◾https://dailynewslive.in/ കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 41 പേര്‍ മരിച്ചു. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
◾https://dailynewslive.in/ വയനാട് മണ്ഡലത്തില്‍ വോട്ടര്‍മാരോട് നന്ദി പറയാനെത്തി രാഹുല്‍ഗാന്ധി. വയനാട് തുടരണോ റായ് ബറേലി തുടരണോയെന്ന ധര്‍മ്മസങ്കടത്തിലാണ് താനെന്നും മോദിയോട് പരമാത്മാവ് സംസാരിക്കുന്നതുപോലെ തന്നോട് സംസാരിക്കാറില്ലെന്നും കാരണം, താന്‍ സാധാരണ ഒരു മനുഷ്യനാണെന്നും ജനങ്ങളാണ് തന്റെ ദൈവമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഇല്ലാതായാല്‍ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകുമെന്നും അധികാരമുണ്ടായാല്‍ എന്തും നടത്താമെന്ന ധാരണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവരും മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരാണെന്നും ഭരണഘടന കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍, രവീന്ദ്രന്‍ പട്ടയങ്ങളില്‍ കൃത്യമായ അന്വേഷണം നടന്നില്ല എന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കുടൂതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള കുറ്റങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിന് ആത്മാര്‍ഥമായി അന്വേഷിക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സംസ്ഥാനത്തെ ‘108 ആംബുലന്‍സ്’ ജീവനക്കാര്‍ സമരത്തില്‍. മെയ് മാസത്തെ ശമ്പളം പന്ത്രണ്ടാം തീയതി ആയിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ നിസ്സഹകരണ സമരം ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്നതുവരെ തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
◾https://dailynewslive.in/ ഇടതുമുന്നണിയിലെ നാലാമത്തെ കക്ഷിയായ ആര്‍ജെഡിക്ക് ഇടതുമുന്നണിയില്‍ പരിഗണന കിട്ടുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാര്‍. രാജ്യസഭാ സീറ്റ് കാര്യത്തില്‍ ചര്‍ച്ച പോലും ഉണ്ടായില്ലെന്നും സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.
◾
◾https://dailynewslive.in/ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനു മുന്നില്‍ ഓട റോഡിലേയ്ക്ക് ഇറക്കി നിര്‍മ്മിച്ചുവെന്ന ആക്ഷേപത്തില്‍, പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. റോഡ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജോലി തടസ്സപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരന്റെ നടപടി പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ തലശേരി – മാഹി ബൈപാസില്‍ ടോള്‍ നിരക്ക് കൂട്ടി. ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച് നല്‍കേണ്ടത് 110 രൂപയാണ്. ബൈപാസ് യാത്രയിലെ സൗകര്യങ്ങള്‍ ഉറപ്പിക്കും മുന്‍പ് തന്നെ ടോള്‍ പിരിക്കുന്നതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതിന് പരിഹാരം കാണാതെയാണിപ്പോള്‍ ടോള്‍നിരക്ക് കൂട്ടിയത്. എന്നും ഈ പാതയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാര്‍ പറയുന്നു.
◾
◾https://dailynewslive.in/ നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി ആശാ ശരത്തിനെതിരായ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.
◾https://dailynewslive.in/ ഒറ്റ നോട്ടത്തില്‍ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടു എന്നും ചെങ്കോട്ട, ചെങ്കതിര്‍, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും എം വി ജയരാജന്‍. സോഷ്യല്‍ മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം ചെറുപ്പക്കാരില്‍ വ്യാപമാകുന്നുവെന്നും അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പില്‍ ഇടതിനെതിരെ ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു.
◾https://dailynewslive.in/ അഞ്ച് വര്‍ഷം തൃശൂര്‍ വിട്ട് പോകാഞ്ഞത് വോട്ടര്‍മാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണമെന്ന് വിഡി സതീശന്‍ . ഏതുവിധേനയും കെ മുരളീധരനെ നേതൃത്വത്തില്‍ സജീവമാക്കുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലെ വമ്പന്‍ ഭൂരിപക്ഷത്തിന് കാരണം സിപിഎം വോട്ടുകള്‍ കൂടിയാണെന്നും പറഞ്ഞു.
◾https://dailynewslive.in/ കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റര്‍. നയിക്കാന്‍ നായകന്‍ വരട്ടെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വര്‍ഗീയതക്ക് എതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് മുരളീധരന്‍ എന്നെഴുതിയ പോസ്റ്ററുകള്‍ കെപിസിസി-ഡിസിസി ഓഫീസുകള്‍ക്ക് സമീപമാണ് പതിപ്പിച്ചിരിക്കുന്നത്.
◾https://dailynewslive.in/ സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല, ഇതിന് മുന്‍പും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. വീട്ടില്‍ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചര്‍ പ്രതികരിച്ചു.
◾https://dailynewslive.in/ യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയില്‍ വൈസ് ചെയര്‍മാനായി എല്‍ഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന രണ്ട് അംഗങ്ങള്‍ വോട്ട് അസാധുവാക്കിയതോടെയാണിത്. എല്‍ഡിഎഫിലെ ജിജി വട്ടശ്ശേരിയാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
◾https://dailynewslive.in/ റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. ഈദ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടന്‍ മോചനത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ ഹൈസ്‌ക്കൂളുകളിലെ പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകുന്നു. അതുമൂലം പ്രധാന അധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുമെന്ന ആശങ്കയിലാണ് അധ്യപകരും ജീവനക്കാരും. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകരും എഇഒമാരും സ്ഥലംമാറ്റ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. സ്ഥലംമാറ്റ ഉത്തരവ് ഇറക്കാത്തതിനാല്‍ സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ ഹൈസ്‌ക്കൂളുകളില്‍ പ്രധാന അധ്യാപകരില്ലാത്ത സ്ഥിതിയാണ്.
◾https://dailynewslive.in/ ആലപ്പുഴയില്‍ സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായി. ന്യൂനപക്ഷ വോട്ടും കിട്ടിയില്ല. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. പാര്‍ട്ടി തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ട് അത് ഉടന്‍ തിരുത്തുമെന്നും ആര്‍ നാസര്‍ പറഞ്ഞു.
◾https://dailynewslive.in/ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അധികാരമേറ്റു. ഇന്ന് രാവിലെ വിജയവാഡയിലെ ഗന്നാവരം കെസറാപ്പള്ളി ഐ.ടി. പാര്‍ക്കില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
◾https://dailynewslive.in/ ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നടന്ന ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴിസൈ സൗന്ദര്‍രാജനോട് നീരസപ്പെട്ട് സംസാരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ കഴിഞ്ഞ ദിവസം തമിഴിസൈ സൗന്ദര്‍രാജന്‍ വിമര്‍ശിച്ചിരുന്നു.
◾https://dailynewslive.in/ മുംബൈയിലെ ഡോംബിവാലി വ്യവസായ മേഖല ഫാക്ടറിയില്‍ തീപിടിത്തം. 20 ദിവസം മുന്‍പ് തീപിടിത്തം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് വീണ്ടും അപകടമുണ്ടായത്. ഇന്ന് പ്രദേശത്ത് തുടര്‍ച്ചയായി പൊട്ടിത്തെറി ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയതായി സൂചനയുണ്ട്.
◾https://dailynewslive.in/ ബിജെപി നേതാവ് യെദിയൂരപ്പയോട് ഇന്ന് തന്നെ ഹാജരാകാന്‍ നോട്ടീസ് നല്‍കി സിഐഡി വിഭാഗം. പരാതി നല്‍കാന്‍ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തി എന്നതാണ് യെദിയൂരപ്പയ്ക്കെതിരെയുള്ള കേസ്. പരാതി നല്‍കിയ കുട്ടിയുടെ അമ്മ കഴിഞ്ഞ മാസം ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു.
◾https://dailynewslive.in/ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെ. രാജ്യസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയും നടക്കും. സമ്മേളനത്തില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
◾https://dailynewslive.in/ റഷ്യന്‍ ആര്‍മിയിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 200 പേരെയെങ്കിലും ഇന്ത്യയില്‍ നിന്ന് നിയമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം . വലിയ ശമ്പളം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയാണ് . യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങള്‍ തൊഴില്‍ പരസ്യത്തിനായി ഉപയോഗിച്ചാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ആള്‍ക്കടത്തിനെതിരെ സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി എന്‍ടിഎ ആലോചന. ഗ്രേസ് മാര്‍ക്ക് വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച നാലംഗ സമിതി റീ ടെസ്റ്റ് സാധ്യത പരിശോധിച്ചു. യു.പി.എസ്.ഇ. മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീ ടെസ്റ്റ് സാധ്യത പരിശോധിച്ചത്. രണ്ട് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ റിയാസില്‍ തീര്‍ത്ഥാടകരുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതിനിടെ ജമ്മു കശ്മീരിലെ കത്വയില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഒരു ഭീകരനെ വധിച്ചു. രണ്ടാമത്തെ ഭീകരനായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
◾https://dailynewslive.in/ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
◾https://dailynewslive.in/ ടി20 ലോകകപ്പില്‍ നമീബിയക്കെതിരേ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ ഓസ്‌ട്രേലിയ 72 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 5.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി ജയിച്ചു.
◾https://dailynewslive.in/ വരും വര്‍ഷങ്ങളിലും അതിവേഗം വളരുന്ന രാജ്യം എന്ന ലേബല്‍ ഇന്ത്യ നിലനിര്‍ത്തുമെന്ന് ലോകബാങ്ക് അനുമാനം. നടപ്പുസാമ്പത്തികവര്‍ഷം അടക്കം മൂന്ന് വര്‍ഷം ഇന്ത്യ സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തും. 6.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് പുതുക്കി നിശ്ചയിച്ചു. ജനുവരിയില്‍ 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. പുതുക്കിയ അനുമാനം അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ ആഗോള വളര്‍ച്ചയില്‍ കാര്യമായ മാറ്റം ഉണ്ടാവില്ല. 2.6 ശതമാനമായി വളര്‍ച്ചയില്‍ സ്ഥിരത പുലര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഇത് 2.7 ശതമാനമായി ഉയരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. കോവിഡിന് മുന്‍പുള്ള പതിറ്റാണ്ടില്‍ രേഖപ്പെടുത്തിയിരുന്ന 3.1 ശതമാനത്തില്‍ താഴെയാണിത്. 2024ല്‍ ദക്ഷിണേഷ്യയുടെ വളര്‍ച്ചാനിരക്ക് 6.2 ശതമാനമായിരിക്കും. 2023ല്‍ 6.3 ശതമാനമായിരുന്നു. ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് സ്ഥിരതയിലേക്ക് മാറുന്നതാണ് ഇതിന് കാരണം. നിക്ഷേപം മന്ദഗതിയിലായതാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്കില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറയ്ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
◾https://dailynewslive.in/ പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 20000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തുടക്കമിടാനുള്ള ശ്രമത്തിലാണ് സിഎംഎഫ്. ബേസിക് വേരിയന്റിനായിരിക്കും 20,000 താഴെ വില വരിക. ഡിസ്‌കൗണ്ട് ഇല്ലാതെ 18000 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡിസ്‌കൗണ്ടോടെ 17000 രൂപയില്‍ താഴെ ലഭിക്കാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. മീഡിയടെക് സൈമെന്‍സിറ്റി 7300 സോക് പ്രോസസര്‍, 128ജിബി, 256ജിബി എന്നിങ്ങനെ രണ്ട് യുഎഫ്എസ് 2.2 സ്റ്റോറേജ് വേരിയന്റുകള്‍ അടക്കം നിരവധി ഫീച്ചറുകളുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാന്‍ഡ്സെറ്റിന് 6.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയും 120ഹെര്‍ട്സ് റിഫ്രഷ് നിരക്കും ഉണ്ടായിരിക്കും. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 50 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
◾https://dailynewslive.in/ സൂരി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഗരുഡന്‍. ഉണ്ണി മുകുന്ദന്‍ വേഷമിട്ട തമിഴ് ചിത്രമാണ് ‘ഗരുഡന്‍’. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. സൂരി നായകനായി എത്തിയ ഗരുഡന്‍ സിനിമയിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. കൊമ്പു വെച്ച എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ ലാല്‍ സലാം ഫൈനല്‍ കളക്ഷന്‍ ഗരുഡന്‍ മറികടന്നിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനവും തിരക്കഥ വെട്രിമാരനുമാണ്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ഗരുഡന്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് സാക്നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം.
◾https://dailynewslive.in/ പൃഥ്വിരാജും ബേസിലും വേഷമിട്ട് വന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. അമ്പരപ്പിക്കുന്ന കുതിപ്പാണ് ബേസിലും വേഷമിട്ട ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നടത്തുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 90 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 34 കോടി വിദേശത്ത് നിന്ന് മാത്രം നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. സംവിധായകന്‍ വിപിന്‍ ദാസിന്റെ ചിത്രത്തിന്റെ ഷോകള്‍ ഹൗസ്ഫുളായാണ് പ്രദര്‍ശനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ഹ്യുണ്ടേയ് ഇന്ത്യ 1744 വാഹനങ്ങള്‍ തിരിച്ചു വിളിച്ച് പരിശോധിക്കുന്നു. ഇലക്ട്രിക് എസ് യു വി ആയ അയണിക് 5 ന്റെ ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റിലെ തകരാറ് പരിഹരിക്കുന്നതിനാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. തകരാര്‍ കണ്ടെത്തുന്ന പക്ഷം സൗജന്യമായി പരിഹരിച്ചു നല്‍കും. 2022 ജൂലൈ 21 മുതല്‍ 2024 ഏപ്രില്‍ 30 വരെ വിറ്റഴിക്കപ്പെട്ടിട്ടുളള വാഹനങ്ങളിലാണ് കമ്പനി ഈ ചെറുതകരാര്‍ സംശയിക്കുന്നത്. 12വി ബാറ്ററി ഡിസ്ചാര്‍ജ് ചെയ്‌തേക്കാവുന്ന ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധപ്പെട്ടതാണിത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എ സി, ലൈറ്റ് ആന്‍ഡ് സീറ്റ് വെന്റിലേഷന്‍ ഇവയെല്ലാം തന്നെയും പ്രവര്‍ത്തിക്കുന്നത് ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധപ്പെട്ടാണ്. സ്വാഭാവികമായും ഇവയുടെയെല്ലാം പ്രവര്‍ത്തനത്തെയിതു ബാധിക്കാനിടയുണ്ട്. മേല്‍പറഞ്ഞ തീയതികള്‍ക്കിടയില്‍ സ്വന്തമാക്കിയ വാഹനമാണെങ്കില്‍ അതുമായി ഏറ്റവുമടുത്തുള്ള ഹ്യുണ്ടേയുടെ ഡീലര്‍ഷിപ്പില്‍ എത്താവുന്നതാണ്. തകരാറ് കണ്ടെത്തിയാല്‍ സൗജന്യമായി തന്നെ കമ്പനിയതു പരിഹരിച്ചു നല്‍കും.
◾https://dailynewslive.in/ മരിച്ചവര്‍ യാത്രയാകുന്നത് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മകളിലേക്കാണ്. അവിടെ അവര്‍ അനശ്വരതയെ പ്രാപിക്കുന്നു. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലെ ഒരത്ഭുതദ്വീപായ ഒതളൂരിന്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാള്‍ ഓര്‍മ്മയുടെ വേട്ടമൃഗമാണ്. അതിന്റെ അമ്പേറ്റ് താഴെ വീഴുമ്പോള്‍ ഇയാളില്‍നിന്ന് സ്മൃതി ഉര്‍സുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓര്‍മ്മകളെ വരച്ചിടുന്ന പുസ്തകം. ‘മഴയുടെ ആത്മകഥയിലെ കടല്‍’. പ്രദീപ് വി.ടി. ലോഗോസ് ബുക്സ്. വില 256 രൂപ.
◾https://dailynewslive.in/ അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന കരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട് മൂലമോ പിത്തരസത്തിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നത് മൂലമാണ് ഛര്‍ദ്ദിക്കണമെന്നല്‍ തോന്നല്‍ ഉണ്ടാകുന്നത്. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന് പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത് മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്. കണ്ണുകള്‍, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍രോഗ ലക്ഷണമാണ്. മൂത്രത്തിന്റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്റെ അമിതമായ ഉത്പാദനം മൂലമാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. വീക്കം, കരള്‍ കോശങ്ങളിലെ തകരാറുകള്‍, പിത്തനാളികളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് പിത്തരസത്തിന്റെ അമിത ഉത്പാദനത്തിനുള്ള പ്രധാന കാരണങ്ങള്‍. കരള്‍രോഗ ബാധയുടെ ഏറ്റവും പ്രധാന ലക്ഷണമാണ് അടിവയറിലെ നീര്. കരളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലാത്തത് കൊണ്ടാണ് നീരുണ്ടാകുന്നത്. അടിവയര്‍ കല്ലുപോലെ ആകുകയും വീര്‍ക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കരളിനെ ബാധിച്ചാല്‍ മാത്രമേ ഈ ലക്ഷണം പ്രകടമാകൂ. കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ് കോമ അഥവാ മസ്തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ രോഗി അധികം വൈകാതെ കോമയിലാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.57, പൗണ്ട് – 106.60, യൂറോ – 89.85, സ്വിസ് ഫ്രാങ്ക് – 93.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.28, ബഹറിന്‍ ദിനാര്‍ – 221.71, കുവൈത്ത് ദിനാര്‍ -272.58, ഒമാനി റിയാല്‍ – 217.09, സൗദി റിയാല്‍ – 22.28, യു.എ.ഇ ദിര്‍ഹം – 22.75, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 60.79.