◾https://dailynewslive.in/ വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ വനംനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തെന്നും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ലെന്നും അവരുടെ ആത്മാര്‍ത്ഥത സംശയിക്കുന്നില്ലെന്നും കേന്ദ്രവും സത്വര ഇടപെടല്‍ നടത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
◾
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 15 ലെ വിജയി : സായ്ശങ്കര്‍, പന്തലായിനി, കൊയിലാണ്ടി, കോഴിക്കോട്*
◾https://dailynewslive.in/ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസിസ്റ്റന്റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്സിംഗ് ഓഫീസര്‍മാരുടെ 150 തസ്തികകളും, ഗ്രേഡ് 2 ഫാര്‍മസിസ്റ്റുകളുടെ 250 തസ്തികകളും, ഗ്രേഡ് 2 ലാബ് ടെക്നീഷ്യന്മാരുടെ 135 തസ്തികകളുമാണ് പുതിയതായി സൃഷ്ടിക്കുന്നത്.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വര്‍ ഇന്ന് പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാവാമെന്നും അതിനുവേണ്ടി തന്നെയും തന്റെ ഓഫീസിനെയും ഉപയോഗിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ധര്‍മടത്ത് മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്‍വര്‍ അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സെക്രട്ടറിയേറ്റിനു മുമ്പില്‍ സി.പി.എം അനുകൂല കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ ഉത്തരവ് തന്നെയാണു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലംഘിച്ചിരിക്കുന്നതെന്നും സംഘടന ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു. സംഘടനാ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും ഇവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഴ്ത്തുപാട്ട് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക.. പ്രസ്തുത ഗാനം നേരത്തെ പുറത്തായതോടെയാണ് ഇത് വലിയ ചര്‍ച്ചയായത്.
◾https://dailynewslive.in/ ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ടെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. പൊതു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകുന്ന ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഒരു ഗഡു കൂടിയാണ് അനുവദിച്ചത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വയനാട്ടിലെ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മൂന്ന് വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് തീരുമാനം. പത്രോസ് താളൂര്‍, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരാണ് പ്രതികള്‍.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘സമാധി’ വിവാദത്തില്‍ ഭാര്യ സുലോചന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.
◾https://dailynewslive.in/ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ മണ്ഡപം തുറന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച് മകന്‍ സനന്ദന്‍. കോടതിവിധിയെ മാനിക്കുന്നതായി പറഞ്ഞ അദ്ദേഹം, ഇതെല്ലാം അച്ഛന്‍ പൂജ ചെയ്തിരുന്ന ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളാണെന്ന് ആരോപിച്ചു.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദമായ സമാധി ഇന്ന് തുറന്ന് പരിശോധിക്കും. ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് തീരുമാനം. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ഇന്ന് രാവിലെ നടപടി തുടങ്ങുമെന്നാണ് പൊലീസ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
◾https://dailynewslive.in/ ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ചശേഷവും ജയിലില്‍ നിന്നും ഇറങ്ങാത്ത നടപടിയില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത് കേസും തീര്‍പ്പാക്കി. ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ് അപേക്ഷ കോടതിയില്‍ നല്‍കിയതോടെയാണ് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അവസാനിപ്പിച്ചത്. ഇനിമേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന താക്കീതാണ് നല്‍കിയത്.
◾https://dailynewslive.in/ ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്കായി ക്ഷണിക്കുമെന്ന് വ്യവസായി ബോബി ചെമ്മണൂര്‍. ഇതിലൂടെ എല്ലാകാലത്തും താന്‍ ഉദ്ദേശിച്ചത് മാര്‍ക്കറ്റിങ് മാത്രമാണെന്നും ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾https://dailynewslive.in/ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തില്‍ അന്വേഷണത്തിന് ഉത്തരവ്. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് വേണമെന്ന് മുഖ്യമന്ത്രി ജയില്‍ ഡിജിപിയെ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കി. സംഭവം ജയില്‍ ആസ്ഥാന ഡിജിപി അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ പത്തനംതിട്ട പീഡനക്കേസില്‍ ഇതുവരെ 51 പേര്‍ അറസ്റ്റിലായി. പ്രതികളുടെ എണ്ണം 60 ആയി ഉയര്‍ന്നു. ചിലര്‍ ഒന്നിലേറെ കേസുകളില്‍ പ്രതികളാണെന്നും വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ കേരളത്തിലെ ഓര്‍ത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുന്നത് തടയണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യമാണ് സുപ്രീംകോടതി നിരാകരിച്ചത്. അതേസമയം കണക്കെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിക്ക് മാത്രമേ ബെഞ്ച് കൈമാറാവൂ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
◾https://dailynewslive.in/ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് നാളെ ആചാര പരിഷ്‌കരണ യാത്ര എന്ന പേരില്‍ പദയാത്ര നടത്തുമെന്ന് ശിവഗിരി മഠം. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പദയാത്രക്ക് നേതൃത്വം നല്‍കും. ദേവസ്വം ബോര്‍ഡ് സവര്‍ണ ജനതയുടെ അധികാര കുത്തകയായി മാറാതെ മത പരിഷ്‌കരണത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിക്കൊണ്ട് സംവരണം നടപ്പാക്കണം എന്ന ആവശ്യവും ശിവഗിരി മഠം ഈ പദയാത്രയില്‍ മുന്നോട്ടു വെയ്ക്കും.
◾https://dailynewslive.in/ 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനും പങ്കിട്ടു. അതേസമയം, സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു.
◾https://dailynewslive.in/ കോട്ടയം നഗരസഭയില്‍ 211 കോടി രൂപയുടെ തിരിമറി നടന്നതായി പരാതി. മുനിസിപ്പല്‍ ഡയറക്ടറേറ്റ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ തിരിമറി കണ്ടെത്തിയതായി പ്രതിപക്ഷം പറഞ്ഞു. കോട്ടയം നഗരസഭാ തനത് ഫണ്ടിലെ തുകയാണിത്.
◾https://dailynewslive.in/ വായനാ അനുഭവങ്ങളും പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ വര്‍ഷം വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് സതീശന്റെ ക്ഷണം.
◾https://dailynewslive.in/ കാട്ടാക്കട അശോകന്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2013 ലാണ് സിപിഎം പ്രവര്‍ത്തകനായ അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
◾https://dailynewslive.in/ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മകനെ രക്ഷിക്കാനായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി തൃശൂര്‍ കുറാഞ്ചേരി സ്വദേശി ജയിന്റെ പിതാവ്. യുദ്ധത്തില്‍ പരിക്കുപറ്റി മോസ്‌കോയില്‍ ചികിത്സയില്‍ കഴിയുകയാണ് ജെയിന്‍. ഇലക്ട്രിക്കല്‍ ജോലി വാഗ്ദാനം ചെയ്താണ് മകനെ റഷ്യയില്‍ എത്തിച്ചതെന്ന് പിതാവ് പറയുന്നു.
◾https://dailynewslive.in/ കൊച്ചി തീരത്തുനിന്ന് 25,000 കോടിയുടെ ലഹരി മരുന്നു പിടികൂടിയ കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തിരിച്ചടി. കേസില്‍ അറസ്റ്റിലായ ഇറാനിയന്‍ പൗരന്‍ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി. പാക്കിസ്ഥാനില്‍ നിന്നുള്ള സംഘം ഇന്ത്യയിലേക്ക് ലഹരി കടത്തി എന്നായിരുന്നു എന്‍സിബിയുടെ കണ്ടെത്തല്‍. പിടിയിലായ സുബൈര്‍ പാകിസ്താന്‍ പൗരനാണെന്ന വാദമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. കൂടാതെ മയക്കുമരുന്ന് പിടികൂടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖകള്‍ അനുസരിക്കുന്നതില്‍ അന്വേഷണസംഘത്തിന് പാളിച്ചകള്‍ സംഭവിച്ചതും പ്രതിയെ വെറുതെവിടുന്നതിലേക്ക് എത്തിച്ചു.
◾https://dailynewslive.in/ നാഗ്പുരില്‍ നിരവധി വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കരിയര്‍ കൗണ്‍സിലിങ് വിദഗ്ധന്‍ അറസ്റ്റില്‍. കൗണ്‍സിലിങ്ങിന്റെ മറവിലായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിവന്നത്. പെണ്‍കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും ഇയാളുടെ ഫോണില്‍ പകര്‍ത്തിയിരുന്നുവെന്നും ഇത് കാണിച്ച് വിദ്യാര്‍ഥിനികളെ നിരന്തരം ഭീഷണിപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കിയതിന് ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾https://dailynewslive.in/ എസ്ബിഐ ഉപഭോക്താക്കളോട് ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് അയക്കുന്നതായുള്ള മെസേജ് വ്യാജം. 9980 രൂപയുടെ എസ്ബിഐ നെറ്റ്ബാങ്കിംഗ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കാനായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന എപികെ ഫയലാണ് സന്ദേശത്തിനൊപ്പം പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
◾https://dailynewslive.in/ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാഗവത് മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യപ്പെട്ടേനേയെന്നും രാഹുല്‍ പറഞ്ഞു.
◾https://dailynewslive.in/ 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചു. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിര്‍ത്തലിനാണ് ധാരണ. ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേല്‍ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി വ്യക്തമാക്കി.
◾https://dailynewslive.in/ മിഠായികളും ചെറികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മില്‍ക് ഷേക്കുകളിലും നിറം നല്‍കാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പര്‍- 3 എന്ന രാസവസ്തുവിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക. ക്യാന്‍സര്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ബുധനാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
◾https://dailynewslive.in/ ഖോ ഖോ ലോകകപ്പില്‍ ഇറാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 100-16 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.
◾https://dailynewslive.in/ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം പുതിയ ചരിത്രം സൃഷ്ടിച്ചു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ 435 റണ്‍സടിച്ചു. അഞ്ചുവിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ കൂറ്റന്‍സ്‌കോര്‍. 2011ല്‍ ഇന്‍ഡോറില്‍ വിന്‍ഡീസിനെതിരെ 418 നേടിയതാണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.
◾https://dailynewslive.in/ ഇന്ത്യയിലെ പലഹാര വിപണിയിലെ പ്രമുഖരായ ഹല്‍ദിറാം സ്നാക് ഫുഡ്സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ പെപ്സികോയും രംഗത്ത്. സിംഗപ്പൂര്‍ ആസ്ഥാനമായ നിക്ഷേപക സ്ഥാപനം ടെമാസെക്, യുഎസ് നിക്ഷേപകസ്ഥാപനമായ ആല്‍ഫ വേവ് ഗ്ലോബല്‍, ബ്ലാക്ക്സ്റ്റോണ്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവയുടെ നിരയിലേക്കാണ് പെപ്സികോയും ചേര്‍ന്നത്. ഈ കമ്പനികളും ഹല്‍ദിറാമിന്റെ സ്ഥാപകരും പ്രമോട്ടര്‍മാരുമായ അഗര്‍വാള്‍ കുടുംബവുമായി ചര്‍ച്ചകളും തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ തനത് പലഹാര വിതരണക്കമ്പനിയാണ് ഹല്‍ദിറാം. ആദ്യമായാണ് ഹല്‍ദിറാം ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നത്. 10-15% ഓഹരികള്‍ വില്‍ക്കാനാണ് നീക്കം. കമ്പനിക്ക് മൊത്തം 85,000-90,000 കോടി രൂപ മൂല്യം വിലയിരുത്തിയാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) ഹല്‍ദിറാം നേടിയ വരുമാനം 12,800 കോടി രൂപയായിരുന്നു. പെപ്സികോയുടെ വിറ്റുവരവിനേക്കാള്‍ ഇരട്ടിയോളമാണിത്. പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സിന്റെ വരുമാനം 2023 ഏപ്രില്‍-ഡിസംബറില്‍ 5,954.16 കോടി രൂപയായിരുന്നു. പെപ്സികോ സ്നാക്സിന്റേത് മാത്രം ഇക്കാലയളവില്‍ 4,763.29 കോടി രൂപയും. ഇന്ത്യയുടെ പലഹാര വിപണിക്ക് 2023ല്‍ 42,695 കോടി രൂപയാണ് മൂല്യം കല്‍പിക്കുന്നത്. 2032ല്‍ ഇത് 95,500 കോടി രൂപയാകുമെന്ന് കരുതുന്നു.
◾https://dailynewslive.in/ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘മഹാവതാര്‍ നരസിംഹ’യുടെ ടീസര്‍ പുറത്ത്. മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അശ്വിന്‍ കുമാറാണ്. മഹാവതാര്‍ നരസിംഹ ഈ വര്‍ഷം ഏപ്രില്‍ തീയറ്ററുകളില്‍ എത്തും. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹ എന്ന പാതി സിംഹവും പാതി മനുഷ്യനുമായിട്ടുള്ള കഥാപാത്രത്തെയാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.ജി.എഫിന്റെയും കാന്താരയുടെയും സലാറിന്റെയും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസാണ് സംഗീതസംവിധാനം. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ ത്രീഡിയായി ചിത്രം 2025 ഏപ്രില്‍ 3ന് ചിത്രം റിലീസ് ചെയ്യും. രണ്ട് മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
◾https://dailynewslive.in/ വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘വാടിവാസല്‍’ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പുനരാരംഭിക്കും. നിര്‍മാതാവ് കലൈപുലി എസ്. തനുവാണ് നിര്‍ണായകമായ വിവരം പങ്കുവച്ചത്. സൂര്യയ്ക്കും വെട്രിമാരനുമൊപ്പമുള്ള ചിത്രവും തനു പങ്കുവച്ചു. തമിഴ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. ആന്‍ഡ്രിയ ജെറമിയ, അമീര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
◾https://dailynewslive.in/ പുതിയ ഹോണ്ട ഡിയോ പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ. എന്‍ജിനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടങ്കില്‍ ഉടന്‍ തന്നെ വാഹന ഉടമയെ അറിയിക്കുന്ന ഒബിഡി2ബി സാങ്കേതികവിദ്യയോട് കൂടി അപ്‌ഡേറ്റ് ചെയ്ത ഡിയോ ആണ് അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ 74,930 രൂപയാണ് (എക്സ്ഷോറൂം) വില. 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍, പിജിഎം-എഫ്ഐ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 8000 ആര്‍പിഎമ്മില്‍ 5.85 കിലോവാട്ട് പവറും 5250 ആര്‍പിഎമ്മില്‍ 9.03 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐഡ്ലിങ് സ്റ്റോപ്പ് സിസ്റ്റം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2025 ഹോണ്ട ഡിയോ നിരവധി ആധുനിക സവിശേഷതകളോടെയാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് + പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, മാറ്റ് മാര്‍വല്‍ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നി അഞ്ചു കളറുകളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. കൂടുതല്‍ ഫീച്ചറുകളുള്ള ഡിയോ ഡിഎല്‍എക്‌സിന് ഡല്‍ഹിയില്‍ 85,648 രൂപയാണ് (എക്‌സ്-ഷോറൂം) വില.
◾https://dailynewslive.in/ യാത്രയില്‍ നമ്മള്‍ മറ്റൊരാളാവുന്നുണ്ട്. കുറേക്കൂടി മനുഷ്യത്വമുള്ളവരായി, സ്വാസ്ഥ്യമുള്ളവരായി പുതുക്കപ്പെടുന്നു. ഓരോരുത്തരുടെ ഉള്ളിലും തങ്ങള്‍ കണ്ട പുതിയ പുതിയ ദേശങ്ങളുണ്ടാകുന്നു. സന്തോഷത്തിന്റെ ദേശമായ ഭൂട്ടാനിലേക്കുള്ള യാത്രയുടെ അനുഭൂതികളുടെയും വിഭ്രമങ്ങളുടെയും ആഖ്യാനം. ‘സന്തോഷം ഒരു ദേശമാണ്’. കല സജീവന്‍. മാതൃഭൂമി. വില 136 രൂപ.
◾https://dailynewslive.in/ ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാന്‍സര്‍ റിസര്‍ച്ച് യുകെയും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിവസേനയുള്ള പാല്‍ ഉപയോഗം കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷണം പറയുന്നത്. യുകെയില്‍ എല്ലാ വര്‍ഷവും ഏകദേശം 45,000 കുടല്‍ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ എല്ലാ കുടല്‍ കാന്‍സറുകളും 54 ശതമാനം തടയാന്‍ കഴിയുമെന്നാണ് റിസര്‍ച്ച് ഡാറ്റ സൂചിപ്പിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, മദ്യം, സംസ്‌കരിച്ച മാംസം കഴിക്കല്‍, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കുടല്‍ കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുഖ്യഘടകങ്ങളാണ്. പ്രതിദിനം ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതിനൊപ്പം മദ്യത്തിന്റേയും ചുവന്ന മാംസത്തിന്റേയും ഉപയോഗം കുറയ്ക്കുന്നതും കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നുമാണ് യുകെയിലെ ഓങ്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ദിവസവും 20 ഗ്രാം മദ്യം – അഥവാ ഒരു ഗ്ലാസ് വൈന്‍- അധികമായി കുടിക്കുന്നത് കാന്‍സര്‍ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദിവസവും 30 ഗ്രാം കൂടുതല്‍ ചുവന്ന മാംസം അധികമായി കഴിക്കുന്നതും കാന്‍സര്‍ സാധ്യത എട്ട് ശതമാനം വര്‍ധിപ്പിക്കുന്നു. 54,2000 ത്തിലധികം സ്ത്രീകളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പാല്‍ കുടിക്കുന്നതുള്‍പ്പെടെ ദിവസേനയുള്ള ഭക്ഷണക്രമത്തിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു. പാലിലെ ലാക്ടോസ്, ബ്യൂട്ടൈറേറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഗുണകരമായ ഗട്ട് ബാക്ടിരീയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഇത് ആന്റി ഇന്‍ഫല്‍മേറ്ററി, ആന്റി കാന്‍സര്‍ ഫലങ്ങള്‍ നല്‍കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു സിനിമയുടെ പ്രൊമോഷന്‍ ഷോ നടക്കുകയാണ്. അതിലെ ഒരു അഭിനേത്രി 10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സിനിമയില്‍ വീണ്ടും എത്തുന്നത്. അവരോട് അവതാരകന്‍ ചോദിച്ചു: 2013 കാലഘട്ടത്തില്‍ ധാരാളം സിനിമകള്‍ ഉണ്ടായിരുന്നല്ലോ? പിന്നീട് ഒരു സിനിമ ചെയ്യാന്‍ നീണ്ട 10 വര്‍ഷം എടുത്തുവോ? അഭിനേത്രി പറഞ്ഞു: 2013- 14 കാലഘട്ടത്തിന് ശേഷം ഞാന്‍ ഒരു വിവാഹം കഴിച്ചു. പിന്നെ ഒരു ഡൈവോഴ്‌സ് നടന്നു.. പിന്നെ കുറച്ചധികം കാലം ഡിപ്രെഷനില്‍ ആയിരുന്നു. പിന്നെ അതില്‍ നിന്നും സാധാരണ ഞാനിലേക്ക് തിരിച്ചുവരാന്‍ സമയം എടുത്തു. അതുകഴിഞ്ഞ് ഈ പടം ചെയ്തു. ഇതിനെല്ലാം കൂടി ഏകദേശം 10 വര്‍ഷം എടുക്കുമല്ലോ?… അതുംപറഞ്ഞ് ആത്മവിശ്വാസത്തോടെ അവര്‍ പുഞ്ചിരിച്ചു. കടന്നുപോയ 10 വര്‍ഷത്തെ അവര്‍ എത്ര പോസറ്റീവായാണ് അവതരിപ്പിച്ചത്. ജീവിതത്തില്‍ ഒരവസ്ഥയും അവസാനമല്ല, വീഴ്ചകള്‍ സംഭവിക്കാം.. അറിഞ്ഞും അറിയാതെയും. ആ വീണിടത്ത് കിടക്കാതെ., വീണ്ടും എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം.. വീഴുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍ അപ്പോള്‍ നമ്മെ കൂടുതല്‍ വേദനിപ്പിച്ചേക്കാം. എന്നാലും ആ വേദനകളെ അതിജീവിച്ച് എഴുന്നേറ്റ് മുന്നോട്ട് തന്നെ നടക്കുക… കാരണം ആ ഉയിര്‍ത്തെഴുന്നേല്‍പിന് പുതിയൊരു ഇടം സൃഷ്ടിക്കാനുളള കരുത്തുണ്ടാകും – ശുഭദിനം.