◾https://dailynewslive.in/ മലയാളത്തിന്റെ പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ അധികമായി അമല ആശുപത്രിയില്‍ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ 9.30നു പൂങ്കുന്നത്ത്,ചക്കാമുക്ക്,തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് കൊണ്ടുവരും. 12 മണി മുതല്‍ സംഗീത അക്കാദമിയുടെ റീജനല്‍ തിയറ്റര്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. നാളെ 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകീട്ട് 3 മണിക്കു പാലിയം തറവാട് ശ്മശാനത്തിലാണ് സംസ്‌കാരം.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 9 ലെ വിജയി : രമ്യ, എടപ്പഴഞ്ഞി, പാങ്ങോട്, തിരുമല പി.ഒ, തിരുവനന്തപുരം*
◾https://dailynewslive.in/ തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാര്‍ച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്‍ ജനിച്ചത്. പിന്നീടാണ് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറിയത്. ചേന്ദമംഗലത്തെ പാലിയം സ്‌കൂള്‍, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആദ്യ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ജയചന്ദ്രന് മൃദംഗത്തില്‍ ഒന്നാംസ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു ജയചന്ദ്രന്‍ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം.
◾https://dailynewslive.in/ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പി.ജയചന്ദ്രന്‍ 16000 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. ഭാര്യ ലളിത. മക്കള്‍: ലക്ഷ്മി, ദിനനാഥന്‍.
◾https://dailynewslive.in/ ആറ് പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരുമെന്ന് പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ മലയാളത്തിന്റെ പ്രിയ ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തിലെ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്നും ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രനെന്നുമാണ് മുഖ്യമന്ത്രി അനുസ്മരിച്ചത്.
◾https://dailynewslive.in/ ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണെന്നും കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമാണ് പി ജയചന്ദ്രന്റേതെന്നും വി ഡി സതീശന്‍ അനുസ്മരിച്ചു.
◾https://dailynewslive.in/ നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചില്ല, 14 ദിവസത്തേക്ക് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഉത്തരവ് കേട്ട ബോബി ചെമ്മണ്ണൂര്‍ പ്രതികൂട്ടില്‍ തളര്‍ന്നു ഇരുന്നു. തുടര്‍ന്ന് ബോബിയെ കോടതി മുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ചു. റിമാന്‍ഡിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. പ്രതി വ്യാപാര പ്രമുഖനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുളള വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്തത്.വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പരാതിക്കാരിയായ നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്‌ളാദത്തില്‍ അല്ലെന്നും ആരെയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരുടേയും വേദനയില്‍ താന്‍ ആഹ്ലാദിക്കുകയില്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
◾https://dailynewslive.in/ ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയില്‍ തിരിച്ചടിയായത് ഹണി റോസ് എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ നിര്‍ണായക രഹസ്യമൊഴി. 164-ാം വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന.
◾https://dailynewslive.in/ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസ് എടുക്കും. കൃത്യനിര്‍വഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂര്‍ അനുകൂലികള്‍ വാഹനം തടഞ്ഞത്.
◾https://dailynewslive.in/ തന്നെ ശിക്ഷിച്ചിട്ടില്ലെന്നും തനിക്ക് ജാമ്യം നിഷേധിച്ചിട്ടേയുള്ളൂവെന്നും ബോബി ചെമ്മണ്ണൂര്‍. കാക്കനാട് ജയിലിന് പുറത്ത് കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരോടാണ് ബോബി ഇക്കാര്യം പറഞ്ഞത്. ഇന്ന് ജില്ലാകോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും ബോബി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസില്‍ നിരപരാധികളെയാണ് സിബിഐ പ്രതി ചേര്‍ത്തതെന്നും അതുകൊണ്ടാണ് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. സിപിഎം നിരപരാധികള്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ കോണ്‍ഗ്രസ് നിലപാട് കുറ്റം ചെയ്തവര്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേര്‍ത്ത് അനബന്ധ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ലെന്ന കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
◾https://dailynewslive.in/ വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസും ചുമത്തി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
◾https://dailynewslive.in/ മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്തു. മതാടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള പരാതി. സംഭവത്തില്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. വകുപ്പ് തല അന്വേഷണത്തില്‍ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാന്‍ ആയില്ലെന്നാണ് കണ്ടെത്തല്‍.
◾https://dailynewslive.in/ കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എയുടെ അനുയായി ഇ എ സുകുവിനുള്‍പ്പെടെ നാല് ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
◾https://dailynewslive.in/ സ്‌കൂള്‍ കലോത്സവത്തിലെ കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
◾https://dailynewslive.in/ കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കേരള നിയമസഭാ പുസ്തകോത്സവത്തില്‍ നടന്ന സംഭാഷണത്തില്‍ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
◾https://dailynewslive.in/ വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾https://dailynewslive.in/ കേരള ഹൗസ് അതിക്രമ കേസില്‍ വി ശിവദാസന്‍ എം പി ഉള്‍പ്പടെയുള്ള പത്തു പ്രതികളെ വെറുതെ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് വിധി. പ്രതി ചേര്‍ത്ത പത്ത് പേരാണ് അതിക്രമം നടത്തിയതെന്ന് തെളിയ്ക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. എസ് എഫ് ഐ ദേശീയ ഉപാധ്യക്ഷന്‍ നിതീഷ് നാരായണന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്.
◾https://dailynewslive.in/ റോഡ് തടസ്സപ്പെടുത്തി പാര്‍ട്ടിയോഗങ്ങളും സമരവും സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തിലും നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നേതാക്കളോട് നേരിട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
◾https://dailynewslive.in/ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതിയായ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
◾https://dailynewslive.in/ ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കുമായി സമഗ്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് തുടക്കമിട്ടിട്ടുണ്ട്
◾https://dailynewslive.in/ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എഎംല്‍എക്ക് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയിലെ സംഘാടക സ്ഥാപനങ്ങളുടെ ഓഫീസില്‍ ജിഎസ്ടി റെയ്ഡ്. മൃദംഗനാദം നൃത്തപരിപാടിയുടെ സംഘാടകരായ കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, തൃശൂരിലെ ഓസ്‌കാര്‍ ഇവന്റ്സ്, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സിന്റെ പരിശോധന.
◾https://dailynewslive.in/ ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റുന്നത്. ഇന്നലെ ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് മാറ്റിയതായി ഫേസ്ബുക്ക് പേജിലൂടെ കുടുംബം അറിയിച്ചു.
◾https://dailynewslive.in/ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ മെയ് 5 ന് തുടങ്ങുന്നതിനായി എറണാകുളം പ്രത്യേക സിബിഐ കോടതി ഉത്തരവായി. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്. ആദ്യഘട്ടത്തില്‍ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും.
◾https://dailynewslive.in/ കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചിനും കണ്ണൂര്‍ ജില്ലയിലെ ചാല്‍ ബീച്ചിനും പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റര്‍നാഷണല്‍ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബീച്ചുകള്‍, ബോട്ടിംഗ് ഓപ്പറേറ്റര്‍മാര്‍, മെറീനകള്‍ എന്നിവയ്ക്ക് ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന അന്താരാഷ്ട്ര അംഗീകാരമാണിത്.
◾https://dailynewslive.in/ മോദി സര്‍ക്കാരിന്റെ കര്‍ഷകനയങ്ങളില്‍ പ്രതിഷേധിച്ച് വീണ്ടും ആത്മഹത്യ. തരണ്‍ താരണ്‍ സ്വദേശി രേഷം സിംഗാണ് (54) ശംഭു അതിര്‍ത്തിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേഷം സിംഗ് പറഞ്ഞിരുന്നു. പാട്യാല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രേഷം സിംഗ് മരണത്തിന് കീഴടങ്ങിയത്.
◾https://dailynewslive.in/ ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന അഭിപ്രായവുമായി എല്‍ ആന്റ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യം. ആവശ്യമെങ്കില്‍ ഞായറാഴ്ചത്തെ അവധി ഉപേക്ഷിച്ചും ജോലിക്കെത്തണമെന്നും എത്രനേരം നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കുമെന്നും എത്രനേരം നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ നോക്കിയിരിക്കുമെന്നും ജീവനക്കാരോട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒപ്പം വലിയ വിമര്‍ശനത്തിനും ഇടയാക്കി. ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിക്കാന്‍ സാധിക്കാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും അതിന് സാധിച്ചാല്‍ താന്‍ കൂടുതല്‍ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
◾https://dailynewslive.in/ കാലിഫോര്‍ണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അദ്ദേഹം തന്റെ ഇറ്റലിയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു. കാട്ടുതീയില്‍ ഇത് വരെ മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചത്. അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ആഗോള തലത്തില്‍ വലിയ ആശങ്കയായി മാറിയ എച്ച് എം പി വൈറസിന്റെ ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവിക രോഗപകര്‍ച്ച ഇല്ലെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ്. വൈറസ് പുതിയതല്ലെന്നും ചൈനയിലെ രോഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.
◾https://dailynewslive.in/ ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പന്മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക് ഒരു അഭിമുഖത്തിലാണ് ലിവര്‍പൂള്‍ ക്ലബ്ബിനെ സ്വന്തമാക്കാനുള്ള മകന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഫോബ്സിന്റെ 2024-ലെ കണക്കനുസരിച്ച് ലിവര്‍പൂള്‍ ക്ലബ്ബിന്റെ മൂല്യം 44,645 കോടി രൂപയാണ്.
◾https://dailynewslive.in/ ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ ആവശ്യകത കുറഞ്ഞ നിരക്കില്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ ഒപെക് രാജ്യങ്ങളുടെ എണ്ണ ഉത്പാദനത്തില്‍ വലിയ കുറവു വന്നിട്ടുണ്ട്. യു.എ.ഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ റിഫൈനറികളില്‍ നവീകരണം നടക്കുന്നതും ഉത്പാദനത്തെ ബാധിച്ചു. റഷ്യയുടെ ഡിസംബറിലെ പ്രതിദിന ഉത്പാദനം 8.971 മില്യണ്‍ ബാരലാണ്. അവരുടെ പ്രതിദിന ലക്ഷ്യത്തില്‍ നിന്ന് താഴെയാണിത്. തുറമുഖങ്ങള്‍ വഴിയുള്ള എണ്ണ കയറ്റുമതി കുറഞ്ഞതാണ് ഉത്പാദനത്തിലും പ്രതിഫലിച്ചത്. റഷ്യയുടെ ക്രൂഡ് കയറ്റുമതി 2024 ഒക്ടോബര്‍ മുതല്‍ കുറയുകയാണ്. ഇന്ത്യയും ചൈനയും അടക്കം റഷ്യയുടെ ഇടപാടുകാര്‍ ഇറക്കുമതി കുറച്ചതാണ് കാരണം. ചൈനയില്‍ വൈദ്യുത വാഹനങ്ങളിലേക്ക് ആളുകള്‍ മാറുന്ന പ്രവണത തുടരുകയാണ്. ഇത് ചൈനയിലെ ഇന്ധന ഉപഭോഗത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഫിച്ച് ഗ്രൂപ്പിന്റെ ഭാഗമായ ബി.എം.ഐ, 2025-ല്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 76 ഡോളറായി തുടരുമെന്ന് പ്രവചിക്കുന്നു. ബാരലിന് ശരാശരി 80 ഡോളറായിരുന്നു 2024ല്‍.
◾https://dailynewslive.in/ സമീപകാലത്ത് വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെയും ആരാധകരെയും ഒന്നടങ്കം അമ്പരപ്പിച്ച നടനാണ് മമ്മൂട്ടി. ആ ട്രെന്റ് 2025ലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് താരം. അതിന് തുടക്കമിട്ടിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’. കഴിഞ്ഞ ദിവസമായിരുന്നു ഡൊമനിക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. പിന്നാലെ ഇതേറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ട്രെന്റിങ്ങില്‍ ഇടംപിടിച്ചിരിക്കുകയാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ട്രെയിലര്‍. ട്രെന്റിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ട്രെയിലര്‍ ഇപ്പോഴുള്ളത്. ഒപ്പം ഒരു മില്യണ്‍ കാഴ്ചക്കാരെയും നേടിയിട്ടുണ്ട്. റിലീസ് ചെയ്തി ഇരുപത്തി ഒന്ന് മണിക്കൂറില്‍ 1,114,756 വ്യൂവ്സ് ആണ് ട്രെയിലര്‍ സ്വന്തമാക്കിയത്. ഇക്കാര്യം അറിയിച്ച് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററും ഏറെ ശ്രദ്ധനേടുകയാണ് ഇപ്പോള്‍. ജനുവിരി 23ന് ചിത്രം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
◾https://dailynewslive.in/ പ്രേക്ഷകര്‍ കാത്തിരുന്ന നസ്ലിന്‍ ചിത്രം ഒടിടിയിലേക്ക്. പ്രേമലു എന്ന ചിത്രത്തിനു ശേഷം ഗിരീഷ് ഏ.ഡിയും നസ്ലിനും ഒന്നിച്ച ‘ഐ ആം കാതലന്‍’ എന്ന ചിത്രം ജനുവരി 17ന് ഒടിടിയിലെത്തും. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് ജനുവരി മൂന്നിന് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്തായാലും, ജനുവരി 17ന് തന്നെ സിനിമ ഒടിടിയിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഹാക്കിങ് പ്രമേയമാക്കി സജിന്‍ ചെറുകയിലാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. നസ്ലിന് പുറമെ ലിജോമോള്‍, ദിലീഷ് പോത്തന്‍, അനിഷ്മ അനില്‍കുമാര്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുന്‍ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
◾https://dailynewslive.in/ ജനപ്രിയ ഇലക്ട്രിക്ക് ടൂവീലര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി അതിന്റെ മുന്‍നിര സ്‌കൂട്ടര്‍ 450 അപെക്‌സ് 2025-ല്‍ അപ്‌ഡേറ്റുകളോടെ പുറത്തിറക്കി. ഈ സ്‌കൂട്ടറില്‍ നിരവധി മികച്ച പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ വില അതേപടി നിലനിര്‍ത്തി. 1.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ പുതിയ ഓഫറിനെക്കുറിച്ച് വിശദമായി അറിയാം. 450 അപെക്‌സിന് ഇപ്പോള്‍ റെയിന്‍, റോഡ്, റാലി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളുണ്ട്. ഇതില്‍ റെയിന്‍ മോഡ് വഴുവഴുപ്പുള്ള റോഡുകളില്‍ മികച്ച ഗ്രിപ്പ് കിട്ടാന്‍ ഇത് സഹായിക്കും. അതേസമയം, റോഡ് മോഡ് സാധാരണ റോഡിനുള്ളതാണ്. 450 അപെക്‌സിന് മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.9 സെക്കന്റുകള്‍ കൊണ്ട് സാധിക്കും. ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 100 കി.മീ ആണ്, ഇത് 450എക്സിനെക്കാള്‍ 10 കി.മീ / മണിക്കൂര്‍ കൂടുതലാണ്. 450 അപെക്‌സിന്റെ രൂപകല്‍പ്പന മറ്റ് 450 മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
◾https://dailynewslive.in/ കേരളത്തിലെ വാദ്യങ്ങള്‍. താളവും അതിന്റെ സാങ്കേതിക ഘടകങ്ങളും, വിവിധ താളപദ്ധതികള്‍, കേരളത്തിലെ താളങ്ങള്‍ തുടങ്ങി പ്രാചീന താളശാസ്ത്രത്തിലെ സങ്കേതങ്ങള്‍ ഉപയോഗിച്ച കേരളീയ കലകളിലെ താളപദ്ധതികള്‍ അവ ഉയര്‍ത്തുന്ന സാംസ്‌കാരിക പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം. ‘കേരളത്തിലെ താളങ്ങളും കലകളും’. ഡോ. മനോജ് കുറൂര്‍. എന്‍ബിഎസ്. വില 250 രൂപ.
◾https://dailynewslive.in/ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ) സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസ് ശ്വാസകോശ അണുബാധയിലേക്കും ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കാം. കൂടാതെ എച്ച്എംപി വൈറസ് വൃക്കകളെയും ബാധിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൃക്ക, കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരില്‍ എച്ച്എംപിവി ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകും. വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഇമ്മ്യൂണോഫ്ലൂറസെന്‍സ് അല്ലെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളില്‍ വൈറല്‍ വ്യാപനം തടയുന്നതിന് ഉചിതമായ അണുബാധ നിയന്ത്രണ രീതികള്‍ നടപ്പിലാക്കുന്നത് ഇത് സഹായിക്കും. എച്ച്എംപിവി മൂലം നേരിട്ടുള്ള വൃക്ക തകരാറുകള്‍ വ്യാപകമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന അപകട സാധ്യതയുള്ള വിഭാഗങ്ങളില്‍ (പ്രായമായര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍) വൈറസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് എച്ച്എംപിവി രോഗലക്ഷണങ്ങള്‍. പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ചെറിയകാര്യങ്ങളില്‍ പോലും അയാള്‍ക്ക് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. ദേഷ്യംവരുമ്പോള്‍ എല്ലാവരോടും അയാള്‍ വളരെ ക്രൂരമായി പ്രതികരിക്കും. മററുളളവര്‍ക്ക് വരുന്ന മുറിപ്പാടുകള്‍ ഒരിക്കലും അയാളുടെ ശ്രദ്ധയില്‍ വരാറില്ല. ഒരിക്കല്‍ തന്റെ അച്ഛനോട് ദേഷ്യപ്പെട്ട് അയാള്‍ തനിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ അച്ഛന്‍ അവനോട് പറഞ്ഞു. നിനക്ക് ദേഷ്യം വരുമ്പോഴെല്ലാം വേലിയിലെ പലകയില്‍ ആണിയടിക്കുക. ആദ്യദിനം അയാള്‍ 36 ആണിയടിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ആ ആണിയുടെ എണ്ണം കുറഞ്ഞുവന്നു. മാസങ്ങള്‍ കടന്നുപോയി ഒരു ആണിപോലും അടിക്കാത്ത ദിവസം വന്നെത്തി. അയാള്‍ സന്തോഷത്തോടെ തന്റെ അച്ഛനോട് പറഞ്ഞു: എനിക്കിപ്പോള്‍ ദേഷ്യം നിയന്ത്രിക്കാനാകുന്നുണ്ട്. അച്ഛന്‍ പറഞ്ഞു: നിനക്ക് ദേഷ്യമില്ലാത്തപ്പോഴെല്ലാം നീ അടിച്ച ആണി ഊരിയെടുക്കണം. അയാള്‍ അതുപോലെ ചെയ്തു. അങ്ങനെ അടിച്ച ആണിയെല്ലാം ഊരിക്കഴിഞ്ഞപ്പോഴും അയാള്‍ സന്തോഷത്തോടെ അച്ഛനടുത്തെത്തി. അച്ഛന്‍ പറഞ്ഞു: നിനക്ക് ഇപ്പോള്‍ ദേഷ്യം വരാറില്ല, മാത്രല്ല, നിന്നിലെ സന്തോഷം തിരിച്ചുവരികയും ചെയതു. പക്ഷേ, നീ ദേഷ്യത്തിലായിരിക്കുമ്പോള്‍ അടിച്ച ആണികള്‍ പിന്നീട് ഊരിമാറ്റിയെങ്കിലും അവിടെ ഒരു ദ്വാരം അവശേഷിക്കുന്നു. അതുപോലെയാണ് നമ്മുടെ മനസ്സിലും.. നാം ദേഷ്യത്തോടെ പറയുന്ന വാക്കുകള്‍ നമ്മള്‍ പിന്നീട് മറന്നുപോയാലും അത് ഏല്‍പ്പിച്ച മുറിപ്പാടുകള്‍ മായാതെ കിടക്കുക തന്നെ ചെയ്യും.. വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാതിരിക്കാന്‍ നമുക്കും ശ്രമിക്കാം – ശുഭദിനം.