sunrise 1

https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ ഒറ്റഘട്ടമായി തന്നെ 2 ടൗണ്‍ഷിപ്പുകളിലായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ടൗണ്‍ഷിപ്പിന്റെ രൂപരേഖ സര്‍ക്കാര്‍ പുറത്തുവിട്ടു. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയിലും കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതി നിലവില്‍വരുക. നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്തും 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. സ്‌കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗന്‍വാടി, മൃഗാശുപത്രി, മാര്‍ക്കറ്റ്, സ്‌പോര്‍ട്‌സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് പദ്ധതി.കിഫ്കോണിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കലിനായിരിക്കും നിര്‍മ്മാണ ചുമതല. 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സഹായ സന്നദ്ധതയുമായി 38 സ്പോണ്‍സര്‍മാരുമുണ്ട്. കേന്ദ്ര സഹായം വീണ്ടും അഭ്യര്‍ത്ഥിക്കുമെന്നും വയനാട് ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരേയും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരേയും ഒരുമിച്ച് പുനരധിവസിപ്പിക്കും. വീടിരിക്കുന്ന ഭൂമിയുടെ പൂര്‍ണ്ണ അവകാശം ഗുണഭോക്താക്കള്‍ക്കായിരിക്കും, പക്ഷേ കൈമാറ്റത്തിന് ചെറിയ നിബന്ധന ഉണ്ടാകും. ജനുവരി 25 നകം ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കും. അതേസമയം ടൗണ്‍ഷിപ്പിനുള്ളില്‍ വീട് ആവശ്യമില്ലാത്തവര്‍ക്ക് പുറത്ത് വീട് വെച്ച് താമസിക്കാന്‍ 15 ലക്ഷം രൂപ നല്‍കും. ഇതേ തുക തന്നെയാണ് വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കും നല്‍കുക.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 1 ലെ വിജയി : രതി മനോഹരന്‍, കാപ്പാട് പോസ്റ്റ്, കണ്ണൂര്‍*

https://dailynewslive.in/ വയനാട് പുനരധിവാസത്തിന് 50ല്‍ അധികം വീടുകള്‍ വാദ്ഗാനം ചെയ്തവരുമായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സഹായം സ്വീകരിക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും പ്രത്യേക വെബ് പോര്‍ട്ടല്‍ അടക്കമുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. പണം ഒന്നിനും തടസമല്ലെന്നും പുനരധിവാസം സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

https://dailynewslive.in/ വയനാട്ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിക്കും.10 ടീമുകളായി തിരിഞ്ഞാണ് സര്‍വ്വെ പുരോഗമിക്കുന്നത്. പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിന് ശേഷമുള്ള സ്ഥലമാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുക. പുനരധിവാസ പ്രവൃത്തിക്കായി ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും.

https://dailynewslive.in/ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയത് കേരളത്തിന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തമുണ്ടായി രണ്ടുമാസത്തിനുള്ളില്‍ അംഗീകരിച്ചിരുന്നെങ്കില്‍ ഐക്യരാഷ്ട്ര സംഘടനാസ്ഥാപനങ്ങളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നും അധികസഹായം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

*

class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ വൈകിട്ടെത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു. അതേസമയം രാജ്ഭവനിലേക്ക് രണ്ട് വാഹനങ്ങള്‍ വാങ്ങാന്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.

https://dailynewslive.in/ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നുും ഇത്തരക്കാരെ കുറിച്ച് വിവരം അറിയിച്ചാല്‍ ഇനി മുതല്‍ പാരിതോഷികം ലഭിക്കുമെന്നും തദ്ദേശഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാല്‍ അതില്‍ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കും. ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന് വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലോ വണ്ടി നമ്പര്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കര്‍ശനമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയല്‍ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുകൂലമായ വിധി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് കരോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍. ജനുവരി 15-നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബിന്റെ പരാതിയിലാണ് നടപടി.

https://dailynewslive.in/ കേരളത്തില്‍ പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഒരു വാക്ക് വീണു കിട്ടാന്‍ കാത്തിരിക്കുകയാണെന്നും എന്നാല്‍ പിണറായിയുടെ സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. വര്‍ണാശ്രമത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും ഭാഗമാണെന്ന് പറഞ്ഞ് സനാതന ധര്‍മം ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സനാതന ധര്‍മം മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അത് ഈ രാജ്യത്തെ മുഴുവന്‍ ആളുകളുടെ പാരമ്പര്യവും പൈതൃകവുമാണെന്നു തിരിച്ചറിയണമെന്നും സതീശന്‍ പറഞ്ഞു. ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശന്‍.

https://dailynewslive.in/ മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് പ്രൊപ്പറൈറ്റര്‍ എം നികോഷ് കുമാര്‍. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നതെന്നും മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും അതില്‍ 3.10 കോടി രൂപ ചിലവായിയെന്നും നികോഷ് കുമാര്‍ വ്യക്തമാക്കി. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നല്‍കിയിട്ടില്ലെന്നും 2900 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയതെന്നും അതിലാണ് സാരി നല്‍കിയതെന്നും 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തിലെ പ്രധാന പ്രതിയും മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററുമായ നികോഷ് കുമാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. നിേകാഷ് കുമാര്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഉമാ തോമസിന് പരിക്കേറ്റ കേസില്‍ മാത്രമല്ല സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും പിടിവീഴും. ഹാജരായില്ലെങ്കില്‍ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍ നിതയ്ക്കെതിരെയാണ് നടപടി. വീഴ്ചയില്‍ അന്വേഷണത്തിന് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരക്കാത്ത ഒരുപാട് പ്രവണതകള്‍ ഇപ്പോള്‍ തലപൊക്കിയിട്ടുണ്ടെന്നും പണത്തോടുള്ള ആര്‍ത്തി മൂത്താല്‍ കമ്യൂണിസ്റ്റ് ആശയങ്ങളും സ്വന്തം കര്‍ത്തവ്യങ്ങളും മറന്നുപോകുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭിന്നിപ്പുകൊണ്ട് നാം എന്ത് നേടിയെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ചിന്തിക്കേണ്ട സമയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

https://dailynewslive.in/ കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

https://dailynewslive.in/ കണ്ണൂരിലെ വളക്കൈയില്‍ സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവര്‍. സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നും വളവില്‍വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായെന്നുമാണ് നിസാം നല്‍കിയ മൊഴി. ഡ്രൈവര്‍ നിസാം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

https://dailynewslive.in/ സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 712.96 കോടി രൂപയുടെ മദ്യമാണ് ചൊവ്വാഴ്ച വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത് 697. 05 കോടി രൂപയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവില്‍പ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്.

https://dailynewslive.in/ എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഇ – ഹോസ്പിറ്റല്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നു . കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ സേവനങ്ങള്‍ എറണാകുളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷനാണ് ഓണ്‍ലൈനാക്കുന്നത്.

https://dailynewslive.in/ കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മൈക്രോസൈറ്റ് രൂപീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി യുവജന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

https://dailynewslive.in/ കേരളത്തില്‍ സ്‌കിന്‍ ബാങ്ക് വരുന്നു. ആദ്യത്തെ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുമെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ ബസ് ജീവനക്കാരില്‍ ക്രിമിനലുകളും ഗുണ്ടകളും ഉണ്ടെന്നും ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും കേരളത്തില്‍ ഡ്രൈവിങില്‍ തീരെ അച്ചടക്കമില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ബ്ലാക്ക് മാര്‍ക്ക് വരാന്‍ പോവുകയാണെന്നും തനിയെ ലൈസന്‍സ് റദ്ദാവുന്ന സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനിടെ നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിന് ആറു തവണ ബ്ലാക്ക് മാര്‍ക്ക് വന്നാല്‍ ലൈസന്‍സ് തനിയെ സസ്പെന്‍ഡാകുമെന്നും രണ്ടു വര്‍ഷത്തിനിടെ പത്തു കുറ്റകൃത്യങ്ങള്‍ പിടിച്ചാല്‍ ലൈസന്‍സ് തനിയെ റദ്ദാകുമെന്നും മന്ത്രി പറഞ്ഞു. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ബസ് ഓടിക്കാന്‍ കഴിയാത്ത സംവിധാനം നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ തൃശൂരില്‍ 30 വയസുള്ള യുവാവിനെ 14കാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 14കാരന്‍ ലിവിനെ ആക്രമിച്ചതെന്നും എഫ്ഐആറിലുണ്ട്. അതേസമയം സഹപാഠിക്കുനേരെ കത്തിവീശി ഭീഷണിപ്പെടുത്തിയതിന്റെയും ലഹരി ഉപയോഗത്തിന്റെയും വില്‍പനയുടേയും പേരില്‍ ഈ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

https://dailynewslive.in/ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞപ്പോള്‍ തിരിച്ചു പറയാത്തതിന് തൃശ്ശൂര്‍ മുള്ളൂര്‍ക്കരയില്‍ യുവാവിന് കുത്തേറ്റു. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാഫിയാണ് കുത്തിയത്. സുഹൈബ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹത്ത് 24 തവണയോളം കുത്തേറ്റിട്ടുണ്ട്.

https://dailynewslive.in/ പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ ഫോര്‍ട്ട് കൊച്ചിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.

https://dailynewslive.in/ ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണത്തേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

https://dailynewslive.in/ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. 64 വയസായിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇരുപതു വര്‍ഷക്കാലം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു. ഇന്നലെ ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

https://dailynewslive.in/ തമിഴ്നാട്ടില്‍ പുതിയ കുടുംബ റേഷന്‍ കാര്‍ഡിനായി നല്‍കിയ 1.36 ലക്ഷം അപേക്ഷ തള്ളി സര്‍ക്കാര്‍. 2023 ജൂലൈ മാസം മുതല്‍ തീരുമാനം ആവാതെ കിടന്ന 2.65 ലക്ഷം അപേക്ഷകളില്‍ പാതിയോളമാണ് സര്‍ക്കാര്‍ തള്ളിയത്. ഒരേ വിലാസത്തില്‍ താമസിക്കുന്ന വിവിധ കുടുംബങ്ങളില്‍ നിന്നുള്ള വ്യത്യസ്ത അപേക്ഷകളാണ് തള്ളിയതെന്നാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് വിശദമാക്കുന്നത്.

https://dailynewslive.in/ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ സുപ്രധാന നടപടിയുമായി കേന്ദ്രം. തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തി. തോട്ടിപ്പണി നിരോധനനിയമം ജയിലുകളിലും ബാധകമാക്കി. ജയിലുകളിലെ ജാതിവിവേചനം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഒക്ടോബര്‍ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി.

https://dailynewslive.in/ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ 24-കാരന്‍ ക്രൂരകൃത്യത്തിനുശേഷം വീഡിയോ ചിത്രീകരിച്ചു. സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാതിരിക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് പ്രതിയായ അര്‍ഷാദ് വീഡിയോയില്‍ പറഞ്ഞു.

https://dailynewslive.in/ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണവുമായി അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റ്. മാലദ്വീപില്‍ ഭരണ അട്ടിമറിക്ക് ഇന്ത്യ ശ്രമിച്ചുവെന്നും ഇതിന്റെ ഭാഗമായുള്ള ഗൂഢാലോചനയില്‍ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കള്‍ ഇന്ത്യയോട് ആറ് മില്ല്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ റഷ്യയില്‍ നിന്ന് യുക്രൈന്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തലാകുന്നു. റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് യുക്രൈന്‍ എടുത്ത നിലപാട്. റഷ്യയുമായുണ്ടായിരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്റെ തീരുമാനം.

https://dailynewslive.in/ അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സ് നഗരത്തില്‍ പുതുവര്‍ഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരുക്കേറ്റു. ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ തിരക്കേറിയ ബര്‍ബന്‍ സ്ട്രീറ്റില്‍ പുലര്‍ച്ചെ 3.15 നാണു സംഭവം. ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവര്‍ പിന്നീടു പൊലീസുമായി നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു സ്ഫോടകവസ്തു കണ്ടെടുത്തിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ പറഞ്ഞു.

https://dailynewslive.in/ ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ രാജ്യാന്തര ക്രിക്കറ്റ് റാങ്കിങ്ങില്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ മിന്നുംപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ. 907 റേറ്റിങ് പോയിന്റുമായാണ് ബുംറ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ ബൗളര്‍ ആര്‍.അശ്വിനായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന റേറ്റിങ് പോയിന്റ്. 904 പോയിന്റാണ് അശ്വിന്‍ നേടിയിട്ടുള്ളത്. 2024ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 71 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.

https://dailynewslive.in/ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ 2024ല്‍ വിലക്ക് ഏര്‍പ്പെടുത്തിയത് 15,000ത്തിലധികം വെബ്‌സൈറ്റുകള്‍ക്ക്. കൂടാതെ തെറ്റായ നിക്ഷേപ ഉപദേശം നല്‍കി നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തിയ നിരവധി ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് കനത്ത പിഴയും ഈടാക്കി. രവീന്ദ്ര ബാലു ഭാരതി, നസിറുദ്ദീന്‍ അന്‍സാരി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്കാണ് സെബിയുടെ കടുത്ത നടപടി നേരിടേണ്ടി വന്നത്. ബാപ് ഓഫ് ചാര്‍ട്ട് എന്ന പേരില്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ നിക്ഷേപക ശിപാര്‍ശ നല്‍കിയിരുന്ന അന്‍സാനിയോട് 17 കോടി രൂപ എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കാനും 20 ലക്ഷം രൂപ പിഴയായി അടയ്ക്കാനുമാണ് സെബി ആവശ്യപ്പെട്ടത്. നിക്ഷേപ ഉപദേശകരായ ശുഭാംഗി രവീന്ദ്ര ഭാരതി, രാഹുല്‍ അനന്ത് ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവരെ ഓഹരി വിപണിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ പലരും അവരുടെ വ്യക്തിഗത താത്പര്യങ്ങളുള്ള ഓഹരികള്‍ പ്രോത്സാഹിപ്പിക്കുകയും ഓഹരി വില ഉയര്‍ത്തുകയും ചെയതതായും സെബി കണ്ടെത്തിയിരുന്നു.

https://dailynewslive.in/ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നസ്ലെന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. 100 കോടി നേടിയ പ്രേമലു, വിജയം നേടിയ അയാം കാതലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നസ്ലെന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ‘ടോക്സിക്’. കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ആക്കിയ കെജിഎഫ് ഫ്രാഞ്ചൈസിയിലെ നായകന്‍ യഷ് അഭിനയിക്കുന്ന അടുത്ത ചിത്രം എന്നതാണ് അതിന് കാരണം. ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം എന്നത് മലയാളികളെ സംബന്ധിച്ച് ഈ പ്രോജക്റ്റിന്മേല്‍ താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കുന്ന ഘടകമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടോക്സിക്കിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിദേശ റിലീസിന് വേണ്ടി നിര്‍മ്മാതാക്കള്‍ ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ട്വന്റിയത് സെഞ്ചുറി സ്റ്റുഡിയോയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഈ വര്‍ഷം ഇന്ത്യന്‍ സ്‌ക്രീനുകളില്‍ എത്തേണ്ട പ്രധാന ചിത്രങ്ങളിലൊന്നാണ് ടോക്സിക്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്രിസ്മസ് റിലീസ് ആയാവും ചിത്രം എത്തുക. സിനിമയുടെ ചിത്രീകരണം നിലവില്‍ അവസാന ഘട്ടത്തില്‍ ആണ്.

https://dailynewslive.in/ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളായ ആക്ടിവ ഇ, ക്യൂസിവണ്‍ എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. കമ്പനിയുടെ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ആക്ടിവ ഇ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടര്‍ 1,000 രൂപ അടച്ച് ബുക്ക് ചെയ്യാം. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്‌സ്‌പോ 2025 ല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില പ്രഖ്യാപിക്കും. ഡെലിവറി ഫെബ്രുവരിയിലാണ് ആരംഭിക്കുക. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് ഹോണ്ട ആക്ടിവ ഇയുടെ ഏറ്റവും വലിയ പ്രത്യേകത. പേള്‍ സെറനിറ്റി ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഷാലോ ബ്ലൂ എന്നിവയുള്‍പ്പെടെ അഞ്ച് നിറങ്ങളിലാണ് ക്യൂസിവണ്‍ നിരത്തില്‍ എത്താന്‍ പോകുന്നത്. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ മോഡലുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടിയും ആദ്യ വര്‍ഷത്തേക്ക് മൂന്ന് സൗജന്യ സര്‍വീസുകളും ലഭിക്കും.

https://dailynewslive.in/ ചരിത്രത്തിന്റെ ഭാരമോ ഇതിഹാസങ്ങളുടെ കനമോ ഇല്ല. വേണമെങ്കില്‍ ഒരു ഫാമിലി റൊമാന്റിക് എന്റര്‍ടെയിന്‍മെന്റ് ബ്ലാക് ഹ്യൂമര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന് പറയാം. ഒരു തീവണ്ടിയാത്രയിലോ വിമാനയാത്രയിലോ ലളിതമായി വായിച്ചുതീര്‍ക്കാവുന്ന ഒരു നോവലാണിത്. ഒരു കോവിഡ്കാലത്ത് അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന രാജേഷിന്റെയും സഹനയുടെയും ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു രസച്ചരടില്‍ കോര്‍ത്തിണക്കിയിരിക്കുകയാണിവിടെ. ഇത് സംവാദത്തിന്റെ, തിരിച്ചറിവിന്റെ, ചെറുത്തുനില്‍പ്പിന്റെ, പ്രയത്‌നസാഫല്യത്തിന്റെ കഥയാണ്. ‘പ്രേമലേപനം’. എം.എസ് ബനേഷ്. ഡിസി ബുക്സ്. വില 180 രൂപ.

https://dailynewslive.in/ പുകവലി ആരോഗ്യത്തിന് എത്ര ഹാനികരമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതാണ് അടുത്തിടെ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം. ഒരു സിഗരറ്റ് ഒരു വ്യക്തിയുടെ ആയുസിന്റെ ഏകദേശം 20 മിനിറ്റ് വെട്ടിച്ചുരുക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് ഒരു ദിവസം 20 സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസ്സിന്റെ ഏഴ് മണിക്കൂര്‍ കുറയ്ക്കും. ഒരു ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാള്‍ 2025 ജനുവരി ഒന്നിന് പുകവലി ഉപേക്ഷിക്കുകയാണെങ്കില്‍ ജനുവരി എട്ടോടെ ഒരു ദിവസത്തെ ആയുസും, ഫെബ്രുവരി 20-ഓടെ ഒരു ആഴ്ചയും, ഓഗസ്റ്റ് അഞ്ചോടെ ഒരു മാസവും നഷ്ടപ്പെടുന്നത് തടയാന്‍ കഴിയും. വര്‍ഷാവസാനത്തോടെ, അവര്‍ക്ക് 50 ദിവസത്തെ ആയുസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നും ഗവേഷകര്‍ പറയുന്നു. പുകവലി പ്രാഥമികമായി ഒരാളുടെ ആരോഗ്യകരമായ മധ്യവര്‍ഷങ്ങളെയാണ് ബാധിക്കുക. ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് ദീര്‍ഘകാല ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് പഠനം വ്യക്തമാക്കുന്നു. 1996 മുതല്‍ സ്ത്രീകളുടെ ആരോഗ്യം നിരീക്ഷിച്ചുവരുന്ന മില്യണ്‍ വിമന്‍ എന്ന പഠനത്തില്‍ നിന്നുമുള്ള ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2000-ല്‍ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഒരു സിഗരറ്റ് വലിക്കുന്നത് ശരാശരി 11 മിനിറ്റ് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജേണല്‍ ഓഫ് അഡിക്ഷനില്‍ പ്രസിദ്ധീകരിച്ച പഠനം ഈ കണക്ക് ഇരട്ടിയാക്കുന്നതാണ്. അതായത് ഒരു സിഗരറ്റ് പുരുഷന്മാര്‍ക്ക് 17 മിനിറ്റ് വീതവും സ്ത്രീകള്‍ക്ക് 22 മിനിറ്റ് വീതവും നഷ്ടമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.