◾https://dailynewslive.in/ എഡിജിപിയും ഇന്റലിജന്‍സ് മേധാവിയുമായ പി.വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ തെറ്റായ മൊഴി നല്‍കിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നല്‍കിയെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴി. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയതിന് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
◾https://dailynewslive.in/ എം.ആര്‍. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിനു മുകളില്‍ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. മുന്‍ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ എം.ആര്‍. അജിത്കുമാര്‍ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അന്‍വര്‍ പറഞ്ഞു.
*നേപ്പാള്‍ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ഹിമാലയത്തിലെ ഉയര്‍ന്ന കൊടുമുടികള്‍ മുതല്‍ സമൃദ്ധമായ താഴ്വരകള്‍, പുരാതന ക്ഷേത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ഫ്രണ്ട്‌ലിയായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ആറ് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7560811888* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാം. കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷുദിന സന്ദേശത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്…
◾https://dailynewslive.in/ ഡോ ബി ആര്‍ അംബേദ്കറിന്റെ 135-ാമത് ജന്മദിനാഘോഷ ചടങ്ങുകള്‍ പാര്‍ലമെന്റ് വളപ്പില്‍ നടന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗദീപ് ധന്ഗര്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. കഴിഞ്ഞ 11 വര്‍ഷക്കാലം എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് അംബേദ്കറുടെ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് പ്രധാനമന്ത്രിയും അംബേദ്കറിന്റെ സംഭാവനകള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് ശക്തി പകരുമെന്ന് രാഹുല്‍ഗാന്ധിയും പറഞ്ഞു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ നിയമ സഭകള്‍ പാസാക്കുന്ന ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുകയെന്നും അര്‍ജുന്‍ റാം മേഘ്വാള്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത് നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണെന്നും എന്‍സിഇആര്‍ടിയുടെ ഈ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സിപിഎം, കോണ്‍ഗ്രസിന്റെ അഴിമതി പഠിച്ച് കോണ്‍ഗ്രസിനെക്കാളും മുന്നോട്ട് പോകുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈ നാട്ടില്‍ എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതിയില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ മറ്റുള്ളവര്‍ വേറെന്ത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സമരപ്പന്തലിനു മുന്നില്‍ വിഷുക്കണിയൊരുക്കി ആശമാര്‍. ഓണറേറിയം വര്‍ദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഇന്നലെ അറുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നിരുന്നു. സമരം കൂടുതല്‍ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.
◾
◾https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാധ്യമങ്ങളെ വിലക്കിയതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയെ സമീപിക്കും. വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണം. ജസ്‌ന സലീം നടപ്പന്തലില്‍ റീല്‍സ് ചിത്രീകരിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
◾https://dailynewslive.in/ പാലക്കാട് തൃത്താല ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ മകളെ കൊണ്ടുവന്ന സംഭവത്തില്‍ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം തൃത്താല സ്റ്റേഷനിലെത്തിയ അച്ഛന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലാവകാശ നിയമ പ്രകാരം കേസെടുക്കുമെന്നാണ് സൂചന.
◾https://dailynewslive.in/ കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ ഒരുക്കിയെന്നും ഈ വര്‍ഷംതന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 10 രൂപക്ക് പ്രഭാതഭക്ഷണം ഒരുക്കുന്ന കൊല്ലം കോര്‍പറേഷന്റെ ‘ഗുഡ്മോണിങ് കൊല്ലം’ പദ്ധതിയുടെ ഉദ്ഘാടനം ചിന്നക്കട ബസ് ബേയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവംബറോടെ കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലാതാവുമെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനുവിന്റെ സംസ്‌കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പില്‍ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കേളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് പി.ജി മനു തൂങ്ങിമരിച്ചത്.
◾https://dailynewslive.in/ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്.
◾https://dailynewslive.in/ ചീഫ് സെക്രട്ടറിക്ക് എതിരെ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിയറിങ്ങിന് റെക്കോര്‍ഡിങ്ങും സ്ട്രീമിങ്ങും ആദ്യം സമ്മതിച്ചിരുന്നുവെന്നും പിന്നീട് തീരുമാനം മാറ്റിയതിന്റ കാരണം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.10.02.2025 ന് നല്‍കിയ കത്തില്‍ ഹിയറിംഗ് റെക്കോര്‍ഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂര്‍ണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിന്‍വലിച്ചു. ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണങ്ങള്‍ ഒന്നും കത്തില്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഇക്കാര്യത്തില്‍ ദളിത് സംഘടനകള്‍ രാഷ്ടീയ മേലാളന്‍മാര്‍ക്ക് മുന്നില്‍ പഞ്ച പുച്ഛമടക്കി നില്‍ക്കുകയാണെന്നും മാത്യൂ കുഴല്‍നാടന്‍ ആരോപിച്ചു.അംബേദ്കര്‍ പോരാടി നേടിയ അവകാശങ്ങളും അധികാരങ്ങളും രാഷ്ട്രീയ പങ്കാളിത്തവും ഇല്ലാതാകുമ്പോഴും കാഴചക്കാരായി ദളിത് സംഘടന നേതാക്കള്‍ നില്‍ക്കുകയാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
◾https://dailynewslive.in/ വീട്ടിലെ പ്രസവത്തെ പിന്തുണച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലില്‍ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് ചോദിച്ച് എപി സുന്നി നേതാവ് വീട്ടിലെ പ്രസവത്തെ ന്യായീകരിച്ചു. കോഴിക്കോട് പെരുമണ്ണയില്‍ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തുറാബ് തങ്ങള്‍ പറഞ്ഞു.
◾https://dailynewslive.in/ ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം രാവിലെ 6.30 ന് കൊടിമരചുവട്ടില്‍ ദേവസ്വം – സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു.
◾https://dailynewslive.in/ മുന്‍ ഗവ സീനിയര്‍ പ്ലീഡര്‍ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍. മനു കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകനായ ആളൂര്‍ പറഞ്ഞു. പീഡനക്കേസില്‍ യുവതിയുടെ വീട്ടില്‍ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പിജി മനു മാനസികമായി തകര്‍ന്നതെന്ന് ആളൂര്‍ പ്രതികരിച്ചു.
◾https://dailynewslive.in/ മറ്റുള്ളവര്‍ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സിഇഒമുഹമ്മദ് ഷുഹൈബ്. തന്റെ കാര്‍ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാല്‍ തന്നെയും പ്രതി ചേര്‍ക്കുമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തന്നെ പ്രതി ചേര്‍ത്തതും അങ്ങനെ കണ്ടാല്‍ മതിയെന്നും വീഡിയോയിലുണ്ട് .ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ജാമ്യം കിട്ടിയതിനു പിറകെയാണ് പുതിയ വീഡിയോ ചെയ്തിട്ടുള്ളത്.
◾https://dailynewslive.in/ പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവിനെ അയല്‍വാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
◾https://dailynewslive.in/ കാസര്‍കോട് മഞ്ചേശ്വരത്ത് ഓട്ടോഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി എന്ന 25 വയസുകാരനാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലാത്. മംഗളൂരുവിലെ ഒരു സ്‌കൂള്‍ ബസ് ഡ്രൈവറാണ് ഇയാള്‍. മംഗളൂരു മുല്‍ക്കി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫിനെ വ്യക്തി വൈരാഗ്യം മൂലം കൊന്ന് കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നലേയും തീര്‍പ്പുണ്ടായില്ല. പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്.
◾https://dailynewslive.in/ കോണ്‍ഗ്രസിന്റെ ഭരണകാലം മറന്നുപോകരുതെന്ന് ജനങ്ങളെ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ യമുനാനഗറില്‍ വൈദ്യുതി നിലയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിക്ക് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ന് മുമ്പ് രാജ്യത്ത് വൈദ്യുതി മുടങ്ങുന്നത് ഒരു സാധാരണ സംഭവമായിരുന്നു. കോണ്‍ഗ്രസ് ആയിരുന്നു ഇന്നും ഇന്ത്യ ഭരിക്കുന്നതെങ്കില്‍ വൈദ്യുതി മുടങ്ങുന്നത് ഒരു സാധാരണ സംഭവമായി തുടരുന്നുണ്ടാവും എന്നും പ്രധാനമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോള്‍ പിന്തുണയ്ക്കാത്തവരാണ് ബിജെപിയെന്നും അന്നും ഇന്നും ഇവര്‍ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാബാസാഹിബിനോട് കോണ്‍ഗ്രസ് ചെയ്തത് മറക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നും ഖാര്‍ഗെ.
◾https://dailynewslive.in/ ഇന്ത്യയിലെ ഏറ്റവും മോശം സര്‍ക്കാര്‍ സ്‌കൂളുകള്‍ തമിഴ്നാട്ടിലാണെന്നും ഉത്തര്‍പ്രദേശിനേക്കാളും ബിഹാറിനെക്കാളും മോശമാണ് അവസ്ഥയെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനം നടക്കുന്നത് തമിഴ്നാട്ടിലാണെന്നും ദളിതര്‍ക്കുള്ള പദ്ധതിയിലെ പണം വകമാറ്റി ചിലവഴിക്കുന്നുവെന്നും ആരോപിച്ചു. രാജ്ഭവനിലെ ഭാരതിയാര്‍ മണ്ഡപത്തില്‍ അംബേദ്കര്‍ ജന്മവാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്‌റുവിന് അംബേദ്കറോട് വെറുപ്പായിരുന്നു എന്നും അംബേദ്കരുടെ പ്രതിഭയെ നെഹ്‌റു ഭയന്നുവെന്നും അംബേദ്കറെ നെഹ്‌റു ലോക്സഭയില്‍ പ്രവേശിപ്പിച്ചില്ലെന്നും ഭാരത രത്സ നല്‍കാതെ അംബേദ്കറെ അപമാനിച്ചെന്നും ആര്‍ എന്‍ രവി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വഖഫ് നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയിലേക്ക്. അസം,രാജസ്ഥാന്‍,മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി. നിയമം റദ്ദാക്കരുതെന്നാണ് ഈ സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക.
◾https://dailynewslive.in/ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി അറസ്റ്റില്‍. ബെല്‍ജിയത്തില്‍ നിന്നാണ് മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അറസ്റ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും 11,653 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മെഹുല്‍ ചോക്‌സിക്കെതിരെ ഇഡിയും സിബിഐയും നേരത്തെ കേസെടുത്തിരുന്നു.
◾https://dailynewslive.in/ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. തഹാവൂര്‍ റാണയ്ക്കും ഹെഡ്‌ലിക്കും ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇയാളാണ് സഹായം നല്‍കിയത് എന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഇയാള്‍ക്കൊപ്പം തഹാവൂര്‍ റാണയെയും കൊച്ചിയില്‍ എത്തിച്ച് തെളിവ് ശേഖരിക്കാന്‍ എന്‍ഐഎ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈയിലെ വോര്‍ലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി. സല്‍മാന്റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും സല്‍മാനെ കൊല്ലുമെന്നുമാണ് ഭീഷണി സന്ദേശം. മുംബൈ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
◾https://dailynewslive.in/ ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ നിന്ന് ഹിന്ദി നീക്കി. സൈന്‍ ബോര്‍ഡുകളില്‍ ഇംഗ്ലീഷും കന്നഡയും മാത്രമാക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതാണെന്നും എന്നാല്‍ വിമാനത്താവളം യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയല്ലേയെന്നും ഭാഷാ പ്രശ്‌നമുള്ളവര്‍ക്ക് യാത്രകളില്‍ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പലരും പ്രതികരിക്കുന്നത്. ബെംഗലൂരു സന്ദര്‍ശിക്കുന്നത് ഇംഗ്ലീഷും കന്നഡയും മാത്രം അറിയുന്നവരാണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
◾https://dailynewslive.in/ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂറുവരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തകള്‍ അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ദില്ലിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനം റാണയുടെ അറസ്റ്റിനെ തുടര്‍ന്ന് വലിയ സുരക്ഷാ വലയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ദില്ലി അംബേദ്കര്‍ സര്‍വകലാശാലയില്‍ അംബേദ്കര്‍ ജയന്തി ദിനാഘോഷത്തിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ അംബേദ്കറിന്റെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയാണ് പ്രതിഷേധം നടന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
◾https://dailynewslive.in/ നൊബേല്‍ സമ്മാനം ലഭിച്ച എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ (89) അന്തരിച്ചു. പെറുവിയന്‍ തലസ്ഥാനമായ ലിമയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 2010 ലാണ് മരിയോ വര്‍ഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.
◾https://dailynewslive.in/ ഏപ്രില്‍ 23 മുതല്‍ മക്കയിലേക്ക് പ്രവേശനാനുമതി പെര്‍മിറ്റ് നേടിയവര്‍ക്ക് മാത്രമായിരിക്കുെമന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഹറമിലെത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
◾https://dailynewslive.in/ റഷ്യ യുക്രൈനില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ വെച്ച് മാരകമായ ആക്രമണമായിരുന്നുയിത്.
◾https://dailynewslive.in/ യുഎസ് – മെക്സിക്കോ അതിര്‍ത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാന്‍ യുഎസ് നീക്കം. മെക്സിക്കോ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയാണ് ലക്ഷ്യമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 5 വിക്കറ്റിന്റെ വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലക്നൗ 63 റണ്‍സെടുത്ത റിഷഭ് പന്തിന്റെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 43 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍ എങ്കിലും 11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.
◾https://dailynewslive.in/ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്ഥിര നിക്ഷേപ നിരക്കുകള്‍ കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള തിരഞ്ഞെടുത്ത നിക്ഷേപങ്ങള്‍ക്കാണ് പലിശ നിരക്ക് കുറച്ചത്. 10 ബേസിസ് പോയിന്റ് വരെ കുറവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. ഒരാഴ്ച മുതല്‍ 10 വര്‍ഷം വരെ കാലാവധി വരുന്ന നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 3.50% മുതല്‍ 6.9% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക്, 4% മുതല്‍ 7.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലാവധിയുള്ള എഫ്ഡികളുടെ പലിശ 6.80% ല്‍ നിന്ന് 6.70% ആയി കുറച്ചിട്ടുണ്ട്, അതേസമയം 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള എഫ്ഡി പലിശ 7 ശതമാനത്തില്‍ നിന്നും 6.90% ആയി കുറച്ചു. ഇനി മുതിര്‍ന്ന പൗരന്മാരുടെ കാര്യം എടുക്കുകയാണെങ്കില്‍, 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.30% ല്‍ നിന്ന് 7.20% ആയി കുറച്ചിട്ടുണ്ട്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 7.50% ല്‍ നിന്ന് 7.40% ആയി കുറച്ചു.
◾https://dailynewslive.in/ പ്രശസ്ത സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ അടുത്ത ചിത്രത്തില്‍ നടന്‍ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ‘ദായ്റ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കേള്‍ക്കുന്ന നിമിഷം മുതല്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില കഥകളുണ്ട്, ദായ്റ തനിക്ക് അങ്ങനെ ഒന്നാണ് എന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. മേഘ്‌ന ഗുല്‍സാര്‍, കരീന കപൂര്‍ ഖാന്‍, ടീം ജംഗ്ലി പിക്‌ചേഴ്‌സ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരീന കപൂര്‍, സംവിധായിക മേഘ്‌ന എന്നിവര്‍ക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച സാം ബഹദൂര്‍ ആണ് മേഘ്‌നയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
◾https://dailynewslive.in/ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രത്തിനായി മാര്‍ഷ്യല്‍ ആര്‍ട്സ് അഭ്യസിച്ച് കല്യാണി പ്രിയദര്‍ശന്‍. കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിങ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അരുണ്‍ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നസ്ലിനാണ് നായകന്‍. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടിട്ടില്ല. നേരത്തെ ജോഷി സംവിധാനം ചെയ്ത്, 2023ല്‍ പുറത്തിറങ്ങിയ ‘ആന്റണി’ എന്ന ചിത്രത്തില്‍ ട്രെയിന്‍ഡ് മാര്‍ഷ്യല്‍ ആട്‌സ് വിദ്യാര്‍ഥിയായി കല്യാണി എത്തിയിരുന്നു. പെര്‍ഫക്ഷന്‍ കൊണ്ട് അതിലും കല്യാണി അദ്ഭുതപ്പെടുത്തിയിരുന്നു.
◾https://dailynewslive.in/ 2024 സെപ്റ്റംബറില്‍ പുറത്തിറക്കിയ എംജി വിന്‍ഡ്‌സര്‍ ഇവിക്ക് വന്‍ വില്‍പ്പനയാണ് ലഭിക്കുന്നത്. വില്‍പ്പന ചാര്‍ട്ടില്‍ ടാറ്റ നെക്‌സോണ്‍ ഇവിയെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇലക്ട്രിക് എംപിവി ഇന്ത്യന്‍ ഇവി വിപണിയില്‍ ആധിപത്യം തുടരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി വിന്‍ഡ്‌സര്‍ ഇവി മറ്റൊരു വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. വിപണിയില്‍ എത്തിയതിന് ശേഷമുള്ള ആറ് മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ എംപിവി 20,000 വില്‍പ്പന രേഖപ്പെടുത്തി. വിന്‍ഡ്‌സര്‍ ഇവി നിരയില്‍ എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെന്‍സ് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. യഥാക്രമം 14 ലക്ഷം, 15 ലക്ഷം, 16 ലക്ഷം രൂപയാണ് വില. പേള്‍ വൈറ്റ്, സ്റ്റാര്‍ട്ട്ബേര്‍സ്റ്റ് ബ്ലാക്ക്, ടര്‍ക്കോയ്‌സ് ഗ്രീന്‍, ക്ലേ ബീജ് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്.
◾https://dailynewslive.in/ നിന്ദിതരുടെയും അശരണരുടെയും ആത്മ നൊമ്പരങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവല്‍. വിഖ്യാത റഷ്യന്‍ നോവലിസ്റ്റ് ദസ്തയേവ്സ്‌കിയുടെ ‘The Insulted and the Injured’ എന്ന കൃതിയുടെ സംഗൃഹീത പുനരാഖ്യാനം. ‘നിന്ദിതരും പീഡിതരും’. പുനരാഖ്യാനം – സെബാസ്റ്റ്യന്‍ പള്ളിത്തോട്. ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 123 രൂപ.
◾https://dailynewslive.in/ പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ ആരോഗ്യകരമായി ദോഷം ചെയ്യില്ലെങ്കിലും മാനസികമായി പലരെയും ഇത് ബുദ്ധിമുട്ടിക്കും. ഗര്‍ഭാവസ്ഥയില്‍ മാത്രമല്ല, പലകാരണങ്ങള്‍ കൊണ്ട് ശരീരത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാം. പേശികള്‍ വലിയുന്നതും പിന്നീട് ചുരങ്ങുന്നതും, ശരീരഭാരം വര്‍ധിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതും, പ്രായാധിക്യം ഇങ്ങനെ പല അവസ്ഥകളിലും ചര്‍മത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ പ്രക്ഷപ്പെടാം. ഇത് കളയാനായി വിലകൂടിയ ക്രീമുകള്‍ ഒക്കെ ഉപയോഗിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വെറും രണ്ട് സ്റ്റെപ്പില്‍ വളരെ ഈസിയായി ഇത്തരം സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കം സാധിക്കും ദിവസവും അഞ്ച് മിനിറ്റ് നേരം സ്ട്രെച്ച് മാര്‍ക്ക് ഉള്ളയിടത്ത് മസാജ് ചെയ്യുക. മസാജ് ചെയ്യുന്നത് കൊളാജന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നു. ഇത് സ്ട്രെച്ച് മാര്‍ക്ക് അപ്രത്യക്ഷമാക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
നാലാം നൂറ്റാണ്ടില്‍ ഈജിപ്ഷ്യന്‍ മരുപ്രദേശത്തെ ഒരു സന്യാസ മഠത്തിന്റെ അധിപനായിരുന്നു പണ്ഡിതനായ അനസ്തീഷ്യസ്സ്. ഒരിക്കല്‍ ആ മഠത്തിലേക്ക് യുവാവായ ഒരു സന്യാസി അതിഥി ആയി എത്തി. മഠത്തിന്റെ ഗ്രന്ഥശാലയില്‍ അപൂര്‍വങ്ങളായ ധാരാളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ യുവ സന്യാസി അവിടം സന്ദര്‍ശിച്ചു. അവിടെ നിന്ന് ഏറ്റവും അപൂര്‍വ്വവും വിലപിടിപ്പുള്ളതുമായ ബൈബിളിന്റെ ഒരു കോപ്പി ഈ യുവ സന്യാസി രഹസ്യമായി കൈവശപ്പെടുത്തി. ഈ അപൂര്‍വ ഗ്രന്ഥം നഷ്ടപ്പെട്ട അന്നുതന്നെ അത് നഷ്ടപെട്ട കാര്യവും അത് കൈവശപ്പെടുത്തിയത് ആരാണെന്നും മഠത്തിലുള്ളവര്‍ മനസ്സിലാക്കി. എന്നാല്‍ അനസ്തീഷ്യസ്സ് ഒരു നടപടിയും എടുത്തില്ല. എന്നാല്‍ താന്‍ കൈവശപ്പെടുത്തിയ ഗ്രന്ഥത്തിന് നല്ല വില കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന യുവസന്യാസി അപൂര്‍വ ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്ന ഒരു ധനികനെ സമീപിച്ച് ആ ഗ്രന്ഥത്തിന് വില ഇടുവാന്‍ ആവശ്യപ്പെട്ടു. ധനികനാകട്ടെ ഗ്രന്ഥത്തിന്റെ വില അറിയാന്‍ വേണ്ടി സമീപിച്ചത് മഠ അധിപനായ അനസ്തീഷ്യസ്സിനെയാണ്. അദ്ദേഹം ഗ്രന്ഥം തിരിച്ചറിഞ്ഞുവെങ്കിലും ഉചിതമായ വിലയിട്ട് തിരിച്ചുകൊടുത്തു. പിറ്റേ ദിവസം യുവസന്യാസി തന്നെ സമീപിച്ചപ്പോള്‍ താന്‍ ഇതിന് വിലയിട്ടെന്നും പണ്ഡിതനായ അനസ്തീഷ്യസ്സിന്റെ അടുക്കല്‍ കാണിച്ചിട്ടാണ് വിലയിട്ടതെന്നും ധനികന്‍ അറിയിച്ചു. ഇതു കേട്ട യുവസന്യാസി ഞെട്ടിപ്പോയി. അയാള്‍ ആ ഗ്രന്ഥം തിരികെ വാങ്ങി അപ്പോള്‍ത്തന്നെ അനസ്തീഷ്യസ്സിന്റെ അടുക്കലേക്ക് ഓടിപ്പോയി അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു ഗ്രന്ഥം തിരികെ ഏല്‍പ്പിച്ചു. എന്നാല്‍ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ആ ഗ്രന്ഥം നിങ്ങള്‍ തന്നെ കൈവശം വെച്ചുകൊള്ളൂ. നിങ്ങള്‍ക്ക് അതില്‍ താല്പര്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ അത് നിങ്ങള്‍ക്ക് തരണമെന്ന് ഉദ്ദേശിച്ചതാണ്.’ എന്നാല്‍ ആ യുവസന്യാസി കരഞ്ഞുകൊണ്ട് പറഞ്ഞു, ‘അങ്ങ് ഇത് വാങ്ങിക്കണം. മാത്രമല്ല ഇനിയുള്ള കാലം അങ്ങയുടെ ശിഷ്യനായി താമസിച്ച് വിവേകം അഭ്യസിക്കാന്‍ അനുവാദവും തരണം’ അനസ്തീഷ്യസ്റ്റ് അനുവാദം നല്‍കുകയും ചെയ്തു. പകയുടെയും പ്രതികാരത്തിന്റെയും ശിക്ഷാനടപടികളുടെയും ലോകത്തിനപ്പുറം ക്ഷമയുടെയും കാരുണ്യത്തിന്റെയും ലോകമുണ്ട്. ആ ലോകത്തിന്റെ അധിപതികളാകാന്‍ നമുക്കും ശ്രമിക്കാം. ശുഭദിനം.