◾https://dailynewslive.in/ എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ റിപ്പബ്ലിക് ദിനാശംസകള്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് ഓഫീസ് അവധിയായതിനാല്‍ ഇന്നത്തെ വീഡിയോ വാര്‍ത്തകളും സായാഹ്ന വാര്‍ത്തയും മറ്റു സ്ഥിരം പംക്തികളും ഉണ്ടായിരിക്കുന്നതല്ല.
◾https://dailynewslive.in/ റിപ്പബ്ലിദ് ദിന പരേഡില്‍ മുഖ്യാതിഥിയായി എത്തുന്നത് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആകും. കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങള്‍ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കര്‍ത്തവ്യപഥില്‍ സൈനികശക്തിയുടെ കരുത്തറിയിക്കാന്‍ സജ്ജമായി കഴിഞ്ഞു. ഇക്കുറി പരേഡിന് ഇന്തോന്യേഷന്‍ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 25 ലെ വിജയി : നിധിന്‍ രാജ്, പുലിപ്പാറ, നെടുമങ്ങാട്, തിരുവനന്തപുരം*
◾https://dailynewslive.in/ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പിന്താങ്ങി രാഷ്ട്രപതി ദ്രൗപദി മുര്‍മു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി ഭരണസ്ഥിരത ഉറപ്പാക്കുന്നതിനോടൊപ്പം സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
◾https://dailynewslive.in/ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍. 19 പേര്‍ക്ക് പത്മഭൂഷണും 113 പേര്‍ക്ക് പത്മശ്രീയുമുണ്ട്. സുസുകി സ്ഥാപകന്‍ ഒസാമു സുസുകിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. വ്യോമസേനയില്‍ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണന്‍ എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.
*Call for a Creative Graphic Designer in Thrissur*
Software knowledge : Adobe Photoshop, Adobe Illustrator, Corel Draw
Job Category: Print and Social Media Designer
(Flex/Cloth Banner Design, Logo Design, Brochure Design, Flyer/Notice Design, Poster Design, Packaging Designs)
*Salary: 20K – 25K (Full Time Job)*
Call : 9539668008, 9539998008
◾https://dailynewslive.in/ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പബ്ളിക് ദിനാശംസയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്. ഇന്ത്യയുടെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണെന്നും നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാമെന്നും മുഖ്യമന്ത്രി റിപ്പബ്ളിക് ദിനാശംസയില്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ജനപ്രിയ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലര്‍ച്ചയോടെ കൊച്ചിയിലെ വീട്ടില്‍ എത്തിക്കും. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനില്‍ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു
◾https://dailynewslive.in/ 2001 ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായെത്തിയ ഷാഫിയുടെ 2002 ലെത്തിയ കല്യാണരാമന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി. മായാവി, തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാന്‍, ചട്ടമ്പിനാട്, ടു കണ്‍ട്രീസ് തുടങ്ങി ബോക്സ് ഓഫിസില്‍ പണക്കിലുക്കവും പ്രേക്ഷകരില്‍ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാര്‍. പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. തേയിലത്തോട്ടത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നാണ് ജനങ്ങള്‍ക്കുളള നിര്‍ദ്ദേശം. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍വകക്ഷിയോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചത്. കടുവ കൂട്ടില്‍ കുടുങ്ങിയാല്‍ മൃഗശാലയിലേക്ക് മാറ്റും.
◾https://dailynewslive.in/ മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ നടന്ന കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ഫെബ്രുവരി 1 മുതല്‍ താത്കാലിക ജോലി നല്‍കും. കുടുംബത്തിനുള്ള ബാക്കി നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നും സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നും ഇത് വരെ പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ കേസെടുക്കില്ലെന്നും എഡിഎം അറിയിച്ചു.
◾https://dailynewslive.in/ മലയോര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചാരണ യാത്രയ്ക്കു തുടക്കം. കണ്ണൂര്‍ ഇരിക്കൂറിലെ കരുവഞ്ചാലില്‍ നിന്നാണ് യാത്ര തുടങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി യാത്ര ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കോഴിക്കോട് ജില്ലയില്‍ രാത്രികാലങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായി നടക്കുന്ന അനധികൃത മത്സ്യബന്ധന രീതികള്‍ തടയുന്നതിന് ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയില്‍ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് രാത്രികാല ട്രോളിംഗ് നടത്തിയ തണല്‍ എന്ന ബോട്ടും, ധനലക്ഷ്മി എന്ന ബോട്ടും ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
◾https://dailynewslive.in/ എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കണമെന്ന് പാലക്കാട് സിപിഐ എക്സിക്യൂട്ടീവ് യോഗം. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മദ്യനിര്‍മ്മാണ ശാലക്കെതിരെ ശക്തമായ എതിര്‍പ്പാണ് മലമ്പുഴ മണ്ഡലം കമ്മിറ്റി ഉയര്‍ത്തിയത്.
◾https://dailynewslive.in/ ബ്രൂവറി വിവാദത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.ബി രാജേഷ്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരുന്ന കമ്പനി ഉടമ.കര്‍ണാടകയിലെ മന്ത്രിയാണെന്ന് എം.ബി രാജേഷ് ആരോപിച്ചു. കര്‍ണാടക യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് ഈ കമ്പനിയുടെ ഡയറക്ടറാണെന്നും എം.ബി രാജേഷ് കുറ്റപ്പെടുത്തി.
◾https://dailynewslive.in/ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്.
◾https://dailynewslive.in/ കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ഉള്‍പ്പെടുത്തി കാന്‍സര്‍ ഗ്രിഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ പി ജി ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ട്രീറ്റ്മെന്റ് ആന്‍ഡ് അക്കാദമിക് ബ്ലോക്ക് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ജില്ല ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഭക്ഷ്യവിഷബാധ. കുട്ടികളുടെ സ്പെഷ്യല്‍ വാര്‍ഡിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പട്ടതിനെ തുടര്‍ന്ന് 7 കുട്ടികളെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാര്‍ഡില്‍ ഡിഎംഒയുടെ സംഘം പരിശോധന നടത്തി.
◾https://dailynewslive.in/ ചെക്ക് കേസില്‍ എം കെ മുനീര്‍ എംഎല്‍എ രണ്ടു കോടി 60 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീര്‍ അഹമദ്ദിിന്റെ പരാതിയിലാണ് ഇന്ത്യാവിഷന്‍ ചാനല്‍ ഒരു ലക്ഷം രൂപയും എം കെ മുനീര്‍, ഭാര്യ നഫീസ സഹപ്രവര്‍ത്തകനായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ ചേര്‍ന്ന് രണ്ടുകോടി 60 ലക്ഷം രൂപ തിരികെ നല്‍കാനും വിധിയായത്. 2012-13 ല്‍ ഇന്ത്യാവിഷന്റെ നടത്തിപ്പിലേക്കായി വാങ്ങിയ ഒരു കോടി 34 കാല്‍ ലക്ഷം രൂപ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ മുനീര്‍ അഹമ്മദ് കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി. നവീന്‍ബാബുവിനെതിരായ അഴിമതി പരാതി, പോസ്റ്റുമോര്‍ട്ടം, അന്വേഷണം, വീട്ടുകാരുടെ ആരോപണം തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സണ്ണി ജോസഫ് എംഎല്‍എ ചോദിച്ചത്. പരിയാരം മെഡിക്കല്‍ കോളിജില്‍ പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നും വിജിലന്‍സ് കേസിലെ അന്വേഷണം തുടരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾https://dailynewslive.in/ എഴുത്തുകാരന്‍ എം മുകുന്ദനെ പരോക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി പദ്മനാഭന്‍. എഴുത്തുകാര്‍ സര്‍ക്കാരിനെ ഒപ്പം നില്‍ക്കണമെന്ന പ്രസ്താവനയിലാണ് വിമര്‍ശനം. എഴുത്തുകാര്‍ക്ക് അങ്ങനെയൊരു കടമയില്ലെന്നും സത്യത്തിന് ഒപ്പം നില്‍ക്കുകയും സത്യം വിളിച്ചു പറയുകയുമാണ് കടമയെന്നും പദ്മനാഭന്‍ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്തെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രമേഹ തലസ്ഥാനമാണ് കേരളം എന്നത് ഘട്ടം ഘട്ടമായി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും രോഗാതുരത കുറഞ്ഞ, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ കുറഞ്ഞ സംസ്ഥാനമാക്കി മാറ്റാനാണ് പരിശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പൊലീസ്. നിര്‍ത്തിയിട്ട കാറില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുമാരമംഗലം സ്വദേശി സിബിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കല്ലൂര്‍ക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസില്‍ പ്രതിയായ മകന്‍ ആഷിഖിന്റെ മാനസികാരോഗ്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രമാണ് താമരശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് ആഷിഖിനെ കുതിരവട്ടം മാനസികാരോഘ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലഹരിക്ക് അടിമയായ ആഷിഖ് സ്വന്തം ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.
◾https://dailynewslive.in/ സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി. സംസ്ഥാന ഭാരവാഹികള്‍ സംഘടനാ ജില്ലാ അധ്യക്ഷന്‍മാരാകും. സംസ്ഥാന സെക്രട്ടറി കരമന ജയന് തിരുവനന്തപുരം സെന്‍ട്രലിന്റെ ചുമതല നല്‍കും. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കാണ് ആലപ്പുഴ സൗത്തിന്റെ ചുമതല. മഹിള മോര്‍ച്ച അധ്യക്ഷ നിവേദിത സുബ്രഹ്‌മണ്യത്തിനാണ് തൃശൂര്‍ വെസ്റ്റ് ചുമതല നല്‍കിയിരിക്കുന്നത്. നേരത്തെ ബിജെപി 14 ജില്ലകളെ വിഭജിച്ച് മുപ്പത് സംഘടനാ ജില്ലകളാക്കിയിരുന്നു.
◾https://dailynewslive.in/ നിലമ്പൂര്‍ മുന്‍ എം എല്‍ എ പിവി അന്‍വറിനെതിരായ നടപടികളുടെ വേഗം കൂട്ടി വിജിലന്‍സ്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം.
◾https://dailynewslive.in/ കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കി. ചട്ടങ്ങള്‍ ലംഘിച്ച് കാംപസിനകത്ത് പന്തല്‍ കെട്ടിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജീവനക്കാരുടെ ജോലിയെ ഇത് തടസ്സപ്പെടുത്തുന്നുവെന്നും ചൂണ്ടികാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.തെരഞ്ഞെടുപ്പ് നടന്ന നാല് മാസം കഴിഞ്ഞിട്ടും യൂണിയന് ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹന്‍ കുന്നുമ്മല്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പന്തല്‍ കെട്ടിയുള്ള സമരം.
◾https://dailynewslive.in/ റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം ഒത്തുതീര്‍പ്പായി. മൂന്നാഴ്ചയായി തുടരുന്ന സമരമാണ് ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായത്. കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
◾https://dailynewslive.in/ തൃശ്ശൂര്‍ മാളയില്‍ പടക്ക നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്. തൃശ്ശൂര്‍ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, അനൂപ് ദാസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.ലൈസന്‍സില്ലാതെ വന്‍ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ പൊലീസ് കണ്ടെത്തിയത്. മാള പൊലീസ് ഇയാള്‍ക്കതിരെ കേസെടുത്തിട്ടുണ്ട്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ റെയില്‍ ഗതാഗതത്തിന് കരുത്ത് പകരാന്‍ വന്ദേ ഭാരത് എക്സ്പ്രസ്. ജമ്മു കശ്മീരിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായി. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു ട്രയല്‍ റണ്‍ നടത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലമായ ചെനാബ് പാലത്തിലൂടെയായിരുന്നു വന്ദേ ഭാരതിന്റെ പരീക്ഷണയോട്ടം.
◾https://dailynewslive.in/ ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ കത്വ മേഖലയില്‍ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പ്പില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പിട്ടിട്ടില്ല. മേഖലയില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ ശക്തമായ തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ 55 പന്തില്‍ പുറത്താവാതെ 72 റണ്‍സെടുത്ത തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ മത്സരത്തിലെ പോലെ രണ്ടാം മത്സരത്തില്‍ 30 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായത്. 166 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഹതാരങ്ങള്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയിട്ടും, വാലറ്റത്തെ കൂട്ടുപിടിച്ച് തിലക് വര്‍മയെന്ന യുവതാരം നടത്തിയ അസാമാന്യ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
◾https://dailynewslive.in/ ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത ഊര്‍ജ ശേഷി 217.62 ജിഗാവാട്ടിലെത്തി. 2025 ജനുവരി 20 വരെയുളള കണക്കാണിത്. 2030 ഓടെ രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ ശേഷി 500 ജിഗാവാട്ടില്‍ എത്തിക്കാനുളള തീവ്ര ശ്രമങ്ങളിലാണ് അധികൃതര്‍. സൗരോര്‍ജത്തില്‍ നിന്ന് 24.5 ജിഗാവാട്ടും കാറ്റില്‍ നിന്ന് 3.4 ജിഗാവാട്ടും റെക്കോഡ് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം കൂട്ടിച്ചേര്‍ത്തത്. പുനരുപയോഗ ഊര്‍ജ ശേഷിയില്‍ സൗരോര്‍ജം ആധിപത്യം തുടരുകയാണ്. മൊത്തം സ്ഥാപിത ശേഷിയുടെ 47 ശതമാനമാണ് ഇത്. പിഎം സൂര്യ ഘര്‍ പദ്ധതിക്ക് കീഴില്‍ പത്ത് മാസത്തിനുള്ളില്‍ 7 ലക്ഷം പുരപ്പുറ സോളാര്‍ സിസ്റ്റങ്ങളാണ് സ്ഥാപിച്ചത്. പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ കേരളം. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പുരപ്പുറ സോളാര്‍ ശേഷിയില്‍ 53 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 4.59 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കലുകളാണ് നടന്നത്. കാറ്റില്‍ നിന്നുളള വൈദ്യുതി കാറ്റില്‍ നിന്ന് 3.4 ജിഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം അധികമായി കൂട്ടിച്ചേര്‍ത്തത്. ഗുജറാത്ത് (1,250 മെഗാവാട്ട്), കര്‍ണാടക (1,135 മെഗാവാട്ട്), തമിഴ്നാട് (980 മെഗാവാട്ട്) എന്നീ സംസ്ഥാനങ്ങളാണ് കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചത്.
◾https://dailynewslive.in/ ലീ അലി സംവിധാനം ചെയ്ത് എബിന്‍ സണ്ണി നിര്‍മ്മിച്ച് ശ്രീനിഷ് അരവിന്ദ്, അന്‍ഷാ മോഹന്‍, ആര്യ വിമല്‍, അദ്രി ജോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റണ്‍വേ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. എല്‍ ആന്‍ഡ് ഇ പ്രൊഡക്ഷന്‍സിന്റെ യു ട്യൂബ് ചാനലില്‍ ആണ് ഗാനം റിലീസ് ചെയ്തത്. അശ്വിന്‍ റാം ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികള്‍. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പോലും അധികം ചര്‍ച്ച ചെയ്യാത്ത ഫാഷന്‍ ലോകത്തെ പിന്നാമ്പുറ കഥകള്‍ ആണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കാഴ്ചയില്‍ പോലും ഒരു സിനിമയുടെതെന്ന് തോന്നുന്ന ക്വാളിറ്റിയില്‍ ആണ് ഗാനവും ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ഫാഷന്‍ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്.
◾https://dailynewslive.in/ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നാണ് ‘ഐഡന്റിറ്റി’. ജനുവരി 2ന് തിയേറ്ററിലെത്തിയ ചിത്രം ഈ മാസം 31ന് സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും. സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും 18 കോടിയോളം രൂപ മാത്രമേ നേടാനായിട്ടുള്ളു. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഐഡന്റിറ്റിയുടെ കഥ സഞ്ചരിക്കുന്നത് ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ്. കൊലയാളി ആരാണെന്നും കൊലക്ക് പിന്നിലെ കാരണം എന്താണെന്നും തേടി ടൊവിനോയുടെ കഥാപാത്രമായ ഹരണും തൃഷയുടെ അലീഷ എന്ന കഥാപാത്രവും വിനയ് റായിയുടെ അലന്‍ ജേക്കബും നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിച്ചത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
◾https://dailynewslive.in/ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ജനപ്രിയ മോഡലായ ആക്ടിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി. എന്‍ജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഒബിഡി2ബി സാങ്കേതികവിദ്യയുമായാണ് പുതിയ ആക്ടിവ നിരത്തില്‍ ഇറങ്ങുക. വില 80,950 രൂപ മുതലാണ് ആരംഭിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും പ്രധാന ഫീച്ചര്‍. ഒബിഡി2ബി അനുസൃതമായ 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍ പിജിഎം-ഫൈ എന്‍ജിനാണ് പുതിയ ആക്ടിവയെ കുതിപ്പിക്കുന്നത്. 8,000 ആര്‍പിഎമ്മില്‍ 5.88 കിലോവാട്ട് കരുത്തും 5,500 ആര്‍പിഎമ്മില്‍ 9.05 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നത്. ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റമാകട്ടെ സ്‌കൂട്ടറിന്റെ ഇന്ധനക്ഷമതയ്ക്ക് മാറ്റു കൂട്ടുന്നു. എസ്റ്റിഡി, ഡിഎല്‍എക്സ്, എച്ച് സ്മാര്‍ട്ട് എന്നി മൂന്ന് വേരിയന്റുകളില്‍ പേള്‍ പ്രഷ്യസ് വൈറ്റ്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളിലാണ് ആക്ടിവ എത്തുക.
◾https://dailynewslive.in/ യാത്രയില്‍ കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ അനുഭവിച്ചു തന്നെയറിയണം. സുജിത്തും കുടുംബവും ആരംഭിച്ച ആ യാത്ര അവര്‍ക്കു സമ്മാനിച്ച അനുഭവങ്ങള്‍ അനേകമാണ്. ഇതൊരു കഥയല്ല… കഥകളെ വെല്ലുന്ന അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്… ഒരു വയസ്സുകാരന്‍ മകനെയുംകൂട്ടി കുടുംബത്തോടൊപ്പം നീണ്ട എട്ടുമാസം നടത്തിയ യാത്രയുടെ കഥ. അവര്‍ താണ്ടിയ വഴികള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കും പറയാന്‍ ഒരുപാടുണ്ടായിരുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, സന്തോഷത്തിന്റെ, പങ്കുവയ്ക്കലിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് അവര്‍ മുന്നോട്ടുപോയത് 42,000 കിലോമീറ്ററുകളാണ്. പ്രകൃതിയും സംസ്‌കാരവും രുചിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി. സുജിത് ഭക്തന്‍ കുടുംബത്തോടൊപ്പം നടത്തിയ ഇന്ത്യ-നേപ്പാള്‍- ഭൂട്ടാന്‍ യാത്രയിലെ വിശേഷങ്ങളിലൂടെ…! ‘ഐഎന്‍ബി ഡയറീസ്’. സുജിത് ഭക്തന്‍. ലിറ്റ്മസ്. വില 390 രൂപ.
◾https://dailynewslive.in/ തണുപ്പുകാലത്ത് വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ് അലട്ടുന്നത്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് മുഴുവന്‍ രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുകയും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും. തണുത്ത താപനില രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് വിരലുകളിലേക്കും കാല്‍വിരലുകളിലേക്കും രക്തപ്രവാഹം പ്രതികൂലമായി കുറയ്ക്കും. തുടര്‍ന്ന് ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ശൈത്യകാലത്ത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം പ്രധാനമായി ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഇത് രക്തചംക്രമണം കൂടുതല്‍ മന്ദഗതിയിലാക്കാം. തുടര്‍ന്ന് കൈകളും കാലുകളും മരവിപ്പിക്കുന്നതിനും കടുത്ത ക്ഷീണത്തിനും ഇടയാക്കും. ശ്വാസംമുട്ടല്‍, ശ്വാസതടസ്സം, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ശ്വാസകോശ പ്രവര്‍ത്തനം തകരാറിലായി എന്നതിന്റെ ലക്ഷണങ്ങള്‍. ശൈത്യകാലത്ത് മാറുന്ന കാലാവസ്ഥ പലരുടെയും പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തിന്റെ അഭാവം മൂലം വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകാം. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് പതിവായി വ്യായാമം ചെയ്യുക. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജലാംശം നിലനിര്‍ത്തുക. ദിവസവും ഒരു മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
അച്ഛന്‍ വീട്ടുമുറ്റത്ത് ഒരു തൈകൊണ്ടുവെച്ചു. ഞാവല്‍ പഴമാണെന്ന് പറഞ്ഞാണ് വെച്ചത്. അല്പം വളര്‍ന്നപ്പോള്‍ അമ്മ പറഞ്ഞു: ഇത് ഞാവല്‍പഴമാണെന്ന് തോന്നുന്നില്ല, ഇല കണ്ടിട്ട് റംബുട്ടാന്‍ ആണെന്ന് തോന്നുന്നു. ഇത് കേട്ട് ചേച്ചി പറഞ്ഞു: ഏയ് ഇത് സബര്‍ജല്ലിയാണ്. വീട്ടിലെ ഇളയമകന്‍ ആ മരത്തിന്റെ ഇലയെടുത്ത് കടിച്ചിട്ട് പറഞ്ഞു: ഇതിന് ഭയങ്കരചവര്‍പ്പാണ് . ഇതൊരു പാഴ്മരമാണെന്നാണ് തോന്നുന്നത്, വെട്ടിക്കളഞ്ഞാലോ.. പക്ഷേ, അച്ഛന്റെ അഭിപ്രായം അതവിടെ തന്നെ നില്‍ക്കട്ടെ എന്നതായിരുന്നു. ചില നാളുകള്‍ പിന്നിട്ടു. മരത്തിന് വലുപ്പം വെച്ചു. അതോടെ രാത്രിയില്‍ പക്ഷികള്‍ ചേക്കാറാന്‍ തുടങ്ങി. പകല്‍ വെയിലുളളപ്പോള്‍ എല്ലാവരും അതിന്റെ ചുവട്ടില്‍ ചെന്നിരുന്നു ഇളം കാറ്റേറ്റ് തണല്‍ കൊണ്ട് കഥകള്‍പറഞ്ഞ് അവര്‍ നേരംപോക്കി. ഒരു ദിവസം അമ്മ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു: ദേ നമ്മുടെ മരം കായ്ച്ചു. പക്ഷേ, എന്നിട്ടും ആ മരമന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ കായ്കള്‍ പഴുത്തു. രുചികരമായ പനിനീര്‍ ചാമ്പക്ക.. അന്ന് ആ വൈകുന്നേരം ആ വീട്ടിലെ ഇളയമകന്‍ മരത്തോട് ചോദിച്ചു: ഞങ്ങള്‍ നിന്നെ എന്തൊക്കെ പറഞ്ഞു. ഞാന്‍ നിന്നെ വെട്ടിക്കളയാന്‍ വരെ പറഞ്ഞു. എന്നിട്ടും നീ തളര്‍ന്നുപോകാഞ്ഞതെന്താണ്? മരം പറഞ്ഞു: നിങ്ങളുടെ വാക്കുകള്‍ എന്റെ വളര്‍ച്ചക്ക് ഒരു തടസ്സമല്ലായിരുന്നു. എന്നിട്ടും ഞാന്‍ നിങ്ങള്‍ക്ക് തണല്‍ തന്നു. കിളികള്‍ക്ക് താമസിക്കാന്‍ ഇടം നല്‍കി. അന്നെനിക്ക് ഞാനാരാണെന്ന് തെളിയിക്കാന്‍ കഴിയില്ലായിരുന്നു. എന്റെ ഫലം പുറത്തുവരുന്നതുവരെ ഞാന്‍ കാത്തിരുന്നു. പക്ഷേ എനിക്ക് എന്നെ അറിയാമല്ലോ.. അയാള്‍ മരത്തിനെ ചുറ്റിപ്പിടിച്ചു. നമ്മെക്കുറിച്ച് ആരെന്തും പറയട്ടെ,, അത് കേട്ട് തളരാനോ മറുപടി പറയാനോ പോകേണ്ടതില്ല. നമ്മില്‍ തന്നെ വിശ്വാസമര്‍പ്പിക്കുക. നാം നാമായി തന്നെ തുടരുക.. നമ്മുടെ ലക്ഷ്യങ്ങളില്‍ മുന്നോട്ട് തന്നെ പോകുക – ശുഭദിനം.