yt cover 28

https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം പതിമൂന്നാം ദിനത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭീഷണികളുടെ തുടര്‍ച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കള്‍ പറഞ്ഞു.

https://dailynewslive.in/ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍. മുഖ്യമന്ത്രി ഇടപെട്ടാല്‍ 5 മിനിറ്റ് കൊണ്ട് ആശാ വര്‍ക്കര്‍മാരുടെ സമരം തീരുമെന്നും സി.ദിവാകരന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പി.എസ് സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണമെന്നും പ്രധാനമന്ത്രിയെക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് പിഎസ് സി അംഗങ്ങള്‍ക്കുള്ളതെന്നും ആശ വര്‍ക്കര്‍മാരുടെ സമരത്തെ എതിര്‍ക്കുന്ന ചിലര്‍ പി.എസ് സി ശമ്പള വര്‍ധയെ ന്യായീകരിക്കുകയാണെന്നും ദിവാകരന്‍ വിമര്‍ശിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 21 ലെ വിജയി : സഫ്‌ന നിഹാല്‍, നാദാപുരം പോസ്റ്റ്, കോഴിക്കോട്*

https://dailynewslive.in/ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസ് നീക്കം. പി സി ജോര്‍ജിന് നോട്ടീസ് നല്‍കാന്‍ പൊലീസ് വീട്ടിലെത്തി. പി സി ജോര്‍ജ് വീട്ടില്‍ ഇല്ലാത്തതിനാല്‍ നോട്ടീസ് നല്‍കാതെ മടങ്ങി.

https://dailynewslive.in/ എഐ സാങ്കേതിക വിദ്യ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. എഐ മനുഷ്യന്റെ കഴിവാണെന്നും നിര്‍മിത ബുദ്ധിയെ ജന താത്പര്യം സംരക്ഷിക്കാന്‍ ഉപയോഗിക്കണമെന്നും ഇടതുപക്ഷം ശാസ്ത്രത്തിന്റെ വളര്‍ച്ചയെ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം വ്യാപകമാകുന്നതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ദ്ധര്‍. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനോടനുബന്ധിച്ച് ഫ്യൂച്ചര്‍ ഓഫ് ടാലന്‍ന്റ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് വിദഗ്ദാഭിപ്രായം. എന്നാല്‍ നിര്‍മ്മിത ബുദ്ധി വ്യാപകമാകുന്നത് തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ക്ക് ഇടയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് സമ്മിറ്റ് ഇന്‍വെസ്റ്റ് കേരള പദ്ധതി സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്താകുന്നതായി മാറുന്നു. രണ്ടാം ദിവസത്തിലേക്ക് കടന്ന സമ്മിറ്റില്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.

https://dailynewslive.in/ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി വരുന്ന നിക്ഷേപം കേരളത്തിന്റെ ഭാവി പുരോഗതിക്ക് ശക്തി പകരുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കേരളം ഒന്നിച്ചു നില്‍ക്കുന്നുവെന്നതാണ് ഉച്ചകോടിയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകണമെന്നും നിലവിലുള്ള തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കപ്പെടണമെന്നും ഇതിനൊക്കെ സഹായകരമായ രീതിയിലാണ് കേരള സര്‍ക്കാര്‍ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തസ്തികയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കിയെന്ന് എജിയുടെ റിപ്പോര്‍ട്ട്. 700ലധികം തസ്തിക അധികമായി സൃഷ്ടിച്ചുവെന്നും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോള്‍ സമാന തസ്തകിയിലേക്ക് ജൂനിയറായ ആള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും പക്ഷെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയാലും അധിക തസ്തികകള്‍ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അധിക തസ്തികവഴി സര്‍ക്കാരിന് ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് എജിയുടെ റിപ്പോര്‍ട്ട്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് ചേവായൂര്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചത്.

https://dailynewslive.in/ കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. പുനലൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴുകോണ്‍ പോലീസെത്തി പോസ്റ്റ് മാറ്റിയിട്ടിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വര്‍ദ്ധിപ്പിക്കുന്നത്.

https://dailynewslive.in/ സിസേറിയന്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ സര്‍ജിക്കല്‍ മോപ് മറന്നു വച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സുജ അഗസ്റ്റിന് പിഴ വിധിച്ച് സ്ഥിരം ലോക് അദാലത്ത്. മൂന്ന് ലക്ഷം രൂപ പിഴ തുകയ്ക്ക് പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതിച്ചെലവും നല്‍കണമെന്നാണ് വിധി. 2022 ല്‍ സിസേറിയന് വിധേയയായ പ്ലാമൂട്ടുക്കട സ്വദേശി ജീതുവിന്റെ ( 24) പരാതിയിലാണ് വിധി.

*അമല ആശുപത്രി വാർത്തകൾ*

അമല മെഡിക്കല്‍ കോളേജ് ഓര്‍ത്തോവിഭാഗത്തില്‍ റോബോട്ടിക് ശസ്ത്രക്രിയവഴി 50 പരം രോഗികളുടെ കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ആരോഗ്യ മേഖലയിലെ അതിന്യൂതന സാങ്കേതികവിദ്യകളോടെ നിർമിച്ച മാക്കോ ഓർത്തോ സ്‌പൈൻ റോബോട്ടിക് മെഷീൻ ആണ് ഉപയോഗിക്കുന്നത്.

3D സി. ടി. അധിഷ്ഠിത പ്ലാനിങ്, ആക്യുസ്‌റ്റോപ്പ് ഹാപ്റ്റിക് ടെക്നോളജി, ഡാറ്റാ അനിലറ്റിക്സ് എന്നീ ഘടകങ്ങൾ സംയോജിപ്പിച്ചാണ് ഈ മെഷിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.സ്‌പൈൻ സർജറി ഏറ്റവും കുറഞ്ഞ ചെലവിൽ ചെയ്യാൻ കഴിയുന്നതാണ് മാക്കോ ഓർത്തോ സ്‌പൈൻ സർജറിയുടെ സവിശേഷത.

കൂടുതൽ വിവരങ്ങൾ അറിയാൻ

Contact

*628 201 6036(Amala Ortho & Spine Robotic Surgery)*

https://dailynewslive.in/ സംസ്ഥാനത്തെ ഡിജിറ്റല്‍ അഡ്മിനിസ്ട്രേഷന്റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ-സ്മാര്‍ട്ടിലൂടെ ഇതിനോടകം തീര്‍പ്പാക്കിയത് 30 ലക്ഷത്തിലധികം അപേക്ഷകള്‍. 2024 ജനുവരി ഒന്ന് മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 30,57,611 ഫയലുകളാണ് ഇതിനോടകം കെ-സ്മാര്‍ട്ട് വഴി കൈകാര്യം ചെയിരിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://dailynewslive.in/ തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. 80 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കുട്ടിമാക്കൂല്‍ സ്വദേശി സഹദേവന്‍ അടക്കം രണ്ട് പേരെയാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ളവര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

https://dailynewslive.in/ കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ജേഴ്‌സണ്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരഭകന്‍. ആര്‍ടിഒ ജേഴ്‌സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവിലായിരുന്നു 75 ലക്ഷം രൂപയുടെ തട്ടിപ്പ്. പണം തിരികെ ചോദിച്ചപ്പോള്‍ പണി തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയാണെന്നും യുവസംരഭകന്‍ അല്‍ അമീന്‍ പറഞ്ഞു.

https://dailynewslive.in/ കോടനാട് ആന പരിപാലനകേന്ദ്രത്തില്‍ ചരിഞ്ഞ കാട്ടുകൊമ്പന്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊമ്പന്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നുവെന്നും മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഇല്ലെന്നുമാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടര്‍ന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം.

https://dailynewslive.in/ അച്ഛനും അമ്മയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ തുടര്‍ ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെങ്കിലും ഒരു മാസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ കുഞ്ഞിനെ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.

https://dailynewslive.in/ കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥനും കേന്ദ്ര ജി എസ് ടി ഓഡിറ്റ് വിഭാഗം അഡീഷണല്‍ കമ്മീഷണറുമായ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും പോസ്റ്റ്മോര്‍ട്ടം ഇന്ന്. മനീഷും സഹോദരിയും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് വൈകിട്ട് 4 മണിക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് മൂവരുടെയും സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

https://dailynewslive.in/ സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. കോട്ടയം ജില്ലയിലെ വൈക്കം മൂത്തേടത്തുകാവ് റോഡില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് 25 കാരനായ ശ്രീഹരിയാണ് മരിച്ചത്. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയില്‍ കാര്‍ ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്. വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍ ജോസഫാണ് മരിച്ചത്.

https://dailynewslive.in/ അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. രാവിലെ ഏഴരക്ക് ചൈന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ച മൃതദേഹം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനന്‍, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. സംസ്‌കാരം നാളെ നടക്കും.

https://dailynewslive.in/ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ മലയാളിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ജോജു ജോര്‍ജിനെയാണ് കാണാതായത്. അയല്‍വാസിയായ കുടുംബ സുഹൃത്തിനൊപ്പം കഴിഞ്ഞ ഒന്‍പതിനാണ് ചെങ്ങന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ജോജു പ്രയാഗ്‌രാജിലേക്ക് പോയത്.

https://dailynewslive.in/ പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ന്യൂയോര്‍ക്കിലെ പ്രഭാഷണ വേദിയില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച അക്രമി കുറ്റക്കാരാനെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ് ലെബനീസ് പൗരന്‍ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കന്‍ പ്രാദേശിക കോടതി ഏപ്രിലില്‍ വിധിക്കും. മുപ്പത് വര്‍ഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത.

https://dailynewslive.in/ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്നാണ് മങ്കേഷ് വയാല്‍ (35) അഭയ് ഷിന്‍ഗനെ (22) എന്നിവരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് മങ്കേഷിന്റെ ഫോണില്‍ നിന്ന് അഭയ് ഈ മെയില്‍ വഴി സന്ദേശം അയക്കുകയായിരുന്നു.

https://dailynewslive.in/ സൗദി അറേബ്യയില്‍ ഇന്ന് സ്ഥാപക ദിനം.രാജ്യത്തിന്റെ പാരമ്പര്യവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ 23 വരെ നീളും. സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഇന്നും നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ഉലയിലെ അല്‍ സറായ്യ ഫെസ്റ്റിവലാണ് സ്ഥാപക ദിനം പ്രമാണിച്ചുള്ള പരിപാടികളില്‍ പ്രധാനപ്പെട്ടത്.

https://dailynewslive.in/ ഹോളിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനെതിരെ കേസെടുത്തു. ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന വികാഷ് ഫദക്കാണ് ഫറയ്‌ക്കെതിരെ പരാതി നല്‍കിയത്. അപകീര്‍ത്തികരമെന്ന് പരക്കെ കാണുന്ന ഒരു പദം ഉപയോഗിച്ച് ഫറ ഖാന്‍ ഹോളിയെ ‘ഛപ്രിമാരുടെ ഉത്സവം’ എന്ന് വിശേഷിപ്പിച്ചുവെന്നാണ് ആരോപണം.

https://dailynewslive.in/ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംവിധായകന്‍ ഷങ്കറിന്റെ 10 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍. ചെന്നൈ ഹൈക്കോടതി നേരത്തെ തന്നെ തള്ളിയ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടിയെന്നും, തന്നോട് ഈ കേസില്‍ ഒരു ആശയവിനിമയവും ഇഡി നടത്തിയിട്ടില്ലെന്നും ഷങ്കര്‍ പ്രസ്താവന പുറത്തിറക്കി.

https://dailynewslive.in/ ചെറിയ ക്ലാസുകളിലെ കുട്ടികളില്‍ അറബിക് ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ പുതിയ നയം അവതരിപ്പിച്ച് ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി. ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും നഴ്‌സറികളിലും ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അറബിക് ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതാണ് പുതിയ നയം.

https://dailynewslive.in/ അമേരിക്കയിലുള്ള ഇന്ത്യാക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. ഇന്ത്യക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണം എന്ന് നിര്‍ദ്ദേശിക്കും.

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ഡോക്ടമാര്‍ പറഞ്ഞു.കടുത്ത ശ്വാസ തടസത്തെ തുടര്‍ന്നാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

https://dailynewslive.in/ ഹമാസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇസ്രയേല്‍ യുവതിയും 2 മക്കളുടെ അമ്മയുമായ ഷിരി ബിബാസിന്റെ മൃതദേഹം ഒടുവില്‍ ഹമാസ് കൈമാറി. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ യഥാര്‍ത്ഥ മൃതദേഹം റെഡ്‌ക്രോസിന് കൈമാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാന്‍ നടപടി തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചു.

https://dailynewslive.in/ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ വിമര്‍ശനം. ഇമ്മാനുവല്‍ മക്രോണ്‍ ചൊവ്വാഴ്ച്ചയും സ്റ്റാര്‍മര്‍ വ്യാഴാഴ്ചയുമാണ് വൈറ്റ് ഹൗസിലെത്തുക. യുക്രൈന്‍ – റഷ്യ വിഷയം തന്നെയാണ് പ്രധാന അജണ്ട. ട്രംപിന്റെ വ്യാപാര തീരുവ നയത്തിലും ചര്‍ച്ചകളുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

https://dailynewslive.in/ രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ വരുമാനത്തിന്റെ 33 ശതമാനത്തിലധികവും വായ്പകളും ഇ.എം.ഐയും തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇടത്തരം, ഉയര്‍ന്ന വരുമാനക്കാരാണ് ഇത്തരത്തില്‍ കൂടുതലായി വായ്പകളെ ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ലക്ഷത്തോളം പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്. ജനങ്ങളുടെ ചെലവഴിക്കലിന്റെ 32 ശതമാനം ആവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനായിട്ടാണ്. ലൈഫ്‌സ്റ്റൈല്‍ ഷോപ്പിംഗുകള്‍ക്കായി 29 ശതമാനം ചെലവഴിക്കുന്നു. മറ്റ് നിര്‍ബന്ധിത ആവശ്യങ്ങള്‍ക്കായി 39 ശതമാനം തുകയും നീക്കിവയ്ക്കുന്നു. താഴ്ന്ന വരുമാനക്കാരില്‍ ഭൂരിഭാഗവും കൂടുതല്‍ തുക മാറ്റിവയ്ക്കുന്നത് ആവശ്യവസ്തുക്കള്‍ വാങ്ങാനും കടം വീട്ടാനുമാണ്. ഉയര്‍ന്ന വരുമാനക്കാരാകട്ടെ കൂടുതല്‍ തുക മാറ്റിവയ്ക്കുന്നത് വിനോദം, വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കാണ്. ഇന്ത്യക്കാരുടെ ജീവിതശൈലി മാറിയതും കടവും മറ്റ് ചെലവുകളും കൂടിയതിന് കാരണമായിട്ടുണ്ട്. വരുമാനം കൂടുന്നതിന് ആനുപാതികമായിട്ടല്ല പല കുടുംബങ്ങളുടെയും കടം വര്‍ധിക്കുന്നതെന്ന് സര്‍വേ അടിവരയിടുന്നു. ശമ്പളത്തില്‍ ആറുവര്‍ഷത്തിനിടെ ഉണ്ടായ വര്‍ധന 9.1 ശതമാനമാണ്. വ്യക്തിഗത വായ്പകളിലെ വാര്‍ഷിക വര്‍ധന 13.7 ശതമാനമാണ്. കടബാധ്യത കൂടുന്നത് കുടുംബങ്ങളുടെ സാമ്പത്തികഭദ്രതയെ ബാധിക്കുന്നുവെന്നും സര്‍വേ പറയുന്നു. സമ്പന്നര്‍ വായ്പ എടുക്കുന്നത് അവരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനാണ്. എന്നാല്‍ ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായാണ് കൂടുതലായും വായ്പയെ ആശ്രയിക്കുന്നത്.

https://dailynewslive.in/ മൂന്നായി മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആഗോള തലത്തില്‍ പുറത്തിറക്കി പ്രമുഖ ചൈനീസ് കമ്പനിയായ വാവേ. സാങ്കേതികവിദ്യ രംഗത്ത് അമേരിക്കന്‍ വിലക്ക് നിലനില്‍ക്കുന്ന വേളയില്‍ ഇത് നേട്ടമാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൈനയില്‍ അഞ്ചുമാസം മുന്‍പ് അവതരിപ്പിച്ച വാവേയുടെ മേറ്റ് എക്‌സ്ടി, ക്വാലാലംപൂരില്‍ നടന്ന ആഗോള ലോഞ്ച് ഇവന്റിലാണ് അവതരിപ്പിച്ചത്. ഫോണിന് മൂന്ന് ലക്ഷത്തിന് മുകളില്‍ വില വരും. ട്രൈഫോള്‍ഡ് എന്ന് വിളിക്കുമ്പോഴും ഫോണിന് മൂന്ന് മിനി പാനലുകള്‍ ഉണ്ട്. രണ്ടുതവണ മാത്രമേ മടക്കാന്‍ കഴിയൂ. 3.6 മില്ലിമീറ്റര്‍ (0.14 ഇഞ്ച്) വലിപ്പമുള്ള, ആപ്പിള്‍ ഐപാഡിന് സമാനമായ 10.2 ഇഞ്ച് സ്‌ക്രീനുള്ള, ഏറ്റവും കനം കുറഞ്ഞ മടക്കാവുന്ന ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡിന് പകരം സ്വന്തം ഹാര്‍മണി ഓഎസിലാണ് വാവേയുടെ ഫോണുകള്‍ ഒരുക്കിയിരിക്കുന്നത്. ചൈനയിലെ ആദ്യത്തെ ആഗോള ടെക് ബ്രാന്‍ഡാണ് വാവേ. 2019ലാണ് വാവേയ്ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ ഘടകങ്ങളിലേക്കും സാങ്കേതികവിദ്യയിലേക്കുമുള്ള വാവേയുടെ ആക്‌സസ് ആണ് അമേരിക്ക തടഞ്ഞത്.

https://dailynewslive.in/ നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാംയാമം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മെല്ലെ വന്നു പ്രിയന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ നേമം പുഷ്പരാജ് തന്നെയാണ്. മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. കേന്ദ്ര കഥാപാത്രമായി എത്തുന്ന സ്വാസികയുടെ നൃത്തരംഗമാണ് ഗാനത്തില്‍. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിര്‍മ്മിക്കുന്നത്. കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചതിയ്ക്കും വഞ്ചനയ്ക്കുമെതിരെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയ. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍. ജോയ് മാത്യു, സുധീര്‍ കരമന, നന്ദു, ഷാജു ശ്രീധര്‍, രാജസേനന്‍, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ്, ഹിമാശങ്കരി, എ ആര്‍ കണ്ണന്‍, അംബിക മോഹന്‍, രശ്മി സജയന്‍ എന്നിവരും പ്രധാന താരങ്ങളാണ്. സംഭാഷണം എം പ്രശാന്ത്. നേമം പുഷ്പരാജിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു.

https://dailynewslive.in/ വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ എന്ന സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന കിഷോര്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായാണ് എത്തുന്നത്. ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന സിനിമ ഒരേ സമയം പ്രേക്ഷകരില്‍ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ്. സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കന്‍’ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് സിനിമയുടെ റിലീസ്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിര്‍മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവില്‍ ഒരുങ്ങുന്ന ഒരു സൂപ്പര്‍നാച്ചുറല്‍ ത്രില്ലറാണ് ‘വടക്കന്‍’. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്. കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.

https://dailynewslive.in/ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും വില്‍പ്പനയിലൂടെ വിപണിയില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. 2025 ജനുവരിയില്‍ കമ്പനി മൊത്തം 81,052 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിറ്റ 70,556 യൂണിറ്റുകളില്‍ നിന്ന് 14.88 ശതമാനം വര്‍ധന. 2024 ഡിസംബറില്‍ വിറ്റ 67,891 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 19.39 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. വര്‍ഷം തോറും 10,496 യൂണിറ്റുകളുടെയും പ്രതിമാസം 13,161 യൂണിറ്റുകളുടെയും വര്‍ദ്ധനവ് എന്‍ഫീല്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. വില്‍പ്പനയില്‍ ക്ലാസിക് 350 ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ഇത് 30,582 യൂണിറ്റുകള്‍ വിറ്റഴിച്ചു. കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ 37.73% വിഹിതം ഇതിനുണ്ടായിരുന്നു. ബുള്ളറ്റ് 350 ന്റെ വില്‍പ്പന 19,163 യൂണിറ്റായിരുന്നു. ഹണ്ടര്‍ 350 മൂന്നാം സ്ഥാനത്ത് തുടര്‍ന്നു. വില്‍പ്പന 15,914 യൂണിറ്റായിരുന്നു. മെറ്റിയര്‍ 350, 8,373 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ചു. 650 ട്വിന്‍സിന്റെ കരുത്തുറ്റ 650 സിസി ബൈക്കുകളുടെ വില്‍പ്പന ഇരട്ടിയായി. അതിന്റെ വില്‍പ്പന 3,130 യൂണിറ്റായിരുന്നു. ഹിമാലയന്‍ 450 ന്റെ വില്‍പ്പന 2,715 യൂണിറ്റ്. സൂപ്പര്‍ മെറ്റിയര്‍ 650 വില്‍പ്പന 749 യൂണിറ്റുകളായി. ഗറില്ല 450 വില്‍പന 349 യൂണിറ്റുകള്‍. ഷോട്ട്ഗണ്‍ 650 ആണ് ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ളത്. അതിന്റെ വില്‍പ്പന 77 യൂണിറ്റായിരുന്നു.

https://dailynewslive.in/ എന്നെങ്കിലും ഞാന്‍ നിന്നെ സ്‌നേഹത്തോടെ നോക്കിയിട്ടുണ്ടോ? നീ അഴുക്കു മാത്രമാണ്, വേറെ ഒന്നുമല്ലെന്നായിരുന്നു എന്റെ വിചാരം. പക്ഷേ, നിനക്കൊരു മനസ്സുണ്ട്. അഴുക്കുവസ്ത്രങ്ങളോടെ അഴുക്കില്‍ നിന്നാലും നീ തന്നെയാണ് അഴകുള്ള മനുഷ്യന്‍… പകിട്ടുള്ള വസ്ത്രം ധരിച്ചവന്റെ മനസ്സ് അഴുക്കാണ്. നിന്റെയടുത്തുനിന്ന് ഒരിക്കലും സുഗന്ധം വന്നിട്ടില്ല. പക്ഷേ, നീയാണ് മനുഷ്യന്‍. അപമാനവും വിവേചനവും പേറുന്ന ശുചീകരണത്തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ദളിത്-സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന തമിഴ് നോവലിന്റെ മലയാള പരിഭാഷ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2012ലെ യുവപുരസ്‌കാറിന് അര്‍ഹമായ കൃതി. ‘തൂപ്പുകാരി’. മലര്‍വതി. പരിഭാഷ – കെ.എസ് വെങ്കിടാചലം. മാതൃഭൂമി. വില 170 രൂപ.

https://dailynewslive.in/ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഗുരുതര മസ്തിഷ്‌ക രോഗമായ എന്‍സെഫലൈറ്റിസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഓരോ മിനിറ്റിലും മൂന്ന് പേരെ മസ്തിഷ്‌ക ജ്വരം ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. എന്നാല്‍ 77 ശതമാനം ആളുകളും എന്‍സെഫലൈറ്റിസിനെ കുറിച്ച് ബോധവാന്മാരല്ലാത്തത് വെല്ലുവിളിയാകുന്നുവെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. അണുബാധകള്‍ അല്ലെങ്കില്‍ സ്വയം രോഗപ്രതിരോധ പ്രതികരണങ്ങള്‍ മൂലം തലച്ചോറിന് ഉണ്ടാകുന്ന വീക്കമാണ് എന്‍സെഫലൈറ്റിസ്. ഇത് തലച്ചോറിനെ തകരാറിലാക്കുകയും ഓര്‍മക്കുറവ്, സ്ഥിരമായ വൈകല്യം തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് നയിക്കുകയും ചെയ്യാം. ഏത് പ്രായക്കാര്‍ക്കും മസ്തിഷ്‌ക ജ്വരം സംഭവിക്കാം. പ്രധാനമായും രണ്ട് തരത്തിലാണ് മസ്തിഷ്‌ക ജ്വരം ഉണ്ടാവുക. പനി അല്ലെങ്കില്‍ തലവേദന പോലുള്ള ചെറിയ ഇന്‍ഫ്ലുവന്‍സ ലക്ഷണങ്ങളുണ്ട് അല്ലെങ്കില്‍ രോഗലക്ഷണങ്ങളില്ലാതെ സ്വയം പ്രത്യക്ഷപ്പെടാം. എന്നാല്‍ ചില ഗുരുതര സാഹചര്യങ്ങളില്‍ ലക്ഷണങ്ങള്‍ ഗുരുതരമായേക്കാം. ആശയക്കുഴപ്പവും ബോധക്ഷയവും, ഓര്‍മ്മക്കുറവും മാനസിക ലക്ഷണങ്ങളും, പെരുമാറ്റത്തിലെ മാറ്റങ്ങളും അപസ്മാരവും. ജനനേന്ദ്രിയ ഹെര്‍പ്പസിന് കാരണമാകുന്ന ഹെര്‍പ്പസ് സിംപ്ലക്സ് വൈറസ് ഗുരുതരമായ മസ്തിഷ്‌ക ക്ഷതത്തിലേക്ക് നയിക്കാം. എപ്സ്റ്റൈന്‍-ബാര്‍ വൈറസ്, വരിസെല്ല-സോസ്റ്റര്‍ വൈറസ്, എന്ററോവൈറസുകള്‍ എന്നിവ എന്‍സിഫലിറ്റിസിലേക്ക് നയിക്കാം. കൊതുകുകള്‍ വഴി പടരുന്ന വൈറസുകള്‍ കൊതുകുകള്‍ വഹിക്കുന്ന ചില വൈറസുകള്‍ ഈ അവസ്ഥയ്ക്ക് കാരണമാകും. പ്രാണികള്‍ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുന്ന വൈറസിനെ വഹിക്കുന്നു. സാധാരണയായി രോഗബാധിതനായ ഒരു മൃഗത്തിന്റെ കടിയിലൂടെ പകരുന്ന റാബിസ് വൈറസ് ബാധിച്ചാല്‍ ലക്ഷണങ്ങള്‍ വേഗത്തില്‍ എന്‍സെഫലൈറ്റിസ് ആയി മാറുന്നു. കുട്ടികളില്‍ ഉണ്ടാകുന്ന മീസില്‍സ് (റൂബിയോള), മുണ്ടിനീര്, ജര്‍മ്മന്‍ മീസില്‍സ് (റൂബെല്ല) തുടങ്ങിയ അണുബാധകളാണ് സെക്കന്‍ഡറി എന്‍സെഫലൈറ്റിസ് ഉണ്ടാക്കുന്നത്. ഈ രോഗങ്ങള്‍ക്കുള്ള വാക്സിനുകള്‍ ഉള്ളതിനാല്‍ ഇവ ഇപ്പോള്‍ അപൂര്‍മാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.65, പൗണ്ട് – 109.43. യൂറോ – 90.58, സ്വിസ് ഫ്രാങ്ക് – 96.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.04, ബഹറിന്‍ ദിനാര്‍ – 229.93, കുവൈത്ത് ദിനാര്‍ -280.74, ഒമാനി റിയാല്‍ – 225.06, സൗദി റിയാല്‍ – 23.10, യു.എ.ഇ ദിര്‍ഹം – 23.59, ഖത്തര്‍ റിയാല്‍ – 23.80, കനേഡിയന്‍ ഡോളര്‍ – 60.88.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *