yt cover 29

https://dailynewslive.in/ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മരണപത്രത്തില്‍ വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയാണ്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നും വത്തിക്കാന്‍ പുറത്തുവിട്ട പാപ്പയുടെ മരണപത്രത്തില്‍ പറയുന്നു.

https://dailynewslive.in/ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ വേദനയില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹവുമായുളള കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ കുറിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പക്കൊപ്പമുള്ള ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിവസവും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

*ജപ്പാന്‍ – കൊറിയ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

സമ്പന്നമായ സംസ്‌കാരങ്ങള്‍, അതിശയകരമായ പ്രകൃതിദൃശ്യങ്ങള്‍, അതുല്യമായ ഭക്ഷണവിഭവങ്ങള്‍ എന്നിവ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള 11 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം രേഖപ്പെടുത്തി.

https://dailynewslive.in/ ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തില്‍ വലിയ ദുഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ യാത്രപറയുന്നതെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍. ക്രൈസ്തവ സഭകളുടെ കൈവഴികളിലെ തേജസ്സാര്‍ന്ന നേതൃമുഖങ്ങളിലൊന്നാണ് മാര്‍പാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നതെന്നും പക്ഷേ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ യഥാര്‍ത്ഥ ക്രിസ്തു ശിഷ്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍. അദ്ദേഹത്തിന്റെ ജീവിതം തന്നെ സന്ദേശമാണ്. ലോകത്ത് യുദ്ധ ധ്വനി മുഴങ്ങിയപ്പോള്‍ അതിര്‍ത്തികള്‍ തുറന്നിടൂവെന്ന് ആഹ്വാനം ചെയ്ത മാര്‍പ്പാപ്പ മാനവ സ്നേഹത്തിന്റെ വലിയ സന്ദേശം നല്‍കി. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി നില കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും താമരശ്ശേരി ബിഷപ്പ് അനുസ്മരിച്ചു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പാപ്പ ലാളിത്യത്തിന്റെയും കാരുണ്യത്തിന്റെയും വലിയ ഇടയനെന്ന് മലങ്കര മര്‍ത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ദേഹവിയോഗം ക്രൈസ്തവ ലോകത്തിന് തീരാനഷ്ടമാണെന്നും ലോകം മുഴുവന്‍ അറിയപ്പെട്ടതും ആദരിച്ചതുമായ ഒരു ആത്മീയ ഇടയാനായിരുന്നു അദ്ദേഹമെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.

https://dailynewslive.in/ സമാധാനത്തിന്റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശന്‍ അനുസ്മരിച്ചു.

https://dailynewslive.in/ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഇനിയില്ലെന്നും ഇത് മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമാണെന്നും രാജീവ് ചന്ദ്രശേഖര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

https://dailynewslive.in/ ലോകത്തിന് കുലീനനായ ഒരു ആത്മാവിനെയാണ് നഷ്ടപ്പെട്ടതെന്ന് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചത്.

https://dailynewslive.in/ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും മനോഹരമായ മാതൃക നല്‍കികൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കടന്നുപോവുന്നതെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്നുവെന്നും അദ്ദേഹത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

https://dailynewslive.in/ കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുര്‍വേദ ചികിത്സ നല്‍കി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ പ്രമുഖരുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നല്‍കി നടി വിന്‍സി അലോഷ്യസ്. നടനെതിരെ നിയമ നടപടിക്ക് ഇല്ലെന്ന നിലപാട് വിന്‍സി ആവര്‍ത്തിച്ചു. മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാകില്ലെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അതൃപ്തിയുണ്ടെന്നും താനും ഷൈനും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നല്‍കിയെന്നും വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ടെന്നും വിന്‍സി മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള സിനിമ നടന്മാരെ അറിയാമെങ്കിലും ലഹരി ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. അതേസമയം പ്രതികളുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നും വിശദമായി ചോദ്യം ചെയ്യലിന് ശേഷമേ സിനിമ നടന്‍മാരെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് അശോക് കുമാര്‍ പറഞ്ഞു.

https://dailynewslive.in/ വന്‍കിട കമ്പനികള്‍ ജി എസ് ടിക്ക് പുറമെ വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്‌സും അടയ്‌ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു .

https://dailynewslive.in/ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കായി 220 ഏക്കര്‍ ഭൂമി കൂടി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് സംസ്ഥാന ഓഹരിയായി കൈമാറി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരം അനുമതി ലഭിച്ചതോടെയാണ് ബോര്‍ഡ് സ്ഥലം കൈമാറിയതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

https://dailynewslive.in/ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം.

https://dailynewslive.in/ മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഡിവിഷന്‍ ബെഞ്ചിന്റെ നടപടികള്‍ നീണ്ടുപോയതിനാല്‍ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കുകയാണ് ചെയ്തത്.

https://dailynewslive.in/ നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഓഗസ്റ്റ് 30ന് വള്ളം കളി നടത്താനുള്ള അനുമതിക്കായി നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി സര്‍ക്കാരിന് കത്ത് നല്‍കി. ഓഗസ്റ്റ് 30 ന് നെഹ്‌റു ട്രോഫി വള്ളംകളി നടത്താന്‍ ആന്‍ ടി ബി ആര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായിട്ടുണ്ട്.

https://dailynewslive.in/ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിനായി വീണ്ടും കോടികള്‍ അനുവദിച്ചു. ഓരോ വകുപ്പിനും പതിനാല് ജില്ലകളിലും ഒരു കോടിയോളം രൂപ കൂടുതല്‍ ചെലവഴിക്കാം. ആഘോഷത്തിന്റെ പേരില്‍ നൂറ് കോടിയാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്നും ജനങ്ങളുടെ കണ്ണീരിന് മുകളിലാണ് ആഘോഷമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത് ആഡംബരമല്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

https://dailynewslive.in/ വയനാട് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. ഭൂമി ഏറ്റെടുത്തതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും എല്‍സ്റ്റണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ കേരളത്തിലെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ 2017 മുതല്‍ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങള്‍ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷന്‍ മേഖലയില്‍ ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളമെന്നും രജിസ്ട്രേഷന്‍ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ ബെംഗളൂരുവില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം നടന്നതായി പരാതി. വിങ് കമാന്‍ഡര്‍ ആദിത്യ ബോസും ഭാര്യ സ്‌ക്വാഡ്രണ്‍ ലീഡര്‍ മധുമിതയുമാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണ് ആക്രമിക്കപ്പെട്ടതെന്ന് ആദിത്യ ബോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലൈവ് വീഡിയോയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും.തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

https://dailynewslive.in/ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 3 വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂര്‍ വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്.

https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയില്‍ എട്ടു മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും ഒടുവില്‍ ജാമ്യം അനുവദിച്ചു കോടതി. വടകര തച്ചംപൊയില്‍ ഇരട്ടകുളങ്ങര സ്വദേശി റെജീന, പരപ്പന്‍ പൊയില്‍ സ്വദേശി തെക്കെപുരയില്‍ സനീഷ് കുമാറിനുമാണ് ജാമ്യം നല്‍കിയത്. 2024 ആഗസ്റ്റ് 28 നാണ് 58.53 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേരേയും താമരശ്ശേരി പോലീസ് പിടികൂടിയത്.

https://dailynewslive.in/ കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം നടന്നത്. കാര്‍ ഓടിച്ച ടെനി ജോപ്പന്‍ പൊലീസ് കസ്റ്റഡിയിലാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണ്‍ സ്റ്റാഫ് അംഗമായിരുന്നു ടെനി ജോപ്പന്‍.

https://dailynewslive.in/ എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വൈക്കം മറവന്‍തുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടില്‍ പരേതരായ ജോയി – ശാന്തമ്മ ദമ്പതികളുടെ മകന്‍ ജിജോ തോമസ് (38) ആണ് മരിച്ചത്.

https://dailynewslive.in/ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള ആശംസയും മോദി ചര്‍ച്ചയില്‍ കൈമാറി. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപ് എത്തുമെന്നാണ് കരുതുന്നത്.

https://dailynewslive.in/ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. വിജയപുര – റായ്ച്ചൂര്‍ പാസഞ്ചര്‍ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ആരോഹി അജിത് കാംഗ്രെ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

https://dailynewslive.in/ ചെക്ക് കേസില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി പ്രതി. ദ്വാരക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിവാംഗി മംഗ്ലയെയാണ് പ്രതിയും അഭിഭാഷകനും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്. ദേശീയ വനിതാ കമ്മീഷന് ജഡ്ജി പരാതി നല്‍കി. അഭിഭാഷകന് ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ക്രിസ്ത്യന്‍ സഭകളുമായി കൂടുതലടുക്കാന്‍ സജീവ ശ്രമങ്ങളുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി ഏപ്രില്‍ 25ന് കൂടിക്കാഴ്ച നടത്തും. വഖഫ് ഭേദഗതി നിയമത്തിന്റെയും രാജ്യത്ത് പലയിടത്തും ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിന്റെയും പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

https://dailynewslive.in/ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന ഗോകുലം കേരള പുറത്ത്. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തില്‍ കരുത്തരായ എഫ്‌സി ഗോവയോട് തോറ്റാണ് ടീം പുറത്തായത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ജയത്തോടെ ഗോവ സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറിലെത്തി.

https://dailynewslive.in/ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 39 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്് 55 പന്തില്‍ 90 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും 52 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും പുറത്താകാതെ 41 റണ്‍സെടുത്ത ജോസ് ബട്ലറുടേയും മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

https://dailynewslive.in/ റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് അര ശതമാനം കുറച്ചതിനു പിന്നാലെ വായ്പാ നിരക്കും നിക്ഷേപ നിരക്കും കുറച്ച് പ്രമുഖ ബാങ്കുകള്‍. വായ്പനിരക്ക് കുറഞ്ഞത് ഭവനവായ്പ എടുത്തവര്‍ക്കുള്‍പ്പെടെ ഗുണം ചെയ്യും. എസ്.ബി.ഐ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഇനി മുതല്‍ 20 ബേസിസ് പോയന്റുകളായിരിക്കും. ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള എഫ്.ഡികള്‍ക്ക് 7.2 ശതമാനവും രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ളവക്ക് ഇപ്പോള്‍ 7.4ശതമാനവും പലിശ ലഭിക്കും. 50 ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 2.75 ശതമാനവും 50 ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവുമാണ് പുതിയ നിക്ഷേപ നിരക്കെന്ന് എച്ച്.ഡി.എഫ്.സി ബാങ്കും അറിയിച്ചു. മൂന്നു കോടി രൂപയില്‍ താഴെയുള്ള എഫ്.ഡി നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്ക് കുറച്ചു. 91 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.25 ശതമാനവും 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75ശതമാനവുമാണ് പുതിയ നിരക്ക്. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനവും ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പലിശ ലഭിക്കും. എസ്.ബി.ഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ ബാങ്കുകള്‍ വായ്പാ നിരക്കുകളില്‍ ഇളവ് വരുത്തി. എസ്.ബി.ഐ 25 ബേസിസ് പോയന്റ് കുറച്ച് 8.25 ശതമാനമായി പ്രഖ്യാപിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര നിരക്കുകള്‍ 8.65 ശതമാനമായി കുറക്കുമെന്ന് അറിയിച്ചു.

https://dailynewslive.in/ തീയേറ്ററിനുള്ളിലെ നിലക്കാത്ത പൊട്ടിച്ചിരികള്‍ സമ്മാനിക്കുന്ന ‘മരണമാസി’ലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ബ്യൂട്ടിഫുള്‍ ലോകം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ജെ.കെ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മരണമാസ്. ഡാര്‍ക്ക് കോമഡി ജോണറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകനായി എത്തിയത് ബേസില്‍ ജോസഫാണ്. സിജുവും ശിവപ്രസാദും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തില്‍ ബേസില്‍ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരും തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ് നിര്‍മ്മിച്ചത്.

https://dailynewslive.in/ എക്സ് ആന്‍ഡ് എക്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി കെ ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘ഹിമുക്രി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലിസായി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കതീതമായി മാനവികത, സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഹിമുക്രി ഏപ്രില്‍ 25ന് പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖം അരുണ്‍ ദയാനന്ദ് നായകനാവുന്ന ഈ ചിത്രത്തില്‍ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് നായികമാര്‍. ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, നന്ദു ജയ്, രാജ്‌മോഹന്‍, ഡിക്സണ്‍, രാജഗോപാലന്‍, എലിക്കുളം ജയകുമാര്‍, ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരന്‍ അത്തിമറ്റം, കെ പി പീറ്റര്‍, തജ്ജുദ്ദീന്‍, വിവേക്, ജേക്കബ്ബ്, ജെറിക്സണ്‍, ഇച്ചു ബോര്‍ഖാന്‍, അംബിക മോഹന്‍, ശൈലജ ശ്രീധരന്‍നായര്‍, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവരും അഭിനയിക്കുന്നു.

https://dailynewslive.in/ മുംബൈ-പുണെ എക്സ്പ്രസ് വേയില്‍ പരീക്ഷണയോട്ടം നടത്തി ടെസ്ലയുടെ വാഹനങ്ങള്‍. ടെസ്ലയുടെ മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങളായിരിക്കും ആദ്യം ഇന്ത്യയിലെത്തുക എന്നായിരുന്നു സൂചന. ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത് മോഡല്‍ വൈയുടേതാണ്. ടെസ്ലയുടെ വാഹന നിരയിലെ ഇലക്ട്രിക് കോംപാക്ട് എസ് യു വി യാണ് മോഡല്‍ വൈ. ബെംഗളൂരുവില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള വാഹനത്തിന്റെ പുറംഭാഗം മുഴുവന്‍ മൂടിപൊതിഞ്ഞ രീതിയിലാണ് നിരത്തിലിറങ്ങിയത്. മറ്റു രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ഡിസൈനില്‍ തന്നെയായിരിക്കും ഇന്ത്യയിലും ഈ വാഹനമെത്തുക എന്നാണ് സൂചന. ഫീച്ചറുകള്‍ നിറച്ച ഇന്റീരിയറും പ്രതീക്ഷിക്കാം. ലോങ്ങ് റേഞ്ച് നല്‍കുന്ന ബാറ്ററിയും അതിനൊപ്പം തന്നെ ഓള്‍ വീല്‍ ഡ്രൈവുമായിരിക്കും. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 526 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കളുടെ അവകാശ വാദം. പരമാവധി വേഗം 200 കിലോമീറ്ററാണ്. 4.6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും.

https://dailynewslive.in/ മനോഹരപാപങ്ങള്‍ പതിയിരിക്കുന്ന പട്ടണമെന്ന പ്രലോഭനത്തില്‍ ട്രെയിനിറങ്ങുന്ന പുസ്തകപ്പുഴുവും സ്വപ്നാടകനുമായ പതിനാറുകാരനെ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് അപ്പാടെ അഴിച്ചുപണിയുന്ന മൈസൂരു. ശ്രീരംഗപട്ടണവും ടിപ്പുവിന്റെ കോട്ടയും ചാമുണ്ഡിക്കുന്നും സെന്റ് ഫിലോമിനാസ് പള്ളിയും കാവേരിയും കോളേജ് ഹോസ്റ്റലും കുതിരച്ചാണകം മണക്കുന്ന തെരുവുകളും ഹിന്ദി സിനിമകളും കോഫിഹൗസും ജൂക്‌ബോക്‌സുകളും സുന്ദരികളും പ്രണയവും കാമവും കവിതകളും എല്ലാറ്റിന്മേലും ഒരു കണ്ണു പതിപ്പിച്ച് നിരന്തരം റോന്തുചുറ്റുന്ന ദൈവവും… അറുപതുകളില്‍ ഒരു വിദ്യാര്‍ത്ഥിയായി മൈസുരൂവില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള സക്കറിയയുടെ ഓര്‍മ്മകള്‍. ‘മൈസൂരു മല്ലിഗെ’. മാതൃഭൂമി. വില 92 രൂപ.

https://dailynewslive.in/ നമ്മുടെ വീട്ടുവളപ്പില്‍ ധാരാളം കണ്ടുവരുന്ന അലങ്കാര ചെടിയാണ് ചെമ്പരത്തി. പല രൂപത്തിലും ഭാവത്തിലും ഇവയുണ്ട്. കാണുന്ന പോലെ തന്നെ കളര്‍ഫുള്‍ ആണ് ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളും. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകള്‍ നീക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മരോഗങ്ങള്‍ക്കും ഉരദാരോഗ്യത്തിനും ഇത് ബെസ്റ്റാണ്. ആന്തോസയാനിന്‍ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെ ചെറുക്കാനും സഹായിക്കും. ഇവ ഫ്രീ-റാഡിക്കല്‍ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ ഡി ചര്‍മസംരക്ഷണത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇവ ചര്‍മത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും. കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ മാത്രം പറഞ്ഞുനടന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. എന്നാല്‍ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് പശ്ചാതാപം തോന്നുകയും പരിഹാര മാര്‍ഗം തേടി ഒരു സൂഫി ഗുരുവിനെ സമീപിക്കുകയും ചെയ്തു. സൂഫി ഗുരുവിനോട് അയാള്‍ പറഞ്ഞു: ‘ഗുരോ, ഞാന്‍ ഒരുപാട് ആള്‍ക്കാരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുനടന്നവനാണ്. ഞാന്‍ കാരണം പലരും ദു:ഖിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് വല്ല പരിഹാരക്രിയകളും പറഞ്ഞുതരാന്‍ ദയവുണ്ടാകണം.’ അല്‍പ സമയം കണ്ണടച്ചിരുന്നു ധ്യാനിച്ചതിനുശേഷം ഗുരു പറഞ്ഞു: ‘നീ ഒരു കൊട്ട നിറയെ പക്ഷികളുടെ തൂവലുകള്‍ ശേഖരിക്കണം. അതുമായി നീ ഒഴിഞ്ഞ മരുഭൂമിയിലേക്ക് പോകണം. നിന്റെ കൊട്ടയിലുള്ള മുഴുവന്‍ തൂവലുകളും അവിടെ കളഞ്ഞിട്ട് വരണം.’ വളരെ സന്തോഷവാനായി ഗുരുസന്നിധിയില്‍നിന്ന് അയാള്‍ മടങ്ങി. വളരെ നിസ്സാരമായ ഒരു കാര്യമാണല്ലോ ഗുരു തന്നോട് നിര്‍ദേശിച്ചത് എന്നായിരുന്നു അയാളുടെ ചിന്ത. അയാള്‍ ഒരു കൊട്ട നിറയെ പക്ഷിത്തൂവലുകള്‍ ശേഖരിച്ച് മരുഭൂമിയിലേക്ക് ചെന്നു. തൂവലുകള്‍ മുഴുവന്‍ അവിടെ ഉപേക്ഷിച്ച് കൊട്ടയുമായി ഗുരുവിന്റെ സന്നിധിയില്‍ തിരിച്ചെത്തി. അയാള്‍ പറഞ്ഞു: ‘ഗുരോ, അങ്ങ് പറഞ്ഞതുപോലെ ഞാന്‍ ചെയ്തിട്ടുണ്ട്. ഇനി എനിക്ക് പോകാമല്ലോ?’ അപ്പോള്‍ ഗുരു പറഞ്ഞു: ‘പോകാറായിട്ടില്ല. നീ തൂവലുകള്‍ ഉപേക്ഷിച്ച സ്ഥലത്തേക്ക് കൊട്ടയുമായി തിരിച്ചുപോകണം. അവിടെ എത്തിയിട്ട് നീ ഉപേക്ഷിച്ച എല്ലാ പക്ഷിത്തൂവലുകളും ശേഖരിച്ച് നിന്റെ കൊട്ടയില്‍ നിറക്കണം.’ ഇതുകേട്ട് അയാള്‍ സങ്കടത്തോടെ ആ മരുഭൂമിയിലേക്ക് നടന്നു. ആ തൂവലുകള്‍ ഒന്നും തിരികെ കിട്ടില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ഒരുപാട് തിരഞ്ഞപ്പോള്‍ അവിടവിടെ തങ്ങിനിന്ന ഒന്നോ രണ്ടോ തൂവലുകള്‍ മാത്രം അയാള്‍ക്ക് ലഭിച്ചു. അയാള്‍ സങ്കടത്തോടെ ഗുരുവിന്റെ മുന്നിലേക്ക് തിരിച്ചെത്തി. എന്നിട്ട് പറഞ്ഞു: ‘ഇത്രയേ എനിക്ക് കിട്ടിയുള്ളൂ ഗുരോ’ അപ്പോള്‍ ഗുരു പറഞ്ഞു: ‘നമ്മുടെ നാവില്‍നിന്ന് വരുന്ന വാക്കുകളും ഇതുപോലെയാണ്. ഒരിക്കല്‍ കൈവിട്ടുപോയാല്‍ പിന്നീട് ഒരിക്കലും അവ തിരിച്ചെടുക്കാനാവില്ല.’ നാം ഒരാളെക്കുറിച്ച് അപവാദം പറഞ്ഞു നടന്നാല്‍, കേള്‍ക്കുന്നവര്‍ അതേറ്റെടുക്കുകയും ചെയ്താല്‍ അവര്‍ അത് പ്രചരിപ്പിക്കുകയും ചെയ്യും. നമ്മുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട തൂവലുകള്‍ക്ക് സമാനമായി ആ അപവാദങ്ങള്‍ പറന്നു നടന്നുകൊണ്ടേയിരിക്കും. പിന്നീട് നമുക്ക് കുറ്റബോധം തോന്നുകയും അവ തിരിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍പ്പോലും നമുക്കത് തിരിച്ചെടുക്കാനാവില്ല എന്ന് നമുക്ക് ഓര്‍മ്മിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *