yt cover 18

https://dailynewslive.in/ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പുതിയ സമവാക്യവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോണള്‍ഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന മാഗയും മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ മിഗയും ചേര്‍ന്നാല്‍ മെഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി.

https://dailynewslive.in/ യു.എസ്. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്റെ ട്രംപും തമ്മില്‍ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് അറിയിച്ചു. റാണയെ കൈമാറണമെന്ന് വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. റാണയെ കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ യു.എസില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഓയിലും ഗ്യാസും ഇറക്കുമതി ചെയ്യാനുള്ള കരാറും യാഥാര്‍ഥ്യമാകും. ലോകത്തിലെതന്നെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ എഫ്.35 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കാനും തീരമാനമായിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 13 ലെ വിജയി : ഗണേഷ്.സി.പി, മണലൂര്‍ പോസ്റ്റ്, തൃശൂര്‍*

https://dailynewslive.in/ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘സ്‌പെഷ്യല്‍ സമ്മാനം’ നല്‍കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്ത ‘ഹൗഡി മോദി’, ‘നമസ്‌തേ ട്രംപ്’ പരിപാടികളില്‍നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കോഫി ടേബിള്‍ ബുക്കാണ് ട്രംപ് മോദിക്ക് സമ്മാനമായി നല്‍കിയത്.

https://dailynewslive.in/ വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.

https://dailynewslive.in/ പാലക്കാട് ഒയാസിസ് കമ്പനിക്ക് ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തില്‍ അവിശ്വാസ നീക്കം പാളി. എലപ്പുള്ളിയില്‍ ബിജെപിയും യുഡിഎഫും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പഞ്ചായത്തിന്റെ അഴിമതിക്കെതിരെ എന്ന് വാദിച്ചാണ് സിപിഎം എലപ്പുള്ളിയില്‍ അവിശ്വാസം കൊണ്ടുവന്നത്. 22 അംഗങ്ങളുള്ള പഞ്ചായത്തില്‍ ക്വാറം തികയാന്‍ 11 അംഗങ്ങളാണ് വേണ്ടത്. എന്നാല്‍ 9 കോണ്‍ഗ്രസ് അംഗങ്ങളും 5 ബി ജെ പി അംഗങ്ങളും വിട്ടു നിന്നു ക്വാറം തികയാത്തതിനാല്‍ പ്രമേയം അവതരിപ്പിക്കാനായില്ല.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കേരളത്തിലെ വ്യാവസായിക രംഗത്തെ പുരോഗതിയെക്കുറിച്ച് ദേശീയദിനപത്രത്തില്‍ ലേഖനമെഴുതിയ കോണ്‍ഗ്രസ് എംപി ശശി തരൂരിന് നന്ദി പറഞ്ഞ് മന്ത്രി പി. രാജീവ്. ശശി തരൂരിന്റെ ലേഖനം പങ്കുവെച്ചാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഒന്നാമതെത്തിയതുള്‍പ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായാണ് ശശി തരൂര്‍ നോക്കിക്കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ കോട്ടയത്തെ നഴ്‌സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. റാഗിങ്ങിന്റെ ആദ്യ സെക്കന്‍ഡുകള്‍ കാണുമ്പോള്‍ തന്നെ അതിക്രൂരമാണെന്നും സസ്പെന്‍ഷനില്‍ ഒതുങ്ങേണ്ട വിഷയം അല്ലെന്നും കുട്ടികളെ പുറത്താക്കുന്ന കാര്യം ഉള്‍പ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ടുള്ള പ്രതികള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നെന്ന് പൊലീസ്. മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി പണം കൊടുക്കാന്‍ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ നാട്ടാന ഇടഞ്ഞ് മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ നാട്ടാനപരിപാല ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനംമന്ത്രിക്ക് നല്‍കിയെന്നും അവര്‍ പ്രതികരിച്ചു. ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് അവിടെ ചട്ടലംഘനം ഉണ്ടായില്ലെന്നാണ്. ഇതിനെ അസാധുവാക്കുന്നതാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.

https://dailynewslive.in/ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചു. വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും വിശദീകരണം നല്‍കണമെന്നും ആനകളെക്കുറിച്ചുള്ള വിശദാംശംങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ പാലാ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിന്നപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങളില്‍ ചെയര്‍മാനൊഴികെ മറ്റെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. മുന്നണി ധാരണ പ്രകാരം രാജിവെക്കാതെ വന്നതോടെയാണ് കേരളാ കോണ്‍ഗ്രസ് അംഗമായ ഷാജു തുരുത്തനെ സ്വന്തം പാര്‍ട്ടിക്കാരടക്കം കൈവിട്ടത്.

https://dailynewslive.in/ തിരുവനന്തപുരം കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കാട്ടാക്കടയിലെ കുറ്റിച്ചലില്‍ പരുത്തിപ്പള്ളി വിഎച്ച്എസ്സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. അതേസമയം സ്‌കൂളിലെ ക്ലര്‍ക്കാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചു. സ്‌കൂളില്‍ പ്രോജക്ട് കൊടുക്കാന്‍ പോയപ്പോള്‍ ക്ലര്‍ക്ക് പരിഹസിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.എന്നാല്‍ ഓഫീസില്‍ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലര്‍ക്ക് ജെ സനലുമായി തര്‍ക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

https://dailynewslive.in/ തിരുവനന്തപുരം കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്റെ പരാതി ശരിയല്ലെന്ന് ആരോപണവിധേയനായ ക്ലര്‍ക്ക്. ഇന്നലെ പ്രിന്‍സിപ്പലിന്റെ മേശപ്പുറത്തിരുന്ന സീല്‍ വിദ്യാര്‍ത്ഥി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെന്നും സീല്‍ ഏതാണെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ വഴക്കുണ്ടാക്കിയെന്നും ക്ലര്‍ക്ക് വെളിപ്പടുത്തി.

https://dailynewslive.in/ ചിനക്കത്തൂര്‍ പൂരത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ ഭരണകൂടം വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരുന്നു.

https://dailynewslive.in/ നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിനെതിരെയുള്ള ആന്റണി പെരുമ്പാവൂരിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ജി. സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങള്‍ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമായെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിമര്‍ശിച്ചു.

https://dailynewslive.in/ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ കണ്ടെത്തി. വെറ്റിലപ്പാറ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഫാക്ടറിക്ക് സമീപമാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറയുന്നു. അതേസമയം, ആനയെ കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.

https://dailynewslive.in/ ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു. വീട്ടാമ്പാറ സ്വദേശി അഫ്സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപം പരിക്കേറ്റ അഫ്സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തി കൊണ്ട് കുത്തിയ വിദ്യാര്‍ത്ഥിക്കും പരിക്കുണ്ട്. ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്ക്

https://dailynewslive.in/ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല രീതിയില്‍ പ്രചരിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കണ്ണൂരില്‍ കേസ്. സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളായ ഷാന്‍, ഷാരോണ്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് നടപടി.

https://dailynewslive.in/ മലപ്പുറം തിരൂര്‍ പറവണ്ണയില്‍ വിവാഹ ആഘോഷത്തിനിടെ വാഹനങ്ങളില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ഒമ്പത് വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. വാഹനത്തിന്റെ മുകളിലും ഡോറിന്റെ മുകളിലും കയറി അപകടകരമായി അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) മെട്രോ നിരക്ക് വര്‍ദ്ധനയില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചു. പല റൂട്ടുകളിലും 30 ശതമാനം വരെ കുറവുണ്ടാകുമെന്നും മാറ്റം ഉടന്‍ നടപ്പിലാക്കുമെന്നുമാണ് അറിയിപ്പ്.

https://dailynewslive.in/ ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഏര്‍പ്പെടുത്തിയ കര്‍ശന പെരുമാറ്റച്ചട്ടങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ നടപ്പാക്കാനൊരുങ്ങി ബിസിസിഐ. കളിക്കാരുടെ കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനക്ക് പുറമെ കോച്ച് ഗൗതം ഗംഭീറിനും നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ബ്ലൂംബെര്‍ഗ് പുറത്തുവിട്ട 2025ലെ ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മുകേഷ് അംബാനിയുടെ കുടുംബം. 9,050 കോടി ഡോളറിന്റെ ആസ്തിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. തായ്‌ലന്‍ഡിലെ ചിയരാവനന്റ് കുടുംബമാണ് 4,260 കോടി ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്ത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഹര്‍ടോണോ കുടുംബമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ബാങ്കിംഗ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കുടുംബത്തിന്റെ ആസ്തി 4220 കോടി ഡോളറാണ്. 20 പേരുടെ ലിസ്റ്റില്‍ മൊത്തം ആറ് ഇന്ത്യന്‍ കുടുംബങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ടാറ്റ സണ്‍സില്‍ മുഖ്യ ഓഹരി പങ്കാളിത്തമുള്ള മിസ്ത്രി കുടുംബമാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെയും നിയന്ത്രണാവകാശമുള്ള മിസ്ത്രി കുടുംബത്തിന്റെ ആസ്തി 3,750 കോടി ഡോളറാണ്. എനര്‍ജി, സിമന്റ്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലെ മുന്‍ നിരകമ്പനികളിലൊന്നായ ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന ജിന്‍ഡാല്‍ കുടുംബമാണ് 2,810 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ ഏഴാം സ്ഥാനത്ത്. ബിര്‍ള ഫാമിലിയാണ് ഇന്ത്യയില്‍ നിന്ന് ഇടം പിടിച്ച മറ്റൊരു കുടുംബം. 2,300 കോടി ഡോളറിന്റെ ആസ്തിയാണ് മെറ്റല്‍, സിമന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കുടുംബത്തിനുള്ളത്. കൂടാതെ ബജാജ് (2,100 കോടി ഡോളര്‍), ഹിന്ദുജ (1,520 കോടി ഡോളര്‍) കുടുംബങ്ങളും സമ്പന്ന കുടുംബ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയിട്ടുണ്ട്.

https://dailynewslive.in/ കായിക – വിനോദ മേഖലയിലെ മുന്‍നിര പ്രീമിയം പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോം ജിയോ ഹോട്ട് സ്റ്റാര്‍ നിലവില്‍ വന്നു. വയാകോം 18, സ്റ്റാര്‍ ഇന്ത്യ ലയനം പുര്‍ത്തിയായതോടെയാണ് ജിയോ ഹോട്ട് സ്റ്റാര്‍ എന്ന പുതിയ പ്ലാറ്റ്‌ഫോം രംഗത്തെത്തുന്നത്. മൂന്ന് ലക്ഷം മണിക്കൂര്‍ വിനോദ പരിപാടികള്‍, ലൈവ് സ്‌പോര്‍ട് കവറേജ്, 50 കോടി ഉപഭോക്താക്കള്‍ എന്നിവയുമായി ജിയോഹോട്ട്സ്റ്റാര്‍ ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. 19-ലധികം ഭാഷകളിലാണ് സ്ട്രീമിങ്. വ്യക്തിഗതമായി ഉള്ളടക്കം ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. ഇരുകമ്പനികളുടെയും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതെ തന്നെ പുതിയ ആപ്പിലേക്ക് മാറാന്‍ കഴിയും. ഡിസ്‌നി, വാര്‍ണര്‍ ബ്രദേഴ്‌സ്, എച്ച് ബി ഒ, എന്‍ ബി സി യുണിവേഴ്‌സല്‍ പീകോക്ക്, പാരാമൗണ്ട് എന്നിവയുടെ ഉള്ളടക്കങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ എന്നിവയും ലയനത്തോടെ ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. എന്നാല്‍ ആപ്പില്‍ ഐപിഎല്‍ സൗജന്യമായിരിക്കില്ല. പുതിയ ജിയോ ഹോട്ട് സ്റ്റാറിന്റെ പരസ്യമില്ലാതെയുള്ള പ്രതിമാസ പ്ലാനിന് 499 രൂപയും പരസ്യത്തോട് കൂടിയ പ്ലാനിന് 149 രൂപയും നല്‍കണം. നിതാ മുകേഷ് അംബാനി ചെയര്‍ പേഴ്‌സണായുള്ള കമ്പനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിയന്ത്രിക്കുക. റിലയന്‍സിന് 16.34 ശതമാനവും വയാകോം 18-ന് 46.82 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവുമാണ് ജിയോഹോട്ട്സ്റ്റാറിലെ പങ്കാളിത്തം.

https://dailynewslive.in/ ലുക്മാന്‍ അവറാന്‍ കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുവന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കോളേജ് ക്ലാസ് മുറിയില്‍ ഇരിക്കുന്ന നായകനും നായികയും പുറത്ത് ഒരു നിഴല്‍രൂപമായി കാലന്റെ രൂപത്തിലുള്ളൊരാളുമാണ് പോസ്റ്ററിലുള്ളത്. പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘കൊറോണ ധവാന്‍’ സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. രചന: സുജയ് മോഹന്‍രാജ്, ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരന്‍.

https://dailynewslive.in/ ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു സമ്പൂര്‍ണ്ണ കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. ആദ്യാവസാനം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസില്‍ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

https://dailynewslive.in/ പാരിസ് ഒളിമ്പിക്സില്‍ മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായ പി ആര്‍ ശ്രീജേഷിന് എം ജി വിന്‍ഡ്സര്‍ സമ്മാനിച്ചു. കഴിഞ്ഞ ദിവസം മലയാളി താരം കുടുംബവുമൊന്നിച്ചെത്തിയാണ് കൊച്ചിയിലെ എംജി കോസ്റ്റ്ലൈന്‍ ഗാരിജില്‍ നിന്നും വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ചണ്ഡീഗഡില്‍ വെച്ച് 2024 നവംബറില്‍ നടന്ന ചടങ്ങില്‍ ഒളിമ്പിക് താരങ്ങള്‍ക്കെല്ലാം എം ജി വാഹനത്തിന്റെ താക്കോല്‍ കൈമാറിയിരുന്നു. ശ്രീജേഷിന്റെ സൗകര്യാര്‍ത്ഥം വാഹനം കൊച്ചിയില്‍ വെച്ച് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ടോപ് വേരിയന്റാണ് കേരളത്തിന്റെ ഒളിമ്പ്യനു എം ജി മോട്ടോര്‍സ് സമ്മാനിച്ചത്. 2024 സെപ്റ്റംബറിലാണ് എംജി തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായ വിന്‍ഡ്സര്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. 13.50 ലക്ഷം രൂപ മുതലാണ് ഇ വി യുടെ വില. ഒറ്റ ചാര്‍ജിങ്ങില്‍ 332 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന 38 കെ ഡബ്ള്യു എച്ച്, ലിഥിയം-അയണ്‍ ബാറ്ററിയാണ് വിന്‍ഡ്സറില്‍. 134 ബി എച്ച് പി പവറും 200 എന്‍ എം ടോര്‍ക്കും നല്‍കും ഈ വാഹനം. ഇക്കോ പ്ലസ്, ഇക്കോ, സ്‌പോര്‍ട്, നോര്‍മല്‍ എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളുമുണ്ട്.

https://dailynewslive.in/ ഒരു സ്വപ്നസഞ്ചാരിണിയുടെ ഓര്‍മകള്‍ നീലലോഹിതങ്ങളായി വിടര്‍ന്നതാണ് ഈ പുസ്തകം. കാലം പുളിപ്പിച്ച സുഗന്ധവീഞ്ഞിന്റെ കല്‍ഭരണി; ഋതുഭേദങ്ങള്‍ക്കൊന്നും പായല്‍പടര്‍ത്തുവാനാകാത്ത ശിലാലിഖിതം. സ്മൃതിയുടെ വഴുക്കുന്ന നെടുവരമ്പിലൂടെയുള്ള എഴുത്തുകാരിയുടെ ഈ തനിച്ചുനടത്തത്തില്‍, മനുഷ്യരും പുസ്തകങ്ങളും പാട്ടുകളുമൊക്കെ കൂടെ നടക്കുന്നു; ജീവിക്കാനും മരിക്കാനും ആവേഗമേകുന്നുവെന്ന പ്രേരണാകുറ്റം ഏറ്റെടുത്തുകൊണ്ട്. മൗനം ഉറഞ്ഞുകിടക്കുന്ന പ്രശാന്ത തടാകത്തില്‍ – വെള്ളിമീന്‍ ചാട്ടംപോലെ – ഈ ഓര്‍മകള്‍ സന്തോഷത്തിന്റെ സന്താപത്തിന്റെ സംഭ്രാന്തിയുടെ ഓളങ്ങള്‍ ഉയര്‍ത്തുന്നു. മറവിയുടെ തിമിരപ്പാട മൂടി കാഴ്ച മങ്ങിത്തുടങ്ങുന്ന മിഴികളിലേക്ക് ആര്‍ത്തിരമ്പി വന്ന ഒരു മിന്നാമിന്നിക്കൂട്ടമാണ് ഈ താളുകളില്‍ നറു വെട്ടം പൊഴിക്കുന്നത്. ‘അഴിച്ചുകളയാനാവാതെ ആ ചിലങ്കകള്‍’. ഷീജ ഷിബു. എച്ച്ആന്‍ഡ്സി ബുക്സ്. വില 199 രൂപ.

https://dailynewslive.in/ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്‌സിഡന്റുകളും നാരുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഉച്ചഭക്ഷണത്തിന് മുമ്പ് രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും കുടിലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. അതുപോലെ വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെ എരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ഉച്ചഭക്ഷണത്തിന് മുമ്പ് രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.85, പൗണ്ട് – 109.32. യൂറോ – 91.04, സ്വിസ് ഫ്രാങ്ക് – 96.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.06, ബഹറിന്‍ ദിനാര്‍ – 230.46, കുവൈത്ത് ദിനാര്‍ -281.70, ഒമാനി റിയാല്‍ – 225.58, സൗദി റിയാല്‍ – 23.16, യു.എ.ഇ ദിര്‍ഹം – 23.64, ഖത്തര്‍ റിയാല്‍ – 23.95, കനേഡിയന്‍ ഡോളര്‍ – 61.33.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *