yt cover 6

https://dailynewslive.in/ അമേരിക്കയെയും ഇസ്രയേല്‍പോലുള്ള സഖ്യകക്ഷികളെയും ലക്ഷ്യമിടുന്നെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ ഉപരോധിക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ്ഹൗസ്. യു.എസ്. പൗരന്‍മാര്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരേയുള്ള കേസുകളില്‍ രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക-വിസ ഉപരോധങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

https://dailynewslive.in/ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. എ.എ. റഹീം എം.പി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് നല്‍കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വന്യജീവികളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായി വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 6 ലെ വിജയി : നജ തെഹ്‌സിന്‍, കീഴരിയൂര്‍ പോസ്റ്റ്, കൊയിലാണ്ടി, കോഴിക്കോട്‌*

https://dailynewslive.in/ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നികുതിയേതര വരുമാന വര്‍ധനവിനുള്ള മാര്‍ഗങ്ങളായിരിക്കും ഇന്നത്തെ സംസ്ഥാന ബജറ്റിന്റെ ഫോക്കസ് എന്നാണ് സാമ്പത്തിക വിദഗ്ദരടക്കം ചൂണ്ടിക്കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും പിന്നാലെ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായത് കൊണ്ട് തന്നെ ജനകീയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

https://dailynewslive.in/ തിരഞ്ഞെടുപ്പിനെ എങ്ങനെ അട്ടിമറിക്കാം എന്ന് ഫലപ്രദമായി ചെയ്തുകാണിച്ച സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആണവായുധത്തേക്കാള്‍ പ്രാധാന്യം ഇന്ന് ഡേറ്റയ്ക്ക് ഉണ്ടെന്ന് പറഞ്ഞ ചെന്നിത്തല ‘ലോകം വമ്പന്‍ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സൂചിപ്പിച്ചു. ലോകം നമ്മളാരും ആഗ്രഹിക്കാത്ത തലത്തിലേക്ക് പോകുകയാണെന്നും എന്നാല്‍ തീവ്ര വലതുപക്ഷ ശക്തികള്‍ വളര്‍ന്നുവരുന്നത് ലോകം ആശങ്കയോടെ കാണുന്നു എന്നത് സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ‘പരിവര്‍ത്തനത്തിന്റെ കാലം, പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതുതന്നെ ഏറ്റവും മികച്ച ഒന്നാണെന്നാണ് സനാതനധര്‍മത്തിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബ്രാഹ്‌മണ യുവതിക്ക് ബ്രാഹ്‌മണന്റെ മക്കള്‍ ഉണ്ടാകുന്നതിനേപ്പറ്റിയല്ല പറയുന്നതെന്നും, അത് മഹത്തരമാണെന്ന് പറയുന്ന സംസ്‌കാരത്തെയാണ് സനാതനധര്‍മമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാതര്‍’ പരാമര്‍ശത്തെ വിമര്‍ശിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു . ലാലി വിന്‍സന്റ് നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. അനന്തു കൃഷ്ണന്‍ പ്രതിയായ കേസില്‍ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേള്‍ക്കും.

https://dailynewslive.in/ പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് പണം തട്ടിയെന്ന കേസുകളില്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകള്‍ക്ക് പിറകിലുമുള്ള ഒന്നാന്തരം കച്ചവടക്കാരനാണ് എ.എന്‍. രാധാകൃഷ്ണന്നെ് സന്ദീപ് ആരോപിച്ചു. ബി.ജെ.പി. അറിഞ്ഞുകൊണ്ടാണോ തട്ടിപ്പെന്നും സന്ദീപ് ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു സന്ദീപിന്റെ ആരോപണം.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം എസ്എഫ്ഐയുടെ പ്രകടനത്തിനിടയില്‍പ്പെട്ടു. എകെജി സെന്ററില്‍ നിന്നും പുറപ്പെട്ട വാഹനവ്യൂഹമാണ് പാളയത്ത് എസ്എഫ്ഐ സമരത്തിനിടയില്‍പ്പെട്ടത്. ഇസെഡ് പ്ലസ് കാറ്റഗറിയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ വാഹനം സമരക്കാര്‍ക്കിടയില്‍പ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതില്‍ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തി. ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം ആളുകള്‍ക്കും രണ്ടാം ഘട്ട സ്‌ക്രീനിംഗില്‍ 2 ലക്ഷത്തിലധികം ആളുകള്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്നലെ വൈകുന്നേരം നാലു മണിക്കാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവോ എന്ന് ഫോറന്‍സിക് സംഘം പരിശോധിക്കുമെന്നും ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസ് എടുക്കുമെന്നും സിഐ പറഞ്ഞു.

https://dailynewslive.in/ സി.പി.എം. നേതാവ് പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നജീബ് കാന്തപുരം. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എയായ നജീബിന് പങ്കുണ്ടെന്നായിരുന്നു സരിന്റെ ആരോപണം. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും എല്ലാ ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരേയും കബളിപ്പിച്ച് നടത്തിയ തട്ടിപ്പാണിതെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും നജീബ് കാന്തപുരം പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസി(64)നെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. പീഡനശ്രമത്തിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

https://dailynewslive.in/ എ.ഐ. സംവിധാനത്തെ സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ബദലായി കൈകാര്യംചെയ്യാന്‍ കഴിയണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എ.ഐ. ഉള്‍പ്പെടെയുള്ള എല്ലാത്തിനേയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദര്‍ശനം മാര്‍ക്‌സിസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ. സംവിധാനത്തിന്റെ ഫലമായി ലോകത്തെമ്പാടും വളര്‍ന്നുവരുന്ന തൊഴിലില്ലായ്മ വമ്പിച്ച രീതിയിലുള്ള സമരങ്ങളിലേയ്ക്കും പോരാട്ടങ്ങളിലേയ്ക്കുമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നയിക്കുകയെന്നും അതിലൂടെയാണ് കേന്ദ്രീകൃതമായ സമ്പത്തിന് വികേന്ദ്രീകൃത സ്വഭാവം നല്‍കാനാകുകയെന്നും അങ്ങനെയാണ് ജനാധിപത്യ വിപ്ലവത്തിന്റെയും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെയും പാതയിലേയ്ക്ക് സമൂഹത്തെ നയിക്കാന്‍ കഴിയുക എന്നാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും അല്ലാതെ, എ.ഐയിലൂടെ സോഷ്യലിസം വരും എന്നല്ല താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി . കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കും. ഹൈകോടതിയില്‍ ജാമ്യ അപേക്ഷ നല്‍കാനാണ് തീരുമാനം. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

https://dailynewslive.in/ പി. വി. ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ കേസ്.എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിനിടെ എംഎല്‍എ അടക്കം പത്ത് പ്രതികള്‍ അതിക്രമച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പുലഭ്യം പറഞ്ഞെന്നും ഓഫീസിന് പുറത്ത് ഉണ്ടായിരുന്ന കാറിന്റെ കണ്ണാടി അടിച്ചു തകര്‍ത്തുവെന്നുമാണ് എഫ്ഐആര്‍. കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം.

https://dailynewslive.in/ വയനാട് കാട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു . പരസ്പരമുള്ള ഏറ്റുമുട്ടലില്‍ തന്നെയാണ് കടുവകള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു വയസ്സ് പ്രായമുള്ള 2 കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകള്‍ ജഡത്തില്‍ കണ്ടെത്തുകയായിരുന്നു. കടുവകള്‍ ചത്തതിനെ തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിരുന്നു.

https://dailynewslive.in/ കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഒരാള്‍ക്ക് കൂടി പരുക്കേറ്റതായാണ് വിവരം. സമീപത്തെ വാഹനങ്ങളും ആന തകര്‍ത്തു.

https://dailynewslive.in/ കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പൊലീസ് പിടിയില്‍. പെരുമണ്ണ – കോഴിക്കോട് പാതയിലെ ബസ് ഡ്രൈവര്‍ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പോക്കറ്റില്‍ നിന്ന് വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി. ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ ബാംഗ്ലൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തതായി സ്വകാര്യ സര്‍വകലാശാലയായ ദയാനന്ദ് സാഗര്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചുവെന്നും സര്‍വകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു അനാമിക. അനാമികയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തില്‍ സഹപാഠികള്‍ സമരത്തിലാണ്.

https://dailynewslive.in/ ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

https://dailynewslive.in/ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തത്. കോളേജ് ഹോസ്റ്റലില്‍ വെച്ച് കഴിഞ്ഞ മാസം ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്നായിരുന്നു പരാതി. തുടര്‍ നടപടിക്കായി അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

https://dailynewslive.in/ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സമസ്ത മുശാവറ അംഗത്തിന് സസ്‌പെന്‍ഷന്‍. മുസ്തഫല്‍ ഫൈസിയെയാണ് മുശാവറയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സമസ്തയിലെ ലീഗ് പക്ഷത്തിലെ ശക്തനായ വക്താവായ ഫൈസിയെയാണ് മുശാവറയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം.

https://dailynewslive.in/ കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് വളയം പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മേഖലയില്‍ പോലീസ് പരിശോധന തുടരുകയാണ്.

https://dailynewslive.in/ ബെംഗളുരുവില്‍ പഠിച്ചിരുന്ന നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) തൂങ്ങി മരിച്ചത്. ദര്‍ശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്.

https://dailynewslive.in/ റഷ്യയില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍. തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയില്‍ എത്തി യുദ്ധത്തിനു വേണ്ടി പട്ടാളത്തിനു കൈമാറിയ പൊഴിയൂര്‍ കല്ലി സ്വദേശി ഡേവിഡ് (24)നെയാണ് ഇന്നലെ രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.നെയ്യാറ്റിന്‍കര പൊലീസ് തുടര്‍നടപടി സ്വീകരിച്ചു.

https://dailynewslive.in/ തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിഷ്ടത്തിന്റെ പേരില്‍ അനുമതി നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട് ഗവര്‍ണര്‍ സ്വന്തംനിലയ്ക്ക് നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ തടഞ്ഞുവച്ചതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

https://dailynewslive.in/ ജയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയവരാണ് മരിച്ചത്. ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത 48ല്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

https://dailynewslive.in/ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് എ.എ.പി. സ്ഥാനാര്‍ഥികളുമായി ബി.ജെ.പി. ബന്ധപ്പെട്ടെന്നും ബി.ജെ.പി.യില്‍ ചേരാന്‍ 15 കോടിരൂപവീതം വാഗ്ദാനംചെയ്തെന്നും എ.എ.പി. നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. ആരോപണത്തില്‍ ബി.ജെ.പി. പ്രതികരിച്ചിട്ടില്ല.

https://dailynewslive.in/ ദില്ലി ബിജെപി ഭരിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ, സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജാതി, മേഖല, പ്രായം എന്നിവ തിരിച്ചുള്ള സര്‍വ്വേയില്‍ ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനം. പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോള്‍ പ്രവചനങ്ങളിലും ബിജെപിക്കാണ് മുന്‍തൂക്കം. അതേസമയം, തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ആംആദ്മിപാര്‍ട്ടി രംഗത്തെത്തി. പ്രവചനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കം എന്ന വാദമാണ് എഎപി ഉയര്‍ത്തുന്നത്.

https://dailynewslive.in/ ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ മുനമ്പ് അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് കുറിച്ചു.

https://dailynewslive.in/ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെ രാജ്യസഭയിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റേത് ‘ആദ്യം കുടുംബം’ എന്ന നയമാണെന്ന് മോദി പറഞ്ഞു. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമര്‍ശം.കോണ്‍ഗ്രസ് അംബേദ്കറെ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്നും ഇന്ന് സമൂഹത്തില്‍ ജാതി വിഷം പരത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

https://dailynewslive.in/ രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ മകന്‍ ജീത്ത് അദാനിയും ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകള്‍ ദിവ ജയ്മിന്‍ ഷായുമായുള്ള വിവാഹം ഇന്ന് അഹമ്മദാബാദില്‍ വെച്ച് നടക്കും. വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടക്കുകയെന്ന് അദാനി കുടുംബം അറിയിച്ചിരുന്നു. അദാനി വിമാനത്താവളങ്ങളുടെയും അദാനി ഡിജിറ്റല്‍ ലാബുകളുടെയും ചുമതല ഇപ്പോള്‍ ജീത്ത് അദാനിക്കാണ്.

https://dailynewslive.in/ ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീന നടത്തിയ പ്രസ്താവനകള്‍ക്കെതിരേ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ധാക്ക. ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണര്‍ക്ക് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് ഹസീനയെ തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ബംഗ്ലാദേശ്, ഇന്ത്യയോട് അഭ്യര്‍ഥിച്ചു.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറും 51 റണ്‍സെടുത്ത ജേക്കബ് ബെത്തലും 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 59 റണ്‍സെടുത്ത ശ്രേയസ് അയ്യരും 52 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇന്ത്യന്‍ വിജയം അനായാസമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

https://dailynewslive.in/ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അറ്റാദായം കുത്തനെ കൂടി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 84.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ പാദത്തില്‍ 16,891 കോടി രൂപയാണ് എസ്ബിഐയുടെ അറ്റാദായം. മുന്‍വര്‍ഷം സമാനകാലളവില്‍ 9,160 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ തൊട്ടുമുന്‍പത്തെ പാദമായ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനെ അപേക്ഷിച്ച് ലാഭം കുറഞ്ഞു. ഡിസംബര്‍ പാദത്തില്‍ 7.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ 18,330 കോടിയായിരുന്നു ലാഭം. ഇക്കാലയളവില്‍ പലിശ വരുമാനത്തിലും വര്‍ധന ഉണ്ടായി. ഡിസംബര്‍ പാദത്തില്‍ 41,446 കോടിയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നാലുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

https://dailynewslive.in/ മാധവന്‍, നയന്‍താര, സിദ്ധാര്‍ഥ്, മീര ജാസ്മിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തുന്നു. എസ്.ശശികാന്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. സ്പോര്‍ട്സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം ക്രിക്കറ്റിനെ ആസ്?പദമാക്കിയുള്ളതാണ്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗം, കടസീല ബിരിയാണി, മണ്ടേല, തമിഴ് പടം 2, വിക്രം വേദ മുതലായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ നേടിയ നിര്‍മാണ കമ്പനി ആണ് വൈനോട്ട് സ്റ്റുഡിയോസ്. പത്ത് വര്‍ഷത്തിന് ശേഷം മീര ജാസ്മിന്റെ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ടെസ്റ്റിലൂടെ നടക്കുന്നത്. 2023 ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. 2024 ജനുവരിയില്‍ ഷൂട്ട് തുടങ്ങിയ ചിത്രം പ്രധാനമായും ബെംഗളൂരു, ചെന്നൈ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്. ശക്തിശ്രീ ഗോപാലനാണ് സംഗീതസംവിധാനം.

https://dailynewslive.in/ കീര്‍ത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന വെബ് സീരിസ് ‘അക്ക’ ടീസര്‍ എത്തി. നായകന്റെയും വില്ലന്റെയും പ്രതികാര കഥ പറയുന്നതിനു പകരം കരുത്തുറ്റ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരമാണ് സീരിസ് പറയുന്നത്. 1980കളിലെ തെന്നിന്ത്യയാണ് കഥാ പശ്ചാത്തലം. പേര്‍നൂരു എന്ന സ്ഥല അടക്കി വാഴുന്ന ഗ്യാങ്സ്റ്റര്‍ റാണിയായ അക്കയെ വെല്ലുവിളിക്കാനെത്തുന്ന കഥാപാത്രമായി രാധിക ആപ്തെ എത്തുന്നു. മലയാളത്തില്‍ നിന്നും പൂജ മോഹന്‍രാജ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. തന്‍വി ആസ്മിയാണ് മറ്റൊരു താരം. ധര്‍മരാജ് ഷെട്ടിയാണ് സംവിധാനം. യാഷ് രാജ് ഫിലിം നിര്‍മിക്കുന്നു.

https://dailynewslive.in/ അഡ്വഞ്ചര്‍ ബൈക്കുകളുടെ വില പ്രഖ്യാപിച്ച് കെടിഎം. 250 അഡ്വഞ്ചര്‍ മോഡലിന് 2.60 ലക്ഷം രൂപയും അഡ്വഞ്ചര്‍ 390ക്ക് 3.68 ലക്ഷം രൂപയും അഡ്വഞ്ചര്‍ എക്സ് 390ക്ക് 2.91 ലക്ഷം രൂപയുമാണ് വില. അഡ്വഞ്ചര്‍ ബൈക്കുകളുടെ പുതിയ മോഡല്‍ എത്തിച്ച് വിപണില്‍ സാന്നിധ്യം ശക്തമാക്കുകയാണ് കെടിഎം. അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ക്ക് സമാനമാണ് കെടിഎം അഡ്വഞ്ചര്‍ 250യുടെ പുതിയ മോഡലും. 2025 മോഡല്‍ അഡ്വഞ്ചര്‍ 390യിലും അഡ്വഞ്ചര്‍ 390 എക്‌സിലും കെടിഎം ഉപയോഗിച്ചിട്ടുള്ള പ്ലാറ്റ്‌ഫോം തന്നെയാണ് അഡ്വഞ്ചര്‍ 250യിലും ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിന്‍ മുന്‍ഗാമിയുടേതു തന്നെ. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 31 എച്ച്പി കരുത്തും 25എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ട്രാന്‍സ്മിഷനാണ്. 399 സിസി എന്‍ജിനാണ് അഡ്വഞ്ചര്‍ 390യില്‍ ഉപയോഗിക്കുന്നത്. 46 ബിഎച്ച്പി കരുത്തും 39 എന്‍എം ടോര്‍ക്കുമുണ്ട്. ആറു സ്പീഡ് ഗിയര്‍ബോക്സ്. അതേ എന്‍ജിന്‍ തന്നെയാണ് അഡ്വഞ്ചര്‍ 390എക്സിലും ഉപയോഗിക്കുന്നത്.

https://dailynewslive.in/ മലയാളത്തിന്റെ സ്വന്തം എം.ടി. വാസുദേവന്‍ നായര്‍ക്ക് രണ്ടു തലമുറകള്‍ക്കിപ്പുറത്തുള്ള ഒരെഴുത്തുകാരന്റെ ആദരം. പത്രാധിപരായും എഴുത്തുകാരനായും തലമുറകളെ പ്രചോദിപ്പിച്ച എം.ടിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, എം.ടി. കൃതികളുടെ ആഴത്തിലുള്ള പഠനം, എം.ടിയുമായുള്ള അഭിമുഖസംഭാഷണം, തുടങ്ങി എം.ടിയുടെ സര്‍ഗ്ഗാത്മകതയെയും വ്യക്തിത്വത്തെയും സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മലയാളിയുടെ ജീവിതത്തില്‍ ആ വലിയ എഴുത്തുകാരന്‍ ചെലുത്തിയ എംടിത്തം എന്തായിരുന്നു എന്നുള്ള അന്വേഷണം. ‘എംടിത്തം’. സുഭാഷ് ചന്ദ്രന്‍. മാതൃഭൂമി. വില 119 രൂപ.

https://dailynewslive.in/ തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു വിറ്റാമിന്‍ ആണ് ബി7 അഥവാ ബയോട്ടിന്‍. ബയോട്ടിന്റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനും മുടിയുടെ കരുത്ത് കുറയാനും സാധ്യത ഏറെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞയിലും വെള്ളയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. എങ്കിലും മുട്ടയുടെ മഞ്ഞയില്‍ ആണ് കൂടുതല്‍ ബയോട്ടിന്‍ ഉള്ളത്. അതിനാല്‍ മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. ബദാം, വാള്‍നട്സ്, സൂര്യകാന്തി വിത്തുകള്‍, ഫ്ലക്സ് സീഡുകള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നട്സും സീഡുകളും കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ബയോട്ടിന്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. കൂടാതെ മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. ബയോട്ടിനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇലക്കറിയാണ് ചീര. കൂടാതെ ചീരയില്‍ അയേണ്‍, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും. അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യമുള്ള തലമുടിക്ക് ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് മുത്തശ്ശിയുടെ പിറന്നാള്‍ ആയിരുന്നു. പേരക്കുട്ടി ഒരു വലിയ സമ്മാനപ്പൊതിയുമായി വന്നു. അത് തുറന്ന് നോക്കിയ മുത്തശ്ശി അത്ഭുതപ്പെട്ടു. ഒരു ഫുട്ബോള്‍. എനിക്ക് ഇതുകൊണ്ട് എന്താണ് പ്രയോജനം മുത്തശ്ശി ചോദിച്ചു. അപ്പോള്‍ പേരക്കുട്ടി പറഞ്ഞു: എന്റെ കഴിഞ്ഞ പിറന്നാളിന് വായിക്കാനറിയാത്ത എനിക്ക് മുത്തശ്ശി സമ്മാനം തന്നത് ഒരു പുസ്തകമായിരുന്നു. അതെന്തിനായിരുന്നു? മുത്തശ്ശി തനിക്ക് തെറ്റുപെറ്റിയെന്ന് സമ്മതിച്ചു. വേണ്ടത് കൊടുത്താലേ ആവശ്യത്തിന് ഉപകരിക്കൂ. അല്ലാത്തതെല്ലാം മിച്ചം വെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും. സമ്മാനവിതരണത്തിലെ ഏറ്റവും വലിയ പിഴവ് നല്‍കുന്ന വ്യക്തിക്ക് ഇഷ്ടപ്പെട്ടമുള്ളത് കൊടുക്കുന്നു എന്നതാണ്. സമ്മാനം, സമ്മാനമായി മാറുന്നത് അത് സ്വീകരിക്കുന്നവരില്‍ ആഹ്ലാദവും ആവേശവും ഉണര്‍ത്തുമ്പോഴാണ്. സ്വീകരിക്കുന്നവന്റെ മനസ്സും ആവശ്യവും അറിഞ്ഞുവേണം നല്‍കാന്‍. വിലയല്ല, മൂല്യമാണ് പാരിതോഷികങ്ങളുടെ പ്രസക്തി തീരുമാനിക്കുന്നത്. പാരിതോഷികങ്ങള്‍ അയാള്‍ക്കെങ്ങനെ ഉപകാരപ്പെടും എന്ന ചോദ്യത്തിന് ഉത്തരമുണ്ടെങ്കില്‍ അത് അന്തസ്സുളള ഉപഹാരമാണെന്ന് പറയാം. ഒരു സമ്മാനം കൊടുക്കുമ്പോള്‍ തുറന്ന് നോക്കുന്നവന്റെ കണ്ണുകളില്‍ തിളക്കമുണ്ടെങ്കില്‍ ആ പൊതി ഒരു പ്രതീക്ഷയാകും. അല്ലെങ്കില്‍ അത് ബാധ്യതയാകും. നമുക്ക് , അന്തസ്സുളള സമ്മാനങ്ങള്‍ നല്‍കാം – ശുഭദിനം.