◾https://dailynewslive.in/ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍. ഇറാന്‍ ഇന്നലെ ഇസ്രായേലിന് നേരെ മിസൈലാക്രമണം ശക്തമാക്കിയതോടെ മേഖല വീണ്ടും സംഘര്‍ഷഭരിതമായി. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ആവശ്യമായ പിന്തുണ അമേരിക്ക വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്ന പ്രതീതിയിലാണ് മേഖല.

◾https://dailynewslive.in/ ഇറാന്‍ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചുവെന്ന് റിപ്പോര്‍ട്ട്. പിന്നാലെ മൊസാദ് ആസ്ഥാനത്തിന് സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ക്കിംഗ് സ്ഥലമെന്നു തോന്നിക്കുന്ന സ്ഥലത്താണ് 50 അടി വീതിയില്‍ ഗര്‍ത്തമുണ്ടായത്. മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നത്.

കെ.എസ്.എഫ്.ഇ
സ്‌ക്രീന്‍ ഷോട്ട് മത്സരം
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
ഒക്ടോബർ

1 ലെ വിജയി : ഹരിദാസൻ. കെ, ആനപ്പാറ, അമ്പലവയൽ പോസ്റ്റ്‌, വയനാട്

◾https://dailynewslive.in/ ഇറാന്റെ മിസൈല്‍ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍ വ്യക്തമാക്കി. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ അപകടം സംഭവിച്ചില്ലെന്നും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.

◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണ് ദി ഹിന്ദു പത്രത്തില്‍ വന്ന വിവാദ പരാമര്‍ശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇവര്‍ ഏത് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാന്‍ സ്വര്‍ണ്ണ കള്ളക്കടത്തിനെ ഉപയോഗിച്ചു. ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സതീശന്‍ പ്രതികരിച്ചു. പി ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ ധൈര്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

◾https://dailynewslive.in/ ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‌മെന്റ് നടത്തിയെന്ന് എം എല്‍ എ പി വി അന്‍വര്‍. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നതെന്നും, പത്രം ഇറക്കി 32 മണിക്കൂര്‍ കഴിഞ്ഞ് ചര്‍ച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്നും ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ ആരോപിച്ചു. കരിപ്പൂര്‍ എന്ന വാക്കും കോഴിക്കോട് എയര്‍പോര്‍ട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടു. സ്വര്‍ണക്കള്ളക്കടത്തില്‍ ധൈര്യമുണ്ടങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തട്ടേ എന്നും പി വി അന്‍വര്‍ വെല്ലുവിളിച്ചു.

നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!
പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന് അഭിമുഖം കൊടുക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എന്നാല്‍ ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ റിയാസ് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതല്‍ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.

◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദു ദിനപത്രമെടുത്തപ്പോള്‍ ദില്ലിയിലെ കേരള ഹൗസില്‍ പി ആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്റെ സിഇഇയും ഉണ്ടായിരുന്നതായി വിവരം. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനും, മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യനുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾https://dailynewslive.in/ സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പി ആര്‍ ഏജന്‍സിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായിയെന്നും. പി ആര്‍ ഏജന്‍സിക്കെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് കേസെടുക്കണമെന്നും അത് പറയാനുള്ള ധൈര്യം പിണറായിക്ക് ഉണ്ടോ എന്നും കെ മുരളീധരന്‍ ചോദിച്ചു.

കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):
ജൂലൈ

1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455

◾https://dailynewslive.in/ പിആര്‍ ഏജന്‍സി ഉണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

◾https://dailynewslive.in/ മുഖ്യന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി ആര്‍.എസ്.പി. നേതാക്കളായ ഷിബു ബേബി ജോണും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും. ഹിന്ദു പത്രം നുണക്കഥയാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. അതേസമയം സി.പി.എം. സമാനതകള്‍ ഇല്ലാത്ത തകര്‍ച്ചയിലേക്ക് പോകുന്നുവെന്നാണ് കൊല്ലം എം.പി. എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞത്. ഒരു പി.ആര്‍. ഏജന്‍സിയുടെ പിന്‍ബലത്തോടെ അഭിമുഖം നല്‍കേണ്ട അവസ്ഥയായി മുഖ്യമന്ത്രിക്കെന്നും ഹിന്ദു ദിന പത്രം കള്ളം പറയുന്നവെങ്കില്‍ കേസ് കെടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. കേരളത്തില്‍ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം കാരണമായിയെന്നും വ്യാജ വാര്‍ത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് പരാതി നല്‍കിയതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് കേസ് എടുത്തത്. ആ ചരിത്രം മറക്കരുത്. ഇവിടെ കലാപാഹ്വാനം നടത്തിയിട്ടും കേസെടുക്കാന്‍ വൈകുന്നുവെന്നും അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പ്രതികരിച്ചു.

◾https://dailynewslive.in/ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോണ്‍ഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. എന്നാല്‍ സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീല്‍ പറഞ്ഞു. അന്‍വറിനോട് ചില കാര്യങ്ങളില്‍ യോജിപ്പുണ്ട്, എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തില്‍ പറയുമെന്നും കെ ടി ജലീല്‍ അറിയിച്ചു.

◾https://dailynewslive.in/ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും എംഎല്‍എ പി.വി അന്‍വര്‍. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്നും, യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരുമെന്നും മതേതരത്തില്‍ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേര്‍ത്ത് ആയിരിക്കും പുതിയ പാര്‍ട്ടിയെന്നും അന്‍വര്‍ പറഞ്ഞു.

◾https://dailynewslive.in/ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ ഓര്‍മ്മകള്‍ക്കിടയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മാതാപിതാക്കള്‍. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കാനുള്ള ക്ലിനിക്ക് ഈ മാസം പത്തിന് ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കും.

◾https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇനിയും 47 പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന് വയനാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 47 പേരെ ഇനിയും കണ്ടെത്താനിരിക്കെ സര്‍ക്കാര്‍ തെരച്ചില്‍ നിര്‍ത്തിയതാണ് വിമര്‍ശനത്തിന് കാരണം.

◾https://dailynewslive.in/ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.

◾https://dailynewslive.in/ നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

◾https://dailynewslive.in/ മത്സ്യബന്ധനത്തിനിടെ വിഴിഞ്ഞം സ്വദേശിയെ ബോട്ടില്‍ നിന്നും കടലില്‍ വീണ് കാണാതായതായി പരാതി. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ ജസ്റ്റിന്റെ മകന്‍ പ്രസാദിനെയാണ് കാണാതായത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെ പൂവാറില്‍ നിന്ന് പതിനൊന്ന് നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലിലായിരുന്നു സംഭവം. പ്രസാദടക്കമുള്ള പതിനാലംഗ സംഘം കൊച്ചിയിലേക്ക് മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ ബോട്ടിന്റെ വശത്ത് പിടിച്ച് നിന്ന പ്രസാദ് തെറിച്ച് കടലില്‍ വീഴുകയായിരുന്നു.

◾https://dailynewslive.in/ കോഴിക്കോട്ടെ ഒരു പ്രമുഖ ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് ഇവരെ സാഹസികമായി പിടി കൂടിയത്.കോവിഡ് കാലത്തിനുശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഡോക്ടറില്‍നിന്ന് പണം തട്ടിയത്.

◾https://dailynewslive.in/ നെയ്യാറ്റിന്‍കരയില്‍ 80 വയസുകാരിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി സരസ്വതിയെയാണ് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

◾https://dailynewslive.in/ മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്.പ്രദേശത്ത് അപ്പോഴുണ്ടായിരുന്ന മൂടല്‍മഞ്ഞ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം. അതേസമയം, സംഭവത്തില്‍ അട്ടിമറി സാധ്യതയെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

◾https://dailynewslive.in/ ബെംഗളൂരുവില്‍ സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. വയനാട് സ്വദേശികള്‍ക്ക് നേരെയാണ് ഒരു സംഘമാളുകള്‍ ആക്രമണം നടത്തിയത്. സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുചെന്ന് വിട്ട സഹോദരന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് സംഭവം.

◾https://dailynewslive.in/ ജിദ്ദ ഇന്റര്‍നാഷനല്‍ ഷോപ്പിങ് സെന്ററില്‍ ഞായറാഴ്ചയുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടയില്‍ സൗദി സിവില്‍ ഡിഫന്‍സിലെ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ മരിച്ചു. ഞായറാഴ്ച രാവിലെ ആറോടെയാണ് ഷോപ്പിങ് സെന്ററില്‍ അഗ്‌നിബാധയുണ്ടായത്.

◾https://dailynewslive.in/ ഹിമാചല്‍പ്രദേശിലെ റോത്താംഗ് ചുരത്തിനടുത്ത് 56 കൊല്ലം മുമ്പ് വിമാനം തകര്‍ന്ന് വീണ് കാണാതായ സൈനികര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. മലയാളിയായ തോമസ് ചെറിയാന്‍ അടക്കം നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ റോത്താംഗ് പാസിന് സമീപമുള്ള ലോസര്‍ ഹെലിപാഡില്‍ എത്തിച്ചു. ഉച്ചയോടെ മൃതദേഹങ്ങള്‍ ചണ്ഡിഗഡില്‍ എത്തിക്കുമെന്നാണ് വിവരം. ഇന്ന് തന്നെ തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം.

◾https://dailynewslive.in/ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചുവന്ന ചെവിയുള്ള അയ്യായിരത്തോളം സ്ലൈഡര്‍ കടലാമകളെ പിടികൂടി. മലേഷ്യയില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 4986 ചെഞ്ചെവിയന്‍ ആമകളെ പിടിച്ചെടുത്തത്. ഒരു പ്രത്യേക ഇനത്തില്‍പ്പെട്ട ജീവിയെ വിമാനത്തില്‍ കൊണ്ടുവരുന്നതായി എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് വിവരം ലഭിച്ചതോടെയായിരുന്നു പരിശോധന.

◾https://dailynewslive.in/ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അനുവദിച്ച 14 പ്ലോട്ടുകള്‍ തിരിച്ചെടുക്കാന്‍ മുഡ കമ്മീഷണര്‍ എ എന്‍ രഘുനന്ദന്‍ ഉത്തരവിറക്കി. 14 സൈറ്റുകള്‍ തിരിച്ചെടുക്കാന്‍ പാര്‍വതി കമ്മീഷണറോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചൊവ്വാഴ്ച മകന്‍ എം.എല്‍.സി ഡോ. യതീന്ദ്ര മുഖേന പാര്‍വതിയുടെ കത്ത് കമ്മീഷണര്‍ക്ക് ലഭിച്ചതോടെയാണ് സൈറ്റുകള്‍ തിരിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. പാര്‍വതിയുടെ പേരിലുള്ള ഭൂമി ഏറ്റെടുത്തതിന് പകരമായിട്ടായിരുന്നു 14 പ്ലോട്ടുകള്‍ അനുവദിച്ചത്.

◾https://dailynewslive.in/ സംസ്ഥാനത്ത് മൂന്ന് ദിവസമായി താഴ്ചയില്‍ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് പവന് 400 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡായ 56,800 ലേക്ക് തിരിച്ച് കയറി. ഗ്രാം വില 50 രൂപ ഉയര്‍ന്ന് 7,100 രൂപയും എത്തി. കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് കുറിച്ച റെക്കോര്‍ഡാണ് സ്വര്‍ണം തിരിച്ചു പിടിച്ചത്. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 40 രൂപ കൂടി ഗ്രാമിന് 5,875 രൂപയിലെത്തി. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

◾https://dailynewslive.in/ ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുമെന്നും ക്രോമിലെ പഴുതുകള്‍ മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപകടസാധ്യത കൂടുതല്‍. അപകടസാധ്യത തടയാന്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും നിര്‍ദേശിക്കുന്നത്.

◾https://dailynewslive.in/ വിനായകന്‍-സുരാജ് വെഞ്ഞാറമൂട് ചിത്രം ‘തെക്ക് വടക്ക്’ ഒക്ടോബര്‍ നാലിന് തിയേറ്ററില്‍ എത്തും. ചിത്രത്തിന്റെ പുതിയ ടീസര്‍ എത്തി. 30 വര്‍ഷമായി തുടരുന്ന മാധവന്റെയും ശങ്കുണ്ണിയുടെയും ശത്രുതയും കേസുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ രാത്രി കാവല്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ്. റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ എത്തുമ്പോള്‍ അരിമില്‍ ഉടമ ശങ്കുണ്ണി ആയാണ് സുരാജ് എത്തുന്നത്. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ്, ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്. വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്.

◾https://dailynewslive.in/ ദളപതി 69 ന്റെ താരനിര ഒന്നൊന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍ ആണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിന്റെ സൂപ്പര്‍ നായകന്‍മാരിലൊരാളായ ബോബി ഡിയോളും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം. വില്ലനായാണ് ബോബി ചിത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ദളപതി 69 സംഗീതമൊരുക്കുന്നത്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയറ്ററുകളിലെത്തും. സൂര്യ നായകനായെത്തുന്ന കങ്കുവയിലും ബോബി സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനെ പുറത്തുവരും.

◾https://dailynewslive.in/ റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ആഡംബര എസ് യു വി സ്വന്തമാക്കി ബോളിവുഡ് നടിയും ഭാരതീയ ജനത പാര്‍ട്ടി എം പിയുമായ കങ്കണ റണൗട്ട്. ഏകദേശം മൂന്നു കോടി രൂപ വില വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ക്ലാസ്സി ഫുജി വൈറ്റ് നിറമാണ് വാഹനത്തിനായി കങ്കണ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ റേഞ്ച് റോവര്‍ എല്‍ ഡബ്ള്യു ബി എച്ച് എസ് ഇ വേരിയന്റും എല്‍ ഡബ്ള്യു ബി ഓട്ടോബയോഗ്രഫി വേരിയന്റുമാണ് പുറത്തിറങ്ങുന്നത്. ഇവയ്ക്കു രണ്ടിനും യഥാക്രമം 2.36 കോടി രൂപയും 2.6 കോടി രൂപയുമാണ് വില വരുന്നത്. എല്‍ ഡബ്ള്യു ബി എസ് ഇ വേരിയന്റില്‍ 3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 346 ബി എച്ച് പി കരുത്തും 700 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. എല്‍ ഡബ്ള്യു ബി ഓട്ടോബയോഗ്രഫി വേരിയന്റില്‍ 3.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 394 ബി എച്ച് പി യാണ് ഇതിന്റെ പവര്‍. ടോര്‍ക്ക് 550 എന്‍ എം.

◾https://dailynewslive.in/ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടിന്റെ അത്ഭുതകരമായ പത്തു കഥകളുടെ സമാഹാരം. മൃഗങ്ങളും പക്ഷികളുമായുള്ള മനുഷ്യന്റെ കൂടിക്കാഴ്ച കളും ഏറ്റുമുട്ടലുകളുമാണ് ഇതിലെ ഓരോ കഥകളുടെയും പ്രതിപാദ്യം. നരഭോജിയായ പുലിയും തുരങ്കത്തില്‍ കണ്ട കടുവയും കാട്ടിലെ കുരങ്ങന്മാരും തിമോത്തി എന്ന കടുവക്കുട്ടിയും ആരെയും രസിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. കഥകള്‍ക്കനുയോജ്യമായ രേഖാചിത്രങ്ങള്‍ ഈ ഗ്രന്ഥത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. ‘തുരങ്കത്തിലെ കടുവയും കാട്ടിലെ മറ്റു കഥകളും’. ഡിസി ബുക്സ. വില 198 രൂപ.

◾https://dailynewslive.in/ ദീര്‍ഘ നേരം ഒരേയിടത്തില്‍ ഇരുന്ന് ജോലി ചെയ്യുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പുറം വേദന, കഴുത്ത് വേദന, പിരിമുറുക്കം, എല്ലുകളുടെ കുറഞ്ഞ സാന്ദ്രത, നടുവേദന എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ ദീര്‍ഘനേരം ഇരിക്കുന്നവരെ ബാധിക്കാറുണ്ട്. ഈ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഡെഡ് ബട്ട് സിന്‍ഡ്രോം.ഗ്ലൂട്ടിയല്‍ അംനേഷ്യ എന്നാണ് ഈ രോഗത്തിന്റെ ശരിയായ പേര്. ദീര്‍ഘനേരമുള്ള ഇരിപ്പ് പൃഷ്ഠ ഭാഗത്തുള്ള മൂന്ന് ഗ്ലൂട്ടിയല്‍ പേശികളെ ദുര്‍ബലമാക്കുന്നതാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. ചലന സമയത്ത് ശരിയായി ചുരുങ്ങാനായി ഇത് മൂലം ഗ്ലൂട്ടിയല്‍ പേശികള്‍ മറന്ന് പോകും. ഇത് നമ്മുടെ നടപ്പിനെയും ഇരിപ്പിനെയും ചലനത്തെയുമെല്ലാം ബാധിക്കുന്നു. ഗ്ലൂട്ട് പേശികള്‍ ദുര്‍ബലമാകുമ്പോള്‍ അരക്കെട്ടിന്റെ ചലനത്തെയും ശരീര സന്തുലനത്തെയും ഏകോപനത്തെയുമെല്ലാം ഇത് ദോഷകരമായി ബാധിക്കുകയും പിന്‍ ഭാഗത്തിനും കാലിലെ പേശികള്‍ക്കും അമിത സമ്മര്‍ദ്ധം നല്‍കുകയും ചെയ്യും. സാധാരണ നടത്തത്തെയും ഓട്ടത്തെയുമെല്ലാം ഇത് ബാധിക്കും. കാലുകളിലും അരക്കെട്ടിലും പുറം ഭാഗത്തും വേദന, അസ്വസ്ഥത, പരിമിതമായ ചലനങ്ങള്‍, എഴുന്നേല്‍ക്കാനും നേരെ നില്‍ക്കാനും, പടി കയറാനും , ഭാരം ഉയര്‍ത്താനും, ഓടാനും, ഒറ്റക്കാലില്‍ നില്‍ക്കാനുമെല്ലാമുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാമാണ് ഡെഡ് ബട്ട് സിന്‍ഡ്രോം ലക്ഷണങ്ങള്‍. കാലിലെ സന്ധിവാതത്തിലേക്കും ഇത് നയിക്കാം. ദീര്‍ഘനേരമുള്ള ഇരിപ്പിന് ഇടവേള നല്‍കി സ്‌ട്രെച്ച് ചെയ്യുന്നതും ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നതും നിത്യവും വ്യായാമം ചെയ്യുന്നതും ഇരിക്കുമ്പോള്‍ ശരിയായ പോസ്ചര്‍ പാലിക്കുന്നതും നീന്തല്‍, നൃത്തം, കായികവിനോദങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതും ഡെഡ് ബട്ട് സിന്‍ഡ്രോം ലക്ഷണങ്ങളെ ലഘൂകരിക്കും

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *