◾https://dailynewslive.in/ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ തോല്‍ക്കുമെന്നോ താന്‍ ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും 400-ല്‍ അധികം സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണെന്നും പ്രാധാനമന്ത്രി നരേന്ദ്രമോദി. 400-ല്‍ അധികം ലോക്സഭാ സീറ്റുകള്‍ എന്ന ബിജെപിയുടെ പ്രധാന മുദ്രാവാക്യത്തിന്റെ ഉത്ഭവം വിശദീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍.
◾https://dailynewslive.in/ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബുള്‍ഡോസര്‍ എവിടെ ഉപയോഗിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കണമെന്നും മോദി പറഞ്ഞു.
◾
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സമരം നിര്‍ത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലായിരുന്നു വിളിച്ചത്. ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാന്‍ തന്നോട് പറഞ്ഞു. തിരുവഞ്ചൂരിന്റെ സ്‌ക്രിപ്റ്റാണ് ജോണ്‍ മുണ്ടക്കയം ഇപ്പോള്‍ പറയുന്നതെന്നും താന്‍ മാധ്യമ പ്രവര്‍ത്തകനായല്ല അതില്‍ പങ്കാളിയായതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
◾https://dailynewslive.in/ ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീര്‍ക്കാന്‍ ഒരു നിര്‍ദ്ദേശം വന്നു. അതിനോട് സര്‍ക്കാര്‍ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
◾
◾https://dailynewslive.in/ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്തെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. സോളാറില്‍ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. ബാര്‍ക്കോഴ കേസ്, പാലാരിവട്ടം കേസ് തുടങ്ങി മാസപ്പടി കേസില്‍ വരെ ഇടത്- വലത് അവിശുദ്ധ ബന്ധം കേരളം കണ്ടതാണ്. അഴിമതിയും ഒത്തുതീര്‍പ്പും മാത്രമാണ് രണ്ട് മുന്നണികളുടെയും കൈമുതലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍. ഇടതുപക്ഷം തൊഴിലാളി വര്‍ഗ്ഗത്തിനായി നിലകൊള്ളുമ്പോള്‍ അതിന് ഇണങ്ങാത്ത ജീവിതശൈലി നേതാക്കന്മാര്‍ അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന് അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പറച്ചിലും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ല എന്ന വ്യാഖ്യാനം ഇതിലൂടെയുണ്ടാകും. അത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ചില മൂല്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിലായി. ജര്‍മ്മനിയിലേക്ക് കടന്ന പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് രാജേഷാണെന്ന വിലയിരുത്തലിലാണ് അറസ്റ്റ്. രാഹുല്‍ ജര്‍മ്മനിയില്‍ എത്തിയെന്ന് രാഹുലിന്റെ സുഹൃത്തായ രാജേഷ് സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് 5 മണിക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. പ്രതി രാജ്യം വിട്ടത് പോലീസിന്റെ പിഴവ് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ലൈംഗികാധിഷേപം നടത്തിയെന്നടക്കം മേയര്‍ പരാതിപ്പെട്ടിരുന്നു. ഈ കേസിലാണ് മേയറുടെ മൊഴി രേഖപ്പെടുത്തുന്നത്.
◾https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവംമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിയുടെ നാവിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിഷയം വിവാദമായ ശേഷം മാത്രമെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. നാവിന് കുഴപ്പമുണ്ടെങ്കില്‍ മറ്റ് പരിശോധനകള്‍ നടത്താതെ എങ്ങനെ ശസ്ത്രക്രിയയിലേക്ക് കടക്കുമെന്നും അമ്മ ചോദിച്ചു.
◾https://dailynewslive.in/ അരവണ നശിപ്പിക്കാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈകോടതി വില്പന തടഞ്ഞ ആറര ലക്ഷത്തിലധികം ടിന്‍ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്. 21-ാം തീയ്യതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയ്യതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം.
◾https://dailynewslive.in/ മസ്‌കറ്റില്‍ മരിച്ച നമ്പി രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി എയര്‍ ഇന്ത്യ എക്സ്പ്രസ് പരിഗണിക്കുന്നില്ലെന്ന് രാജേഷിന്റെ ഭാര്യ അമൃത. നേരത്തെ ചര്‍ച്ച നടത്താമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോള്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മെയില്‍ അയക്കാനാണ് പറയുന്നത്. ആകെ ടിക്കറ്റിന്റെ റീഫണ്ട് തുക മാത്രമാണ് നല്‍കിയത്, സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥയില്‍ നടപടി വേണമെന്നും അമൃത ആവശ്യപ്പെട്ടു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ മേഖലയില്‍ മഴ കനത്തേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
◾https://dailynewslive.in/ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ കേസില്‍ ആര്‍എംപി നേതാവ് ഹരിഹരന്‍ വടകര പോലീസിന് മുന്നില്‍ ഹാജരായി. മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ലോകകേരള സഭ ഒരു ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെ നാലാം ലോകകേരള സമ്മേളനത്തിനായി സര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എംഎല്‍എമാരും സംസ്ഥാനത്തുനിന്നുള്ള എംപിമാരും ഉള്‍പ്പടെ ആകെ 351 അംഗങ്ങളാണ് ഇത്തവണത്തെ ലോക കേരള സഭയില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം.
◾https://dailynewslive.in/ കെ സുധാകരനെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചു. ഇന്ന് ഡല്‍ഹിക്ക് പോകുന്ന കെ.സുധാകരനും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി മുന്‍ സെക്രട്ടറി എം.എ.ലത്തീഫിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച എം.എം.ഹസന്റെ നടപടി റദ്ദാക്കിയതാണ് പോര് മുറുകാന്‍ കാരണമായത്.
ബിസ്‌കറ്റ് കവറില്‍ അവകാശപ്പെടുന്ന അളവ് കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടാനിയയ്ക്ക് നിര്‍ദ്ദേശം നല്‍കി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്‌കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 300 ഗ്രാം ബിസ്‌കറ്റ് പാക്കറ്റില്‍ 50 ഗ്രാമോളം ബിസ്‌കറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്.
◾https://dailynewslive.in/ എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധിയായി എം എസ് എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയായിരുന്നു എസ് എഫ് ഐ യുടെ പ്രതിഷേധം.
◾https://dailynewslive.in/ അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. നിയമപരമായ അളവില്‍ അല്ലാതെ കാണപ്പെട്ട 800 കിലോ മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.
◾https://dailynewslive.in/ കളമശ്ശേരിയില്‍ കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ നഗരസഭ ഊര്‍ജിതമാക്കി. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
◾https://dailynewslive.in/ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കണ്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ടി ജി നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശോഭ സുരേന്ദ്രനും, കെ സുധാകരനുമെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും കോടതി ഇടപെടണമെന്നും ടിജി നന്ദകുമാര്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഗരുഡ പ്രീമിയം ബസ്സിനെതിരെ നടക്കുന്ന വാദങ്ങള്‍ അസത്യമാണെന്നും ബസ് സര്‍വ്വീസ് ലാഭകരമാണെന്നും കെഎസ്ആര്‍ടിസി. ബസ്സിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ചില മാധ്യമങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്നും കണക്കുകള്‍ നിരത്തി കെഎസ്ആര്‍ടിസി വ്യക്തമാക്കി.
◾https://dailynewslive.in/ ആലപ്പുഴ തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം. കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന ഐ.ആര്‍.ഇയ്ക്കാണ് അനുമതി. തീരത്ത് നിന്നും കരിമണല്‍ നീക്കാന്‍ ഐ.ആര്‍.ഇ ഉപകരാര്‍ നല്‍കും. ഈ നീക്കം സ്വകാര്യ കരിമണല്‍ കമ്പനികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
◾https://dailynewslive.in/ ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാര്‍ഡുകളിലാണ് വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്.
◾https://dailynewslive.in/ തിരുവനന്തപുരം നഗരത്തിലെ മേട്ടുക്കട ജങ്ഷനില്‍ കടമുറിക്കുള്ളില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ കടമുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
◾https://dailynewslive.in/ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായ ഷബീലയാണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.
◾https://dailynewslive.in/ തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരനാണ് മരിച്ചത്.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും അനുവദിക്കുന്ന പ്രക്ഷേപണ സമയത്തിലേക്ക് നടത്തിയ പ്രസംഗങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങള്‍ പ്രകാരമാണ് നടപടിയെന്നും ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും പ്രസാര്‍ ഭാരതി അധികൃതര്‍ വിശദീകരണം നല്‍കി.
◾https://dailynewslive.in/ അരവിന്ദ് കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയ രാജ്യസഭാംഗം സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനല്‍ അസിസ്റ്റന്റ് ബിഭവ് കുമാര്‍ കയ്യേറ്റം ചെയ്തെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. സ്വാതി തന്നെ ഇക്കാര്യം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടു. എന്നാല്‍ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ദില്ലി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തതിന് പിന്നാലെ സ്വാതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി കേജ്രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തേടി.
◾https://dailynewslive.in/ സ്വാതി മലിവാള്‍ എംപിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് ഒരു വനിതാ പാര്‍ലമെന്റ് അംഗത്തിനു നേരെ മോശമായ പെരുമാറ്റമുണ്ടായിട്ടും കേജ്രിവാള്‍ നിശബ്ദനായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ മഹിള മോര്‍ച്ച നേതാക്കള്‍ സംഭവം നടക്കുമ്പോള്‍ സുനിത കേജ്രിവാള്‍ എവിടെയായിരുന്നുവെന്നും ചോദിച്ചു.
◾https://dailynewslive.in/ കോവാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനത്തില്‍ പിഴവുണ്ടെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് പറഞ്ഞു. വാക്സിന്‍ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
◾https://dailynewslive.in/ റഹീം മോചന കേസുമായി ബന്ധപ്പെട്ട് വാദി ഭാഗം വക്കീലിന് നല്‍കാനുള്ള ഏഴര ലക്ഷം സൗദി റിയാല്‍ സൗദിയില്‍ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടില്‍ റഹീമിനായി സമാഹരിച്ച തുകയില്‍ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്. അടുത്ത ദിവസം തന്നെ കരാറുകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി മുഖേന പണം കൈമാറും. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ധനം സ്വീകരിച്ചു മാപ്പ് നല്‍കാനുള്ള സമ്മതം ഗവര്‍ണറേറ്റില്‍ അറിയിച്ചതായും സഹായസമിതി അറിയിച്ചു.
◾https://dailynewslive.in/ കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ലാഭത്തിലും വിറ്റുവരവിലും കനത്ത ഇടിവ്. കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 612.83 കോടി രൂപയില്‍ നിന്ന് 146.17 കോടിയായി കുത്തനെ ഇടിഞ്ഞു. വിറ്റുവരവ് 6,198.15 കോടി രൂപയില്‍ നിന്ന് 5,054.93 കോടി രൂപയുമായി. കഴിഞ്ഞ വര്‍ഷം റെക്കോഡ് ലാഭവും വിറ്റുവരവും കുറിച്ച സ്ഥാനത്താണ് ഇത്രയും ഭീമമായ വീഴ്ച. കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി ലാഭം നേടിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് ഫാക്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 353.28 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ ഫാക്ട് 61.2 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 165.44 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 63 ശതമാനമാണ് ഇടിവ്. വിറ്റുവരവ് 2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 1,300.73 കോടി രൂപയില്‍ നിന്ന് 18 ശതമാനം കുറഞ്ഞ് 1,061.82 കോടി രൂപയായി. ഇന്നത്തെ ഓഹരിവില അനുസരിച്ച് 43,732 കോടിരൂപയാണ് ഫാക്ടിന്റെ വിപണി മൂല്യം. 2023 ജൂണിലാണ് ആദ്യമായി വിപണി മൂല്യം 30,000 കോടി രൂപ പിന്നിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപകമ്പനിയായ പി.കെ ഫെര്‍ട്ടിലൈസേഴ്‌സിന്റെ സബ്‌സിഡി പരിഷ്‌കരിച്ചതു വഴി കേന്ദ്ര വളം വകുപ്പ് 63.07 കോടി രൂപ തിരികെ ഈടാക്കിയതാണ് ലാഭത്തെ ബാധിച്ചത്.
◾https://dailynewslive.in/ പന്ത്രണ്ടായിരം രൂപയില്‍ത്താഴെ വിലയുമായി 50 എംപി പ്രൈമറി ക്യാമറയും, 6000 എംഎഎച്ച് ബാറ്ററിയുമുള്ള സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു ഐക്യു. ഐക്യു ഇസെഡ് 9 എക്സ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു 6.72 ഇഞ്ച് അള്‍ട്രാ ബ്രൈറ്റ് 120 ഹെര്‍ട്സ് അഡാപ്റ്റീവ് ഡിസ്‌പ്ലേയുള്ള ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 ചിപ്‌സെറ്റാണ് വരുന്നത്. സെഗ്മെന്റിലെ ആദ്യ ഐപി64 റേറ്റിങ്, വലിയ 6,000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 14 ഓഎസ് എന്നിവയാണ് കമ്പനി പ്രത്യേകതകളായി അവകാശപ്പെടുന്നത്. ഐക്യു സെഡ്9 എക്സിന്റെ അടിസ്ഥാന 4ജിബി + 128ജിബി മോഡലിന് 12,999 രൂപയും 6ജിബി/128ജിബി പതിപ്പിന് 14,499 രൂപയും 8ജിബി/128ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില. ഫോണിന് 50 എംപി പ്രൈമറി സെന്‍സറും 4 കെ റെക്കോര്‍ഡിങും (8 ജിബി റാം മോഡലില്‍ മാത്രം) 2 എംപി ഡെപ്ത് ലെന്‍സും ഉണ്ട്. മുന്‍വശത്ത് 8 എംപി സെല്‍ഫി ഷൂട്ടര്‍ ഉണ്ട്. ഐസിഐസിഐ, എസ്ബിഐ കാര്‍ഡുകള്‍ വഴി 1,000 രൂപ ബാങ്ക് കിഴിവും 6 ജിബി, 8 ജിബി റാം മോഡലുകളില്‍ 500 രൂപ ആമസോണ്‍ കൂപ്പണ്‍ കിഴിവും ഉണ്ട്. മെയ് 21 മുതല്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ വഴിയും ഐക്യു വെബ്‌സൈറ്റ് വഴിയും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.
◾https://dailynewslive.in/ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ രസകരമായ വീഡിയോ ഗാനം പുറത്തെത്തി. ബോണ്ട സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ആസ്വാദകപ്രീതി നേടിയിട്ടുണ്ട്. ആന്‍ട്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, കനകം കാമിനി കലഹം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഉണ്ടായിരുന്ന കഥാപാത്രമാണ് രാജേഷ് മാധവന്‍ അവതരിപ്പിച്ച ഓട്ടോ ഡ്രൈവര്‍ സുരേശന്‍. അതേ സുരേശനെയും സുരേശന്റെ കാമുകിയായ സുമലതയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന സ്പിന്‍ ഓഫ് ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.
◾https://dailynewslive.in/ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 26 ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ജൂണ്‍ 14 ആണ് പുതിയ റിലീസ് തീയതി. കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ഒരു കട്ടില്‍ ഒരു മുറി. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
◾https://dailynewslive.in/ മാരുതി സുസുക്കി പുതുതായി പുറത്തിറക്കിയ സ്വിഫ്റ്റിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ തുടങ്ങി. പുതിയ നാലാം തലമുറ മാരുതി സ്വിഫ്റ്റ് 2024 മെയ് 9 ന് 6.49 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചതിന് ശേഷം പുതിയ തലമുറ സ്വിഫ്റ്റിനായി 10,000-ത്തിലധികം ഓര്‍ഡറുകള്‍ ലഭിച്ചതായി മാരുതി അവകാശപ്പെട്ടു. അഞ്ച് വേരിയന്റുകളില്‍ ഐടി വാഗ്ദാനം ചെയ്യുന്നു. മുന്‍ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ സ്വിഫ്റ്റിന് സ്പോര്‍ട്ടിയും കോണീയവുമായ ശൈലിയുണ്ട്. പുതിയ ഗ്രില്‍, ഡിആര്‍എല്ലുകളോട് കൂടിയ സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പുതിയ സെറ്റ് അലോയ് വീലുകള്‍, ഡോര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡില്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇസെഡ് സീരീസ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റിന്റെ ഹൈലൈറ്റ്. 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ തലമുറ സ്വിഫ്റ്റിന് കരുത്തേകുന്നത്. ഇത് 80 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 112 എന്‍എം ടോര്‍ക്കും വികസിപ്പിക്കുമെന്ന് അവകാശപ്പെടുന്നു.
◾https://dailynewslive.in/ മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗള്‍ഫ് നാട്ടില്‍ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റപ്പെടലിന്റെ അതിഭീതിദാവസ്ഥയും ചതിയുടെ ഭീകരാവസ്ഥയും അവന്റെ ജീവിതമാകെ മാറ്റിമറിക്കുന്ന സംഭവപരമ്പരകളിലൂടെ ഗള്‍ഫ് ജീവിതത്തിന്റെ അധോതലങ്ങള്‍ വെളിപ്പെടുത്തുകയാണ് ഒരു പാക്കിസ്ഥാനിയുടെ കഥ. മരുഭൂമിയുടെ വൈചിത്ര്യങ്ങള്‍ ആഴത്തില്‍ അനുഭവിപ്പിക്കുന്ന ആഖ്യാനം. ‘ഒരു പാക്കിസ്ഥാനിയുടെ കഥ’. മനോഹരന്‍ വി പേരകം. ഡിസി ബുക്സ്. വില 361 രൂപ.
◾https://dailynewslive.in/ ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ കുത്തിവയ്പായ കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ നേരിടുന്നുവെന്ന് പഠനം. ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്കും ശ്വസനേന്ദ്ര അണുബാധയുണ്ടായതായി കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്. കോവാക്‌സിന്‍ എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ അന്‍പത് ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. പലര്‍ക്കും ശ്വാസകോശ സംബന്ധമായ അണുബാധയും, ഹൃദയാഘാതങ്ങള്‍, ഞരമ്പിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഉണ്ടായതായും കണ്ടെത്തി. വാക്‌സിന്‍ എടുത്ത നാലുപേര്‍ മരിച്ചതായും പഠനത്തില്‍ പറയുന്നു. ഒരാളുടെ മരണം ഹൃദയാഘാതമൂലമാണെന്നും മറ്റുളളവരുടെ മരണം മറ്റ് പാര്‍ശ്വഫലങ്ങള്‍ മൂലമാണെന്നും പഠനത്തില്‍ പറയുന്നു. സ്പ്രിങ്ങര്‍ നേച്ചര്‍ യുകെയിലെ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചുവന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.38, പൗണ്ട് – 105.53, യൂറോ – 90.53, സ്വിസ് ഫ്രാങ്ക് – 91.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.57, ബഹറിന്‍ ദിനാര്‍ – 221.22, കുവൈത്ത് ദിനാര്‍ -271.42, ഒമാനി റിയാല്‍ – 216.64, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.17.