yt cover 19

https://dailynewslive.in/ മലയാള സിനിമയുടെ പൊന്നമ്മയായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ, ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിച്ച പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയില്‍ തുടരുകയായിരുന്നു. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ആയിരത്തിലേറെ സിനിമകളില്‍ അഭിനയിച്ചുള്ള കവിയൂര്‍ പൊന്നമ്മ, ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്. കവിയൂര്‍ പൊന്നമ്മയുടെ ഭൗതികശരീരം ഇന്ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ആലുവ വീട്ടുവളപ്പില്‍ വൈകിട്ട് 4 മണിക്കാണ്.

https://dailynewslive.in/ പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ജീവിക്കുകയായിരുന്നുവെന്നും നടന്‍ മോഹന്‍ലാല്‍. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പൊന്നമ്മച്ചേച്ചി പകര്‍ന്നു തന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നുവെന്നും എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങളെന്നും മോഹന്‍ലാല്‍ ഓര്‍മിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*സെപ്റ്റംബര്‍ 20 ലെ വിജയി : സതീഷ് കെ സുരേഷ്, കണ്ണങ്കര, കല്ലാര്‍ക്കുട്ടി, ഇടുക്കി.*

https://dailynewslive.in/ കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ കഥാപാത്രങ്ങളിലൂടെ കവിയൂര്‍ പൊന്നമ്മ എന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്സ്ബുക്ക് പേജില്‍ കുറിച്ചു. സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നതെന്നും ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുസ്മരിച്ചു.

https://dailynewslive.in/ വയനാട് ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയില്‍, തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. വിശദമായ മെമ്മോറാണ്ടം നല്‍കി, പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലെത്തി എല്ലാ സഹായവും നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 40 ദിവസത്തിന് ശേഷവും പണം കിട്ടിയില്ല. കേരളം നല്കിയ നിവേദനം ചട്ടപ്രകാരമല്ല എന്ന കാരണം പറഞ്ഞാണ് കേന്ദ്ര സഹായം വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാപ്രദേശിന് വെള്ളപ്പൊക്കം നേരിടാന്‍ മൂവായിരം കോടിയിലധികം രൂപയുടെ ധനസഹായം രണ്ടു ദിവസം മുമ്പ് കൃഷി മന്ത്രി സംസ്ഥാനത്ത് നേരിട്ടെത്തി പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിനുള്ള സഹായം നീട്ടിക്കൊണ്ടു പോകുന്നത്.

https://dailynewslive.in/ തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. തൃശ്ശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി. ഡിവൈഎസ്പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ എഡിജിപി എം ആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദവും പൂരം കലക്കല്‍ വിവാദവും നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. പതിനൊന്ന് മണിക്ക് വാര്‍ത്താസമ്മേളനം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ജയത്തിന് അനുകൂലമായ പൊതുവികാരമുണ്ടാക്കിയതിന് പിന്നില്‍ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തിനും പങ്കുണ്ടെന്ന ആരോപണത്തിനിടെ ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനില്‍കുമാര്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പറയുന്ന അന്വേഷണങ്ങള്‍ക്ക് ഇനിയെന്ത് പ്രസക്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിവരാവകാശരേഖ പുറത്തുവിട്ടതോടെ വഴിവിട്ട നീക്കങ്ങള്‍ പുറത്താകുന്നുവെന്നും , പൂരം കലക്കിയത് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ അടക്കം പങ്ക് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തൃശ്ശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്നു ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ല. അതിനാല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

https://dailynewslive.in/ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രമെന്ന് റിപ്പോര്‍ട്ട്. കേസെടുത്ത് അന്വേഷിക്കില്ല. ആറ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

https://dailynewslive.in/ മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ വന്‍ പ്രതിഷേധം. അപകടം നടന്ന ആനൂര്‍ക്കാവില്‍ ജനങ്ങള്‍ പ്രതിക്കെതിരെ പ്രതിഷേധമുയര്‍ത്തി. നാട്ടുകാര്‍ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പില്‍ നിന്നും ഇറക്കിയില്ല. പ്രതികള്‍ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുത്തു.

https://dailynewslive.in/ നടനും എം എല്‍ എയുമായ മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്. ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചു വരുത്തിയ ബന്ധു കൂടിയായ നടി നിരവധി പേര്‍ക്ക് തന്നെ കാഴ്ചവച്ചെന്ന് പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പ്രായപൂര്‍ത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്‌സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു.

https://dailynewslive.in/ സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി എറണാകുളം സിജെഎം കോടതി ഓണ്‍ലൈനായി രേഖപ്പെടുത്തി. കൊല്‍ക്കത്ത ആലിപ്പൂര്‍ കോടതിയിലായിരുന്നു നടപടികള്‍. കൊച്ചിയില്‍ വന്ന് മൊഴി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് രേഖകള്‍ അന്വേഷണ സംഘം കൊല്‍ക്കത്തയിലെ കോടതിയിലേക്ക് അയച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കേസില്‍ ജാമ്യം അനുവദിച്ചതോടെ ഏഴരവര്‍ഷത്തിനുശേഷം ഇന്നലെ വൈകിട്ടോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനിനെ കണ്ടെത്താനുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നലെ ഔദ്യോഗികമായി തുടങ്ങി. ഇന്നലെ വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. ഇന്ന് ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചില്‍ ആരംഭിക്കും.

https://dailynewslive.in/ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം ന്യൂ ഡല്‍ഹി ഭാരത് മണ്ഡപില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ജെ.പി നഡ്ഡയില്‍ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ഏറ്റുവാങ്ങി.

https://dailynewslive.in/ എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് വിവരം. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും.

https://dailynewslive.in/ ലെബനനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനത്തില്‍ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ക്ലീന്‍ ചിറ്റ് നല്‍കി ബള്‍ഗേറിയ. കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബള്‍ഗേറിയന്‍ സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

https://dailynewslive.in/ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി കടയില്‍ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്ന് പരാതി. ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം നടന്നത്.

https://dailynewslive.in/ കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. സംഭവം പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തില്‍ ആത്മജ്, അരുണ്‍ മോഹനന്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

https://dailynewslive.in/ പുണെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റിയന്റെ മരണത്തിന് പിന്നാലെ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അന്നയുടെ സുഹൃത്ത് ആന്‍ മേരി. രണ്ടര മാസമായി ഒരവധി പോലും അന്നയ്ക്ക് കിട്ടിയിരുന്നില്ലെന്നും ഞായറാഴ്ച പോലും 16 മണിക്കൂര്‍ ജോലി ചെയ്യണ്ട സാഹചര്യമായിരുന്നുവെന്നും ജോലി സമ്മര്‍ദ്ദം മൂലം കൃത്യമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അന്നയ്ക്ക് സാധിച്ചിരുന്നില്ലെന്നും ആന്‍ മേരി പറഞ്ഞു.

https://dailynewslive.in/ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണു മരിച്ചത്. ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി.

https://dailynewslive.in/ റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്പില്‍ മജിദിന്റെ മകന്‍ ഷംജാദി( 45) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തില്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മണികണ്ഠന്‍ എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തിയത്. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

https://dailynewslive.in/ ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 3 ജവാന്മാര്‍ക്ക് വീരമൃത്യു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

https://dailynewslive.in/ പേവിഷ ബാധയ്ക്കെതിരെ റാബീസ് വാക്സീനുകളുടെ കുത്തിവെയ്പ്പിന്റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കേരളാ പ്രവാസി അസോസിയേഷന്‍ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി.

https://dailynewslive.in/ ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

https://dailynewslive.in/ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടി എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാന്‍ ഐ.ടി. ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി.

https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഭീഷണികളും എഐയുമായി ബന്ധപ്പെട്ട ഭരണ നിര്‍വഹണത്തിലെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഏഴ് ശുപാര്‍ശകള്‍ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കി ഐക്യരാഷ്ട്ര സഭയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേശക സമിതി. എഐയെ നിയന്ത്രിക്കുന്നതിന് ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം.

https://dailynewslive.in/ പേജര്‍, വാക്കിടോക്കി സ്ഫോടനപരമ്പരകള്‍ക്കുപിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ പശ്ചിമേഷ്യ സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തില്‍ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി.

https://dailynewslive.in/ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ശക്തികേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ റദ്വാന്‍ യൂണിറ്റിന്റെ തലവന്‍ ഇബ്രാഹിം അഖില്‍ കൊല്ലപ്പെട്ടതായാണ് സൂചന. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള 140 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.

https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒഡിഷയെ തകര്‍ത്ത് പഞ്ചാബ് എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബിന്റെ വിജയം.

https://dailynewslive.in/ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക മേല്‍ക്കൈ. 227 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സ് ഉയര്‍ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് പുറത്താക്കിയിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

https://dailynewslive.in/ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്ന ഫിഫ ഫുട്‌ബോള്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി 126-ാം സ്ഥാനത്ത്. അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകാര്‍. 102-ാം സ്ഥാനത്ത് വരെ എത്തിയിരുന്ന ഇന്ത്യയുടെ അടുത്ത കാലത്തെ ഏറ്റവും മോശം റാങ്കിങ്ങാണിത്.

https://dailynewslive.in/ സ്വിഗിയില്‍ ഓഹരി സ്വന്തമാക്കി പ്രമുഖ ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിഗി സെബിക്ക് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായുള്ള അപേക്ഷ സമര്‍പ്പിക്കാനിരിക്കുകയാണ്. മാധുരി ദീക്ഷിതും ഓയോ ഹോട്ടല്‍സിന്റെ ഉടമസ്ഥതയിലുള്ള കോ-വര്‍ക്കിംഗ് സ്‌പേസ് പ്ലാറ്റ്‌ഫോമായ ഇന്നോവ്8ന്റെ സ്ഥാപകന്‍ ഋതേഷ് മാലിക്കും ചേര്‍ന്നാണ് സെക്കന്ററി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങിയത്. ഇരുവരും ചേര്‍ന്ന് മൂന്ന് കോടിരൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഒന്നര കോടി രൂപ വീതം മുടക്കിയാണ് ഓഹരി പങ്കാളികളായത്. സ്വിഗിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ അവെന്‍ഡസ് വഴിയായിരുന്നു ഇടപാട്. ഓഹരി ഒന്നിന് 345 രൂപ പ്രകാരമായിരുന്നു വില്‍പ്പന. ഈ വര്‍ഷം നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.ഒകളില്‍ ഒന്നാണ് സ്വിഗിയുടേത്. 140 കോടി ഡോളര്‍ (ഏകദേശം 11,700 കോടി രൂപ) ആണ് ഐ.പി.ഒ വഴി സ്വിഗി സമാഹരിക്കാനുദ്ദേശിക്കുന്നത്. പ്രോസസ് (32 ശതമാനം), സോഫ്റ്റ്ബാങ്ക് (8 ശതമാന), ആക്‌സല്‍ (6 ശതമാനം) എന്നിവര്‍ സ്വിഗിയുടെ മുഖ്യ നിക്ഷേപകരാണ്.

https://dailynewslive.in/ വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ‘തെക്ക് വടക്ക്’ ചിത്രത്തിലെ ‘കസകസ’ എന്ന ഗാനം പുറത്ത്. വിനായകന്റെ തീപ്പൊരി ഡാന്‍സുമായാണ് ഗാനം പ്രേക്ഷകരിലേക്കെത്തുന്നത്. തെക്ക് വടക്ക് സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. ഹിറ്റ് ഗാനങ്ങളുടെ സംവിധായകന്‍ സാം സിഎസാണ് മ്യൂസിക്, പാടിയിരിക്കുന്നത് ആന്റണി ദാസന്‍, സാം സി.എസ്, പ്രസീദ പാലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്. ലക്ഷ്മി ശ്രീകുമാറാണ് വരികള്‍. ഒക്ടോബര്‍ 4ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിനത്തിനെത്തും. 30 വര്‍ഷമായി തുടരുന്ന രണ്ട് പേര്‍ തമ്മിലുള്ള ശത്രുതയും കേസുമാണ് തമാശകളുമാണ് ചിത്രത്തിന്റെ കഥാസാരം. എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന ചെറുകഥയാണ് സിനിമയാവുന്നത്. എട്ട് സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്.

https://dailynewslive.in/ ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ‘ഗോസ്റ്റ് പാരഡൈസ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഓസ്ട്രേലിയന്‍ ചലച്ചിത്ര -ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ‘ഗോസ്റ്റ് പാരഡൈസിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്നത് ജോയ് കെ മാത്യു ആണ്. ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജോയ് കെ മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. നവംബറില്‍ ഓസ്ട്രേലിയയില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഗോസ്റ്റ് പാരഡൈസ് ടൈറ്റില്‍ സോങ് റീലീസ് ചെയ്യും.

https://dailynewslive.in/ വീല്‍ സ്പീഡ് സെന്‍സറിന്റെയും ക്യാംഷാഫ്റ്റിന്റെയും തകരാറുകള്‍ കാരണം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി350, ഹൈനെസ് സിബി350 മോട്ടോര്‍സൈക്കിളുകളുടെ ചില യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. 2020 ഒക്ടോബറിനും 2024 ഏപ്രിലിനും ഇടയില്‍ നിര്‍മ്മിച്ച സിബി300എഫ്, സിബി300ആര്‍, സിബി350, ഹൈനെസ് സിബി350, സിബി350ആര്‍എസ് എന്നിവ വീല്‍ സ്പീഡ് സെന്‍സറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഈ ബൈക്കുകളെല്ലാം തിരിച്ചുവിളിക്കുന്നത്. അനുചിതമായ മോള്‍ഡിംഗ് പ്രക്രിയ പിന്തുടരുന്നതിനാല്‍, വീല്‍ സ്പീഡ് സെന്‍സറിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചതായും കമ്പനി അറിയിച്ചു. ക്യാംഷാഫ്റ്റ് ഘടകത്തിലെ പ്രശ്‌നം കാരണമാണ് സിബി350, ഹൈനെസ് സിബി350, സിബി350ആര്‍എസ് എന്നിവയുടെ യൂണിറ്റുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നത്.

https://dailynewslive.in/ സ്വന്തം ജീവിതപാത തെരഞ്ഞെടുത്ത അശ്വതിക്കു മുന്നില്‍ വന്നുപെടുന്ന വൈതരണികളാണ് സമാന്തരം എന്ന നോവല്‍. ചെറുകഥകളിലൂടെ കഥയെഴുത്തിന്റെ മര്‍മ്മമറിഞ്ഞ കെ ആര്‍ മല്ലിക നോവല്‍ എന്ന ആഖ്യാനത്തിലേക്കു കടക്കുമ്പോഴും അത്രമേല്‍ ബൃഹത്താവാതെ ഒതുക്കി നിര്‍ത്തുന്നതിന്റെ ചാരുത പകരുന്നു. അശ്വതി സ്വന്തം ജീവിതത്തോട് കലഹിച്ച് സ്വതന്ത്രമായ പാത വെട്ടിത്തെളിക്കാന്‍ ശ്രമിച്ചു. അവളുടെ ജീവിതത്തോട് സുദൃഢ കുടുംബബന്ധങ്ങള്‍ എന്തുചെയ്തു എന്ന അന്വേഷണമാണീ നോവല്‍. ‘സമാന്തരം’. കെ.ആര്‍ മല്ലിക. ചിന്ത പബ്ളിക്കേഷന്‍സ്. വില 171 രൂപ.

https://dailynewslive.in/ ഭക്ഷണകാര്യത്തില്‍ നിയന്ത്രണം വരുത്തിയാല്‍ നിരവധി അസുഖങ്ങളില്‍ നിന്നും മോചനം നേടാം. സാധാരണ ഗതിയില്‍ നാല്‍പ്പതാം വയസു മുതല്‍ക്കാണ് പ്രമേഹവും, കാര്‍ഡിയോ, വാസ്‌കുലര്‍ തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. അതിനാല്‍ നാല്പതു കഴിഞ്ഞാല്‍ ഈ പറയുന്ന ഭക്ഷണവസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കാം. ഓട്സില്‍ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഓട്സ് ശീലമാക്കിയാല്‍ കൊളസ്ട്രോള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കുറയുന്നു. ചെറിയ്ക്ക് വാതരോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ കഴിയും. ആന്റീ ഒക്സിഡന്റായ അന്താ സൈനീന്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ നാലുതവണ ഒരു ഡസന്‍ ചെറിപ്പഴങ്ങളോ പഞ്ചസാര ചേര്‍ക്കാത്ത അതിന്റെ ജ്യൂസോ കഴിയ്ക്കുക. ബദാം കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലര്‍ത്താതെ കഴിയ്ക്കുന്നതാണ് ഉത്തമം. അമ്പത് വയസു കഴിഞ്ഞാല്‍ മസിലുകള്‍ അയഞ്ഞു തൂങ്ങുന്നത് തടയാന്‍ ഉള്ള കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാല്‍ ചേര്‍ത്തു കഴിച്ചാലും മതിയാകും. തക്കാളിയില്‍ ലിക്കേപീല്‍ എന്നാ ആന്റീ ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ സെല്ലുകളുടെ വ്യാപനവും ആര്‍ത്രൈറ്റിസും തടയാനിതിന് കഴിയുന്നു. ഏതു രീതിയില്‍ ആയാലും വേവിച്ചു കഴിയ്ക്കുക. പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കന്‍. ശരീരഭാരം നിയന്ത്രിയ്ക്കാനും പേശികള്‍ വികസിയ്ക്കാനും ഇത് സഹായകമാകുന്നു. ഇസോഫല്‍ വാഗോസ് എന്നാ പദാര്‍ത്ഥം സോയാബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഇതിനു ശേഷിയുണ്ട്. ഒരാഴ്ച നാലോ അഞ്ചോ തവണ സോയാബീന്‍സ് കഴിയ്ക്കുക.

*ശുഭദിനം*

*കവിത കണ്ണന്‍*

വയാനാട്ടിലെ വൈത്തിയിലെ ഒരു ചെറിയ കൂരയിലാണ് അവള്‍ ജനിച്ചതും ജീവിച്ചതും. 3 ആള്‍ക്ക് കഷ്ടിച്ച് താമസിക്കാം. മഴപെയ്താല്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി മഴകൊള്ളാത്ത എവിടെയെങ്കിലും നില്‍ക്കണം. രാവിലെ കഞ്ഞിവെള്ളം, ഉച്ചക്ക് കഞ്ഞി, വൈകീട്ടും കഞ്ഞി ഇതാണ് മെനു, പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍, സ്‌കൂളില്‍ പോകാന്‍ നാല് കിലോമീറ്ററോളം നടക്കണം.. അസുഖം വന്നാലും ചെറിയ റോഡിലൂടെ ചുമന്ന് കൊണ്ട് വേണം ആശുപത്രിയില്‍ പോകാന്‍. അച്ഛന്‍ വെള്ളന്‍ അമ്പെയ്ത്തുകാരനാണ്. പഠിക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹം 1982 ലെ പി എസ് സി പരീക്ഷയില്‍ 14 ാം റാങ്ക് നേടി. പക്ഷേ പത്താം ക്ലാസ്സ് ഇല്ലാത്തതുകൊണ്ട് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. മക്കളെയെങ്കിലും പഠിപ്പിക്കണം എന്നായിരുന്നു വാശി. ആദിവാസി പെണ്‍കുട്ടികളെ 18 വയസ്സാകുമ്പോഴേക്കും കെട്ടിക്കും. പക്ഷേ, അവള്‍ സമ്മതിച്ചില്ല. സ്വന്തം കാലില്‍ നില്‍ക്കണം. അതായിരുന്നു ആഗ്രഹം. അതിന് അച്ഛന്‍ കൂട്ടായി. മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കി അവള്‍ സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ജോലി ചെയ്തു. ഒപ്പം ആദിവാസി വിദ്യാര്‍ത്ഥികളുടെ ഹോസ്‌ററലില്‍ വാര്‍ഡനായി. പിജി കഴിഞ്ഞതിന് ശേഷം വൈത്തിയില്‍ ട്രൈബല്‍ ടൂറിസം ഡെവലപ്‌മെന്റ് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്തു. അവിടെ വെച്ചാണ് ഒരു കളക്ടറെ ആദ്യമായി കാണുന്നത്. ഒരു കളക്ടര്‍ക്ക് കിട്ടുന്ന ആദരവ് കണ്ട അവള്‍ അന്ന് തൊട്ട് കളക്ടര്‍ എന്ന പദവി സ്വപ്നം കണ്ടു. എന്‍ട്രന്‍സിന്റെ ആദ്യ ശ്രമത്തില്‍ ജയിച്ചു. പക്ഷേ. പ്രിലിമിനറിയില്‍ തോറ്റു. 2018 ല്‍ ആദ്യരണ്ടുറൗണ്ടും ക്ലിയര്‍ ചെയ്തു. ഇന്റര്‍വ്യൂവിന് ഡല്‍ഹിയിലേക്ക് പോകാന്‍ കൂട്ടുകാരാണ് സഹായിച്ചത്. അങ്ങനെ 2018 ലെ IAS പരീക്ഷയില്‍ 410-ാം അഖിലേന്ത്യാറാങ്ക് കരസ്ഥമാക്കി. ഇത് ശ്രീധന്യ ഐഎഎസ് – ഒപ്പം വളര്‍ന്നവര്‍ ആ കോളനിയില്‍ തന്നെ ഒതുങ്ങിയപ്പോള്‍, അവരെടുത്ത ചില തീരുമാനങ്ങളും കഠിനാധ്വാനവുമാണ് ഇന്നാ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്ക് കൂട്ടായത്. നമ്മള്‍ വിജയിക്കുമ്പോള്‍ എത്രപ്രാവശ്യം തോറ്റിട്ടാണ് ഇവിടെയെത്തിയത് എന്ന് ആരും ചോദിക്കില്ല.. കാരണം വിജയം അതിനൊക്കെ എത്രയോ മുകളിലാണ്.. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *