yt cover 21

 

രാഹുല്‍ ഗാന്ധി തുറന്നുവിട്ട വോട്ടുവിവാദത്തില്‍ പുകഞ്ഞ് തൃശൂര്‍ ലോക്‌സഭാ മണ്ഡലവും. തൃശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. തൃശൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന വ്യാപക പരാതി തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായിയെന്നും മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് കള്ളവോട്ട് മണ്ഡലത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തൃശൂരില്‍ കൃത്യമായ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. സത്യസന്ധമായ വിശദീകരണം നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് സുരേഷ് ഗോപി മൗനം പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾https://dailynewslive.in/ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടിഎന്‍ പ്രതാപന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു.

◾https://dailynewslive.in/ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി വ്യാജ വോട്ട് ചേര്‍ത്തു എന്ന ആരോപണം തെറ്റെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. ഈ നാട്ടില്‍ എവിടെ ജീവിക്കാനും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും കഴിയുമെന്നും കരട് പ്രസിദ്ധീകരിച്ചപ്പോള്‍ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലേ പട്ടിക പരിശോധിച്ചതെന്നും അദ്ദേഹം ചോദിച്ചു.

◾https://dailynewslive.in/ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയല്‍ ജില്ലകളിലെ പ്രവര്‍ത്തകരുടെ വോട്ടുകള്‍ തൃശ്ശൂരിലേക്ക് ചേര്‍ത്തു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് സന്ദീപ് ആരോപിച്ചു.

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ
Unskippable Onam Collections
വെറും 299 രൂപ മുതല്‍
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
പുളിമൂട്ടില്‍ സില്‍ക്‌സ്
101 വര്‍ഷത്തെ വിശ്വാസ്യത

◾https://dailynewslive.in/ തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന് വിവരം. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.

◾https://dailynewslive.in/ തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്‌ലാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടര്‍ ലില്ലി ഫ്‌ലാറ്റില്‍ 38 വോട്ടുകളും ചേര്‍ക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാര്‍ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വോട്ടുകള്‍ പോള്‍ ചെയ്യുന്നത് തടഞ്ഞതെന്നും അവര്‍ പറഞ്ഞു.

◾https://dailynewslive.in/ തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തില്‍ ചേര്‍ത്തുവെന്ന ആരോപണവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. വരവൂര്‍ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെആര്‍ ഷാജിയും കുടുംബവും തൃശൂരിലെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

◾https://dailynewslive.in/ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് നാളെ ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കും.

കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
TOLL FREE HELPLINE : 1800-425-3455

◾https://dailynewslive.in/ സംസ്ഥാന നിയമസഭ നല്‍കിയ അധികാരങ്ങളേ ഗവര്‍ണര്‍ക്കുള്ളൂവെന്നും സര്‍വ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ തീരുമാനം അങ്ങേയറ്റം തെറ്റാണെന്നും സ്വാതന്ത്ര്യ ദിനത്തിന്റെ ശോഭ കെടുത്തും എന്നതിനാല്‍ കേരളം മുന്‍പ് തന്നെ ഇത് തള്ളിക്കളഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.

◾https://dailynewslive.in/ സംസ്ഥാനത്തെ 201 സര്‍ക്കാര്‍ സ്‌കൂളുകള്‍ രണ്ട് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയെന്ന കണക്കുമായി കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രേഖാമൂലം കെ രാധാകൃഷ്ണന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ആവശ്യപ്പെട്ടു.

◾https://dailynewslive.in/ മദ്യം ഓണ്‍ലൈനില്‍ വില്‍ക്കാനുള്ള ബെവ്‌കോ നിര്‍ദേശത്തിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സര്‍ക്കാരിന്റെ മദ്യനയം ജലരേഖയായി മാറുകയാണെന്നും വിശപ്പിന് അരി വാങ്ങാന്‍ റേഷന്‍കടയില്‍ പോയി വിരല്‍ പതിപ്പിക്കണമെന്നും എന്നാല്‍, മദ്യം വീട്ടുപടിക്കല്‍ എത്തുമെന്നും ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ ലളിതവല്‍ക്കരിക്കുന്നത് ഭൂഷണം അല്ലേ എന്നും കാതോലിക്കാ ബാവ ചോദിച്ചു. അതേസമയം ഓണ്‍ ലൈന്‍ മദ്യവില്‍പ്പനയില്‍ ഇനി പ്രതികരിക്കേണ്ടെന്ന് ബെവ്‌ക്കോ എംഡിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ബെവ്‌ക്കോയുടെ ശുപാര്‍ശയില്‍ തല്‍ക്കാലം ചര്‍ച്ച പോലും വേണ്ടെന്ന് സര്‍ക്കാരും തീരുമാനിച്ചു .

◾https://dailynewslive.in/ കേര പദ്ധതിക്ക് ലോക ബാങ്ക് അനുവദിച്ച വായ്പാ തുക ട്രഷറിയില്‍ പിടിച്ചുവച്ചെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള വിവരം മാധ്യമങ്ങള്‍ക്ക് എങ്ങനെ കിട്ടി എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുക.

ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888

◾https://dailynewslive.in/ എം.പിയായി വിലസുന്നതു തടയാന്‍ താങ്കള്‍ മതിയാവില്ലെന്നും അതിന് ജയരാജന്റെ സൈന്യവും പോരാതെവരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതിയെന്നും സദാനന്ദന്‍ എംപി. ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎം നേതാവ് എംവി ജയരാജനെതിരെയുള്ള വിമര്‍ശനം. നേതാക്കള്‍ ബോംബും വാളും നല്‍കിയപ്പോള്‍ അണികള്‍ കാണിച്ചതിനുള്ള ശിക്ഷയാണ് ജയില്‍വാസം, ഞാന്‍ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണെന്നും അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല അനേകായിരം കുടുംബങ്ങളുടെ ആശിര്‍വാദം തന്നോടൊപ്പമുണ്ടെന്നും സദാനന്ദന്‍ പറഞ്ഞു.

◾https://dailynewslive.in/ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദനത്തിലും ഇപി ജയരാജനെതിരായ ആരോപണം പി ജയരാജന്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് പി ജയരാജന്‍ ചോദിച്ചു. കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും പി ജയരാജന്‍ പ്രശ്‌നം പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിള്‍ പി ജയരാജന്‍, ഇപി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നം പാര്‍ട്ടി പരിഗണിക്കുമെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.

◾https://dailynewslive.in/ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ മറക്കരുതെന്നും പ്രസ്താവന തിരുത്തണോയെന്ന് എം വി ഗോവിന്ദന്‍ തീരുമാനിക്കട്ടെയെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദച്ചാമി സംസാരിക്കുന്നതു പോലെ എം. വി.ഗോവിന്ദന്‍ സംസാരിക്കരുതെന്നും ഫാ. ഫിലിപ്പ് കവിയില്‍ കൂട്ടിച്ചേര്‍ത്തു.

◾https://dailynewslive.in/ എറണാകുളം വെണ്ണലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെണ്ണല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 5 ആം ക്ലാസിലെ ക്ലാസ് മുറി അടച്ചു. ക്ലാസ് അടച്ചതോടെ പഠനം ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്. അതോടൊപ്പം ആലുവ യുസി കോളേജിനടുത്തുള്ള ജ്യോതി നിവാസ് സ്‌കൂള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടുണ്ട്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ പകര്‍ച്ച പനി റിപ്പോര്‍ട്ട് ചെയ്തത്.

◾https://dailynewslive.in/ ഫിലിം ചേമ്പര്‍ പ്രസിഡന്റാകാതിരിക്കാന്‍ തനിയ്ക്ക് എതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട്. നിസാര കാരണങ്ങള്‍ പറഞ്ഞാണ് എല്ലാം ചെയ്യുന്നത്. ഫിലിം ചേമ്പര്‍ കെട്ടിട നിര്‍മ്മാണത്തിലെ അടക്കം ചില അഴിമതികള്‍ കണ്ടെത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നും ഭൂരിപക്ഷം നിര്‍മ്മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

◾https://dailynewslive.in/ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടി രാഷ്ട്രീയ പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ഥാപനത്തെ പ്രതിഷേധം നടത്തി താറടിക്കാന്‍ ആരും ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്നം ഉണ്ടെങ്കില്‍ മാനേജ്‌മെന്റുമായി അക്കാര്യം സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾https://dailynewslive.in/ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ ആഴ്ച പ്രതികള്‍ക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

◾https://dailynewslive.in/ റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലെ കോടതി തീരുമാനത്തിന് ശേഷം മാത്രം നടപടിയെന്ന നിലപാടില്‍ പൊലീസ്. വേടന്‍ ഒളിവിലാണെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് വ്യക്തമാക്കി. വേടന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ അടുത്താഴ്ച കോടതി പരിഗണിക്കും. ഇതിന് ശേഷം മാത്രം മതി നടപടിയെന്നും, എടുത്ത് ചാടി നിലപാടെടുക്കേണ്ടെന്നുമാണ് പൊലീസിന്റെ തീരുമാനം.

◾https://dailynewslive.in/ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനമായി. റാന്നിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം ആരംഭിക്കും. ദേവസ്വം ബോര്‍ഡുമായുള്ള ആശയവിനിമയത്തിന് പ്രധാനവകുപ്പുകള്‍ ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

◾https://dailynewslive.in/ കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരന്‍ പ്രമോദിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂരില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ പ്രമോദിന്റേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. നേരത്തെ മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരില്‍ കണ്ടശേഷമാണ് പ്രമോദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. പ്രമോദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തലശ്ശേരി കുയ്യാലി പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

◾https://dailynewslive.in/ കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ത്ഥി സോന ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ 10 അംഗം സംഘം രൂപീകരിച്ച് പൊലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആണ്‍സുഹൃത്ത് റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടര്‍ന്നാണെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ റമീസിന്റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

◾https://dailynewslive.in/ താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നും ദില്ലിയില്‍ പോയി രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ കണ്ട് തെറ്റിദ്ധാരണ നീക്കുമെന്നും കര്‍ണാടകയില്‍ പാര്‍ട്ടി വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട കര്‍ണാടക മന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ കെ.എന്‍. രാജണ്ണ. രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് രാജണ്ണയുടെ രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾https://dailynewslive.in/ തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തുടച്ചുനീക്കപ്പെടേണ്ടവയല്ല ഈ മിണ്ടാപ്രാണികളെന്നും ബദല്‍ മാര്‍ഗങ്ങളുണ്ടെന്നും അനുകമ്പയില്ലാത്ത നടപടിയെന്നും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചു. മിണ്ടാപ്രാണികളെ ഒഴിവാക്കേണ്ട പ്രശ്‌നമായല്ല ഇത് കാണേണ്ടത്. മനുഷ്യത്വ നയത്തില്‍ നിന്ന് പിന്നോട്ടു നടക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾https://dailynewslive.in/ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യും. നടപടിക്കായി മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്‌സഭ സ്പീക്കര്‍ അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി നിയോഗിച്ചത്.

◾https://dailynewslive.in/ ഇന്ത്യക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണിക്ക് പിന്നാലെ ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍-സൈറ്റ് റിഫൈനറി സമുച്ചയമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ലക്ഷ്യം വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പാക് സൈനിക മേധാവി അസിം മുനീര്‍. ഇന്ത്യയുമായി സൈനിക സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് പാക് സൈനിക തലവന്റെ ഭീഷണി.

◾https://dailynewslive.in/ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി പാകിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് പാകിസ്ഥാനിലുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നിത്യജീവിതത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ വീടുകളിലേക്ക് നിത്യജീവിത സാമഗ്രഹികള്‍ വരെ വിലക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാന്‍ നടത്തിയതെന്നാണ് വിവരം.

◾https://dailynewslive.in/ അമേരിക്കയിലെ മൊന്റാനയില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത വിമാനത്തിലേക്ക് ഇടിച്ചിറങ്ങി വിമാനം. വലിയ രീതിയില്‍ പുക ഉയരുകയും തീ പടരുകയും ചെയ്ത സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

◾https://dailynewslive.in/ പാകിസ്ഥാന്റെ ആഭ്യന്തര ശത്രുക്കളും രാജ്യത്തെ ഭരണകൂടത്തിന് നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്നതുമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ ഭീകരരായി പ്രഖ്യാപിച്ച് അമേരിക്ക. ഇവരുടെ തന്നെ സഖ്യകക്ഷിയായ മജീദ് ബ്രിഗേഡിനെയും ഭീകര പട്ടികയിലുള്‍പ്പെടുത്തി.പാകിസ്ഥാനില്‍ 2019 മുതല്‍ പലവിധ ആക്രമണങ്ങളില്‍ ബിഎല്‍എ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ചൂണ്ടിക്കാട്ടി.

◾https://dailynewslive.in/ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണ് അസിം മുനീറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പാകിസ്ഥാന്‍ യുദ്ധക്കൊതിയന്മാരുടെ തെമ്മാടി രാഷ്ട്രം പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ ഭീകര സംഘടനയായ ഐഎസിനെ ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾https://dailynewslive.in/ റഷ്യയില്‍നിന്ന് പെട്രോളിയം വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയ നടപടി റഷ്യയ്ക്ക് തിരിച്ചടിയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ അവകാശവാദം. ഇത് റഷ്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

◾https://dailynewslive.in/ സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് എത്രയായിരിക്കണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഐസിഐസിഐ ബാങ്ക് ഓഗസ്റ്റ് 1 മുതല്‍ നഗര, മെട്രോ പ്രദേശങ്ങളിലെ പുതിയ അക്കൗണ്ട് ഉടമകളുടെ മിനിമം ബാലന്‍സ് 50,000 രൂപയായി ഉയര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വ്യക്തത വരുത്തുന്നത്. മിനിമം ശരാശരി ബാലന്‍സ് എത്രയാണെന്ന് തീരുമാനിക്കാനുള്ള അവകാശം ബാങ്കുകള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ്. ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് 10,000 രൂപയായും മറ്റു ചിലത് 2,000 രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചിലവ ഇത് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ അക്കൗണ്ടുകള്‍ തുറക്കാനായി ഒട്ടേറെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴകള്‍ ഒഴിവാക്കുന്നതിനിടെയാണ് ഐസിഐസിഐ ബാങ്കിന്റെ നടപടി. മിനിമം ബാലന്‍സ് ഒഴിവാക്കിയത് ആദ്യമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയും പിഴ ഒഴിവാക്കിയിരുന്നു. അതേസമയം, മിക്ക സ്വകാര്യ ബാങ്കുകളും മിനിമം ബാലന്‍സ് പാലിക്കാതിരുന്നാല്‍ മിനിമം ബാലന്‍സിലുള്ള കുറവിന്റെ 6 ശതമാനം അല്ലെങ്കില്‍ ഒരു പാദത്തില്‍ 500 രൂപ, ഏതാണോ കുറവ് എന്ന രീതിയില്‍ പിഴ ഈടാക്കുന്നുണ്ട്.

◾https://dailynewslive.in/ ടെലികോം രംഗത്തെ ആഗോള കമ്പനികളുമായി കരാറൊപ്പിട്ട് പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍. സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍, ഫിന്നിഷ് കമ്പനി നോക്കിയ, ക്വാല്‍കോം റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസ്, അമേരിക്കന്‍ കമ്പനിയായ സിസ്‌കോ തുടങ്ങിയവരുമായാണ് ധാരണ. ബി.എസ്.എന്‍.എല്ലിന് കീഴില്‍ ജബല്‍പ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് രത്‌ന ഭീം റാവു അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെലികോം ട്രെയിനിംഗ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പുതുതലമുറ സാങ്കേതിക വിദ്യകളായ 5ജി, എ.ഐ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയില്‍ പരിശീലനം നല്‍കാനാണ് പദ്ധതി. കരാര്‍ അനുസരിച്ച് ജബല്‍പ്പൂരിലെ ക്യാമ്പസില്‍ പ്രതിവര്‍ഷം 2,000 വിദ്യാര്‍ത്ഥികള്‍ക്ക് 5ജി സാങ്കേതിക വിദ്യയില്‍ പരിശീലനവും ക്ലാസും സംഘടിപ്പിക്കും. ഇതിനായി എറിക്‌സണ്‍ 5ജി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇവിടെയൊരുക്കും. ക്വാല്‍കോമിന്റെ നേതൃത്വത്തില്‍ 5ജി, എ.ഐ എന്നീ സാങ്കേതിക വിദ്യകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ബി.എസ്.എന്‍.എല്ലിലെ പരിശീലകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. 5ജി റേഡിയോ, കോര്‍ നെറ്റ്വര്‍ക്ക്, എ.ഐ/ എം.എല്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പ്രതിവര്‍ഷം 300 പേര്‍ക്ക് നോക്കിയ സൊല്യൂഷന്‍സ് ആന്‍ഡ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യയും പരിശീലനം നല്‍കും.

◾https://dailynewslive.in/ അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘തലവര’യുടെ ടീസര്‍ പുറത്ത്. പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തുന്ന അര്‍ജുന്‍ വേറിട്ടൊരു ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്. അഖില്‍ അനില്‍കുമാറാണ് സംവിധാനം. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെയും മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 15നാണ് റിലീസിനൊരുങ്ങുന്നത്. അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അഖില്‍ അനില്‍കുമാര്‍ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ.

◾https://dailynewslive.in/ പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രവീണ്‍ കാണ്ട്രെഗുലയുടെ ചിത്രമാണ് ‘പര്‍ധ’. സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായി തെലുങ്കിലും മലയാളത്തിലും ചിത്രം ഓഗസ്റ്റ് 22-ന് തിയറ്ററുകളിലെത്തും. സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതും പ്രമേയമാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനോടൊപ്പം ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ഒരു കഥയാണ് ചിത്രത്തിന്റേതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. മുഖം ‘പര്‍ധ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബ്ബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരന്‍ സുബ്ബുവായി എത്തുമ്പോള്‍ ദര്‍ശന രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങള്‍, സുബ്ബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ കണ്ടുമുട്ടല്‍ അവളുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു എന്നും ചിത്രത്തിന്റെ ട്രെയിലര്‍ പറയുന്നു.

◾https://dailynewslive.in/ ഗായികയും അഭിനേത്രിയായും തിളങ്ങുന്ന ശിവാംഗി തന്റെ ഇഷ്ടവാഹനം സ്വന്തമാക്കി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സിന്റെ ജി എല്‍ ഇ ആണ് ശിവാംഗി കൃഷ്ണ കുമാര്‍ തന്റെ ഗാരിജിലെത്തിച്ചിരിക്കുന്നത്. മെഴ്‌സിഡീസ് ബെന്‍സിന്റെ എസ് യു വി നിരയില്‍ ഉള്‍പ്പെട്ട ജി എല്‍ ഇ യ്ക്ക് 300ഡി എഎംജി ലൈന്‍, 450 ഫോര്‍മാറ്റിക്, 450ഡി ഫോര്‍മാറ്റിക് എന്നീ മൂന്ന് വേരിയന്റുകളാണ് ഉള്ളത്. 99 ലക്ഷം രൂപ മുതല്‍ 1.17 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഈ മൂന്ന് വേരിയന്റില്‍ നിന്നും ഏത് മോഡലാണ് ശിവാംഗി സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല. 300ഡി യില്‍ നാലു സിലിണ്ടര്‍, 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 245 പി എസ് പവറും 500 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുമിത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.2 സെക്കന്‍ഡ് മതിയാകും. ഏറ്റവുമുയര്‍ന്ന വേഗം 225 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 3.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഈ വാഹനം ലഭ്യമാണ്. പെട്രോള്‍ എന്‍ജിന്‍ 375 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 363 ബിഎച്ച്പി പവറും 750 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.

◾https://dailynewslive.in/ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീല്‍ ജിബ്രാന്‍. പ്രണയം, നഷ്ടം, ആത്മീയത, ജീവിതം തുടങ്ങിയ അവസ്ഥകളുടെ ഭാവം ആവാഹിച്ച് മനുഷ്യകുലത്തെ കീഴടക്കിയ ഖലീല്‍ ജിബ്രാന്റെ എക്കാലത്തെയും മികച്ച കഥകളുടെ സമാഹാരം. ‘പ്രണയഗീതവും മറ്റു കഥകളും’. വിവര്‍ത്തനം : ഡോ. സരസ്വതി ബാലകൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 111 രൂപ.

◾https://dailynewslive.in/ ഗൂഗിള്‍ മാപ്പ് ഉപയോഗം ഡിമെന്‍ഷ്യയിലേക്ക് നയിക്കാമെന്ന് പഠനം. ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പലരും മുന്‍പ് പോയിരുന്ന വഴിയാണെങ്കില്‍ പോലും ലാന്‍ഡ്മാര്‍ക്കുകളോ ദിശയോ ശ്രദ്ധിക്കാതെയായി. പണ്ട് ടാക്സി ഡ്രൈവര്‍മാര്‍ക്ക് സിറ്റിയില്‍ അറിയാത്ത പ്രദേശങ്ങള്‍ ഇല്ലായിരുന്നു. ഇന്ന് ഇവര്‍ക്ക് ഗൂഗിള്‍ മാപ്പ് ഇല്ലാതെ സ്ഥലം പറഞ്ഞാല്‍ മനസിലാകില്ല. ഇതൊക്കെ നമ്മുടെ തലച്ചോറിന്റെ സ്പേഷ്യല്‍ മെമ്മറിയെ ബാധിക്കാമെന്നും ഡിമെന്‍ഷ്യ പോലുള്ള അവസ്ഥയിലേക്ക് നയിക്കാമെന്നും മയോ ക്ലിനിക്ക് ന്യൂറോളജിസ്റ്റ് പറയുന്നു. ജിപിഎസ് നാവിഗേഷന്‍ പതിവായി ഉപയോഗിക്കുന്ന ആളുകള്‍ക്ക് സ്പേഷ്യല്‍ മെമ്മറി കുറവാണെന്ന് ഒന്നിലധികം പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജിപിഎസ് ഇല്ലാതെ നാവിഗേറ്റ് ചെയ്യുമ്പോള്‍, ഈ വ്യക്തികള്‍ വഴികള്‍ ഓര്‍മിക്കുന്നതിനും, ലാന്‍ഡ്മാര്‍ക്കുകള്‍ തിരിച്ചറിയുന്നതിനും, അവരുടെ പ്രദേശം തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടുന്നതായി കണ്ടെത്തി. ഓര്‍മശക്തിക്കും നാവിഗേഷനും നിര്‍ണായകമായ തലച്ചോറ് മേഖലയായ ഹിപ്പോകാമ്പസ്, നമ്മള്‍ ടേണ്‍-ബൈ-ടേണ്‍ ജിപിഎസ് നിര്‍ദേശങ്ങള്‍ പാലിക്കുമ്പോള്‍, സ്വതന്ത്രമായി നാവിഗേറ്റ് ചെയ്യുന്നതിനേക്കാള്‍ കുറവ് സജീവമായിരിക്കും. കാലക്രമേണ, ജിപിഎസിനെ ആശ്രയിക്കുന്നത് തലച്ചോറിന്റെ ഈ ഭാഗം നിഷ്‌ക്രിയമാകും. നമ്മുടെ തലച്ചോറിനെ നാവിഗേഷന്‍ കഴിവുകള്‍ പരിശീലിക്കുന്നത് ഹിപ്പോകാമ്പസിന്റെ വലുപ്പവും പ്രവര്‍ത്തനവും വര്‍ധിപ്പിക്കും. എന്നാല്‍ ജിപിഎസ് കൂടുതലായി ഉപയോഗിക്കുന്ന ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ ഈ പ്രദേശങ്ങളില്‍ വളര്‍ച്ചയുടെ അഭാവമോ ചുരുങ്ങലോ അനുഭവപ്പെടാം. ദീര്‍ഘകാല ഉപയോഗത്തിലൂടെ ജിപിഎസ് സ്പേഷ്യല്‍ മെമ്മറിയും മെന്റല്‍ മാപ്പിങ് കഴിവുകളും കുറയ്ക്കുന്നു. എന്നാല്‍ ജിപിഎസ് ഡിമെന്‍ഷ്യയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിന് തെളിവുകളില്ലെങ്കിലും ഹിപ്പോകാമ്പസിലെ വൈജ്ഞാനിക ശേഷി കുറയുന്നതിന് ഈ ശീലം കാരണമായേക്കാം. ഇത് ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ഗുരുതരമാകുന്നതിലേക്ക് നയിക്കാം.

◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.61, പൗണ്ട് – 117.93, യൂറോ – 101.81, സ്വിസ് ഫ്രാങ്ക് – 108.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.90, ബഹറിന്‍ ദിനാര്‍ – 232.40, കുവൈത്ത് ദിനാര്‍ -286.62, ഒമാനി റിയാല്‍ – 227.88, സൗദി റിയാല്‍ – 23.35, യു.എ.ഇ ദിര്‍ഹം – 23.85, ഖത്തര്‍ റിയാല്‍ – 24.07, കനേഡിയന്‍ ഡോളര്‍ – 63.56.

ബൊറാക്കെയിലെ വൈറ്റ് ബീച്ച്
ഡെസ്റ്റിനേഷന്‍ ഡയറീസ് -29
ഫിലിപ്പീന്‍സിലെ പടിഞ്ഞാറന്‍ വിസയാസ് മേഖലയിലെ ഒരു റിസോര്‍ട്ട് ദ്വീപാണ് ബോറാക്കെ. ബൊറാക്കെയുടെ പ്രധാന വിനോദസഞ്ചാര മേഖലയായ വൈറ്റ് ബീച്ച്, ദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അമിഹാന്‍ സീസണില്‍, വൈറ്റ് ബീച്ചിലെ വെള്ളം പലപ്പോഴും ഗ്ലാസ് പോലെ മിനുസമാര്‍ന്നതാണ്.ബൊറാക്കെയിലെ വൈറ്റ് ബീച്ച്, 4 കിലോമീറ്റര്‍ നീളമുള്ള വെളുത്ത മണല്‍ നിറഞ്ഞ മനോഹരമായ ഒരു ബീച്ചാണ്,ഈ ബീച്ച് സൗന്ദര്യത്തിനും ഊര്‍ജ്ജസ്വലമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ്. വിശ്രമത്തിനും സാഹസികതയ്ക്കും ഒരുപോലെ വിനോദസഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്, നീന്തല്‍, സ്‌നോര്‍ക്കലിംഗ്, കപ്പലോട്ടം തുടങ്ങിയ വിനോദങ്ങളും സജീവമായ ഒരു രാത്രി ജീവിതവും ഇവിടെയുണ്ട്. ബീച്ചിനെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചിരിക്കുന്നു, ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുണ്ട്: സ്റ്റേഷന്‍ 1 അതിന്റെ ശാന്തതയ്ക്കും ഉയര്‍ന്ന നിലവാരമുള്ള റിസോര്‍ട്ടുകള്‍ക്കും പേരുകേട്ടതാണ്, സ്റ്റേഷന്‍ 2 നിരവധി കടകളും റെസ്റ്റോറന്റുകളും ഉള്ള പ്രവര്‍ത്തന കേന്ദ്രമാണ്, സ്റ്റേഷന്‍ 3 കൂടുതല്‍ ബജറ്റ്-സൗഹൃദ അനുഭവം പ്രദാനം ചെയ്യുന്നു.മധ്യ ഫിലിപ്പീന്‍സിലെ ബൊറാക്കെ എന്ന ദ്വീപിന്റെ ഹൃദയമിടിപ്പാണ് വൈറ്റ് ബീച്ച്.വൈറ്റ് ബീച്ച് സന്ദര്‍ശിക്കുന്നതിനുള്ള ഏറ്റവും നല്ല സീസണുകള്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ്. ഈ സമയങ്ങളില്‍ നിരവധി വിനോദസഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *