◾https://dailynewslive.in/ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തിയെന്ന് അക്കാലത്ത് സുപ്രീംകോടതി കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ വെളിപ്പെടുത്തി. സര്‍ക്കാരിന്റെ ആവശ്യത്തെ എതിര്‍ത്തുകൊണ്ടിരുന്ന താനും ജസ്റ്റിസ് എ.കെ. സിക്രിയും വിരമിച്ചശേഷം 2020-ലാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം നടപ്പായതെന്നും അദ്ദേഹം വ്യക്തമാക്കി. ‘(ഇന്‍)കംപ്ലീറ്റ് ജസ്റ്റിസ്? സുപ്രീംകോര്‍ട്ട് അറ്റ് 75’ എന്ന പുസ്തകത്തിലെഴുതിയ ലേഖനത്തിലാണ് ജസ്റ്റിസ് ലോകൂറിന്റെ വെളിപ്പെടുത്തല്‍.
◾https://dailynewslive.in/ ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടര്‍മാരുടെ പേരുകള്‍ ഒരൊറ്റ വീട്ടുനമ്പറില്‍ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ബൂത്ത് ലെവല്‍ ഓഫീസര്‍ വീടുതോറും പരിശോധന നടത്തുന്നതല്ലേയെന്നും പിന്നെങ്ങിനെയാണ് യഥാര്‍ത്ഥ വീട്ടുനമ്പറുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ചോദിച്ച കോണ്‍ഗ്രസ്, ആര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്നും ചോദിച്ചു.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നടത്തിയ ഇന്ത്യ ടുഡേ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ മോദിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടത് 62 ശതമാനം പേരായിരുന്നു. എന്നാല്‍ ഓഗസ്റ്റിലെ സര്‍വേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു. 52.4 ശതമാനം ആളുകളാണ് എന്‍ഡിഎയുടെ പ്രകടനം മികച്ചതാണെന്ന് ഇപ്പോള്‍ വിലയിരുത്തിയത്. ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ ഇത് 62.1 ശതമാനമായിരുന്നു.
◾https://dailynewslive.in/ ബിഹാറില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മക്കുമെതിരെ അപകീര്‍ത്തിപരമായ വാക്കുകള്‍ ഉപയോഗിച്ചതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപലപിച്ചു. രാഹുല്‍ ഗാന്ധിക്ക് ലജ്ജയുണ്ടെങ്കില്‍, മോദി ജിയോടും അദ്ദേഹത്തിന്റെ അമ്മയോടും ഈ രാജ്യത്തെ ജനങ്ങളോടും മാപ്പ് പറയണമെന്നും ദൈവം എല്ലാവര്‍ക്കും നല്ല ബുദ്ധി നല്‍കട്ടെയെന്നും അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് അധികാര്‍ യാത്ര’ക്കിടെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കും എതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. അതേസമയം, ‘സത്യവും അഹിംസയും വിജയിക്കുമെന്നും അസത്യത്തിനും അക്രമത്തിനും അവക്ക് മുന്നില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും എത്ര വേണമെങ്കിലും അടിക്കുകയും തകര്‍ക്കുകയും ചെയ്യാം, ഞങ്ങള്‍ സത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നത് തുടരുമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മക്കുമെതിരെ അപകീര്‍ത്തിപരമായ വാക്കുകള്‍ ഉപയോഗിച്ചതിനെതിരെ ബിജെപി ബീഹാറില്‍ നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*
class="selectable-text copyable-text xkrh14z x117nqv4">101 വര്‍ഷത്തെ വിശ്വാസ്യത*◾https://dailynewslive.in/ രാഹുല്‍ ഗാന്ധിയ്ക്ക് കീഴില്‍ കോണ്‍ഗ്രസ് അഴിമതിയും നുണയും ചൂഷണവും നിറഞ്ഞൊരു പാര്‍ട്ടിയായി അധ:പതിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ആ പാര്‍ട്ടി രാഷ്ട്രീയമായി എത്രമാത്രം തരംതാണിരിക്കുന്നു എന്ന് വ്യക്തമാവുകയാണെന്നും രാജ്യത്തെ മറ്റനേകം അമ്മമാരെപ്പോലെ വലിയ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ചാണ് ആ അമ്മയും തന്റെ മക്കളെ വളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉപയോഗിച്ചവര്‍ക്കെതിരേ സിവില്‍സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നരവര്‍ഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷന്‍കാര്‍ഡുടമകളാണ് അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസില്‍നിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്.
◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചര്‍ച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
◾https://dailynewslive.in/ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാലക്കാട് നടന്ന യോഗത്തിന്റെ വിവരങ്ങള്‍ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ ഭവന സന്ദര്‍ശന പരിപാടിക്കിടെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. നമുക്കും ഉണ്ട് സുഹൃത്തുക്കളെന്നും പക്ഷെ കാഞ്ചനയ്ക്ക് മൊയ്തീനോട് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ ആത്മബന്ധം ആണല്ലോ ഷാഫിയ്ക്ക് രാഹുലിനോട് ഉള്ളതെന്നും ബ്ലാക്‌മെയ്ല്‍ ഒന്നും അല്ലല്ലോ അല്ലേയെന്നും പദ്മജ ചോദിച്ചു.
◾https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട് അടൂരിലെ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍.
◾https://dailynewslive.in/ സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് സര്‍വീസ് നടത്തി വന്ന ജിവികെ ഇഎംആര്‍ഐയ്ക്കു സര്‍ക്കാര്‍ വക ഉപകാരസ്മരണയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. രണ്ടു സംസ്ഥാനങ്ങളില്‍ ശിക്ഷാനടപടി നേരിട്ട വിവരം മറച്ചു വെച്ചതിന് സാങ്കേതിക ടെന്‍ഡര്‍ പരിശോധനാ വേളയില്‍ പുറത്താകേണ്ട കമ്പനിയെ രേഖകള്‍ പരിശോധിക്കാതെ പരിഗണിച്ചത് 2019 ല്‍ ലഭിച്ച 250 കോടിയുടെ കമ്മിഷന്‍ സ്മരണയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
◾https://dailynewslive.in/ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് കളക്ടര്‍ പ്രതികരിച്ചത്. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിയുണ്ടായിരുന്നെന്നും സബ് കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നുവെന്നും ഒരു സിസ്റ്റം ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി കോടതി തള്ളി. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസില്‍ ഇരുവിഭാഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷം ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.
◾https://dailynewslive.in/ ചാര്‍ ധാം തീര്‍ത്ഥാടന യാത്രയുമായി ഇന്ത്യന്‍ റെയില്‍വേ. എസി ടൂറിസ്റ്റ് ട്രെയിനില്‍ 17 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഇന്ത്യന്‍ റെയില്‍വേ സംഘടിപ്പിക്കുന്നത്. 8,157 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന യാത്ര സെപ്റ്റംബര്‍ 5ന് ദില്ലിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആരംഭിക്കുക.
◾https://dailynewslive.in/ സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ശരിവെച്ച് ഹൈക്കോടതി. സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ബസിന്റെ മുന്‍പിലും പിന്‍പിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാന്‍ കഴിയുന്ന ജിയോ ഫെന്‍സിങ് സംവിധാനം എന്നിവ വേണമെന്ന നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.
◾https://dailynewslive.in/ ഓണക്കാലത്ത് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരം പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സര്‍വീസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. പുതുതായി കെഎസ്ആര്‍ടിസിയുടെ ഭാഗമായി മാറിയ പ്രീമിയം ബസുകള്‍ മുതല്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സര്‍വീസുകള്‍ ഉണ്ടാകും. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകള്‍ക്ക് പുറമേയാകും ഈ ബസുകളുടെ സര്‍വീസ്.
◾https://dailynewslive.in/ കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ഡാന്‍സാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.
◾https://dailynewslive.in/ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി നാളെ. ആലപ്പുഴ പുന്നമടക്കായലില്‍ നാളെ നടക്കാനിരിക്കുന്ന വള്ളം കളിക്കായുള്ള ട്രാക്കുകള്‍ വേര്‍തിരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും.
◾https://dailynewslive.in/ കോഴിക്കോട് കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തില്‍ പൊലീസില്‍ പുതിയ പരാതി നല്‍കി കുടുംബം. അക്യൂപങ്ചര്‍ സ്ഥാപനം ഹാജിറയുടെ രോഗവിവരം ബോധപൂര്‍വം മറച്ചുവെച്ചെന്നും ചികിത്സിച്ച അക്യൂപങ്ചറിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കൂടാതെ ഇവരുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് നിയമം നിഷ്‌കര്‍ഷിക്കുന്ന രജിസ്ട്രേഷന്‍ ഇല്ലാതെയാണെന്നും ചികിത്സാരേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. മരിച്ച ഹാജിറയുടെ മക്കളാണ് പരാതി നല്‍കിയിരുന്നത്. സ്ഥാപനത്തില്‍ നിന്നും വിവരങ്ങള്‍ തേടുമെന്ന് പൊലീസ് വ്യക്തമാക്കിയുട്ടുണ്ട്.
◾https://dailynewslive.in/ ബംഗ്ലാദേശി യുവാവ് വ്യാജ ആധാര്‍ കാര്‍ഡുമായി തിരുവനന്തപുരത്ത് പിടിയില്‍. പ്രണോയ് റോയ് (29) ആണ് പേട്ട പൊലീസിന്റെ പിടിയിലായത്. ബ്രഹ്‌മോസ് എയ്റോസ്പേസിന് സമീപം നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാറെടുത്തയാളുടെ ജോലിക്കാരിലൊരാളായി എത്തിയതായിരുന്നു ഇയാള്‍. കൂട്ടത്തിലുണ്ടായിരുന്നവര്‍ ഇയാള്‍ ഇന്ത്യന്‍ പൗരനല്ലെന്ന് തിരിച്ചറിഞ്ഞ് വിവരം സെക്യൂരിറ്റി ജീവനക്കാരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.
◾https://dailynewslive.in/ വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ ഈദ്ഗാഹും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന ആവശ്യത്തെ ആര്‍എസ്എസ് പിന്തുണയ്ക്കുന്നുവെന്ന് തലവന്‍ മോഹന്‍ ഭാഗവത്. ഈ സ്ഥലങ്ങള്‍ക്കായുള്ള ഏത് പ്രസ്ഥാനവുമായും സഹകരിക്കാന്‍ സംഘ സ്വയംസേവകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും, മറുവിഭാഗത്തിന് അവരുടെ അവകാശവാദങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് പ്രതികരിക്കാമെന്നും ഭാഗവത് പറഞ്ഞു.
◾https://dailynewslive.in/ ദുരൂഹതകള്‍ നിറഞ്ഞ ധര്‍മസ്ഥല കേസില്‍ വഴിത്തിരിവ്. ധര്‍മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ നിര്‍ണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നല്‍കിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബര്‍ തോട്ടത്തില്‍ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കും.
◾https://dailynewslive.in/ തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. ബിജെപി വ്യാപാരി വിഭാഗം ജില്ലാ നേതാവായ സതീഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറയുന്നു.
◾https://dailynewslive.in/ ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സുപ്രീംകോടതിയില്‍. നിലവിലുള്ള നിയമവ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകദേശം 3,00,000 വോട്ടര്‍മാര്‍ക്ക് നോട്ടീസുകള്‍ നല്‍കി. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ സമയത്താണ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിലരും ഇന്ത്യന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നുവെന്ന് നിരവധി കേസുകളില്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
◾https://dailynewslive.in/ ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആര്‍ ജെ ഡി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും. എതിര്‍പ്പുകളും അവകാശവാദങ്ങളും സമര്‍പ്പിക്കാന്‍ അടുത്തമാസം ഒന്നു വരെ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍. ഹര്‍ജി പരിഗണിക്കുവാനുള്ള സമ്മതം ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
◾https://dailynewslive.in/ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പറക്കുന്നതിനിടെ സാങ്കേതിക പ്രശ്നം ഉണ്ടായതാണ് വിമാനം വഴിതിരിച്ചു വിടാനും നിലത്തിറക്കാനും കാരണം.
◾https://dailynewslive.in/ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം പിഴശിക്ഷാ തീരുവയെ നേരിടാനും ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാനും ഇന്ത്യ ഐക്യപ്പെടേണ്ടതുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന കമ്പനിയുടെ 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആര്‍ സി ഭാര്‍ഗവ ട്രംപിനെതിരെ തുറന്നടിച്ചത്.
◾https://dailynewslive.in/ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ദിനപത്രം അച്ചടി നിര്‍ത്തുന്നു. ദി അറ്റ്ലാന്റ ജേണല്‍-കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പത്രമാണ് അച്ചടി നിര്‍ത്തി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നത്. 2025 ഡിസംബര്‍ 31 ന് ശേഷം പത്രത്തിന്റെ അച്ചടി നിര്‍ത്തുമെന്ന് അറ്റ്ലാന്റ ജേണല്‍-കോണ്‍സ്റ്റിറ്റിയൂഷന്‍ അറിയിച്ചു. 1868ലാണ് പത്രം ആരംഭിച്ചത്. 157 വര്‍ഷമായി ജോര്‍ജിയയില്‍ നിന്നാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. 2026 ജനുവരി 1 ന് പൂര്‍ണ്ണമായും ഒരു ഡിജിറ്റല്‍ വാര്‍ത്താ മാധ്യമമായി മാറുമെന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ശ്രീശാന്തിനെ ഹര്‍ഭജന്‍ സിംഗ് തല്ലുന്ന വീഡിയോ പുറത്തുവിട്ട് മുന്‍ ഐപിഎല്‍ ചെയര്‍മാനായ ലളിത് മോദി. 18 വര്‍ഷത്തിനു ശേഷം ഇതുവരെ ആരും കാണാത്ത ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2008-ല്‍ ഐപിഎലിന്റെ കന്നി സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവമായിരുന്നു അത്. ഇത് വിവാദമായതോടെ ഹര്‍ഭജനെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
◾https://dailynewslive.in/ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോഡായ ഗ്രാമിന് 9,475 രൂപയിലെത്തി.ഗ്രാമിന് വര്‍ധിച്ചത് 65 രൂപ. ഈ മാസം എട്ടിനും സ്വര്‍ണവില ഗ്രാമിന് 9,475 രൂപയിലെത്തിയിരുന്നു. പവന് 520 രൂപ വര്‍ധിച്ച് 75,760 രൂപയായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7,775 രൂപയിലുമെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,055 രൂപയും 9 കാരറ്റ് ഗ്രാമിന് 3,915 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 127 രൂപയിലാണ് ഇന്നത്തെ വെള്ളി വില. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 81,988 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും ചില മാറ്റങ്ങളുണ്ടാകും.
◾https://dailynewslive.in/ ചാറ്റിനിടെ, ഇനി എന്തു പറയും എന്ന് കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നവര്‍ക്ക് ചാറ്റ് അസിസ്റ്റന്റിനെ ഏര്‍പ്പാടാക്കി വാടസ്ആപ്. പ്രഫഷനലായി, പോളിഷ് ചെയ്ത വാക്കുകളാണ് ഉപയോഗിക്കേണ്ടതെങ്കില്‍ അങ്ങനെയും, സുഹൃത്തിനെ ചിരിപ്പിക്കാനുദ്ദേശിച്ചുള്ള തമാശയാണെങ്കില്‍ അങ്ങനെയും, അതുമല്ല സങ്കടപ്പെട്ടുനില്‍ക്കുന്ന ചങ്കിന് ആശ്വാസമാകാനുമെല്ലാം ഈ എ.ഐ അസിസ്റ്റന്റ് റെഡിയാണ്. ഓരോ സാഹചര്യത്തിനും വേണ്ട ഡയലോഗുകള്‍ നിമിഷാര്‍ധത്തില്‍ അതു തരും. ചാറ്റ് സ്‌ക്രീനില്‍ ഒരു പെന്‍സില്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടുമെന്നും ഇതില്‍ ടാപ് ചെയ്താല്‍ പിന്നെ ബാക്കി ചാറ്റ് എ.ഐ തുടരുമെന്നുമാണ് മെറ്റ അവകാശപ്പെടുന്നത്. നിലവില്‍ ഇംഗ്ലീഷില്‍ മാത്രവും അതും യു.എസില്‍ മാത്രവുമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റിടങ്ങളിലും മറ്റു ഭാഷകളിലും താമസിയാതെ വരുമെന്ന് കമ്പനി പറയുന്നുണ്ട്. അതേസമയം, എന്‍ഡ് ഡു എന്‍ഡ് ഇന്‍ക്രിപ്ഷന്‍ ഉള്ളതെന്നും സ്വകാര്യതയുണ്ടെന്നും അവകാശപ്പെടുന്ന വാട്സ്ആപ്പിന്റെ ചാറ്റ് ബോക്സില്‍ നമുക്കുവേണ്ടി ബോട്ട് ചാറ്റ് ചെയ്യുമ്പോള്‍ കമ്പനി അവകാശപ്പെടുന്ന സ്വകാര്യത എവിടെയെത്തുമെന്നും ചോദ്യമുയരുന്നുണ്ട്.
◾https://dailynewslive.in/ നടന്‍ തേജ സജ്ജയും സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘മിറൈ’ ട്രെയിലര്‍ എത്തി. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉള്‍പ്പടെ നാല് ഭാഷകളില്‍ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിര്‍മിക്കുന്നത്. ജയറാം, ശ്രീയ ശരണ്‍, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വില്ലനായി മനോജ് മഞ്ജു എത്തുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മനോജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രവി തേജ ചിത്രം ‘ഈഗിളി’നു ശേഷം പീപ്പിള്‍ മീഡിയ ഫാക്ടറിയോടൊപ്പം കാര്‍ത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. ഹനുമാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം തേജ നായകനാകുന്ന സിനിമകൂടിയാണിത്.
◾https://dailynewslive.in/ നടന്‍ രവി മോഹന്റെ നിര്‍മാണ കമ്പനിയായ രവി മോഹന്‍ സ്റ്റുഡിയോസ് ഒരുക്കുന്ന ആദ്യ ചിത്രം ‘ബ്രോ കോഡി’ന്റെ പ്രമൊ വിഡിയോ പുറത്ത്. ദാമ്പത്യ ജീവിതത്തില്‍ വീര്‍പ്പുമുട്ടുന്ന ഭര്‍ത്താക്കന്മാരുടെ കഥ പറയുന്ന ചിത്രമാണ് ‘ബ്രോ കോഡ്’ എന്നാണ് പ്രമൊ വിഡിയോ നല്‍കുന്ന സൂചന. രവി മോഹനും എസ്ജെ സൂര്യയ്ക്കുമൊപ്പം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിവാഹജീവതത്തില്‍ സംതൃപ്തരല്ലാത്ത മൂന്ന് ഭര്‍ത്താക്കന്മാരുടെ മാനസികാവസ്ഥ നര്‍മത്തിന്റെ മേമ്പൊടിയോടെയാണ് പ്രമോ വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ‘ബ്രോ കോഡിന്റെ’ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കാര്‍ത്തിക് യോഗി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറിലോ 2026 ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ പേരരസ്, ഉപേന്ദ്ര, ഗൗരി പ്രിയ, ശാരദ ശ്രീനാഥ്, മാളവിക മനോജ്, ഐശ്വര്യ രാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
◾https://dailynewslive.in/ ഓര്‍ബിറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ് എത്തി. വില 99,900 രൂപയാണ്. ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 3.1 കിലോവാട്ട് ബാറ്ററിയാണ് പുതിയ സ്‌കൂട്ടറില്‍. പുതിയ സ്‌കൂട്ടറിന്റെ വരവോടെ ടിവിഎസിന്റെ നിരയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം രണ്ടായി. ഐക്യൂബില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈന്‍ പാറ്റേണാണ് ഓര്‍ബിറ്ററിന്. മള്‍ട്ടി കളര്‍ ഫോര്‍മാറ്റില്‍ വരുന്ന സ്‌കൂട്ടറിന് മികച്ച ഡിസൈനാണ്. നിയോണ്‍ സണ്‍ബേസ്റ്റ്, സ്റ്റാറെറ്റോ ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ഷന്‍ കോപ്പര്‍ തുടങ്ങി ആറു നിറങ്ങളില്‍ പുതിയ സ്‌കൂട്ടര്‍ ലഭിക്കും. മികച്ച യാത്ര സുഖം നല്‍കുന്ന ഫ്ലാറ്റായ 845 എംഎം സീറ്റാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 14 ഇഞ്ച് വീലും പിന്നില്‍ 12 ഇഞ്ച് വീലുമാണ് ഉപയോഗിക്കുന്നത്. സിറ്റിന് അടിയില്‍ 34 ലീറ്റര്‍ സ്റ്റോറേജും നല്‍കിയിരിക്കുന്നു. മള്‍ട്ടി കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഓര്‍ബിറ്ററിന്റെ മറ്റൊരു ആകര്‍ഷണം. റിവേഴ്സ് പാര്‍ക്കിങ്, ഓട്ടമേറ്റഡ് ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്നത് ഓര്‍ബിറ്ററിലൂടെയാണെന്ന് ടിവിഎസ് അവകാശപ്പെടുന്നു.
◾https://dailynewslive.in/ ധാക്ക, മണ്ഡല, കൊല്‍ക്കത്ത, ശാന്തിനികേതന്‍ എന്നിവിടങ്ങളിലെ സെന്നിന്റെ ബാല്യകാലവും, സ്‌കൂളിലെയും സര്‍വകലാശാലയിലെയും ആദ്യകാല ജീവിതവുമാണ് പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം. അദ്ദേഹത്തിന്റെ ജനനം മുതല്‍ 1960-കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ അദ്ദേഹത്തിന്റെ അക്കാദമിക ജീവിതത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളുന്നത്. ‘ജഗത്കുടീരം’. പ്രൊഫ അമര്‍ത്യാസെന്‍. ഡിസി ബുക്സ്. വില 617 രൂപ.
◾https://dailynewslive.in/ ഉറക്കമില്ലായ്മ ഇന്ന് ഉയര്‍ന്നു വരുന്ന വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ഉറക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, നമ്മുടെ വൈകാരിക നിയന്ത്രണത്തെയും ബാധിക്കാമെന്ന് ന്യൂറോ സര്‍ജനായ ഡോ. ബ്രയാന്‍ ഹോഫ്ലിംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. നമ്മുടെ തലച്ചോറിന്റെ അമിഗ്ഡാല എന്ന പ്രദേശത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ പ്രദേശത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ഉറക്കം കുറയുന്നതോടെ അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടുകയും സാധാരണമായി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഓവര്‍റിയാക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും ഡോ. ബ്രയാന്‍ ഹോഫ്ലിംഗര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ദിവസത്തെ ഉറക്ക കുറവു പോലും തുടര്‍ന്നുള്ള ദിവസങ്ങളെ ബാധിക്കും. ഇത് കഠിനമായ ക്ഷീണത്തിനും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. ഉറക്കക്കുറവിന് കാരണമായ ഘടകങ്ങളെ കണ്ടെത്തുകയും അത് ഒഴിവാക്കുകയും ചെയ്യുകയാണ് പ്രധാനം. വെറും മൂന്ന് ശീലങ്ങള്‍ കൊണ്ട് ഉറക്കക്കുറവ് പരിഹരിക്കാനാകുമെന്നാണ് ഡോ. ബ്രയാന്‍ ഹോഫ്ലിംഗര്‍ പറയുന്നത്. ജലാംശം നിലനിര്‍ത്തുക, ഇത് ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും. പ്രകൃതിദത്ത വെളിച്ചം കൊള്ളുക. ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇവ നിങ്ങളുടെ ഉറക്ക കുറവ് പരിഹരിക്കുമെന്ന് മാത്രമല്ല, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഭക്ഷണക്രമത്തില്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക. മഗ്നീഷ്യത്തിന്റെ കുറവ് ഇന്‍സോമിയ പോലുള്ള അവസ്ഥകളെ വഷളാക്കും.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 88.16, പൗണ്ട് – 118.93, യൂറോ – 102.96, സ്വിസ് ഫ്രാങ്ക് – 110.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.64, ബഹറിന്‍ ദിനാര്‍ – 233.81, കുവൈത്ത് ദിനാര്‍ -288.52, ഒമാനി റിയാല്‍ – 229.26, സൗദി റിയാല്‍ – 23.49, യു.എ.ഇ ദിര്‍ഹം – 23.85, ഖത്തര്‍ റിയാല്‍ – 24.21, കനേഡിയന്‍ ഡോളര്‍ – 64.24.
*ജയ്പൂര്‍*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -41*
രാജസ്ഥാന്റെ തലസ്ഥാന നഗരമാണ് ജയ്പൂര്‍.ഡല്‍ഹി, ആഗ്ര എന്നിവയ്ക്കൊപ്പം വെസ്റ്റേണ്‍ ഗോള്‍ഡന്‍ ട്രയാംഗിള്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടിന്റെ ഭാഗമായ ജയ്പൂര്‍ ഇന്ത്യയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് .സുവര്‍ണ്ണ ത്രികോണത്തിന്റെ ഭാഗമായ ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ജയ്പൂര്‍. ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം , ഹവാ മഹല്‍ , ജല്‍ മഹല്‍ , സിറ്റി പാലസ് , ആമേര്‍ ഫോര്‍ട്ട് , ജന്തര്‍ മന്തര്‍ , നഹര്‍ഗഡ് ഫോര്‍ട്ട് , ജയ്ഗഡ് ഫോര്‍ട്ട് , ബിര്‍ള മന്ദിര്‍ , ഗാല്‍താജി , ഗോവിന്ദ് ദേവ് ജി ക്ഷേത്രം , ഗര്‍ ഗണേഷ് ക്ഷേത്രം , മോതി ദുങ്ഗ്രി ഗണേഷ് ക്ഷേത്രം, ഗേറ്റര്‍ ഛത്രി , സംഘിജി ജെയിന്‍ ക്ഷേത്രം, ജയ്പൂര്‍ മൃഗശാല എന്നിവ സന്ദര്‍ശകരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ശേഖരമായ ജന്തര്‍ മന്തര്‍ നിരീക്ഷണാലയവും ആമേര്‍ ഫോര്‍ട്ടും ലോക പൈതൃക സ്ഥലങ്ങളാണ് . സിസോഡിയ റാണി ബാഗ് , കനക് വൃന്ദാവന്‍ എന്നിവയാണ് ജയ്പൂരിലെ പ്രധാന പാര്‍ക്കുകള്‍. നഗരത്തില്‍ നിന്ന് ഏകദേശം 56 കിലോമീറ്റര്‍ അകലെയാണ് സാംഭാര്‍ തടാകം . ജയ്പൂരില്‍ ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങളില്‍ ആന ഉത്സവം , ഗംഗൗര്‍ , മകരസംക്രാന്തി , ഹോളി , ദീപാവലി , വിജയദശമി , തീജ് , ഈദ് , മഹാവീര്‍ ജയന്തി , ക്രിസ്മസ് എന്നിവ ഉള്‍പ്പെടുന്നു. രാജ്യമെമ്പാടുമുള്ള എഴുത്തുകാര്‍, എഴുത്തുകാര്‍, സാഹിത്യപ്രേമികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗജന്യ സാഹിത്യോത്സവമായ ജയ്പൂര്‍ സാഹിത്യോത്സവത്തിനും ജയ്പൂര്‍ പ്രശസ്തമാണ് . ദാല്‍ ബാത്തി ചുര്‍മ , മിസ്സി റൊട്ടി , ഗട്ടെ കി സബ്സി, ലഹ്സുന്‍ കി ചട്ണി, കേര്‍ സംഗ്രി, മക്കെ കി ഘട്ട്, ബജ്രെ കി ഘാട്ട്, ബജ്രെ കി റൊട്ടി, ലാല്‍ മാന്‍സ് എന്നിവയാണ് സാധാരണ വിഭവങ്ങള്‍ . ഘേവാര്‍ , ഫീനി, മാവാ കച്ചോരി, ഗജക്, മീത്തി തുലി, ചൗഗുനി കേ ലഡ്ഡു, മൂങ് താല്‍ എന്നിവ ഉള്‍പ്പെടുന്ന മധുരപലഹാരങ്ങള്‍ക്കും ജയ്പൂര്‍ അറിയപ്പെടുന്നു. ജയ്പൂരിലെ പല കെട്ടിടങ്ങളും രാജസ്ഥാനി വാസ്തുവിദ്യാ ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഇത് ഹിന്ദു രജപുത്ര നിര്‍മ്മാണ സാങ്കേതികതകളെ സമമിതി മുഗള്‍ ശൈലിയുമായി സംയോജിപ്പിക്കുന്നു.1876-ല്‍, വിക്ടോറിയ രാജ്ഞിയുടെ മകന്‍, വെയില്‍സ് രാജകുമാരന്‍ ആല്‍ബര്‍ട്ട് എഡ്വേര്‍ഡ് ഇന്ത്യ സന്ദര്‍ശിച്ചു.ആല്‍ബര്‍ട്ട് രാജകുമാരന്‍ ജയ്പൂരിന് ‘പിങ്ക് സിറ്റി’ എന്ന് വിളിപ്പേര് നല്‍കിയതായും ആ പേര് നിലനിന്നതായും പറയപ്പെടുന്നു.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*