P10 yt cover

https://dailynewslive.in/ കണ്ണീര്‍ കടലായി നെടുമ്പാശ്ശേരി വിമാനത്താവളം. കുവൈത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കുവൈത്തില്‍ ഉണ്ടായ തീ പിടുത്തത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. അപകടത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ വിമാനം രാവിലെ 10.30 ഓടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ നടപടികള്‍ക്കുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക് മൃതദേഹങ്ങള്‍ മാറ്റി.

https://dailynewslive.in/ കുവൈത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചത് പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ. തുടര്‍ന്ന് മൃതദേഹങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലേക്ക് യാത്രയായി.

https://dailynewslive.in/ കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഏഴ് തമിഴ്നാട് സ്വദേശികളുടെയും, ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങള്‍ കൈമാറി. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമമമന്ത്രി ജിംഗി. കെ.എസ്. മസ്താന്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തി. കേരള അതിര്‍ത്തിവരെ പോലീസ് വാഹനങ്ങള്‍ ഈ ആംബുലന്‍സിന് അകമ്പടി സേവിക്കും. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് തിരിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ ഏകദേശം 25 ലധികം മലയാളികള്‍ ആശുപത്രിയിലാണെന്നും ഇതില്‍ മലയാളികള്‍ അടക്കമുള്ള 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോര്‍ക്ക സിഇഒ. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎന്‍എ ടെസ്റ്റ് ആണെന്നും തുടര്‍ ചികിത്സയ്ക്ക് നോര്‍ക്ക ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും സിഇഒ അറിയിച്ചു.

https://dailynewslive.in/ കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. സംസ്ഥാനത്തുണ്ടായ ഈ വലിയ ദുരന്തത്തിന്റ ആഘാതത്തിലും ദു:ഖത്തിലുമാണ് എല്ലാവരും. ദുരന്തം ഉണ്ടായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കേരള സര്‍ക്കാരും ഉടന്‍ ക്രിയാത്മകമായ ഇടപെട്ടുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ശരിയല്ലാത്ത ചില സമീപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ വിവാദത്തിനുള്ള സമയമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ച സംഭവം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ കുവൈത്ത് അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റി പറയേണ്ടത് കുവൈത്ത് സര്‍ക്കാരാണ്. ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ച് മരിച്ചവരുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.

https://dailynewslive.in/ കുവൈത്തിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ ആരോഗ്യമന്ത്രി വീണാജോര്‍ജ്. വിമാന ടിക്കറ്റ് ഉള്‍പ്പടെ വെച്ചായിരുന്നു യാത്രയ്ക്കായി കേന്ദ്രത്തിന് അപേക്ഷനല്‍കിയതെന്നും ഒരു ദുരന്തമുഖത്ത് കേരളത്തോട് ഇത് വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു .

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കിയതില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യമെന്നും കേന്ദ്ര മന്ത്രി കുവൈത്തില്‍ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ വീണ ജോര്‍ജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കുവൈത്തിലേക്ക് പോകാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതെ അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലെ അപകട സ്ഥലത്തേക്കുള്ള യാത്രക്ക് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനാണ് ആരോഗ്യമന്ത്രി തന്നെ പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കുവൈത്തിലെ തീപിടുത്ത ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം നല്‍കുമെന്ന് എന്‍ബിറ്റിസി മാനേജിംഗ് ഡയറക്ടര്‍ കെ ജി എബ്രഹാമിന്റെ മകന്‍ ഷിബി എബ്രഹാം. കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും നിയമപരമായ എല്ലാ നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കണമെന്നില്ലെന്നും കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മറ്റ് നിയമപരമായ ആനുകൂല്യങ്ങളും നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

https://dailynewslive.in/ ലോക കേരളസഭയുടെ നാലാം സമ്മേളനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം 3 മണിയിലേക്ക് മാറ്റിയത്. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പ്രതിനിധികള്‍ എത്തിയ സാഹചര്യം പറഞ്ഞായിരുന്നു പരിപാടി തുടരുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചത്.

https://dailynewslive.in/ സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വേഗത്തില്‍ നടത്തണമെന്ന ശക്തമായ ആവശ്യവുമായി കേരളം. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍, ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന നടത്താന്‍ കഴിയുവെന്ന നിലപാടിലാണ് തമിഴ്നാട്. അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിന്റെ ചലനം, വികാസം തുടങ്ങി മുഴുവന്‍ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കേരളം യോഗത്തില്‍ വ്യക്തമാക്കി.

https://dailynewslive.in/ റോഡ് അലൈന്‍മെന്റ് വിവാദത്തില്‍ സ്ഥലം അളന്ന് പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശം. മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഇടപെട്ട് ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയര്‍ന്ന കൊടുമണ്‍ ഭാഗത്തെ റോഡും പുറമ്പോക്കും പരിശോധിച്ച് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തില്‍ കൊടുമണ്‍ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈന്‍മെന്റില്‍ തര്‍ക്കം വന്നത്.

https://dailynewslive.in/ ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച സംഭവത്തില്‍ കേസെടുത്ത് ചെങ്ങന്നൂര്‍ പൊലീസ്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ വാഹനത്തില്‍ പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ രാജ്യത്തു തന്നെ ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടി ഉണ്ടായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. പാര്‍ലമെന്റ് അംഗങ്ങള്‍ 43 -ല്‍ നിന്ന് മൂന്നായി കുറഞ്ഞു. തീവ്ര വലതുപക്ഷത്തിന് മേല്‍ക്കൈയ്യുള്ള രാജ്യത്ത് കേരളത്തില്‍ മാത്രം പിടിച്ചു നില്‍ക്കാനായി. പാര്‍ലമെന്‍ര് അംഗങ്ങളെക്കൊണ്ട് മാത്രമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും പുറത്ത് ബഹുജന പ്രതിരോധങ്ങളുടെ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോര്‍ഡ് . പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണെന്നാണ് ബോര്‍ഡിലെ വരികള്‍. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

https://dailynewslive.in/ പോരാളി ഷാജിയെ ഭരണത്തിന്റേയും പാര്‍ട്ടിയുടെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പതിനഞ്ചു വര്‍ഷത്തിലധികമായി സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഏറ്റവുമധികം ഷെയര്‍ ചെയ്തിട്ടുള്ളത് പോരാളി ഷാജി സൈബര്‍ സംഘത്തിന്റെ പോസ്റ്റുകളാണ്. പോരാളി ഷാജി ആരെന്ന് എം.വി ഗോവിന്ദനും എം.വി.ജയരാജനും അറിയില്ലെങ്കില്‍ പി.ജയരാജനോട് ചോദിച്ചാല്‍ മതി. അദ്ദേഹം പറയുന്നില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാമെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു

https://dailynewslive.in/ വര്‍ക്കല പാപനാശത്തെ കുന്നിടിച്ചത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക് മറികടന്നെന്ന് റിപ്പോര്‍ട്ടുകള്‍. 2014ല്‍ ബീച്ചിന് സമീപം ബലിമണ്ഡപം നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ, കുന്നിടിച്ചുള്ള നിര്‍മാണങ്ങള്‍ വന്‍ പാരിസ്ഥിതിക ആഘാതത്തിന് വഴിതെളിയിക്കുമെന്ന് ജിഎസ്ഐ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരി യുവതി മൊഴി നല്‍കി ദില്ലിയിലേക്ക് മടങ്ങി. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചത് .

https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഹൈക്കോടതിയില്‍ ഇഡി പറഞ്ഞു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയിലാണ് വിശദീകരണം. 2012 മുതല്‍ 2019 വരെ ഒട്ടേറെ പേര്‍ക്ക് ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേര്‍ക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വര്‍ധിച്ചുവെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.

https://dailynewslive.in/ ബാര്‍ കോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുക്കുന്നത്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ വാട്സ്ആപ് ഗ്രൂപ്പിലില്ലെന്നും ഭാര്യ പിതാവിന് ബാര്‍ ഉണ്ടായിരുന്നുവെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മഴയും മണ്ണിടിച്ചിലും കനത്തതിനെതുടര്‍ന്നുണ്ടായ സിക്കിം പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഉത്തര സിക്കിമിലെ മാംഗാന്‍ ജില്ലയില്‍ രണ്ടായിരത്തോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. മേഖലയിലേക്കുള്ള റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സിക്കിമിലെ മാംഗാന്‍ ജില്ലയില്‍ മാത്രം പെയ്തത് 220 മില്ലിമീറ്റര്‍ മഴയാണ്. കനത്ത മണ്ണിടിച്ചിലില്‍ പലയിടത്തുമുള്ള റോഡുകള്‍ ഒലിച്ചുപോയി.

https://dailynewslive.in/ ടി20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് സിയില്‍ പാപ്പുവ ന്യൂഗിനിയക്കെതിരേ അഫ്ഗാനിസ്താന് ഏഴ് വിക്കറ്റിന്റെ വിജയം. ഈ ജയത്തോടെ ഗ്രൂപ്പില്‍നിന്ന് വെസ്റ്റ് ഇന്‍ഡീസിനു പിന്നാലെ അഫ്ഗാനിസ്താനും സൂപ്പര്‍ എട്ടിലെത്തി. ഇതോടെ ന്യൂസീലന്‍ഡ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂഗിനിയ 19.5 ഓവറില്‍ 95-ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.

https://dailynewslive.in/ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം സമ്മാനിക്കാന്‍ യൂറോ കപ്പിന് ഇന്ന് കിക്കോഫ്. ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോകപ്പിന്റെ 17-ാം എഡിഷനില്‍ 24 ടീമുകളാണ് ഏറ്റുമുട്ടാനെത്തുന്നത്. മ്യൂണിക്കിലെ ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡും ഇന്ന് ഏറ്റുമുട്ടുന്നതോടെ പോരാട്ടങ്ങള്‍ക്കു തുടക്കമാകും. ജുലായ് 14-ന് ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം.

https://dailynewslive.in/ ഹോങ്കോങ്ങിനെ മറികടന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലോകത്തെ നാലാമത്തെ വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5.18 ലക്ഷം കോടി ഡോളറായി ഉയര്‍ന്നതോടെയാണ് ഹോങ്കോങ് ഓഹരി വിപണിയെ മറികടന്നത്. 5.17 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് വിപണിയുടെ മൊത്തം മൂല്യമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ അമേരിക്കന്‍ വിപണിയാണ് ഒന്നാം സ്ഥാനത്ത്. 56.49 ലക്ഷം കോടി ഡോളറാണ് അമേരിക്കന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കമ്പനികളുടെ മൊത്തം വിപണി മൂല്യം. 8.84 ലക്ഷം കോടി ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജപ്പാന്‍ ആണ്. 6.30 ലക്ഷം കോടി ഡോളറാണ് ജപ്പാനിലെ കമ്പനികളുടെ വിപണി മൂല്യം. ജനുവരി 23ന് ഹോങ്കോങ്ങിനെ ഇന്ത്യന്‍ വിപണി മറികടന്നിരുന്നു. എന്നാല്‍ താമസിയാതെ തന്നെ ഹോങ്കോങ് ഹാംഗ് സെങ് സൂചിക നാലാമത്തെ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആറുശതമാനം ഇടിവാണ് നേരിട്ടത്. എന്നാല്‍ പിന്നിടുള്ള ദിവസങ്ങളില്‍ വിപണി തിരിച്ചുവരുന്നതാണ് കണ്ടത്. ദിവസങ്ങള്‍ക്കകം 32 ലക്ഷം കോടി രൂപയാണ് കമ്പനികളുടെ വിപണി മൂല്യത്തിലേക്ക് ചേര്‍ത്തത്.

https://dailynewslive.in/ വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ ‘മെറ്റ ലോ ബിറ്റ്‌റേറ്റ് കോഡെക്’ അവതരിപ്പിച്ചു. മുമ്പ് ഉപയോഗിച്ചിരുന്ന ഓപ്പസ് ഓഡിയോ ഫോര്‍മാറ്റിനേക്കാള്‍ രണ്ടിരട്ടി വ്യക്തതയുള്ള ശബ്ദം ‘മെറ്റ ലോ ബിറ്റ്‌റേറ്റ് കോഡെക്’ നല്‍കും എന്നാണ് മെറ്റയുടെ അവകാശവാദം. ഇന്‍സ്റ്റഗ്രാമിലും മെസഞ്ചറിലും കോളുകള്‍ വിളിക്കാന്‍ ഓപ്പസാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് സാമൂഹ്യമാധ്യമങ്ങളിലും മെറ്റ നേരത്തെ മെറ്റ ലോ ബിറ്റ്‌റേറ്റ് കോഡെക് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വാട്‌സ്ആപ്പിലും ഈ ശബ്ദ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. മെറ്റയുടെ വെരിഫൈഡ് ബാഡ്ജുകള്‍ വാട്‌സ്ആപ്പ് ബിസിനസിലേക്കും വരുന്നതാണ് ഒരു പുതുമ. മെറ്റയുമായി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്ജ് ദൃശ്യമാവുക. മെറ്റയുടെ മറ്റ് ഉല്‍പന്നങ്ങളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണുന്നതുപോലെ ബ്ലൂ ടിക്കും മെറ്റ വെരിഫൈഡ് എന്ന എഴുത്തും വാട്‌സ്ആപ്പ് ബിസിനസ് പേജുകളിലും ചാനലുകളിലും ദൃശ്യമാകും. ഉപഭോക്താക്കള്‍ക്ക് പുതിയ ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ സഹായകമാകുന്ന എഐ ടൂളുകളും വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളില്‍ വൈകാതെ വരും.

https://dailynewslive.in/ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ബിജു മേനോന്‍-സുരാജ് ചിത്രം നടന്ന സംഭവം തിയറ്ററുകളിലേക്ക്. ജൂണ്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആണ്. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് ഗോപിനാഥന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവന്‍ ആണ്. അങ്കിത് മേനോന്‍ ആണ് സംഗീതം.

https://dailynewslive.in/ രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മത്ത്’. ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. എന്റെ കുഞ്ഞല്ലേ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷംന ചക്കാലക്കല്‍ ആണ്. സംഗീതം സക്കറിയ ബക്കളം. നടന്‍ ടിനി ടോം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം പുറത്തിറക്കിയത്. ഈ മാസം 21ന് ചിത്രം തിയറ്ററുകളിലെത്തും. ടിനി ടോം തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. നരന്‍ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ ടിനി ടോം അവതരിപ്പിക്കുന്നു. കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ടിനി ടോമിനെ കൂടാതെ സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്‍, ഫൈസല്‍, യാര, സല്‍മാന്‍, ജസ്ലിന്‍, തന്‍വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.

https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സിന്റെ പ്രധാനപ്പെട്ട രണ്ടു മോഡലുകള്‍ക്ക് ഭാരത് എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്. പഞ്ച്, നെക്‌സോണ്‍ ഇലക്ട്രിക് കാറുകള്‍ക്കാണ് സുരക്ഷാ റേറ്റിങ് ലഭിച്ചത്. ആദ്യമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്നത്. ഭാരത് എന്‍സിഎപി ടെസ്റ്റില്‍ ആദ്യമായി ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതും ടാറ്റ വാഹനങ്ങള്‍ക്ക് തന്നെയാണ്. ഹരിയര്‍, സഫാരി എസ് യുവി എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുരക്ഷയുമായി ബന്ധപ്പെട്ട ഉയര്‍ന്ന റേറ്റിങ് ലഭിച്ചത്. ഇതുവരെ ഏതൊരു വാഹനവും നേടിയതിനേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ കൈവരിച്ചാണ് പഞ്ച് ഇവി ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയെടുത്തത്. മുതിര്‍ന്നവരുമായി ബന്ധപ്പെട്ട അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ എന്നിവയ്ക്ക് യഥാക്രമം 31.46/32, 45/49 എന്നിങ്ങനെയാണ് പോയിന്റുകള്‍ നേടിയത്. നെക്‌സോണ്‍ ഇവിയുടെ സ്‌കോര്‍ യഥാക്രമം 29.86/32, 44.95/49 എന്നിങ്ങനെയാണ്. രാജ്യത്ത് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടപ്പാക്കിയത്. 2023 ഓഗസ്റ്റില്‍ ആരംഭിച്ച ഭാരത് എന്‍സിഎപി, 3,500 കിലോഗ്രാമില്‍ താഴെയോ അതിന് തുല്യമോ ആയ മൊത്ത ഭാരമുള്ള എം1 വിഭാഗത്തിലുള്ള വാഹനങ്ങളുടെ സുരക്ഷാമൂല്യനിര്‍ണയമാണ് നടത്തുന്നത്.

https://dailynewslive.in/ അറുപതു വയസ്സിനുള്ളില്‍ അനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും അതിനെയെല്ലാം അതിജീവിച്ച വഴികളും ഈ പുസ്തകത്തിലൂടെ തുറന്നു പറയുകയാണ്. അടുത്തകാലത്തായി അനുഭവിച്ച സോഷ്യല്‍ മീഡിയ ആക്രമണങ്ങളും അതിന്റെ വിശദീകരണങ്ങളുംവരെ ഇതിന്റെ ഭാഗമാകും. ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകാത്ത ആരുമുണ്ടാവില്ല. പകച്ചുപോയ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങളാണ് പിന്നീടുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. ജീവിതം തന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍, ജീവിതത്തിലെടുത്ത ചില തീരുമാനങ്ങള്‍, ഇതൊക്കെ എങ്ങനെയെല്ലാം ജീവിതത്തെ ബാധിച്ചു എന്ന് തുറന്നു പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും നേരിടാന്‍ പ്രചോദനമായിത്തീരുന്ന കുറിപ്പുകളുടെ സമാഹാരം. ‘ജീവിതം ഒരു പാഠപുസ്തകം’. ഗോപിനാഥ് മുതുകാട്. മാതൃഭൂമി. വില 160 രൂപ.

https://dailynewslive.in/ പേരയ്ക്കയില്‍ വിറ്റാമിന്‍ സി, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പേരയിലയില്‍ പല പോഷകങ്ങളുമുണ്ടെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. പേരയില ചായയില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.പേരയില ചായയില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിരിക്കുന്നു. പേരയ്ക്കയിലെ മൈക്കോലൈറ്റിക് ഗുണങ്ങള്‍ ശ്വാസകോശത്തിലെ മ്യൂക്കസ് നീക്കം ചെയ്യാനും ചുമ ഒഴിവാക്കാനും സഹായിക്കുന്നു. പേരയ്ക്കയില്‍ ലൈക്കോപീന്‍, ക്വെര്‍സെറ്റിന്‍ എന്നിവയുള്‍പ്പെടെ വിവിധതരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പഴമാണ് പേരയ്ക്ക. ഒരു പഴത്തില്‍ 38 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. പേരയ്ക്ക ഇല ചേര്‍ത്ത് തയ്യാറാക്കുന്ന ചായ പതിവായി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മറ്റൊന്ന് ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ അകറ്റിനിര്‍ത്താന്‍ പേരയില സഹായകമാണ്. വയറിളക്കം അകറ്റുന്നതിന് പേരയില ചേര്‍ത്ത് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട ചായ സഹായിക്കും. പേരയിലകള്‍ പ്രകൃതിദത്താ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്. പല്ലിന്റെ ആരോഗ്യം മികച്ചതാക്കി മാറ്റാന്‍ ഇത് സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ അടങ്ങിയിട്ടുള്ള പേരയ്ക്ക ഇല പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.54, പൗണ്ട് – 106.33, യൂറോ – 89.41, സ്വിസ് ഫ്രാങ്ക് – 93.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.27, ബഹറിന്‍ ദിനാര്‍ – 221.69, കുവൈത്ത് ദിനാര്‍ -272.49, ഒമാനി റിയാല്‍ – 217.02, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.78, കനേഡിയന്‍ ഡോളര്‍ – 60.75.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *