാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ സംസ്‌കരിച്ചിരുന്നു.
◾https://dailynewslive.in/ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ശക്തമായ വിഫ ചുഴലിക്കാറ്റിന്റെ പ്രതിഫലനം കേരളത്തിലും. തെക്കന്‍ ചൈനയിലുള്‍പ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റായ വിഫയുടെ അവശിഷ്ടം ചക്രവാത ചുഴിയായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും ഇതിന്റെ സ്വാധീനത്തില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.
◾https://dailynewslive.in/ വ്യാജരേഖ ചമച്ചും ആള്‍മാറാട്ടം നടത്തിയും നഗരത്തിലെ വീടും സ്ഥലവും വിദേശവാസിയായ ഉടമ അറിയാതെ ഒന്നരക്കോടി രൂപയ്ക്ക് മറിച്ചുവിറ്റ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ വെണ്ടര്‍ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാല്‍ പുത്തന്‍കോട്ട സ്വദേശി മഹേഷാണ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസന്‍സ് നമ്പര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തന്നെ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കാരണമാണ് തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ വിശദീകരിക്കുന്നു. വിമാനത്തിന്റെ എ സി തകരാറായതാണ് എന്നാണ് വിശദീകരണം.
◾https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസിലെ അഞ്ചാംക്ലാസുകാര്‍ പഠിക്കും. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും പഠിക്കും. പരിസ്ഥിതിപഠന പുസ്തകത്തിലെ, ”ഭൂമി, നാം പങ്കിടുന്ന വീട്” എന്ന അധ്യായത്തിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്.
◾https://dailynewslive.in/ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്റ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് രണ്ട് മണി വരെ നിര്‍ത്തിവച്ചു. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ രാവിലെ പാര്‍ലമെന്റ് കവാടത്തിലും എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.
◾https://dailynewslive.in/ കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമവിലക്കിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. കര്‍ണാടക സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ ബെഞ്ച് ആണ് പരിഗണിക്കാതെ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചത്.
◾https://dailynewslive.in/ ഒളിക്ക്യാമറ വെച്ച് വകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിന്റെ ഭീഷണി. പൊലീസില്‍ പരാതി നല്‍കി യുവതി. മഹാരാഷ്ട്രയിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 31 കാരിയാണ് തന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. കിടപ്പുമുറിയിലും ബാത്ത്റൂമിലും ഒളിക്യാമറകള്‍ സ്ഥാപിച്ചെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 1.5 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതി.
◾https://dailynewslive.in/ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ പരാമര്‍ശിച്ചു. സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണത്തിനെതിരായ ഹര്‍ജിയാണ് പരാമര്‍ശിച്ചത്. എന്നാല്‍, കമ്മിറ്റിയുടെ ഭാഗമായതിനാല്‍ തനിക്ക് കേസ് കേള്‍ക്കാനാകില്ലെന്നും മറ്റൊരു ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.
◾https://dailynewslive.in/ ക്യൂ മറികടന്ന് ഡോക്ടറെ കാണാന്‍ ശ്രമിച്ച യുവാവ് റിസപ്ഷനിസ്റ്റിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണ്‍ നന്ദിവാലി പ്രദേശത്തുള്ള ഒരു സ്വകാര്യ പീഡിയാട്രിക് ക്ലിനിക്കിലായിരുന്നു സംഭവം. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ക്യൂ മറികടക്കാന്‍ ശ്രമിച്ച യുവാവിനെ റിസപ്ഷനിസ്റ്റ് തടയുകയായിരുന്നു. തുടര്‍ന്ന് 25 കാരിയായ സോനാലിയെന്ന റിസപ്ഷനിസ്റ്റിനെ പ്രതി ഗോകുല്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
◾https://dailynewslive.in/ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹുവാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്ന് വ്യക്തമാക്കി തേജ് പ്രതാപ് യാദവ്. ആര്‍ജെഡി സീറ്റ് തന്നാലും ഇല്ലെങ്കിലും താന്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ടിക്കറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ് തേജ് പ്രതാപ് യാദവ്.
◾https://dailynewslive.in/ ദില്ലിയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി വിതരണത്തിലും റെയില്‍, വ്യോമ ഗതാഗത സേവനങ്ങളിലും തടസമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് ദില്ലിയിലെ താപനില 21.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്.
◾https://dailynewslive.in/ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങള്‍ മാത്രമല്ലെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമാകാത്തത് രാജിയിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ജഗദീപ് ധന്‍കറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവം. രാംനാഥ് താക്കൂര്‍, രാജ്‌നാഥ് സിംഗ്, ആരിഫ് മുഹമ്മദ് ഖാന്‍ അടക്കം നിരവധി പേരുകള്‍ ചര്‍ച്ചയിലുണ്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടത്. ഇപ്പോഴത്തെ അംഗബലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയം ഉറപ്പാണ്.
◾https://dailynewslive.in/ ജഗദീപ് ധന്‍കറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടപടി തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
◾https://dailynewslive.in/ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ ആക്രമിച്ചതിനുള്ള പ്രതികാരമായി യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ലഖ്നൗവിലെ ഇന്ദിരാനഗറിലെ കല്യാണ്‍പുരിലാണ് സംഭവം. റോഡരികില്‍ കരിക്ക് വില്‍ക്കുന്ന മനോജ് കുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ ബിയര്‍ മഗ്ഗുമായി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അഭിഭാഷകനെതിരെയുള്ള സുവോമോട്ടോ കേസ് അവസാനിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി. മുതിര്‍ന്ന അഭിഭാഷകനായ ഭാസ്‌കര്‍ തന്നയ്ക്കെതിരെയുള്ള കേസാണ് അവസാനിപ്പിച്ചത്.
◾https://dailynewslive.in/ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയില്‍ എത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ സന്ദര്‍ശന വേളയില്‍ ഒപ്പു വെയ്ക്കും. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമ്മര്‍, ചാള്‍സ് രാജാവ് എന്നിവരെ പ്രധാനമന്ത്രി കാണും. യുകെ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും.
◾https://dailynewslive.in/ ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നല്‍കാനൊരുങ്ങുന്നത്. ജൂലൈ 24 മുതല്‍ വിസ നല്‍കുമെന്നാണ് ചൈനയിലെ എംബസി നല്‍കുന്ന വിവരം.
◾https://dailynewslive.in/ യുഎന്നില്‍ കശ്മീര്‍ പ്രശ്‌നവും സിന്ധു നദീജല തര്‍ക്കവും പാകിസ്ഥാന്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് മറുപടിയുമായി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരത വളര്‍ത്തുന്നതിലൂടെ നല്ല അയല്‍പക്കം എന്ന തത്വം ലംഘിക്കുന്ന രാജ്യങ്ങള്‍ ഗുരുതരമായ വില നല്‍കേണ്ടിവരുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പര്‍വതനേനി ഹരീഷ് പറഞ്ഞു.
◾https://dailynewslive.in/ ജപ്പാനുമായി പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാര്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കരാര്‍ പ്രകാരം ജപ്പാന്‍, അമേരിക്കയില്‍ 550 ബില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപം നടത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ വ്യാപാര കരാര്‍ പ്രകാരം, ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 15 ശതമാനം തീരുവ ഈടാക്കുമെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
◾https://dailynewslive.in/ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കാളികളായ നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് കൊളംബിയ സര്‍വകലാശാല. വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കുന്നതും ക്യാമ്പസില്‍ നിന്ന് പുറത്താക്കുന്നതുമുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടതായും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. ഫെഡറല്‍ ഫണ്ടിംഗ് പുനഃസ്ഥാപിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് ഏകദേശം 80 വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സര്‍വകലാശാല നീക്കങ്ങള്‍ നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
◾https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തലില്‍ അമേരിക്ക ഇടപെട്ടുവെന്ന അവകാശ വാദം വീണ്ടും ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആണവ യുദ്ധത്തിലേക്കാണ് നീങ്ങിയിരുന്നതെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തങ്ങളാണ് അവസാനിപ്പിച്ചതെന്നും അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും ട്രംപ് ആവര്‍ത്തിച്ചു.
◾https://dailynewslive.in/ 114 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി ഇന്ത്യ പരിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 114 എണ്ണത്തിന് പകരം 60 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയേക്കും. യുദ്ധവിമാനങ്ങള്‍ കുറയുന്ന പ്രതിസന്ധി നേരിടുന്ന വ്യോമസേനയ്ക്ക് ലക്ഷ്യമിട്ടതിലും കുറച്ച് വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
◾https://dailynewslive.in/ യു.എസ്സില്‍ വില്‍പ്പന നടത്തുന്ന കോക്കില്‍ കരിമ്പില്‍നിന്ന് സംസ്‌കരിച്ചെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കുമെന്ന് കൊക്ക കോള. നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ടാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രാന്‍ഡിനോടുള്ള ട്രംപിന്റെ താത്പര്യത്തെ തങ്ങള്‍ വിലമതിക്കുന്നുവെന്ന് കമ്പനി അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് പുതിയ റെക്കോഡിട്ട് സ്വര്‍ണ വില. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. ഇന്ന് പവന് 75,040 രൂപയിലും ഗ്രാമിന് 9,380 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ആറ് ദിവസത്തിനിടെ കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായത് 2,200 രൂപയുടെ വര്‍ധന. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വില റെക്കോഡ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞമാസം 14ന് രേഖപ്പെടുത്തിയപവന് 74,560 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 3,427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ശതമാനവുമാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലെത്തി. വിവിധ കാരറ്റിലുള്ള സ്വര്‍ണ വിലയും ആനുപാതികമായി വര്‍ധിച്ചു. 18 കാരറ്റിന് ഗ്രാമിന് 7,695 രൂപയും 14 കാരറ്റിന് 5,995 രൂപയും ഒമ്പത് കാരറ്റിന് 3,860 രൂപയുമാണ് ഇന്ന് വില. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടി വരും.
◾https://dailynewslive.in/ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി 2020ല്‍ ഗൂഗ്ള്‍ അവതരിപ്പിച്ച സംവിധാനമാണ് ആന്‍ഡ്രോയ്ഡ് എര്‍ത്ത്‌ക്വേക്ക് അലേര്‍ട്ട്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഈ സംവിധാനം വളരെ ഫലപ്രദമാണെന്നും ഭൂകമ്പ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ചെലവേറിയ സംവിധാനങ്ങള്‍ക്ക് സമാനമായ പ്രകടനമാണ് ഇത് കാഴ്ചവയ്ക്കുന്നതെന്നും പറയുന്നു. ഇതുവരെ 36 ശതമാനം ആളുകള്‍ക്കാണ് ഭൂമികുലുക്കം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് ലഭിച്ചത്. 28 ശതമാനം പേര്‍ക്ക് കുലുക്കം നടക്കുന്ന സമയത്തും 23 ശതമാനം പേര്‍ക്ക് കുലുക്കം തുടങ്ങിക്കഴിഞ്ഞുമാണ് അലേര്‍ട്ട് ലഭിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഭൂകമ്പത്തെ തുടര്‍ന്നുള്ള പ്രകമ്പനങ്ങള്‍ ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ പ്രകാശ വേഗതയിലാണ് ഇന്റര്‍നെറ്റ് സിഗ്നലുകള്‍ സഞ്ചരിക്കുക. അതുകൊണ്ട് ഭൂകമ്പനം ഉണ്ടാകുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പ് തന്നെ അറിയിപ്പുകള്‍ ഫോണിലെത്തും. ആന്‍ഡ്രോയ്ഡ് ഫോണില്‍ നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കുന്ന വിധം നിങ്ങളുടെ ഫോണില്‍ സെറ്റിങ്സ് എടുക്കുക തുടര്‍ന്ന് ‘സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി’ എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുകശേഷം ‘ഏര്‍ത്ത് ക്വേക്ക് അലേര്‍ട്ട്’ ഒപ്ഷന്‍ ഓണ്‍ ചെയ്യുക.
◾https://dailynewslive.in/ സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസര്‍ എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ്. സൂര്യയുടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള രംഗങ്ങള്‍ അടങ്ങിയ ടീസര്‍ നിമിഷനേരം കൊണ്ട് തരംഗമായി മാറി. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്, വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ആയ സായ് ആഭ്യങ്കര്‍ ആണ് സംഗീതം. ഛായാഗ്രഹണം ജി.കെ. വിഷ്ണു. മലയാളിയായ അരുണ്‍ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈന്‍ ചെയ്യുന്നത്.
◾https://dailynewslive.in/ സൂപ്പര്‍ താരം രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ അടുത്ത ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ‘പവര്‍ഹൗസ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. നേരത്തേ പൂജ ഹെഗ്‌ഡെയും മലയാളി താരം സൗബിന്‍ ഷാഹിറും ഒന്നിച്ചെത്തിയ ഡാന്‍സ് നമ്പര്‍ ‘മോണിക്ക’ പുറത്തിറങ്ങി പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് പുതിയ ഗാനം എത്തിയത്. ഒരു മാസ് ഗാനമായിട്ടാണ് പവര്‍ഹൗസ് ഒരുക്കിയിരിക്കുന്നത്. അറിവും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഗാനം പുറത്തിറങ്ങി കുറച്ച് സമയത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ആഗസ്റ്റ് രണ്ടിന് പുറത്ത് വിടുമെന്ന് ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞു. ആഗസ്റ്റ് 14 നാണ് കൂലി പുറത്തിറങ്ങും.
◾https://dailynewslive.in/ ഹീറോ മോട്ടോകോപ് കരിസ്മ എക്സ്എംആര്‍ ലൈനപ്പ് പരിഷ്‌ക്കരിച്ചു. ഇപ്പോള്‍ അതിന്റെ അടിസ്ഥാന വേരിയന്റിനെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ഇതോടെ, കരിസ്മ എക്സ്എംആര്‍ ഇപ്പോള്‍ ടോപ്പ് എഡിഷന്‍, പുതിയ കോംബാറ്റ് എഡിഷന്‍ എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. ബേസ് വേരിയന്റ് നിര്‍ത്തലാക്കിയത് കരിസ്മ എക്സ്എംആറിന്റെ പ്രാരംഭ വിലയില്‍ വലിയ വര്‍ദ്ധനവിന് കാരണമായി. നേരത്തെ 1.73 ലക്ഷത്തിന് ഒരു വേരിയന്റില്‍ മാത്രമാണ് മോഡല്‍ പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കരിസ്മ എക്സ്എംആറിന്റെ എക്സ്-ഷോറൂം വില 1.92 ലക്ഷം രൂപ ആണ്. ഇത് അടിസ്ഥാന വിലയില്‍ 19,000 രൂപയുടെ വര്‍ദ്ധനവ് ലഭിച്ചു. ഹീറോ അടുത്തിടെ കരിസ്മ എക്സ്എംആറിന്റെ ഹാര്‍ഡ്വെയര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. നിലവില്‍ ലഭ്യമായ രണ്ട് വകഭേദങ്ങളില്‍, കോംബാറ്റ് പതിപ്പ് ചാരനിറവും മഞ്ഞയും നിറങ്ങളിലുള്ള പെയിന്റ് ഫിനിഷുള്ളതാണ്. 2.02 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള കോംബാറ്റ് വേരിയന്റില്‍ ടോപ്പ് വേരിയന്റിന് സമാനമായ സവിശേഷതകളാണുള്ളത്. 25 ബിഎച്പി കരുത്തും 20.4 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നിലവിലെ അതേ 210 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരിസ്മ എക്സ്എംആറില്‍ ഇപ്പോഴും ലഭിക്കുന്നത്. 6-സ്പീഡ് ട്രാന്‍സ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.
◾https://dailynewslive.in/ മാറ്റിമറിക്കപ്പെട്ട ഗ്രാമീണജീവിതത്തില്‍നിന്ന്, ഗ്രാമീണമോ നാഗരികമോ എന്ന് തീര്‍ത്തും പറയാനാവാത്ത ഒരു ചുറ്റുവട്ടത്തില്‍ പ്രമേയം കണ്ടെത്തുകയാണ് ടി.കെ. ബാലനാരായണന്‍. ലളിതവും സുന്ദരവുമായ ഈ കഥകള്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അനാവരണം ചെയുന്നു. സാമൂഹികചരിത്രത്തിലൂടെ കഥ പറയുന്ന രീതിശാസ്ത്രമാണ് ടി.കെ. പിന്തുടരുന്നത്. പുതുകാലത്തിന്റെ ഭാവങ്ങളെ തനിക്ക് പരിചയമുള്ള കൃഷിയിടത്തില്‍ നിന്നുകൊണ്ട് പല തലങ്ങളിലാക്കുകയാണ് ഈ പുസ്തകം. ‘ആയുസ്സിന്റെ നിറം’. ടി.കെ ബാലനാരായണന്‍. മാതൃഭൂമി. വില 153 രൂപ.
◾https://dailynewslive.in/ കയ്യിലും കാലിലും വരുന്ന തരിപ്പും മരവിപ്പും പുകച്ചിലുമൊക്കെ പലരും പലപ്പോഴും അത്ര കാര്യമാക്കാറില്ല. എന്നാല്‍ നാഡീവ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെയും സൂചനയാകാം ഇതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് വരുന്ന ക്ഷതം, നീര്‍ക്കെട്ട്, നാഡികളുടെ ഞെരുക്കം എന്നിവ മൂലമെല്ലാം ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാം. സ്‌പോന്‍ഡിലോസിസ്, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം, പെരിഫെറല്‍ ന്യൂറോപതി പോലുള്ള രോഗങ്ങള്‍ മൂലം വരുന്ന സുഷുമ്‌ന നാഡിയുടെ ഞെരുക്കം കൈകാലുകളില്‍ മരവിപ്പും തരിപ്പും ഉണ്ടാക്കാറുണ്ട്. ഡയബറ്റിക് ന്യൂറോപതി ഉള്ളവര്‍ക്ക് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ തോത് മൂലം കൈകാലുകളില്‍ പുകച്ചിലും ഉണ്ടാകാം. വൈറ്റമിന്‍ ബി12 അഭാവം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, അണുബാധകള്‍, വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവയും മരവിപ്പും തരിപ്പും ഉണ്ടാക്കാം. നട്ടെല്ലിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന സുഷുമ്‌ന നാഡി ഞെരുക്കം പല ഭാഗത്തേക്ക് പടരുന്ന വേദന, മരവിപ്പ്, തളര്‍ച്ച എന്നിവയുണ്ടാക്കും. ശാരീരിക പരിശോധന, രക്ത പരിശോധന, നാഡീവ്യൂഹങ്ങളുടെ പഠനം എന്നിവ രോഗനിര്‍ണ്ണയത്തിന് ആവശ്യമായി വന്നേക്കാം. നട്ടെല്ലിന്റെ എംആര്‍ഐ സ്‌കാന്‍ പോലുള്ള പരിശോധനകളും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. രോഗത്തിന്റെ മൂലകാരണവും തീവ്രതയും അനുസരിച്ചാണ് ചികിത്സാ പദ്ധതി തയ്യാറാക്കുക. മരുന്നുകള്‍, ഫിസിക്കല്‍ തെറാപ്പി, പോഷണങ്ങള്‍, പ്രമേഹം പോലുളള രോഗങ്ങളുടെ നിയന്ത്രണം എന്നിവയെല്ലാം ലക്ഷണങ്ങള്‍ക്ക് ശമനം നല്‍കും. ഇന്‍ഫ്‌ളമേറ്ററി ന്യൂറോപതിക്ക് ഇമ്മ്യൂണോതെറാപ്പിയും കോര്‍ട്ടികോസ്റ്റിറോയ്ഡുകളും വേണ്ടി വന്നേക്കാം. ഘടനാപരമായ പ്രശ്‌നങ്ങളാണ് നാഡീവ്യൂഹത്തെ ഞെരുക്കുന്നതെങ്കില്‍ ശസ്ത്രക്രിയ പോലുള്ള ചികിത്സകളും നിര്‍ദ്ദേശിക്കാറുണ്ട്.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 86.43, പൗണ്ട് – 117.03, യൂറോ – 101.46, സ്വിസ് ഫ്രാങ്ക് – 109.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.84, ബഹറിന്‍ ദിനാര്‍ – 229.24, കുവൈത്ത് ദിനാര്‍ -283.25, ഒമാനി റിയാല്‍ – 224.78, സൗദി റിയാല്‍ – 23.04, യു.എ.ഇ ദിര്‍ഹം – 23.53, ഖത്തര്‍ റിയാല്‍ – 23.80, കനേഡിയന്‍ ഡോളര്‍ – 63.60.
*സാഗര്‍മാഥാ ദേശീയോദ്യാനം*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -15*
കിഴക്കന്‍ നേപ്പാളിലെ ഹിമാലയത്തില്‍ 1976 ല്‍ സ്ഥാപിതമായ ഒരു ദേശീയോദ്യാനമാണ് സാഗര്‍മാഥാ ദേശീയോദ്യാനം . 1979-ല്‍ നേപ്പാളില്‍ നിന്നും ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ പ്രഥമ ദേശീയോദ്യാനമായി ഇത്.2002-ല്‍ 275ച.കി.മീ വിസ്തൃതിയുള്ള ഒരു ബഫര്‍ മേഖലയും (Buffer Zone) ദേശീയോദ്യാനത്തിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.1960കളുടെ ആരംഭം മുതല്‍ക്കെ നേപ്പാളിലെ ഒരു വിനോദസഞ്ചാരകേന്ദ്രമായി സാഗര്‍മാഥാ ദേശീയോദ്യാനം മാറിയിരുന്നു. 2003-ല്‍ ഏകദേശം 19,000ത്തോളം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചു എന്നാണ് കണക്ക്. നേപ്പാളിലെ ഒരു ഗോത്രവിഭാഗമായ ഷെര്‍പ്പകള്‍ ഇവിടെ അധിവസിക്കുന്നുണ്ട്. ദുദ് കോസി, ഭോട്ടെകോഷി നദികളുടെയും ഗോക്യോ തടാകങ്ങളുടെയും മുകള്‍ഭാഗത്തെ വൃഷ്ടിപ്രദേശങ്ങള്‍ സാഗര്‍മാത ദേശീയോദ്യാനത്തില്‍ ഉള്‍പ്പെടുന്നു .സബ്ആല്‍പൈന്‍ ബെല്‍റ്റിലെ വനങ്ങളില്‍ ഫിര്‍ , ഹിമാലയന്‍ ബിര്‍ച്ച് , റോഡോഡെന്‍ഡ്രോണ്‍ എന്നിവ ഉള്‍പ്പെടുന്നു . പായലുകളും ലൈക്കണുകളും 5,000 മീറ്റര്‍ (16,000 അടി) ഉയരത്തില്‍ വളരുന്നു. ദേശീയോദ്യാനത്തില്‍ 1,000-ലധികം പുഷ്പ ഇനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംപിയന്‍ ഫെസന്റ് , താടിയുള്ള കഴുകന്‍ , സ്‌നോകോക്ക് , ആല്‍പൈന്‍ ചൗ എന്നിവയുള്‍പ്പെടെ 208 പക്ഷി ഇനങ്ങളെ സാഗര്‍മാത ദേശീയോദ്യാനം ഉള്‍ക്കൊള്ളുന്നു . ഇത് ഒരു പ്രധാന പക്ഷി മേഖലയായി നിയുക്തമാക്കിയിട്ടുണ്ട് . അണ്‍ഗുലേറ്റുകളില്‍ ഹിമാലയന്‍ തഹര്‍ , ഹിമാലയന്‍ സെറോ , കസ്തൂരിമാന്‍ എന്നിവ ഉള്‍പ്പെടുന്നു . ഹിമപ്പുലി 3,500 മീറ്റര്‍ (11,500 അടി) ഉയരത്തില്‍ വസിക്കുന്നു, ഇന്ത്യന്‍ പുള്ളിപ്പുലികള്‍ താഴ്ന്ന ഉയരങ്ങളില്‍ വനങ്ങളില്‍ വിഹരിക്കുന്നുണ്ട്. കിഴക്കന്‍ നേപ്പാളില്‍ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് സാഗര്‍മാഥാ ദേശീയോദ്യാനം. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് ഈ ഉദ്യാനത്തിന്റെ പരിധിയിലാണ് വരുന്നത്. എവറസ്റ്റ് കൊടുമുടി നേപ്പാളി ഭാഷയില്‍ സഗര്‍മാഥാ എന്നാണ് അറിയപ്പെടുന്നത്. 1,148 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഈ ഉദ്യാനം നേപ്പാളിലെ സോലുഘുംബു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*