സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവു തുടരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഏപ്രില്‍ മൂന്നിന് പവന് 68,480 രൂപയെന്ന റെക്കോഡ് തൊട്ട ശേഷം തുടര്‍ച്ചയായി കേരളത്തില്‍ വില ഇടിവിലാണ്. നാല് ദിവസത്തിനിടെ പവന് വിലയില്‍ 2,200 രൂപയുടെ കുറവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണ വിലയും ഇടിവിലാണ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,795 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 102 രൂപയില്‍ തുടരുന്നു. രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 2,977 രൂപ വരെ താഴ്ന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. അതേസമയം, ഇന്ന് വില ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 3,029 ഡോളറിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുടെ പകരച്ചുങ്കം ആഗോള വിപണിയില്‍ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു
