◾https://dailynewslive.in/ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും, വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു. നിരപരാധികള്‍ കണ്ണൂരില്‍ ബോംബ് പൊട്ടി മരിക്കുന്നത് ആവര്‍ത്തിക്കുകയാണ്. കണ്ണൂരില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണ്. സി.പി.എമ്മിന് ചിഹ്നം പോയാല്‍ എ.കെ. ബാലന്‍ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് പരിഹസിച്ചു. എന്നാല്‍ ഡിസിസി ഓഫീസില്‍ പലതരം ബോംബുകള്‍ പ്രദര്‍ശിപ്പിച്ച നില വരെ ഉണ്ടായിട്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എരഞ്ഞോളി സ്ഫോടനത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂരില്‍ ദുരൂഹമായ സാഹചര്യത്തില്‍ സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടാല്‍ തുറക്കരുത് എന്ന് സര്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എരഞ്ഞോളിയിലെ ആള്‍താമസമില്ലാത്ത വീട്ടു പറമ്പില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് 85 കാരന്‍ മരിച്ച പശ്ചാത്തലത്തിലാണ് സതീശന്റെ പരിഹാസം. സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരില്‍ ബോംബ് ഉപയോഗിക്കുന്നുവെന്നും ക്രിമിനലുകള്‍ എങ്ങിനെ രക്ത സാക്ഷികള്‍ ആകുന്നുവെന്നും സിപിഎം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
◾
◾https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കെ എസ് യു നടത്തിയ മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പാലക്കാട് ബാരിക്കേഡിന് മുകളില്‍ കയറിയും കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
◾https://dailynewslive.in/ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ യാത്രാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. ദുരന്ത മുഖത്ത് വിവാദത്തിനില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടതെന്നും ഇത്തരം സാഹചര്യങ്ങളില്‍ രാഷ്ട്രീയ പരിഗണനകള്‍ പാടില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ദുരന്ത മുഖത്ത് വേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനമാണെന്നും മന്ത്രി വീണക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍ മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ കുറിച്ച് എന്തും പറയാമെന്ന നില എങ്ങനെ വന്നുവെന്ന് പരിശോധിക്കണമെന്നും പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പുറത്തു പറയുന്നവര്‍ ഒറ്റുകാരാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
◾https://dailynewslive.in/ സ്‌കൂള്‍ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അധ്യാപക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവൃത്തി ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. എന്നാല്‍ സ്‌കൗട്ടും എന്‍എസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. പ്രായോഗികമായി പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയില്ലേയെന്ന് ചോദിച്ച കോടതി സര്‍ക്കാരിന്റെ മറുപടിയ്ക്കായി ഹര്‍ജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.
◾https://dailynewslive.in/ കൊച്ചി കാക്കനാടുള്ള ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തില്‍ നടപടികളുമായി ആരോഗ്യ വകുപ്പ്. രോഗലക്ഷണങ്ങള്‍ കണ്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങള്‍ തൃക്കാക്കരയില്‍ പൂര്‍ത്തിയാക്കി. ഫ്ലാറ്റില്‍ എത്തുന്ന വെള്ളം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. വെള്ളത്തിന്റെ പരിശോധന ഫലം ലഭിച്ച ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
◾https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്ന് എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടി. സര്‍ക്കാര്‍, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡല്‍ഹിയിലേക്ക് തിരിച്ചുപോയിരുന്നു.
◾https://dailynewslive.in/ കൊല്ലം കുണ്ടറയില്‍ എംഎല്‍എ ഫണ്ടില്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ വേണ്ടെന്ന് നെടുമ്പന ഗ്രാമപഞ്ചായത്ത്. പരിപാലനത്തിന് പണമില്ലാത്തതിനാല്‍ ലൈറ്റുകള്‍ ഏറ്റെടുക്കുന്നത് ബാധ്യതയാകുമെന്നാണ് എല്‍ഡിഎഫ് ഭരണസമിതിയുടെ മറുപടി. എന്നാല്‍ ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.
◾https://dailynewslive.in/ സൂക്ഷ്മമായ ചില കാര്യങ്ങളില്‍ ഇടതുപക്ഷം കൃത്യമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പഞ്ചായത്തിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുമെന്ന് ഇടതുപക്ഷ സഹയാത്രികന്‍ പ്രേം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതുവരെ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാവുന്നപോലെ പറഞ്ഞാല്‍, ഒന്നുകൂടി സ്ട്രാറ്റജിക്കായി കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍, പ്രിയങ്കാ വധേര വയനാട്ടില്‍ സുഖമായിരിക്കുകയേയുള്ളുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ വന്യമൃഗശല്യത്തെ പറ്റി വനം മന്ത്രിയോട് പരാതി പറഞ്ഞതെല്ലാം ചെന്നെത്തിയത് ബധിര കര്‍ണങ്ങളിലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയിലെ കാട്ടാന ശല്യം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.
◾https://dailynewslive.in/ പീഡനക്കേസില്‍ പ്രതിയായ പത്തനംതിട്ട തിരുവല്ലയിലെ ലോക്കല്‍ കമ്മിറ്റി അംഗം സി. സി. സജിമോനെ സിപിഎം പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. 2018 ല്‍ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയതിലും സജിമോന്‍ പ്രതിയാണ്. 2022 ല്‍ വനിതാ നേതാവിനെ ലഹരി നല്‍കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു.
◾https://dailynewslive.in/ തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ചു തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ അറ്റക്കുറ്റപണികള്‍ക്കായി തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. രണ്ടു മാസത്തിനകം നവീകരണം പൂര്‍ത്തിയാക്കി പ്രതിമ പുനസ്ഥാപിക്കും. ജൂണ്‍ ഒന്‍പതിനു പുലര്‍ച്ചെയായിരുന്നു ശക്തന്‍ തമ്പുരാന്റെ പ്രതിമ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് വീണത്.
◾https://dailynewslive.in/ താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ എതിരില്ലാതെ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.
◾https://dailynewslive.in/ വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടില്‍ അഗിന്‍ ഡാനിയല്‍ , എരമല്ലൂര്‍ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പില്‍ വീട്ടില്‍ മനു എന്നിവരെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ പ്രത്യേക അമ്പേഷണ സംഘം മുംബൈയ്ക്കടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ തൃശൂര്‍ ചെറുതുരുത്തിയില്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയവര്‍ തമ്മില്‍ സംഘര്‍ഷം. വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. യുവാക്കള്‍ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരന്‍ ചോദ്യം ചെയ്തതതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് സ്വമേധയ കേസെടുത്തു.
◾https://dailynewslive.in/ മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാല് വയസുകാരന്‍ മരിച്ച സംഭവത്തില്‍ അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍. സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലിനെ ജന്മദിനാശംസകള്‍ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അനുകമ്പയും രാഹുലിന്റെ സവിശേഷമായ ഗുണങ്ങളാണെന്ന് ഖാര്‍ഗെ കുറിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിന് ആശംസകള്‍ നേര്‍ന്നു.
◾https://dailynewslive.in/ നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നളന്ദയെന്നത് വെറുമൊരു പേരല്ല. അത് ഒരു സ്വത്വവുമാണ്. മൂന്നാം തവണയും അധികാരമേറ്റ് പത്ത് ദിവസത്തിനുള്ളില്‍ നളന്ദയില്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നത് സന്തോഷകരം. അഗ്നിക്ക് പുസ്തകങ്ങളെ ഇല്ലാതാക്കാന്‍ കഴിയും എന്നാല്‍, അറിവിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.
◾https://dailynewslive.in/ ആന്ധ്രയിലെ ക്ഷേമ പദ്ധതികളുടെ പേര് മാറ്റി ചന്ദ്രബാബു നായിഡു സര്‍ക്കാര്‍. ജഗനണ്ണാ, വൈഎസ്ആര്‍ തുടങ്ങിയ പേരുകള്‍ ഒഴിവാക്കി ചന്ദ്രണ്ണാ, എന്‍ടിആര്‍ എന്ന പേരുകളിലാകും ഇനി പദ്ധതികള്‍ അറിയപ്പെടുക. ആറ് ക്ഷേമ പദ്ധതികളുടെ പേരിലാണ് മാറ്റം. ഇതിന് മുന്‍പ് നല്‍കിയിരുന്ന അതേ ആനുകൂല്യങ്ങളാവും നല്‍കുക, പേരില്‍ മാത്രമാണ് മാറ്റം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സാമൂഹ്യ സുരക്ഷാ വകുപ്പ് സെക്രട്ടറി പുറത്തിറക്കി.
◾https://dailynewslive.in/ കൊലപാതക കേസില്‍ അറസ്റ്റിലായ കന്നഡ താരം ദര്‍ശന്റെ മാനേജര്‍ ശ്രീധറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിന്റെ സഹോദരി വ്യക്തമാക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ദര്‍ശന്റെ മാനേജര്‍ ശ്രീധറിനെ ദര്‍ശന്റെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസ് പറഞ്ഞത്. അസ്വഭാവിക മരണത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഫര്‍വാനിയയില്‍ ഒരു ബഹുനില കെട്ടിടത്തിന്റെ കോര്‍ട് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
◾https://dailynewslive.in/ അമേരിക്കന്‍ പൗരത്വമുള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് പൗരത്വം നല്‍കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജൂണ്‍ 17 ന് അമേരിക്കയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 5 ലക്ഷം പേര്‍ക്ക് പുതിയ പദ്ധതി അനുസരിച്ച് പ്രയോജനം ലഭിക്കും. 21 വയസിന് താഴെയുള്ള അമ്പതിനായിരം കുട്ടികള്‍ക്കും പൗരത്വം ലഭിക്കുമെന്നതാണ് ജോ ബൈഡന്റെ പുതിയ പദ്ധതി പ്രകാരം സാധിക്കും.
◾https://dailynewslive.in/ മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും കുത്തക മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം കൈവരിച്ച് ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയ. എന്‍വിഡിയയുടെ ഓഹരിയില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടായതോടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അനുയോജ്യമായ ചിപ്പുകള്‍ക്ക് ആവശ്യക്കാരേറിയതാണ് എന്‍വിഡിയയുടെ മൂല്യം വര്‍ധിക്കാന്‍ സഹായകമായത്.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നത്തെ മത്സരം അമേരിക്കയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. സൂപ്പര്‍ എട്ടില്‍ രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണുള്ളത്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നിവരടങ്ങുന്നതാണ് സൂപ്പര്‍ 8ലെ ഗ്രൂപ്പ് 2. ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലെത്തുന്ന രീതിയിലാണ് മത്സരക്രമം.
◾https://dailynewslive.in/ പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റിനെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ഇന്നലെ എന്‍വിഡിയയുടെ ഓഹരി വില 3.5 ശതമാനം ഉയര്‍ന്ന് 135.58 ഡോളറായി മുന്നേറിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ വിപണി മൂല്യം 3.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നാണ് മൈക്രോസോഫ്റ്റിനെ മറികടന്ന് ഒന്നാമതെത്തിയത്. പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് രണ്ടാമതെത്തി ദിവസങ്ങള്‍ക്കകമാണ് മൈക്രോസോഫ്റ്റിനെയും പിന്തള്ളി എന്‍വിഡിയയുടെ കുതിപ്പ്. ഇന്നലെ മൈക്രോസോഫ്റ്റ് ഓഹരിക്ക് ഉണ്ടായ ഇടിവും എന്‍വിഡിയയുടെ നേട്ടത്തിന് സഹായകമായി. ഇന്നലെ മൈക്രോസോഫ്റ്റ് ഓഹരി 0.45 ശതമാനമാണ് ഇടിഞ്ഞത്. മൈക്രോസോഫ്റ്റ്, മെറ്റാ, ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാരില്‍ നിന്നുള്ള ചിപ്പുകളുടെ അമിതമായ ഡിമാന്‍ഡ് ആണ് എന്‍വിഡിയയുടെ ഓഹരി വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഈ വര്‍ഷം മാത്രം എന്‍വിഡിയയുടെ ഓഹരി വില 182 ശതമാനമാണ് ഉയര്‍ന്നത്. 2023-ല്‍ മൂന്നിരട്ടിയിലധികമാണ് മുന്നേറിയത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി പോലുള്ള എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന എഐ ചിപ്പുകളുടെ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് എന്‍വിഡിയ ആണ്. 1999ല്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എന്‍വിഡിയ ഓഹരികള്‍ 5,91,078 ശതമാനമാണ് ഉയര്‍ന്നത്. 1999ല്‍ കമ്പനിയില്‍ 10,000 ഡോളര്‍ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ ഇന്നത്തെ ഓഹരി മൂല്യം 59,107,800 ഡോളറായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് സെറ്റിങ്‌സില്‍ ഡിഫോര്‍ട്ടായി മീഡിയ ക്വാളിറ്റി സെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. വാട്സ്ആപ്പ് വഴി ചിത്രങ്ങള്‍ അയക്കുന്നവര്‍ക്ക് എച്ച്ഡി മോഡ് തെരഞ്ഞെടുത്ത് മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ അയക്കാം. നേരത്തെ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ആപ്പിന്റെ സ്ഥിരമായ പതിപ്പിലേക്ക് എത്തുകയാണ്. ഈ അപ്ഡേറ്റ് ഉപയോഗിച്ച്, വാട്ട്സ്ആപ്പില്‍ വിഡിയോകളോ ചിത്രങ്ങളോ അയക്കാന്‍ പ്രത്യേകം എച്ച്ഡി മോഡ് തിരഞ്ഞെടുക്കേണ്ടതില്ല. മീഡിയ അപ്ലോഡ് ക്വാളിറ്റി ഓപ്ഷനില്‍ നിങ്ങള്‍ക്ക് എച്ച്ഡി ഡിഫോള്‍ട്ടായി സെറ്റ് ചെയ്യാം. സെറ്റിങ്‌സ് > സ്റ്റോറേജ് ആന്‍ഡ് ഡാറ്റയില്‍ ഓപ്ഷന്‍ ലഭ്യമാകും.
◾https://dailynewslive.in/ ചിയാന്‍ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്‍’. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹോളിവുഡ് നടന്‍ ഡാനിയേല്‍ കാള്‍ടജിറോണിയും ചിത്രത്തില്‍ വേഷമിടുന്നു. തങ്കലാനിലെ ഡാനിയേല്‍ കാള്‍ടജിറോണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന തങ്കലാന്റെ റിലീസ് പ്രഖ്യാപനത്തിനായി ചിത്രത്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നത്. മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. വിക്രം നായകനാകുന്ന ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്.
◾https://dailynewslive.in/ ഫോട്ടോ ജേര്‍ണലിസ്റ്റ് പി. അഭിജിത്ത് സ്‌ക്രിപ്റ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ‘ഞാന്‍ രേവതി ‘എന്ന തമിഴ് ഡോക്യുമെന്ററിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൈഡ് മാസത്തിന്റെ ഭാഗമായി ട്രാന്‍സ് ദമ്പതികളായ നേഹയുടെയും റിസ്വാന്‍ ഭാരതിയുടെയും നേതൃത്വത്തില്‍ ചെന്നൈ കോടമ്പാക്കത്തെ ‘ഇടം ‘ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടന്ന ‘പ്രൈഡ് പലൂസ’ ചടങ്ങില്‍ പ്രശസ്ത തമിഴ് സംവിധായകന്‍ മിഷ്‌കിനാണ് ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്. മദ്രാസ് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് , സംവിധായിക ജെ.എസ് നന്ദിനി , കവയത്രി സുകൃത റാണി, നടിമാരായ ഡോ ഗായത്രി, നേഹ, റിസ്വാന്‍ ഭാരതി, ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രമായ രേവതി, സംവിധായകന്‍ പി.അഭിജിത്ത്, ഛായാഗ്രാഹകന്‍ മുഹമ്മദ് എ, സൗണ്ട് ഡിസൈനര്‍ വിഷ്ണു പ്രമോദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പെന്‍ഗ്വിന്‍ ബുക്സ് പുറത്തിറക്കിയ ‘ ദ ട്രൂത്ത് എബൗട്ട് മീ ‘ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാന്‍സ്ജെന്‍ഡര്‍ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതമാണ് ‘ഞാന്‍ രേവതി’യിലൂടെ അഭിജിത്ത് ചിത്രീകരിക്കുന്നത്. രണ്ടര വര്‍ഷത്തോളമായി തമിഴ്നാട് കര്‍ണാടക, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ഞാന്‍ രേവതി നിര്‍മ്മിച്ചിരിക്കുന്നത് എ ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിര്‍മാതാക്കള്‍
◾https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴസ് വാണിജ്യ വാഹനങ്ങളുടെ വില രണ്ടുശതമാനം വരെ വര്‍ധിപ്പിച്ചു. പുതുക്കിയ വില ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഘടക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും വില ഉയരും. മോഡല്‍, വേരിയന്റ് എന്നിവ അനുസരിച്ച് വിലവര്‍ധനയില്‍ മാറ്റം ഉണ്ടാകും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്‌സ് ഉയര്‍ത്തിയിരുന്നു. ഏപ്രില്‍ ഒന്നിനാണ് രണ്ടുശതമാനം വരെ വില വര്‍ധന പ്രാബല്യത്തില്‍ വന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന നിമിത്തമാണ് അന്നും വില വര്‍ധിപ്പിച്ചത്. മെയില്‍ 29,691 വാണിജ്യ വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് രണ്ടുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ട്രക്കുകളും ബസുകളും ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കളാണ് ടാറ്റ.
◾https://dailynewslive.in/ നമ്മുടെ കാലത്തിന്റെ പ്രണയത്തെയും രതികാമനകളെയും ഏറ്റവും ഗംഭീരമായി ആവിഷ്‌കരിച്ച ചലച്ചിത്രകാരന്‍ പത്മരാജന്‍ ആയിരുന്നു. പ്രണയത്തിന്റെ സമസ്തമുഖങ്ങളും അവയുടെ സര്‍വ്വ കാല്പനികതയോടും യാഥാര്‍ത്ഥ്യഭാവങ്ങളോടുംകൂടി പത്മരാജന്‍ ചിത്രങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. വീണ്ടും വീണ്ടും കാണാന്‍ മലയാളികള്‍ കൊതിക്കുന്ന, കാലം നമിച്ച അഞ്ച് വിഖ്യാത ചലച്ചിത്രങ്ങളുടെ തിരക്കഥകള്‍. കൗമാരത്തിന്റെ മാദകപ്രണയം മുതല്‍ ഗന്ധര്‍വ്വന്റെ പ്രണയവിഹ്വലതകള്‍ വരെ അനാവൃതമാകുന്ന മാസ്മരികരചനാ ലോകം. ചലച്ചിത്രാസ്വാദകര്‍ക്കും ചലച്ചിത്രപഠിതാക്കള്‍ക്കും ഒരമൂല്യ ഗ്രന്ഥം. ‘തൂവാനത്തുമ്പികളും മറ്റു തിരക്കഥകളും’. പി പത്മരാജന്‍’. അഞ്ചാം പതിപ്പ്. ഡിസി ബുക്സ്. വില 474 രൂപ.
◾https://dailynewslive.in/ ബര്‍ഗര്‍, പിസ പോലുള്ള ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം മാത്രമല്ല, ഉത്കണ്ഠ വര്‍ധിക്കാനും കാരണമാകുമെന്ന് പഠനം. ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നത് ഗട്ട് മൈക്രോബയോമില്‍ മാറ്റങ്ങള്‍ വരുത്തുകയും ഇത് അനാരോഗ്യകരമായ ബാക്ടീരിയകളെ വാഗസ് നാഡിയിലൂടെ തലച്ചോറിലേക്ക് കയറ്റിവിടുകയും ചെയ്യുന്നു. ഇത് ഉത്കണ്ഠയെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങള്‍ക്ക് കാരണമാകുമെന്ന് അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ സെറോടോണിന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട ട്രിപ്റ്റോഫാന്‍ ഹൈഡ്രോക്സൈലേസ് ഉള്‍പ്പെടെ മൂന്ന് ജീനുകള്‍ സജീവമാകുന്നതായും കണ്ടെത്തിയെന്ന് ബയോളജിക്കല്‍ റിസേര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ?ഗവേഷകര്‍ വിശദീകരിക്കുന്നു. സെറോടാണിന്‍ പൊതുവെ ‘ഫീല്‍-ഗുഡ്’ ഹോര്‍മോണ്‍ ആയാണ് കരുതുന്നത്. എന്നാല്‍ ഈ ഹോര്‍മോണ്‍ സജീവമാകുന്നതോടെ തലച്ചോറിലെ ചില നാഡീകോശങ്ങള്‍ ഉത്കണ്ഠ പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ഇതില്‍ ട്രിപ്റ്റോഫാന്‍ ഹൈഡ്രോക്സൈലേസ് അഥവ ടിപിഎച്ച് 2 മനുഷ്യരിലെ മാനസിക വൈകല്യങ്ങളുമായും ആത്മഹത്യയുമായി ബന്ധപ്പെട്ടതാണെന്ന് ഗവേഷകര്‍ പഠനത്തില്‍ പറയുന്നു. പ്രധാനമായും പൂരിത കൊഴുപ്പുകള്‍ അടങ്ങിയ അള്‍ട്രാ-ഹൈ ഫാറ്റ് ഡയറ്റ് പിന്തുടരുന്നത് യുവാക്കളില്‍ ഹ്രസ്വകാലത്തേക്ക് ഉത്കണ്ഠ വര്‍ധിപ്പിക്കുകയും ഭാവിയില്‍ തലച്ചോറിനെ കുഴപ്പലാക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ വിശദീകരിച്ചു. പഴങ്ങളിലും പച്ചക്കറിയിലും അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയ ആനാരോഗ്യകരമായ കൊഴുപ്പുകള്‍ കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.45, പൗണ്ട് – 106.23, യൂറോ – 89.62, സ്വിസ് ഫ്രാങ്ക് – 94.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.67, ബഹറിന്‍ ദിനാര്‍ – 221.42, കുവൈത്ത് ദിനാര്‍ -272.26, ഒമാനി റിയാല്‍ – 216.78, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.72, ഖത്തര്‍ റിയാല്‍ – 22.92, കനേഡിയന്‍ ഡോളര്‍ – 60.84.