yt cover 7

https://dailynewslive.in/ മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി. മുതിര്‍ന്ന ബിജെപി നേതാവ് രാജ്നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. ബി.ജെ.പി.യുടെയും എന്‍.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങളുടെ യോഗം പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍.

https://dailynewslive.in/ എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായി ഉള്ളത് ഉലയാത്ത ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ ജയമാണെന്നും രാജ്യത്തിന്റെ അന്തസത്തയാണ് സഖ്യം ഉയര്‍ത്തിപ്പിടിക്കുന്നതും മോദി പറഞ്ഞു. ഐക്യകണ്‌ഠേനെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്നും രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു

https://dailynewslive.in/ മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചെന്നാണ് സൂചന. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ ഭാരിച്ച ചുമതലയാകുമെന്നും, പത്ത് വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതല്‍ താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടയിലാണ് ഇന്ന് കേന്ദ്രമന്ത്രിയാക്കുമെന്ന തീരുമാനം പുറത്ത് വരുന്നത്.

https://dailynewslive.in/ ഭരിക്കുന്നത് യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ നേരിട്ടത് വലിയ ക്രൂരതകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരില്‍ പോലും ഇത്രയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു എംപിയെ ഇത്തവണ നമുക്ക് കിട്ടിയെന്നും വിജയസാധ്യതയുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

https://dailynewslive.in/ അപകീര്‍ത്തി കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ ‘40% കമ്മീഷന്‍ സര്‍ക്കാര്‍’ എന്ന് വിമര്‍ശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്.

https://dailynewslive.in/ കോഴിക്കോട് ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് ഉച്ചക്കായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ നിര്‍ത്തിയ ഉടനെ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഡോര്‍ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഉഗ്രശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

https://dailynewslive.in/ പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായെന്ന് സിപിഎമ്മിനെ വിമര്‍ശിച്ചും ലീഗിനെ പുകഴ്ത്തി യും ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖപ്രസംഗം വന്നിരിക്കുന്നത്. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

https://dailynewslive.in/

എല്‍ഡിഎഫില്‍നിന്ന് നേരിടുന്നത് കടുത്ത അവഗണനയെന്ന് ആര്‍ജെഡി നേതാവ് ശ്രേയാംസ്‌കുമാര്‍. അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. രാജ്യസഭാ സീറ്റുമായാണ് മുന്നണിയിലേക്ക് എത്തിയത്. എന്നാല്‍ നിലവില്‍ രാജ്യസഭാ സീറ്റില്ലാത്ത അവസ്ഥയാണ്. എന്തുകൊണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള അര്‍ഹത ആര്‍ജെഡിക്ക് ഉണ്ട്. രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം എല്‍ഡിഎഫില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് ലീഗ് നേതാവ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റേതാണ് സന്ദേശം.

https://dailynewslive.in/ നിയമ വിധേയമായി വീടുകളില്‍ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടര്‍മാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലന്‍സ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതിയുണ്ട്. ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുകയും അവരെ പൊതുജനമധ്യേ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെ. ജി. എം. ഒ.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

https://dailynewslive.in/ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന പരാതികളിലാണ് മന്ത്രിയുടെ ഇടപെടല്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

https://dailynewslive.in/ അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്ന് സിപിഎം നേതാവിന്റെ ഭീഷണി. തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്.

https://dailynewslive.in/ തൃശൂരില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാവിലെ 9.25 നാണ് സംഭവം. പ്രതി മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് ആര്‍പിഎഫ് അറിയിച്ചു.

https://dailynewslive.in/ വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗര്‍മാര്‍ക്കെതിരെ ഹൈക്കോടതി. വ്ലോഗര്‍മാര്‍ ഭീഷണിപ്പെടുത്തിയാല്‍ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം. കേസ് ഈ മാസം 13 ലേക്ക് മാറ്റി.

https://dailynewslive.in/ പത്തനംതിട്ടയില്‍ യുവാക്കള്‍ വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായി. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസിന്റെ വ്യാപകമായ അന്വേഷണത്തിനൊടുവില്‍ വടിവാള്‍ തടികൊണ്ട് ഉള്ളതാണെന്ന് കണ്ടെത്തി. സംഭവത്തില്‍ കേസ് എടുക്കേണ്ട ആവശ്യം ഇല്ലെന്ന നിലപാടിലാണ് പൊലീസ്.

https://dailynewslive.in/ കേരളത്തില്‍ ഇന്ന് പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

https://dailynewslive.in/ തൃശൂര്‍ പൂവത്തൂരില്‍ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. പൂവത്തൂര്‍ രായം മരക്കാര്‍ വീട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് സഫര്‍ ആണ് മരിച്ചത്. കേച്ചേരി, മുല്ലശേരി റൂട്ടിലോടുന്ന വിഘ്നേശ്വര ബസിലാണ് ബൈക്കിടിച്ചത്.

https://dailynewslive.in/ കാസര്‍കോട് തൃക്കരിപ്പൂര്‍ തെക്കുമ്പാട് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി ഷാനിദ് , പെരുമ്പ സ്വദേശി സുഹൈല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.

https://dailynewslive.in/ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്. വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് എഴുതിയ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെടുത്തു. പോസ്റ്റമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

https://dailynewslive.in/ ചണ്ഡിഗഡ് വിമാനത്താവളത്തില്‍ കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് ശേഷമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യൂവെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. ഔദ്യോഗികമായി കങ്കണ പരാതി നല്‍കിയിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ കര്‍ഷകരെ അനാദരിച്ചതിനാലാണ് കങ്കണ റണാവത്തിനെതിരെ താന്‍ പ്രതികരിച്ചതെന്ന് ചണ്ഡീഗഡ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍. കര്‍ഷകര്‍ 100 രൂപയ്ക്കാണ് സമരം ചെയ്യുന്നതെന്ന കങ്കണാ റണാവത്തിന്റെ പഴയ പരാമര്‍ശമാണ് തന്നെ പ്രകോപിപ്പിച്ചതെന്നും അവര്‍ അങ്ങനെ പറയുമ്പോള്‍ എന്റെ അമ്മ അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നുവെന്നും കുല്‍വീന്ദര്‍ പറഞ്ഞു.

https://dailynewslive.in/ നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്റംഗ് പൂനിയ. കങ്കണ വനിതാ കര്‍ഷകരെ അപമാനിച്ചപ്പോള്‍, ഇപ്പോള്‍ മര്യാദ പഠിപ്പിക്കാന്‍ വരുന്നവര്‍ എവിടെ ആയിരുന്നുവെന്ന് ബജ്റംഗ് പൂനിയ ചോദിച്ചു. ഇപ്പോള്‍ കര്‍ഷകയുടെ മകള്‍ കങ്കണയുടെ കവിള്‍ ചുവപ്പിച്ചപ്പോള്‍ മര്യാദ പഠിപ്പിക്കാന്‍ വരുന്നു. കര്‍ഷകരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ ഇതില്‍ നിന്നും പാഠം പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ കുല്‍വീന്ദര്‍ കൗറിനെതിരെ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് കര്‍ഷക നേതാക്കള്‍ പിന്തുണ നല്‍കിയത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എന്‍ടിഎയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങള്‍ തേടിയിരിക്കുകയാണ്. എന്നാല്‍ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എന്‍ടിഎ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയില്‍ അട്ടിമറിയുണ്ടായിട്ടില്ലെന്ന് ഇന്നലെ എന്‍ടിഎ വിശദീകരിച്ചിരുന്നു.

https://dailynewslive.in/ നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതെന്തിനാണെന്ന് പ്രിയങ്ക ഗാന്ധി. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും, പരാതികള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.

https://dailynewslive.in/ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. കാസിം, മോനിസ്, ഷോയിബ് എന്നിവരാണ് പിടിയിലായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു.

https://dailynewslive.in/ വ്യാഴാഴ്ച സൗദിയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. റിയാദിന് സമീപം ഹരീഖിലാണ് പിറ ദൃശ്യമായത്. ഇതോടെ ഈ മാസം 16 നായിരിക്കും ബലിപെരുന്നാള്‍. വെള്ളിയാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കും. അറഫ സംഗമം ഈ മാസം 15നും. വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി രാജ്യവാസികളോട് ആഹ്വാനം ചെയ്തിരുന്നു.

https://dailynewslive.in/ പാകിസ്ഥാന്‍ ഗായകന്‍ ചാഹത് ഫത്തേ അലി ഖാന്റെ ഗാനം ബഡോ ബാഡി യുട്യൂബ് നീക്കം ചെയ്തു. ഇതിഹാസ ഗായിക നൂര്‍ ജെഹാന്റെ ക്ലാസിക് ട്രാക്കിന്റെ കവര്‍ ആയ ഈ ഗാനം വളരെയധികം ജനപ്രീതി നേടിയിരുന്നു. ഒരു മാസത്തിനുള്ളില്‍ 28 ദശലക്ഷത്തിലധികം വ്യൂ ഈ ഗാനം നേടിയിരുന്നു. പകര്‍പ്പവകാശ ലംഘന പ്രശ്‌നത്തിലാണ് ഗാനം നീക്കം ചെയ്തത് എന്നാണ് വിവരം.

https://dailynewslive.in/ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഫ്ലോറിഡയിലെ കീ വെസ്റ്റിന് സമീപത്തായി കടലില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത് കോടികള്‍ വിലയുള്ള കൊക്കെയ്ന്‍. കടലില്‍ നൂറ് അടിയോളം താഴ്ചയിലാണ് ഒരു ഡസനിലേറെ കൊക്കെയ്ന്‍ പാക്കറ്റുകള്‍ കണ്ടെത്തിയത്. 25കിലോയോളം ഭാരമാണ് കണ്ടെത്തിയ മയക്കുമരുന്നിന്റെ ഭാരം.

https://dailynewslive.in/ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഗാസയിലെ യുഎന്‍ സ്‌കൂള്‍ ആക്രമിച്ചതിന് പിന്നാലെ 35ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഇസ്രയേലിനോട് വ്യോമാക്രമണത്തില്‍ സുതാര്യത പുലര്‍ത്തണമെന്ന ആവശ്യവുമായി അമേരിക്ക. വ്യാഴാഴ്ച രാവിലെയാണ് നസ്റത്തിലെ അഭയാര്‍ത്ഥി ക്യാംപിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

https://dailynewslive.in/ ബാങ്കിലെ ബള്‍ക്ക് ഡെപ്പോസിറ്റ് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവില്‍ രണ്ടു കോടിയോ അതില്‍ കൂടുതലോ തുക ഒറ്റത്തവണയായി ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചാല്‍ ആണ് ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കുന്നത്. ഈ പരിധിയാണ് ഉയര്‍ത്തിയത്. ആര്‍ബിഐയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് മൂന്ന് കോടിയോ അതില്‍ കൂടുതലോ വരുന്ന തുകയാണ് ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കുക. ഇതില്‍ താഴെ വരുന്ന തുക ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കില്ല. മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപത്തിനെ ചില്ലറ നിക്ഷേപമായാണ് പരിഗണിക്കുക. അതായത് റീട്ടെയില്‍ നിക്ഷേപത്തിന് പലിശനിരക്ക് കുറവായിരിക്കും. സാധാരണ നിക്ഷേപങ്ങളെ അപേക്ഷിച്ച് ബള്‍ക്ക് ഡെപ്പോസിറ്റിന് പലിശനിരക്ക് കൂടുതലായിരിക്കും എന്നതാണ് ആകര്‍ഷണം. നിലവില്‍ രണ്ടു കോടിക്കും മൂന്ന് കോടിക്കും ഇടയില്‍ ബള്‍ക്ക് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചവര്‍ക്ക് തുടര്‍ന്നും ഈ ആനുകൂല്യം ലഭിക്കില്ല. മൂന്ന് കോടിയോ അതില്‍ കൂടുതലോ തുക ഒറ്റത്തവണയായി എഫ്ഡി നിക്ഷേപമായി ഇട്ടവര്‍ക്ക് മാത്രമായിരിക്കും ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുക.

https://dailynewslive.in/ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹ്യമാധ്യമ ഭീമനായ മെറ്റ. വാട്‌സ്ആപ്പ് ബിസിനസ് ആപ്പില്‍ ഇനി മുതല്‍ മെറ്റ വെരിഫൈഡ് ബാഡ്ജുകള്‍ ലഭിക്കും എന്നതാണ് പുതിയ പ്രത്യേകത. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന വാര്‍ഷിക ബിസിനസ് യോഗത്തില്‍ മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. മെറ്റയുടെ വെരിഫൈഡ് ബാഡ്ജുകള്‍ വാട്‌സ്ആപ്പ് ബിസിനസിലേക്കും വരികയാണ്. ഇന്ത്യക്ക് പുറമെ ബ്രസീല്‍, ഇന്തോനേഷ്യ, കൊളംബിയ എന്നിവിടങ്ങളിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. മെറ്റയുമായി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്ജ് ദൃശ്യമാവുക. ഇത്തരം വെരിഫൈഡ് ബിസിനസ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ വിശ്വാസ്യത കൂട്ടും എന്നാണ് മെറ്റയുടെ കണക്കുകൂട്ടല്‍. മെറ്റയുടെ മറ്റ് ഉല്‍പന്നങ്ങളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണുന്നതുപോലെ ബ്ലൂ ടിക്കും മെറ്റ വെരിഫൈഡ് എന്ന എഴുത്തും വാട്‌സ്ആപ്പ് ബിസിനസ് പേജുകളിലും ചാനലുകളിലും ദൃശ്യമാകും. ജീവനക്കാരുടെ എല്ലാ വാട്‌സ്ആപ്പിലും വെരിഫൈഡ് ബിസിനസ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും എന്നതും സവിശേഷതയാണ്.

https://dailynewslive.in/ ഒരു കാലത്ത് മലയാളത്തില്‍ സജീവമായിരുന്ന ഭാവനായിക സലീമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’യിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സലീമയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നു. പാട്ടി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് സലീമ. ആന്ധ്രാപ്രദേശുകാരിയാണെങ്കിലും മലയാളസിനിമകളിലാണ് സലീമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നഖക്ഷതങ്ങളിലെ ലക്ഷ്മിയെയും ആരണ്യകത്തിലെ അമ്മിണിയെയും നെഞ്ചിലേറ്റാത്ത മലയാളികള്‍ ചുരുക്കമായിരിക്കും എന്നതിനാല്‍ത്തന്നെ ഈ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ടി എസ് സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് നിര്‍മ്മിക്കുന്നത്. ഡിഎന്‍എ ജൂണ്‍ പതിനാലിന് പ്രദര്‍ശനത്തിനെത്തും. റിയാസ് ഖാന്‍, ബാബു ആന്റണി, റായ് ലക്ഷ്മി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സീത, ശിവാനി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

https://dailynewslive.in/ കുഞ്ചാക്കോ ബോബന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍’. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗര്‍ര്‍ര്‍ന് ഉണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി മാറിയിരുന്നു. ഗര്‍ര്‍ര്‍ന് ലഭിച്ചിരിക്കുന്നത് യുഎ സര്‍ട്ടിഫിക്കറ്റാണെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. രചന വൈശാഖ് സുഗുണനാണ്. സംവിധാനം നിര്‍വഹിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജയേഷ് നായരാണ്. ജയ് കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 14ന് ഗര്‍ര്‍ര്‍ റിലീസാകും. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്. പശ്ചാത്തല സംഗീതവും ഡോണ്‍ വിന്‍സെന്റാണ്. ഡോണ്‍ വിന്‍സെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം നിര്‍വഹിക്കുമ്പോള്‍ ടോണി ടാര്‍സും പങ്കാളിയാകുന്നു.

https://dailynewslive.in/ ടൈഗൂണിന്റേയും വെര്‍ടുസിന്റെയും അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗിന്റെ സുരക്ഷ നല്‍കി ഫോക്സ്വാഗന്‍. ഗ്ലോബല്‍ എന്‍സിഎപിയില്‍ അഞ്ചു സ്റ്റാര്‍ ലഭിച്ച ടൈഗൂണും വെര്‍ടസും കൂടുതല്‍ സുരക്ഷിതമായി എന്നാണ് ഫോക്സ്വാഗന്‍ അറിയിക്കുന്നത്. ഫോക്സ്വാഗന്‍ ഇന്ത്യ 2.0 പദ്ധതി പ്രകാരം പുറത്തിറങ്ങിയ രണ്ട് വാഹനങ്ങളാണ് വെര്‍ടസും ടൈഗൂണും. 2022 വെര്‍ടസും 2023 ല്‍ ടൈഗൂണും ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ ഫോക്സ്വാഗന്റെ ലൈനിപ്പില്‍ ഏറ്റവും അധികം വില്‍പനയുള്ള വാഹനങ്ങളാണ് ഇവ. രണ്ട് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ മോഡലുകളോടെയാണ് ഇരു വാഹനങ്ങളുടേയും വരവ്. 1 ലീറ്ററും 1.5 ലീറ്ററും. ഒരു ലിറ്റര്‍ എന്‍ജിനു കൂട്ടായി മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകള്‍. അതേസമയം 1.5 ലീറ്റര്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളാണു ട്രാന്‍സ്മിഷനുകളുണ്ട്.

https://dailynewslive.in/ കേരളം പ്രളയത്തെയും സ്ത്രീവിരുദ്ധ പ്രക്ഷോഭത്തെയും അതിജീവിച്ച നാളുകളെയാണ് ഈ പുസ്തകം സാക്ഷിയാക്കി നിര്‍ത്തുന്നത്. പ്രസക്തമായ ആ കാലത്തെ ഈ മട്ടില്‍ അടയാളപ്പെടുത്തിയാല്‍ പോര എന്നെനിക്ക് നിശ്ചയമുണ്ട്. സര്‍ഗ്ഗാത്മകമായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് കാലത്തെ എഴുത്തുകാരന്‍ സം സംസ്‌ക്കാരമാക്കി സംരക്ഷിക്കേണ്ടത്. ‘അരുവിപ്പുറത്തുനിന്ന് ശബരിമലയിലേക്ക്’. അശോകന്‍ ചരുവില്‍. സൈകതം ബുക്സ്. വില 114 രൂപ.

https://dailynewslive.in/ ശരീരം നല്‍കുന്ന സൂചന കണ്ടില്ലെന്ന് നടിക്കരുത്. ചര്‍മ്മത്തിന്റെ ഘടന മാറുന്നതു മുതല്‍ മറുകുകളുടെ രൂപമാറ്റം വരെ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയുന്നത് അര്‍ബുദത്തെ പൂര്‍ണമായും സുഖപ്പെടുത്താനും വീണ്ടും വരാതെ തടയാനും സഹായിക്കും. ശരീരത്തില്‍ നിലവിലുള്ള മറുകുകളുടെ വലിപ്പത്തിലോ നിറത്തിലോ വ്യത്യാസമുണ്ടാകുന്നത് മെലനോമ എന്ന മാരകമായ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണമാകാം. മുപ്പതു വയസ്സിന് ശേഷം ശരീരത്തില്‍ പുതിയ മറുകുകള്‍ ഉണ്ടാകുന്നതും മറുകുകള്‍ വളരുന്നും സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണമാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഏതു പുതിയ പാടുകളും ശ്രദ്ധിക്കണം. ആഴ്ചകള്‍ കഴിഞ്ഞാലും മുറിവുകള്‍ ഉണങ്ങാത്ത അവസ്ഥയുണ്ടായാല്‍ ശ്രദ്ധിക്കണം. മുറിവുകള്‍ ഉണങ്ങാതെ അവയില്‍ നിന്ന് രക്തം വരുകയോ മുറിവുകള്‍ പൊട്ടിയൊലിക്കുകയോ ചെയ്യുന്നത് ബേസല്‍ സെല്‍ കാര്‍സിനോമയുടേയോ സ്‌ക്വാമസ് സെല്‍ കാര്‍സിനോമയുടെയോ ലക്ഷണമാവാം. ഇത്തരത്തിലെ ചര്‍മ്മാര്‍ബുദം സാധാരണ തുറന്ന മുറിവുകളായി കാണപ്പെടും. ശരീരത്തിലെ മുറിവുകളിലെ ചൊറിച്ചിന് കാരണം ചിലപ്പോള്‍ അര്‍ബുദമാകാം. മുറിവുകളില്‍ ചൊറിച്ചിലും വേദനയും ഉണ്ടാകാം. തൊടുമ്പോള്‍ ചര്‍മം മൃദുവായി തോന്നും. ജാമാ ഡെര്‍മറ്റോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചൊറിച്ചില്‍ എന്നത് ആദ്യ ഘട്ടത്തില്‍ മെലനോമയുടെ സാധാരണമായ ഒരു ലക്ഷണമാണ്. ചര്‍മത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം. ചര്‍മം പരുക്കനാവുക, മൊരിയോ കുഴികളോ ഉണ്ടാവുക ഇതെല്ലാം സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണമാവാം. സ്‌കിന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ പറയുന്നത് ഈ മാറ്റങ്ങള്‍ രണ്ടിനം സ്‌കിന്‍ കാന്‍സറുകളായ ബേസല്‍ സെല്‍ കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ ഇവയുടെ ലക്ഷണമാവാം എന്നാണ്. മറുകുകളുടെ അരികിലും ചര്‍മത്തിലും ചുവപ്പു നിറമോ വീക്കമോ കാണുന്നത് മെലനോമയുടെ ലക്ഷണമാവാം. മെലനോമയാണെങ്കില്‍ ചര്‍മ്മത്തില്‍ നിന്ന് രക്തം വരുകയോ വേദനയും ചൊറിച്ചിലും ഉണ്ടാവുകയോ ചര്‍മ്മത്തില്‍ ചുവപ്പും വീക്കവും ഉണ്ടാവുകയോ ചെയ്യും എന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി അഭിപ്രായപ്പെടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.41, പൗണ്ട് – 106.67, യൂറോ – 90.80, സ്വിസ് ഫ്രാങ്ക് – 93.74, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.60, ബഹറിന്‍ ദിനാര്‍ – 221.30, കുവൈത്ത് ദിനാര്‍ -272.31, ഒമാനി റിയാല്‍ – 216.67, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.98.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *