◾https://dailynewslive.in/ ഉത്തരേന്ത്യയില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് തീവ്ര ഉഷ്ണതരംഗം പ്രഖ്യാപിച്ചു. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ബീഹാറില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ഔറംഗാബാദിലും, പറ്റ്നയിലുമായാണ് ഏറെയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന മരണങ്ങളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ദേശീയ ദുരന്തമായി ഉഷ്ണതരംഗത്തെ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് 5 പേര്‍ മാത്രമാണ് ചൂടിനെ തുടര്‍ന്ന് മരിച്ചതെന്നും മാധ്യമങ്ങള്‍ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
◾
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ചൂട് 2 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ കുറയാമെങ്കിലും ഉഷ്ണതരംഗം നിലനില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യയില്‍ ഉയരുന്ന താപനിലയില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഒരുപോലെ കഷ്ടപ്പെടുകയാണ്. മധ്യപ്രദേശില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്ത് കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു.
◾https://dailynewslive.in/ ദില്ലിയില്‍ഉഷ്ണ തരംഗം രൂക്ഷമായതിന് പിന്നാലെ കറുത്ത ഗൗണ്‍ ഉപയോഗത്തിന് ഇളവ് വേണമെന്ന ആവശ്യവുമായി അഭിഭാഷകര്‍. കറുത്ത കോട്ടും ഗൗണും ഉഷ്ണ തരംഗത്തെ കൂടുതല്‍ രൂക്ഷമാക്കുന്നുവെന്നാണ് അഭിഭാഷകര്‍ വിശദമാക്കുന്നത്.
◾
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നാടകമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ധ്യാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ല. മോദി ഹിന്ദുമത വിശ്വാസിയാണെന്നും, ധ്യാനത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ആരും തടഞ്ഞിട്ടില്ലല്ലോയെന്നും ബിജെപി വ്യക്തമാക്കി.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കെ എസ് ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്വകാര്യ ബസുമായും ഇരുചക്രവാഹനയാത്രക്കാരുമായും മല്‍സരയോട്ടം വേണ്ട, യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്, അമിതവേഗവും വേണ്ട, റോഡിന്റെ ഇടത് വശത്ത് തന്നെ നിര്‍ത്തണം, കൈകാണിച്ചാല്‍ ബസ് നിര്‍ത്തണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. അതേസമയം ബ്രെത്തലൈസര്‍ പരിശോധന തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിയിലെ അപകടങ്ങള്‍ കുറഞ്ഞെന്നും മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാഴൂര്‍ സോമന്റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസാണ് ഹര്‍ജി നല്‍കിയിരുന്നത്. വാഴൂര്‍ സോമന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂര്‍ണമെന്നായിരുന്നു ആരോപണം. എന്നാല്‍ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങള്‍ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂര്‍ സോമന്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.
◾https://dailynewslive.in/ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പി.കെ കാസിം നല്‍കിയ ഹര്‍ജിയില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ലഭിച്ച നിര്‍ദ്ദേശം. വോട്ടെടുപ്പിന്റെ തലേന്ന് ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം.
◾https://dailynewslive.in/ ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആലപ്പുഴ നോര്‍ത്ത് ബ്ലോക്ക് പ്രസിഡണ്ടായ കെഎ സാബു അറസ്റ്റിലായി. മോട്ടോര്‍ വെഹിക്കിള്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ചീത്ത വിളിച്ചത്.
◾https://dailynewslive.in/ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി ഒറ്റപ്പെട്ടു പോയ പ്രദേശവാസികളെ പൊലീസ്, റവന്യൂ അധികാരികള്‍ സ്ഥലത്തെത്തി ഉമ്പര്‍നാട് ഗവണ്‍മെന്റ് ഐ ടി സിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
◾https://dailynewslive.in/ മദ്യലഹരിയില്‍ അമ്മയെ വീടിനുള്ളിലാക്കി മകന്‍ വീട് കത്തിച്ചു. പ്രാണരക്ഷാര്‍ഥം ഇറങ്ങി ഓടിയതിനാല്‍ അമ്മ അപകടം കൂടാതെ രക്ഷപ്പെട്ടു. വെമ്പായം പ്ലാക്കീഴ് സ്വദേശിയായ ബിനുവാണ് വീടിനു തീവച്ചത്. വെഞ്ഞാറമൂട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചുകെട്ടി ലഹരിവിമോചന ചികിത്സയ്ക്കായി പേരൂര്‍ക്കടയിലേക്ക് കൊണ്ടുപോയി.
◾https://dailynewslive.in/ ദിയാ ധനം കൈമാറിയതോടെ സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് ആണ് കൈമാറിയത്. റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
◾https://dailynewslive.in/ തനിക്കും സിദ്ധരാമയ്യക്കുമെതിരെ ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയതെന്ന് വിവരം കിട്ടിയെന്ന് ശിവകുമാര്‍ വ്യക്തമാക്കി. യാഗത്തിന്റെ ഭാഗമായി 21 ആടുകള്‍, 5 പോത്തുകള്‍, 21 കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി നല്‍കി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാമെന്നും പക്ഷേ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ലൈംഗികാതിക്രമ കേസിലെ പ്രതിയും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്. പ്രജ്വലിന്റെ പക്കല്‍ നിന്ന് ഇന്നലെ രണ്ട് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളില്‍ നിന്നല്ല ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. ഡിവൈസ് നശിപ്പിച്ചതായി തെളിഞ്ഞാല്‍ പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്താനാണ് എസ്ഐടിയുടെ നീക്കം.
◾https://dailynewslive.in/ പുനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച് 2 ഐടി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാര്‍ ഓടിച്ച പതിനേഴുകാരനെ രക്ഷിക്കാന്‍ നടത്തിയത് വലിയ ഗൂഡാലോചനയെന്ന് റിപ്പോര്‍ട്ട്. പതിനേഴുകാരന്‍ മദ്യപിച്ചിട്ടില്ലെന്ന് വരുത്താന്‍ അമ്മയുടെ രക്തസാംപിളാണ് പരിശോധനക്ക് അയച്ചതെന്നാണ് കേസില്‍ അവസാനമെത്തുന്ന കണ്ടെത്തല്‍. കുറ്റമേല്‍ക്കാന്‍ കുടുംബ ഡ്രൈവറെ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
◾https://dailynewslive.in/ റഫയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ ദില്ലിയില്‍ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്. ജന്തര്‍മന്തറിലെ പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍.
◾https://dailynewslive.in/ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ്. ഈജിപ്തും ഖത്തറും തമ്മില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഹമാസ് നിലപാട് വ്യക്തമാക്കിയത്.
◾https://dailynewslive.in/ സൗദിയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല്‍ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് സാധാരണ ലഭിക്കാറുള്ള മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. സെന്‍ട്രല്‍ ബാങ്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നത്. ആര്‍ബിഐ വാങ്ങുന്ന സ്വര്‍ണത്തിന്റെ സ്റ്റോക്ക് വിദേശത്ത് വര്‍ധിക്കുന്നതിനാല്‍ കുറച്ച് ഭാഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
◾https://dailynewslive.in/ ബിസിനസ് വഞ്ചന കേസില്‍ 34 കുറ്റങ്ങളിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. എന്നാല്‍ കേസ് കെട്ടിചമച്ചതെന്ന് ട്രംപ് പ്രതികരിച്ചു. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താന്‍ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു.
◾https://dailynewslive.in/ യുകെയില്‍ സൂക്ഷിച്ചിരുന്ന 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്ന ബാങ്കിന് നല്‍കുന്ന ഫീസ് ഒഴിവാക്കുന്നതിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാനും വേണ്ടിയാണ് ആര്‍ബിഐയുടെ തീരുമാനമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 1991ന് ശേഷം ആദ്യമായാണ് വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണം വലിയ തോതില്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. വിദേശത്തുള്ള സ്വര്‍ണ നിക്ഷേപത്തില്‍ പകുതിയിലധികവും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് എന്നിവിടങ്ങളിലാണ് സൂക്ഷിക്കുന്നത്. മൂന്നില്‍ ഒന്നു മാത്രമാണ് ഇന്ത്യയില്‍ സൂക്ഷിക്കുന്നത്. വരും മാസങ്ങളിലും സമാനമായ നടപടി റിസര്‍വ് ബാങ്ക് കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് ആര്‍ബിഐയുടെ കൈവശം 822.10 ടണ്‍ സ്വര്‍ണമാണുള്ളത്. ഇതില്‍ 408.31 ടണ്‍ സ്വര്‍ണം രാജ്യത്ത് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ച് വരികയാണ്. മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളില്‍ നിന്ന് ഇന്ത്യന്‍ രൂപയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ണനിക്ഷേപം വര്‍ധിപ്പിക്കുന്നത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 19 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിക്കൂട്ടിയത്. മുന്‍വര്‍ഷം മൊത്തത്തില്‍ വാങ്ങിയത് 16 ടണ്‍ മാത്രമാണ്. 2019 മുതലാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയത്. ഇതിന് മുന്‍പ് 2009ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി സമയത്താണ് 200 ടണ്‍ സ്വര്‍ണം ആര്‍ബിഐ വാങ്ങിയത്.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ ബജറ്റ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വെറും 6999 രൂപയ്ക്ക് നിരവധി ഫീച്ചറുകള്‍ ഉള്ള ഫോണാണ് ഇന്ത്യയില്‍ വിപണിയില്‍ ഇറക്കിയത്. മോട്ടോ ജി04 നാലു കളര്‍ വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 4ജിബി റാമും 64ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ഒറ്റ മെമ്മറി വേരിയന്റിലാണ് ഇറക്കിയത്. ജൂണ്‍ 5 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്കെത്തും. മോട്ടോ ജി04 കോണ്‍കോര്‍ഡ് ബ്ലാക്ക്, സീ ഗ്രീന്‍, സാറ്റിന്‍ ബ്ലൂ, സണ്‍റൈസ് ഓറഞ്ച് എന്നി നിറങ്ങളിലാണ് വാങ്ങാന്‍ കഴിയുക. അക്രിലിക് ഗ്ലാസ് ഫിനിഷുള്ള മാറ്റ് ടെക്സ്ചര്‍ ഫീച്ചറാണ് മറ്റൊരു സവിശേഷത. ഇത് പോറലിനെ പ്രതിരോധിക്കും. ശക്തമായ ഡോള്‍ബി അറ്റ്മോസ് സ്പീക്കര്‍, ഉയര്‍ന്ന ബ്രൈറ്റ്‌നസ്, 6.6 ഇഞ്ച് 90ഹെര്‍ട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഇതിന്റെ പരമാവധി തെളിച്ചം 573 നിറ്റ്‌സ് ആണ്. സംരക്ഷണത്തിനായി മുകളില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉണ്ട്. 15വാട്ട് ചാര്‍ജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തോിക്കുന്ന ഫോണിന് യൂണിസോക് ടി 606 പ്രോസസറാണ് കരുത്തുപകരുക. ഒരു എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 64 ജിബിയില്‍ നിന്ന് 1 ടിബി വരെ വികസിപ്പിക്കാം. ഉപകരണത്തിന് റാം ബൂസ്റ്റ് ഫീച്ചറും ഉണ്ട്. പിന്‍ഭാഗത്ത് ക്വാഡ് പിക്‌സല്‍ സാങ്കേതികവിദ്യയുള്ള വിപുലമായ 50എംപി പ്രൈമറി ക്യാമറ സെന്‍സറുണ്ട്. ഫേസ് റീടച്ച്, ഫെയ്സ് എന്‍ഹാന്‍സ്മെന്റ് ടെക്നോളജി എന്നിവയ്ക്കൊപ്പം സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 5 എംപി സെന്‍സറും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
◾https://dailynewslive.in/ തെന്നിന്ത്യയൊട്ടാകെ ആരാധകരുണ്ട് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്ക്. കുരങ്ങ് ബൊമ്മൈ ഒരുക്കിയ നിതിലന്‍ സ്വാമിനാഥനൊപ്പമാണ് വിജയ് സേതുപതിയുടെ 50-ാം ചിത്രമൊരുങ്ങുന്നത്. ‘മഹാരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ സിനിമ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ മഹാരാജയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രൈം ആക്ഷന്‍ ത്രില്ലര്‍ മോഡിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുകയെന്നാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമയായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, അഭിരാമി, മണികണ്ഠന്‍, ഭാരതിരാജ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. അജനീഷ് ലോക്‌നാഥ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. നിതിലന്‍ സാമിനാഥന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നതും. ദിനേശ് പുരുഷോത്തമന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി, കമല്‍ നയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനുരാഗ് കശ്യപിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് മഹാരാജ.
◾https://dailynewslive.in/ ചെറിയ ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം മലയാളത്തിലേക്ക്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന ‘സൂക്ഷ്മദര്‍ശിനി’യിലൂടെയാണ് താരം നായികയായി എത്തുന്നത്. എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ അത്ര സജീവമല്ല താരം. തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയിലാണ് താരം അവസാനമായി അഭിനയിച്ചത്. 2020ല്‍ റിലീസായ ട്രാന്‍സിലാണ് താരം ഇതിന് മുന്‍പ് മലയാളത്തില്‍ നായികയായി എത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. നിര്‍മാണത്തില്‍ സജീവമാണ് നസ്രിയ. 2018ല്‍ നോണ്‍സെന്‍സ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീര്‍ താഹീര്‍, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിങ് ചമന്‍ ചാക്കോ.
◾https://dailynewslive.in/ ട്രയംഫ് ഇന്ത്യ തങ്ങളുടെ ടൈഗര്‍ 850 സ്‌പോര്‍ട് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിനായി രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു. പുതിയ വര്‍ണ്ണ സ്‌കീമുകളില്‍ ഗ്രാഫൈറ്റിനൊപ്പം കൊറോസി റെഡ്, ജെറ്റ് ബ്ലാക്ക് ഉള്ള റൗലറ്റ് ഗ്രീന്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ അപ്‌ഡേറ്റുകള്‍ ഉണ്ടെങ്കിലും, 2024 ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട്ടിന് ഇപ്പോഴും 11.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില എന്നതിനാല്‍ വിലയില്‍ മാറ്റമില്ല. പുതിയ നിറങ്ങള്‍ക്ക് പുറമെ ഗ്രാഫൈറ്റിനൊപ്പം ജെറ്റ് ബ്ലാക്ക്, ഗ്രാഫൈറ്റിനൊപ്പം ഡയാബ്ലോ റെഡ് എന്നീ നിറങ്ങളിലും ബൈക്ക് ലഭ്യമാണ്. അതിന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട്ടിന് 888 സിസി, ലിക്വിഡ് കൂള്‍ഡ്, ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന്‍ 84 ബിഎച്പി കരുത്തും 82 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ഘടിപ്പിച്ച 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിന്റെ സവിശേഷത. ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട് നിര്‍മ്മിച്ചിരിക്കുന്നത് ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമിലാണ്.ബോള്‍ട്ട്-ഓണ്‍ സബ്‌ഫ്രെയിമും ഇരട്ട-വശങ്ങളുള്ള അലുമിനിയം സ്വിംഗാര്‍മും.
◾https://dailynewslive.in/ കേരളം കണ്ട ഏറ്റവും മികച്ച കഥകളി നടന്‍ കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ആത്മകഥ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് മനോരമ ബുക്സ് പുറത്തിറക്കുന്നു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ അരങ്ങിലെ അനുഭവങ്ങളും ഓര്‍മകളും ഏറ്റവും ഹൃദയസ്പര്‍ശിയാണെന്ന് അവതാരികയില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതുന്നു. ഒരു കഥകളി കലാകാരനായിത്തീരുന്നതിനു പിന്നിലുള്ള ക്ലേശങ്ങളും കഠിനപരിശ്രമവും ഇതിലൂടെ വായിച്ചറിയാം. ‘തിരനോട്ടം’. കലാമണ്ഡലം രാമന്‍കുട്ടിനായര്‍. മനോരമ ബുക്സ്. വില 250 രൂപ.
◾https://dailynewslive.in/ ഇന്ന് ലോക പുകയില വിരുദ്ധ ദിനം, ആഗോളതലത്തില്‍ ഏതാണ്ട് 80 ലക്ഷത്തോളം ആളുകളുടെ ജീവനാണ് പുകയില ഓരോ വര്‍ഷവും കവരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നത് നേരിട്ട് പുകയില ഉപയോഗത്തിന്റെ ഫലമായാണ് അതേസമയം, 13 ലക്ഷത്തോളം ആളുകള്‍ പുകയില നേരിട്ട് ഉപയോഗിക്കാതെയുമാണ്. കാന്‍സറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ഥങ്ങള്‍ ഇത്തരത്തില്‍ വലിച്ചുകയറ്റുന്ന പുകയിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി കാരണമായേക്കാം എന്ന് വ്യക്തമായി അറിയാമെങ്കിലും വലി നിര്‍ത്താന്‍ ആളുകള്‍ കൂട്ടാക്കില്ല. പുകവലിക്കുന്നവരെ മാത്രമല്ല പുകവലിക്കുന്നവരുടെ സമീപം നില്‍ക്കുന്നവരുടെ ആരോഗ്യവും പുലയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ തകര്‍ക്കും. ‘പുകയില വ്യവസായ ഇടപെടലുകളില്‍ നിന്നും കുട്ടികളെ രക്ഷിക്കുക’ എന്നതാണ് ഇത്തവണത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം. ഒരു സിഗരറ്റിന് പോലും കുട്ടികളുടെ തലച്ചോറിനെ നിക്കോട്ടിന്‍ ആസക്തിയിലേക്ക് നയിക്കാമെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. അതേസമയം ഇപ്പോള്‍ വിപണിയില്‍ സുലഭമായ ചൂയിങ് ഗം രൂപത്തിലുള്ള പുകയില സിഗരറ്റിനെക്കാള്‍ നാല് മടങ്ങ് നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഇത് കുട്ടികളെ കൂടുതല്‍ പുകയിലയോട് ആസക്തിയുള്ളവരാക്കാം. പുകയില മൂലമുണ്ടാകുന്ന അപകടത്തെ കുറിച്ച് ചെറു പ്രായത്തിലെ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.39, പൗണ്ട് – 106.06, യൂറോ – 90.37, സ്വിസ് ഫ്രാങ്ക് – 92.07, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.38, ബഹറിന്‍ ദിനാര്‍ – 221.24, കുവൈത്ത് ദിനാര്‍ -271.68, ഒമാനി റിയാല്‍ – 216.65, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.08.