◾https://dailynewslive.in/ പാലക്കാട് എലപ്പുള്ളി ബ്രൂവറിയില്‍ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശന്‍ ആരോപിച്ചു. 2023ല്‍ കേരളത്തില്‍ മദ്യനിര്‍മാണശാല തുടങ്ങാന്‍ ഒയാസിസ് കമ്പനി ഐഒസിയിലും അപേക്ഷ നല്‍കിയെന്നും ഒയാസിസ് കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നുവെന്നും എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎല്‍എക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. മുകേഷ് നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കി. അതേ സമയം ധാര്‍മികതയുടെ പേരില്‍ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 2 ലെ വിജയി : രഘു.ടി.ബി, മണലൂര്‍ പോസ്റ്റ്, തൃശൂര്‍*
◾https://dailynewslive.in/ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും എം.ല്‍.എ.യുമായ മുകേഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും പോലും ഇളവ് കൊടുക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
◾https://dailynewslive.in/ പിപി ദിവ്യയെ കണ്ണൂരിലും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
◾https://dailynewslive.in/ ഈഴവര്‍ക്ക് സിപിഎമ്മിലും കോണ്‍ഗ്രസിലും അവഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോള്‍ മാത്രമാണ് സമുദായ ചിന്തയെന്നും എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. കോണ്‍ഗ്രസ് ഈഴവരെ വെട്ടിനിരത്തുകയാണെന്നും നിലവില്‍ സമുദായത്തിനുള്ളത് കെ ബാബു എന്ന എംഎല്‍എ മാത്രമാണ്. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നേതൃസ്ഥാനത്ത് പിണറായി വിജയനല്ലാതെ മറ്റൊരു മുഖം സിപിഎമ്മിനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരായി നിയമനം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തില്‍. ചട്ടങ്ങളില്‍ ഇളവ് വരുത്തി സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നല്‍കുന്നത്. അന്തര്‍ദേശീയ- ദേശീയ തലങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമനം.
◾https://dailynewslive.in/ ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങള്‍ ശ്രീതു പൊലീസിന് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ശ്രീതു ഒറ്റക്കല്ലെന്നു നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
◾https://dailynewslive.in/ നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. പോത്തുണ്ടി സ്വദേശികളായ രഞ്ജിത് , ഷിബു എന്നിവരാണ് പിടിയിലായത്. ഔദ്യാഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ നീക്കം. 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള റോഡുകളില്‍ മാത്രമാണ് ടോള്‍ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
◾https://dailynewslive.in/ വഖഫ് നിയമ ഭേദഗതിയില്‍ ജെപിസിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി വഖഫിന്റെ അന്തസത്ത തകര്‍ക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ജെപിസി റിപ്പോര്‍ട്ടിനെയും അതിന്റെ തുടര്‍ നടപടികളെയും കീഴ്മേല്‍ മറിക്കുന്നതാണ് ഇന്നലെ മുതല്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന മാധ്യമ വാര്‍ത്തകളുടെ അന്തസത്ത എന്നും അദ്ദേഹം പറഞ്ഞു .
◾https://dailynewslive.in/ ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു. കൗണ്‍സിലര്‍ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ഭരണപക്ഷം എതിര്‍ക്കപ്പെടേണ്ട തീരുമാനങ്ങള്‍ കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്നും കലാ രാജു പറഞ്ഞു.
◾https://dailynewslive.in/ കൂത്താട്ടുകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ നോട്ടീസിന് അനുമതി നല്‍കാതെ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്. യുഡിഎഫ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കയ്യിലേന്തി പ്രതിഷേധിച്ചു.യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം സിപിഎം അംഗമായ കലാ രാജുവും പ്രതിഷേധിച്ചു.
◾https://dailynewslive.in/ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. എംവി നികേഷ് കുമാറും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ കെ അനുശ്രീയും ഉള്‍പ്പെടെ 11 പേര്‍ ജില്ലാ കമ്മിറ്റിയില്‍ പുതിയതായി അംഗമാകും.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കും. കോണ്‍ഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്.
◾https://dailynewslive.in/ മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുളള നടപടികള്‍ക്ക് തുടക്കമിട്ട് കെഎംആര്‍എല്‍. അങ്കമാലിയിലേക്ക് പുതിയ മെട്രോ പാതയ്ക്കായി പദ്ധതി രേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ ക്ഷണിച്ച് ടെന്‍ഡര്‍ വിളിച്ചു.നെടുമ്പാശേരി വിമാനത്താവളത്തിലേക്കുളള മെട്രോ ഭൂഗര്‍ഭ പാത എന്ന നിലയില്‍ വിഭാവനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പാത എന്നതാണ് അങ്കമാലിയിലേക്ക് മെട്രോ വികസിപ്പിക്കുമ്പോഴുളള കെഎംആര്‍എലിന്റെ പ്രാഥമിക പദ്ധതി.
◾https://dailynewslive.in/ സ്വന്തം താമസസ്ഥലത്തെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് ആരംഭിച്ചു. കാക്കനാട് കളക്ടറേറ്റില്‍ വച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്.ഷാനവാസ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബല്‍ സ്‌കൂള്‍ അധികൃതരുടെയും മൊഴിയെടുക്കുന്നത്. മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന ജെംസ് സ്‌കൂള്‍ അധികൃതരില്‍ നിന്നും മൊഴി രേഖപ്പെടുത്തും.
◾https://dailynewslive.in/ മലപ്പുറം എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ നിരന്തരം മര്‍ദിച്ചിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നും സുഹൃത്ത് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലെ ഉപദ്രവം സുഹൃത്തുക്കളോടാണ് വിഷ്ണുജ പങ്കുവെച്ചിരുന്നത്.
◾https://dailynewslive.in/ കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലെ സംഘര്‍ഷത്തിനിടെ പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ഏറ്റുമാനൂരില്‍ ഒരു തട്ടുകടയിലാണ് നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് അക്രമം നടത്തിയത്. പ്രതി ജിബിന്‍ ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾https://dailynewslive.in/ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്.കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.
◾https://dailynewslive.in/ മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജന്‍ സാമുവലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരമാണ് കേസില്‍ നിര്‍ണായകമായത്.
◾https://dailynewslive.in/ മംഗളുരുവില്‍ കഴിഞ്ഞ മാസം നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരന്‍ മുംബൈയില്‍ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് കര്‍ണാടക പൊലീസ്. ദക്ഷിണ കന്നഡയില്‍ ജനിച്ച് പിന്നീട് മുംബൈയിലേക്ക് കുടിയേറിയ ശശി തേവര്‍ എന്നയാളാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ അറസ്റ്റിലായ മുരുഗാണ്ടി തേവര്‍ എന്നയാളാണ് ശശി തേവറിനെ കുറിച്ചുള്ള വിവരവും കൊള്ള ആസൂത്രണം ചെയ്തതിനെ കുറിച്ചും പൊലീസിന് മൊഴി നല്‍കിയത്.
◾https://dailynewslive.in/ തമിഴ്നാട്ടിലെ കുംഭകോണത്ത് കോളേജിലെ ശുചിമുറിയില്‍ കുട്ടിക്ക് ജന്മം നല്‍കി വിദ്യാര്‍ത്ഥിനി. കുട്ടിയെ ശുചിമുറിക്ക് സമീപത്തെ മാലിന്യക്കൂനയില്‍ കുട്ടിയെ ഒളിപ്പിച്ച ശേഷം ക്ലാസ് മുറിയിലെത്തിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു. പിന്നാലെ കോളേജ് അധികൃതര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അല്‍പം മുന്‍പ് പ്രസവം നടന്നതായി വ്യക്തമായത്. പിന്നാലെ നടത്തിയ പരിശോധനയില്‍ മാലിന്യക്കൂനയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
◾https://dailynewslive.in/ രാജ്യ തലസ്ഥാനമായ ദില്ലി ഭരിക്കുന്നതില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. 10 വര്‍ഷം ഭരിച്ചിട്ടും എഎപിക്ക് ദില്ലിയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ധനം ഉണ്ടാക്കാതെ ജനങ്ങള്‍ക്ക് അത് വിതരണം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഒരു രാഷ്ട്രീയക്കാരന് എന്ത് അവകാശമാണ് ഉള്ളതെന്നും നായിഡു വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു.
◾https://dailynewslive.in/ എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി റെയില്‍വേ മന്ത്രാലയം ‘സ്വറെയില്‍’ എന്ന ആപ്പ് അവതരിപ്പിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാര്‍ക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിച്ചത്.
◾https://dailynewslive.in/ പോലീസ് റിക്രൂട്ട്മെന്റ് പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ തന്നെ കൊല്ലാന്‍ ശ്രമം നടന്നു എന്ന അതീവ ഗുരുതര ആരോപണവുമായി തമിഴ്നാട്ടിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ കല്പന നായക്. കഴിഞ്ഞ ജൂലൈയില്‍ താന്‍ ചേംബറില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് സംശയകരമായ രീതിയില്‍ അഗ്നിബാധ ഉണ്ടായെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കല്പന ആവശ്യപ്പെട്ടു.
◾https://dailynewslive.in/ വട്ടിപ്പലിശക്കാരെ കര്‍ശനമായി നിയന്ത്രിക്കാന്‍ കര്‍ണാടക നിയമം കൊണ്ടു വരുന്നു. റജിസ്റ്റര്‍ ചെയ്യാത്ത വട്ടിപ്പലിശക്കാരില്‍ നിന്ന് പണം വാങ്ങിയ ആരും മുതലും പലിശയും തിരിച്ച് കൊടുക്കേണ്ട. ആ പണം തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാര്‍ക്കോ അത്തരം സ്ഥാപനങ്ങള്‍ക്കോ കോടതിയെയോ പൊലീസിനെയോ സമീപിക്കാനാകില്ലെന്നതടക്കം നിഷ്‌കര്‍ഷിക്കുന്ന നിയമമാണ് കൊണ്ടുവരുന്നത്.
◾https://dailynewslive.in/ ജാതി സെന്‍സസ് കണക്ക് പുറത്ത് വിട്ട് തെലങ്കാന. ജനസംഖ്യയുടെ പകുതിയിലധികം ഒബിസി വിഭാഗമെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. മന്ത്രി ഉത്തം കുമാര്‍ റെഡ്ഡിയാണ് ഇന്നലെ കണക്കുകള്‍ പുറത്ത് വിട്ടത്. തെലങ്കാന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെന്‍സസ്. റെക്കോഡ് വേഗത്തില്‍ ജാതി സെന്‍സസ് കണക്കെടുപ്പ് പൂര്‍ത്തിയാക്കി എന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്.
◾https://dailynewslive.in/ മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രം പടരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി. 158 പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്. ഇതില്‍ 152 പേരും പൂനെയില്‍ നിന്ന് മാത്രമാണ്. 48 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 23 രോഗികള്‍ വെന്റിലേറ്ററിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് ഒരുലക്ഷം രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ കര്‍ഷകരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ. ഇത് ഉറപ്പ് വരുത്തുന്നതിനായി കര്‍ഷക സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളായ വെള്ളവും വൈദ്യുതിയും നല്‍കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ അറിയിച്ചു.
◾https://dailynewslive.in/ ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. അമേരിക്ക വിവിധ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്‌സില്‍ 77000ല്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാര്‍സന്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം രേഖപ്പെടുത്തുന്നത്.
◾https://dailynewslive.in/ എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത സൂപ്പര്‍ ആപ്പ്, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കും. പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബീറ്റ ടെസ്റ്റിന്റെ ഭാഗമായി 1000 പേര്‍ക്കാണ് ആപ്പ് നിലവില്‍ ഡൗന്‍ലോഡ് ചെയ്യാനാകുക. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്തി പിന്നീട് 10000 പേര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ആപ്പ് വീണ്ടും പുറത്തിറക്കും. റിസര്‍വ് ചെയ്തും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്‌സല്‍ ബുക്കിങ്, ട്രെയിന്‍ അന്വേഷണങ്ങള്‍, പിഎന്‍ആര്‍ അന്വേഷണങ്ങള്‍, റെയില്‍മദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പില്‍ ലഭ്യമാകും. കൂടാതെ ട്രെയിന്‍ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
◾https://dailynewslive.in/ ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗന്‍ ചിത്രം ‘ഇടി മഴ കാറ്റ്’ന്റെ ടീസര്‍ പുറത്തുവിട്ടു. സാധാരണക്കാരുടെ വേഷത്തില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ട ടീസര്‍ കഥാപാത്രങ്ങളുടെ മാനസികനില വെളിപ്പെടുത്തുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ചും ടീസറില്‍ പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും സംഭാഷണവും അമല്‍ പിരപ്പന്‍കോടും തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേര്‍ന്നാണ് തയ്യാറാക്കിയത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ശരണ്‍ ജിത്ത്, പ്രിയംവദ കൃഷ്ണന്‍, പൂജ ദേബ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. കേരളം-ബംഗാള്‍ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പാലക്കാട്ടുകാരനായ പെരുമാള്‍ എന്ന കഥാപാത്രമായ് ചെമ്പന്‍ വിനോദ് എത്തുമ്പോള്‍ തിരുവനന്തപുരത്തെ ട്യൂഷന്‍ അധ്യാപകന്‍ അജിത്തിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. സമാധാനത്തിന് വേണ്ടി വാദിച്ചിട്ടും തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ പട്ടാളത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശി ഡേവിഡായാണ് സുധി കോപ്പ ഇത്തവണ എത്തുന്നത്.
◾https://dailynewslive.in/ ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഒഫീഷ്യല്‍ തീം പുറത്തിറങ്ങി. ഹൃദയം നിറയ്ക്കും സംഗീതശകലങ്ങളും ചില സംഭാഷണങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോഹര കാഴ്ചാനുഭവം പകരുന്ന തീം ചുരുങ്ങിയ സമയത്തിനകം ആരാധകര്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു. ദിലീപിന്റെ 150ാം ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ഷാരിസ് മുഹമ്മദിന്റേതാണു തിരക്കഥ. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദീഖ്, ബിന്ദു പണിക്കര്‍ എന്നിവരും ദിലീപിനൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപും ധ്യാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ സിനിമ ഒരു കോമഡി പാക്കേജ് ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഉപചാരപൂര്‍വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’.
◾https://dailynewslive.in/ എഫ്77 സൂപ്പര്‍ സ്ട്രീറ്റ് ഇന്ത്യയില്‍ പുറത്തിറക്കി അള്‍ട്രാവയലറ്റ്. സൂപ്പര്‍ബൈക്ക് ഇവിയായ എഫ് 77 മാക് 2 മോട്ടോര്‍ സൈക്കിളിന്റെ മോഡലായാണ് എഫ്77 സൂപ്പര്‍സ്ട്രീറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. എഫ്77 മാക് 2വിനു മാത്രമല്ല എഫ്77 സൂപ്പര്‍സ്ട്രീറ്റിനും 2.99 ലക്ഷം മുതല്‍ 3.99 ലക്ഷം രൂപ വരെയാണ് വില. പുതിയ ഇവി സൂപ്പര്‍ബൈക്കിന്റെ ബുക്കിങ് അള്‍ട്രാവയലറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ച്ചില്‍ ഉടമകളുടെ കൈകളിലെത്തും. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ സ്റ്റാന്‍ഡേഡ്, റെക്കോണ്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് എംഫ്77 സൂപ്പര്‍സ്ട്രീറ്റിന്റെ വരവ്. സൂപ്പര്‍സ്ട്രീറ്റ് നാലു നിറങ്ങളിലാണെത്തുന്നത്. മഞ്ഞ, ടര്‍ബോ റെഡ്, കോസ്മിക് ബ്ലാക്ക്, സ്റ്റെല്ലാര്‍ വൈറ്റ് എന്നിവയാണവ. വലിയ ബാറ്ററി പാക്കില്‍ 323 കിലോമീറ്ററാണ് റേഞ്ച്. കുറഞ്ഞ വകഭേദത്തിലെ 7.1കിലോവാട്ട് ബാറ്ററി പാക്കില്‍ 211 കിലോമീറ്ററാണ് റേഞ്ച്. 36 ബിഎച്ച്പി കരുത്തും 90എന്‍എം പരമാവധി ടോര്‍ക്കുമാണ് പുറത്തെടുക്കുക. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്ക് 2.9 സെക്കന്‍ഡില്‍ കുതിക്കും. 10.3 കിലോവാട്ട് ബാറ്ററിയാണ് റെക്കോണ്‍ മോഡലിലുള്ളത്. ഇത് 40എച്ച്പി കരുത്തും 100എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
◾https://dailynewslive.in/ ചിന്നബുദ്ധന്‍, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്‍, ചരിത്രാതീതകാലത്തെ അപ്പാപ്പന്‍ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി… തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം പുത്തന്‍ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്‍പതു രചനകള്‍. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പുസ്തകങ്ങളുടെ വീട്’. മാതൃഭൂമി. വില 153 രൂപ.
◾https://dailynewslive.in/ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകരമായ കൊഴുപ്പുകളാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂടാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍, വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയ സീഡ്, മുട്ട, സോയാ ബീന്‍സ് തുടങ്ങിയവയിലൊക്കെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി6, ബി9(ഫോളേറ്റ്), ബി12 തുടങ്ങിയ ബി വിറ്റാമിനുകളും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും ബുദ്ധിശക്തി കൂട്ടാനും സഹായിക്കും. ഇതിനായി ബനാന, ഉരുളക്കിഴങ്ങ്, ചീര, പയറുവര്‍ഗങ്ങള്‍, ഓറഞ്ച്, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂടാന്‍ ഗുണം ചെയ്യും. ഇതിനായി ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, ഡാര്‍ക്ക് ചോക്ലേറ്റ്, ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.14, പൗണ്ട് – 107.07. യൂറോ – 89.04, സ്വിസ് ഫ്രാങ്ക് – 94.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.51, ബഹറിന്‍ ദിനാര്‍ – 231.18, കുവൈത്ത് ദിനാര്‍ -282.04, ഒമാനി റിയാല്‍ – 224.34, സൗദി റിയാല്‍ – 23.23, യു.എ.ഇ ദിര്‍ഹം – 23.72, ഖത്തര്‍ റിയാല്‍ – 23.59, കനേഡിയന്‍ ഡോളര്‍ – 59.24.