◾https://dailynewslive.in/ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്ക് മുന്നേറ്റം. ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ത്യാ മുന്നണിക്ക് 11 ഇടത്തും എന്‍ഡിഎക്ക് 2 ഇടത്തും മുന്നേറാന്‍ സാധിച്ചു.. പഞ്ചാബിലെ ജലന്ധറില്‍ എഎപി സ്ഥാനാര്‍ഥിയുും ഹിമാചല്‍പ്രദേശിലെ രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ചപ്പോള്‍ ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കാണ്് മുന്നേറ്റം. ബംഗാളിലെ 4 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടിലെ ഏക സീറ്റില്‍ ഡിഎംകെയുമാണ് മുന്നില്‍. ഹിമാല്‍പ്രദേശില്‍ ഒരു സീറ്റില്‍ വിജയിച്ച ബിജെപി മധ്യപ്രദേശിലെ ഒരു സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. ബീഹാറില്‍ ഇന്ത്യാ മുന്നണിയുടെ സ്വതന്ത്രനാണ് മുന്നിട്ട് നില്‍ക്കുന്നത്.
◾https://dailynewslive.in/ നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തില്‍ 11 പേര്‍ക്ക് കോളറ. നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോളറ സ്ഥിരീകരിച്ചതോടെ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തടയാന്‍ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. അതേസമയം, കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് രോഗ പ്രതിരോധത്തിന് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നുണ്ട്.
◾https://dailynewslive.in/ കുടുംബശ്രീ ജനകീയ ഹോട്ടലുകളില്‍ ഇനി 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകും. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി അരി പുനസ്ഥാപിച്ചു. കുറഞ്ഞ ചിലവില്‍ ഉച്ചഭക്ഷണം, അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാല്‍ സബ്‌സിഡി നിരക്കില്‍ അരി നല്‍കുന്നത് സപ്ലൈ കോ നിര്‍ത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരുന്നു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ വിഴിഞ്ഞം പദ്ധതി യഥാര്‍ഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതേസമയം പ്രസംഗത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ മുഴുവന്‍ പറഞ്ഞിട്ട് ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചതില്‍ മുഖ്യമന്ത്രി സ്വയം ചെറുതായി പോയിയെന്നും പദ്ധതി ഹൈജാക്ക് ചെയ്തതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിയെന്നും സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ സംഘിയായി മാറിയെന്നും വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടിയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടി വോട്ടുകള്‍ ബിജെപി വിഴുങ്ങുന്നു എന്ന സിപിഎം ആശങ്ക പിണറായിക്കില്ലെന്നും ബിജെപി മന്ത്രിയുടെ സാന്നിധ്യത്തില്‍ മന്‍മോഹന്‍സിംഗിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയെന്നും മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് പിണറായി ഒന്നും പഠിച്ചിട്ടില്ലെന്നും വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയെ സ്മരിച്ച സ്പീക്കര്‍ ഷംസീറിന്റേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
◾https://dailynewslive.in/ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പത്ത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പൊലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. കമ്പനിയുടെ ഓഫീസുകള്‍ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകര്‍.
◾https://dailynewslive.in/ തിരക്കേറിയ സമയങ്ങളില്‍ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ ജൂലൈ 15 മുതല്‍ അധിക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി ഉണ്ടാവും. രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ഷെഡ്യൂള്‍ വരുന്നത്. ഈ സമയങ്ങളില്‍ ഏഴ് മിനിട്ട് ഇടവേളകളില്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.
◾https://dailynewslive.in/ മേല്‍പാത നിര്‍മാണം നടക്കുന്ന അരൂര്‍ തുറവൂര്‍ ദേശീയ പാതയിലെ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടാണ് കുഴികള്‍ അടയ്ക്കുന്നത്. ഇന്നും നാളെയും റോഡ് അടച്ചിടും. ഹൈവേയിലൂടെ തുറവൂര്‍ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് അനുവദിക്കുക. അരൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അരൂക്കുറ്റി- തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. വലിയ ഭാര വാഹനങ്ങള്‍ ഇതുവഴി കടത്തി വിടില്ല.
◾https://dailynewslive.in/ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഭാഗത്ത് ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുകയാണ്.
◾https://dailynewslive.in/ കണ്ണൂര്‍ ശ്രീകണ്ഠപുരം ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എല്‍പി സ്‌കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള നിധി ശേഖരം ലഭിച്ചു. പൊലീസ് തളിപ്പറമ്പ് കോടതിയില്‍ നിധി ഹാജരാക്കി. നാണയങ്ങള്‍ പരിശോധിച്ചു പഴക്കം നിര്‍ണയിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു.
◾https://dailynewslive.in/ തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
◾https://dailynewslive.in/ എറണാകുളം വരാപ്പുഴയ്ക്കടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയില്‍ കൈതാരം ഘണ്ടകര്‍ണവേളി സ്വദേശി വിദ്യാധരന്‍ ( 63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.
◾https://dailynewslive.in/ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. കാസര്‍കോട് ബദിയടുക്ക മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമ്മാസ് (21) ആണ് മരിച്ചത്.
◾https://dailynewslive.in/ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിശാലാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് അനുകൂലമാണെന്ന് വിലയിരുത്തി ബി.ജെ.പി ദേശീയനേതൃത്വം. പ്രാദേശികപ്രശ്നങ്ങളാണ് ചില സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിക്കു കാരണമെന്നും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാണ സംസ്ഥാനങ്ങളില്‍ പ്രതിഫലിച്ചത് ഇതാണെന്നും തുടര്‍ച്ചയായി പത്തുവര്‍ഷം അധികാരത്തിലിരുന്നിട്ടും ബി.ജെ.പി.ക്ക് ദേശീയാടിസ്ഥാനത്തില്‍ ജനപ്രീതിക്ക് ഇടിവുണ്ടായിട്ടില്ലെന്നും നേതൃത്വം വിലയിരുത്തി.
◾https://dailynewslive.in/ മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ചെയ്ത തെറ്റുകള്‍ കാരണമാണ് അവര്‍ക്ക് അധികാരം നഷ്ടമായതെന്നും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബി.ജെ.പി. ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാനാണെങ്കില്‍ ജനങ്ങള്‍ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതിന് ഫലമില്ലാതാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്ത് സാമൂഹിക, സാമ്പത്തിക പരിഷ്‌കാരം കൊണ്ടുവരാനുള്ള ഉപകരണമാണ് രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറും നരേന്ദ്ര മോദിയുടെ നിരന്തര വിമര്‍ശകനുമായ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പോലീസ്. തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ലോക്‌സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി.
◾https://dailynewslive.in/ അസമില്‍ പ്രളയത്തില്‍ കഴിഞ്ഞ ദിവസം 7 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 106 ലെത്തി. 24 ഓളം ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ട്. ഇന്നലെ മരിച്ചവരില്‍ ഗോവാല്‍പാരയില്‍ ബോട്ട് മറിഞ്ഞ് മരിച്ച ഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടുന്നു. കാസിരംഗ ദേശീയ ഉദ്യാനത്തില്‍ 174 ലധികം വന്യമൃഗങ്ങള്‍ ഇതിനോടകം ചത്തിട്ടുണ്ട്.
◾https://dailynewslive.in/ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന നൈജീരിയയിലെ സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 130ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നൈജീരിയിലെ സെന്‍ട്രല്‍ പ്ലേറ്റോ സംസ്ഥാനത്താണ് ഇന്നലെ അപകടമുണ്ടായത്.
◾https://dailynewslive.in/ പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകര്‍ന്ന് വിമാനത്തിലെ ക്രൂ അംഗങ്ങളായ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്‌കോയിലാണ് സുഖോയ് സൂപ്പര്‍ ജെറ്റ് വിമാനം തകര്‍ന്ന് വീണത്.
◾https://dailynewslive.in/ കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനത്തിനായ് നാളെ കാനഡയും ഉറുഗ്വായും ഏറ്റുമുട്ടും. അര്‍ജന്റീന – കൊളംബിയ ഫൈനല്‍ പോരാട്ടം 15 ന് രാവിലെ 5.30 നാണ്.
◾https://dailynewslive.in/ ഇന്ത്യയില്‍ റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ നാല് മാസത്തെ ഉയര്‍ന്ന നിരക്കായ 5.08 ശതമാനത്തില്‍ എത്തി. ഭക്ഷ്യവിലപ്പെരുപ്പം 8.7 ശതമാനത്തിലെത്തിയിട്ടും പണപ്പെരുപ്പം കഴിഞ്ഞ മാസം 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.75 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 8 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ എട്ടാം മാസമാണ് ജൂണ്‍. പണപ്പെരുപ്പം അളക്കാന്‍ ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചിക മുന്‍ മാസത്തെ അപേക്ഷിച്ച് 1.33 ശതമാനം ഉയര്‍ന്നു, ഭക്ഷ്യ പണപ്പെരുപ്പത്തില്‍ 3.17 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും പണപ്പെരുപ്പം യഥാക്രമം 29.3 ശതമാനവും 16.1 ശതമാനവും ഉയര്‍ന്ന് ഇരട്ട അക്കത്തില്‍ എത്തി. ഉരുളക്കിഴങ്ങിന്റെ വിലയില്‍ ഉണ്ടായിരിക്കുന്ന പണപ്പെരുപ്പം ജൂണില്‍ 57.6 ശതമാനവും ഉള്ളി വിലയില്‍ പണപ്പെരുപ്പം 58.5 ശതമാനവും തക്കാളി വിലയില്‍ പണപ്പെരുപ്പം 26.4 ശതമാനവുമാണ്. പയറുവര്‍ഗ്ഗങ്ങളുടെ പണപ്പെരുപ്പം തുടര്‍ച്ചയായി 13 മാസമായി ഇരട്ട അക്കത്തില്‍ തുടരുകയാണ്, അതേസമയം പച്ചക്കറി വിലക്കയറ്റം തുടര്‍ച്ചയായ എട്ടാം മാസമാണ് ഇരട്ട അക്കത്തില്‍ തുടരുന്നത്. മെയ്-ജൂണ്‍ മാസങ്ങളിലെ ഉഷ്ണതരംഗങ്ങളുടെ ആഘാതം, പച്ചക്കറികള്‍ കൂടുതല്‍ കാലം സൂക്ഷിച്ചു വെക്കാന്‍ പറ്റാത്ത അവസ്ഥ, കഴിഞ്ഞ മാസം ഉത്സവ സീസണില്‍ ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവയെല്ലാം വില ക്രമാതീതമായി ഉയരാനുളള കാരണങ്ങളാണ്. ഉയര്‍ന്ന പണപ്പെരുപ്പം റിസര്‍വ് ബാങ്കിനെ പലിശ നിരക്ക് നിലനിര്‍ത്താനുള്ള നിലവിലെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധ്യതയില്ല. ജൂലൈ മാസത്തില്‍ അനുകൂലമായ മണ്‍സൂണ്‍ ഭക്ഷ്യ പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുകൂലമായ അടിസ്ഥാന ഘടകങ്ങള്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പണപ്പെരുപ്പത്തില്‍ കുറവ് ഉണ്ടാക്കിയേക്കും.
◾https://dailynewslive.in/ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സ്ഥാപനമായ ഷവോമിയുടെ റോബോട്ട് വാക്വം ക്ലീനര്‍ എക്‌സ് 10 ജൂലൈ 15ന് ഇന്ത്യന്‍ വിപണിയിലെത്തും. 29,999 രൂപയാണ് വില വരുന്നത്. പുതിയ റോബോട്ട് ക്ലീനര്‍ എക്സ്10 സീരീസ് പെട്ടെന്ന് തന്നെ പൊടി ശേഖരിച്ച് ക്ലീന്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഇതിനായി പ്രത്യേക കളക്ഷന്‍ ടബ് ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന ശേഷിയുള്ള 2.5 ലിറ്റര്‍ ഡിസ്‌പോസിബിള്‍ ബാഗ് ആണ് മറ്റൊന്ന്. പൂര്‍ണമായ 60 ക്ലിനിങ്ങിനെ പിന്തുണയ്ക്കുന്നതാണ് ഇതിലെ കളക്ഷന്‍ ടബ്. ദിവസത്തില്‍ രണ്ടുതവണ വൃത്തിയാക്കാന്‍ പ്രോഗ്രാം ചെയ്തുവെച്ചാലും മാസത്തില്‍ ഒരിക്കല്‍ മാത്രം ബാഗിലെ പൊടി എടുത്തുകളഞ്ഞാല്‍ മതി. ഇത് ഉപഭോക്താക്കളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്നതാണ്. കൃത്യമായ ക്ലീനിംഗ് കവറേജിനായി വീടിന്റെ തറ കൃത്യമായി മാപ്പ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള എല്‍ഡിഎസ് ലേസര്‍ നാവിഗേഷന്‍ ആണ് മറ്റൊരു സവിശേഷത. പൊടിപടലങ്ങള്‍ വലിച്ചെടുക്കാന്‍ 4000പിഎ സക്ഷന്‍ പവര്‍ ഇതിന് ഉണ്ട്. ഇത് വിവിധ ഉപരിതലങ്ങളില്‍ നിന്ന് അഴുക്കും അവശിഷ്ടങ്ങളും ഫലപ്രദമായി നീക്കം ചെയ്യാന്‍ സഹായിക്കുന്നു. 5200 എംഎഎച്ച് ബാറ്ററി ഉപയോഗിച്ച് നാലുമണിക്കൂര്‍ നേരം വരെ നീണ്ടുനില്‍ക്കുന്ന ക്ലീനിംഗ് നടത്താന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് ഷവോമി ഹോം ആപ്പ് വഴി ഇത് നിയന്ത്രിക്കാനാകും.
◾https://dailynewslive.in/ പ്രേമം സിനിമ മാത്രം മതി അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെ അടയാളപ്പെടുത്താന്‍. ഇപ്പോള്‍ അഭിനയത്തിലേക്ക് ചുവടുവെക്കുകയാണ് താരം. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്‍ഫോണ്‍സ് പുത്രന്‍ അതിഥി വേഷത്തില്‍ എത്തുന്നത്. തന്റേതല്ലാത്ത ഒരു സിനിമയില്‍ അല്‍ഫോണ്‍സ് അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. അല്‍ഫോണ്‍സ് പുത്രന്‍ സെറ്റില്‍ എത്തിയതിന്റെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അരുണ്‍ വൈഗ സന്തോഷവാര്‍ത്ത പങ്കുവച്ചത്. നിരന്തരമായ തന്റെ ശ്രമത്തിന്റെ ഫലമായാണ് അല്‍ഫോണ്‍സ് പുത്രനെ സിനിമയിലേക്ക് കൊണ്ടുവരാനായത് എന്നാണ് അരുണ്‍ കുറിക്കുന്നത്. ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ആക്ഷന്‍ പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുറിപ്പിലുണ്ട്. ചെമ്പരത്തിപ്പൂ, ഉപചാരപൂര്‍വം ഗുണ്ടജയന്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പുതിയ സിനിമയില്‍ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനാണ്. ഒരു കാമിയോ റോള്‍ ആണ് അല്‍ഫോന്‍സ് പുത്രന്‍ ചെയ്തത്. ആ കാരക്ടര്‍ എഴുതുമ്പോള്‍ തന്നെ അദ്ദേഹം ആയിരുന്നു മനസ്സില്‍. അങ്ങനെ ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു അങ്ങനെ ആക്ഷന്‍ പറഞ്ഞു…അരുണ്‍ വൈഗ കുറിച്ചു.
◾https://dailynewslive.in/ ത്രസിപ്പിക്കുന്ന വരികളും ഈണവും ആലാപനവുമായി ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വഴികള്‍ മാറുന്നു ആരുണ്ടെതിരെ നില്‍ക്കാന്‍…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും മലയാളത്തിലെ റാപ്പ് സെന്‍സേഷനായ വേടന്‍ ആണ്. രതീഷ് ശേഖറാണ് സംഗീത സംവിധാനം. വെല്ലുവിളികളെ മറികടന്ന് വിജയ തീരമണിയാന്‍ ആസ്വാദക ഹൃദയങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഗാനം. ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍ നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യയില്‍ എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍ പുറത്തിറക്കി ഹ്യുണ്ടേയ്. എക്സ്റ്റര്‍ ഇന്ത്യയിലെത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഓള്‍ ബ്ലാക്ക് തീമില്‍ റെഡ് ഹൈലൈറ്റുകളില്‍ എത്തുന്ന എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍ എസ്എക്‌സ്, എസ്എക്‌സ് (ഒ) മോഡലുകളിലാണ് ലഭ്യമാവുക. വില 8.38 ലക്ഷം രൂപ മുതല്‍ 10.43 ലക്ഷം രൂപ വരെ. പ്രധാനമായും കറുപ്പ്/ ചാര നിറത്തില്‍ ഇടക്ക് ചുവപ്പ് ഹൈലൈറ്റുകളിലുമാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ നൈറ്റ് എഡിഷന്റെ വരവ്. കറുപ്പ് നിറത്തിലുള്ള സൈഡ് സില്‍ ഗാര്‍ണിഷ്, മുന്‍ ബംപറുകളിലെയും ടെയ്ല്‍ ഗേറ്റിലേയും റെഡ് ആസെന്റുകള്‍, ചുവപ്പ് ബ്രേക്ക് കാലിപ്പേഴ്‌സ്, മുന്നിലേയും പിന്നിലേയും കറുപ്പ് സ്‌കിഡ് പ്ലേറ്റുകള്‍, എസ്എക്‌സ്(ഒ) വകഭേദത്തില്‍ കറുപ്പ് അലോയ് വീല്‍, കറുപ്പ് ഹ്യുണ്ടേയ്-എക്സ്റ്റര്‍ ബാഡ്ജുകളും നൈറ്റ് എംപ്ലവും എന്നിവയാണ് നൈറ്റ് എഡിഷനിലെ പുതുമകള്‍. പുറമെ മാത്രമല്ല ഉള്ളിലും കറുപ്പ് നിറത്തില്‍ തന്നെയാണ് നൈറ്റ് എഡിഷന്‍ എക്സ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. അബീസ് ബ്ലാക്ക്, ഷാഡോ ഗ്രേ എന്നിവയാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ നൈറ്റ് എഡിഷനിലെ പുതിയ നിറങ്ങള്‍. ഇവക്കു പുറമേ സ്റ്റാറി നൈറ്റ്, അറ്റ്‌ലസ് വൈറ്റ്, റേഞ്ചര്‍ കാക്കി നിറങ്ങളിലും നൈറ്റ് എഡിഷന്‍ എത്തും. ഇതില്‍ ഷാഡോ ഗ്രേ, റേഞ്ചര്‍ ഗ്രേ നിറങ്ങളില്‍ ഡ്യുവല്‍ ടോണ്‍ ഓപ്ഷനും ബ്ലാക്ക് റൂഫുമുണ്ട്. എന്‍ജിനില്‍ മാറ്റങ്ങളില്ലാതെയാണ് എക്സ്റ്റര്‍ നൈറ്റ് എഡിഷന്റെ വരവ്. 83എച്ച്പി, 114എന്‍എം, 1.2 ലീറ്റര്‍, 4 സിലിണ്ടര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ് നൈറ്റ് എഡിഷനിലും. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.
◾https://dailynewslive.in/ ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍. ‘ആത്രേയകം’. മാതൃഭൂമി. വില 427 രൂപ.
◾https://dailynewslive.in/ കോവിഡ് ബാധയെ തുടര്‍ന്ന് ആഗോളതലത്തില്‍ ആഴ്ച തോറും 1,700 വരെ ആളുകള്‍ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. റിസ്‌ക്-കാറ്റഗറിയില്‍ വരുന്ന ആളുകള്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. കോവിഡ്-19 മൂലം ആഴ്ച തോറും 1700 വരെ ജനങ്ങള്‍ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമിടയിലെ വാക്സിന്‍ കവറേജ് കുറഞ്ഞതായി ഡാറ്റകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുവിഭാഗത്തിലുള്ളവരും തങ്ങളുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നു. 2019-ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ലോകത്തെ മുഴുവന്‍ ഭീതിയിലാക്കിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഏഴ് ദശലക്ഷത്തോളം ജനങ്ങളാണ് കോവിഡ് ബാധിച്ച് ആഗോളതലത്തില്‍ മരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് നിരീക്ഷണം നിലനിര്‍ത്താനും പരിശോധനകള്‍, ജനങ്ങള്‍ക്ക് ചികിത്സകള്‍, പ്രതിരോധകുത്തിവെപ്പ് എന്നിവ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.52, പൗണ്ട് – 108.40, യൂറോ – 91.22, സ്വിസ് ഫ്രാങ്ക് – 93.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.51, ബഹറിന്‍ ദിനാര്‍ – 221.79, കുവൈത്ത് ദിനാര്‍ -273.36, ഒമാനി റിയാല്‍ – 217.17, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 61.20.