P11 yt cover

https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഈ മാസം 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്തും. ചെയ്ത ജോലിയുടെ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലം അത് നല്‍കേണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം. ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബര്‍ മാസത്തെ മാത്രമാണെന്നും മുഴുവന്‍ കുടിശിക നല്‍കി എന്നത് തെറ്റായ പ്രചരണമെന്നും സമരസമിതി വ്യക്തമാക്കി.

https://dailynewslive.in/ ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളാണെന്ന് സിപിഎം നേതാവ് എളമരം കരീം. തല്‍പ്പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്റെ വിമര്‍ശനം. ചിലര്‍ ആശാ വര്‍ക്കര്‍മാരെ വ്യാമോഹിപ്പിച്ചുവെന്നും പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വര്‍ക്കര്‍മാരുടെ സമരമെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 23 ലെ വിജയി : തസ്‌നി റിന്‍സ്, എടവെട്ടി പോസ്റ്റ്, ഇടുക്കി*

https://dailynewslive.in/ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്നില്‍ അരാജക സംഘടനകളാണെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന്റെ ലേഖനത്തിന് പ്രതികരണവുമായി സമരരംഗത്തുള്ള ആശാ വര്‍ക്കര്‍മാര്‍. പണിയെടുക്കുന്നതിനുള്ള വേതനം കിട്ടുന്നതിനായാണ് പ്രതിഷേധിക്കുന്നതെന്നും മനുഷ്യരായി ജീവിക്കാന്‍ പറ്റുന്ന നിലയിലെത്തണമെന്നേ ആഗ്രഹിക്കുന്നുള്ളൂവെന്നും അതിനുവേണ്ടി സമരത്തിന് വന്നവരെ തൊഴിലാളി വര്‍ഗത്തിന്റെ നേതാവായി നിന്നുകൊണ്ട് ഈ രീതിയില്‍ അവഹേളിക്കുന്നത് വളരെ അപമാനകരമാണെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ. എളമരം കരീമിന്റെ അഭിപ്രായം എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും ആനി രാജ പറഞ്ഞു. പിന്നില്‍ അരാജക സംഘടനകളെന്ന് ആരോപിച്ച് ആശാ വര്‍ക്കര്‍മാരുടെ സമരത്തെ സിപിഎം തള്ളിയിരുന്നു.

https://dailynewslive.in/ ശശി തരൂരിന്റെ ഭീഷണി മുഖവിലക്കെടുക്കാതെ സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്റെ മോഹം നടക്കില്ല. എന്നാല്‍ തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാറില്ല. ഈ നയത്തില്‍ പുനരാലോചനയില്ലെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ശശി തരൂരിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തി വെട്ടിലാവേണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ദേശീയ നേതാക്കളോടും പരസ്യ പ്രതികരണം വേണ്ടെന്നാണ് നിര്‍ദ്ദേശം.

https://dailynewslive.in/ ശശി തരൂരിന്റെ പരാമര്‍ശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടാവരുതെന്നും തരൂര്‍ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് തന്റെ പരിപൂര്‍ണമായ വിശ്വാസമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

https://dailynewslive.in/ കോണ്‍ഗ്രസ് നേതാക്കള്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ എല്ലാ നേതാക്കളും അനിവാര്യരാണെന്നും ഈ ഘട്ടത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തല വ്യക്തമാക്കി. തരൂര്‍ വാദത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നതെന്നും പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും വിവാദങ്ങള്‍ ഉണ്ടാക്കി സിപിഎം അജണ്ടയില്‍ വീഴരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ശശി തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അത്ര ഗൗരവമുള്ളതല്ലെന്ന് കെ.മുരളീധരന്‍. അതിനെക്കുറിച്ച് പാര്‍ട്ടി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അതൊരു ചര്‍ച്ചയിലേക്ക് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി ഒരു നേതാവിനെ 51 വെട്ട് വെട്ടിക്കൊന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവരെ രക്ഷിക്കാന്‍ വരേണ്ടെന്നും കെ.മുരളീധരന്‍ പരിഹസിച്ചു.

https://dailynewslive.in/ ശശി തരൂരിന്റെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മറ്റ് മാര്‍ഗങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞതിനോട് യോജിക്കാന്‍ ആവില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇതുവരെയും ഒരു സ്ഥാനങ്ങളും ലഭിക്കാത്ത നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെന്നും വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിലനില്‍പ്പിന്റെതാണെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളി, ഭാര്യ ലീല എന്നിവരുടെ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. ആദ്യഗഡുവായ 10 ലക്ഷം രൂപ ഇന്ന് തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് ഉച്ചക്ക് ശേഷം ആറളം ഫാം സന്ദര്‍ശിക്കും.

https://dailynewslive.in/ ബിജെപി നേതാവ് പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശ കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. നിയമം പാലിക്കുമെന്നും താന്‍ കീഴടങ്ങാനാണ് വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

https://dailynewslive.in/ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം ഗവര്‍ണ്ണറുമായി ചര്‍ച്ച നടത്തി. ബില്ലുകളില്‍ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായി സൂചനയുണ്ട്. യുജിസി കരട് ഭേദഗതിക്കെതിരെ കേരളം ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതില്‍ ഗവര്‍ണ്ണര്‍ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുജിസി കരടിനെതിരെയെന്ന പ്രയോഗം മാറ്റിയിരുന്നു.

https://dailynewslive.in/ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്നുപറഞ്ഞ ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ മുരളീധരന്‍. ഇതോടെ ഇവര്‍ തമ്മിലുള്ള ബന്ധം മനസിലായല്ലോയെന്നും ഇത് ഇവിടംകൊണ്ടവസാനിക്കുന്നില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. ഫാസിസ്റ്റ് സര്‍ക്കാരെന്ന് മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണെന്നും പിണറായി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ടെന്നും ബാലന്‍ പറഞ്ഞു.

https://dailynewslive.in/ പത്തനംതിട്ട ജില്ലയില്‍ ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 43.5 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ടിലെ 17.75 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന റാന്നി മഠത്തുംചാല്‍ – മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പൊളിഞ്ഞു. ഷിനു ചൊവ്വ പൊലീസ് കായിക ക്ഷമത പരീക്ഷയില്‍ തോല്‍ക്കുകയും ചിത്തരേഷ് നടേശന്‍ പങ്കെടുക്കുകയും ചെയ്തില്ല.

https://dailynewslive.in/ വയനാട്ടില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്. സമരത്തില്‍ വയനാട് കലക്ടറേറ്റിന് മുന്‍പില്‍ സംഘടിപ്പിക്കുന്ന സമരത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ പങ്കെടുക്കും. പുനരധിവാസം വൈകുന്നതും അഞ്ച് സെന്റ് മാത്രം നല്‍കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.

https://dailynewslive.in/ യു പ്രതിഭ എംഎല്‍എയുടെ മകനെതിരായി കേസെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരോടാണു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്‌സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. റിപ്പോര്‍ട്ട് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറും.

https://dailynewslive.in/ കൊച്ചിയിലെ ആതിര ജ്വല്ലറി ഉടമകള്‍ നിക്ഷേപ ചിട്ടി വഴി നടത്തിയത് 15 കോടിയുടെ തട്ടിപ്പെന്ന് പൊലീസ്. 50ലധികം പരാതികള്‍ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളായ ആന്റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരെ റിമാന്‍ഡ് ചെയ്തു. നിക്ഷേപ ചിട്ടി നടത്തി നിരവധി പേരില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് ജ്വല്ലറി ഉടമകള്‍ക്കെതിരായ പരാതി.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസിന്റെ നടപടി. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങള്‍ തല്ലി തകര്‍ത്തുവെന്നുമായിരുന്നു പരാതി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടയാണ് സംഭവമുണ്ടായത്.

https://dailynewslive.in/ വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെ ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയ ശേഷം പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം വൈകിട്ടാണ് മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിര്‍ത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തതത്. എന്നാല്‍ രാത്രി 11 മണിയോടെ താന്‍ തമിഴ്‌നാട് അതിര്‍ത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നും നൗഷാദ് മകനെ വിളിച്ച് അറിയിക്കുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ അമിത വണ്ണം നിയന്ത്രിക്കാനും ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് മോഹന്‍ലാല്‍ അടക്കം പത്തു പേരെ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ ലാലിന് പുറമെ, ആര്‍ മാധവന്‍, ശ്രേയ ഘോഷാല്‍, സുധ മൂര്‍ത്തി, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ഗുള്ള, മനു ഭാക്കര്‍, മീരാഭായി ചാനു തുടങ്ങിയവരും ഈ പ്രചാരണം ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അമിത വണ്ണത്തിനെതിരെ അവബോധം ഉണ്ടാക്കേണ്ടത് ജനങ്ങളുടെ ആരോഗ്യം നിലനിറുത്താന്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഇന്നലെ മന്‍ കി ബാത്ത് പരിപാടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

https://dailynewslive.in/ മഹാകുംഭമേളക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ 13 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ രണ്ടര കോടി രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫിന്റെ പിടിയിലായി. യുപി സ്വദേശിയായ 50 വയസ്സുകാരന്‍ ഹേമന്ദ് കുമാര്‍ പാണ്ഡേയാണ് പിടിയിലായത്. പണത്തിന്റെ ഉറവിടം ഹാജരാക്കാന്‍ യാത്രക്കാരന് കഴിഞ്ഞില്ല. പിടിച്ചെടുത്ത വിദേശ കറന്‍സികളില്‍ യുഎസ് ഡോളറും സൗദി റിയാലും സിംഗപ്പൂര്‍ ഡോളറും ഉള്‍പ്പെടുന്നു.

https://dailynewslive.in/ ഒമാനിലെ മസ്‌കത്തിലുള്ള ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ഔട്ട്സോഴ്സിംഗ് നല്‍കുവാനുള്ള പുതിയ ടെണ്ടര്‍ വിളിച്ചു. എംബസിയില്‍ ഈ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗിനായി ധാരാളം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് പുതിയ ടെണ്ടര്‍ പ്രകാശനം ചെയ്തിട്ടുള്ളത്.

https://dailynewslive.in/ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം, ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച് കെര്‍ലാപെണ്ട അഥവാ പൂര്‍വതി എന്ന ഗ്രാമം. ഛത്തീസ്ഡിലെ സുക്മ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു നക്‌സലേറ്റ് അധീന പ്രദേശമായി തുടരുകയായിരുന്നു. ഇത് വരെ വോട്ടവകാശം വിനിയോഗിച്ചിട്ടില്ലാത്ത ഗ്രാമവാസികള്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് പങ്കാളികളായത്.

https://dailynewslive.in/ ജീവനക്കാരിലൊരാളോട് മോശമായി പെരുമാറിയതിനാല്‍ ന്യൂസിലാന്‍ഡില്‍ വാണിജ്യ മന്ത്രി രാജി വച്ചു. ആന്‍ഡ്രൂ ഹെന്റി ബെയ്‌ലിയാണ് സ്റ്റാഫ് അംഗങ്ങളിലൊരാളുടെ കയ്യുടെ മുകളില്‍ കൈവച്ചതിനേ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജിവച്ചത്. അമിത അധികാരം കാണിക്കുന്നതായിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നായിരുന്നു കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തേക്കുറിച്ചുണ്ടായ വിമര്‍ശനം.

https://dailynewslive.in/ പാരാലിംപിക്സ് മെഡലിസ്റ്റും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റിസര്‍വ് ബഹിരാകാശ യാത്രികനുമായ ജോണ്‍ മക്ഫാള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു. ഐഎസ്എസിലെ ദീര്‍ഘകാല ദൗത്യത്തില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ഭിന്നശേഷിക്കാരനായി 2008-ലെ പാരാലിംപിക്സില്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ വെങ്കല മെഡല്‍ നേടിയ അത്ലറ്റ് കൂടിയായ ജോണ്‍ മക്ഫാള്‍.

https://dailynewslive.in/ യുഎസ് നാടുകടത്തിയതോടെ പാനമയില്‍ എത്തിയ കൂടുതല്‍ ഇന്ത്യക്കാര്‍ ഈയാഴ്ച മടങ്ങും. ഇന്നലെ എത്തിയവരെ സഹായിച്ചത് ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയാണ്. 50 ഇന്ത്യക്കാരില്‍ 17 പേര്‍ക്ക് യാത്ര സഹായം നല്‍കിയെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു. യുഎസ് പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരാണ് ഇന്നലെ ദില്ലിയിലെത്തിയത്.

https://dailynewslive.in/ ഗാസയില്‍ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാന്‍ സജ്ജമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധത്തിന്റെ ലക്ഷ്യം ചര്‍ച്ചകളിലൂടെയോ മറ്റ് വഴികളിലൂടെയോ നേടുമെന്ന് നെതന്യാഹു ഒരു സൈനിക ചടങ്ങില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദി കൈമാറ്റത്തില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

https://dailynewslive.in/ സര്‍വകാല റെക്കോഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 രൂപയും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്നലെ വിലയില്‍ 360 രൂപ കുറഞ്ഞത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

https://dailynewslive.in/ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘വണ്‍പ്ലസ് 13 മിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ 6000 എംഎഎച്ച് ബാറ്ററി ഉള്‍പ്പെടെ ഹൈഎന്‍ഡ് സ്‌പെസിഫിക്കേഷനുകളോടെ വരുമെന്നാണ് പ്രതീക്ഷ. ചെറുതും എന്നാല്‍ ശക്തവുമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍. ഫോണ്‍ 6.3 ഇഞ്ച് ചെറിയ ഡിസ്‌പ്ലേയുമായി വരാനാണ് സാധ്യത. ഒതുക്കമുള്ളതും സ്‌റ്റൈലിഷും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമായ ഫോണ്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. 2025 ന്റെ രണ്ടാം പകുതിയില്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഡിസ്‌പ്ലേയുടെ കാര്യത്തില്‍, വണ്‍പ്ലസ് 13 മിനിയില്‍ 1.5കെ റെസല്യൂഷനോടുകൂടിയ ബെസല്‍ലെസ് എല്‍ടിപിഒ ഒലെഡ് പാനല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. തടസ്സമില്ലാത്ത ഗെയിമിങ്, മള്‍ട്ടിടാസ്‌കിങ്, അതിവേഗ പ്രകടനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് ഫോണ്‍.

https://dailynewslive.in/ സൈജു കുറുപ്പ് നായകനാകുന്ന റൊമാന്റിക് ചിത്രം ‘അഭിലാഷം’ വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘മണിയറയിലെ അശോകന്’ ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, ഉമ കെപി, നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

https://dailynewslive.in/ ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് തമന്ന. ‘ഒഡെല 2’ ആണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ വച്ചായിരുന്നു ടീസര്‍ ലോഞ്ച് നടന്നത്. ഇതുവരെ ചെയ്യാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ തമന്നയെ കാണാനാവുക. ശിവഭക്തയായ സന്യാസിനിയുടെ വേഷത്തിലാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആക്ഷനും ഫാന്റസിയുമൊക്കെ ചേര്‍ന്നൊരു ചിത്രമായിരിക്കും ഒഡെല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പോസ്റ്ററും തമന്ന പങ്കുവച്ചിരുന്നു. അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിര്‍മിക്കുന്നത് സമ്പത് നന്ദി ടീം വര്‍ക്ക്സാണ്. വസിഷ്ഠ എന്‍ സിംഹ, യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഡി, ഭൂപാല്‍, പൂജ റെഡ്ഡി എന്നിവരും ഒഡെല 2ല്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഒഡെല റെയില്‍വേ സ്റ്റേഷന്‍ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒഡെല 2. അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് കഴിഞ്ഞ മാസം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യയില്‍ എസ്യുവി പുറത്തിറക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ മോഡലിന്റെ വില ഏപ്രിലില്‍ പ്രഖ്യാപിക്കും. സ്പോര്‍ട്ലൈന്‍, ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ വേരിയന്റില്‍ പൂര്‍ണ്ണമായും കറുത്ത ഫ്രണ്ട് ഗ്രില്‍, കറുത്ത ഔട്ട്‌സൗണ്ട് റിയര്‍ വ്യൂ മിററുകള്‍, സവിശേഷമായ അലോയ് വീലുകള്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ അടക്കം നിരവധി മറ്റു സവിശേഷതകളുമായാകാം ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ വിപണിയില്‍ എത്തുക. ഇത് ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റിന് പ്രീമിയം ലുക്ക് നല്‍കും. 188 ബിഎച്പിയും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് പുതിയ കോഡിയാക് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇണക്കിചേര്‍ത്തിരിക്കുന്നു.

https://dailynewslive.in/ പരിസ്ഥിതി, കുടിയിറക്കല്‍, മഹാമാരി, ആണ്‍കോയ്മ, സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍, മനുഷ്യസ്വഭാവത്തിലെ അക്രമാസക്തി തുടങ്ങിയ പ്രമേയങ്ങളെ മുന്‍നിര്‍ത്തി സാംസ്‌കാരിക രചനകളെ ഗാഢമായി വായിക്കുകയും അവയില്‍ ആവിഷ്‌കൃതമായ ജീവിതത്തെ ചിന്തയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന, രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയുള്ള പഠനലേഖനങ്ങളുടെ സമാഹാരം ആഗോളീകരണവും ജൈവരാഷ്ട്രീയവും മുതലാളിത്തത്തിന്റെ രൂപാന്തരങ്ങളും മതാധിഷ്ഠിത ദേശീയതയും ആണ്‍മേധാവിത്വ സാമൂഹികഘടനയും നിര്‍മ്മിച്ചുകൂട്ടുന്ന അധികാരരൂപങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുമാത്രമേ സമകാലിക രചനകള്‍ക്ക് നിലനില്‍ക്കാനാവു എന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയഭാവനകളുടെ നയപ്രഖ്യാപനമാണ് ഈ രചനകളുടെ കാതല്‍. ‘വാക്കുകളുടെ ആല്‍ക്കെമി’. ദിവ്യ ജാഹ്നവി. മൈത്രി ബുക്സ്. വില 157 രൂപ.

https://dailynewslive.in/ മണിക്കൂറുകള്‍ ഫോണിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നവരാണോ, നിങ്ങള്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) സാധ്യത കൂടുതലാണെന്ന് പഠനം. പ്രതിദിനം ഒരു മണിക്കൂര്‍ എങ്കിലും സ്‌ക്രീന്‍ ടൈം ഉള്ളവര്‍ക്ക് പോലും ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചേക്കും എന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന മെഡിക്കല്‍ ജേണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്. അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി. കണ്ണിലെ ലെന്‍സിന്റെയോ കോര്‍ണ്ണിയയുടെയോ വക്രതയാണ് കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നത്. സ്‌ക്രീന്‍ സമയത്തില്‍ ദിവസേന ഒരു മണിക്കൂര്‍ വര്‍ധനവ് മയോപിയ വരാനുള്ള സാധ്യത 21 ശതമാനം വര്‍ധിപ്പിക്കും എന്നാണ് ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ പഠനം ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായ പൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്‌ക്രീന്‍ സമയം ഹ്രസ്വദൃഷ്ടിക്ക് വഴി വയ്ക്കുന്നു എന്ന സാഹചര്യം ഗവേഷകര്‍ പറയുന്നത്. സ്‌ക്രീന്‍ സമയം ഒന്ന് മുതല്‍ നാല് മണിക്കൂര്‍ അധികം ഉള്ളവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത പതിന്‍മടങ്ങാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്‌ക്രീന്‍ സമയം വര്‍ധിക്കുന്നതിനനുസരിച്ച് മയോപിയ പിടിപെടാനുള്ള സാധ്യതയും കൂടുന്നതായും പഠനം പറയുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. ഒരു ദിവസം നാല് മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് 97 ശതമാനമാണെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍, ഒരു മണിക്കൂറില്‍ കുറവ് സ്‌ക്രീന്‍ സമയം എന്നത് സുരക്ഷിതമാണെന്ന് അടിസ്ഥാനമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.75, പൗണ്ട് – 109.66. യൂറോ – 90.88, സ്വിസ് ഫ്രാങ്ക് – 96.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.19, ബഹറിന്‍ ദിനാര്‍ – 230.22, കുവൈത്ത് ദിനാര്‍ -281.27, ഒമാനി റിയാല്‍ – 225.30, സൗദി റിയാല്‍ – 23.13, യു.എ.ഇ ദിര്‍ഹം – 23.61, ഖത്തര്‍ റിയാല്‍ – 23.91, കനേഡിയന്‍ ഡോളര്‍ – 61.05.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *