◾https://dailynewslive.in/ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് പഴകിയ സാധനങ്ങള്‍ നല്‍കിയത് ഗുരുതരമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണെന്നും, ദുരന്തത്തിന്റെ തുടക്കത്തില്‍ തന്നെ പഴയ സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും മേപ്പാടിയിലെ വിഷയത്തില്‍ വിജിലന്‍സ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പഴകിയ സാധനങ്ങള്‍ നല്‍കിയ സംഭവത്തില്‍ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പഞ്ചായത്തിന്റെ ഭാഗത്തല്ല തെറ്റെന്നും പഞ്ചായത്തിന് സാധനങ്ങള്‍ നല്‍കിയത് റവന്യൂ വകുപ്പാണെന്നും ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 8 ലെ വിജയി : ഷഹല കദീജ, ഉദയമംഗലംപറമ്പ്, പട്ടേല്‍താഴം, പൊക്കുന്ന് പി.ഒ, കോഴിക്കോട്*
◾https://dailynewslive.in/ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ അരിയില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ഡിഎംഒയോട് കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. ഓരോ പഞ്ചായത്തിലും റവന്യു വകുപ്പ് നല്‍കിയ അരിയുടെ കണക്കുണ്ടെന്നും ആ അരിയില്‍ യാതൊരു വിധ പ്രശ്നവും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മേപ്പാടി പഞ്ചായത്തിനൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളില്‍ ഒരു പ്രശ്നവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നതെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരില്‍ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ കിറ്റിലെ സോയാബീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി.
◾https://dailynewslive.in/ വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് രണ്ട് എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ ജയതിലകിനെതിരെ പരസ്യ പ്രതികരണവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഡോ. ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ലെന്നും പ്രശാന്ത് പറയുന്നു. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. മാതൃഭൂമി പത്രത്തില്‍ തനിക്കെതിരെ വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഡോ ജയതിലകനാണെന്ന് ആരോപിച്ചാണ് എന്‍.പ്രശാന്തിന്റെ പ്രതികരണം.
◾https://dailynewslive.in/ കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നല്‍കണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും, അടുത്ത മാസം ജോലിയില്‍ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു.
◾https://dailynewslive.in/ ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന് വേണ്ടിയുള്ള പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ജയിച്ചാല്‍ നവ്യയെ കേന്ദ്ര മന്ത്രിയാക്കാന്‍ പോരാടുമെന്നും, വയനാടുകാര്‍ക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നല്‍കാനുള്ള അവസരമാണെന്നും ശിക്ഷാ നടപടികള്‍ വയനാട്ടുകാര്‍ സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്നും ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതുള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ബാഗ് വിവാദം എല്‍ഡിഎഫിന് വോട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു. ബാഗ് വിഷയത്തില്‍ താന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാര്‍ട്ടിയുടേതല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ ട്രോളി ബാഗ് വിവാദത്തില്‍ പ്രതികരണം നടത്താതെ സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍. കൃഷ്ണദാസ്. ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് വികസന വിഷയങ്ങള്‍ ചര്‍ച്ചയാകണമെന്നും പാലക്കാടിന്റെ വികസനത്തിന് ഇടതു സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു എം.എല്‍.എ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിന്റെ പരാതിയില്‍ കേസെടുത്തില്ലെന്ന് പാലക്കാട് എസ്പി ആനന്ദ്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എസ്പി വ്യക്തമാക്കി.
◾https://dailynewslive.in/ സ്ത്രീത്വത്തെ അപമാനിച്ചിട്ടും പരാതി നല്‍കിയിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണെന്നും കേസ് എടുത്തില്ലെങ്കില്‍ അങ്ങനെ വിട്ട് കൊടുക്കില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
◾https://dailynewslive.in/ മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം. വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം.
◾https://dailynewslive.in/ സിപിഎം തനിക്കെതിരെയെടുത്ത നടപടിയില്‍ പി പി ദിവ്യക്ക് കടുത്ത അതൃപ്തി ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ല എന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഫോണില്‍ വിളിച്ച നേതാക്കളെ ദിവ്യ അതൃപ്തി അറിയിച്ചുവെന്നുമാണ് വിവരം. റിമാന്റില്‍ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. അതേസമയം തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റേതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◾https://dailynewslive.in/ കായികമേളയില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് തുടര്‍പഠനത്തിനും പരിശീലനത്തിനുമായി പ്രത്യേക പദ്ധതി പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതുസംബന്ധിച്ച പ്രഖ്യാപനം 11ന് കായികമേള സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും അത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും തുടര്‍ന്ന് തമിഴ്‌നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ കണ്ണൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈര്‍ അഷ്റഫ് ആണ് അറസ്റ്റില്‍ ആയത്. പഠന കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി പൊള്ളലേല്‍പ്പിക്കുകയും, ചൂരല്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം ഉമൈര്‍ അഷ്റഫ് കര്‍ണാടകയില്‍ ഒളിവില്‍ ആയിരുന്നു.
◾https://dailynewslive.in/ സോളാര്‍ കേസില്‍ പരാതിക്കാരിയുടെ ആരോപണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. വാര്‍ത്ത സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നത് അപകീര്‍ത്തി കേസിന് ബാധകമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെസി വേണുഗോപാല്‍ നല്‍കിയ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്.
◾https://dailynewslive.in/ സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. ഒരാഴ്ചക്കിടെ മൊത്ത വിപണിയില്‍ കൂടിയത് ഇരുപത്തഞ്ച് രൂപ. ചില്ലറ വിപണയിലെ വിലക്കയറ്റം ശരാശരി മുപ്പത് രൂപയാണ്. കേരളത്തിലേക്ക് സവാള എത്തുന്ന മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ സവാള നശിച്ചതാണ് തിരിച്ചടിയായതെന്നാണ് സൂചന.
◾https://dailynewslive.in/ സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡനപരാതി നല്‍കിയ യുവാവിനെ ബെംഗളൂരുവിലെ വിവിധ താജ് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുക്കും. വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് തന്നെ ആണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു. സംഭവം നടന്നിട്ട് 9 വര്‍ഷത്തോളം ആയതിനാല്‍ ഫോട്ടോ കാണിച്ചപ്പോള്‍ ഹോട്ടല്‍ തിരിച്ചറിയാന്‍ കഴിയില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കോട്ടയം അടിച്ചിറ-പാറോലിക്കല്‍ ഗേറ്റുകള്‍ക്കിടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വിള്ളല്‍ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.
◾https://dailynewslive.in/ തെങ്ങിന്‍ മുകളില്‍ നിന്നും കുരങ്ങ് കരിക്കെറിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണ്‍ എന്ന കര്‍ഷകനാണ് പരിക്കേറ്റത്. കര്‍ഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു ഏറില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റു.
◾https://dailynewslive.in/ മലപ്പുറം തിരൂര്‍ തലക്കടത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. തലക്കടത്തൂര്‍ സ്വദേശി നെല്ലേരി സമീറിന്റെ മകന്‍ മുഹമ്മദ് റിക്സാന്‍ (7) ആണ് മരിച്ചത്. അപകടത്തില്‍ മതിലിനും കാറിനും ഇടയില്‍ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.
◾https://dailynewslive.in/ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു, ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് എന്നിവരാണ് അപകടത്തില്‍ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് പേര്‍.
◾https://dailynewslive.in/ മരുതൂര്‍ തോടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ കല്ലയം പ്ലാവിള സ്വദേശി വിജയന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ തെങ്ങിന്റെ തടിയില്‍ തടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം ഉണ്ടായത്.
◾https://dailynewslive.in/ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ട്രെയിന്‍ വരുന്ന സമയത്ത് ഒരാള്‍ പാളത്തില്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ട്രെയിന്‍ ഈ ബൈക്കില്‍ ഇടിക്കുകയും ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു.
◾https://dailynewslive.in/ സമോസ വിവാദത്തില്‍ നിന്നും തലയൂരാന്‍ ഹിമാചല്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് സിഐഡി വിഭാഗത്തിന്റെ വിശദീകരണം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തര അന്വേഷണം മാത്രമാണിതെന്നും സിഐഡി ഡിജി അറിയിച്ചു. ആര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഡിജി വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമോസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്.
◾https://dailynewslive.in/ പശ്ചിമ ബംഗാളിലെ സെക്കന്തരാബാദ്-ഷാലിമര്‍ സൂപ്പര്‍ഫാസ്റ്റ് വീക്ക്‌ലി എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. പുലര്‍ച്ചെ ഖരഗ്പൂര്‍ ഡിവിഷനിലെ നാല്‍പൂര്‍ സ്റ്റേഷന്‍ കടന്നുപോകുന്നതിനിടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. പാളം തെറ്റിയ മൂന്ന് കോച്ചുകളില്‍ ഒന്ന് പാഴ്‌സല്‍ വാനും രണ്ടെണ്ണം പാസഞ്ചര്‍ കോച്ചുകളുമായിരുന്നു.
◾https://dailynewslive.in/ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ഭീകരാക്രമണം. സ്ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേറാക്രമണമാണ് ഉണ്ടായതെന്നാണ് സൂചന. ജാഫര്‍ എക്സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ തടിച്ചുകൂടിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. റെസ്‌ക്യൂ, ലോ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകള്‍ പരിക്കേറ്റവരെയും മരിച്ചവരെയും ക്വറ്റയിലെ സിവില്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
◾https://dailynewslive.in/ ആറ് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ട്. ഹമാസിനെതിരെ ഇസ്രയേല്‍ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആള്‍നാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു.
◾https://dailynewslive.in/ ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍. യുഎസ് സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് ഖത്തര്‍ തങ്ങളുടെ നയം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചതിന് പിന്നാലെയാണ് ഖത്തര്‍ നയം വ്യക്തമാക്കിയത്.
◾https://dailynewslive.in/ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ വൈകാരികമായ പ്രതികരണവുമായി ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഇത്തരമൊരു നിമിഷത്തിനായി താന്‍ പത്തുവര്‍ഷമാണ് കാത്തിരുന്നതെന്നും ഇതൊന്നും തനിക്ക് എളുപ്പമായിരുന്നില്ലെന്നും സഞ്ജു പ്രതികരിച്ചു. ഏറെ ആലോചിച്ചാല്‍ താന്‍ വികാരാധീനനാവുമെന്നും താനിപ്പോള്‍
വളരെ സന്തോഷവാനും അനുഗ്രഹീതനുമാണെന്നും നിലത്തുറച്ചുനിന്ന് ഈ നിമിഷം ആഘോഷിക്കാനാണ് തനിക്കിഷ്ടമെന്നും സഞ്ജു പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു ട്വന്റി 20-യില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുയാണ്. 10 സിക്സും ഏഴു ഫോറുമടിച്ച സഞ്ജു 50 പന്തില്‍ നിന്ന് 107 റണ്‍സാണ് അടിച്ചെടുത്തത്.
◾https://dailynewslive.in/ വര്‍ഷങ്ങളോളം പിന്നണിയില്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് കൊയ്യുന്നതെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുവിന്റെ നേട്ടങ്ങള്‍ക്കു പിന്നിലുള്ള ആ കഠിനാധ്വാനത്തിന്റെ നാളുകള്‍ ആരും കാണാതെ പോകരുതെന്നും എക്കാലവും വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ടീമിന്റെ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന താരമാണ് സഞ്ജുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
◾https://dailynewslive.in/ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേക്ക് ചുവടുറപ്പിക്കാനുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ നീക്കങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാകും. എല്‍.ഐ.സിയുടെ വരവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ മല്‍സരത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് മൊത്തം ആരോഗ്യ സംരക്ഷണ ചെലവുകളുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂവെന്ന കണക്കുകള്‍ എല്‍.ഐ.സിക്ക് വലിയ അവസരങ്ങളാണ് ഈ രംഗത്ത് തുറന്നു നല്‍കുക. നിലവില്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, നിവാ ബുപ, കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ആദിത്യ ബിര്‍ള, മണിപ്പാല്‍ സിഗ്‌ന, നാരായണ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിങ്ങനെ ആറ് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുണ്ട്. ഗാലക്സി ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും അടുത്തിടെ റെഗുലേറ്റര്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാംപാദത്തില്‍ എല്‍.ഐ.സിയുടെ വരുമാനം ഉയര്‍ന്നു. പക്ഷേ ലാഭത്തില്‍ 4 ശതമാനം കുറവുണ്ടായി. വരുമാനം ജൂണ്‍ പാദത്തെ 2,11,952 ലക്ഷം കോടി രൂപയില്‍ നിന്ന് 2,31,132 കോടി രൂപയായി ഉയര്‍ന്നു. ലാഭം മുന്‍ പാദത്തെ 10,774 കോടിയില്‍ നിന്ന് 7,723 കോടി രൂപയായി താഴ്ന്നു.
◾https://dailynewslive.in/ 2024ന്റെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൂന്ന് സ്മാര്‍ട്ട്ഫോണുകളും ആപ്പിളിന്റേത്. അതേസമയം ആദ്യ പത്തില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ചത് സാംസങിന്റെ ഗ്യാലക്‌സി ഫോണുകളും. 2023ന്റെ മൂന്നാംപാദത്തില്‍ ആദ്യ നാല് സ്ഥാനത്തും ഐഫോണ്‍ മോഡലുകളായിരുന്നു. ഐഫോണ്‍ 15 സിരീസ് സ്മാര്‍ട്ട്ഫോണുകളാണ് 2024ന്റെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞവയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഐഫോണ്‍ 15 ഒന്നും ഐഫോണ്‍ 15 പ്രോ മാക്‌സ് രണ്ടും ഐഫോണ്‍ 15 പ്രോ മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഗ്യാലക്‌സി എ15 4ജി, ഗ്യാലക്‌സി എ15 5ജി എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. ഗ്യാലക്‌സി എ35 5ജിയാണ് ആറാം സ്ഥാനത്ത്. ഗ്യാലക്‌സി എ05 ഏഴാം സ്ഥാനത്തെത്തി. പട്ടികയില്‍ എട്ടാമതും ഐഫോണിന്റെ സാന്നിധ്യമുണ്ട്. ഐഫോണ്‍ 14 ആണ് എട്ടാമതെത്തിയത്. വില്‍പനയില്‍ ചൈനീസ് ബ്രാന്‍ഡായ റെഡ്മിയുടെ 13സി 4ജി ഒമ്പതും സാംസങിന്റെ തന്നെ ഗ്യാലക്‌സി എസ്24 പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
◾https://dailynewslive.in/ നയന്‍താരവിഘ്നേശ് ശിവന്‍ വിവാഹ ഡോക്യുമെന്ററി വിഡിയോ ട്രെയിലര്‍ റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കു േശഷമാണ് വിവാഹ വിഡിയോ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. നയന്‍താരയുടെ വ്യക്തിജീവിതവും സിനിമാ ജീവിതവുമൊക്കെ ഡോക്യുമെന്ററിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നടിയുടെ അമ്മ ഓമന കുര്യന്‍ മുതല്‍ സംവിധായകനായ നെല്‍സണ്‍ ഉള്‍പ്പടെയുള്ളവര്‍ ഡോക്യുമെന്ററിയില്‍ വന്നുപോകുന്നു. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. നവംബര്‍ 18 മുതല്‍ വിവാഹ വിഡിയോയുടെ സ്ട്രീമിങ് ആരംഭിക്കും. ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയന്‍താരയ്ക്കും വിഘ്നേശിനും നെറ്റ്ഫ്ലിക്സ് നല്‍കിയത്. ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താരവിഘ്നേഷ് വിവാഹം.
◾https://dailynewslive.in/ മുഫാസയുടെ കഥയുമായി ‘ലയണ്‍ കിങ്’ പ്രീക്വല്‍ വരുന്നു. ‘മുഫാസ: ദ് ലയണ്‍ കിങ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സിംബയുടെ അച്ഛന്‍ മുഫാസയുടെയും സഹോദരന്‍ ടാക്ക( സ്‌കാര്‍) യുടെയും കഥയാണ് പറയുന്നത്. അനാഥനായ മുഫാസ എങ്ങനെ കാടിനെ അടക്കിവാഴുന്ന രാജാവ് ആയി മാറിയെന്നതാണ് കഥ. മുഫാസ എന്ന രാജാവിന്റെ ഉദയവും രണ്ട് സഹോദരന്‍മാരുടെ ശത്രുതയുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ഫൈനല്‍ ട്രെയിലര്‍ എത്തി. ബാറി ജെന്‍കിന്‍സ് ആണ് സംവിധാനം. തിരക്കഥ ജെഫ് നഥാന്‍സണ്‍. നടന്‍ ആരോണ്‍ പിയറിയാണ് മുഫാസയായി എത്തുന്നത്. ആരോണ്‍ തന്നെയാണ് മുഫാസയ്ക്കു ശബ്ദം നല്‍കുന്നത്. സേത്ത് റോജന്‍ പുംബയ്ക്കും ബില്ലി ടിമോണും ശബ്ദം കൊടുക്കുന്നു. വാള്‍ട് ഡിസ്നി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 20ന് തിയറ്ററുകളിലെത്തും. 1994ലാണ് ലയണ്‍ കിങ് ആദ്യമായി ഡിസ്നി പുറത്തിറക്കുന്നത്. സിനിമ വന്‍ വിജയമായി. തുടര്‍ന്ന് 2019ല്‍ ലയണ്‍ കിങ് എന്ന പേരില്‍ തന്നെ ചിത്രം റീമേക്ക് ചെയ്തു. ചിത്രം സാമ്പത്തികമായും ഏറെ ഹിറ്റായി. ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ലയണ്‍ കിങ്( 1663 മില്യണ്‍). ആഫ്രിക്കന്‍ സാവന്നയിലുള്ള പ്രെഡ് ലാന്‍ഡിലെ സിംഹ പരമ്പരകളുടെ കഥയാണ് ലയണ്‍ കിങ് ഫ്രാഞ്ചൈസിയിലൂടെ പറയുന്നത്.
◾https://dailynewslive.in/ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ടീവ എന്ന പേര് എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് ഈ ജനപ്രീതി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി. ആക്ടിവ ഇലക്ട്രിക് അല്ലെങ്കില്‍ ഇ ആക്ടീവ 110 സിസി ഐസിഇ സ്‌കൂട്ടറിന് തുല്യമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുന്ന കരുത്തുറ്റ ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ക്രമീകരിക്കുക എന്നാണ് സൂചന. ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുന്നവിധത്തിലുള്ള സാങ്കേതികവിദ്യയുമായി സ്‌കൂട്ടര്‍ വരാനാണ് സാധ്യത. ഇത് ദൈര്‍ഘ്യമേറിയ ചാര്‍ജിങ് ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. സമീപത്തെ ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകളും നാവിഗേഷന്‍ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ഉണ്ടായേക്കും.
◾https://dailynewslive.in/ സുദീര്‍ഘമായ കലാസപര്യയ്ക്കിടയുണ്ടായ അനുഭവങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ജയപരാജയങ്ങളുടെയും സജീവചിത്രം സ്മരണകള്‍കൊണ്ടു വരയ്ക്കുകയാണ് റഹ്‌മാന്‍ ഇവിടെ. സിദ്ദിക്കും ലാലും പ്രസാദും അന്‍സാറും സൈനുദ്ദീനും എന്‍.എഫ്. വര്‍ഗ്ഗീസും മുതല്‍ ദിലീപും ജയറാമും സോമനും ജഗതിയും മമ്മൂട്ടിയും വരെ ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കലാകേരളത്തെ ദീപ്തമാക്കിയ അനേകം പ്രതിഭകളും അവരുമായുള്ള ആത്മബന്ധങ്ങളും ഈ സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എല്ലാറ്റിനുമുപരി, കലാഭവന്‍ എന്ന സ്ഥാപനവും അതിനെ നയിച്ച ആബേലച്ചന്റെ സവിശേഷവ്യക്തിത്വവും ജീവിതസ്മരണകളുടെ കേന്ദ്രസ്ഥാനത്ത് തിളങ്ങിനില്‍ക്കുന്നു. മിമിക്രി, നാടകം, സിനിമാ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഒരു കലാകാരന്റെ കലാജീവിതത്തിന്റെ ആത്മരേഖകള്‍. ‘കലാഭവന്‍ ഡയറീസ്’. കലാഭവന്‍ റഹ്‌മാന്‍. മാതൃഭൂമി. വില 187 രൂപ.
◾https://dailynewslive.in/ ഉയര്‍ന്ന രക്തസമ്മര്‍ദം ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. ലോകമെമ്പാടും ഏതാണ്ട് 1.28 ബില്യണ്‍ ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം ബുദ്ധിമുട്ടുന്നുണ്ട്. രക്തസമ്മര്‍ദം കൂടുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്ക തകരാറ് തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്ക് നയിക്കാം. അപകട സാധ്യത കുറയ്ക്കുന്നതിന് രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രധാനമാണ്. പടികള്‍ കയറുക, നടത്തം, ഓട്ടം തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് സിഡ്‌നി സര്‍വകലാശാല ഗവേഷകരും ലണ്ടന്‍ കോളജ് സര്‍വകലാശാല ഗവേഷകരും സംയുക്തമായി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളിലെ ചെറിയ ചില മാറ്റങ്ങള്‍ മരുന്നുകളുടെ ആവശ്യകത തന്നെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പലതരത്തിലുള്ള ശരീരിക പ്രവര്‍ത്തനങ്ങള്‍ എങ്ങനെ രക്തസമ്മര്‍ദത്തിന്റെ അളവിനെ സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കുന്നതിന് അഞ്ച് രാജ്യങ്ങളില്‍ നിന്നായി 14,761 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഉറക്കം, ഇരിപ്പ്, മിതമായ നടത്തം, വേഗമേറിയ നടത്തം, നില്‍പ്പ്, പടികള്‍ കയറുക അല്ലെങ്കില്‍ ഓട്ടം പോലുള്ള തീവ്രമായ വ്യായാമങ്ങള്‍ എന്നിങ്ങനെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആറ് തരങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. 20 മുതല്‍ 27 മിനിറ്റ് വരെ ദിവസവും വ്യയാമം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത 28 ശതമാനമായി കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. ഏത് തരത്തിലുള്ള വ്യായാമവും ഗുണകരമാണെന്നും തീവ്രമായ വ്യായാമങ്ങള്‍ രക്തസമ്മര്‍ദത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും പഠനത്തില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.38, പൗണ്ട് – 109.05. യൂറോ – 90.46, സ്വിസ് ഫ്രാങ്ക് – 96.95, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.55, ബഹറിന്‍ ദിനാര്‍ – 222.60, കുവൈത്ത് ദിനാര്‍ -275.16, ഒമാനി റിയാല്‍ – 219.28, സൗദി റിയാല്‍ – 22.47, യു.എ.ഇ ദിര്‍ഹം – 22.97, ഖത്തര്‍ റിയാല്‍ – 23.01, കനേഡിയന്‍ ഡോളര്‍ – 60.67.