yt cover 2

https://dailynewslive.in/ അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് അരങ്ങുണരും. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തെ വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 25 വേദികളിലായി 249 ഇനങ്ങളിലായി പതിനയ്യായിരം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

https://dailynewslive.in/ സംസ്ഥാന കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാവില്ലെന്നും കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന് ആലോചിക്കാമെന്നും കോടതി പറഞ്ഞു. സ്‌കൂള്‍ കലോത്സവം ഇന്ന് തുടങ്ങാനിരിക്കെ നിരവധി ഹര്‍ജികളാണ് ഇന്നലെ അവധിക്കാല ബെഞ്ചില്‍ എത്തിയത്. ഈ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 3 ലെ വിജയി : ജോബിന്‍സ്, ചിറ്റാരിക്കല്‍ പോസ്റ്റ്, കാസറഗോഡ്‌*

https://dailynewslive.in/ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നും ഈ സംഘടനകളോടു മുസ്ലിം ലീഗിനു വല്ലാത്ത പ്രതിപത്തിയാണെന്നും ഇതു അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കില്‍ വര്‍ഗീയത വിഴുങ്ങിയെന്നുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതല്‍ ശ്രമിച്ചതെന്ന് എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയത് കൂടുതല്‍ സിപിഎമ്മുകാരെ പ്രതികളാക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പറഞ്ഞു. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വിചാരണ കോടതി വിധി അന്തിമമല്ലെന്നും സിപിഎം നേതാക്കള്‍ക്ക് വേണ്ടി മേല്‍ക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

https://dailynewslive.in/ പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച പ്രതികളെ നിരപരാധികളായി ചീത്രീകരിക്കുന്ന സിപിഎം നടപടി കേരള മനസാക്ഷിക്കെതിരാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ സിബി ഐ കോടതിവിധി അന്തിമമല്ലെന്ന് പറഞ്ഞ് പ്രതികള്‍ക്കായി വീണ്ടും സംരക്ഷണവുമായി ഇറങ്ങാനുള്ള സിപിഎം നിലപാട് തെറ്റുതിരുത്താന്‍ അവര്‍ തയ്യാറല്ലെന്നുള്ള പ്രഖ്യാപനമാണെന്നും സുധാകരന്‍ പ്രതികരിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഒരു സിപിഎമ്മുകാരനും നാളെ കൊലക്കത്തിയെടുക്കാന്‍ പ്രോത്സാഹനമാകാതിരിക്കാന്‍ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്നും പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊലയാളികളും ഭരണാധികാരികളും തമ്മില്‍ വേര്‍തിരിവില്ലാത്ത കേസില്‍ അത്തരമൊരു മാതൃകയ്ക്കായി പോരാട്ടം തുടരുമെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തില്‍ നീതിയായിരിക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

https://dailynewslive.in/ പെരിയ കൊലക്കേസ് പ്രതികളെ കാണാനായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എത്തി. ശിക്ഷിക്കപ്പെട്ടവരെ കാണാന്‍ വേണ്ടി വന്നതാണെന്നും ശിക്ഷിക്കപ്പെട്ടത് പാര്‍ട്ടിക്കാര്‍ ആയതുകൊണ്ടാണ് കാണാന്‍ വന്നതെന്നും സി.എന്‍ മോഹനന്‍ പ്രതികരിച്ചു.

https://dailynewslive.in/ പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. യു പ്രതിഭ എംഎല്‍എയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല താനും പുകവലിക്കാറുണ്ടെന്ന സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി. കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലാണ് പരാതി നല്‍കിയത്. കുട്ടികളെ പുകവലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. തന്റെ പാര്‍ട്ടിയിലെ ഒരു എംഎല്‍എയെ വേട്ടയാടിയാല്‍ കാഴ്ചക്കാരനാകില്ലെന്നും വലിയ തോതില്‍ കഞ്ചാവ് പിടിച്ചിട്ടില്ലെന്നും യു പ്രതിഭയുടെ മകന്‍ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഉപേദശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തുവെന്നും അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാന്‍ ന്യായീകരിച്ചു.

https://dailynewslive.in/ കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നതെന്നും പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിനു മറുപടിയായല്ല ഇതു പറയുന്നതെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ഇടക്കാലജാമ്യം. നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിനും മറ്റു പ്രതികളായ ഷമീര്‍ അബ്ദുല്‍ റഹീം, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്കും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയില്‍ ഉത്തരവ് ഉണ്ടാകും.

https://dailynewslive.in/ സനാതന ധര്‍മ്മത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും, അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്നും സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജ?ഗ്ദീപ് ധന്‍കര്‍. ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണെന്നും സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന 27ാമത് അന്താരാഷ്ട്ര വേദാന്ത കോണ്‍ഗ്രസില്‍ പങ്കെടുത്ത് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

https://dailynewslive.in/ സി പിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ ഏക കണ്ഠമായി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആരോഗ്യപ്രശ്നങ്ങളാല്‍ ഒഴിയാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിരുന്നു.

https://dailynewslive.in/ അമിത് ഷായ്ക്ക് ഡോ.ബിആര്‍ അംബേദ്‌കോട് പുച്ഛമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നയം ജനജീവിതം ദുസ്സഹമാക്കിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതക്ക് ന്യുനപക്ഷ വര്‍ഗീയത മരുന്നല്ലെന്നും രണ്ടും പരസ്പരപൂരകമെന്നും എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.

https://dailynewslive.in/ പിണറായി ഗ്രാമപഞ്ചായത്തിന്റെ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും 32 ലൈഫ് ഭവനങ്ങളുടെ താക്കോല്‍ കൈമാറലും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് തന്നെ മാതൃകയാണ് അതിദാരിദ്ര്യ മുക്ത പദ്ധതിയെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നില്ലെന്നും ഉറങ്ങുന്നതിന് മുന്‍പേ അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ടായിരുന്ന നമ്മുടെ പഴയ സംസ്‌കാരമാണ് പുതിയ രീതിയില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. താഴെ തട്ടില്‍ കിടക്കുന്ന ജനവിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാരിനുള്ള കരുതല്‍ കൂടിയാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും. സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സര്‍ക്കാര്‍ തീരുമാനിക്കും. 2005-ലെ കേരള പേപ്പര്‍ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ലോട്ടറി വില്‍പ്പനയ്ക്ക് അനുമതിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വില്‍ക്കാനാണ് അനുമതി.

https://dailynewslive.in/ എസ്ഡിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍. രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

https://dailynewslive.in/ മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തി വീണ്ടും ഒറ്റയാന്‍ കബാലി. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ടാണ് മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെ കബാലി ഗതാഗതം തടസപ്പെടുത്തിയത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. വൈകീട്ട് 6 മണിയോടെ റോഡില്‍ നിലയുറപ്പിച്ച ഒറ്റയാന്‍ 7.45ഓടെയാണ് റോഡില്‍ നിന്നും മാറിയത്.

https://dailynewslive.in/ ഗുരുവായൂര്‍ – മധുര എക്സ്പ്രസ്സിന്റെ ബോഗികള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കൊല്ലം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് വേര്‍പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പെട്ടത്.

https://dailynewslive.in/ വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ മരണ കാരണം കാര്‍ബണ്‍ മോണോക്സൈഡെന്ന് കണ്ടെത്തല്‍. എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തല്‍. ജനറേറ്ററില്‍ നിന്ന് വിഷ വാതകം കാരവാന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തിയെന്നും രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്സൈഡാണ് വാഹനത്തില്‍ പടര്‍ന്നെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു.

https://dailynewslive.in/ വടക്കഞ്ചേരി ദേശീയ പാതയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍ (25) ബൈക്ക് യാത്രികനായ കോട്ടയം പാമ്പാടി സ്വദേശി സനല്‍ (25) എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു. തൃശൂര്‍ കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്.

https://dailynewslive.in/ ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച്ച. 30 കിലോ സ്വര്‍ണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ ആയുധങ്ങളും തോക്കുകളുമായി ഒരു സംഘം കവര്‍ച്ചക്കാര്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും ബന്ധിയാക്കി തോക്കിന്‍മുനയില്‍ നിര്‍ത്തി സ്വര്‍ണം സൂക്ഷിച്ച നിലവറയുടെ താക്കോലും പാസ്വേഡും സ്വന്തമാക്കി സ്വര്‍ണവും പണവും കൊള്ളയടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

https://dailynewslive.in/ പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച നരഹത്യാക്കേസില്‍ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്.

https://dailynewslive.in/ കേരളം മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയുടെ പ്രസ്താവന ശരിയല്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. നിതീഷ് റാണയുടെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളുകയാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു.

https://dailynewslive.in/ പ്രതിഷേധങ്ങള്‍ക്കും സമരത്തിനും തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് എം കെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം. തമിഴ്നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ ചോദിച്ചു.

https://dailynewslive.in/ ആഡംബര കൊട്ടാരം നിര്‍മ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിര്‍മ്മിക്കാത്തയാളാണ് താനെന്നും എന്നാല്‍ രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരോക്ഷ വിമര്‍ശനമായാണ് ദില്ലിയിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2,700 കോടിരൂപയ്ക്ക് വീട് പണിത, 8,400 കോടി വിലയുടെ വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ശീഷ്മഹല്‍ പരാമര്‍ശം വരുന്നത് ശരിയല്ലെന്നും ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലധികവും നടന്നിട്ടില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.

https://dailynewslive.in/ ടിബറ്റില്‍ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ ആശങ്ക ഉയര്‍ത്തി ഇന്ത്യ. നിര്‍ദ്ദിഷ്ട പദ്ധതി ദശലക്ഷക്കണക്കിന്, ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരള്‍ച്ചക്കും ഭീമാകാരമായ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന ആശങ്കയുണ്ട്. പുതിയ അണക്കെട്ട് നാസയുടെ കണക്കനുസരിച്ച് ഭൂമിയുടെ ഭ്രമണം 0.06 സെക്കന്‍ഡ് മന്ദഗതിയിലാക്കാന്‍ സാധിക്കുന്നയത്ര വലുതായിരിക്കുമെന്നതും പരിസ്ഥിതി ലോലമായ ഹിമാലയന്‍ മേഖലയിലാണ് അണക്കെട്ടെന്നതുമാണ് പ്രധാന ആശങ്ക.

https://dailynewslive.in/ ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ 960 കോടി രൂപ മൂല്യം വരുന്ന 2.68 ലക്ഷം ഓഹരികള്‍ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവനയായി നല്‍കിയെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനകളുടെ പേര് വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. അതേസമയം ഇലോണ്‍ മസ്‌കിന്റെ തന്നെ ഉടമസ്ഥതയിലുള്ള സന്നദ്ധ സംഘടനകള്‍ക്ക് ആണ് ഈ ഓഹരികള്‍ ലഭിച്ചതെന്നും വര്‍ഷത്തിന്റെ അവസാനം നികുതി ഇളവുകള്‍ നേടുന്നതിനാണ് ഇലോണ്‍ മസ്‌ക് വന്‍തോതില്‍ സംഭാവനകള്‍ നല്‍കിയതെന്നുമാണ് സൂചന.

https://dailynewslive.in/ മഹാരാഷ്ട്രയിലെ 5,286 ഏക്കറിലധികം വരുന്ന ഏറ്റവും വലിയ വ്യാവസായിക ഭൂമി 2,200 കോടി രൂപയ്ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വാങ്ങി. അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ ദ്രോണഗിരി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നവി മുംബൈ ഐ.ഐ.എ പ്രൈവറ്റ് ലിമിറ്റഡിന്റെ 74 ശതമാനം ഓഹരികളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വിറ്റത്. ഓഹരിക്ക് 28.50 രൂപ നിരക്കില്‍ 57.12 കോടി ഓഹരികള്‍ വാങ്ങിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയെ അറിയിച്ചു. നവി മുംബൈ ഐ.ഐ.എ പ്രൈവറ്റ് ലിമിറ്റഡില്‍ 74 ശതമാനം ഓഹരികളാണ് ദ്രോണഗിരി ഇന്‍ഫ്രാസ്ട്രക്ചറിന് ഉളളത്. അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ് ദ്രോണഗിരി ഇന്‍ഫ്രാസ്ട്രക്ചറിലെ 99 ശതമാനം ഓഹരികളും. നവി മുംബൈ ഐ.ഐ.എ യിലെ ശേഷിക്കുന്ന ഓഹരി സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോയുടെ കൈവശമാണ്. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്, നവി മുംബൈ എയര്‍പോര്‍ട്ട് എന്നീ രണ്ട് പ്രധാന നിര്‍മാണങ്ങള്‍ പ്രവര്‍ത്തനക്ഷമമായതിന് ശേഷം നവി മുംബൈ സെസിന് ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുണ്ടെന്നാണ് നേരത്തെ കണക്കാക്കപ്പെട്ടിരുന്നത്.

https://dailynewslive.in/ വാട്ടര്‍മാന്‍ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സുമതി വളവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തില്‍പ്പരം താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍ ഒരുക്കുന്ന സുമതി വളവിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ഇപ്പോള്‍ പാലക്കാട്, പൊള്ളാച്ചി പരിസരങ്ങളിലാണ് നടക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ആണ്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും വീണ്ടുമൊന്നിക്കുന്നു. ‘ഡിയര്‍ സ്റ്റുഡന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് ഹിറ്റ് കോമ്പോയെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിവിന്റെയും നയന്‍താരയുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ‘പുതുവര്‍ഷത്തില്‍ പുതിയ കഥകള്‍… 2025 ഒരു അത്യുഗ്രന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നു’ എന്ന കുറിപ്പോടെയാണ് നിവിന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ജെയ്ന്‍, നിവിന്‍ പോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019 സെപ്റ്റംബര്‍ അഞ്ചിനാണ് ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ലൗ ആക്ഷന്‍ ഡ്രാമ തിയറ്ററിലെത്തിയത്.

https://dailynewslive.in/ പള്‍സര്‍ എഫ് 250 സെമി-ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് കമ്പനി നിര്‍ത്തലാക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഈ ബൈക്ക് നീക്കം ചെയ്തു. ബജാജ് പള്‍സര്‍ എ250 ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തത് ബൈക്ക് നിര്‍ത്തലാക്കിയതിനാലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്ക് ഇനി ഡീലര്‍മാര്‍ക്ക് അയക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പള്‍സര്‍ എ250 പള്‍സര്‍ എന്‍ 250 യ്‌ക്കൊപ്പം 2021 അവസാനമാണ് പുറത്തിറക്കിയത്. ഒരു ട്യൂബുലാര്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പള്‍സര്‍ എഫ് 250. ഇതില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോ-ഷോക്കും സജ്ജീകരിച്ചിരിക്കുന്നു. എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, യുഎസ്ബി ചാര്‍ജറുള്ള ‘ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ കണ്‍സോള്‍’, അലോയ് വീലുകള്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉണ്ട്. 24 ബിഎച്ച്പിയും 21.5 എന്‍എമ്മും ഉത്പാദിപ്പിക്കുന്ന 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് എ250ന് കരുത്ത് പകരുന്നത്. കൂടാതെ സ്ലിപ്പും അസിസ്റ്റ് ക്ലച്ചും സഹിതമുള്ള 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിട്ടുണ്ട്.

https://dailynewslive.in/ പ്രശസ്ത നടിയായ മറീന ഗ്രെഗിനെ കൊലപ്പെടുത്താനായി തയ്യാറാക്കിയ വിഷം കലര്‍ന്ന പാനീയം അബദ്ധവശാല്‍ കുടിച്ചത് ഹെതര്‍ ബാഡ്കോക്ക് എന്ന യുവതിയായിരുന്നു. ദുരുഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ മിസ്സ് മാര്‍പ്പിള്‍ രംഗത്തെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടു കൊലപാത കങ്ങള്‍കുടി അരങ്ങേറുന്നു. മിസ്സ് മാര്‍പ്പിളിന്റെ കുറ്റാന്വേഷണബുദ്ധിയുടെ പരിധികളെ അളക്കുന്നതായിരുന്നു ആ കുറ്റകൃത്യങ്ങള്‍. ‘ഹെതര്‍ ബാഡ്കോക്കിന്റെ കൊലപാതകം’. അഗത ക്രിസ്റ്റി. വിവര്‍ത്തനം – എം.എസ് നായര്‍. ഡിസി ബുക്സ്. വില 304 രൂപ.

https://dailynewslive.in/ കിവിപ്പഴത്തില്‍ നിരവധി പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. അവാക്കാഡോയെക്കാള്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് കിവിപ്പഴമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു ആപ്പിളിനേക്കാള്‍ എട്ടിരട്ടി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നാരുകളാല്‍ സമ്പുഷ്ടമാണെന്നും പഠനങ്ങള്‍ പറയുന്നു. കൂടാതെ, അതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഇന്‍സുലിന്‍ സ്പൈക്കുകള്‍ കുറയ്ക്കും. കൂടാതെ ഇ, കെ, സി തുടങ്ങിയ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് കിവിപ്പഴം. വിറ്റാമിന്‍ ഇയും വിറ്റാമിന്‍ സിയും ധമനികളില്‍ കൊളസ്‌ട്രോള്‍ ഫലകങ്ങള്‍ ഉണ്ടാകുന്നത് തടയുന്ന ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി ആന്റിഓക്‌സിഡന്റുകളാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും ദൈര്‍ഘ്യവും മെച്ചപ്പെടുത്തുന്നു. കിവിയില്‍ ആന്റിഓക്‌സിഡന്റുകള്‍, സെറോടോണിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ശോഷണം തടയാനും കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കിവികളുടെ ആല്‍ക്കലൈന്‍ സ്വഭാവം ുഒ ലെവലുകള്‍ നിയന്ത്രിക്കാനും ചര്‍മ്മത്തെ പുതുമയുള്ളതാക്കാനും സഹായിക്കും. വിറ്റാമിന്‍ സി കൂടുതലുള്ള പഴങ്ങള്‍ കഴിക്കുന്നത്, കുട്ടികളില്‍ ശ്വാസം മുട്ടല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കിവി പോലുള്ള ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചില ക്യാന്‍സറുകളും ഹൃദ്രോഗങ്ങളും ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കും. വിറ്റാമിന്‍ കെ അടങ്ങിയ കിവിപ്പഴം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമായ കൊറോണറി ആര്‍ട്ടറി രോഗം തടയാനും വിറ്റാമിന്‍ കെ സഹായിച്ചേക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

തന്റെ മകനെ മഹാനാക്കുക അതായിരുന്നു അയാളുടെ ലക്ഷ്യം. അതിനായി ചെറുപ്പം മുതലേ കര്‍ശനമായ ശിക്ഷണത്തിന്റെ വേലിക്കെട്ടിനകത്തായിരുന്നു അവനെ വളര്‍ത്തിയിരുന്നത്. ചെറുപ്പത്തില്‍ കളിപ്പാട്ടങ്ങള്‍ പോലും അവന് നിഷേധിക്കപ്പെട്ടു. കൈപൊള്ളുമെന്ന് പഠിപ്പിക്കാന്‍ ചൂടുള്ള കലത്തില്‍ പിടിപ്പിച്ചു. മഹദ് ഗ്രന്ഥങ്ങള്‍ വായിച്ചുപഠിപ്പിച്ചു. വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടമുണ്ടെന്ന് അറിഞ്ഞുതന്നെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. ഒത്തുപോകാനാകാതെ അവര്‍ പിന്നീട് വേര്‍പിരിഞ്ഞു. പിതാവ് മരണക്കിടക്കയിലാണെന്ന് അറിഞ്ഞപ്പോള്‍ മകന്‍ അച്ഛനൊരു കത്തെഴുതി. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു. ഒരു മനുഷ്യനെ നടത്താവുന്നതിന്റെ കഠിനമായ വഴികളിലൂടെയെല്ലാം നിങ്ങള്‍ എന്നെ നടത്തി. പാറപ്പുറത്ത് കിടന്ന് ഉറങ്ങാനും, ഇഷ്ടമില്ലാത്തത് ഭക്ഷിക്കാനും എല്ലാം എന്നെ ശീലിപ്പിച്ചു. എല്ലാം ശരി.. പക്ഷേ, ഒരാളുടെ ഹൃദയം ഒരിക്കലും തകര്‍ക്കാന്‍ ശ്രമിക്കരുത്. അത് തെറ്റാണ്. ഒരാളെ അയാളാകാന്‍ അനുവദിക്കുക എന്നതാണ് നമുക്ക് മറ്റൊരാള്‍ക്ക് നല്‍കാനാകുന്ന ആദരം. നമ്മള്‍ ആഗ്രഹിക്കുന്നിടത്തേക്ക് ഒരാളെ വലിച്ചെത്തിക്കുകയല്ല വേണ്ടത്. അവരാഗ്രഹിക്കുന്നിടത്തേക്ക്, അവര്‍ ആയിത്തീരേണ്ടിടത്തേക്ക് എത്താന്‍ അവരെ സഹായിക്കുകയാണ് വേണ്ടത്. അതാണ് നല്ല സഹയാത്രികരുടെ ദൗത്യം. നല്ല സഹയാത്രികരായി മാറാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *