◾https://dailynewslive.in/ പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്മാന് ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്കി ആദരിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ.
◾https://dailynewslive.in/ രത്തന്‍ ടാറ്റയെ അനുസ്മരിച്ച് രാജ്യം. കോപററേറ്റ് രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മാണവുമായി കൂട്ടിച്ചേര്‍ക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടു. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ആധുനിക ഇന്ത്യയുടെ വഴി പുനര്‍നിര്‍വചിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഹുല്‍ ഗാന്ധി അനുസ്മരണ കുറിപ്പില്‍ വിശദീകരിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 9 ലെ വിജയി : ജാസ്മിന് ജോണി, കരുവന്നൂര്‍ പി. ഒ., തൃശൂര്‍.*
◾https://dailynewslive.in/ മലപ്പുറം വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി കത്ത്. വിവരങ്ങള്‍ എല്ലാം അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ചയില്ലെന്നും തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമര്‍ശമാണെന്നും തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്കി.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ മറുപടി കത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്വര്‍ണക്കടത്ത് ഇടപാടുകള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം തന്നെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഹിന്ദു പത്രമാണ് കള്ളം പറയുന്നതെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ലെന്നും തനിക്ക് വിശദീകരണം നല്കാന് മുഖ്യമന്ത്രിക്ക് ബാധ്യത ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്നും തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയും എന്നും ഗവര്‍ണര്‍ പറഞ്ഞു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!
പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ തൃശ്ശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കാര്യം ചോദിക്കുമ്പോ തലശേരി കലാപത്തിന്റെ കഥ പറഞ്ഞിട്ട് കാര്യമില്ലെന്നും ഉത്തരമാണ് വേണ്ടതെന്നും വിഡി സതീശന് അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു. പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പേരിനെങ്കിലും ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തോയെന്ന് ചോദിച്ച അദ്ദേഹം പൂരം കലക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബിജെപിക്ക് കൂട്ട് നിന്നുവെന്നും കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കാറുകളില്‍ ചൈല്‍ഡ് സീറ്റ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും ബോധവത്കരണം ആണ് ഉദ്ദേശിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫൈന്‍ ഇടാക്കി തുടങ്ങില്ലെന്നും ചര്‍ച്ചയാകട്ടെ എന്ന് മാത്രമേ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉദ്ദേശിച്ചുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയായേക്കും ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ബിനുമോള്‍ക്ക് പ്രഥമ പരിഗണന നല്കാന് തീരുമാനമായി. സിപി എം ജില്ലാ കമ്മിറ്റിയംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടിവംഗവുമായ ബിനുമോള്‍ അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ഇടുക്കി ഡിഎംഒ ഡോക്ടര്‍ എല്‍ മനോജിനെ കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ഡോ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടിക്ക് സ്റ്റേ വാങ്ങിയിരുന്നു. ഇന്നലെ തിരികെ സര്‍വീസില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടും കൈക്കൂലി വാങ്ങി അറസ്റ്റിലായത്.
◾https://dailynewslive.in/ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്സ്പ്ലാന്റേഷന് യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ കോര്‍ണിയ ട്രാന്സ്പ്ലാന്റേഷന് യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നത്.
◾https://dailynewslive.in/ യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ ലക്ഷ്യം എന്ന് സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. സ്വന്തമായി ഗൂഗിള്‍ പേ അക്കൗണ്ട് ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് ഈ തട്ടിപ്പു സംഘത്തിന്റെ രീതി. ഉയര്‍ന്ന കമ്മീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്.www.cybercrime.gov.in എന്ന വെബ്സൈറ്റിലും ഇത് സംബന്ധിച്ച പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്ന് പോലീസ് അറിയിച്ചു .
◾https://dailynewslive.in/ കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയും മുന്‍ ഡിജിപിയുമായ ആര് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപിയെ ഇഷ്ടമാണെന്നും അതിനാല്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയാണെന്നും ആയിരുന്നു ശ്രീലേഖയുടെ പ്രതികരണം.
◾https://dailynewslive.in/ മുന്‍ എംഎല്‍എ പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും. പാലക്കാട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പാര്‍ട്ടി നടപടി നേരിട്ടയാള്‍ സി ഐ ടി യു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ഫണ്ട് തിരിമറിയുടെ പേരില്‍ പി കെ ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം നീക്കിയിരുന്നു.
◾https://dailynewslive.in/ സഹനത്തിന് ഓസ്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുമായിരുന്നുവെന്ന് മന്ത്രി വി.എന്‍. വാസവന്. പിണറായി വിജയനെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാനാകുമെന്ന് പ്രതിപക്ഷം വിചാരിക്കുന്നുവെന്നും മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ വനം വകുപ്പ് ഓഫീസില്‍ സസ്പെന്‍ഷനിലായിരുന്ന റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാര്‍ പരുത്തിപ്പള്ളി ഓഫീസിലെത്തി റെയ്ഞ്ച് ഓഫീസറുടെ കസേരയില്‍ അതിക്രമിച്ച് കയറി ഇരിന്നു . സംഭവത്തില്‍ വനം വകുപ്പ് പൊലീസില്‍ കേസ് നല്കി. ഇതോടെ സുധീഷ് കുമാറിനെതിരെ വീണ്ടും നടപടിയുണ്ടാകും. നിരവധി ആരോപണങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ്.
◾https://dailynewslive.in/ തിരുവമ്പാടിയില്‍ കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച രണ്ടുപേരുടേയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കും. തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് അറിയിച്ചതാണ് ഇക്കാര്യം. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും ലിന്റോ ജോസഫ് അറിയിച്ചു.
◾https://dailynewslive.in/ പാട്ടകുടിശ്ശിക വരുത്തിയ ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ്ബിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ആവശ്യമെങ്കില്‍ സര്‍ക്കാരിന് ഈ ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. പാട്ടകുടിശ്ശിക അടയ്ക്കാതെ ലൈസന്‍സ് പുതുക്കാനാകില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചാണ് കോടതി നടപടി.
◾https://dailynewslive.in/ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. കാസര്‍കോട് വി. അശോകന്റെ പത്ത് വയസ്സുകാരനായ മകന് ആദിനാഥിന് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടര്‍ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. സംഭവത്തില്‍ കാസര്‍കോട് ഡിഎംഒക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന് 15 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
◾https://dailynewslive.in/ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പരിശോധന ശക്തമാക്കി എക്സൈസ്. ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനും പത്തനംതിട്ടയില്‍ നിന്ന് കഞ്ചാവും എക്സൈസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ 2.3 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരശുറാം എക്സ്പ്രസില്‍ നിന്നാണ് പൂക്കോത്ത് തെരുവിലെ 14 വയസുകാരനെ റെയില്‍വേ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതാകുന്നത്.
◾https://dailynewslive.in/ പരാതി പറയാനെത്തിയ സഹോദരങ്ങളായ യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് പന്നിയങ്കര പോലീസിനെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവാക്കള്‍ പരാതി നല്‍കിയത്. പൊലീസ് അതിക്രമം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് പ്രകോപന കാരണമെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് ബലപ്രയോഗത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം ഫറോഖ് എസിപി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ ചില ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇത്തരം ഇ.വി.എമ്മുകള്‍ അന്വേഷണവിധേയമായി സീല്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍മുഖ്യമന്ത്രിമാരായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, അശോക് ഗെഹ്ലോട്ട്, എ.ഐ.സി.സി നേതാക്കളായ കെ.സി.വേണുഗോപാല്‍, ജയ്റാം രമേശ്, അജയ് മാക്കന്, പവന് ഖേരാ, ഹരിയാണ കോണ്‍ഗ്രസ് പ്രസിഡണ്ട് ഉദയ് ഭാന്‍ എന്നിവരാണ് സംസ്ഥാനത്തെ വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. അതേസമയം ‘ഹരിയാന ഫലം സ്വീകാര്യമല്ല’ എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തിരഞ്ഞെടുപ്പ് കമ്മിഷന് വിമര്‍ശിച്ചു. രാജ്യത്തിന്റെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം പ്രസ്താവനകളെന്നാണ് കമ്മീഷന് വിമര്‍ശിച്ചത്.
◾https://dailynewslive.in/ ഹരിയാനയിലെ തോല്‍വി അംഗീകരിക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് തള്ളി സഖ്യകക്ഷികള്‍. ഇവിഎമ്മില്‍ ക്രമക്കേട് നടന്നു എന്ന കോണ്‍ഗ്രസ് വാദം ഏറ്റെടുക്കാന്‍ സഖ്യകക്ഷികള്‍ തയ്യാറായില്ല. അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം കുറ്റപ്പെടുത്തി. അഹങ്കാരവും സഖ്യകക്ഷികളെ ഉള്‍ക്കൊളളാത്ത മനോഭാവവുമാണ് തോല്‍വിക്ക് കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രിക്കായി അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതിയില്‍ നിന്നും അതിഷിയുടെ സാധനങ്ങള്‍ പി.ഡബ്ല്യു.ഡി ഒഴിപ്പിച്ചതായി ആരോപണം. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, ഈ വസതി ഔദ്യോഗികമായി അതിഷിക്ക് നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് സാധനങ്ങള്‍ ഒഴിപ്പിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആരോപണം.
◾https://dailynewslive.in/ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടുത്തെത്തുന്ന എംഎല്‍എമാര്‍ക്ക് അവരുടെ പദവിക്കൊത്തെ കസേരകള്‍ നല്‍കണമെന്ന് യുപി സര്‍ക്കാറിന്റെ വിചിത്ര നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതിന് സമാനമായ കസേരകള്‍ എംഎല്‍എമാര്‍ക്കും ഉറപ്പാക്കണമെന്നാണ് സംസ്ഥാനത്തെ പാര്‍ലമെന്ററികാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഓഫീസര്‍ സോഫയിലാണ് ഇരിക്കുന്നതെങ്കില്‍ എംഎല്‍എയ്ക്കും സമാനമായ സൗകര്യം തന്നെ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
◾https://dailynewslive.in/ ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്കെതിരെ ഫോറന്‍സിക് തെളിവുകള്‍ നിരത്തി സിബിഐ. ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 11 നിര്‍ണായക തെളിവുകളാണ് സിബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെളിവുകളെല്ലാം സഞ്ജയ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് തെളിയിക്കുന്നതെന്ന് പറഞ്ഞ സിബിഐ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞു.
◾https://dailynewslive.in/ ഇന്ത്യ കരുത്താര്‍ജിച്ചത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷമാണെന്നും മോദി തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ഫ്ളാഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച് വിലയിരുത്തുമ്പോഴാണ് മോദിയേക്കുറിച്ചും ട്രംപ് സംസാരിച്ചത്.
◾https://dailynewslive.in/ ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ മൂന്ന് പേര്‍ക്ക്. പ്രൊട്ടീനുകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ എം. ജംപര്‍ എന്നിവര്‍ക്ക് പുരസ്കാരം ലഭിച്ചത്. കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഡേവിഡ് ബേക്കറിന് പുരസ്കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഹസാബിസിനും ജംപര്ക്കും പുരസ്കാരം ലഭിച്ചത്.
◾https://dailynewslive.in/ വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്റെ വമ്പന്‍ ജയവുമായി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ വനിതകള്‍. ഇന്ത്യ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19.5 ഓവറില്‍ 90 റണ്‍സിന് ഓള് ഔട്ടായി. ആശാ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തത്.
◾https://dailynewslive.in/ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് 86 റണ്‍സിന്റെ വമ്പന്‍ ജയം. തുടക്കത്തില്‍ സഞ്ജു സാംസണിനേയും അഭിഷേക് ശര്‍മയേയും സൂര്യകുമാര്‍ യാദവിനേയും നഷ്ടമായെങ്കിലും 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയുടേയും 29 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത റിങ്കു സിങിന്റേയും 19 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടേയും മികവില്‍ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 221 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കേ ഇന്ത്യ ടി20 പരമ്പര 2-0 ന് സ്വന്തമാക്കി.
◾https://dailynewslive.in/ കടം പെരുകി വരുന്നതിനിടയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ധനസമാഹരണത്തിന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസിന്റെ നീക്കം. അബൂദബി ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി എന്നിവയില്‍ നിന്നും മറ്റുമായി 200 കോടി ഡോളര്‍(16,800 കോടി രൂപ) സമാഹരിക്കാനുളള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം. മൂലധന നിക്ഷേപത്തിനും ചില കടബാധ്യതകള്‍ തീര്‍ക്കാനും ഈ പണം ഉപയോഗിക്കുകയാണ് ഉദ്ദേശം. സ്ഥാപന നിക്ഷേപകര്‍ക്കായി ഇതിനായുള്ള ഓഹരി വില്പന ഈ മാസാവസാനത്തോടെ നടന്നേക്കുമെന്നും സൂചനയുണ്ട്. അതേസമയം, അദാനി എന്റര്‍പ്രൈസസിന്റെ കടബാധ്യത കഴിഞ്ഞ സാമ്പത്തിക വര്‍ഷം 32,590 കോടിയില്‍ നിന്ന് 43,718 കോടി രൂപയായി വളര്‍ന്നു. 5,000 കോടിയുടെ ഹ്രസ്വകാല വായ്പകള്‍ക്ക് പുറമെയാണിത്. പുറത്തു നിന്നുള്ള വായ്പ 29,511 കോടിയില്‍ എത്തിനില്‍ക്കുന്നു.
◾https://dailynewslive.in/ ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘സ്വച്ഛന്ദമൃത്യു’. ജയകുമാര്‍, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീന്‍ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മുദ്ദീന്, ശ്രീകല ശ്യാം കുമാര്‍, മോളി കണ്ണമാലി, ശയന ചന്ദ്രന്, അര്‍ച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വൈഡ് സ്ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാര്‍ നിര്‍വ്വഹിക്കുന്നു. സുധിന്‍ലാല്‍, നജ്മുദ്ദീന്, ഷാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. ജൊഫി തരകന്, ഷഹീറ നസീര്‍ എന്നിവരുടെ വരികള്‍ക്ക് നിഖില്‍ മോഹന്‍, നവനീത് എന്നിവര്‍ സംഗീതം പകരുന്നു.
◾https://dailynewslive.in/ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിര്‍മിച്ച് ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്യുന്ന സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ് ‘ജയ് മഹേന്ദ്രന്’ 2024 ഒക്ടോബര്‍ 11 മുതല്‍ സ്ട്രീം ചെയ്യാം. വളരെ വ്യത്യസ്തമായ ഇതിവൃത്തവും അവതരണരീതിയുമാണ് ഒരുങ്ങുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രന്. രാഷ്ട്രീയ സ്വാധീനവും കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള താലൂക്ക് ഓഫീസര്‍ ‘മഹേന്ദ്രനാ’ണ് സീരീസിലെ കേന്ദ്രകഥാപാത്രം. എന്നാല്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. രാഹുല്‍ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതി നിര്‍മിക്കുന്നത്. സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രന് ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്, സിദ്ധാര്‍ഥ ശിവ എന്നിവര്‍ക്കൊപ്പം രാഹുല്‍ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾https://dailynewslive.in/ ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ റോക്സിന്റെ ആദ്യ മോഡല്‍ ലേലത്തില്‍ സ്വന്തമാക്കി ഡല്‍ഹി സ്വദേശി ആകാശ് മിന്‍ഡ. റോക്സിന്റെ വിഐഎന്‍ 001 എന്ന നമ്പറിലുള്ള വാഹനത്തിനായി നടന്ന ലേലത്തിലാണ് 1.31 കോടി രൂപ നല്കി മിന്‍ഡ കോര്പറേഷന് സിഇഒ ആകാശ് വാഹനം സ്വന്തമാക്കിയത്. 2020 ല്‍ നടന്ന ഥാര്‍ 3 ഡോറിന്റെ ആദ്യ മോഡല്‍ ലേലത്തിലും ആകാശ് തന്നെയാണ് വിജയിച്ചത്. അന്ന് 1.11 കോടി രൂപ മുടക്കിയാണ് ഥാര്‍ 3 ഡോര്‍ ലേലത്തില്‍ പിടിച്ചത്. നെബുല ബ്ലൂ നിറത്തിലുള്ള വാഹനമാണ് ആകാശ് മിന്‍ഡ് തിരഞ്ഞെടുത്തത്. 001 എന്ന പ്രത്യേക ഇന്സേര്ട്ടുമുള്ള വാഹനത്തില്‍ മഹീന്ദ്ര ചെയര്മാന് ആനന്ദ് മഹീന്ദ്രയുടെ കൈയൊപ്പുമുണ്ടാകും. ലേലത്തില്‍ ലഭിച്ച തുക നന്തി ഫൗണ്ടേഷനിലേയ്ക്ക് നല്‍കും എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്.
◾https://dailynewslive.in/ പ്രണയവും സഞ്ചാരവുംപോലെ മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റെന്തുണ്ട്! ഭൂതകാലത്തിന്റെ വേദനകളില്‍നിന്ന്, നിരാസങ്ങളില്‍നിന്ന്, മനുഷ്യരില്‍ നിന്നടര്‍ന്ന് ഒരു മോട്ടോര്‍സൈക്കിളില്‍ പുറപ്പെട്ടുപോകുന്ന നിഷാദിന്റെ യാത്ര ഹാസനും ഗര്‍വ്വയും ത്സാന്‍സിയും ഫറൂഖാബാദും ബക്സറും സുന്ദര്‍ബനും ഉള്‍പ്പെടെ ഒരു പാന്‍ ഇന്ത്യന്‍ സഞ്ചാരമാവുന്നുണ്ട്. പ്രണയം അതിന്റെ സകല ഭ്രമകല്പനകളോടെയും ഉന്മാദത്തോടെയും വ്രതംപോലെ നോല്‍ക്കുന്ന മനുഷ്യര്‍കൂടി അയാള്‍ക്കൊപ്പം അനുയാത്ര ചെയ്യുമ്പോള്‍ ‘ആട’ പ്രണയത്തിന്റെയും യാത്രകളുടെയും ഉത്സവമാവുന്നുണ്ട്. കരുത്തും വ്യത്യസ്തതയുമുള്ള കഥാപാത്രങ്ങള്‍ ഗതി നിര്‍ണ്ണയിക്കുന്ന നോവല്‍ മാനവികതയുടെയും ജീവിതത്തിന്റെയും കവിതപോല് പഥ്യമായ ആഖ്യായിക കൂടിയാണ്. ‘ആട’. ഹാരിസ് നെന്മേനി. ഗ്രീന്‍ ബുക്സ്. വില 342 രൂപ.
◾https://dailynewslive.in/ ഇന്ത്യയില്‍ നിലവില്‍ ഏതാണ്ട് 101 ദശലക്ഷം ആളുകള്‍ പ്രമേഹ രോഗികളാണ്. രാജ്യത്ത് പടര്‍ന്ന പിടിക്കുന്ന പ്രമേഹ രോഗത്തിന് പിന്നില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ്-പ്രൊഡക്ട്സ് ഭക്ഷണങ്ങളുടെ ഉപഭോഗമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇന്ത്യക്കാര്‍ക്കിടയില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള മുഖ്യ കാരണം അള്‍ട്രാ പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍ അടങ്ങിയ എജിഇ ഡയറ്റ് ആണ്. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇന്ന് എജിഇ ഡയറ്റിന്റെ പിടിയിലാണ്. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐസിഎംആറിന് കീഴിലുള്ള മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ പറയുന്നു. കുറഞ്ഞ എജിഇ ഡയറ്റ് പിന്തുടരുന്നവര്, ഉയര്‍ന്ന എജിഇ ഡയറ്റ് പിന്തുടരുന്നവര് എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് 12 ആഴ്ച നീണ്ട പഠനം നടത്തിയത്. ഇതില്‍ ഉയര്‍ന്ന എജിഇ ഡയറ്റ് പിന്തുടരുന്നവരെ സംബന്ധിച്ച് കുറഞ്ഞ എജിഇ ഡയറ്റ് പിന്തുടരുന്നവരില് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുന്നതായും രക്തത്തിലെ പഞ്ചസാരയയുടെ അളവു കുറയുന്നതായും കണ്ടെത്തി. ചുവന്ന മാംസം, ഫ്രഞ്ച് ഫ്രൈസ്, വറുത്ത ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പറാത്ത, സമൂസ, മധുര പലഹാരങ്ങള്‍ എന്നിവയാണ് ഉയര്‍ന്ന എജിഇ അടങ്ങിയ ഭക്ഷണങ്ങള്‍. കൂടാതെ ഫ്രൈയിങ്, റോസ്റ്റിങ്, ഗ്രില്ലിങ് തുടങ്ങിയ പാചക രീതി ഭക്ഷണത്തിന്റെ എജിഇ അളവു വര്‍ധിപ്പിക്കും. എന്നാല്‍ വേവിക്കുന്നത് എജിഇ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.