yt cover 11

https://dailynewslive.in/ മൂന്നാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മന്ത്രി സഭയിലെ പ്രധാനികളായ അമിത് ഷാ ആഭ്യന്തര മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായും നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രിയായും എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായും തുടരും. ജെപി നദ്ദക്ക് ആരോഗ്യവും, ശിവരാജ് സിങ് ചൗഹാന് കൃഷിയും മനോഹര്‍ ലാല്‍ ഖട്ടാറിന് നഗരവികസനവും ഊര്‍ജ്ജവും ജ്യോതിരാദിത്യ സിന്ധ്യക്ക് ടെലികോമും ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസവുമാണ് വകുപ്പുകള്‍.

https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത് ടൂറിസം, പെട്രോളിയം – പ്രകൃതി വാതകം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം. ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. അതേസമയം സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായതില്‍ അഭിമാനമെന്നും കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദി സര്‍ക്കാരിനേയും നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ നിശിതമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരില്‍ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടുവെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകുന്ന രീതിയില്‍ പ്രചരണം നടന്നുവെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ചു. ഗവര്‍ണ്ണറെ ക്ഷണിക്കാന്‍ എത്തിയ ചീഫ് സെക്രട്ടറി വി വേണുവിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളിലെ അതൃപ്തി ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ തുറന്നു പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതില്‍ സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം. ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്് വെച്ചാണ് നാലാം ലോക കേരള സഭ സംഘടിപ്പിക്കുന്നത്.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിയില്‍ നിന്ന് വധു പിന്മാറി. ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും താന്‍ പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ക്ഷമാപണവും നടത്തി. കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാന്‍ സിബിഐ ഉള്‍പ്പടെ രംഗത്തിറങ്ങിയ ഘട്ടത്തിലാണ് മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി വീഡിയോ പങ്കുവച്ചത്. എന്നാല്‍ മകളെ കാണാനില്ലെന്ന് വധുവിന്റെ അച്ഛന്‍ പരാതി നല്‍കി. മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വധുവിനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. എല്ലാ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി. വടക്കേക്കര പൊലീസ് എടുത്ത കേസ് പെണ്‍കുട്ടിയെ കാണാതായത് കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കഴക്കൂട്ടം പോലീസിന് കൈമാറും. അതേസമയം താന്‍ സുരക്ഷിതയാണെന്നും തന്നെ ആരും തട്ടി കൊണ്ടു പോയതല്ലെന്നും തനിക്ക് സ്വന്തം വീട്ടില്‍ നിന്ന് വധഭീഷണിയുണ്ടെന്നും വ്യക്തമാക്കി പെണ്‍കുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പിന്നേയും പ്രതികരിച്ചു.

https://dailynewslive.in/ കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നുള്ള ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. എം.പി.വിന്‍സന്റിന്റെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനും അംഗീകരിച്ചു . പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള രാജി സ്വീകരിച്ചുവെന്നാണ് വിശദീകരണം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തൃശൂര്‍ മണ്ഡലത്തിലെ കെ മുരളീധരന്റെ പരാജയം പാര്‍ട്ടിക്കും ജില്ലയിലെ ജനാധിപത്യ ചേരിക്കും കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് അനില്‍ അക്കര. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് താനുള്‍പെടെ ആര്‍ക്കും മാറിനില്‍ക്കാനാവില്ലെന്നും അത് ഏറ്റെടുക്കുന്നതിന് പകരം ഇനിയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. വീട് ആക്രമിച്ചതിന് പിന്നില്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരാണെന്നും വീട് ആക്രമിച്ച സംഭവം പൊലീസില്‍ പരാതിപ്പെടില്ലെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും കെ മുരളീധരന്റെ അനുയായിയായ സജീവന്‍ കുരിയച്ചിറ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

https://dailynewslive.in/ രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കി. മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. ഒരു സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

https://dailynewslive.in/ പിപി സുനീര്‍ സിപിഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി. സുനീര്‍ നിലവില്‍ സിപിഐയുടെ സംസ്ഥാന അസി സെക്രട്ടറിയാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

https://dailynewslive.in/ ഇടതുമുന്നണി യോഗത്തില്‍ രാജ്യസഭാ സീറ്റിനെചൊല്ലി ആര്‍ജെഡി യുടെ പ്രതിഷേധം. രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാന്‍ വിളിച്ച മുന്നണി യോഗത്തില്‍ ആര്‍ജെഡിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വര്‍ഗീസ് ജോര്‍ജാണ് മുന്നണി നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ചത്. രാജ്യസഭാ സീറ്റ് എപ്പോഴും സിപിഐക്ക് നല്‍കുന്നതിലായിരുന്നു പ്രതിഷേധം. രാജ്യസഭയിലേക്ക് എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ നീറ്റ് പരീക്ഷ ഫലത്തിലെ വ്യാപക ക്രമക്കേടിനെതിരെ എം എസ് എഫ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് എംഎസ്എഫിനായി ഹര്‍ജി സമര്‍പ്പിച്ചത്. നീറ്റ് പരീക്ഷ വിവാദത്തില്‍ സുപ്രീംകോടതിയില്‍ എത്തുന്ന ആദ്യ ഹര്‍ജിയാണിത്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂര്‍ത്തിയാകാതെ കൗണ്‍സിലിംഗ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും നേടിയതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവ് നേടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.

https://dailynewslive.in/ കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമയോട് ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. യൂട്യൂബ് ചാനലില്‍ നടത്തിയ പരാമര്‍ശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് സത്യഭാമക്കെതിരായുള്ള രാമകൃഷ്ണന്റെ പരാതി.

https://dailynewslive.in/ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് വിജയം. സര്‍വകലാശാല യൂണിയനിലെ മുഴുവന്‍ ജനറല്‍ സീറ്റുകളിലും കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പത്തു വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യു.ഡി.എസ്.എഫ് മുന്നണി പിടിക്കുന്നത്.

https://dailynewslive.in/ ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും കെഎസ്ഇബി അറിയിച്ചു.

https://dailynewslive.in/ വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയ്ക്ക് ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

https://dailynewslive.in/ ബാര്‍ക്കോഴ അഴിമതി ആരോപിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ്നടത്താന്‍ നിശ്ചയിച്ച നിയമസഭാ മാര്‍ച്ച് മാറ്റിവെച്ചു. നാളെ നിശ്ചയിച്ചിരുന്ന നിയമസഭാ മാര്‍ച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം നടക്കുന്നതിനാലാണ് മാറ്റിവെച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

https://dailynewslive.in/ തൃൂശൂര്‍ പൂരം നടത്തിപ്പില്‍ കമ്മീഷണറുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. ആര്‍ ഇളങ്കോ ആണ് പുതിയ കമ്മീഷണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല.

https://dailynewslive.in/ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. സുരേഷ് ഗോപിയെ തോല്‍പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന് വൈകുന്നേരം ചാനലില്‍ വന്നിരിക്കുന്ന കള്ള പണിക്കര്‍മാര്‍ കുറേയെണ്ണം പറഞ്ഞിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടുമെന്നും അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.

https://dailynewslive.in/ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ വര്‍ഷം മദ്യനയം പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്ന ദിവസം രാവിലെ വരെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നതരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഈ സര്‍ക്കാര്‍ ഡ്രൈ ഡേ പിന്‍വലിച്ചിട്ടില്ല, അതേക്കുറിച്ച് ചര്‍ച്ചയും നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും സ്ഥാനം മാറ്റം . രാജന്‍ ഖൊബ്രഡഗേക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതലയും, രത്തന്‍ ഖേല്‍ക്കറിന് സഹകരണ വകുപ്പിന്റെ കൂടി ചുമതലയും നല്‍കി. കായിക സെക്രട്ടറിയായ പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമവകുപ്പും നല്‍കി. ഹരികിഷോറിന് പിആര്‍ഡി സെക്രട്ടറിയുടെ ചുമതലയും, എംജി രാജമാണിക്യത്തിന് ദേവസ്വം സെക്രട്ടറിയുടെ ചുമതലയും നല്‍കി. തദ്ദേശവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി ടിവി അനുപമയെ നിയമിച്ചു. ശ്രീറാം സാബശിവ റാവുവിനെ തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടറും, ഹരിത വി കുമാറിനെ വനിത- ശിശു ക്ഷേമ ഡയറക്ടറുമാക്കി. വിആര്‍ പ്രേം കുമാറിനെ വാട്ടര്‍ അതോററ്റി എംഡിയുമാക്കി സ്ഥാനമാറ്റം നല്‍കി.

https://dailynewslive.in/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെയാണ് വി ഡി സതീശന്‍ കത്ത് നല്‍കിയത്. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബില്‍ വീണ്ടും സഭയുടെ പരിഗണനയക്ക് എത്തുമ്പോഴും പ്രതിപക്ഷത്തിന് ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം ആണ് ഷെയ്ക് ഹസീന സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരില്‍ കണ്ടത്. ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട് .നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.

https://dailynewslive.in/ ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, പശ്ചിമ ബംഗാളിലെ പാര്‍ട്ടി ഓഫീസുകളിലും വച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് മാളവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും നടപടി കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനെയ്റ്റ് ആവശ്യപ്പെട്ടു.

https://dailynewslive.in/ അജിത് ഡോവല്‍ ഇനി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍ തുടരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം. പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അജിത് ഡോവല്‍ അറിയിച്ചതായും എന്നാല്‍ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

https://dailynewslive.in/ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ കയറിയ വിമാനം കാണാതായി. ചിലിമയടക്കം 10 പേര്‍ കയറിയ സേനാവിമാനം തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനകം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.

https://dailynewslive.in/ ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ടി20 ലോകകപ്പിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ 4 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ഉറപ്പിച്ചു.

https://dailynewslive.in/ ഈ സീസണിലെ ഐസിസി മെന്‍സ് ടി20 ലോക കപ്പും യൂറോ കപ്പും കോപ്പ അമേരിക്കയും ഉള്‍പ്പെടെയുള്ള കായിക മല്‍സരങ്ങള്‍ ഒരൊറ്റ സബ്‌സ്‌ക്രിപ്ഷനിലൂടെ കാണാന്‍ അവസരമൊരുക്കി വി മൂവീസ് ആന്‍ഡ് ടിവി ആപ്പ്. ഇതിനു പുറമെ ഡിസ്‌നി ഹോട്ട്സ്റ്റാര്‍, സോണി ലിവ് തുടങ്ങിയവ ലളിതമായി ലഭ്യമാക്കുന്ന ബണ്ടില്‍ഡ് സബ്‌സ്‌ക്രിപ്ഷനുകളും വി അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡില്‍ പ്രതിമാസം 199 രൂപയ്ക്കും പ്രീ പെയ്ഡില്‍ 202 രൂപയ്ക്കും വി മൂവീസ് ആന്‍ഡ് ടിവി പ്രോ പ്ലാനില്‍ സൗകര്യപ്രദമായി ഒടിടികള്‍് ലഭിക്കും. ടി20 ലോകകപ്പ് ഡിസ്‌നി ഹോട്ട്സ്റ്റാറിലും യൂറോ കപ്പ്, കോപ്പ അമേരിക്കയ്ക്കുള്ള ഫാന്‍ കോഡ് സോണി ലിവിലും ലഭിക്കും. ടിവി, ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍, വെബ് എന്നിവിടങ്ങളില്‍ ഇതു ലഭിക്കുകയും ചെയ്യും. 13ല്‍ ഏറെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍, 400ല്‍ ഏറെ ടിവി ചാനലുകള്‍, 15000ത്തില്‍ ഏറെ മൂവികള്‍ തുടങ്ങിയവ ഈ സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിക്കും. വി ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്കുള്ള ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനും 30 ദിവസ കാലാവധിയുള്ള 8 ജിബി ഡാറ്റയും 169 രൂപയ്ക്ക് ലഭിക്കും. ടി 20 ലോകകപ്പ് ഫോണില്‍ ലഭ്യമാക്കാന്‍ ഇതു സഹായകമാകും. സോണി ലിവ് ബണ്ടില്‍ഡ് വഴി 903 രൂപ പ്ലാനില്‍ 90 ദിവസത്തെ സോണി ലിവ് പ്രീമിയം മൊബൈലും പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 369 രൂപ പ്ലാനില്‍ 30 ദിവസത്തെ സബ്‌സ്‌ക്രിപ്ഷനാവും ഇങ്ങനെ ലഭിക്കുക. 82 രൂപ പ്ലാനിള്‍ സോണി ലിവ് പ്രീമിയം മൊബൈലിന്റെ 28 ദിവസ സബ്‌സ്‌ക്രിപ്ഷനും 14 ദിവസത്തേക്ക് 4 ജിബി ഡാറ്റയും ലഭിക്കും. പോസ്റ്റ് പെയ്ഡില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായി 499 രൂപയ്ക്ക് ഒരു വര്‍ഷത്തെ ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനും 20 ജിബി ഡാറ്റയും ലഭിക്കും. ഫുട്‌ബോള്‍ ആരാധകര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ 100 രൂപ പ്രതിമാസത്തില്‍ സോണി ലിവ് പ്രീമിയം (ടിവിയും മൊബൈലും) 10ജിബി ഡാറ്റയും ലഭിക്കും.

https://dailynewslive.in/ പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഒരു ത്രില്ലര്‍ ചിത്രത്തിന്റെ മൂഡിലാണ് പടത്തിന്റെ ട്രെയ്ലര്‍ എത്തിയിരിക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. ചിത്രം ഈ മാസം 21നാണ് റിലീസ് ആകുന്നത്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. 2018-ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന ‘സിനിസ്ഥാന്‍ ഇന്ത്യ’ തിരക്കഥാ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്.

https://dailynewslive.in/ സുധീര്‍ ബാബു നായകനായി എത്തുന്ന ചിത്രമാണ് ‘ഹരോം ഹര’. സുധീര്‍ ബാബുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഹരോം ഹര പ്രദര്‍ശനത്തിനെത്തുക. സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയുടെ റിലീസ് ജൂണ്‍ 14ന് ആണ്. സുധീര്‍ ബാബുവിന്റെ ഹരോം ഹര ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ്. ഹരോം ഹരയില്‍ നിരവധി വയലന്‍സ് രംഗങ്ങള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം ജ്ഞാനസാഗര്‍ ദ്വാരകയാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‌മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതന്‍ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു. സുധീര്‍ ബാബുവിന് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് ഹരോം ഹര. മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു എത്തിയിരിക്കുന്നു.

https://dailynewslive.in/ ദംഗല്‍ എന്ന ഒറ്റ സിനിമയിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ഫാത്തിമ സന ഷെയ്ഖിന്റെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബരം. 1.15 കോടി രൂപ വില വരുന്ന ബെന്‍സ് ജി എല്‍ ഇ 300 ഡി എസ് യു വി ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒബിസിഡിയന്‍ ബ്ലാക് മെറ്റാലിക് നിറമാണ് പുതുവാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നാലു സിലിണ്ടര്‍, 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 245 പി എസ് പവറും 500 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുമിത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഈ എസ്യുവിക്ക്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.2 സെക്കന്‍ഡ് മതിയാകും. ഏറ്റവുമുയര്‍ന്ന വേഗം 225 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അതേ വലുപ്പത്തില്‍ തന്നെയുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തിലുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മുന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍, ഹാന്‍ഡ് ഫ്രീ പാര്‍ക്കിങ്, വാഹനത്തിന്റെ സീറ്റുകള്‍ ലെതെറിലാണ്. മള്‍ട്ടി ഫങ്ക്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയ്‌സ് കണ്‍ട്രോള്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെ ഈ എസ്യുവിയ്ക്ക് ബെന്‍സ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ മുപ്പത്തിയൊന്‍പത് ചെറിയ (വലിയ) കഥകളുടെ സമാഹാരമാണ് പി. സുരേന്ദ്രന്‍ മാഷുടെ പുതിയ പുസ്തകം’ കുന്നുകയറി ചെല്ലുമ്പോള്‍.’ മരത്തെ ചുറ്റിനില്‍ക്കുന്ന ഒരു വീടാണ് സുരേന്ദ്രന്‍ മാഷ് ; മാഷുടെ കൃതികള്‍. ആ പാരിസ്ഥിതികമായ ആകുലതകള്‍, വിഷാദങ്ങള്‍ ഈ കുഞ്ഞു കഥകളിലും അദ്ദേഹം പങ്കുവെക്കുന്നു. വീടും വീടുവിട്ടിറങ്ങിയ ബുദ്ധനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രൂപകങ്ങളാണ്. ഇതിലെ ഒരു കഥയില്‍ പറയുന്നതുപോലെ, വീട് അകത്തോ പുറത്തോ എന്നറിയാതെ ഒടുങ്ങാത്ത ഒരു അലച്ചില്‍ സുരേന്ദ്രന്‍ മാഷുടെ ജീവിതത്തിലും കഥകളിലുമുണ്ട്.പലപ്പോഴും ദൂരം എന്ന കഥയില്‍ വര്‍ണ്ണിക്കുന്നതുപോലെ അത് കപിലവസ്തുവില്‍ നിന്നും ഗയയിലേക്കുള്ള ദൂരമാണ്. സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ വലുതാവാനായി ചെറുതായ കഥകള്‍. കവിതയിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ട ആഖ്യാന ചാരുതകള്‍. ചിത്രശലഭമായി പറന്നു നടക്കുന്ന കഥകള്‍. ‘കുന്നുകയറി ചെല്ലുമ്പോള്‍’. പി സുരേന്ദ്രന്‍. എച്ച് & സി ബുക്സ്. വില 100 രൂപ.

https://dailynewslive.in/ പാത്രം മൂടിവെച്ചു വേവിക്കുന്നത് ഭക്ഷണം പെട്ടെന്ന് വേവാന്‍ മാത്രമല്ല അതിലെ പോഷകങ്ങള്‍ നഷ്ടമാകാതിരിക്കാനും സഹായിക്കുമെന്ന് ഐസിഎംആര്‍. ഐസിഎംആര്‍ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാര്‍ഗ്ഗരേഖയിലാണ് പറയുന്നത്. മൂടിവെക്കുമ്പോണ്ടാകുന്ന ആവിയില്‍ ഭക്ഷണം ഇരട്ടിവേഗത്തില്‍ പാകമാകും കൂടാതെ പോഷകങ്ങളെ ദഹനത്തിന് സഹായിക്കുന്നതരത്തില്‍ പാകപ്പെടുത്താനും സഹായിക്കുന്നു. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കേണ്ട് ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന് പ്രധാനമാണ്. ഭക്ഷണം നന്നായി വേവിക്കുന്നത് ഭക്ഷണം പെട്ടെന്ന് ദഹിക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എത്തിക്കാനും സഹായിക്കുന്നു. രുചിയും മണവും വര്‍ധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യ സാധനങ്ങളില്‍ അടങ്ങിയ മൈക്രോബുകളെ ഇല്ലാതാക്കുകയും ഭക്ഷണം മോശമാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യുന്നതും ആരോഗ്യകരമാണെന്ന് ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. മൈക്രോവേവില്‍ കുറഞ്ഞ വെള്ളത്തില്‍ ഭക്ഷണം ആവിയില്‍ വേവിച്ചെടുക്കുന്നു. മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യുന്നത് സമയം ലാഭിക്കാന്‍ സഹായിക്കുന്നതിനൊപ്പം ഭക്ഷണത്തിലെ വിറ്റാമിനുകളും ധാതുക്കളും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഭക്ഷണം എണ്ണയില്‍ വറുത്തും പൊരിച്ചും കഴിക്കുന്നതിനെക്കാള്‍ ആവിയില്‍ വേവിച്ചെടുക്കുന്നതാണ് പോഷകസമൃദ്ധമെന്നു ഐസിഎംആര്‍ മാര്‍ഗ്ഗരേഖയില്‍ ചൂണ്ടികാണിക്കുന്നു. ഇത് പച്ചക്കറികളിലെ ആന്റി-ഓക്‌സിഡന്റും പോളിഫിനോളുകളും വര്‍ധിപ്പിക്കും. കൂടാതെ പയറുവര്‍ഗ്ഗങ്ങള്‍ മുങ്ങുന്നതും ആവിയില്‍ വേവിക്കുന്നതും അവയിലെ ആന്റി-ന്യൂട്രീഷണല്‍ ഘടകങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ കാട്ടില്‍ രണ്ടു തലയുളള ഒരു പക്ഷിയുണ്ടായിരുന്നു. കാട്ടില്‍ പറക്കുന്നതിനിടെ ഒരു പഴം ആദ്യത്തെ തല കണ്ടു. അതു തിന്നാന്‍ തുടങ്ങിയപ്പോള്‍ രണ്ടാമത്തെ തല പറഞ്ഞു: നീ തന്നെ തിന്നുന്നത് ശരിയല്ല. എനിക്കും കൂടി രുചി അറിയണം. അപ്പോള്‍ ആദ്യത്തെ തല പറഞ്ഞു : ആരു തിന്നാലും ഒരേ ആമാശയത്തിലേക്കല്ലേ പോകുന്നത്.. പിറ്റേ ദിവസത്തെ പറക്കലിനിടയില്‍ രണ്ടാമത്തെ തല ഒരു പഴം കണ്ട് അത് കൊത്തിയെടുത്തു. ഇതു കണ്ട് ആദ്യത്തെ തല പറഞ്ഞു: അത് കഴിക്കരുത് അത് വിഷമാണ്. പക്ഷേ, അസൂയമൂലമാണ് ആദ്യത്തെ തല ഇത് പറയുന്നത് എന്ന് കരുതി രണ്ടാമത്തെ തല അത് കഴിച്ചു. തത്ക്ഷണം ആ പക്ഷി മരിച്ചുവീണു. ഒരുമിച്ചു നില്‍ക്കേണ്ടവര്‍ വിഘടിച്ചു നിന്നാല്‍ ഒരാളും അവശേഷിക്കില്ല. സ്വന്തം ഈഗോയുടെ മുകളിലിരുന്ന് തന്‍കാര്യങ്ങള മാത്രം പരിപോഷിപ്പിക്കുന്നവര്‍ ഒരു കൂട്ടായ്മയുടേയും ഭാഗമാകില്ല. പരസ്പാരശ്രയത്വത്തിന്റെ ബാലപാഠങ്ങള്‍ നാം വീട്ടില്‍ നിന്നാണ് പഠിക്കേണ്ടത്. ഒരാളുടെ ആക്രോശം മൂലം മനസമാധാനം നഷ്ടപ്പെട്ട എത്രയോ പേരുണ്ടാകാം. ഒരാളുടെ അവിവേകം മൂലം പാഴായിപ്പോയ എത്രസ്വപ്നങ്ങള്‍ ഉണ്ടാകാം.. ഒന്നില്‍ കൂടുതല്‍ ആളുകളുളള ഇടങ്ങളില്‍ ഒന്നില്‍കൂടുതല്‍ സമവാക്യങ്ങളുണ്ടാകാം.. ഈ സമവാക്യങ്ങളെല്ലാം കൂടിച്ചേരുമ്പോഴാണ് ഒരുമിച്ചുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത്. പരിക്ക് കാലിനാണെങ്കിലും തലയ്ക്കാണെങ്കിലും വേദന ശരീരത്തിനാണെന്ന തിരിച്ചറിവില്‍ നിന്നാണ് പരസ്പര ധാരണയും വിശ്വാസവും ആരംഭിക്കുന്നത്. പരസ്പരം ചെവികൊടുക്കാന്‍ തയ്യാറാകാം.. ഒരുമയുടെ പാഠം തുടങ്ങാം… – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *