◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. സെന്‍സെക്സ് ഒറ്റയടിക്ക് മൂവായിരം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി ആയിരം പോയിന്റും ഇടിഞ്ഞു. ഇന്ത്യന്‍ വിപണിക്ക് മാത്രമല്ല ഏഷ്യന്‍ വിപണിക്ക് മൊത്തത്തില്‍ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലുണ്ടായിരിക്കുന്നത്. ജപ്പാന്‍, ഹോങ്കോങ് സൂചികകള്‍ ഒന്‍പത് ശതമാനം താഴ്ന്നു. ജാപ്പനീസ് കാര്‍ കമ്പനികളുടെ മൂല്യവും കൂപ്പുകുത്തി. അതേസമയം ഡൊണള്‍ഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങള്‍ തിരുത്തണം എന്ന് ആവശ്യപ്പെട്ട് യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. യുഎസ്സിലെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾https://dailynewslive.in/ അമേരിക്കയുടെ പകര ചുങ്ക പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞതോടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചില കാര്യങ്ങള്‍ ശരിയാക്കാന്‍ ചില സമയത്ത് മരുന്ന് കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിപണികളുടെ തകര്‍ച്ച താന്‍ ആസൂത്രണം ചെയ്തതല്ലെന്നും വിപണിയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കമ്മി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ മറ്റ് രാജ്യങ്ങളുമായി ഒരു കരാറിലും ഏര്‍പ്പെടില്ലെന്നും ട്രംപ് വ്യക്തമാക്കി.
*വൈഷ്‌ണോദേവി – അമൃത്സര്‍ യാത്ര*
സിഖ് മതത്തിന്റെ ആത്മീയ കേന്ദ്രമായ അമൃത്സറിനോടൊപ്പം ജമ്മുകാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പര്‍വതത്തിലെ ഒരു ഗുഹയിലുള്ള പ്രശസ്തമായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുമുള്ള 5 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ മാസപ്പടിക്കേസില്‍ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. നാളെതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം. അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ പ്രധാന ഹര്‍ജിയിലും മറ്റന്നാള്‍ വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചു.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. പാര്‍ട്ടി നേതാവിന്റെ മകള്‍ ആയതു കൊണ്ട് ഉണ്ടായ കേസാണെന്നും അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലധിക്കുശേഷം ജൂണില്‍ പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കോണ്‍ഗ്രസിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് പാരയായി ഐഎന്‍ടിയുസി പണപ്പിരിവ് നടത്തുന്നുവെന്ന് തിരുവനന്തപുരം ഡിസിസി. ഫണ്ട് പിരിവ് നിര്‍ത്താന്‍ ഐഎന്‍ടിയുസിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കണ്ടു. പാര്‍ട്ടി ലൈന് വിരുദ്ധമായി ആശ സമരത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ നിലപാട് എടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് ഫണ്ട് പിരിവിലും ഐഎന്‍ടിയുസി പാരവയ്ക്കുന്നുവെന്ന പരാതി കോണ്‍ഗ്രസില്‍ ഉയരുന്നത്.
◾https://dailynewslive.in/ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രേഖാമൂലം താക്കീത് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിന് സഹായകരമായ നിര്‍ദേശം വെച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താക്കീത്. അതേസമയം പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത എ പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ മുഖപ്രസംഗം. പ്രതികള്‍ മുസ്ലിങ്ങള്‍ എങ്കില്‍ കല്‍ത്തുറങ്കില്‍ അടയ്ക്കുകയും അമുസ്ലിങ്ങള്‍ എങ്കില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസില്‍ നിന്നുണ്ടാവാറുള്ളതെന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ അത് ആവര്‍ത്തിക്കരുതെന്നും മുഖപ്രസംഗത്തില്‍ ഉണ്ട് . എസ്എന്‍ഡിപി യോഗം പ്രാദേശിക ഘടകം വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടിയില്‍ മന്ത്രിമാര്‍ പങ്കെടുക്കരുതെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾https://dailynewslive.in/ ഫെമ കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസില്‍ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂര്‍ത്തിയായി. ഇതിന് തുടര്‍ച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
◾https://dailynewslive.in/ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
◾https://dailynewslive.in/ പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടത്. സി പി എം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആര്‍ വി മെട്ട ഭാഗങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ ഫ്ലെക്സ് ബോര്‍ഡുകള്‍ കണ്ടത്. ഇന്നലെ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തിലുള്ള പ്രതിഷേധമാണ് ഫ്ലെക്സ് ബോര്‍ഡിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
◾https://dailynewslive.in/ ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുവെന്നും സ്വയം പുകഴ്ത്തല്‍ നടത്തിക്കോട്ടെ പക്ഷേ ഇവിടുത്തെ സ്ഥിതി എന്താണെന്നും ജി സുധാകരന്‍ ചോദിച്ചു. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണെന്നും സംഘര്‍ഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ലെന്നും പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ലെന്നും ഉത്തരക്കടലാസുകള്‍ വരെ കാണാതെ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കടയ്ക്കല്‍ കോട്ടുക്കല്‍ ദേവീക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളോ, പ്രവര്‍ത്തനങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി കൃത്യമായി പാലിക്കപ്പെടുമെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഗാനമേള സംഘങ്ങളും ശ്രദ്ധിക്കണമെന്നും പ്രശാന്ത് പറഞ്ഞു.
◾https://dailynewslive.in/ സംഭവദിവസം നടന്ന കാര്യങ്ങള്‍ മുഴുവനും ഓര്‍മ്മയില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി. എന്നാല്‍ ഇത്രയും ക്രൂരത കാട്ടിയ മകനെ കാണാന്‍ താല്പര്യമില്ലെന്നും ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ മകന്‍ വായ്പ എടുത്തിരുന്നുവെന്നും 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ബാധ്യതയുണ്ടെന്നും അവര് പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് കല്ലേറുണ്ടായത്. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.
◾https://dailynewslive.in/ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കി. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നത്. അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമാ സുല്‍ത്താന തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നടന്‍ ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
◾https://dailynewslive.in/ വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ച മലപ്പുറത്തെ അസ്മയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സിറാജുദ്ദിന്റെ യൂട്യൂബ് ചാനലിനെതിരെ വിമര്‍ശനം. മടവൂര്‍ കാഫിലയെന്ന യൂട്യൂബ് പേജില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ചാനല്‍ നിര്‍ത്താന്‍ മുതിര്‍ന്ന മതപണ്ഡിതര്‍ ഉപദേശിച്ചിട്ടും സിറാജുദ്ദിന്‍ അത് അവഗണിച്ചുവെന്നും ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം ആശാ വര്‍ക്കര്‍മാരോടുപോലും മറച്ചുവച്ച സിറാജുദ്ദിന്‍ ഭാര്യ അസ്മയെ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിച്ച വ്യക്തിയായിരുന്നുവെന്നും ആരോപണമുണ്ട്.
◾https://dailynewslive.in/ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് തൃശൂര്‍ മുണ്ടൂര്‍ പഴമുക്കില്‍ വീടുകളില്‍ വന്‍ നാശനഷ്ടം. ഇലക്ട്രിക്കല്‍ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ഇടിമിന്നലില്‍ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തുകയായിരുന്നു. ഇടിമിന്നലില്‍ ആര്‍ക്കും ആളപായം ഇല്ലെന്നാണ് വിവരം.
◾https://dailynewslive.in/ കാസര്‍കോട് നാലാംമൈലില്‍ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്‍, ഫവാസ്, റസാഖ്, മുന്‍ഷീദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വാളും കത്തികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചവര്‍ ലഹരിക്ക് അടിമകളാണോ എന്ന് സംശയുമുണ്ടെന്നും പരിക്കേറ്റവര്‍ പറഞ്ഞു.
◾https://dailynewslive.in/ കൊച്ചിയില്‍ പുല്ലേപ്പടിയില്‍ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ പാലക്കാട് മുണ്ടൂരില്‍ ഇന്നലെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ നെഞ്ചിനകത്ത് ആനയുടെ കൊമ്പ് കുത്തി കയറിയിരുന്നുവെന്നും അലന്റെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം അലന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക അഞ്ചുലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം രൂപയും ഉടന്‍ കൈമാറാന്‍ തീരുമാനമായി. കൂടാതെ വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ എഐസിസി സമ്മേളനത്തിന് നാളെ ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാകും. നാളെ നടക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മറ്റന്നാളാകും സമ്മേളനം. രണ്ടായിരത്തി ഇരുപത്തിയഞ്ചിനെ പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ച പാര്‍ട്ടി അടിമുടി നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ക്കാവും രണ്ട് ദിവസത്തെ സെഷനില്‍ രൂപം നല്‍കുക. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
◾https://dailynewslive.in/ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ വിദേശ പര്യടനത്തിന് തുടക്കമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി പോര്‍ച്ചുഗലിലെത്തി. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി പോര്‍ച്ചുഗലില്‍ എത്തുന്നത്. 1998ല്‍ കെ ആര്‍ നാരായണനായിരുന്നു അവസാനമായി പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ച രാഷ്ട്രപതി. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം.
◾https://dailynewslive.in/ വഖഫ് ബില്ലിനെ പിന്തുണച്ചതിന് മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷന്‍ മുഹമ്മദ് അസ്‌കര്‍ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണിപ്പൂരിലെ ലില്ലോങ്ങിലാണ് സംഭവം. കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് അസ്‌കര്‍ അലി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ വീടിന് നേരെ ആക്രമണമുണ്ടായത്.
◾https://dailynewslive.in/ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കാളികളായവര്‍ക്ക് നോട്ടീസ്. യുപി മുസാഫര്‍ നഗറില്‍ 300 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി മജിസ്ട്രേറ്റ് ആണ് നോട്ടീസ് നല്‍കിയത്. പള്ളിയിലെ പ്രാര്‍ത്ഥനാ സമയത്ത് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധത്തിന് എത്തിയവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചവര്‍ ഈമാസം 16ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
◾https://dailynewslive.in/ ട്രംപിന്റെ നയങ്ങളില്‍ ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. കനത്ത തീരുവ ഒഴിവാക്കിയുള്ള വ്യാപാര ബന്ധത്തിനായി അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാകും ഇതെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശദമാക്കിയത്. ലോകം അതിവേഗത്തില്‍ മാറുമ്പോള്‍ പഴയ വൈകാരികതയില്‍ തൂങ്ങിപ്പിടിച്ച് ഇരിക്കാനാവില്ലെന്നും മാര്‍ക്കറ്റിന് രാജ്യ രൂപം നല്‍കാന്‍ ശ്രമിക്കുന്നത് പരിഹാസ്യപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഗാസയില്‍ രക്ഷാപ്രവര്‍ത്തകരുടെ ആംബുലന്‍സുകള്‍ ആക്രമിച്ച് പതിനഞ്ച് പേരെ കൊന്ന സംഭവത്തില്‍ മുന്‍ നിലപാട് തിരുത്തി ഇസ്രയേല്‍. ആദ്യ റിപ്പോര്‍ട്ട് നല്‍കിയയാള്‍ക്ക് തെറ്റ് പറ്റിയെന്നാണ് ഇസ്രയേല്‍ വിശദീകരണം. വാഹനവ്യൂഹം ഹെഡ്ലൈറ്റുകളോ ബീക്കണോ തെളിയിക്കാതെയാണ് സഞ്ചരിച്ചതെന്ന വാദം ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊളിഞ്ഞതോടെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നിലപാട് മാറ്റം.കഴിഞ്ഞ മാസമാണ് ഗാസയുടെ തെക്കന്‍ മേഖലയിലെ റാഫയില്‍ പലസ്തീന്‍ വാഹന വ്യൂഹം ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. 15ഓളം ആരോഗ്യ പ്രവര്‍ത്തകരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവു തുടരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഏപ്രില്‍ മൂന്നിന് പവന് 68,480 രൂപയെന്ന റെക്കോഡ് തൊട്ട ശേഷം തുടര്‍ച്ചയായി കേരളത്തില്‍ വില ഇടിവിലാണ്. നാല് ദിവസത്തിനിടെ പവന്‍ വിലയില്‍ 2,200 രൂപയുടെ കുറവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണ വിലയും ഇടിവിലാണ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,795 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 102 രൂപയില്‍ തുടരുന്നു. രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 2,977 രൂപ വരെ താഴ്ന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. അതേസമയം, ഇന്ന് വില ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 3,029 ഡോളറിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുടെ പകരച്ചുങ്കം ആഗോള വിപണിയില്‍ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
◾https://dailynewslive.in/ പെര്‍ഫ്യൂം ടെക്‌നോളജിയുമായി ഇന്‍ഫിനിക്‌സ് നോട്ട് 50എസ് ഫൈവ് ജി പ്ലസ് മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു. ‘ഫോണ്‍ എനര്‍ജൈസിങ് സെന്റ്-ടെക്’ എന്ന് വിളിക്കുന്ന ഒരു ഫീച്ചറാണ് ഫോണില്‍ ക്രമീകരിക്കുന്നത്. ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് ഫോണില്‍ നിന്ന് ഇത് സുഗന്ധം പുറപ്പെടുവിക്കും. ഫോണിന്റെ വീഗന്‍ ലെതര്‍ ബാക്ക് പാനലില്‍ ഒരുക്കിയിരിക്കുന്ന മൈക്രോ എന്‍ക്യാപ്‌സുലേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സുഗന്ധം വരുന്നത്. മാരി ഡ്രിഫ്റ്റ് ബ്ലൂ വേരിയന്റിലാണ് ഈ ഫീച്ചര്‍ പ്രധാനമായി ഉണ്ടാവുക. ഫോണ്‍ ഉപയോഗിക്കുന്ന സമയത്താണ് സുഗന്ധം വരിക. റൂബി റെഡ്, ടൈറ്റാനിയം ഗ്രേ എന്നി രണ്ട് കളര്‍ വേരിയന്റുകളിലും ഫോണ്‍ ലഭ്യമാകും. എന്നാല്‍ ഇവയില്‍ സുഗന്ധ സാങ്കേതികവിദ്യ ഉപയോഗിക്കില്ല. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6,67 ഇഞ്ച് എച്ച്ഡി പ്ലസ് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വരിക. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 അള്‍ട്ടിമേറ്റ്, 50എംപി പ്രധാന പിന്‍ കാമറ, 8എംപി മുന്‍ കാമറ, 8ജിബി വരെ റാമും 256ജിബി ഇന്റേണല്‍ സ്റ്റോറേജും അടക്കം നിരവധി ഫീച്ചറുകളുമായി വരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 15ലാണ് പ്രവര്‍ത്തിക്കുക. ഏപ്രില്‍ 18നാണ് ലോഞ്ച്.
◾https://dailynewslive.in/ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ടീസര്‍ പുറത്ത്. ധ്യാന്‍ ശ്രീനിവാസന്റെ വേറിട്ട വേഷപ്പകര്‍ച്ചയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍.ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. മെയ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. സി.ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. കോട്ടയം നസീര്‍, സീമ ജി നായര്‍, റോണി ഡേവിഡ്, അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ലോക്കല്‍ ഡിറ്റക്ടീവ് ആയാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്നത്.
◾https://dailynewslive.in/ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാന്‍ റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ട് ‘തുടരും’ ടീം. മോഹന്‍ലാല്‍-ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25ന് പുറത്തിറങ്ങും. കെഎല്‍ 03 എല്‍ 4455 നമ്പറിലുള്ള കറുപ്പ് അംബാസിഡര്‍ കാറില്‍ ചാരി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് റിലീസ് പ്രഖ്യാപന പോസ്റ്ററിലുള്ളത്. ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രമായി ശോഭനയുമെത്തും. മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്ക് പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും തുടരും സിനിമയ്ക്കുണ്ട്. കെ.ആര്‍ സുനിലിന്റെതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്.
◾https://dailynewslive.in/ സ്‌കോഡ കൈലാഖ് എസ് യു വി സ്വന്തമാക്കി സംവിധായകന്‍ ബ്ലെസി. ടൊര്‍ണാഡോ റെഡ് എന്ന നിറമാണ് കൈലാഖിനായി ബ്ലെസിയും കുടുംബവും തിരഞ്ഞെടുത്തത്. ഇവിഎം സ്‌കോഡയില്‍ നിന്നാണ് സംവിധായകന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. ക്ലാസിക്, സിഗ്നേച്ചര്‍, സിഗ്നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാഖ് പുറത്തിറങ്ങുന്നത്. 7.89 ലക്ഷം, 9.59 ലക്ഷം, 11.40 ലക്ഷം, 13.35 ലക്ഷം എന്നിങ്ങനെയാണ് മാനുവല്‍ പതിപ്പിന് യഥാക്രമം വില വരുന്നത്. മൂന്ന് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഓട്ടമാറ്റിക്കിനു എക്സ് ഷോറൂം വില 10.59 ലക്ഷം, 12.40 ലക്ഷം, 14.40 ലക്ഷം എന്നിങ്ങനെയാണ്. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖിനു കരുത്തേകുന്നത്. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി.
◾https://dailynewslive.in/ വെള്ളപ്പട്ടാളത്തിന്റെ ദയാരഹിതമായ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട ബീകുഞ്ഞി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കു സഞ്ചരിക്കുന്ന നോവല്‍. ചരിത്രവും ഭാവനയും ഇടതൂര്‍ന്നുനില്‍ക്കുന്ന ആഖ്യാനം. ‘ആമീന്‍’. എം മിഹറാജ്. മാതൃഭൂമി. വില 289 രൂപ.
◾https://dailynewslive.in/ പ്രായം കൂടുമ്പോള്‍ ആരോഗ്യക്കാര്യത്തിലും അല്‍പം ശ്രദ്ധവേണം. ചില ഭക്ഷണങ്ങള്‍ ശരീരവീക്കം വര്‍ധിപ്പിക്കാനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് പൊണ്ണത്തടി, ജീവിതശൈലി രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. 40-ാം വയസിലും മെലിഞ്ഞും ആരോഗ്യത്തോടെയും ഇരിക്കാന്‍ ഡയറ്റില്‍ നിന്നും ചില ഭക്ഷണങ്ങള്‍ നീക്കം ചെയ്യാം. റോള്‍ഡ് ഓട്സ്, നട്സ്, ഡ്രൈ ഫ്രൂട്സ് തുടങ്ങിയ ചേര്‍ന്നതാണ് ഗ്രാനോള. ആരോഗ്യപ്രദമെന്ന തോന്നുമെങ്കിലും 40 കഴിഞ്ഞവര്‍ക്ക് അത്ര നല്ലതല്ല. അവയില്‍ കലോറി വളരെ കൂടുതലാണ്. കൂടാതെ ആഡഡ് ഷുഗര്‍ വലിയ അളവില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വറുത്ത ഭക്ഷണങ്ങളില്‍ കലോറി പൊതുവെ കൂടുതലായിരിക്കും. കൂടാതെ റെസ്റ്റോറന്റുകളില്‍ അല്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങുന്ന വറുത്ത ഭക്ഷണങ്ങളില്‍ റാന്‍സിഡ് ഓക്സിഡൈസ്ഡ് ഓയില്‍ ഉപയോഗിക്കാറുണ്ട്. ഇത് വീക്കം വര്‍ധിപ്പിക്കുകയും ശരീരത്തില്‍ വിഷാംശം ഉണ്ടാക്കുകയും ചെയ്യും. കൂടാതെ പിസിഒഎസ് ഉള്ളവരില്‍ ലിപിഡ് പ്രൊഫൈലിലും കരളിന്റെ ആരോഗ്യത്തിലും പ്രതികൂല സ്വാധീനം ചെലുത്തും. സോഡ പോലുള്ള പാനീയങ്ങളില്‍ ധാരാളം പഞ്ചസാരയും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും അധികമാണ്. ഇത്തരം പാനീയങ്ങള്‍ 40 കഴിയുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മദ്യം അല്ലെങ്കില്‍ കോക്ടെയില്‍ ശൂന്യമായ കലോറികള്‍ കൊണ്ട് നിറഞ്ഞതാണ്. എന്നാല്‍ അത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല. ഇത് ശരീര വീക്കം വര്‍ധിപ്പിക്കും. ജങ്ക് ഫുഡിന്റെ ഏറ്റവും പ്രധാന ഭാഗമാണ് സോസുകള്‍. എന്നാല്‍ സോസുകളില്‍ ഭൂരിഭാഗവും എണ്ണയും ധാരാളം ഉപ്പും പഞ്ചസാരയും ചേര്‍ന്നതാണ്. ഇതില്‍ കലോറി കൂടുതലായതു കൊണ്ട് തന്നെ ശരീരഭാരം വര്‍ധിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.82, പൗണ്ട് – 110.46, യൂറോ – 94.21, സ്വിസ് ഫ്രാങ്ക് – 100.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.51, ബഹറിന്‍ ദിനാര്‍ – 227.72, കുവൈത്ത് ദിനാര്‍ -278.90, ഒമാനി റിയാല്‍ – 222.94, സൗദി റിയാല്‍ – 22.87, യു.എ.ഇ ദിര്‍ഹം – 23.35, ഖത്തര്‍ റിയാല്‍ – 23.40, കനേഡിയന്‍ ഡോളര്‍ – 60.21.