പെര്‍ഫ്യൂം ടെക്നോളജിയുമായി ഇന്‍ഫിനിക്സ് നോട്ട് 50എസ് ഫൈവ് ജി പ്ലസ് മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നു. ‘ഫോണ്‍ എനര്‍ജൈസിങ് സെന്റ്-ടെക്’ എന്ന് വിളിക്കുന്ന ഒരു ഫീച്ചറാണ് ഫോണില്‍ ക്രമീകരിക്കുന്നത്. ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് ഫോണില്‍ നിന്ന് ഇത് സുഗന്ധം പുറപ്പെടുവിക്കും. ഫോണിന്റെ വീഗന്‍ ലെതര്‍ ബാക്ക് പാനലില്‍ ഒരുക്കിയിരിക്കുന്ന മൈക്രോ എന്ക്യാപ്സുലേഷന് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സുഗന്ധം വരുന്നത്. മാരി ഡ്രിഫ്റ്റ് ബ്ലൂ വേരിയന്റിലാണ് ഈ ഫീച്ചര്‍ പ്രധാനമായി ഉണ്ടാവുക. ഫോണ്‍ ഉപയോഗിക്കുന്ന സമയത്താണ് സുഗന്ധം വരിക. റൂബി റെഡ്, ടൈറ്റാനിയം ഗ്രേ എന്നി രണ്ട് കളര്‍ വേരിയന്റുകളിലും ഫോണ്‍ ലഭ്യമാകും. എന്നാല്‍ ഇവയില്‍ സുഗന്ധ സാങ്കേതികവിദ്യ ഉപയോഗിക്കില്ല. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6,67 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീന്‍ ഡിസ്പ്ലേയുമായാണ് ഫോണ്‍ വരിക. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 അള്‍ട്ടിമേറ്റ്, 50എംപി പ്രധാന പിന് കാമറ, 8എംപി മുന്‍ കാമറ, 8ജിബി വരെ റാമും 256ജിബി ഇന്റേണല്‍ സ്റ്റോറേജും അടക്കം നിരവധി ഫീച്ചറുകളുമായി വരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 15ലാണ് പ്രവര്‍ത്തിക്കുക. ഏപ്രില്‍ 18നാണ് ലോഞ്ച്.
സുഗന്ധം പരത്തി ഇന്‍ഫിനിക്സ് പുതിയ മോഡല്‍
