https://dailynewslive.in/ 2004ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിയമം ശരിവെച്ചത്. ഏതെങ്കിലും നിയമ നിര്‍മാണത്തില്‍ മതപരമായ കാരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു.

https://dailynewslive.in/ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 96 കോടി കടന്നു. അമേരിക്ക, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് വയര്‍ലെസ് കണക്ഷനെയാണ്. ഇന്റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ പുത്തന്‍ നാഴികക്കല്ലിലെത്തിയ സന്തോഷം ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 4 ലെ വിജയി : ഷീല ബാബു, പാമ്പാടി പോസ്റ്റ്, കോട്ടയം*

https://dailynewslive.in/ മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവര്‍ത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വഖഫ് ഭൂമി പ്രശ്നം ഹിന്ദു മുസ്ലിം പ്രശ്നമല്ലെന്നും മുനമ്പത്തെ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നതാണ് വഖഫ് ഭൂമി പ്രശ്നമെന്നും ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍. ഇന്ത്യയിലാകമാനം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടെന്നും ഏത് തരം ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുവെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പരാതിയുണ്ടായാല്‍ കോടതിയെ പോലും സമീപിക്കാന്‍ ആവുന്നില്ലെന്നും വഖഫ് ബോര്‍ഡിനെ തന്നെ സമീപിക്കണമെന്നതാണ് സ്ഥിതിയെന്നും മുനമ്പത്ത് നിന്ന് ആളുകളെ ഒഴിവാക്കാനാണ് വഖഫ് ബോര്‍ഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ സിപിഎം പാര്‍ട്ടി നയം മാറ്റുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം നേതാക്കള്‍. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചര്‍ച്ച ചെയ്യൂവെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന അവലോകനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. റിപ്പോര്‍ട്ട് മഠയത്തരമെന്നും , പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്നും പിബി അംഗമായ എംഎ ബേബിയും വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലാണ് സിപിഎമ്മിന്റെ നയം മാറ്റം വിശദീകരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ പ്രവര്‍ത്തനം പാര്‍ലമെന്റിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്ന് റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചനകളുണ്ട്.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്.

https://dailynewslive.in/ എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് പി പി ദിവ്യയുടെ അഭിഭാഷകന്‍. ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദിച്ചപ്പോള്‍ എഡിഎമ്മിന്റെ ഫോണ്‍ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങള്‍. അതേസമയം നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോള്‍ രേഖകള്‍ തെളിവായി കണക്കാക്കാനാകില്ലെന്നും ജാമ്യം നല്‍കിയാല്‍ ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

https://dailynewslive.in/ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ മൊഴിയെടുത്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം ആവര്‍ത്തിക്കുകയാണ് ഗോപാലകൃഷ്ണന്‍. വാട്സ് ആപ്പില്‍ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുകള്‍ പറഞ്ഞാണ് അറിഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കുറേ ഗ്രൂപ്പുകള്‍ ഫോണില്‍ തുടങ്ങിയിരുന്നതായി കണ്ടുവെന്നും മൊഴിയുണ്ട്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മൂന്ന് മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സംഘ്പരിവാറിനെ പരാജയപ്പെടുത്താനും ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുമാണ് യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

https://dailynewslive.in/ സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. സരിനെ പോലെ അല്ല സന്ദീപെന്നും , സരിന്‍ ഇടതു നയം അംഗീകരിച്ചു വന്നയാളാണെന്നും ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഇടത് നിലപാട് സ്വീകരിച്ചു വന്നാല്‍ സന്ദീപിനെ സ്വാഗതം ചെയ്യുമെന്ന് എംവി ഗോവിന്ദനും പറഞ്ഞു.

https://dailynewslive.in/ സന്ദീപ് വാര്യരെ ഒതുക്കാന്‍ പറ്റുന്നത്ര വലിയ ആളല്ല താനെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതിജീവിക്കുമെന്നും സന്ദീപ് ഉയര്‍ത്തിയ വിഷയങ്ങളൊന്നും പാലക്കാട് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കെ മുരളീധരനെതിരെ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ മുരളീധരന്‍ ഇതുവരെ പാലക്കാട് പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്നും, പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ മകന്‍ ആയതുകൊണ്ട് അച്ചടക്ക ലംഘനത്തിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നുവെന്ന മുരളിയുടെ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇറങ്ങിയത് മുതല്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്ക് മാറിമാറി മത്സരിക്കുന്ന ആളാണ് മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.

https://dailynewslive.in/ തന്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് മാപ്പില്ലെന്ന് പദ്മജ വേണുഗോപാല്‍. കെ കരുണാകരന്റെ സ്മൃതി കുടീരത്തില്‍ രാഹുല്‍ എത്താത്തത് നന്നായിയെന്നും അവിടെ രാഹുല്‍ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പദ്മജ പറഞ്ഞു. കെ. മുരളീധരന്‍ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നതെന്ന് പറഞ്ഞ പദ്മജ രാഹുലിനോടുള്ള അതൃപ്തി കാരണമാണ് മുരളീധന്‍ പ്രചാരണത്തിന് എത്താന്‍ വൈകിയതെന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ലീഡറുടെ കുടുംബത്തെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പദ്മജ ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്ന് രമേശ് ചെന്നിത്തല. അന്ന് രാഹുലിന്റെ പരാമര്‍ശത്തെ എതിര്‍ത്ത ഏക വ്യക്തിയാണ് താന്‍. ആത്മാര്‍ത്ഥത കൊണ്ടാണ് അപ്പോള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പത്മജ ഇപ്പോള്‍ ഇതൊക്കെ പറയുന്നത് വോട്ട് ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ശബരിമല തീര്‍ത്ഥാടനത്തിനായി വരുന്നവര്‍ക്ക് മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു . ആശുപത്രികളില്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലയില്‍ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജിനെ തെരഞ്ഞെടുത്തുവെന്നും വീണ ജോര്‍ജ് അറിയിച്ചു.

https://dailynewslive.in/ കേരള പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി. വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം. ഇത്തരം കാര്യങ്ങളില്‍ സ്ഥിരത വേണമെന്നും , 12000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്നും കോടതി പറഞ്ഞു. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ എത്തിയത്.

https://dailynewslive.in/ തലസ്ഥാനത്തെ സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ വെട്ടിച്ചുരുക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റര്‍പ്ലാന്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നും ശശി തരൂര്‍ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു.

https://dailynewslive.in/ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള റെയില്‍വെ മന്ത്രിയുടെ നിര്‍ദ്ദേശം അംഗീക്കരിക്കാനാവില്ലെന്ന് കെ.സി. വേണുഗോപാല്‍ എംപി. വന്ദേഭാരത് എക്‌സ്പ്രസ് കടന്ന് പോകാന്‍ എറണാകുളം-കായംകുളം പാസഞ്ചര്‍ സ്ഥിരമായി പിടിച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് റെയില്‍വെ മന്ത്രിയെ അറിയിച്ചപ്പോഴാണ് റൂട്ട് മാറ്റാമെന്ന് മന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അപ്രായോഗികമാണെന്നും നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയെന്നും വേണുഗോപാല്‍ അറിയിച്ചു.

https://dailynewslive.in/ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന പുറത്താക്കി. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എന്നാല്‍ തനിക്ക് നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയതാണ് തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര പറഞ്ഞു. തനിക്ക് നേരിട്ട ദുരനുഭവത്തില്‍ തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സാന്ദ്ര പറഞ്ഞു.

https://dailynewslive.in/ വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാന്‍ പോയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന ഉടനെ വൈദ്യുതി ബന്ധം നിലക്കുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

https://dailynewslive.in/ വടകര നഗരത്തിലെ കടകളില്‍ വ്യാപക മോഷണം. ന്യൂ ഇന്ത്യ ഹോട്ടലിന് സമീപത്ത് നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള വനിതാ റോഡിലെ 14 കടകളിലാണ് മോഷണം നടന്നത്. മാര്‍ക്കറ്റ് റോഡിലെ റോയല്‍ ലോട്ടറി കടയുടെ വരാന്തയില്‍ കണ്ട രക്തക്കറ മോഷ്ടാവിന്റേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വടകര പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

https://dailynewslive.in/ താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. താമരശ്ശേരി ചുങ്കം സ്വദേശി ബാബുവാണ് പിടിയിലായത്. ഇയാളുടെ കല്ലേറില്‍ ബസ്സിന്റെ പിന്‍വശത്തെ ഡോറിലെ ചില്ല് തകര്‍ന്നു. ഇതിന് മുന്‍പ് ഇതേ പരിസരത്ത് വെച്ച് ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

https://dailynewslive.in/ മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയില്‍ പൂവ്വത്തിക്കുന്നിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചുങ്കത്തറ സ്വദേശി ആദില്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടം നടന്ന ഉടനെ ആദിലിനെ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ ഔദ്യോഗിക കൃത്യനിര്‍വഹണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസര്‍ വാഹനാപകടത്തില്‍ മരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗര്‍ റസിഡന്‍സ് ടിസി 08/1765ല്‍ എന്‍ ഷാനിദ(37) ആണ് മരിച്ചത്. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ വനിതാ സിവില്‍ എക്സൈസ് ഓഫിസറായിരുന്നു.

https://dailynewslive.in/ തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വന്‍ (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 ന് ശ്രീകാര്യം ഇളംകുളത്തു വെച്ചായിരുന്നു അപകടം.

https://dailynewslive.in/ 14 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബര്‍ 20ലേക്ക് മാറ്റി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് വോട്ടെടുപ്പ് നവംബര്‍ 13ല്‍ നിന്ന് 20ലേക്ക് മാറ്റിയത്. കേരളത്തിലെ പാലക്കാടും ഉത്തര്‍പ്രദേശിലെ ഒമ്പതും പഞ്ചാബിലെ നാലും മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതിയിലാണ് മാറ്റമുള്ളത്. മതപരവും സാംസ്‌കാരികവുമായ വിവിധ ചടങ്ങുകള്‍ പരിഗണിച്ചാണ് വോട്ടെടുപ്പ് തിയ്യതി പുനഃക്രമീകരിച്ചത്.

https://dailynewslive.in/ എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ അനുവദിക്കുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി.

https://dailynewslive.in/ തിരുപ്പതി ദേവസ്ഥാനത്തിന്റ ഓഫീസുകളില്‍ അഹിന്ദുക്കളായ ജീവനക്കാര്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാന്‍ ബി ആര്‍ നായിഡു. അഹിന്ദുക്കളായ നിരവധി പേര്‍ ടിടിഡിയുടെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് വിആര്‍എസ് നല്‍കാന്‍ ടിടിഡി ദേവസ്വം നോട്ടീസ് നല്‍കുമെന്നും സ്വമേധയാ വിരമിക്കാന്‍ തയ്യാറാകാത്തവരെ ആന്ധ്ര സര്‍ക്കാരിന്റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നും നായിഡു വ്യക്തമാക്കി.

https://dailynewslive.in/ മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം കത്തിച്ചുകളഞ്ഞ് എക്സൈസുകാര്‍. ഹൈദരാബാദില്‍ കേസ് അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുത്ത 1186 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാന എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കത്തിച്ചത്. തിങ്കളാഴ്ചയായിരുന്നു പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചത്.

https://dailynewslive.in/ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് 35,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ദൂരം അധികമാക്കി കാണിച്ച് അധികനിരക്ക് ഈടാക്കിയതിനാണ് നടപടി. ഹൈദ്രാബാദുകാരനായ യൂസറിനോട് അന്യായമായ ചാര്‍ജ്ജ് സ്വിഗ്ഗി ഈടാക്കിയതിന് പിന്നാലെയാണ് നടപടി. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്.

https://dailynewslive.in/ തമിഴ്നാട്ടില്‍ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കര്‍മാരും അറസ്റ്റില്‍. ഈറോഡ് സ്വദേശി സന്തോഷ് കുമാര്‍ (28), ആര്‍ സെല്‍വി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്. പണത്തെ ചൊല്ലി കുഞ്ഞിന്റെ അമ്മയും അച്ഛനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്.

https://dailynewslive.in/ കാനഡയില്‍ ആക്രമണം നടന്ന ക്ഷേത്രത്തിന് മുന്‍പില്‍ ഇന്ത്യന്‍ വംശജര്‍ ഇന്ത്യന്‍ പതാകയുമായി ഒത്തുകൂടി. ഇന്നലെ ഖലിസ്ഥാന്‍ സംഘടനയുടെ പ്രകടനത്തില്‍ കനേഡിയന്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വലിയ വിവാദമായി. ഈ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തതായി കാനഡ വ്യക്തമാക്കി.

https://dailynewslive.in/ ഇന്തോനേഷ്യയിലെ കിഴക്കന്‍ മേഖലയിലെ ലാകി ലാകി അഗ്നിപര്‍വ്വതം ഇന്നലെ രാത്രിയില്‍ പൊട്ടിത്തെറിച്ചു. രണ്ട് കിലോമീറ്ററിലേറെ ഉയരത്തിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ ഉയര്‍ന്ന് പൊന്തിയത്. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. ഇന്തോനേഷ്യന്‍ ദ്വീപായ ഫ്ലോര്‍സിലെ നിരവധി ഗ്രാമങ്ങളാണ് അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ കത്തി നശിച്ചത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്ന പ്രവചനം നടത്തി വൈറലായ കുള്ളന്‍ ഹിപ്പൊപ്പൊട്ടാമസ് മൂ ഡെംഗ്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനേയാണ് വൈറല്‍ ഹിപ്പോ മൂ ഡെംഗ് തെരഞ്ഞെടുത്തത്. തായ്ലാന്‍ഡിലെ പട്ടായയിലെ ഖാവോ ഖീ ഓപണ്‍ മൃഗശാലയില്‍ ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയത്. പഴങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളില്‍ ഇരു സ്ഥാനാര്‍ത്ഥികളുടേയും പേരുകള്‍ എഴുതിയാണ് മൃഗശാല അധികൃതര്‍ മൂ ഡെംഗിന് മുന്‍പില്‍ വച്ചത്. ഇതില്‍ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്കാണ് മൂ ഡെംഗ് തെരഞ്ഞെടുത്തത് .

https://dailynewslive.in/ സൈനിക ആവശ്യങ്ങള്‍ക്കായി തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും കമ്പനിയുടെ ഏറ്റവും പുതിയ ലാമ 3 എഐ മോഡല്‍ ഉപയോഗിക്കാനാവുമെന്നും കമ്പനി വ്യക്തമാക്കി.

https://dailynewslive.in/ വിവാദ അള്‍ജീരിയന്‍ വനിതാ ബോക്‌സര്‍ ഇമാന്‍ ഖലീഫിന്റെ ലിംഗ നിര്‍ണയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സൗമായ ഫെഡല, ജാക് യങ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ താരം പുരുഷ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചത് എന്നാണ് വ്യക്തമാക്കുന്നത്.

https://dailynewslive.in/ 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. ജനങ്ങളുടെ കൈവശമുള്ള 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ഇനി മടങ്ങി എത്താനുള്ളതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2023 മെയ് മാസത്തിലാണ് 2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന പ്രഖ്യാപനം ആര്‍ബിഐ നടത്തിയത്. 2023 മെയ് 19ന് 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത് 6970 കോടി രൂപയായി കുറഞ്ഞതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നിലവില്‍ ആര്‍ബിഐയുടെ 19 ഇഷ്യൂ ഓഫീസുകളില്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ കൊടുത്തുമാറാന്‍ സൗകര്യമുണ്ടെന്നും ആര്‍ബിഐ അറിയിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. അന്ന് ആയിരം, 500 രൂപ നോട്ടുകളാണ് നിരോധിച്ചത്.

https://dailynewslive.in/ ഉല്‍സവ സീസണുകളുടെ കരുത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ മൂല്യത്തില്‍ 12 ശതമാനം വളര്‍ച്ച. പ്രീമിയം ഫോണുകളുടെ വില്‍പ്പന വര്‍ധിച്ചതാണ് മൂല്യം വര്‍ധിക്കാന്‍ കാരണമായത്. സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ മൂന്നാം പാദത്തില്‍ കഴിഞ്ഞ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നു ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. 5 ജി ഫോണുകള്‍ക്കാണ് ഈ പാദത്തില്‍ ഡിമാന്റ് കൂടിയത്. വില്‍പനയുടെ 81 ശതമാനം ഈ വിഭാഗത്തിലാണ്. 10,000-15,000 രൂപ നിരക്കിലുള്ള ഫോണുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുണ്ടായത്. വിപണി മൂല്യത്തിന്റെ 23 ശതമാനം പിടിച്ചെടുത്ത സാംസംഗിനെ മറികടക്കാന്‍ ആപ്പിളിനായില്ല. ആപ്പിളിന്റെ വിപണി മൂല്യം 22 ശതമാനമാണ്. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍പ്പന നടത്തിയത് വിവോ ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ച നേടിയ ഓപ്പോ, അതിവേഗം വളരുന്ന ബ്രാന്‍ഡുകളില്‍ മുന്നിലാണ്. പുതുമുഖ ബ്രാന്റായ ‘നതിംഗ്’ ഒരു വര്‍ഷത്തിനുള്ളില്‍ 510 ശതമാനം വളര്‍ച്ചയുമായി അതിവേഗം വളരുന്ന ബ്രാന്റുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ നതിംഗ് ഇടം പിടിച്ചു.

https://dailynewslive.in/ മൂന്ന് ചിത്രങ്ങളോടെ എല്‍സിയു അവസാനിപ്പിക്കുമെന്ന് അറിയിച്ച് ലോകേഷ് കനകരാജ്. ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് രജനികാന്തിനെ നായകനാക്കിയൊരുക്കുന്ന ‘കൂലി’. ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. ‘എല്‍സിയുവിന്റെ ഭാഗമായി ഉടന്‍ തന്നെ കൈതി 2 ആരംഭിക്കും. അതിന് ശേഷം റോളക്‌സിന്റെ സ്റ്റാന്‍ഡ് എലോണ്‍ സിനിമ ചെയ്യും. റോളക്‌സിന്റെ സിനിമ ചെയ്താല്‍ മാത്രമേ വിക്രം 2 ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എല്‍സിയു അവസാനിക്കും’- ലോകേഷ് വ്യക്തമാക്കി. 2019 ല്‍ പുറത്തിറങ്ങിയ കാര്‍ത്തി ചിത്രം കൈതിയിലൂടെയാണ് ലോകേഷ് എല്‍സിയുവിന് തുടക്കമിട്ടത്. വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയാണ് എല്‍സിയുവിന്റെ ഭാഗമായി ഒടുവില്‍ പുറത്തിറങ്ങിയത്. അതേസമയം എല്‍സിയുവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘ചാപ്റ്റര്‍ സീറോ’ എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പേര്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

https://dailynewslive.in/ തമിഴകത്തിന്റെ ശിവകാര്‍ത്തികേയന്‍ നായകനായി വന്ന ചിത്രമാണ് ‘അമരന്‍’. ശിവകാര്‍ത്തികേയന്റെ അമരന്‍ ആഗോളതലത്തില്‍ 150 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 100 കോടിയിലേക്ക് കളക്ഷന്‍ എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ അമരന്‍ 94 കോടിയലധികം കളക്ഷന്‍ നേടിയിട്ടുണ്ട്. വെറും ആറ് കോടി നേടിയാല്‍ ചിത്രം ആ നിര്‍ണായകമായ നേട്ടത്തില്‍ എത്തും. മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. രാജ്കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമരനില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

https://dailynewslive.in/ ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ അതിന്റെ ജനപ്രിയ എയര്‍ക്രോസ് എസ്യുവിയുടെ ലിമിറ്റഡ് എഡിഷന്‍ എക്സ്പ്ലോറര്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.49 ലക്ഷം രൂപയാണ് ഈ പുതിയ പതിപ്പിന്റെ പ്രാരംഭ വില. പുതിയ സിട്രോണ്‍ എയര്‍ക്രോസ് എക്‌സ്‌പ്ലോറര്‍ എഡിഷന്‍ പ്ലസ്, മാക്‌സ് വേരിയന്റുകള്‍ ഉള്‍പ്പെടുന്ന രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചത് . ഇത് സാധാരണ വിലയേക്കാള്‍ 24,000 രൂപ കൂടുതലാണ്. നിലവില്‍ 8.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എയര്‍ക്രോസ് ലഭ്യമാണ്. അതേസമയം പ്ലസ് വേരിയന്റിന് 9.99 ലക്ഷം രൂപയാണ് വില. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള 5 സീറ്റര്‍ എസ്യുവിയാണ് സിട്രോണ്‍ എയര്‍ക്രോസ്. സുരക്ഷയ്ക്കായി, 6 എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തോട് കൂടിയ ഇബിഡി, 3 പോയിന്റ് സീറ്റ് ബെസ്റ്റ്, ഇപിഎസ് തുടങ്ങിയ സവിശേഷതകളുണ്ട്. 18.25 കിമീ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

https://dailynewslive.in/ സത്യം എന്നത് ജീവിതത്തില്‍ മാത്രമല്ല. സാഹിത്യത്തിലും സുപ്രധാനമാണെന്നു വിശ്വസിച്ച എഴുത്തുകാരനായിരുന്നു ലിയോ ടോള്‍സ്റ്റോയ്. മനുഷ്യനും അവന്റെ പിഡാസഹനങ്ങള്‍ക്കും ദൃക്സാക്ഷിയായിനിന്ന ഈ കഥാകാരന്റെ ജീവിതവീക്ഷണങ്ങള്‍ക്ക് ആധാരമായിത്തീര്‍ന്നത് ക്രിസ്തുവിന്റെ ഗിരിപ്രഭാഷണമായിരുന്നു. ഒരു ദരിദ്രകര്‍ഷകന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലിയും ടോള്‍സ്റ്റോയ് പിന്‍പറ്റിയിരുന്നു. അത്യാഗ്രഹത്തിന്റെ ഭീമന്‍ ചുവടുകള്‍കൊണ്ട് അളന്നളന്നു മുന്നേറിയാലും അന്ത്യത്തില്‍ ഭൂമി നമുക്കായി കാത്തുവെയ്ക്കുന്നത് ആറടി മണ്ണല്ലേ എന്ന ചോദ്യമുയര്‍ത്തിയ ‘ഒരാള്‍ക്ക് എത്ര ഭൂമി വേണം?’ ഇന്നും പ്രസിദ്ധവും പ്രസക്തവുമായിത്തന്നെ തുടരുന്നു. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണം?’. ജയ്സണ്‍ കൊച്ചുവീടന്‍. എച്ആന്‍ഡ്സി ബുക്സ്. വില 28 രൂപ.

https://dailynewslive.in/ വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, അലസമായ ജീവിതശൈലി എന്നിങ്ങനെ കുടവയറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്റെ മറ്റൊരു പ്രശ്നം. കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗമാണ് ഉലുവ. ഉലുവയുടെ ഉപയോഗം തടി കുറക്കാനും നീണ്ടുനില്‍ക്കുന്ന വയര്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവയുടെ ഉപഭോഗം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു. നാരുകള്‍ക്ക് പുറമേ, ഉലുവയില്‍ നല്ല അളവില്‍ ചെമ്പ്, റൈബോഫ്ലേവിന്‍, വിറ്റാമിന്‍ എ, ബി6, സി, കെ, കാല്‍സ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഉള്ളില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. തലേന്ന് രാത്രി ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം രാവിലെ ചെറുതായി ചൂടാക്കി അരിച്ചെത്ത് കുടിക്കാവുന്നതാണ്. ഇത് കുടവയര്‍ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ, മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.12, പൗണ്ട് – 109.16. യൂറോ – 91.57, സ്വിസ് ഫ്രാങ്ക് – 97.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.60, ബഹറിന്‍ ദിനാര്‍ – 223.20, കുവൈത്ത് ദിനാര്‍ -274.56, ഒമാനി റിയാല്‍ – 218.48, സൗദി റിയാല്‍ – 22.40, യു.എ.ഇ ദിര്‍ഹം – 22.90, ഖത്തര്‍ റിയാല്‍ – 23.11, കനേഡിയന്‍ ഡോളര്‍ – 60.56.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *