yt cover 22

https://dailynewslive.in/ വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. കടുവ പ്രദേശത്ത് തന്നെ തുടരാന്‍ സാധ്യതയുള്ളിനാല്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കടുവയെ തെരയുന്നതിനായി ക്യാമറ ട്രാപ്പുകളും കൂടുകളും വനംവകുപ്പ് സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കും.

https://dailynewslive.in/ വന്യജീവികളെ നേരിടാന്‍ ഒന്നും ചെയ്യുന്നില്ലെന്നും മലയോര മനുഷ്യരെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണെന്നും സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന നിലപാട് തിരുത്തണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 24 ലെ വിജയി : മോഹന്‍കുമാര്‍, തട്ടാരമ്പലം പോസ്റ്റ്, മാവേലിക്കര,ആലപ്പുഴ*

https://dailynewslive.in/ വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രി ഒആര്‍ കേളുവാണ് മരിച്ച രാധയുടെ കുടുംബാംഗങ്ങള്‍ക്ക് തുക കൈമാറിയത്. കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

https://dailynewslive.in/ മാനന്തവാടി പഞ്ചാര കൊല്ലിയില്‍ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം രേഖപ്പെടുത്തി. രാധയുടെ വേര്‍പാടില്‍ കുടംബത്തിന്റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും ഇത്തരം വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികള്‍ ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക എന്നതടക്കമുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ഇന്ന് ആരംഭിക്കും. യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് കരുവഞ്ചാലില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മലയോര യാത്ര നടത്തുന്നത്.

*

class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ തിങ്കളാഴ്ച മുതല്‍ കടയടപ്പു സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷന്‍ വ്യാപാരികള്‍. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. റേഷന്‍ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷന്‍ വിതരണം പ്രതിസന്ധിയിലാകും.

https://dailynewslive.in/ സി പി എം നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പാര്‍ട്ടിക്ക് ശക്തമായ വേരുള്ള കേരളത്തില്‍ നിലവില്‍ ഒരു വനിത ജില്ല സെക്രട്ടറി പോലും ഇല്ല എന്നത് വാസ്തവമാണെന്ന് പറഞ്ഞ വൃന്ദ, മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വൃന്ദ കാരാട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. ഐസി ബാലകൃഷ്ണനുമായാണ് അന്വേഷണസംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. വീട്ടില്‍ മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയാണ് പൊലീസ് മടങ്ങിയത്. അതേസമയം, വീട്ടില്‍നിന്ന് രേഖകള്‍ ഒന്നും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എംഎല്‍എയെ ഇന്ന് അറസ്റ്റ് ചെയ്യാനാണ് സാധ്യത. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കും.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് കൊണ്ടാണ് കഠിനംകുളം സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോണ്‍സന്റെ മൊഴി. പോലീസ് പിടിയിലാകുമെന്നുറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിന് ജോണ്‍സണ്‍ മൊഴി നല്‍കി.ആതിരയുടെ കുട്ടി സ്‌കൂളില്‍ പോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് വീടിനുള്ളില്‍ പ്രവേശിച്ചതെന്നും ആതിര ചായയെടുക്കാന്‍ പോയപ്പോള്‍ കത്തി കിടപ്പുമുറിയിലെ കട്ടിലിലെ മെത്തയ്ക്കടിയില്‍ ഒളിപ്പിച്ചുവെന്നും പിന്നീട് ആതിരയോടൊപ്പം കിടക്കുമ്പോള്‍ മെത്തയ്ക്കടിയില്‍ നിന്ന് കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കി വലിച്ചെടുത്തു എന്നാണ് ജോണ്‍സണിന്റെ മൊഴി.

https://dailynewslive.in/ അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് മാപ്പു നല്‍കി ദയാബായി. പത്തു വര്‍ഷം മുമ്പ് തൃശൂരില്‍ നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ നേരിട്ട അപമാനവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നേരിട്ടെത്തിയാണ് ദയാബായി ബസ് ജീവനക്കാര്‍ക്ക് മാപ്പ് നല്‍കിയത്. 2015ലെ ഒരു രാത്രിയില്‍ വസ്ത്രത്തിന്റെയും നിറത്തിന്റെയും പേരില്‍ ബസ് ജീവനക്കാര്‍ തന്നെ അസഭ്യം പറഞ്ഞ് നടുറോഡില്‍ ഇറക്കിവിട്ടെന്നായിരുന്നു ദയാബായിയുടെ പരാതി.

https://dailynewslive.in/ മഹാരാജസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ഇന്നലേയും തുടങ്ങിയില്ല. വിചാരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയില്‍ അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ശേഷം കേസ് പരിഗണിക്കുമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു.

https://dailynewslive.in/ വൈദ്യുതി വാങ്ങാനും സര്‍ക്കാരിന് ഇടനിലക്കാര്‍ എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്ഇബി. കുറഞ്ഞ വിലയില്‍ വൈദ്യുതി വാങ്ങാനും പകല്‍ സമയങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി വില്‍ക്കാനുമായി കെ എസ് ഇ ബിക്ക് സ്വന്തമായ ഒരു മാര്‍ക്കറ്റിംഗ് സംവിധാനം ആലോചിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു വാര്‍ത്തയെന്നും കെഎസ്ഇബി വിശദീകരിച്ചു.

https://dailynewslive.in/ അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികമാണെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കൂടുതല്‍ ആരോപണങ്ങളുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്ത് വന്ന സാഹചര്യത്തിലാണ് പി പി ദിവ്യയുടെ മറുപടി. കോടതിയില്‍ കാണാമെന്നും പി പി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവും തന്റെ പാഠ പുസ്തകത്തിലെ ഹീറോയുമാണ് പിണറായി വിജയനെന്നും ദിവ്യ ഫേസ്ബുക്ക് കുറിപ്പില്‍ പുകഴ്ത്തുന്നുണ്ട്.

https://dailynewslive.in/ മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിന്റെ നിയമസാധുതയാരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തില്‍ മറുപടി അറിയിക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് പരിഗണിച്ചത്.

https://dailynewslive.in/ നടന്‍ വിജയ്ക്കും പാര്‍ട്ടിക്കുമെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചിലര്‍ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ തന്നെ അധികാരത്തിലെത്തുമെന്നും അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെയാണ് ഇപ്പോഴേ പറയുന്നതെന്നും ജനസേവനം ആയിരുന്നു അവരുടെ ലക്ഷ്യം എങ്കില്‍ അംഗീകരിച്ചേനെയെന്നും നാടകം കളിക്കുന്നവരെ കുറിച്ച് പറഞ്ഞ് വില കളയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസില്‍ അറസ്റ്റിലായ ബംഗ്ലദേശ് പൗരന്‍ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്സാദ് കേസിലെ യഥാര്‍ഥ പ്രതിയല്ലെന്ന് പിതാവ് രോഹുല്‍ അമീന്‍. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുല്‍ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനാല്‍ അവനെ ലക്ഷ്യമിടാന്‍ വളരെ എളുപ്പമാണെന്നും പിതാവ് പറഞ്ഞു.

https://dailynewslive.in/ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമുയര്‍ന്ന എംഎഫ് ഹുസൈന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഡല്‍ഹി ആര്‍ട്ട് ഗാലറിക്കെതിരെ കേസെടുക്കേണ്ടെന്ന് കോടതി. പരാതി ഉയര്‍ന്ന രണ്ട് ചിത്രങ്ങള്‍ ആര്‍ട്ട് ഗാലറിയില്‍ നിന്ന് മാറ്റിയെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.

https://dailynewslive.in/ മഹാരാഷ്ട്രയിലെ പൂനെയില്‍ ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 64 വയസുള്ള സ്ത്രീ ആണ് മരിച്ചത്. ഇതുവരെ പൂനെ മേഖലയില്‍ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.പൂനെയില്‍ വ്യാപകമായി രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ വലിയ ആശങ്കയാണ് ഉയരുന്നത്.

https://dailynewslive.in/ ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തില്‍ കാരണം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. എന്നാല്‍ വിഷാംശം ഏതാണെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ബാക്ടീരിയ വൈറല്‍ ബാധകൊണ്ടല്ല മരണമെന്നും ഇതുസംബന്ധിച്ച് കൂടൂതല്‍ പരിശോധനകള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. പ്രതിരോധ മന്ത്രാലയം ബിഡ് അംഗീകരിച്ചതായി മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് അറിയിച്ചു.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ സൈന്യത്തിന്റെ ആയുധ നിര്‍മാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരാണ്. അപകട കാരണത്തെകുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ 10.30നാണ് സ്‌ഫോടനമുണ്ടായത്.

https://dailynewslive.in/ യു.എസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും, ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്, അനധികൃതകുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

https://dailynewslive.in/ യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉടന്‍ തന്നെ കരാറുണ്ടാക്കിയില്ലെങ്കില്‍ ഉപരോധമുള്‍പ്പടെയുള്ള കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍. വാഷിങ്ടണില്‍ നിന്നുള്ള സന്ദേശത്തിനായി കാത്തിരിക്കുകയാണെന്നും ക്രെംലിന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ തോല്‍വി. ഈ പരാജയത്തോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തുലാസ്സിലായി. ബ്ലാസ്റ്റേഴ്‌സ് 18 കളികളില്‍ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ആദ്യ ആറുസ്ഥാനങ്ങളില്‍ ടംനേടിയാല്‍ മാത്രമേ ടീമിന് മുന്നില്‍ പ്ലേ ഓഫ് സാധ്യത തെളിയുകയുള്ളൂ.

https://dailynewslive.in/ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം ഇന്ന്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരിന്നു. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണി മുതലാണ് മത്സരം.

https://dailynewslive.in/ യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യക്കാരുടെ ക്രെഡിറ്റ് ഉപയോഗിക്കുന്ന രീതിയെ മാറ്റിയെന്ന് റിപ്പോര്‍ട്ട്. പരമ്പരാഗത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണ് യു.പി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ പ്രതിമാസം ശരാശരി 40 ഇടപാടുകള്‍ നടത്തുന്നതായി ക്രെഡിറ്റ്-ഓണ്‍-യുപിഐ പ്ലാറ്റ്ഫോമായ കിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമാസം ശരാശരി 40,000 രൂപയാണ് ഉപയോക്താക്കള്‍ ചെലവാക്കുന്നത്. യു.പി.ഐ ക്രെഡിറ്റ് കാര്‍ഡുകളുടെ ശരാശരി ഇടപാട് മൂല്യം 1,125 രൂപയാണ്. 75 ശതമാനം ഇടപാടുകളും നടക്കുന്നത് പലചരക്ക് കടകളും പ്രാദേശിക ചില്ലറ വ്യാപാരികളും പോലുള്ള ചെറിയ കടകളിലാണ്. യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന മെട്രോ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് ബംഗളൂരുവാണ്. ഹൈദരാബാദ്, ഡല്‍ഹി, മുംബൈ എന്നിവയാണ് തൊട്ടുപിന്നിലുളളത്. യുപിഐ പ്രാപ്തമാക്കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 45 ശതമാനം പേരും 30 വയസിന് താഴെയുള്ളവരാണ്, 30 ശതമാനം പേര്‍ 31-40 വയസിനും 20 ശതമാനം പേര്‍ 41-50 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. 32 കോടി മര്‍ച്ചന്റ് ടച്ച്‌പോയിന്റുകളുടെ വിപുലമായ ശൃംഖലയാണ് യുപിഐ യ്ക്കുളളത്. ഇത് ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതാക്കി മാറ്റിയിരിക്കുകയാണ്.

https://dailynewslive.in/ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്‍മാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘പക’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്ര, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്. സുഹൈല്‍ കോയ വരികള്‍ രചിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. ജനുവരി 30-നാണ് റിലീസ്. ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ബേസില്‍ ജോസഫ് വേഷമിടുന്ന ചിത്രത്തില്‍, സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോള്‍ ജോസ്, മരിയന്‍ ആയി സജിന്‍ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥന്‍ എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍, കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

https://dailynewslive.in/ പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്ത ‘ഒരു കഥ ഒരു നല്ല കഥ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍, പോസ്റ്റര്‍ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു. ബ്രൈറ്റ് ഫിലിംസിന്റെ ബാനറില്‍ ബ്രൈറ്റ് തോംസണ്‍ തിരക്കഥ രചിച്ച് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ഷീല, അംബിക, ശങ്കര്‍, കോട്ടയം രമേഷ്, ഇടവേള ബാബു, മനു വര്‍മ്മ, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, റിയാസ് നര്‍മ്മകല, കെ കെ സുധാകരന്‍, നന്ദകിഷോര്‍, നിഷ സാരംഗ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍. ഗാനങ്ങള്‍ ബ്രൈറ്റ് തോംസണ്‍, സംഗീതം പ്രണവം മധു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.

https://dailynewslive.in/ കിയ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വിയായ സിറോസ് കേരളത്തിലുമെത്തി. സാങ്കേതിക വിദ്യ, ഡിസൈന്‍, സ്‌പേസ് തുടങ്ങിയവ മികച്ച രീതിയില്‍ സംയോജിപ്പിച്ച് പ്രീമിയം സബ് 4 മീറ്റര്‍ കാറ്റഗറിയിലാണ് വാഹനം എത്തിയിരിക്കുന്നത്. സെഗ്മെന്റില്‍ ആദ്യമായി പിന്‍നിരയില്‍ റിക്ലൈനിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍ നല്‍കിയെന്നതാണ് പ്രത്യേകത. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വില ഫെബ്രുവരി മൂന്നിന് പ്രഖ്യാപിക്കും. 11 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ് പ്രതീക്ഷ. ഇരുപതോളം സുരക്ഷാ സംവിധാനങ്ങളും സിറോസിലുണ്ട്. ലെവല്‍ 2 അഡാസ്, ഇ.ബി.ഡിയോടെയുള്ള എ.ബി.എസ്, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ നിരവധി ഫീച്ചറുകളാണ് സിറോസിലുള്ളത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 118 ബി.എച്ച്.പി കരുത്തും 172 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കിടിലന്‍ എഞ്ചിനാണിത്. ഇതിന് പുറമെ 114 എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും വണ്ടി കിട്ടും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് സി.ഡി.റ്റി തുടങ്ങിയ ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണുള്ളത്. ലിറ്ററിന് 17.65 കിലോമീറ്റര്‍ മുതല്‍ 20.75 കിലോമീറ്റര്‍ വരെ വാഹനത്തിന് മൈലേജും ലഭിക്കും. 465 ലിറ്ററിന്റെ കിടിലന്‍ ബൂട്ട് സ്‌പേസും ആയാസകരമായി ഇരിക്കാനാകുന്ന സീറ്റുകളുമാണ് വാഹനത്തിലുള്ളത്.

https://dailynewslive.in/ സമൂഹത്തിലെ മാന്യനായ ഡോക്ടര്‍ ജെക്കില്‍, തിന്മയുടെ പ്രതിരൂപമായ മിസ്റ്റര്‍ ഹൈഡ് എന്നിവരുടെ അസാധാരണവും വിചിത്രവുമായ കഥ. ആള്‍മാറാട്ടവും കൊലപാതകവും ഭീകരാന്തരീക്ഷവും ശാസ്ത്രപരീക്ഷണങ്ങളുമെല്ലാം ചേര്‍ന്ന് ലോകത്തെങ്ങുമുള്ള വായനക്കാരെ പതിനാലു പതിറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന റോബര്‍ട്ട് ലൂയീസ് സ്റ്റീവന്‍സണിന്റെ ലഘുനോവല്‍. വായനയെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിശ്രുതരചന കുട്ടികള്‍ക്കുവേണ്ടി സംഗൃഹീത പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത കഥാകൃത്ത് രേഖ കെ. ‘ജെക്കിലും ഹൈഡും: ഒരു വിചിത്രമനുഷ്യന്റെ കഥ’. മാതൃഭൂമി. വില 85 രൂപ.

https://dailynewslive.in/ ബ്രേക്ക്ഫാസ്റ്റിന് വളരെ ഫാസ്റ്റായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട. പ്രോട്ടീന്‍, കാത്സ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ ആരോഗ്യത്തിന് വേണ്ട നിരവധി അവശ്യ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ബ്രേക്ക്ഫാസ്റ്റിന് വളരെ മികച്ച ഒരു ഓപ്ഷന്‍ തന്നെയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ട പുഴുങ്ങിയ ശേഷം അവശേഷിക്കുന്ന വെള്ളം സിങ്കില്‍ ഒഴിച്ചു കളയുകയായിരിക്കും ചെയ്യുക. എന്നാല്‍ ആ വെള്ളം കളയാതെ ഫലപ്രദമായി ഉപയോഗിക്കാം. മുട്ട പുഴുങ്ങിയ വെള്ളം ധാതു സമൃദ്ധമാണ്. മുട്ട വെള്ളത്തിലിട്ട് പുഴുങ്ങുമ്പോള്‍ മുട്ടയുടെ തോടില്‍ നിന്ന് കാത്സ്യം വെള്ളത്തിലേക്ക് ഇറങ്ങുന്നു. ഇത് കാത്സ്യം ആവശ്യമായ ചെടികള്‍ക്ക് വളമായി ഉപയോഗിക്കാം. രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതു കൊണ്ട് ഇത് തികച്ചും സുരക്ഷിതമായ മാര്‍ഗമാണ്. കാത്സ്യം മണ്ണിന്റെ പിഎച്ച് ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. ഇത് ചെടികളെ മണ്ണില്‍ നിന്ന് ഫലപ്രദമായി പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. വെള്ളം തണുത്ത ശേഷം ഇത് ഇന്‍ഡോര്‍ ചെടികളില്‍ അല്ലെങ്കില്‍ തക്കാളി, കുരുമുളകു പോലുള്ള ചെടികള്‍ക്ക് ഒഴിക്കാം. ചെടികള്‍ നല്ല രീതിയില്‍ വളരാന്‍ ഇത് സഹായിക്കും.