P16 yt cover

https://dailynewslive.in/ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ടെത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോദി ഹെലികോപ്റ്റര്‍ മാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കും. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി മടങ്ങിപ്പോകും.

https://dailynewslive.in/ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ സിനിമ 1982-ല്‍ പുറത്തിറങ്ങുന്നതുവരെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞിരുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിചിത്രവാദത്തിനെതിരെ വിമര്‍ശനം കനക്കുന്നു. ഗാന്ധിജിയുടെ മഹത്തായ പാരമ്പര്യത്തെ പ്രധാനമന്ത്രി വിലകുറച്ചു കാണിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. രാഹുല്‍ഗാന്ധിയടക്കമുള്ള നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്കെതിരെ രംഗത്തെത്തിയിരുന്നു.

https://dailynewslive.in/ കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെ കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്റെ മൂല്യങ്ങളെന്നും ഗാന്ധിയെ ഓര്‍ക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗാന്ധിയും നെഹ്‌റുവും കാണിച്ചുതന്ന വഴികള്‍ മോദിക്കും സംഘപരിവാറിനും സ്വപ്നത്തില്‍പോലും കാണാനാകില്ല. ഗാന്ധിയന്‍ ആശയസംഹിതകളുടെ പ്രയോഗം പരിവാര്‍ സംഘടനകള്‍ക്ക് മനസിലായില്ലെങ്കിലും ലോകത്തിന് പണ്ടേ മനസ്സിലായതിനാല്‍ വഴിവിളക്കും ഊര്‍ജ്ജവും തിരുത്തലും സത്യവുമായി ഗാന്ധിജി ഇന്നും ലോകത്തിന് മുന്നില്‍ പ്രസക്തനായി നില്‍ക്കുന്നുവെന്നും സതീശന്‍ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാനത്ത് കാലവര്‍ഷമെത്തി. ജൂണ്‍ മൂന്ന് വരെ വ്യാപക മഴ . കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ബാര്‍ കോഴ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാര്‍ച്ച് നടത്തും. ക്രൈം ബ്രാഞ്ച് അന്വേഷണമല്ല യുഡിഎഫ് ആവശ്യപ്പെട്ടതെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

https://dailynewslive.in/ എക്‌സാലോജിക് കമ്പനിയുടെ പേരില്‍ അബുദാബിയിലുള്ള അക്കൗണ്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ ഭാഗമായി ഈ പണമിടപാടും പരിശോധിക്കണമെന്നാണ് ആവശ്യം. വീണാ വിജയനും മുന്‍ ബന്ധു എം സുനീഷുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഇതില്‍ തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജിയില്‍ ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

https://dailynewslive.in/ സര്‍ക്കാര്‍ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന ഉത്തരവുമായി കേരള ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ അനുമതിയില്ലാതെ കയ്യേറി നിര്‍മിച്ച ആരാധാനാലയങ്ങള്‍ നീക്കം ചെയ്യണം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പിഎ ഉള്‍പ്പെടെ രണ്ട് പേരെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലായത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

https://dailynewslive.in/ പേഴ്‌സണല്‍ സ്റ്റാഫിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എക്‌സില്‍ അറിയിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാര്‍. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

https://dailynewslive.in/ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ പിഎ കസ്റ്റംസ് പിടിയിലായ സംഭവത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ഇന്ത്യ സഖ്യകക്ഷികളായ സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തിലും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

https://dailynewslive.in/ ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിക്കു കത്തയച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. അവസാനത്തെ ഗുണ്ടാവിരുന്നല്ല നടന്നതെന്നും ഇത്തരക്കാര്‍ അനേകം പേര്‍ സേനയ്ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.

https://dailynewslive.in/ സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ പ്രതിഷേധ സമരത്തിന് ലോക്കോ പൈലറ്റുമാര്‍. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാതെ കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തുകൊണ്ടായിരിക്കും സമരം. തൊഴില്‍, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് നടത്തുക. തുടര്‍ച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്നതില്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചും 2016ല്‍ അംഗീകരിച്ച ചട്ടങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം.

https://dailynewslive.in/ 12 കോടിയുടെ വിഷു ബംപര്‍ ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. കൈവന്നത് മഹാഭാഗ്യമെന്ന് വിശ്വംഭരന്‍ പറഞ്ഞു. സി.ആര്‍.പി.എഫ്. വിമുക്തഭടനാണ് വിശ്വംഭരന്‍. നിലവില്‍ സെക്യൂരിറ്റിയായി ജോലിചെയ്യുകയാണ്.

https://dailynewslive.in/ രാജ്യാന്തര അവയവ കടത്ത് കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി. മൂന്നാം പ്രതിക്കായാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദില്‍ വെച്ചാണെന്നാണ് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്റെ മൊഴി. നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ ബ്ലു കോര്‍ണര്‍ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

https://dailynewslive.in/ കേരള ബാങ്കിന് വിവരാവകാശ നിയമം ബാധകമാണെന്നും, പൗരന്മാര്‍ക്ക് വിവരം നല്‍കുന്നതിനു വിവിരാവകാശ നിയമം 2005 പ്രകാരം ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടു. പി. ബി. ഹേമലത നല്‍കിയ പരാതി ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവായത്. വിവരാവകാശ നിയമപ്രകാരം കേരള ബാങ്കില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വിവരം നല്‍കിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹര്‍ജിയിലാണ് കമ്മീഷന്‍ ഉത്തരവ്.

https://dailynewslive.in/ മംഗളൂരുവില്‍ ചികിത്സയ്ക്കെത്തിയ കാസര്‍കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത പരാതിയില്‍ കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

https://dailynewslive.in/ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി 12 വയസുകാരന്‍ മാലിക്ക് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 6 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കളിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയര്‍ മുകളില്‍ കൂടി കടന്ന് പോകുന്ന 110 കെവി ലൈനില്‍ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്.

https://dailynewslive.in/ മദ്യനയ അഴിമതി ആരോപിച്ച് പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

https://dailynewslive.in/ തൃശ്ശൂരിലെ പ്രോട്ടീന്‍ മാളില്‍ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ലൈസന്‍സില്ലാതെ വില്‍പനയ്ക്കുവച്ച മരുന്നുകള്‍ പിടിച്ചു. ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു പ്രോട്ടീന്‍ കടയിലെ അനധികൃത വില്‍പന. ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെര്‍മിവ് എ എന്ന ഇന്‍ജക്ഷനാണ് പിടിച്ചത്.

https://dailynewslive.in/ കോഴിക്കോട് പെരുമണ്ണക്ക് സമീപം അച്ഛനും മകനും വെട്ടേറ്റു. അബൂബക്കര്‍ കോയ (55), മകനായ ഷാഫിര്‍ ( 26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി വീടിന്റെ വാതിലില്‍ മുട്ടുന്നത് കേട്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്.

https://dailynewslive.in/ എന്‍എസ്‌ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ ആന്ധ്രയില്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്തുള്ള ഒരു തടാകത്തിന്റെ കരയിലാണ് ദേഹമാസകലം പരിക്കേറ്റ നിലയിലുള്ള മൃതദേഹം കണ്ടത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാര്‍. ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്നാണ് സംശയം.നെയ്യാര്‍ ഡാമില്‍ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പില്‍ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു.

https://dailynewslive.in/ ലോക്‌സഭ തെരഞ്ഞെടുപ്പ് ലെ പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകിയതിനെ വിമര്‍ശിച്ച് രാജ്യത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ്.വൈ ഖുറൈഷി. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നതായിരുന്നു മുന്‍ രീതിയെന്നും രാജ്യത്തെ പതിനേഴാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു എസ്.വൈ ഖുറൈഷി വ്യക്തമാക്കി.

https://dailynewslive.in/ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

https://dailynewslive.in/ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പരാതിയില്‍ നീക്കം കടുപ്പിച്ച് പൊലീസ്. രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കി. പൊലീസ് ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ പീഡിപ്പിക്കാന്‍ ഗവര്‍ണ്ണര്‍ ഭരണഘടന പരിരക്ഷ ദുരുപയോഗം ചെയ്തുവെന്നും സമൂഹത്തില്‍ തന്നെ മോശക്കാരിയാക്കാന്‍ ശ്രമം നടക്കുന്നു എന്നും പരാതിക്കാരി ആരോപിച്ചു.

https://dailynewslive.in/ ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യ വിമര്‍ശകനുമായ ഡോ. പറക്കാല പ്രഭാകര്‍. കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നും കേന്ദ്രത്തില്‍ ബി.ജെ.പി. ഇതര സര്‍ക്കാര്‍ വരാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. പറക്കാല പ്രഭാകരന്റെ ഭാര്യയാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍.

https://dailynewslive.in/ മദ്യനയ അഴിമതി കേസില്‍ സ്ഥിരം ജാമ്യം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി റൗസ് അവന്യു കോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ നല്‍കിയ അപേക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. റൗസ് അവന്യു കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ഇല്ലെങ്കില്‍ അരവിന്ദ് കെജ്രിവാളിന് ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടിവരും.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലം വന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും ജയ്റാം രമേശ്. സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കായിരിക്കും നേതൃത്വത്തിന് സ്വാഭാവിക അവകാശമെന്നും ജയ്റാം രമേശ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

https://dailynewslive.in/ കേരളത്തിന്റെ ‘സ്വന്തം ബാങ്ക്’ എന്ന വിശേഷണമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ നേട്ടങ്ങളുടെ നെറുകയില്‍ പുതിയൊരു പൊന്‍തൂവല്‍. ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ 2024ലെ ലോകത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കും ഇടംനേടി. ഇന്ത്യയിലെ 18-ാമത്തെ മികച്ച ബാങ്കെന്ന നേട്ടമാണ് കേരള ഗ്രാമീണ്‍ ബാങ്ക് സ്വന്തമാക്കിയത്. പട്ടികയില്‍ ഇടംപിടിച്ച ഏക റീജനല്‍ റൂറല്‍ ബാങ്കുമാണ് കേരള ഗ്രാമീണ്‍ ബാങ്ക്. 33 രാജ്യങ്ങളില്‍ നിന്ന് 17 ഭാഷകളിലായി 49,000ഓളം വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലൂടെയാണ് പട്ടിക തയ്യാറാക്കിയത്. വിശ്വാസ്യത, മികച്ച ഉപഭോക്തൃസേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, നിബന്ധനകള്‍ പാലിക്കല്‍, ഉപഭോക്തൃ സംതൃപ്തി, ഇടപാടുകാര്‍ക്ക് നല്‍കുന്ന സാമ്പത്തിക ഉപദേശങ്ങളുടെ മികവ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ.

https://dailynewslive.in/ ഏറ്റവും പുതിയ ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു സോണി ഇന്ത്യ. ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ച് എത്തുന്ന ബ്രാവിയ 2 സീരീസില്‍, 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയുമുണ്ട്. ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ചതിനാല്‍ ഉപയോക്താക്കള്‍ക്ക് വിവിധ ആപ്ലിക്കേഷനുകള്‍, സ്ട്രീമിങ് സേവനങ്ങള്‍ തത്സമയ ടിവി ചാനലുകള്‍ എന്നിവ അനായാസം ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് സോണി പറയുന്നു. സമാനതകളില്ലാത്ത ഗെയിമിങ് അനുഭവം നല്‍കുന്ന എസ്25, ഗെയിമിങിനപ്പുറം മറ്റു മികച്ച ഫീച്ചറുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന എസ്20 എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് ബ്രാവിയ 2 സീരീസ് വാഗ്ദാനം ചെയ്യുന്നത്. 108 സെ.മീ (43), 126 സെ.മീ (50), 139 സെ.മീ (55), 164 സെ.മീ (65) സ്‌ക്രീന്‍ സൈസുകളില്‍ ബ്രാവിയ 2 സീരീസ് ലഭിക്കും. എക്സ് വണ്‍ പിക്ചര്‍ പ്രോസസര്‍, ലൈവ് കളര്‍ ടെക്നോളജി, 4കെ റിയാലിറ്റി പ്രോ, ഡോള്‍ബി ഓഡിയോക്കൊപ്പം 20 വാട്ട് ശബ്ദം പ്രദാനം ചെയ്യുന്ന ഓപ്പണ്‍ ബാഫിള്‍ ഡൗണ്‍ ഫയറിങ് ട്വിന്‍ സ്പീക്കര്‍, എക്സ്-പ്രൊട്ടക്ഷന്‍ പ്രോ എന്നിവയാണ് മറ്റു സവിശേഷതകള്‍. കെഡി-65എസ്25 മോഡലിന് 95,990 രൂപയും, കെഡി-55എസ്25 74,990 രൂപയുമാണ് വില. കെഡി-50എസ്20, കെഡി-43എസ്20 മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും.

https://dailynewslive.in/ വിജയ് ആന്റണി നായകനാവുന്ന പുതിയ ചിത്രമാണ് ‘മഴൈ പിടിക്കാത്ത മനിതന്‍’. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ശരത് കുമാര്‍, സത്യരാജ്, മേഘ ആകാശ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കന്നഡ സിനിമയിലെ രണ്ട് ശ്രദ്ധേയ താരങ്ങളുടെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ധനഞ്ജയയും പൃഥ്വി അമ്പാറുമാണ് അത്. ശരണ്യ പൊന്‍വണ്ണന്‍, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ്, സുരേന്ദര്‍ താക്കൂര്‍, പ്രണിതി, രമണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ക്യാപ്റ്റന്‍ വിജയകാന്തിനുള്ള ആദരമാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

https://dailynewslive.in/ ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ‘ഇഷ്ടരാഗം’ ഈ മാസം 31 ന് സാഗാ ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. ശ്രീകുമാര്‍ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജന്‍, വേണു അമ്പലപ്പുഴ, അര്‍ജുന്‍, ജലജ റാണി, രഘുനാഥ് മടിയന്‍, ജിഷിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്സ്, എസ് ആര്‍ ഫിലിംസ് എന്നീ ബാനറുകളില്‍ പ്രകാശ് നായര്‍, സുരേഷ് രാമന്തളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ചന്ദ്രന്‍ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികള്‍ക്ക് വിനീഷ് പണിക്കര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ തുടങ്ങിയവരാണ് ഗായകര്‍.

https://dailynewslive.in/ കത്തിയമര്‍ന്ന തന്റെ പഴയ ബെന്‍സിനു പകരമായി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 എസ്യുവി യാണ് താരം സ്വന്തമാക്കി ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ട്വന്റി-ട്വന്റി ലോകകപ്പ് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ചേരാന്‍ മുംബൈ വിമാനത്താവളത്തില്‍ പന്ത് എത്തിയത് പുതുവാഹനത്തിലാണ്. വെള്ള നിറമാണ് വാഹനത്തിന്. 97 ലക്ഷം മുതല്‍ 2.35 കോടി രൂപ വരെയാണ് കാറിനു എക്സ് ഷോറൂം വില വരുന്നത്. 2022 ലാണ് ഡല്‍ഹിയില്‍ നിന്നും റൂര്‍ക്കിയിലെ കുടുംബത്തെ കാണാന്‍ വേണ്ടിയുള്ള യാത്രയില്‍ അമിത വേഗത്തില്‍ ആയിരുന്ന ബെന്‍സ് ജിഎല്‍വി എസ്യുവി ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ചത്. അപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട പന്ത് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ചു ലീറ്റര്‍ വി8 എന്‍ജിന്‍ മോഡലാണ് പുതിയ വാഹനം. 518 ബിഎച്ച്പി കരുത്തും 625 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ മോഡലില്‍. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.2 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്.

https://dailynewslive.in/ വ്യത്യസ്ത കഥാതന്തുക്കളാല്‍ മെനഞ്ഞെടുത്ത ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ രീതിയില്‍ അനുവാചക ഹൃദയങ്ങളില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമേതുമില്ല. പ്രമേയങ്ങളുടെ നിര്‍വ്യാജ ധീരതകൊണ്ടും, മൊഴിവഴക്കങ്ങളുടെ ജൈവികതകൊണ്ടും ഇനിയും പുതിയ രചനകളിലേക്ക് മുഴുകുവാന്‍ സുധീറിന് സാധ്യമാവട്ടെ -ഡോ.എം.വി.മുകുന്ദന്‍. ‘ഉത്തര ചിത്രം’. സുധീര്‍ പയ്യനാടന്‍. കൈരളി ബുക്സ്. വില 209 രൂപ.

https://dailynewslive.in/ ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്തവത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്ന് പഠനം. 12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 15 വയസ്സോ അതിന് ശേഷമോ ആദ്യ ആര്‍ത്തവം നടന്നവര്‍ക്ക് മറവി രോഗ സാധ്യത മറ്റ് സ്ത്രീകളെ അപേക്ഷിച്ച് 12 ശതമാനം അധികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ തോതാണ് മറവിരോഗ സാധ്യതയെ സ്വാധീനിക്കുന്നത്. മറവിരോഗത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ ഈ ഹോര്‍മോണിന് സ്ഥാനമുണ്ട്. 37നും 73നും ഇടയില്‍ പ്രായമുള്ള 2,73,260 സ്ത്രീകളുടെ വിവരങ്ങള്‍ യുകെ ബയോ ബാങ്കില്‍ നിന്നെടുത്താണ് പഠനം നടത്തിയത്. ഇവരുടെ ആദ്യ ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം തുടങ്ങിയ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു. ശരീരത്തിലെ ഈസ്ട്രജന്‍ തോത് വര്‍ധിപ്പിക്കുന്ന ഹോര്‍മോണ്‍ തെറാപ്പിക്ക് ഇവര്‍ വിധേയരായിട്ടുണ്ടോ എന്നും പരിശോധിച്ചു. പഠനകാലയളവില്‍ ഇതില്‍ 3700 പേര്‍ക്ക് മറവിരോഗം ഉണ്ടായി. തങ്ങളുടെ അന്‍പതുകളില്‍ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് നാല്‍പതുകളില്‍ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളെ അപേക്ഷിച്ച് മറവി രോഗ സാധ്യത 24 ശതമാനം കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. അണ്ഡാശയങ്ങള്‍ എടുത്ത് മാറ്റിയ ശസ്ത്രക്രിയക്ക് വിധേയരായിരുന്നവര്‍ക്കും മറവിരോഗ സാധ്യത 8 ശതമാനം അധികമാണ്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ നീര്‍ക്കെട്ടിനെ പ്രതിരോധിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാകാം തലച്ചോറിന്റെ ആരോഗ്യത്തെയും ഓര്‍മ്മ, ശ്രദ്ധ, പഠനം പോലുള്ള മേധാശക്തിപരമായ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.34, പൗണ്ട് – 105.82, യൂറോ – 90.04, സ്വിസ് ഫ്രാങ്ക് – 91.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.06, ബഹറിന്‍ ദിനാര്‍ – 221.09, കുവൈത്ത് ദിനാര്‍ -271.53, ഒമാനി റിയാല്‍ – 216.50, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 60.72.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *