P18 yt cover

https://dailynewslive.in/ ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയടക്കം 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് തുടരുന്നത്. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകീട്ട് അഞ്ചിനു ശേഷമാണ് പുറത്തുവരുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

https://dailynewslive.in/ ഏഴാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം. വിവിപാറ്റുകള്‍ അടക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വെള്ളത്തില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തി. വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികളാണ് യന്ത്രങ്ങള്‍ നശിപ്പിച്ച് കുളത്തില്‍ എറിഞ്ഞതെന്നാണ് സൂചന. എന്നാല്‍, ഇതുമൂലം വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

https://dailynewslive.in/ എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാര്‍ട്ടിയായി മാറിയെന്നും, കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി കാര്യമായി ഇടപെട്ടുതുടങ്ങിയതോടെ പാര്‍ട്ടി നിഷേധാത്മക പാര്‍ട്ടിയായി മാറിയെന്നും അമിത് ഷാ ആരോപിച്ചു. മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമിത് ഷായുടെ പരിഹാസം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാനത്ത് വ്യാപക മഴ. അതിശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നഗരത്തിലെ ഭൂരിഭാഗം റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ച നിലയിലാണ്. വെള്ളം കയറി ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇടുക്കി പൂച്ചപ്രയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏക്കര്‍ കണക്കിന് കൃഷിയും ഉരുള്‍പൊട്ടലില്‍ നശിച്ചു. ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28ാം മൈല്‍ പേരിയ മലയിലേക്കുള്ള വഴിയില്‍ മണ്ണിടിച്ചിലുണ്ടായി. തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത തുടരുകയാണ്. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഒന്നര മീറ്ററോളം ഉയര്‍ത്തിയതിനാല്‍ തൊടുപുഴ മൂവാറ്റുപുഴ ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

https://dailynewslive.in/ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ട് മരണം. തൃശൂര്‍ വലപ്പാട് കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42)യാണ് മരിച്ചത്. വീടിന് പുറത്തുള്ള ബാത്ത്‌റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. എരുമപ്പെട്ടി വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) വീടിനകത്തിരിക്കുമ്പോള്‍ ഇടിമിന്നലേറ്റാണ് മരിച്ചത്.

https://dailynewslive.in/ കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂര്‍ ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ പുതുക്കാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

https://dailynewslive.in/ അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസിലെ മുഖ്യകണ്ണിയെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടി. ഹൈദരാബാദ് സ്വദേശിയായ പ്രതാപന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ ആലുവ പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാന്‍ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ നിന്ന് ഒരാളും ബാക്കിയുള്ളവര്‍ ഹൈദരാബാദ്, തമിഴ്നാട് സ്വദേശികളുമാണ് ഇരയായവരെന്നാണ് വിവരം.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കണമോ എന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ആദായ നികുതിവകുപ്പ്. എസ്.എഫ്.ഐ.ഒ ഇപ്പോള്‍ നടത്തുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും ആദായനികുതി വകുപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

https://dailynewslive.in/ സമസ്തയെ ഒന്നും പഠിപ്പിക്കാന്‍ ആരും വരേണ്ടെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയ്ക്ക് സ്വന്തം നയമുണ്ടെന്നും അത് പാരമ്പര്യമായി പിന്തുടരുന്നുണ്ടെന്നും അത് മാറ്റാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് -സമസ്ത തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമര്‍ശം.

https://dailynewslive.in/ അടൂര്‍ മിത്രപുരത്തെ അനധികൃത മണ്ണെടുപ്പില്‍ സ്വകാര്യ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അളവില്‍ കൂടുതല്‍ മണ്ണെടുത്തതോടെ അപകട ഭീഷണിയിലായ വീടിന് സ്വകാര്യവ്യക്തി തന്നെ സംരക്ഷണഭിത്തി കെട്ടണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. മണ്ണിടിച്ചില്‍ ഭീഷണി കണക്കിലെടുത്ത് കാഴ്ച പരിമിതരായ അച്ഛനും മകനും അടക്കം കുടുംബത്തെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കാനും നിര്‍ദേശിച്ചു.

https://dailynewslive.in/ നിയമ നടപടികളുടെ ഭാഗമായി കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് തല്‍ക്കാലത്തേക്ക് കാറും നഷ്ടമാകും. നിലവില്‍ ആര്‍ടിഒയുടെ കസ്റ്റഡിയിലുള്ള കാര്‍ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.

https://dailynewslive.in/ വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവും മുന്നറിയിപ്പും നല്‍കി കൊച്ചി പൊലീസ്. നിങ്ങളുടെ മുമ്പില്‍ ജീവിതത്തെത്തന്നെ തകര്‍ക്കുന്ന ചതിക്കുഴികള്‍ പതിയിരിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞായിരിക്കണം മുന്നോട്ടുള്ള യാത്ര. ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുതെന്നും ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ അധ്യാപകരെ അറിയിക്കണമെന്നും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി.എസ് അറിയിച്ചു.

https://dailynewslive.in/ എറണാകുളം ജില്ലയിലെ നദികളിലെയും തോടുകളിലെയും നീരൊഴുക്ക് സുഗമമാക്കുന്ന ഓപ്പറേഷന്‍ വാഹിനി പദ്ധതിക്ക് തുടക്കം. ഇടപ്പള്ളി കനാലാണ് ആദ്യം വൃത്തിയാക്കുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെയും കൊച്ചി കോര്‍പ്പറേഷന്റെയും നേതൃത്വത്തിലാണ് ശുചീകരണം. കഴിഞ്ഞ മഴയില്‍ ഇടപ്പള്ളിയിലും കളമശ്ശേരിയിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ വാഹിനി പദ്ധതി എത്രയും വേഗം നടപ്പാക്കണം എന്ന ആവശ്യമുയര്‍ന്നത്.

https://dailynewslive.in/ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ജനിച്ച കുട്ടിക്ക് അമല എന്ന് പേരിട്ടു. അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരാണ് യുവതിയുടെ പ്രസവമെടുത്തത്. ആശുപത്രിയില്‍ തന്നെയായിരുന്നു അമ്മയുടെയും കുഞ്ഞിന്റെയും പ്രസവാനന്തര ശുശ്രൂഷയും. യുവതിയുടെയും കുഞ്ഞിന്റെയും തുടര്‍ ചികിത്സ അമല ആശുപത്രി സൗജന്യമാക്കിയിരുന്നു.

https://dailynewslive.in/ മൃഗബലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോള്‍ പറയാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താന്‍ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലാക്കിയത്. വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉന്നയിച്ച മൃഗബലി ആരോപണം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ അങ്ങനെ നടക്കാനിടയില്ല. വേറെ എവിടെയെങ്കിലും നടന്നോ എന്ന് അന്വേഷിക്കണം. ആരോപണം പരിഹസിച്ച് തള്ളുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചെന്നിത്തല പ്രതികരിച്ചു.

https://dailynewslive.in/ കൊട്ടിയത്ത് കുളത്തില്‍ വീണ് രണ്ട് മരണം. മൈലാപ്പൂര്‍ പുതുച്ചിറ അല്‍ഹംദുലില്ലായില്‍ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫര്‍സിന്‍ (12), സഹോദരന്‍ അഹിയാന്‍(7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂര്‍ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം.

https://dailynewslive.in/ ഇന്ത്യ സഖ്യം ജയത്തിന്റെ പടിവാതിലില്‍ എന്ന് എം.കെ.സ്റ്റാലിന്‍. ബിജെപിയുടെ വ്യാജ പ്രതിഛായ തീവ്ര പ്രചാരണത്തിലൂടെ തകര്‍ക്കാനായെന്നും ഇന്ത്യ സഖ്യത്തിന്റെ ദില്ലി യോഗത്തിന് മുന്‍പായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എക്സ്സില്‍ കുറിച്ചു. ജൂണ്‍ 4 പുതിയ പ്രഭാതത്തിന്റെ തുടക്കമാകും. വോട്ടെണ്ണല്‍ ദിനം പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം എന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തില്‍ മരണം 110 ആയി. തിങ്കളാഴ്ച്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഉഷ്ണ തരംഗം കനക്കുമ്പോള്‍ ദില്ലിയില്‍ കുടിവെള്ളക്ഷാമം തുടരുകയാണ്. ദില്ലി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ലഫ് ഗവര്‍ണ്ണര്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ നടന്‍ സണ്ണിഡിയോളിനെതിരെ വഞ്ചന കേസ് നല്‍കി നിര്‍മ്മാതാവ്. രണ്ടരക്കോടിയോളം വാങ്ങിയ ശേഷം ഏറ്റ പ്രൊജക്ട് ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍മ്മാതാവ് സൗരവ് ഗുപ്തയാണ് മുംബൈ ജുഹു പോലീസ് സ്റ്റേഷനില്‍ വഞ്ചനയും വ്യാജരേഖ ചമയ്ക്കലും ആരോപിച്ച് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

https://dailynewslive.in/ പുനെയില്‍ മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പതിനേഴുകാരന്റെ അമ്മ ശിവാനി അഗര്‍വാള്‍ അറസ്റ്റിലായി. 17കാരന്‍ മദ്യപിച്ചില്ലെന്ന് വരുത്താന്‍ പ്രതിയുടേതിന് പകരം അമ്മയുടെ രക്തസാംപിളാണ് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു. രക്ത സാംപിളില്‍ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് പതിനേഴുകാരന്റെ അമ്മ അറസ്റ്റിലായത്.

https://dailynewslive.in/ പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ റൂംസ് ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തി. 2023-24 സാമ്പത്തികവര്‍ഷം 100 കോടി രൂപ ലാഭം രേഖപ്പെടുത്തിയെന്ന് സി.ഒ.ഒയും സ്ഥാപകനുമായ റിതേഷ് അഗര്‍വാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കമ്പനി ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 2012ല്‍ ചെറിയൊരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായി തുടങ്ങിയ ഓയോ ഇടയ്ക്ക് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്നു. 2019-20ല്‍ 13,168 കോടി രൂപ വരുമാനം നേടിയശേഷം പിന്നിടുള്ള വര്‍ഷങ്ങളിലെല്ലാം ഓയോ ഹോംസിന്റെ വിപണിവിഹിതം കുറയുന്നതാണ് കണ്ടത്. ചെലവുകള്‍ പരമാവധി വെട്ടിക്കുറച്ചും പുതിയ നിയമനങ്ങള്‍ കാര്യമായി നടത്താതെയുമാണ് കമ്പനി പിടിച്ചു നിന്നത്. 2023-24 സാമ്പത്തികവര്‍ഷം 5,800 കോടി രൂപയാണ് കമ്പനിയുടെ വരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുമുമ്പത്തെ സമാന കാലയളവില്‍ 5,464 കോടി രൂപയായിരുന്നു വരുമാനം. നഷ്ടം 1,287 കോടി രൂപയും. ജപ്പാനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ ആരംഭിച്ച ഓയോയ്ക്ക് ഗുണംചെയ്തത് ഇന്ത്യക്കാരുടെ യാത്ര അഭിരുചിയില്‍ വന്ന മാറ്റങ്ങള്‍ കൂടിയാണ്. ആളുകള്‍ കൂടുതലായി യാത്ര ചെയ്യാനാരംഭിച്ചതോടെ ഓയോ വഴിയുള്ള ബുക്കിംഗും വര്‍ധിച്ചു.

https://dailynewslive.in/ ഡിജിറ്റല്‍ ബാങ്കിംഗില്‍ മികച്ച അനുഭവം നല്കാന്‍ ‘ജിയോ ഫിനാന്‍സ് ആപ്പ്’ അവതരിപ്പിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ആപ്പിന്റെ ആദ്യ രൂപമാണ് ഇപ്പോള്‍ ലഭിക്കുക. ദൈനംദിന സാമ്പത്തിക കാര്യങ്ങളിലും ഡിജിറ്റല്‍ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കുന്ന അത്യാധുനിക പ്ലാറ്റ്‌ഫോമായ ഈ ആപ്പ് ഡിജിറ്റല്‍ ബാങ്കിംഗ്, യു.പി.ഐ ഇടപാടുകള്‍, ബില്ലടക്കല്‍, ഇന്‍ഷുറന്‍സ് ഇടപാടുകള്‍ നടത്തല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും.സാമ്പത്തിക സാങ്കേതികവിദ്യയില്‍ തുടക്കകാര്‍ക്കുവരെ അനായാസമായി സാമ്പത്തിക ഇടപാട് നടത്താന്‍ സഹായിക്കുന്നതരത്തിലാണ് ‘ജിയോ ഫിനാന്‍സ്’ ആപ്പ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിജിറ്റല്‍ അക്കൗണ്ട് തുറക്കല്‍, ജിയോ പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ഫീച്ചര്‍ ഉപയോഗിച്ച് കാര്യക്ഷമമായ ബാങ്ക് മാനേജ്മെന്റ് എന്നിവ ആപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ ഭവന, വാഹന വായ്പകളും ഇത് വഴി ലഭ്യമാക്കും.

https://dailynewslive.in/ കാര്‍ത്തിക് ആര്യന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ചന്ദു ചാമ്പ്യന്‍’. കാര്‍ത്തിക് ആര്യന്‍ യുവ നടന്‍മാരില്‍ ബോളിവുഡില്‍ മുന്‍നിരയിലാണ്. അതിനാല്‍ ചന്ദു ചാമ്പ്യന്‍ എന്ന സിനിമയ്ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിക് ആര്യന്റെ ചന്ദു ചാമ്പ്യന്‍ സിനിമയുടെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. സംവിധാനം കബിര്‍ ഖാന്‍ നിര്‍വഹിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്റെ മേയ്ക്കോവര്‍ വ്യക്തമാക്കുന്ന രംഗങ്ങളാണ് ഗാനത്തിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യന്‍ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവന്‍ അറോറയ്ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു. ചന്ദു ചാമ്പ്യന്‍ എന്ന വരാനിരിക്കുന്ന സിനിമയുടെ മറ്റൊരു പോസ്റ്റര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. യൂണിഫോമും തൊപ്പിയും ധരിച്ച താരത്തെയാണ് ചിത്രത്തിന്റെ അന്ന് പുറത്തുവിട്ട പോസ്റ്ററില്‍ കാണാനായത്. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

https://dailynewslive.in/ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അജിത്തിപ്പോള്‍. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ജൂണ്‍ ഏഴ് വരെ ഹൈദരാബാദില്‍ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അജിത്തിനൊപ്പമുള്ള ചിത്രം നടന്‍ ചിരഞ്ജീവി പങ്കുവച്ചിരുന്നു. ആദിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം നടന്നിരുന്നു. ഗുഡ് ബാഡ് അഗ്ലിയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ റഷ്യയിലാണ് നടക്കുന്നതെന്നാണ് വിവരം. ചിത്രത്തില്‍ നായികയായി നയന്‍താരയേയും ശ്രീലീലയേയും പരിഗണിച്ചിരുന്നതായി ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്തതായാണ് വിവരം. ഇത് ആദ്യമായാണ് അജിത്തിനൊപ്പം കീര്‍ത്തി സുരേഷ് സ്‌ക്രീന്‍ പങ്കിടുന്നത്. എസ് ജെ സൂര്യ, സുനില്‍, നസ്ലിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം.

https://dailynewslive.in/ ചൈനീസ് ഇവി നിര്‍മ്മാതാക്കളായ ബിവൈഡി ഒരു പുതിയ ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിച്ചു. പൂര്‍ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററിയും ഫുള്‍ ഗ്യാസോലിന്‍ ടാങ്കും ഉള്ള ഈ സാങ്കേതികവിദ്യയ്ക്ക് 2000 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ഉറപ്പാക്കാന്‍ കഴിയും എന്നാണ് കമ്പനി പറയുന്നത്. അതായത് ഇത് റീചാര്‍ജ് ചെയ്യുകയോ ഇന്ധനം നിറയ്ക്കുകയോ ചെയ്യാതെ തന്നെ 2,000 കിലോമീറ്ററിലധികം ഒറ്റയടിക്ക് സഞ്ചരിക്കും. ഈ പുതിയ എഞ്ചിന്‍ ടൊയോട്ട, ഫോക്‌സ്വാഗണ്‍ തുടങ്ങിയ പ്രമുഖ വാഹന നിര്‍മ്മാതാക്കളുമായുള്ള മത്സരം വര്‍ദ്ധിപ്പിക്കും. 12 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ബിവൈഡിയുടെ രണ്ട് സെഡാന്‍ മോഡലുകളില്‍ ഈ പുതിയ സാങ്കേതികവിദ്യ ഉടന്‍ ലഭ്യമാകും. 2008-ല്‍ ആദ്യമായി സങ്കരയിനം അവതരിപ്പിച്ചതുമുതല്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിവൈഡിയുടെ ഒരു പ്രധാന നാഴികക്കല്ലാണ് ഇത്. പുതിയ ഹൈബ്രിഡ് പരീക്ഷണങ്ങളില്‍ 2,500 കിലോമീറ്റര്‍ വരെ റേഞ്ച് നേടിയതായി ബിവൈഡി റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍, ഈ നവീകരണങ്ങള്‍ ചൈനയില്‍ നിര്‍മ്മിച്ച കാറുകള്‍ക്ക് മാത്രമുള്ളതാണ്. എന്നാല്‍ അവ ഉടന്‍ കയറ്റുമതി ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

https://dailynewslive.in/ ശ്രീധരന്‍ മാസ്റ്റര്‍ രചിച്ച ഈ പുസ്തകം ജീവചരിത്രമല്ല, പക്ഷേ ജീവിതമുണ്ടതില്‍. ഈ ഗ്രന്ഥം കെട്ടിച്ചമച്ച കഥകളുമല്ല, കാരണം, ജീവിച്ചിരുന്ന പലരും ഇതിലെ കഥാപാത്രങ്ങളാണ്. മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നു പോയവരും മാസ്റ്റര്‍ നിരീക്ഷിച്ച് മനസ്സിലാക്കിയതും ഈ പുസ്തകത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ പുസ്തകത്തില്‍ നിറയെ കൊച്ചുകൊച്ച് വിവരണങ്ങളാണ്. ഓരോ വിവരണവും ഒരു കഥയോ അനുഭവമോ ആണ്. സങ്കീര്‍ണ്ണത ഒട്ടുമില്ലാതെയാണ് പുസ്തകത്തിന്റെ രചന. വളരെ ലളിതമായ ഭാഷയില്‍ രചിച്ച ഈ ഗ്രന്ഥത്തിന് സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തിളങ്ങുന്ന മുഖമുദ്രകളുണ്ട്. അത് മനോഹരമായ അനുഭവങ്ങളെ പങ്കുവെയ്ക്കുന്നു. ‘എന്റെ ചെറിയ കഥകള്‍’. വി ശ്രീധരന്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.

https://dailynewslive.in/ മൊബൈലിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള്‍ സ്വഭാവികമായി കണ്ണുകള്‍ ചിമ്മുക കുറവായിരിക്കും. ഇത് കണ്ണുകള്‍ ഡ്രൈ ആകുന്നതിലേക്കും കണ്ണ് ചൊറിച്ചിലും ഉണ്ടാവാന്‍ കാണരമാകുന്നു. അതിനാല്‍ മൊബൈല്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് അധികം നേരം ഉപയോഗിക്കുമ്പോള്‍ ഇടയ്ക്ക് കണ്ണു ചിമ്മുന്നത് മുകള്‍ കണ്‍പോളകളിലെ മെബോമിയന്‍ ഗ്രന്ഥികളെ തുറക്കാന്‍ സഹായിക്കും. ഇത് കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കും. ഏതാനും സെക്കന്റുകള്‍ കണ്ണുകള്‍ അടച്ചു വെക്കുക. ശേഷം തുറന്ന് വേഗത്തില്‍ കണ്ണുകള്‍ ചിമ്മുക. ഈ ഒരു സിംപിള്‍ ടെക്‌നിക് കൊണ്ട് കണ്ണിലെ വരള്‍ച്ചയും അസ്വസ്ഥതയും തടയുന്നു. കണ്ണിന്റെ വരള്‍ച്ച കുറയ്ക്കാന്‍ ഐ മാസ്‌കും ഉപയോഗിക്കാവുന്നതാണ്. ഐ മാസ്‌ക് ചൂട് ആക്കിയ ശേഷം ഏതാനും മിനിറ്റുകള്‍ കണ്ണുകള്‍ അടച്ച ശേഷം കണ്‍പോളകളില്‍ വെക്കുന്നത് കണ്ണുകള്‍ക്ക് ഈര്‍പ്പം നല്‍കും. കൂടാതെ ഉറങ്ങുന്നതിന് മുന്‍പ് കോണ്‍ടാക്റ്റ് ലെന്‍സ് നീക്കം ചെയ്യാന്‍ മറക്കരുത്. രാത്രികാലങ്ങളില്‍ കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. കണ്ണിന് വരള്‍ച്ച ഉണ്ടാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് നിര്‍ജ്ജലീകരണം. നന്നായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ കണ്ണുകള്‍ ഈര്‍പ്പമുള്ളതാക്കും. ഓരോ 20 മിനിറ്റ് സ്‌ക്രീന്‍ സമയത്തിനും ശേഷം 20 സെക്കന്‍ഡ് ഇടവേള എടുത്ത് കണ്ണുകള്‍ക്ക് വിശ്രമിക്കാന്‍ കുറഞ്ഞത് 20 അടി അകലെയുള്ള ഒരു വസ്തുവില്‍ കണ്ണുകള്‍ ഫോക്കസ് ചെയ്യുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.44, പൗണ്ട് – 105.96, യൂറോ – 90.51, സ്വിസ് ഫ്രാങ്ക് – 92.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.50, ബഹറിന്‍ ദിനാര്‍ – 221.84, കുവൈത്ത് ദിനാര്‍ -272.53, ഒമാനി റിയാല്‍ – 217.23, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.72, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 61.11.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *