sunset 20

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയേക്കും. അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്പ് ഉണ്ടായതിനെ തുടര്‍ന്ന് ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്നലെ രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്.

https://dailynewslive.in/ ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

*അസര്‍ബെയ്ജാന്‍ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

കാസ്പിയന്‍ കടലിനു പടിഞ്ഞാറു ഭാഗത്തായി യൂറോപ്പിലും വടക്കുപടിഞ്ഞാറന്‍ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന അസര്‍ബെയ്ജാനിലേക്ക് 5 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും

*8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തു. ജില്ലാ ഭരണകൂടമാണ് നടപടി സ്വീകരിച്ചത്. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് വീടുകളും തകര്‍ത്തത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദില്‍ എന്നീ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്.

https://dailynewslive.in/ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത്നാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ഐഎ സംഘം ബൈസരണില്‍ നിന്നും ഫൊറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതിനിടെ, പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

https://dailynewslive.in/ പഹല്‍ഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാന്‍. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാന്‍ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ലഷ്‌കര്‍ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പഹല്‍ഗാമില്‍ ഭീകരര്‍ വെടിവച്ച് കൊന്ന എന്‍.രാമചന്ദ്രന് കണ്ണീരോടെ വിട നല്‍കി കേരളം. കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ ഗവര്‍ണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേര്‍ ആദരം അര്‍പ്പിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. പഹല്‍ഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിന് എതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സമൂഹത്തില്‍ കലാപമുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് ബിഎന്‍എസ് 192-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് കേസ്.

https://dailynewslive.in/ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റ് ഒന്നാം ഗഡുവാണ് അനുവദിച്ചത്. ആകെ തുകയില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 165 കോടി രൂപയുണ്ട്. മുന്‍സിപ്പാലിറ്റികള്‍ക്ക് 194 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 83 കോടി രൂപയും ലഭിക്കും.

https://dailynewslive.in/ തിരുവനന്തപുരം ആര്‍സിസിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോര്‍ജിനെ ഒഴിവാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തും. താന്‍ അറിയാതെയാണ് ആര്‍സിസിയില്‍ പരിപാടി നടന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ ആര്‍സിസിയില്‍ നടന്നത് കാത്ത് ലാബിന്റെ ഉദ്ഘാടനമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനുള്ള അനൗപചാരിക ചടങ്ങ് മാത്രമായിരുന്നു എന്നുമാണ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്.

https://dailynewslive.in/ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സബ് സെന്റര്‍ പൂട്ടി ജീവനക്കാര്‍ കല്യാണത്തിന് പോയതിനാല്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ ) സബ് സെന്റര്‍ തുറക്കാതെ അധികൃതര്‍. കൊല്ലം എസ്എന്‍ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന സെന്ററാണ് അടച്ചിട്ടത്. പ്രോജക്ട് സമര്‍പ്പിക്കാനായി എത്തിയ ഒട്ടേറെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലഞ്ഞു. ജീവനക്കാര്‍ ഓഫീസ് പൂട്ടി വിവാഹത്തിന് പോയെന്നാണ് വിശദീകരണം.

https://dailynewslive.in/ താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ 9 വര്‍ഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞന്‍ ആയിരുന്നു അദ്ദേഹം

https://dailynewslive.in/ തിരുവനന്തപുരം ശാഖകുമാരി വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മധ്യവയസ്‌കയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബര്‍ മാസം 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഒന്നരയോടെ അരുണ്‍ ബെഡ് റൂമില്‍ വച്ച് ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ ശാഖാ കുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണമെന്നും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുമെന്നും മതം ചോദിച്ച് ഹിന്ദുക്കള്‍ക്ക് ആരെയും കൊല്ലാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനില്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള പാക് പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ യുഎസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്. ടാമി ബ്രൂസ് ആണ് പാക് മാധ്യപ്രവര്‍ത്തകന്റെ ചോദ്യം അസ്വസ്ഥതയോടെ നിരസിച്ചത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന് പിന്നാലെ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

https://dailynewslive.in/ മകന്‍ ജീവനോടെയുണ്ടെങ്കില്‍ ഉടന്‍ കീഴടങ്ങണം എന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ഭീകരന്‍ ആദില്‍ ഹുസൈന്റെ അമ്മ. മകനെപറ്റി എട്ട് വര്‍ഷമായി വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ലെന്നും അമ്മ ഷെഹസാദ പറഞ്ഞു. ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരില്‍ ഒരാളാണ് ആദില്‍. ആസിഫ് എന്ന യുവാവാണ് മറ്റൊരാള്‍.

https://dailynewslive.in/ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെതിരായ യുപി കോടതിയുടെ വാറണ്ട് സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ കോടതി അത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കി. സവര്‍ക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയില്‍ പോയി എന്തിന് പ്രസ്താവന നടത്തിയെന്നും കോടതി ചോദിച്ചു.

https://dailynewslive.in/ അപകീര്‍ത്തി കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി. 23 വര്‍ഷം മുന്‍പാണ് കേസ് നല്‍കിയത്. ഈ കേസില്‍ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

https://dailynewslive.in/ തമിഴ്നാട് തിരുവള്ളൂര്‍ തിരുവിലങ്ങാടില്‍ ട്രെയിന്‍ അട്ടിമറി ശ്രമം നടന്നു. ട്രാക്കിലെ ബോള്‍ട്ടുകള്‍ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ചെന്നൈ ആറക്കോണം റൂട്ടിലെ ട്രാക്കിലെ ബോള്‍ട്ടുകളാണ് അഴിച്ചുമാറ്റിയത്. ബോള്‍ട്ട് ആഴിച്ചുമാറ്റിയത് റെയില്‍വേ ലൈന്‍മാന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് വലിയ ഒരു ദുരന്തം ഒഴിവായി. നിലവില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ബറൈചില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് പേര്‍ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മില്ലിലെ ഡ്രയറില്‍ നിന്നാണ് വിഷവാതകം പുറത്തുവന്നതെന്നാണ് വിവരം. ഡ്രയറില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബറൈചിലെ രാജ്ഗര്‍ഹിയ റൈസ് മില്ലിലാണ് സംഭവം.

https://dailynewslive.in/ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം നേരത്തെ കണക്കാക്കിയതിനേക്കാള്‍ കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. 2026 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 6.2 ശതമാനമാകുമെന്നാണ് പുതിയ വിലയിരുത്തല്‍. നേരത്തെ 6.5 ശതമാനമാണ് പ്രവചിച്ചിരുന്നത്. ട്രംപിന്റെ നികുതി ഉയര്‍ത്തിയ വ്യാപാര മാന്ദ്യം ഉള്‍പ്പടെയുള്ള ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിലയിരുത്തല്‍. ഇന്ത്യയില്‍ വിലപ്പെരുപ്പം ഈ വര്‍ഷം 4.2 ശതമാനവും അടുത്ത വര്‍ഷം 4.1 ശതമാനവും ആകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.3 ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ 6.5 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യക്ക് അമേരിക്ക ചുമത്തിയ 26 ശതമാനം തത്തുല്യ നികുതി സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ഐഎംഎഫിന്റെ ലോക സാമ്പത്തിക വീക്ഷണത്തില്‍ പറയുന്നു. അതേസമയം, ആഗോള വ്യാപാര യുദ്ധത്തിന്റെ പരിക്ക് ഇന്ത്യക്ക് കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2.8 ശതമാനം ആകുമെന്നാണ് ഐഎംഎഫിന്റെ പുതിയ വിലയിരുത്തല്‍. നേരത്തെ 3.3 ശതമാനമാണ് കണക്കാക്കിയിരുന്നത്.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എം56 ഫൈവ് ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി. ഇന്ത്യയില്‍ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്ലിം ആയ ഫോണെന്ന് കമ്പനി അവകാശപ്പെടുന്ന ഗാലക്‌സി എം56 ഫൈവ് ജി, ആമസോണ്‍, സാംസങ് വെബ്‌സൈറ്റ് എന്നി പ്ലാറ്റ്‌ഫോമുകള്‍ വഴിയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയും വാങ്ങാവുന്നതാണ്. പോക്കറ്റില്‍ എളുപ്പം കൊണ്ടുനടക്കാന്‍ കഴിയുന്ന തരത്തിലാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ഗാലക്സി എം56 ഫൈവ് ജി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 27,999 രൂപയും 30,999 രൂപയുമാണ് വില. 3,000 രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ വേരിയന്റുകളുടെ വില യഥാക്രമം 24,999 രൂപയും 27,999 രൂപയുമായി കുറയും. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 7ലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

https://dailynewslive.in/ ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ട്രെയിലര്‍ എത്തി. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരില്‍ ആകാംഷ നിറച്ചാണ് ട്രെയിലര്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. വളരെ തീവ്രതയേറിയ പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ ഭൂസമരവും അതിനെ തുടര്‍ന്ന് ഉണ്ടായ പൊലീസ് വെടിവെപ്പുമാണ് കഥാ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്യ സലിം ആകും ചിത്രത്തില്‍ സി.കെ. ജാനുവായി എത്തുക. ടൊവിനോ തോമസ് വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍, സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍, നോബിള്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

https://dailynewslive.in/ ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന ‘സര്‍ക്കീട്ട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാകും ‘സര്‍ക്കീട്ട്’ എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. കഥാപാത്രങ്ങളുടെ സൗഹൃദ ബന്ധവും ഇമോഷന്‍സും ട്രെയിലറില്‍ വ്യക്തമാണ്. ഗോവിന്ദ് വസന്തയുടെ സംഗീതവും എടുത്ത് പറയേണ്ട ആകര്‍ഷക ഘടകമാണ്. മെയ് 8ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സര്‍ക്കീട്ടില്‍ ബാലതാരം ഒര്‍ഹാനും പ്രധാന വേഷം ചെയ്യുന്നു. ഇവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ ഭാര്യയും നടിയുമായ കിയാര അദ്വാനിക്ക് ടൊയോട്ടയുടെ ആഡംബര എം പി വി യായ വെല്‍ഫെയര്‍ സമ്മാനമായി നല്‍കി സിദ്ധാര്‍ഥ് മല്‍ഹോത്ര. താരം തിരഞ്ഞെടുത്തിരിക്കുന്ന മെറ്റല്‍ ഷെയ്ഡ് വാഹനത്തിനെ കൂടുതല്‍ പ്രീമിയമാക്കുന്നുണ്ട്. ഹൈ, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിന്റെ ഏതു വേരിയന്റാണ് താരദമ്പതികള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമല്ല. ഈ രണ്ടു വേരിയന്റുകള്‍ക്കും യഥാക്രമം 1.22 കോടി രൂപ, 1.32 കോടി രൂപ എന്നിങ്ങനെയാണ് വില വരുന്നത്. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്ളിറ്റ് എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍ ഒരു ഭാഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിക്സ് സ്ലാറ്റ് ഗ്രില്ലിന്റെ രൂപകല്‍പന. 4995 എം എം നീളവും 1850 എം എം വീതിയും 1950 എം എം ഉയരവുമുള്ള വാഹനത്തിന്റെ വീല്‍ ബേസ് 3000 എം എം ആണ്. മുന്‍ മോഡലിനെ അപേക്ഷിച്ചു പുതിയ വെല്‍ഫെയറിനു നീളവും ഉയരവും അല്പം കൂടുതലാണ്. 19 ഇഞ്ച് അലോയ് വീലുകളാണ്. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2.5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്‍പാദിപ്പിക്കുമിത്. ഇ – സി വി റ്റി ഗിയര്‍ ബോക്‌സും നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ‘കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ അപമാനത്തിലേക്ക് തള്ളിവിടുന്നു. ഹരിത സാവിത്രിയുടെ പുതിയ നോവല്‍. ‘കുര്‍ബാന്‍’. മാതൃഭൂമി. വില 323 രൂപ.

https://dailynewslive.in/ മുട്ട പൊരിക്കാന്‍ ആണെങ്കിലും ബീഫ് കറിക്കാണെങ്കിലും കുരുമുളക് വാരി വിതറുകയെന്നത് നമ്മുടെ ഒരു ശീലമാണ്. പല നാടന്‍ വിഭവങ്ങളുടെയും രുചി കൂട്ടാന്‍ കുരുമുളക് തന്നെ വേണം. എന്നാല്‍ വേനല്‍ക്കാലത്ത് ഈ ശീലം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. കുരുമുളക് ശരീര താപനില വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇത് വേനല്‍ക്കാലത്ത് കഴിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. കുരുമുളകിന്റെ അമിത ഉപഭോഗം നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട് ഉണ്ടാക്കും. കൂടാതെ കുരുമുളക് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു, അതിനാല്‍ ഏതെങ്കിലും മരുന്നു കഴിക്കുന്നവര്‍ കുരുമുളക് കഴിക്കുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നത് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.37, പൗണ്ട് – 113.53, യൂറോ – 96.91, സ്വിസ് ഫ്രാങ്ക് – 102.74, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.56, ബഹറിന്‍ ദിനാര്‍ – 226.52, കുവൈത്ത് ദിനാര്‍ -278.31, ഒമാനി റിയാല്‍ – 221.73, സൗദി റിയാല്‍ – 22.76, യു.എ.ഇ ദിര്‍ഹം – 23.25, ഖത്തര്‍ റിയാല്‍ – 23.35, കനേഡിയന്‍ ഡോളര്‍ – 61.48.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *