yt cover 2 2

https://dailynewslive.in/ പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ ‘രാഷ്ട്രദൂതര്‍ ‘ എന്ന് വിളിക്കുന്നതെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ സംബന്ധിച്ചിടത്തോളം എ.ഐ. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണെന്നും എന്നാല്‍ തനിക്കത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ കൂടിയാണെന്നും ഇതാണ് ലോകത്തിന്റെ പുതിയ എ.ഐ. ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതി വിധി പ്രകാരം സുരക്ഷ ശക്തമാക്കിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയതെന്നും പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങളും സമ്മതിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം1600ലധികം പേജുള്ള റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സര്‍ക്കാരിന് കൈമാറും.

https://dailynewslive.in/ തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തൃശൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍. ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പൂരം അലങ്കോലമായതില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് കൈകഴുകാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*സെപ്റ്റംബര്‍ 22 ലെ വിജയി : സലീം കൊട്ടാരത്തിൽ, അരീക്കോട്, മലപ്പുറം*

https://dailynewslive.in/ എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഐക്യജനാധിപത്യമുന്നണിയുടെ തൃശൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ.മുരളീധരന്‍ വ്യക്തമാക്കി. ഇപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ് ആവശ്യമെന്നും എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര വാശിയെന്നും മുരളീധരന്‍ ചോദിച്ചു.

https://dailynewslive.in/ പൂരം അന്വേഷണ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇതിനപ്പുറം ഒരു റിപ്പോര്‍ട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. റിപ്പോര്‍ട്ടിന്റെ കോപ്പി കിട്ടിയിട്ട് വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തിരുവമ്പാടി ,പാറമേക്കാവ് ദേവസ്വം അധികൃതര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പറഞ്ഞു. വനം വകുപ്പാണ് പൂരം തകര്‍ക്കാന്‍ മുന്നിലുള്ളതെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും യഥാര്‍ത്ഥ കുറ്റക്കാര്‍ പുകമറയുടെ പിന്നില്‍ നിന്ന് ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*

class="selectable-text copyable-text x117nqv4">നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും സിപിഎം അഭ്യര്‍ത്ഥിച്ചു. പി വി അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

https://dailynewslive.in/ പിവി അന്‍വറിനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പിവി അന്‍വര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തിയെന്നും അന്‍വറിന്റെ പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ടാക്കിയെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചു.

https://dailynewslive.in/ പി വി അന്‍വറിനെ ഏറ്റെടുക്കാനില്ലെന്ന് യുഡിഎഫ്. രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. അന്‍വറിന് രാഷ്ട്രീയ അഭയം നല്‍കേണ്ട ആവശ്യം ഇല്ലെന്നും എംഎം ഹസന്‍ വിശദമാക്കി. അന്‍വറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കുലംകുത്തിയായ പി.വി. അന്‍വറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്. പാര്‍ട്ടി ആരാചാര്‍ കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിന് ഉചിതമെന്നും കോണ്‍ഗ്രസോ മുസ്ലീം ലീഗോ അന്‍വറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അന്‍വറിന് പട്ടിണി കിടക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുഴുവന്‍ സമയ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും പറയുന്ന കാര്യം പാര്‍ട്ടിയെ ബാധിക്കുമോയെന്ന് പിവി അന്‍വര്‍ ആലോചിക്കണമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. ഒരു തെറ്റിനും ഇടതുപക്ഷം കൂട്ടു നില്‍ക്കില്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ വരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ അന്‍വര്‍ ആരോപണം ഉന്നയിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും എഎ റഹീം പറഞ്ഞു

https://dailynewslive.in/ പി വി അന്‍വര്‍ എം എല്‍ എ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും, ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിന്റെ മകന്‍ പി വി അന്‍വറിന്റെ യഥാര്‍ത്ഥ മുഖം പിണറായി കാണേണ്ടതെന്നും മുസ്ലീം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അന്‍വറിന് അനുകൂലിച്ചും പ്രകീര്‍ത്തിച്ചുമുള്ള പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഇക്ബാല്‍ മുണ്ടേരി പോസ്റ്റ് ഡിലീറ്റ് ചെയ്തു.

https://dailynewslive.in/ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പി.വി.അന്‍വര്‍. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കും എന്ന ഉറപ്പുണ്ടെന്നും പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും ആയതിനാല്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അതേസമയം പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് താന്‍ ശബ്ദമുയര്‍ത്തിയതെന്നും അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ലെന്നും പിന്നോട്ടുമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

https://dailynewslive.in/ സ്വര്‍ണക്കടത്തു സംഘവുമായി ചേര്‍ന്ന് ചിലര്‍ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനു ചില പൊലീസുകാരുടെ

സഹായം ലഭിച്ചെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു പിടികൂടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും പൊലീസിനെ നിര്‍വീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഈ റിപ്പോര്‍ട്ടുകളുടെകൂടി അടിസ്ഥാനത്തിലാണ്. സേനയ്ക്കെതിരെ നടന്ന നീക്കങ്ങളിലെല്ലാം കേസെടുത്ത് അന്വേഷിക്കാനും പൊലീസിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായെന്നും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ തെറ്റ് തിരുത്തി പുറത്ത് വന്നാല്‍ സിപിഐയെ സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് കെ സുധാകരന്‍ എം പി. പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണമെന്നും, സിപിഐക്ക് എന്തുകൊണ്ട് സ്വതന്ത്രമായി നിന്നുകൂടായെന്നും അദ്ദേഹം ചോദിച്ചു. സിപിഐ തെറ്റ് തിരുത്തിയാല്‍ യുഡിഎഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാല്‍ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞുവെന്നും, തെരച്ചില്‍ വിവരങ്ങള്‍ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.

https://dailynewslive.in/ ഷിരൂരില്‍ ഇപ്പോള്‍ നടക്കുന്ന തെരച്ചിലില്‍ വിവാദങ്ങള്‍ പാടില്ലെന്നും ഈശ്വര്‍ മാല്‍പെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചില്‍ വേണ്ടെന്നും അര്‍ജുന്റെ സഹോദരി അഞ്ജു. അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തെരച്ചിലില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഞ്ജുവിന്റെ പ്രതികരണം.

https://dailynewslive.in/ അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്കായി ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന ഡ്രഡ്ജിംഗ് ഉപയോഗിച്ചുള്ള പരിശോധ ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീശ് സെയ്ല്‍. ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ ഇന്നെത്തുമെന്നും തുടര്‍ന്ന് തിരച്ചിലില്‍ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഈശ്വര്‍ മാല്‍പെയോട് മുങ്ങല്‍ പരിശോധന നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡ്രസ്ജിംഗ് സമയത്ത് മുങ്ങരുത് എന്ന് മാത്രമാണ് പറഞ്ഞതെന്നും ഡ്രഡ്ജിംഗ് സമയത്ത് മുങ്ങിയുള്ള പരിശോധന അപകടകരമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ. ഇന്ന് നാവിക സേന ഷിരൂരില്‍ എത്തുമെന്നും നേവിയുടെ സോണാര്‍ പരിശോധനയില്‍ സ്പോട്ട് ചെയ്ത സ്ഥലങ്ങള്‍ കേന്ദീകരിച്ച് പരിശോധന തുടരുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തും. കേരളത്തിലെത്തി അതിജീവിതകളുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു. വിഷയം പഠിക്കാന്‍ വനിതാ കമ്മീഷന്‍ പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും.

https://dailynewslive.in/ ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയില്‍ അച്ചടക്കമില്ലായ്മ , അമിത മദ്യപാനം, ജോലിയില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കല്‍, കേസന്വേഷണത്തില്‍ വീഴ്ച വരുത്തല്‍ എന്നിവ ചൂണ്ടിക്കാണിച്ചാണ് നടപടി.

https://dailynewslive.in/ രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

https://dailynewslive.in/ തൃശൂര്‍ ഇരിഞ്ഞാലക്കുട ചേലൂരില്‍ രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ചേലൂര്‍ സ്വദേശി ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിന്‍ ആണ് മരിച്ചത്. ചേലൂര്‍ പള്ളിയില്‍ വച്ചാണ് രാവിലെ അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് അപകടം നടന്നത്.

https://dailynewslive.in/ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

https://dailynewslive.in/ കാസര്‍കോട് അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ ഉക്രംപാടി സ്വദേശി എം മണികണ്ഠന്‍ (38) ആണ് മരിച്ചത്. മുംബൈയില്‍ ജോലി ചെയ്തിരുന്ന മണികണ്ഠന്‍ പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കാസര്‍കോട് ഗവ.ജനറല്‍ ആശുപ്രതിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.

https://dailynewslive.in/ കേരള സര്‍വ്വകലാശാലയില്‍ കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസിലെ പ്രതിക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ ശ്രീകാര്യം, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലെ രണ്ടാം പ്രതിയായ എ കൃഷ്ണകുമാറിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

https://dailynewslive.in/ തനിക്ക് പക്ഷാഘാതമുണ്ടായെന്നും ആശുപത്രിയിലായിരുന്നെന്നും വ്യക്തമാക്കി കവിയും ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

https://dailynewslive.in/ മുവാറ്റുപുഴ മാറാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വടിവാള്‍ വീശി ഭീഷണി മുഴക്കിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അമീര്‍ അലിയുടെ മകനായ ഹാരീസിനെ അറസ്റ്റ് ചെയ്തു. ഫുട്ബോള്‍ കളിക്കിടെ കുട്ടികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മുവാറ്റുപുഴ സ്വദേശി ഹാരിസ് പി. എ വടിവാളുമായി എത്തിയത്. സംഘാടകരുടെ പരാതിയിലാണ് മുവാറ്റുപുഴ പോലിസ് ഹാരിസിനെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. എന്‍ടിഎയോ അവിടുത്തെ ഉദ്യോഗസ്ഥരോ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജാര്‍ഖണ്ഡ് ഹസാരിബാഗിലെ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് പേപ്പര്‍ ചോര്‍ത്തിയത്. തട്ടിപ്പില്‍ എവിടെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്താനായില്ലെന്നും 150 വിദ്യാര്‍ത്ഥികള്‍ക്കാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കൊണ്ട് ഗുണം ഉണ്ടായതെന്നും സിബിഐ അറിയിച്ചു.

https://dailynewslive.in/ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതിയായ അന്നയുടെ മരണത്തെ തുടര്‍ന്ന് ഇ വൈ കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം വിവരങ്ങള്‍ തേടി. പരിശോധനകള്‍ തുടരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം അന്നയുടെ മരണത്തേക്കുറിച്ച് പഠിക്കാന്‍ കമ്പനി അധിക്യതരെയും വിളിപ്പിക്കുമെന്നും വിശദമാക്കി.

https://dailynewslive.in/ മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. മനശക്തി വര്‍ധിപ്പിക്കാനുളള വഴികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകുമെന്നും ഈശ്വരചിന്തയും ധ്യാനവും മനശ്ശക്തി വര്‍ധിപ്പിക്കാന്‍ സഹായകരമെന്നും മന്ത്രി പറഞ്ഞു

https://dailynewslive.in/ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് സാംസങ് ഇന്ത്യയുടെ നിര്‍മ്മാണ യൂണിറ്റില്‍ സമരം തുടങ്ങിയത്. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവാണ് സമരത്തിന് പിന്തുണ നല്‍കുന്നത്. ജോലി സമയം കുറയ്ക്കുക, വേതനം ഉയര്‍ത്തുക എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

https://dailynewslive.in/ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ദില്ലിയില്‍ നടത്തിയ ആദ്യ പൊതുപരിപാടിയില്‍ ബി ജെ പിയെ കടന്നാക്രമിച്ചും ആര്‍ എസ് എസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചും അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആര്‍ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ സ്വന്തമായി വീടില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം ജനങ്ങള്‍ക്കൊപ്പം അവരുടെ വീട്ടില്‍ കഴിയുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍. ജന്തര്‍മന്തറില്‍ നടന്ന ജനതാ കി അദാലത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

https://dailynewslive.in/ മദ്യനയക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവെ അരവിന്ദ് കെജ്രിവാളിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മനീഷ് സിസോദിയ. കെജ്രിവാളിനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താം എന്ന് ചിലര്‍ പറഞ്ഞതായും ദില്ലി മുന്‍ ഉപമുഖ്യമന്ത്രി വിവരിച്ചു. തന്നെ കുടുക്കിയത് കെജ്രിവാളാണെന്നും രക്ഷ വേണമെങ്കില്‍ കെജ്രിവാളിനെതിരെ മൊഴി പറയണമെന്നും അവര്‍ പറഞ്ഞതായും സിസോദിയ കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ഇ ഡി ബാങ്ക് ആക്കൗണ്ട് മരവിപ്പിച്ചതോടെ മകന്റെ ഫീസ് അടയക്കാന്‍ യാചിക്കേണ്ടി വന്നെന്നും ജന്തര്‍മന്തറില്‍ എ എ പി നടത്തിയ ജന്‍കീഅദാലത്തില്‍ സംസാരിക്കവെ സിസോദിയ വെളിപ്പെടുത്തി.

https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

https://dailynewslive.in/ ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയില്‍ മോചിതരാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ പറഞ്ഞു. ഞായറാഴ്ച ജമ്മുവിലെ നൗഷേരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ശ്രീലങ്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയവുമായി ഇടതുനേതാവ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായാണ് അനുര കുമാര തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്.

https://dailynewslive.in/ പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാതെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോര്‍ട്ട്. ആവശ്യത്തിന് കപ്പലുകളില്ലാതായതോടെയാണ് കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ഭക്ഷ്യവസ്തുക്കള്‍ ദ്വീപുകളില്‍ എത്താതായത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആസ്ഥാനമായ കവരത്തിയില്‍പോലും കടകള്‍ കാലിയായി. പ്രശ്നം പരിഹരിച്ച് തുടങ്ങിയെന്ന് അധികൃതര്‍ പറയുമ്പോഴും ദ്വീപുകര്‍ക്ക് അവശ്യസാധനങ്ങള്‍ പലതും കിട്ടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

https://dailynewslive.in/ ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌സ് ഇതോടെ സീസണിലെ ആദ്യജയവും കുറിച്ചു.

https://dailynewslive.in/ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 280 റണ്‍സിന്റെ കൂറ്റന്‍ ജയം. 158 ന് 4 എന്ന നിലയില്‍ 515 റണ്‍സ് വിജയലക്ഷ്യവുമായി നാലാംദിനം കളിതുടര്‍ന്ന ബംഗ്ലാദേശ് 234 ന് പുറത്താവുകയായിരുന്നു. രണ്ടാമിന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ 6 വിക്കറ്റുകള്‍ പിഴുതെടുക്കുകയും ഒന്നാമിന്നിംഗ്സില്‍ ഇന്ത്യക്ക് വേണ്ടി 113 റണ്‍സെടുക്കുകയും ചെയ്ത രവിചന്ദ്ര അശ്വിനാണ് കളിയിലെ താരം.

https://dailynewslive.in/ ലോക ചെസ് ഒളിമ്പ്യാഡില്‍ ചരിത്രമെഴുതി ഇന്ത്യന്‍ സംഘം. ബുദാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണനേട്ടത്തോടെയാണ് ഇന്ത്യന്‍ സംഘം ചരിത്രം കുറിച്ചത്. ഇതാദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്.

https://dailynewslive.in/ സേവന ഇടപാടിന് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ ഭൂരിഭാഗം ഉപയോക്താക്കളും യുപിഐ ഉപേക്ഷിക്കുമെന്ന് സര്‍വേ. 75 ശതമാനം ഉപയോക്താക്കളും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് എതിരാണെന്ന് ലോക്കല്‍ സര്‍ക്കിള്‍സിന്റെ സര്‍വേയില്‍ പറയുന്നു. 38 ശതമാനം ഉപയോക്താക്കളും തങ്ങളുടെ പേയ്മെന്റ് ഇടപാടുകളുടെ 50 ശതമാനത്തിലധികവും യുപിഐ വഴിയാണ് നടത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം യുപിഐ ഉപയോക്താക്കള്‍ മാത്രമാണ് സേവനത്തിന് ട്രാന്‍സക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ വഹിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചത്. ഇടപാട് ഫീസ് ഏര്‍പ്പെടുത്തിയാല്‍ യുപിഐ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് പ്രതികരിച്ചവരില്‍ 75 ശതമാനം പേരും പറഞ്ഞതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 308 ജില്ലകളില്‍ നിന്ന് ലഭിച്ച 42,000 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട്.

https://dailynewslive.in/ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മലയാളത്തിലെ ഏറ്റവും വയലന്റ് ആയ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിലും ആ വയലന്‍സ് കാണാനാവും. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കലൈ കിംഗ്സണ്‍ ആക്ഷന്‍ ഡയറക്ടറായ ചിത്രം 30 കോടി ബജറ്റില്‍ ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ കെജിഎഫ്, സലാര്‍ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മാര്‍ക്കോയുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.

https://dailynewslive.in/ തെലുങ്ക് താരം നാനി നായകനായി എത്തിയ ‘സരിപോത ശനിവാരം’ ബോക്സോഫീസില്‍ മികച്ച പ്രകടനം സൃഷ്ടിച്ച ചിത്രമാണ്. ചിത്രം 100 കോടി ക്ലബില്‍ എത്തിയിരുന്നു. 16 വര്‍ഷത്തെ കരിയറിലെ മൂന്നാമത്തെ 100 കോടി ഗ്രോസറും നാനി ഇതോടെ സ്വന്തമാക്കി. സെപ്തംബര്‍ 26 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സരിപോത ശനിവാരം സ്ട്രീമിംഗിനായി ലഭ്യമാകും. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷ പതിപ്പുകള്‍ നെറ്റ്ഫ്ലിക്സില്‍ എത്തും. ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ഐക്കണിക് പരീക്ഷണ നാടകമായ ഈഗയാണ് നാനിയുടെ ആദ്യ 100 കോടി ചിത്രം. 2023-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമയായ ദസറ 121 കോടി രൂപ കളക്ഷന്‍ നേടി നാനിയുടെ രണ്ടാമത്തെ 100 കോടി ഗ്രോസറായി.

https://dailynewslive.in/ ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി ഇമാക്സ് 7 ബുക്കിംഗുകള്‍ തുടങ്ങി. ആദ്യ 1000 ഓര്‍ഡറുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ഡെലിവറികള്‍ 2025 മാര്‍ച്ച് 25-നോ അതിനുമുമ്പോ നടക്കും. 51,000 രൂപയുടെ ആനുകൂല്യങ്ങളും ഡെലിവറിക്ക് ശേഷം കോംപ്ലിമെന്ററി 7 കിലോവാട്ട് അല്ലെങ്കില്‍ 3 കിലോവാട്ട് ചാര്‍ജറും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍, ഇമാക്സ് 7 71.8 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും സിംഗിള്‍ ഇലക്ട്രിക് മോട്ടോറും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സജ്ജീകരണം 201 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 310 എന്‍എം ടോര്‍ക്കും നല്‍കുന്നു. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് വാഗ്ദാനം.

https://dailynewslive.in/ ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ആളാണ് മനുഷ്യന്‍. ക്യാപ്റ്റന്‍ ഗോവിന്ദന്റേത്, സമുദ്രങ്ങളുടെയും തുറമുഖങ്ങളുടേയും തീരദേശ നഗരങ്ങളുടെയും വലിയ ലോകമാണ്. അത്തരം യാത്രകള്‍ ചെയ്ത മനുഷ്യര്‍ വേറെയും ഉണ്ട്. എന്നാല്‍ അയാള്‍ ഒരു എഴുത്തുകാരനായിരിക്കുക, എഴുത്തിലെ മികവ് കൂട്ടിച്ചേര്‍ത്ത് അയാള്‍ നമുക്കായി അനുഭവങ്ങള്‍ എഴുതുക എന്നതൊക്കെ അപൂര്‍വമാണ്. അതിന്റെ സവിശേഷ അനുഭവം ഈ പുസ്തകം നമുക്ക് തരും ഉറപ്പ്. ‘ഒരു കപ്പല്‍പ്പാടകലെ – നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍’. ക്യാപ്റ്റന്‍ ഗോവിന്ദന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 114 രൂപ.

https://dailynewslive.in/ രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പേരയ്ക്ക മുന്നിലാണ്. ഒരു ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിനെക്കാള്‍ നാല് മടങ്ങ് വിറ്റാമിന്‍ സി പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക പോലെ തന്നെ അവയുടെ ഇലയും വേരുകളുമൊക്കെ ഔഷധമായി ഉപയോഗിക്കാറുണ്ട്. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പേരയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കും. പേരയില ഉപയോഗിച്ച് പല്ലു തേക്കുന്നതും ഗുണകരമാണ്. പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ഹൃദ്രോഗ സാധ്യതകളെ അകറ്റി നിര്‍ത്താനും പേരയിലയുടെ ഗുണങ്ങള്‍ സഹായിക്കുന്നു. വയറിളക്കം, ഗ്യാസ്ട്രബിള്‍ പോലുള്ള ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കും പേരയില ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ശരീരവേദന കൂടുതലുള്ളപ്പോഴും പേരയിലയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ ദേഹത്ത് ഒഴിക്കുന്നത് നീര്‍കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു. ആമാശയത്തിലെയും കുടലിലെയും പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും പ്രമേഹത്തിനും ചികിത്സിക്കാനും പേരക്കയുടെ ഇലകള്‍ ഉപയോഗിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും പേരയില സഹായിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ചന്തയില്‍ വയസ്സായ ഒരാള്‍ മുട്ടകള്‍ വില്‍ക്കുകയാണ്. കാറില്‍ ഒരു സ്ത്രീ വന്ന് ചോദിച്ചു. മുട്ടയ്ക്ക് എന്താണ് വില? അയാള്‍ പറഞ്ഞു: ഒരെണ്ണം 5 രൂപ. അപ്പോള്‍ അവള്‍ പറഞ്ഞു: എനിക്ക് 25 രൂപയ്ക്ക് 6 മുട്ടകള്‍ വേണം. അല്ലെങ്കില്‍ ഞാന്‍ വാങ്ങുകയില്ല. അപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെടുന്ന വിലയ്ക്ക ഞാനിത് നല്‍കാം. കാരണം ഞാന്‍ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല. അതിജീവിക്കാന്‍ എനിക്കിത് ആവശ്യമാണ്. പറഞ്ഞ വിലക്ക് മുട്ടകള്‍ വാങ്ങി വിജയശ്രീലാളിതയായ പോലെ അവര്‍ കാറില്‍ കയറി പോയി. അന്ന് വൈകുന്നേരം അവര്‍ വിലകൂടിയ ഹോട്ടലില്‍ കയറുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 800 രൂപ വന്ന ബില്ലിന് 200 രൂപ ടിപ്പ് കൂടി വെച്ചിട്ടാണ് അവര്‍ അവിടെ നിന്നും ഇറങ്ങിയത്. ആ ഹോട്ടലുടമയ്ക്ക അതൊരു സാധാരണ സംഭവമായിരുന്നിരിക്കാം. പക്ഷേ, മുട്ടവില്‍ക്കുന്നയാളോട് കാണിച്ചത് ഒരു അനീതിയായിരുന്നു. ദാരിദ്ര്യമുളളവരില്‍ നിന്ന് വാങ്ങുമ്പോള്‍ പലരും തന്റെ അധികാരം അവിടെ പ്രകടിപ്പിക്കുന്നത് കാണാം. എന്നാല്‍ നമ്മുടെ ഔദാര്യം ഒട്ടും ആവശ്യമില്ലാത്തവരോട് നാം ഉദാരമനസ്‌കത കാണിക്കുകയും ചെയ്യുന്നു. സത്യത്തില്‍ മനുഷ്യത്വവത്കരണശ്രമങ്ങള്‍ നടക്കേണ്ടത് നമ്മുടെ ഉള്ളിലാണ്.. അന്നന്നത്തെ ജീവിതവൃത്തിക്ക് വേണ്ടി കഷ്ടപ്പെടുന്നവരുടെ അടുത്തുനിന്നും വിലപേശാതെ സാധനങ്ങള്‍ വാങ്ങണം. ആ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കുറച്ച് ഉയര്‍ന്ന വില നല്‍കി സാധനങ്ങള്‍ വാങ്ങുന്നതില്‍ ഒരു തെറ്റുമില്ല.. കാരണം, അത് മാന്യതയില്‍ പൊതിഞ്ഞ ദാനമാണ്.. മനുഷ്യത്വം എന്നത് ഒരുവാക്കായി മാത്രം മാറാതിരിക്കട്ടെ – ശുഭദിനം.