◾https://dailynewslive.in/ ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ ലോകം ഇന്ന് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ ഇന്ത്യയുടെ സന്ദേശ വാഹകാരാണെന്നും ലോകത്ത് പലയിടത്തും തലയുയര്‍ത്തി നടക്കാന്‍ സാധ്യമാക്കിയതിന് പ്രവാസികളോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ആം നൂറ്റാണ്ടിലെ ഇന്ത്യ വളരെ വേഗം മുന്നോട് സഞ്ചരിക്കുകയാണെന്നും 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്താരാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് എവിടെയാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന ഉത്തരവുമായി സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സാ നിഷേധം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനോടാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 8 ലെ വിജയി : നജീബ്, തണ്ടേക്കാട്, പൊഞ്ഞശ്ശേരി, പെരുമ്പാവൂര്‍, എറണാകുളം*
◾https://dailynewslive.in/ നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ബോബി ചെമ്മണ്ണൂരിന് പണത്തിന്റെ അഹങ്കാരമെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു. അടി കൊടുക്കാന്‍ ആളില്ലാഞ്ഞിട്ടാണെന്നും ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയേനെയെന്നും അദ്ദേഹം പ്രതികരിച്ചു. ബോബിയെ പരമനാറിയെന്ന് വിശേഷിപ്പിച്ച ജി.സുധാകരന്‍ ഇതുപോലുള്ള വൃത്തിക്കേട് നടക്കുന്ന കേരളം എല്ലാത്തിലും ഒന്നാമതാണെന്ന് പറഞ്ഞ് നടക്കുന്നതിനേയും ചോദ്യം ചെയ്തു.
◾https://dailynewslive.in/ നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍. കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ഹാജരാക്കുമെന്നും ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ പരിഗണനയിലുണ്ടെന്നും എസിപി പറഞ്ഞു. നടിയുടെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു. എന്നാല്‍ മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ബോബി. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.
◾https://dailynewslive.in/ നടി ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ബോബി ചെമ്മണ്ണൂരിന് അനുകൂലമായി ചാനല്‍ ചര്‍ച്ചകളില്‍ രംഗത്ത് എത്തിയ സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഹണി റോസ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും ആ പ്രശ്‌നങ്ങളെ നിര്‍വീര്യം ആക്കും എന്നാണ് ഹണി റോസ് പറയുന്നത്. രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നും ഹണി റോസ് ഫേസ് ബുക്കില്‍ കുറിച്ചു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ വന്യജീവീ ആക്രമണങ്ങളില്‍ പലതും ഉള്‍വനത്തിലാണ് നടക്കുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ ബോധവല്‍ക്കരണം വേണമെന്നും മന്ത്രി പറഞ്ഞു. വന നിയമത്തില്‍ പരിഷ്‌കാരം വേണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും വനനിയമ ഭേദഗതി നടപ്പിലായില്ലെങ്കില്‍ നിലവിലെ നിയമം തുടരുമെന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ നിയമസഭയില്‍ മാത്രമേ ഇനി ചര്‍ച്ച നടക്കൂവെന്നും മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തനിക്ക് തൃപ്തിയുണ്ടെന്നും എന്നാല്‍ ഭേദഗതി മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞാല്‍ അത് വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മ്മിപ്പിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയില്‍ സ്ഥാനമുറപ്പിക്കാനുമുള്ള അനാവശ്യ ചര്‍ച്ചകള്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ കെഎഫ്‌സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് അനില്‍ അംബാനിയുടെ കമ്പനിയിലെ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ അറിവോടെയാണ് ഇത് നടന്നതെന്നും കരുതല്‍ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസില്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടുമുണ്ടെന്നും പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ മരവിപ്പിക്കപ്പെട്ട സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്‍. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കെ.വി.കുഞ്ഞിരാന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ക്ക് സിപിഎം കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത് ‘
◾https://dailynewslive.in/ എന്‍ എം വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. കെഎല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.
◾https://dailynewslive.in/ വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും അതാണ് നടക്കുന്നതെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടി പാര്‍ട്ടിയുടെ അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നും സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രാ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി കെഎസ്ആര്‍ടിസി. മടക്ക യാത്രയ്ക്ക് കെഎസ്ആര്‍ടിസി പമ്പയില്‍ 800 ബസുകള്‍ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദര്‍ശനത്തിനു ശേഷം തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിക്കുന്നത്.
◾https://dailynewslive.in/ ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ചങ്ങനാശേരി ഫയര്‍ സ്റ്റേഷനിലെ സുബീഷ് എസ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ ബിനു പി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 24 മണിക്കൂറും സജ്ജമായിരിക്കേണ്ട ഫയര്‍ഫോഴ്സ് ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് സ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
◾https://dailynewslive.in/ വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡന്റുമായ വെള്ളനാട് ശ്രീകണ്ഠന്‍ അറസ്റ്റില്‍. പഞ്ചായത്ത് സെക്രട്ടറി എല്‍ സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ ആറിനായിരുന്നു സംഭവം.
◾https://dailynewslive.in/ ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ അഞ്ചു കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെത്തുടര്‍ന്ന് സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കി. മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.
◾https://dailynewslive.in/ എട്ടുവര്‍ഷത്തിനിടെ കെ. എസ്. ആര്‍. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 ഓടിക്കാനാകാത്ത നിലയിലുള്ള പഴകിയ ബസുകള്‍. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതല്‍ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതില്‍ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകര്‍ന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതും കാലാവധി കഴിഞ്ഞതാണ്.
◾https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിയ്ക്കിടെ ജിസിഡിഎക്ക് മനഃപ്പൂര്‍വ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചോയെന്ന് പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നും ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കി. സംഭവത്തില്‍ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെന്‍ഡ് ചെയ്തുവെന്നും സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും, വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി.
◾https://dailynewslive.in/ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പത്തു വര്‍ഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ രണ്ട് വര്‍ഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി.
◾https://dailynewslive.in/ മുന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നില്‍ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾https://dailynewslive.in/ ആലുവയില്‍ വയോധിക ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ശാന്തമണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിനു സമീപമുള്ള ഫ്ലാറ്റിന്റെ ഏഴാംനിലയില്‍ നിന്ന് ഇവര്‍ ചാടിയതാണെന്നാണ് സൂചന.
◾https://dailynewslive.in/ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ആറ് പേരുടെ മരണത്തിനിടയായ അപകടത്തിന്റെ വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും. ക്യൂവിന് മുന്നിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പുറത്തേക്ക് കൊണ്ട് പോകാന്‍ ക്യൂവിന്റെ ഒരു ഭാഗം പൊലീസ് കുറച്ച് തുറന്നു. ഈ സമയത്ത് ഇവിടേക്ക് ആളുകള്‍ ഇടിച്ച് കയറിയതിനെ തുടര്‍ന്നായിരുന്നു അപകടമെന്നാണ് സ്ഥിരീകരണം.
◾https://dailynewslive.in/ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസിതര പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമവുമായി അരവിന്ദ് കെജ്രിവാള്‍. മമത ബാനര്‍ജിയെയും, അഖിലേഷ് യാദവിനെയും പ്രചാരണത്തിനെത്തിക്കാന്‍ കെജ്രിവാള്‍ നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കെജ്രിവാള്‍ തോല്‍വി ഭയന്ന് കള്ള അവകാശവാദം ഉന്നയിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
◾https://dailynewslive.in/ ഡല്‍ഹി സര്‍വ്വകലാശാലയിലെ രാംജാസ് കോളേജിലല്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ജോയിന്റ് ഡീനിന്റെ ലൈംഗിക അതിക്രമമെന്ന പരാതിയെ തുടര്‍ന്ന് ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. എബിവിപി, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ജോയിന്റ് ഡീന്‍ പദവി പ്രൊഫസര്‍ രാജി വെച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് വടികളും ഇരുമ്പ് കമ്പികളുമായി വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് അക്രമം തുടങ്ങിയതിന് പിന്നാലെയാണ് പ്രൊഫസര്‍ രാജിവച്ചത്.
◾https://dailynewslive.in/ വിഎച്ച്പി പരിപാടിയിലെ വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ അന്വേഷണത്തിന് സാധ്യത. ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മാപ്പു പറയാന്‍ ജഡ്ജി തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
◾https://dailynewslive.in/ താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുതാഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് താലിബാന്റെ സ്ത്രീവിരുദ്ധത അടക്കമുള്ള നയങ്ങള്‍ ഇന്ത്യ അംഗീകരിച്ചതായി ഇതിന് അര്‍ത്ഥമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകള്‍ക്ക് അഫ്ഗാന്‍ ഭരണകൂടം ഒരു സഹായവും നല്‍കരുത് എന്ന് വിദേശകാര്യ സെക്രട്ടറി ഇന്നലത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ പരസ്യ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.
◾https://dailynewslive.in/ ജനസംഖ്യാ ഇടിവ് വന്‍ ഭീഷണിയാവുമെന്ന കണക്കുകൂട്ടലില്‍ ജനന നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ. ദ മോസ്‌കോ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇതിന്റെ ഭാഗമായി റഷ്യയിലെ കരേലിയ മേഖലയിലുള്ള താമസക്കാരില്‍, ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കുന്ന 25 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ലക്ഷം റൂബിള്‍ അഥവാ 81,000 ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിക്കും. പ്രദേശത്തെ സര്‍വകലാശാലയിലെയോ കോളേജുകളിലെയോ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ സമ്മാനം ലഭിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
◾https://dailynewslive.in/ അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ ചൊവ്വാഴ്ചമുതല്‍ പടരുന്ന കാട്ടുതീയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി. മരണസംഖ്യയും ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സില്‍ നിരവധി താരങ്ങളുടെ വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
◾https://dailynewslive.in/ ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കം. 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും. പുരുഷ വിഭാഗത്തില്‍ 20 ടീമുകളും വനിതാ വിഭാഗത്തില്‍ 18 ടീമുകളുമാണ് കളിക്കുന്നത്. ഖോ ഖോ ലോകകപ്പ് 2025 ന്റെ ഉദ്ഘാടന ചടങ്ങ് ജനുവരി 13ന് നടക്കും. തുടര്‍ന്ന് ആതിഥേയരായ ഇന്ത്യ, നേപ്പാളിനെ നേരിടും.
◾https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സിന് വായ്പകള്‍ നല്‍കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി റിസര്‍വ് ബാങ്ക്. തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് ബി.എസ്.ഇയില്‍ 6.4 ശതമാനം ഉയര്‍ന്ന് 191.50 രൂപ വരെയെത്തി. അമിത പലിശ ഈടാക്കുന്നുവെന്നും വായ്പ അനുവദിക്കുന്ന നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് ചെന്നൈ ആസ്ഥാനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. മണപ്പുറം ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 25 ശതമാനവും സംഭാവന ചെയ്യുന്നത് ആശിര്‍വാദ് ഫിനാന്‍സാണ്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ ലാഭം രണ്ട് ശതമാനം ഉയര്‍ന്ന് 571 കോടി രൂപയായിരുന്നു. അതേസമയം, സ്വര്‍ണ വായ്പ ആസ്തിയില്‍ 17.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ 12 മാസക്കാലയളവില്‍ മണപ്പുറം ഓഹരി വെറും അഞ്ചു ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്.
◾https://dailynewslive.in/ ‘ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനിമുതല്‍ ഫാക്ട്-ചെക്കിങ് സംവിധാനം ഉണ്ടാകില്ലെന്ന് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. 2016ലാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ ഫാക്ട് ചെക്കിങ് സംവിധാനം കൊണ്ടുവന്നത്. വസ്തുതാവിരുദ്ധമോ സാമൂഹികമായി അപകടം സൃഷ്ടിക്കുന്നതോ ആയ പോസ്റ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 90 സംഘടനകളുടെ സഹായത്തോടെയാണ് ഇത് ചെയ്ത്. 2019ല്‍ ഇന്‍സ്റ്റഗ്രാമിലൂം ഈ സംവിധാനം ആവിഷ്‌കരിച്ചു. എന്നാല്‍, കഴിഞ്ഞദിവസം രണ്ട് പ്ലാറ്റ്ഫോമുകളിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചുള്ള വിഡിയോയില്‍ സുക്കര്‍ബര്‍ഗ് ഫാക്ട് ചെക്കിങ് നിര്‍ത്തിയ കാര്യവും പറയുകയായിരുന്നു. പകരം, ‘എക്സി’ലേതുപോലെ കമ്യൂണിറ്റി നോട്ടുകള്‍ നല്‍കും. നിലവില്‍ ഈ മാറ്റം അമേരിക്കയില്‍ മാത്രമായിരിക്കും. അതേസമയം, ഫാക്ട് ചെക്കിങ് ഇല്ലാതാകുന്നതോടെ, അത് വലിയ തോതില്‍ നുണപ്രചാരണങ്ങളുടെ വേദിയാകുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
◾https://dailynewslive.in/ സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘റെട്രോ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കങ്കുവയുടെ വലിയ പരാജയത്തിന് പിന്നാലെ എത്തുന്ന ചിത്രമായതിനാല്‍ സൂര്യയ്ക്ക് ഒരു വിജയം അത്യാവശ്യമാണ്. ജിഗര്‍തണ്ട ഡബിള്‍ എക്സിന്റെ വിജയത്തിന് ശേഷം എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം കൂടിയാണ് റെട്രോ. സൂര്യയുടെ കരിയറിലെ 44-ാം ചിത്രമാണിത്. ഡിസംബര്‍ 25 നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതികയുടെയും സൂര്യയുടെയും നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
◾https://dailynewslive.in/ രാം ചരണ്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗെയിം ചേഞ്ചര്‍’. സംവിധാനം നിര്‍വഹിക്കുന്നത് ഷങ്കര്‍ ആണ്. വമ്പന്‍ പ്രീ റിലീസ് ബിസിനസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. യുഎസില്‍ 23698 ടിക്കറ്റുകളില്‍ 5.65 കോടി രൂപ പ്രീമിയറിന് അഡ്വാന്‍സായി ലഭിച്ചിരിക്കുകയാണ്. യുഎസ്സില്‍ 1750 ഷോകള്‍ ആണ് ചിത്രത്തിന്റെ പ്രീമിയറായുണ്ടാകുക ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കന്നത്. നായകന്‍ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്‌മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
◾https://dailynewslive.in/ മഹീന്ദ്രയുടെ എസ്യുവി ബി ഇ 6ന്റെ ഉയര്‍ന്ന മോഡലുകളുടെ വില പ്രഖ്യാപിച്ചു. പാക്ക് വണ്‍, പാക്ക് ടു, പാക്ക് ത്രീ എന്നീ മൂന്നു വേരിയന്റുകളില്‍ ബി ഇ 6 എത്തുമ്പോള്‍, ഏറ്റവും ഉയര്‍ന്ന മോഡലായ പാക്ക് ത്രീയ്ക്ക് 26.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബി ഇ 6 ന്റെ ബുക്കിങ് ആരംഭിക്കുന്നത് ഫെബ്രുവരി 14 നാണെന്നു മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യ ആഴ്ച മുതല്‍ വാഹനത്തിന്റെ വിതരണവും ആരംഭിക്കും. മഹീന്ദ്രയുടെ എക്സ്ഇവി 9ഇയുടെ ഉയര്‍ന്ന വേരിയന്റിന് എക്സ് ഷോറൂം വില 30.50 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ വേരിയന്റായ പാക്ക് വണ്ണിന് 21.90 ലക്ഷം രൂപയാണ് വില. അടിസ്ഥാന, ഉയര്‍ന്ന വേരിയന്റുകളുടെ വിലകള്‍ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും രണ്ടു വാഹനങ്ങളുടെയും പാക്ക് ടു വിന്റെ വില പ്രഖ്യാപനം മഹീന്ദ്ര നടത്തിയിട്ടില്ല. മാര്‍ച്ചില്‍ തന്നെ ഈ വാഹനവും വിതരണത്തിനെത്തും.
◾https://dailynewslive.in/ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്നു തുടക്കത്തില്‍ തോന്നിച്ച അപകടമരണത്തില്‍നിന്ന് ചരടുപിടിച്ചുപിടിച്ച് വന്നുതുടങ്ങുന്ന ദുരൂഹതകളുടെ പെരുങ്കളിയാട്ടം. കുറ്റാക്കുറ്റിരുട്ടിലെ കറുത്ത പൂച്ചയ്ക്കു പിന്നാലെയെന്നപോലെ ആ രഹസ്യച്ചുഴിയിലേക്കിറങ്ങുന്ന രണ്ടു പോലീസ് സര്‍ജന്‍മാര്‍. ഉത്സാഹിയും ഗൗരവക്കാരനും കണിശബുദ്ധിയുമായ ഈശോയും അലസനും സരസനും തലതിരിഞ്ഞ ഫിലോസഫിയുടെ ആശാനുമായ ലൂക്കായും. കെട്ടുകാഴ്ചകളോ അനാവശ്യ ബഹളങ്ങളോ ഇല്ലാതെ വായനയുടെ ഓരോ അണുവിലും ഉദ്വേഗം നിറയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളും ശൈലിയും. അമലിന്റെ കുറ്റാന്വേഷണ നോവല്‍. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. മാതൃഭൂമി. വില 170 രൂപ.
◾https://dailynewslive.in/ മാറിവരുന്ന ജീവിതസാഹചര്യവും സമ്മര്‍ദവും ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗവും ഗുണനിലവാരമുള്ള ഉറക്കത്തെ തടസപ്പെടുത്തുന്നു. എന്നാല്‍ ഇത് കൂടാതെ നിങ്ങളുടെ തൊഴിലിന്റെ സ്വഭാവവും ഈ ഉറക്കമില്ലായ്മയ്ക്ക് കാരണമായെക്കാമെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. സൗത്ത് ഫ്ലോറിഡ സര്‍വകലാശാല സൈക്കോളജിസ്റ്റ് ആയ ക്ലെയര്‍ സ്മിത്ത് നേതൃത്വം നല്‍കിയ പഠനത്തില്‍ പ്രധാനമായും രണ്ട് തരം തൊഴിലുകളാണ് ഉറക്കത്തെ സ്വധീനിക്കുന്നതായി പറയുന്നത്. ദീര്‍ഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവര്‍ക്കും (ഡെസ്‌ക് ജോലികള്‍), സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇന്‍സോമിയയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്നാണ് ഒക്കേഷണല്‍ ഹെല്‍ത്ത് സൈക്കോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അതായത് ഉറങ്ങാന്‍ ബുദ്ധിമുട്ട്, ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേല്‍ക്കുക, ഗുണനിലവാരമില്ലാത്ത ഉറക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ഉറക്കം കുറയുന്നത് ഉല്‍പാദനക്ഷമത കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാനായി ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്. സ്‌ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.92, പൗണ്ട് – 105.51. യൂറോ – 88.49, സ്വിസ് ഫ്രാങ്ക് – 94.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.13, ബഹറിന്‍ ദിനാര്‍ – 227.96, കുവൈത്ത് ദിനാര്‍ -278.67, ഒമാനി റിയാല്‍ – 223.19, സൗദി റിയാല്‍ – 22.89, യു.എ.ഇ ദിര്‍ഹം – 23.40, ഖത്തര്‍ റിയാല്‍ – 23.60, കനേഡിയന്‍ ഡോളര്‍ – 59.71.