P20 yt cover

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

https://dailynewslive.in/ എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും. യഥാര്‍ത്ഥ ഫലം നേര്‍ വിപരീതമായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും അവര്‍ പറഞ്ഞു. എക്സിറ്റ് പോളല്ല, നടന്നത് മോദി പോളാണെന്ന് രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാനിരിക്കെ എക്സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വന്‍ ആഘോഷത്തിനൊരുങ്ങി ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്തേക്ക് നാളെ വന്‍ റോഡ് ഷോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകുന്നേരം ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ഇന്ത്യ സഖ്യം നേതാക്കള്‍ ഉന്നയിച്ച ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണി തീര്‍ക്കുക പ്രായോഗികമല്ലെന്നും, കൃത്രിമം നടക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും, പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യവസ്ഥയുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. വോട്ടെണ്ണലില്‍ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തിരെഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോള്‍ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

https://dailynewslive.in/ വടകരയില്‍ വിജയമുണ്ടാവുമെന്ന് ഉറച്ച് ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. വടകരയില്‍ തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.

https://dailynewslive.in/ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വടകരയില്‍ പ്രത്യേക സേനാവിന്യാസം. അതീവ പ്രശ്ന ബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകരയിലെ വിജയാഹ്ലാദ പരിപാടികള്‍ നേരത്തെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

https://dailynewslive.in/ മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 9.30ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കുട്ടികള്‍ തന്നെ അവതരിപ്പിച്ചു.

https://dailynewslive.in/ വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്‌കൂളുകള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളും യൂണിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികള്‍ക്ക് ബാഗും കുടകളും നല്‍കി. ക്ലാസ്മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കും. ഇതിനെയെല്ലാം ഉപയോഗിച്ച് ജീവിതത്തില്‍ മുന്നേറാന്‍ കുട്ടികള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

https://dailynewslive.in/ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി കേരള പൊലീസ്. ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിയ്ക്കാം. കൂടാതെ അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയാ ചെയ്യരുത്. മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക, സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക എന്നിങ്ങനെ പോകുന്നു പൊലീസിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍.

https://dailynewslive.in/ പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്‌കൂളില്‍ പ്രവേശനോത്സവം വൈകി. ഏകാധ്യാപിക വിദ്യാലയത്തില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപിക എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് സ്‌കൂളില്‍ പ്രവേശനോത്സവം വൈകിയത്. 27 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഉച്ചയോടെയാണ് അധ്യാപിക എത്തിയത്. നിയമനത്തിന്റെ നടപടിക്രമങ്ങള്‍ക്കായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ പോയതായിരുന്നു എന്നാണ് അധ്യാപികയുടെ വിശദീകരണം.

https://dailynewslive.in/ ബാര്‍ കോഴ ആരോപണമുയര്‍ന്ന് പത്ത് മിനിറ്റിനുള്ളില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയില്ലെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമാണെന്നും, ടൂറിസം വകുപ്പ് എക്സൈസ് വകുപ്പില്‍ കൈ കടത്തിയിട്ടില്ലെന്നും പ്രതിപക്ഷം കുറച്ച് കൂടി നല്ല ആയുധങ്ങളുമായി വരട്ടെ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഗുരുതരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കുവൈറ്റ് കെ.എം.സി.സി ജന.സെക്രട്ടറി ആയിരുന്ന ഷറഫുദ്ദീന്‍ കണ്ണോത്ത് അടക്കമുള്ള പതിനൊന്ന് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. മെയ് 31 ന് ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയ മുതിര്‍ന്ന ലീഗ് നേതാക്കളെ തടഞ്ഞു വെച്ചതിനെ തുടര്‍ന്നാണ് നടപടി.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി. താന്‍ നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴല്‍ നാടന്‍ ഹര്‍ജിയില്‍ പറയുന്നു.

https://dailynewslive.in/ ഇടുക്കി അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ. അറക്കുളം പഞ്ചായത്തിന്റേതാണ് ഈ ശിക്ഷാ നടപടി. ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല എന്ന സത്യവാചകമാണ് നൂറ് തവണയെഴുതാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. പഞ്ചായത്ത് ഓഫീസില്‍ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാര്‍ഥികള്‍ മടങ്ങി.

https://dailynewslive.in/ കെ എസ് യു പ്രസിഡണ്ടിനെതിരായ കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് നല്‍കിയതിനെതിരെ അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി. കെ എസ് യു സംസ്ഥാന കണ്‍വീനര്‍ ജസ്വിന്‍ റോയിയാണ് പരാതിക്കാരന്‍. സംഘടനയെ അപമാനിക്കുന്നതും ആത്മവീര്യം തകര്‍ക്കുന്നതും ആണ് നടപടിയെന്ന് പരാതിയില്‍ പറയുന്നു.

https://dailynewslive.in/ പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഈ മാസം ആറ് വരെ ടോള്‍ ഈടാക്കേണ്ടതില്ലെന്നും എന്നാല്‍ ആറാം തീയതി മുതല്‍ നിര്‍ബന്ധമായും ടോള്‍ കൊടുക്കണമെന്നും നിര്‍ദേശം. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും സമരസമിതിയും പ്രതിഷേധത്തിന് ഒരുങ്ങിയതിന് പിന്നാലെയാണ് തീരുമാനം.

https://dailynewslive.in/ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാന്‍ പൊലീസ് തീരുമാനം. ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവായി. കഴിഞ്ഞ ആറു മാസത്തിനിടെ ആയിരം പൊലീസ് വാഹനങ്ങളാണ് കട്ടപ്പുറത്തായത്. ഇന്ധനം അടിക്കാന്‍ പോലും പണം തികയാത്ത അവസ്ഥയിലാണ് സംസ്ഥാന പൊലീസ് സേന.

https://dailynewslive.in/ കണ്ണൂര്‍ എടൂരില്‍ നിര്‍മ്മിച്ച സമാന്തര പാത കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. പുതിയ നാല് പൈപ്പുകള്‍ സ്ഥാപിച്ച് റോഡിന്റെ വീതിയും ഉയരവും കൂട്ടി പണി കഴിഞ്ഞ് അര മണിക്കൂറിനുള്ളിലൊരു മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലിലാണ് പൈപ്പും റോഡും ഒലിച്ചുപോയത്.

https://dailynewslive.in/ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസില്‍ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികളും ആരംഭിച്ചു. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില്‍ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈകുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസില്‍ പ്രതികള്‍ കോടതിയില്‍ വിചാരണ നേരിടണം.

https://dailynewslive.in/ ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു അന്തരിച്ചു. 81 വയസ്സായിരുന്നു.

https://dailynewslive.in/ കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെ പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അബ്ദുല്‍ ജലീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാള്‍ പുഴയില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ അമ്മയെ തീ കൊളുത്താനുള്ള അച്ഛന്റെ ശ്രമം തടയുന്നതിനിടെ പൊളളലേറ്റ മകന് ദാരുണാന്ത്യം. വര്‍ക്കല ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ മകന്‍ അമല്‍ (17)ആണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ ബിന്ദു ചികിത്സയിലാണ്. പെയിന്റിങ് തൊഴിലാളിയായ രാജേന്ദ്രന്‍ കയ്യില്‍ കരുതിയ ടര്‍പ്പന്റൈന്‍ ഒഴിച്ചാണ് ഇരുവരെയും തീകൊളുത്തിയത്. ചേര്‍ത്ത് പിടിച്ചതിനാല്‍ രാജേന്ദ്രനും പൊള്ളലേറ്റു. ബിന്ദുവും മകനും വീടിന് പുറത്തേക്ക് ഓടി. രാജേന്ദ്രന്‍ വീടിന്റെ അകത്തുതന്നെ പൊള്ളലേറ്റ് വീണ് മരിക്കുകയുമായിരുന്നു. കഴിഞ്ഞ ആറുമാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞു കഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളും മറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍ അമലിനെയും രാജേന്ദ്രന്‍ തീവച്ചത്.

https://dailynewslive.in/ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യക്കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ അദ്ദേഹം സര്‍ക്കാര്‍ ഭരണ നിര്‍വഹണ ചുമതലകള്‍ കൈമാറി. സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപന ചുമതലയും നല്‍കി. സുനിത കെജ്രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജരിവാള്‍ നിര്‍ദേശം നല്‍കി.

https://dailynewslive.in/ എത്ര കാലം ജയിലില്‍ കഴിഞ്ഞാലും കെജ്രിവാള്‍ തന്നെയായിരിക്കും മുഖ്യന്ത്രിയെന്ന് എഎപി ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്. പാര്‍ട്ടി ഒറ്റക്കെട്ടായി കെജ്രിവാളിനൊപ്പമെന്നും എക്സിറ്റ് പോളുകള്‍ ശുദ്ധതട്ടിപ്പാണെന്നും സന്ദീപ് പഥക് ചൂണ്ടിക്കാട്ടി. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി വിജയിക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. നിഹാമ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനെത്തിയതായിരുന്നു സുരക്ഷ ഉദ്യോഗസ്ഥര്‍. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടുകയാണെന്നും പ്രദേശത്ത് കനത്ത വെടിവയ്പ്പ് ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനം പരിശോധിച്ചു.

https://dailynewslive.in/ എന്‍ഡിഎ വിജയിച്ചാല്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. മോദിക്ക് ഹാട്രിക് വിജയമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ അടുത്ത കളംമാറ്റത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

https://dailynewslive.in/ കനത്ത മഴയില്‍ ബെംഗളൂരുവിലെ ട്രാക്കില്‍ മരം പൊട്ടിവീണതോടെ ബെംഗളൂരു മെട്രോ സര്‍വീസുകള്‍ ഒരു രാത്രി തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം പൊട്ടിവീണത്. രാത്രി ഏഴരയോടെയാണ് സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്ന് ടിബിഎംആര്‍സിഎല്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന് 93-ാം വയസ്സില്‍ അഞ്ചാം വിവാഹം. നേരത്തെ പ്രണയത്തിലായിരുന്ന മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മര്‍ഡോക്ക് വിവാഹം ചെയ്തത്. കാലിഫോര്‍ണിയയിലെ മര്‍ഡോക്കിന്റെ മുന്തിരിത്തോട്ടത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

https://dailynewslive.in/ തെക്കന്‍ പോര്‍ച്ചുഗലില്‍ നടന്ന എയര്‍ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവമെന്ന് പോര്‍ച്ചുഗീസ് വ്യോമസേന അറിയിച്ചു.

https://dailynewslive.in/ ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശന വിലക്കുമായി മാലദ്വീപ്. ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് മാലദ്വീപിന്റെ ഈ നീക്കം. ഇസ്രയേല്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു തീരുമാനിച്ചെന്ന് അദ്ദേഹത്തിന്റെ ഓഫീസാണ് അറിയിച്ചത്. പുതിയ നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

https://dailynewslive.in/ ടി20 ലോകകപ്പില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആദ്യ മത്സരത്തില്‍ ഒമാനെതിരേ നമീബിയക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നേടിയ 110 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ നമീബിയ 109 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ നമീബിയ നേടിയ 22 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് 10 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

https://dailynewslive.in/ ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ റാലി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ 16 ശതമാനം വരെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഇതോടെ ലിസ്റ്റ് ചെയ്ത പത്തു അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.4 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 19.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അദാനി പവര്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. 16 ശതമാനമാണ് മുന്നേറിയത്. കഴിഞ്ഞ ആറുമാസത്തിനിടെ അദാനി പവറിന്റെ ഓഹരി മൂല്യം ഇരട്ടിയായി വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നത്തെ റാലി. ഇതോടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് അദാനി പവര്‍ ഓഹരി വില ഉയര്‍ന്നു. നിലവില്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 875 രൂപയാണ് ഒരു അദാനി പവര്‍ ഓഹരിക്ക്. അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ ഏഴു ശതമാനം മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രൂപ്പ് എന്നിവയും നേട്ടത്തിലാണ്. ഏഴു ശതമാനം മുതല്‍ എട്ടുശതമാനം വരെ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുന്‍പുള്ള നിലവാരത്തിലേക്കാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ അടുക്കുന്നത്.

https://dailynewslive.in/ മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്. ഇന്‍ഡസ് ടവേഴ്‌സില്‍ 48 ശതമാനം ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശിക വീട്ടുംവരെ ഇന്‍ഡസ് ടവേഴ്‌സിന്റെ സേവനം വോഡഫോണ്‍ ഐഡിയയ്ക്ക് കിട്ടില്ലെന്ന് മിത്തല്‍ പറഞ്ഞു. ആറുമാസത്തിനകം 5ജി സേവനം ലഭ്യമാക്കുമെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ കമ്പനി ഇതിനുള്ള പരീക്ഷണം നടത്തുകയുമാണ്. ഫോളോ-ഓണ്‍ ഓഹരി വില്‍പനയിലൂടെ അടുത്തിടെ വോഡഫോണ്‍ ഐഡിയ 18,000 കോടി രൂപ സ്വരൂപിച്ചിരുന്നു. പ്രൊമോട്ടര്‍മാരില്‍ നിന്ന് 2,000 കോടി രൂപയോളവും ലഭിച്ചു. കടപ്പത്രങ്ങളിറക്കിയോ ഓഹരി വില്‍പനയിലൂടെയോ വീണ്ടുമൊരു 20,000-25,000 കോടി രൂപ സമാഹരിക്കാനും വോഡഫോണ്‍ ഐഡിയ ആലോചിക്കുന്നുണ്ട്. ഇന്‍ഡസ് ടവേഴ്‌സിന്റെ വരുമാനത്തില്‍ 40 ശതമാനവും എത്തുന്നത് വോഡഫോണ്‍ ഐഡിയയ്ക്ക് നല്‍കുന്ന സേവനങ്ങളില്‍ നിന്നാണ്. 10,000 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനിക്ക് വോഡഫോണ്‍ ഐഡിയ വീട്ടാനുള്ള കുടിശിക.

https://dailynewslive.in/ ഒറ്റക്കിരിക്കുമ്പോള്‍ ആകര്‍ഷിക്കുന്ന ആള്‍ക്കൂട്ടവും ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കായിപ്പോകുന്ന മാജിക്കുമായി ‘അഭിരാമി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പെണ്‍കുട്ടിയുടെ ജീവിതം തൊടുന്ന സിനിമയാണ് അഭിരാമി. ജൂണ്‍ 7ന് തിയേറ്ററുകളിലെത്തുന്ന അഭിരാമിയില്‍ ഗായത്രി സുരേഷാണ് അഭിരാമിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്ത അഭിരാമി എം ജെ എസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവരാണ് നിര്‍മിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഗായത്രി സുരേഷ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മാധ്യമ പ്രവര്‍ത്തകനായ വഹീദ് സമാനാണ് രചന നിര്‍വഹിച്ചത്.

https://dailynewslive.in/ സംഗീതജ്ഞന്‍ ഇളയരാജയായി ധനുഷ് എത്തുന്ന ബയോപ്പിക്കിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ഹിറ്റ് സംഗീത സംവിധായകന്‍ ഇളയരാജയായി തമിഴ് നടന്‍ ധനുഷെത്തുമ്പോള്‍ സംവിധാനം അരുണ്‍ മതേശ്വരനാണ്. ഇളയരാജയുടെ പാട്ടുകള്‍ ഭാഷാഭേദമന്യേ തലമുറകളായി സിനിമാ ആസ്വാദകര്‍ ഏറ്റെടുക്കുന്നതാണ്. സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നത് ചര്‍ച്ചയായിരിക്കുകയാണ്. എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ സിനിമ ക്യാപ്റ്റന്‍ മില്ലറാണ്. ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രം രായനാണ് ഇനി റിലീസ് ചെയ്യാനുള്ളത്. അപര്‍ണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യ ധനുഷിന്റെ സംവിധാനത്തിലുള്ള രായനില്‍ പ്രതിനായകനായി എത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുന്ദീപ് കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ഒരുപാട് സര്‍പൈസുകള്‍ ധനുഷ് തന്റെ ചിത്രമായ രായനില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് തമിഴകത്ത് പ്രധാന ചര്‍ച്ച.

https://dailynewslive.in/ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ മോട്ടോഴ്‌സ് പുതിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുള്‍ 11 സീറ്റര്‍ കിയ കാര്‍ണിവല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും.കിയ കാര്‍ണിവലിന്റെ സവിശേഷതകളെയും ഇന്റീരിയറിനെയും കുറിച്ച് പറയുമ്പോള്‍, പ്രീമിയവും സുഖപ്രദവുമായ ക്യാബിന്‍ അനുഭവം ഉറപ്പാക്കുന്ന സോഫ്റ്റ് ഡാഷ്‌ബോര്‍ഡും നൂതനമായ ഇന്‍ഫോടെയ്ന്‍മെന്റും ഡിജിറ്റല്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തനവും നല്‍കുന്ന 12.3 ഇഞ്ച് ഡ്യുവല്‍ വിസറുകളും മികച്ചതാണ്. അന്താരാഷ്ട്ര വിപണിയില്‍ ഈ പുതിയ കിയയുടെ ഓഫറുകളെ സംബന്ധിച്ചിടത്തോളം, കിയ കാര്‍ണിവല്‍ ആഗോളതലത്തില്‍ 7, 9, 11 സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ആഗോളതലത്തില്‍, കിയ കാര്‍ണിവല്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 3.5 ലിറ്റര്‍ ഗ്യാസോലിന്‍ വി6, 1.6 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ്, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണവ. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന ഉത്സവ സീസണില്‍ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചേക്കും. ഈ പുതിയ കിയ കാര്‍ണിവലിന് പ്രതീക്ഷിക്കുന്ന പുതിയ വില പരിധി 25 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കാവുകളെക്കുറിച്ച് ആദ്യമായി ബാലസാഹിത്യത്തില്‍ പുറത്തുവരുന്ന പുസ്തകമാണിത്. കേരളത്തില്‍ അവശേഷിക്കുന്ന കാവുകളെക്കൊണ്ട് അവയുടെ കഥ പറയിക്കുന്ന രീതിയിലാണ് അവതരണം. കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ അതിമനോഹരമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകം കുട്ടികള്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. കാവിന്റെ പ്രസക്തിയും അതു നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും അറിഞ്ഞിരിക്കണം. കാലാവസ്ഥയെയും ജൈവസന്തുലിതാവസ്ഥയെയും സ്വാധീനിക്കുന്ന നാട്ടുവനങ്ങളായ കാവുകളുടെ കഥ കുട്ടികള്‍ക്കായി. ‘കാവുകള്‍ കഥ പറയുന്നു’. ആര്‍ വിനോദ്കുമാര്‍. മാതൃഭൂമി. വില 85 രൂപ.

https://dailynewslive.in/ രുചിയും മണവും കൂട്ടാന്‍ വേണ്ടി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളുടെ കലവറ കൂടിയാണ് നമ്മുടെ അടുക്കളയിലെ സാധാരണക്കാരനായ വെളുത്തുള്ളി. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വെറെ വെളുത്തുള്ളി സഹായിക്കും. രാത്രി കിടന്നതിന് മുന്‍പ് വെളുത്തുള്ളി വെറുതെ കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കാനും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത ഇതു വഴി കുറയ്ക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാതെ തടയാന്‍ വെളുത്തുളളി പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അല്ലിസിന്‍ എന്ന സള്‍ഫര്‍ സംയുക്തം അടങ്ങിയതിനാല്‍ വെളുത്തുള്ളി രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രോഗങ്ങളും അണുബാധകളും വരാതെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണത്തിനു മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് വൈറല്‍ രോഗങ്ങള്‍ ഇവ വരാതെ തടയും. വെളുത്തുള്ളിയില്‍ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ഉറക്കം വരുത്തും. ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവായ സെറോടോണിനെ നിര്‍മിക്കുന്ന ഘടകമായി ട്രിപ്റ്റോഫാന്‍ പ്രവര്‍ത്തിക്കുന്നു. ഉറങ്ങാന്‍ കിടക്കും മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താനും ഓക്സീകരണ സമ്മര്‍ദം അകറ്റാനും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള വെളുത്തുള്ളി സഹായിക്കും. രാവിലെ ദിവസവും വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി പ്രായമാകല്‍ സാവധാനത്തിലാകും. കൂടാതെ ഇന്‍ഫ്ലമേഷന്‍ തടയാനും രക്തം കട്ടപിടിക്കുന്നതു തടയാനും വെളുത്തുള്ളി പതിവായി കഴിക്കുന്നതിലൂടെ സാധിക്കും. വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള കഴിവുണ്ട്. ഇത് ഒരു നാച്വറല്‍ ഡീ ടോക്സിഫയര്‍ ആയി പ്രവര്‍ത്തിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് വിഷാംശങ്ങളെ അകറ്റി ശരീരത്തെ സംരക്ഷിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.18, പൗണ്ട് – 105.73, യൂറോ – 90.13, സ്വിസ് ഫ്രാങ്ക് – 92.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.22, ബഹറിന്‍ ദിനാര്‍ – 220.69, കുവൈത്ത് ദിനാര്‍ -271.26, ഒമാനി റിയാല്‍ – 216.05, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 60.91.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *